18/04/2026

വേഴാമ്പൽ : ഭാഗം 18

രചന – അനീഷ ആകാശ്

കോൾ അറ്റൻഡ് ചെയ്‌തതും മറുതലക്കൽ നിന്ന് സംസാരിച്ചു തുടങ്ങി… എവിടെ ആരുനടാ കഴുതേ… വിളിച്ചാൽ ഫോൺ എടുത്തൂടെ? “ദേവന്റെ ഗാംഭീര്യമുള്ള സൗണ്ട് കേട്ടപ്പോൾ ഭദ്രയുടെ റിലേ പോയി… ടാ നിന്നോടാ ചോദിച്ചത്… ഫോൺ എടുത്തിട്ട് മിണ്ടാതെ ഇരിക്കാതെ കാര്യം പറയടാ…. ദേവന്റെ ദേഷ്യം കൂടി വരുന്നത് മനസിലായപ്പോൾ ഭദ്ര മറുപടി കൊടുക്കാൻ തീരുമാനിച്ചു… ഹലോ…… മഹിയേട്ടൻ പുറത്തേക്ക് പോയിരിക്കുവാ…” ഭദ്ര ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു… പെൺകുട്ടിയുടെ സൗണ്ട് കേട്ടത് കൊണ്ടാകും മറുതലക്കൽ അനക്കമൊന്നും ഉണ്ടായില്ല…. ഭദ്ര മറുപടിക്ക് വേണ്ടി ഫോൺ ചെവിയിൽ തന്നെ വെച്ചു…. ഇത്‌ ആരാ കോൾ അറ്റൻഡ് ചെയ്തിരിക്കുന്നത്..? “ദേവന്റെ ചോദ്യം കേട്ടതും ഭദ്രക്ക് വിറയൽ തുടങ്ങി… ഈശ്വരാ ഇനി എന്ത് പറയാൻ ആണോ… മനസ്സിൽ ആലോജിച്ച് ഇരുന്നപ്പോഴാണ് മറുവശത്തു വീണ്ടും ഹലോ പറയുന്നത് കേട്ടത്…

“ഞാൻ ഭദ്രയാ…. “പേടിച്ചുകൊണ്ട് അവൾ പറഞ്ഞു .. ഭദ്രയാണെന്ന് മനസിലായപ്പോൾ ദേവൻ മൗനം പാലിച്ചു.. മഹി എവിടെ? “ഗൗരവത്തോടെ ചോദിച്ചു
പുറത്തേക്ക് പോയതാ .. ചാർജ് ഇല്ലാത്തത് കൊണ്ട് ഇവിടെ ചാർജ് കേറ്റാൻ വെച്ചിട്ട് പോയതാ… ” ഭദ്ര സൗമ്യമായി പറഞ്ഞു. “ആൺകുട്ടികളുടെ ഫോൺ പെൺകുട്ടികൾ യൂസ് ചെയ്യുന്നത് അത്ര നല്ലതല്ല…. “ദേവൻ ദേഷ്യത്തോടെ പറഞ്ഞു… “ഇത്‌ എന്റെ ആങ്ങളയുടെ ഫോൺ അല്ലേ… അതിനെന്താ തെറ്റ്… “”തെറ്റെന്താണെന്ന് നിനക്ക് തുടക്കം കേട്ടപ്പോൾ മനസിലായില്ലേ? അതും ഫോൺ എടുത്തിട്ട് ആദ്യം ഇങ്ങോട്ട് ഹലോ പറഞ്ഞിരുന്നെങ്കിൽ ഇത്രയും പറയുമായിരുന്നോ…? “ഭദ്രയോട് ദേവൻ ദേഷ്യപ്പെട്ട് ചോദിച്ചു.. … “അതേ ആദ്യം ഒരു ഹലോ പോലും പറയാൻ സമയം തരാതെ ഇങ്ങോട്ട് സംസാരിച്ചത് ഞാൻ അല്ലല്ലോ… സമയം തന്നിരുനെങ്കിൽ ഞാൻ ഹലോ പറഞ്ഞേനെ…”ദ്രയും ഒട്ടും വിട്ട് കൊടുത്തില്ല…

“സമയം തന്നാലേ പറയാവു എന്ന് ആരും പറഞ്ഞിട്ടില്ല… “ദേവനും മറുപടി കൊടുത്തു..”ആരെങ്കിലും പറഞ്ഞെന്ന് ഞാനും പറഞ്ഞില്ല… “”പറഞ്ഞില്ലെങ്കിൽ വേണ്ടാ… മഹി വരുമ്പോൾ ഞാൻ വിളിച്ചെന്നു പറഞ്ഞാൽ മതി… “നീട്ടികൊണ്ട് പോയാൽ ശെരിയാവില്ലെന്ന് അറിയാവുന്നത് കൊണ്ട് ദേവൻ അവിടെ സംസാരം നിർത്തി… ഭദ്ര മറുപടി പറയാൻ തുടങ്ങിയതും മറുതലക്കൽ ബീപ് സൗണ്ട് കേട്ടു.. ദുഷ്ടൻ വെച്ചോ…. ദൈവമേ എന്തൊക്കെ ചോദിക്കാൻ ഇരുന്നതാ… നമ്പർ കിട്ടാത്തത് ആയിരുന്നു പ്രശ്നം… ഇങ്ങോട്ട് വിളിച്ചപ്പോൾ എല്ലാം കുളമാക്കുകയും ചെയ്‌തു പൊട്ടി… സ്വയം പറഞ്ഞുകൊണ്ട് അവൾ തലക്കിട്ട് അടിച്ചു…

അതിൽ എന്നെ മാത്രം കുറ്റം പറയാനും പറ്റില്ല…. ദേവേട്ടനല്ലേ ഇങ്ങോട്ട് ചൂടായത് … അപ്പോൾ എനിക്കും ദേഷ്യം വരില്ലേ….
എന്നാലും ഞാൻ തർക്കുത്തരം പറഞ്ഞത് ശെരിയായില്ല… ഒരു സോറി പറഞ്ഞേക്കാം… അതും ആലോജിച്ച് ഫോൺ എടുത്തപ്പോൾ ആണ് പാസ്സ് വേർഡ് അറിയില്ലെന്ന് ഓർത്തത്.. വിഷമത്തോടെ അവൾ തിരികെ വന്ന് മുത്തശ്ശിയോടൊപ്പം ഇരുന്നു “എന്താ മാളൂട്ടി വിഷമം… “മുത്തശ്ശി അവളുടെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു… “ഒന്നുമില്ല മുത്തശ്ശി…. പട്ടിയുടെ കൈയ്യിലെ മുഴുവൻ തേങ്ങപോലെയാ ഈ ഫോൺ എന്റെ കൈയ്യിൽ ഇരിക്കുന്നത്… “ദൂരത്തേക്ക് നോക്കി ഇരുന്ന് കൊണ്ട് ഭദ്ര പറഞ്ഞു.. “എന്താ എന്റെ കുട്ടി പറയുന്നത്…? “”ഒന്നുമില്ല മുത്തശ്ശി… ഞാൻ വെറുതെ ഒരു ഉപമ പറഞ്ഞതാ… “മുത്തശ്ശിയോട് പറഞ്ഞുകൊണ്ട് ഇരുന്നപ്പോഴാണ് മഹി കയറി വന്നത്…

“ആഹാ… വന്നോ… ദാ ഫോൺ… ഒരാൾ വിളിച്ചിരുന്നു… താങ്കളെ അറിയിക്കാൻ ഉത്തരവിട്ടിട്ടുണ്ട്… “ഭദ്ര മഹിയുടെ നേർക്ക് ഫോൺ നീട്ടികൊണ്ട് പറഞ്ഞു..ഭദ്രയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ മഹിക്ക് കാര്യം മനസ്സിലായി… “നീ ഫോൺ എടുത്തപ്പോൾ എന്താ പറഞ്ഞത്…? “മഹി ആകാംഷയോടെ ചോദിച്ചു…”പറഞ്ഞതൊക്കെ കൂട്ടുകാരനോട് തന്നെ ചോദിച്ചു നോക്ക്… “മുഖം വീർപ്പിച്ചുകൊണ്ട് ഭദ്ര തിരിഞ്ഞിരുന്നു നീ പറയണ്ട… ഞാൻ അവനെ വിളിച്ച് ചോദിച്ചോളാം .. “ഭദ്രയോട് പറഞ്ഞിട്ട് ദേവന്റെ നമ്പറിലേക്ക് ഡയൽ ചെയ്‌തു… അതുകണ്ടപ്പോൾ ഭദ്ര വേഗം മഹിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു… ദേവൻ ഫോൺ എടുത്തതും മഹി പുറത്തേക്ക് ഇറങ്ങി സംസാരിക്കാൻ തുടങ്ങി… ഇടക്കിടക്ക് ചിരിച്ചുകൊണ്ട് ഭദ്ര ഇരിക്കുന്നിടത്തേക്ക് നോക്കും… ആ ചിരി കാണുമ്പോൾ ഭദ്രക്ക് ദേഷ്യം വരും.. അവൾ മുഖം വീർപ്പിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി…
******************************

ദേവൻ രാത്രി ഒരുപാട് വൈകിയാണ് വീട്ടിൽ എത്തിയത്… കുളിച്ച് ഫ്രഷായി കിടക്കാൻ നേരം ഫോണിൽ മെസ്സേജോക്കെ നോക്കി… ദയയും ധ്യാനും ചടങ്ങിന്റെ ഫോട്ടോസ് സ്റ്റാറ്റസ് ഇട്ട് തകർത്തിരിക്കുകയാണ്.. അത് കണ്ടിട്ടാവണം കുറെ ഫാമിലി ഫ്രണ്ട്സ് കൺഗ്രാറ്സ് അയച്ചിട്ടുണ്ട്… കുറെ പേര് മെയ്ഡ് ഫോർ ഈച്ച് അദർ എന്നൊക്കെ അയച്ചിട്ടുണ്ട്… അതുകണ്ടപ്പോൾ ദേവന് ചിരി വന്നു… ഒരു മിനിറ്റ് നേരിൽ കണ്ടാൽ വാളും പരിചയും എടുക്കുന്ന ആൾകാരെയാണ് മെയ്ഡ് ഫോർ ഈച്ച് അദർ എന്നൊക്കെ പറയുന്നത് .. അതോർത്തപ്പോൾ ദേവന് ചിരി വന്നു… ഓരോന്ന് ഓർത്ത് കിടന്ന് എപ്പോഴോ ദേവൻ ഉറങ്ങി… രാവിലെ മേനോൻ വന്ന് വിളിച്ചുണർത്തിയപ്പോഴാണ് കല്യാണം വിളിക്കേണ്ടവരുടെ ലിസ്റ്റ് തെയ്യാറാക്കാൻ പറഞ്ഞത് ഓർത്തത്…

എഴുന്നേറ്റ് ഫ്രഷായി ഒരു പേപ്പർ എടുത്ത് ലിസ്റ്റ് എഴുതി മേനോനെ ഏൽപിച്ചു… “ആരെയും വിട്ട് പോയിട്ടില്ലല്ലോ അല്ലേ? “മേനോൻ ഒരുറപ്പിന് ചോദിച്ചു… “ഇല്ലച്ഛാ… എന്റെ ഫ്രണ്ട്സിന്റെ ലിസ്റ്റ് ഇത്രയേ ഉള്ളൂ… ഇനി അച്ഛന്റേം അമ്മയുടേം ലിസ്റ്റ് എഴുതിയാൽ മതി…” “അത് ഞാൻ എഴുതി വെച്ചിട്ടുണ്ട്… നമുക്കെന്നാൽ രാവിലേ തന്നെ കുറി അടിക്കാൻ കൊടുക്കണം… ഇനിയും വൈകിയാൽ വിളിയും താമസിക്കും… “ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം..അപ്പോഴേക്കും അച്ഛൻ റെഡിയായി ഇരിക്കണം… “മേനോനോട് പറഞ്ഞിട്ട് ദേവൻ പുറത്തേക്ക് ഇറങ്ങി… അതേ നമുക്ക് കല്യാണ സാരി എടുക്കണ്ടേ? “അടുക്കളയിൽ നിന്ന് വന്നുകൊണ്ട് ദേവകി മേനോനോട് ചോദിച്ചു…

“അതിന് ഇനിയും ടൈം ഉണ്ടല്ലോ ദേവകി… അതിലും അത്യാവശ്യം ഉള്ള എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ കിടക്കുന്നു… “മേനോൻ ദേവകിയോട് ദേഷ്യത്തോടെ പറഞ്ഞു… അതൊക്കെ നിങ്ങൾ ആണുങ്ങൾക്ക് സാരിയെ പറ്റി അറിയാൻ പാടില്ലാഞ്ഞിട്ടാ… സാരി വെറുതെ ഉടുക്കാൻ പറ്റുമോ? അതിന്റെ ബ്ലൗസ് തൈപ്പിച്ച് കിട്ടണ്ടേ…. “ദേവകി കാര്യത്തിന്റെ ഗൗരവം മനസിലാക്കി കൊടുത്തു .. അങ്ങനെ എങ്കിൽ നാളെ തന്നെ എടുക്കാം… പോരെ…? “നമ്മുടെ ഇഷ്ടത്തിന് എടുത്താൽ ശെരിയാകുമോ? മോളുടെ ഇഷ്ടം അറിയണ്ടേ….? ഇഷ്ടപെട്ട കളർ അറിഞ്ഞാൽ നമുക്ക് അത് നോക്കി സെലക്ട്‌ ചെയ്യാം… “ദേവകി പറഞ്ഞപ്പോൾ മേനോനും സമ്മതിച്ചു…

“താൻ ഒരു കാര്യം ചെയ്യ്… ദേവൻ വരുമ്പോൾ അവന്റെ ഫോണിൽ നിന്ന് ഒന്ന് വിളിക്ക്… അപ്പോൾ മോളുടെ ഇഷ്ടപെട്ട കളറും ചോദിക്കാമല്ലോ?”അത് നേരാ.. അവൻ വരട്ടെ…. ഞാൻ വിളിക്കാം… “ദേവകി പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി.. ദേവൻ വന്നപ്പോൾ തന്നെ ദേവകി അടുത്ത് ചെന്ന് ഫോൺ വാങ്ങി… എന്തിനാ അമ്മേ എന്റെ ഫോൺ? “ദേവൻ കാര്യം തിരക്കി .. അത് ഒരാളെ വിളിക്കാനാ… നിനക്ക് വേണ്ടപ്പെട്ട ആളാകുമ്പോൾ നിന്റെ ഫോണിൽ നിന്നല്ലേ വിളിക്കേണ്ടത്… “ദേവൻ ഒന്നും മനസിലാകാതെ നിന്നു… “ഹലോ…. ഭദ്ര മോൾ ആണോ? “അമ്മ ഫോണിൽ കൂടി ഭദ്രയെ വിളിക്കുന്നത് കണ്ടപ്പോൾ ദേവൻ ഞെട്ടി… “മോളെ ദേവേട്ടന്റെ അമ്മയാ… മോളിപ്പോൾ എവിടാ? “അമ്മയുടെ സംസാരം നീണ്ടുപോകുന്നതും നോക്കി ദേവൻ ഇരുന്നു…

” മോളെ ദേവൻ പറഞ്ഞു കല്യാണസാരി മോൾക്ക് ഇഷ്ടപെട്ട കളർ എടുക്കണമെന്ന്…. അമ്മ അത് ചോദിക്കാനാ വിളിച്ചത്… “ദേവകി പറഞ്ഞിട്ട് മകനെ നോക്കി.. ദേവന്റെ ഞെട്ടൽ കണ്ടപ്പോൾ അവർക്ക് ചിരി വന്നു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഫോൺ കട്ടാക്കിയിട്ട് ദേവകി മകന്റെ അടുത്തേക്ക് വന്നിരുന്നു . അമ്മ എന്തിനാ ഞാൻ പറഞ്ഞെന്ന് പറഞ്ഞത്? “ദേവൻ ദേഷ്യത്തോടെ ചോദിച്ചു.. “അത് പറഞ്ഞതിന് എന്താ തെറ്റ്…? നീയല്ലേ ഇനി മുതൽ അവളുടെ ഇഷ്ടങ്ങൾ നോക്കേണ്ടത്… പിന്നെ സാരി ദേവേട്ടന്റെ ഇഷ്ടത്തിന് എടുക്കാനാ നിന്റെ പ്രിയതമ പറഞ്ഞത്… “ദേവനെ തണുപ്പിക്കാൻ അവർ പറഞ്ഞു…”പിന്നെ എന്റെ ഇഷ്ടത്തിന് എടുക്കാൻ ഞാൻ അല്ലല്ലോ സാരി ഉടുക്കുന്നത്? ”
ദേവൻ ദേഷ്യത്തോടെ തന്നെ ചോദിച്ചു… നീയല്ല ഉടുക്കുന്നതെങ്കിലും നിനക്ക് വേണ്ടിയല്ലേ ഉടുക്കുന്നത്… നിന്റെ ഇഷ്ടമല്ലാതെ ആരുടെ ഇഷ്ടമാ അവൾ നോക്കേണ്ടത്… “ദേവകിയുടെ ചോദ്യത്തിന് ദേവൻ മറുപടി പറയാതെ മുറിയിലേക്ക് കയറി പോയി… മുറിയിൽ ചെന്ന് ഷർട്ട്‌ മാറുമ്പോൾ ഫോണിൽ മെസ്സേജിന്റെ ട്യൂൺ കേട്ടു… എടുത്ത് നോക്കിയപ്പോൾ അറിയാത്തൊരു നമ്പർ ആണ്.. സോറി എന്നൊരു ടെക്സ്റ്റ്‌ മെസ്സേജ്… വേറൊന്നും തന്നെ ഇല്ല… ആരാണെന്ന് ആലോജിക്കുമ്പോഴാണ് അമ്മ ഡയൽ ചെയ്‌ത നമ്പർ എടുത്ത് നോക്കിയത്… നോക്കിയപ്പോൾ അതേ നമ്പർ തന്നെ …തുടരും…