19/04/2026

വേഴാമ്പൽ : ഭാഗം 01

രചന – അനീഷ ആകാശ്

തറവാടിത്തം കൊണ്ടും സമ്പത്ത് കൊണ്ടും പേരുകേട്ട തറവാട്ടിലെ പെൺകുട്ടി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒട്ടും തന്നെ പുറകിലല്ല.. കാണാനും തരക്കേടില്ല ” എന്താ മേനോനെ നമുക്കങ്ങട് ഉറപ്പിക്കാം
ബ്രോക്കർ സുകുമാരന്റെ വാക്കുകൾ കേട്ടു മേനോൻ മൗനമായി ഇരുന്നു.

“ഇങ്ങനെ തുടങ്ങിയാൽ എങ്ങനെ ശെരിയാകും മകന്റെ വയസ്സ് മുന്നോട്ടാണ്. ആണ്കുട്ടിയാണെന് പറഞ്ഞിരുന്നാൽ പെണ്ണിനെ ഒരു പ്രായം കഴിഞ്ഞാൽ കിട്ടില്ല. ഇതിലും നല്ലൊരു ബന്ധം ഉടനെയെങ്ങും കിട്ടില്ല. നിങ്ങളൊന്ന് ആലോചിക്. ”

“ഞങ്ങളൊന്ന് ആലോചിക്കട്ടെ സുകുമാരാ, തന്നെ ഞാൻ വിളിക്കാം ”

കൈമടക്കുമായി സുകുമാരൻ മടങ്ങുമ്പോൾ മേനോൻ ചിന്തയിലാണ്ട് കസേരയിൽ തന്നെ ഇരുന്നു

“നമ്മുക്കൊന്ന് കുട്ടിയെ പോയി കണ്ടാലോ മാഷേ ”
പെട്ടന്നുള്ള അശരീരി കേട്ടിട്ടെന്നവണ്ണം മേനോൻ കസേരയിൽ നിന്ന് എഴുന്നേറ്റു…

നീ അവനോട് ചോദിക്കു ദേവകി
അവൻ പറയുന്നപോലെ ചെയ്യാം. അവന്റെ ഭാവിയല്ലേ?

ദേവന്റെ സമ്മതം കിട്ടുമെന്ന് തോന്നുന്നില്ല. ഇപ്പോഴും പഴയതും ഓർത്തു നടക്കുവാ മാഷിന് അവനോടൊന്ന് പറഞ്ഞുകൂടേ

ദേവകിയുടെ വാക്കുകൾക്ക് ഒരു മൂളൽ മാത്രമായിരുന്നു മറുപടി

ത്രിസന്ധ്യക്ക് ബുള്ളറ്റിൽ ദേവൻ എത്തി.

കാണാൻ ഒരു മാന്യൻ തന്നെ.പക്ഷെ ഗൗരവം നിറഞ്ഞ മുഖമാണ് എപ്പോഴും. ആ ഗൗരവം മുഖത്തിന് അലങ്കാരം തന്നെയാണ്..

ആരെയും ഗൗനിക്കാതെ മുകളിലോട്ടുള്ള പടികൾ കയറുമ്പോൾ പുറകിൽ നിന്ന് മേനോന്റെ വിളി വന്നു

താനൊന്ന് നിൽക്കുക. ആ ബ്രോക്കർ സുകുമാരൻ ഒരു ആലോചന കൊണ്ടുവന്നിരിക്കുന്നു.കുട്ടിയെക്കാണാൻ ഞാനും ദേവകിയും നാളെ പോകാൻ തീരുമാനിച്ചു. തനിക്ക് എതിർപ്പുണ്ടെങ്കിൽ പറയണം. കുറേ ആയില്ലേ സുകുമാരനെ ഇങ്ങനെ നടത്തിക്കുന്നു

മേനോന്റെ ചോദ്യത്തിന് മറുത്തൊന്നും പറയാതെ ദേവൻ പടികൾ കയറി.

ദേവകി നാളെ തന്നെ നമുക്ക് ആ കുട്ടിയെ കാണാൻ പോകാം. ഞാൻ സുകുമാരനോട് വിളിച്ചുപറഞ്ഞിട്ടുണ്ട്.

അവൻ എന്തുപറഞ്ഞു?

അവന്റെ മറുപടിക്ക് കാത്തുനിന്നാൽ ഈ ജന്മം ഒരുകുടുംബം അവന് ഉണ്ടാവില്ല. നാട്ടുകാരുടെ കാര്യങ്ങൾ നോക്കി നടക്കുകയല്ലേ.

മേനോന്റേത് ഉറച്ച തീരുമാനമാണെന് ദേവകിക് മനസിലായി. ഒന്നും പറയാതെ അത്താഴം വിളമ്പി വെച്ചു.

കഴിക്കാനിരുന്നപ്പോൾ മേനോൻ എല്ലാവരോടുമായി പറഞ്ഞു
നാളെ ദേവന്റെ പെണ്ണിനെ കാണാൻ പോകുന്നുണ്ട് അച്ഛനും അമ്മയും, ദയയ്ക്കും ധ്യാനിനും താല്പര്യമുണ്ടെങ്കിൽ കൂടെ വരാം

ഞാൻ വരുന്നു

വിളിക്കാൻ കാത്തിരുന്നപോലെ ദയ പറഞ്ഞു

ഞാൻ ഇല്ല…എനിക്ക് നാളെ സെമിനാർ ഉള്ളതാ. ഇവളെപോലെ ക്ലാസ്സ്‌ മിസ്സാക്കാൻ ഞാൻ ഇല്ല. ഏട്ടന്റെ പെണ്ണിനെ ഇവിടെ വരുമ്പോൾ കണ്ടോളാം

ധ്യാൻ ദേവനെ നോക്കിപറഞ്ഞു..

അതെ ഇത് പെണ്ണുകാണാൻ പോകുന്നത. പെണ്ണിനെ കെട്ടികൊണ്ടുവരാൻ പോകുന്നതല്ല ഇവിടെ വരുമ്പോൾ കാണാൻ….

ദയ ധ്യാനിനെ കളിയാക്കി പറഞ്ഞു..

ദേവന്റെ മുഖത്തെ ഭാവങ്ങൾ നീരീക്ഷിക്കുകയായിരുന്നു ദേവകി…

ഒരിക്കൽ ഈ വീടിന്റെ താളമായിരുന്ന തന്റെ മകൻ ഇപ്പോൾ ഒന്നും മിണ്ടാതെ ഇരുന്ന് എല്ലാം കേൾക്കുന്നു

മൂക്കിന്റ അറ്റത്താണ് ദേഷ്യം എന്നാലും ഇപ്പോൾ ഒന്നും മിണ്ടാതെ ഇതെല്ലാം
കേൾക്കുകയാണ്, ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു തന്റെ മകന്….

നമ്മൾ നാളെ എപ്പോഴാ അച്ഛാ പോകുന്നത്. ..
എനിക്ക് നാളെ ഒരു ഡ്രസ്സ്‌ എടുക്കാൻ ടൈം ഉണ്ടോ?

അതെ നാളെ കല്യാണമല്ല പെണ്ണുകാണാനാ പോകുന്നത്…

ദയയുടെ ചോദ്യത്തിന് കളിയാക്കി ധ്യാൻ പറഞ്ഞു

രണ്ടിനും നേരിൽ കണ്ടാൽ അപ്പോൾ തുടങ്ങും അടിയും വഴക്കും, ആരും പുതിയ ഡ്രസ്സ്‌ വാങ്ങുന്നില്ല.. ഡ്രെസ്സൊക്കെ കല്യാണത്തിന്… ഇപ്പോൾ പോയി പഠിക്കാൻ നോക്ക്..
അമ്മയുടെ മറുപടി കേട്ട് വിജയി ഭാവത്തിൽ ധ്യാൻ ദയയെ നോക്കി കളിയാക്കി

ഇതെല്ലാം കണ്ട് ദേവൻ കഴിക്കുന്നത് മതിയാക്കി എണീറ്റു

താൻ നാളെ വരുന്നില്ലേ

മേനോൻ ചോദിച്ചു

ഞാൻ ഇല്ല,

താൻ ഇല്ലാതെ എങ്ങനാ?
മേനോൻ ഗൗരവത്തിൽ ചോദിച്ചു

അമ്മ ഉണ്ടല്ലോ , പിന്നെ എന്റെ ഇഷ്ടപ്രകാരമല്ലല്ലോ പോകുന്നത്

താൻ നാളെ രാവിലെ റെഡിയായി നിൽക്കണം. നമ്മളോരുമിച്ചാണ് പോകുന്നത്

മറുത്തൊന്നും പറയാതെ ദേവൻ മുറിയിലോട്ട് പോയി

ജനാലക്കരികിൽ നിന്നപ്പോൾ നല്ല തണുത്ത കാറ്റ് വീശുന്നുണ്ടാരുന്നു

നാളെ താൻ മറ്റൊരു പെണ്ണിനെ കാണാൻ പോകുന്നുവോ, തനിക്കതിന് പറ്റുമോ, അച്ഛൻ പറഞ്ഞപോലെ ദേവന്റെ പെണ്ണ്….
ഇല്ല ഒരിക്കലും തനിക്കതിന് പറ്റില്ല…

തുടരും….