രചന – അജി അജീഷ്
“ഇതിപ്പോ കയ്യിൽ എത്തിയത് വായിൽ എത്തിയില്ല എന്ന് പറഞ്ഞ അവസ്ഥ ആയല്ലോ…..ഇനി ചോദിക്കുന്നവരോടൊക്കെ ഞാൻ ഇനി എന്ത് സമാദാനം പറയും….”
“എന്റെ അമ്മേ ഇങ്ങനെ കിടന്നു അലമുറ ഇടേണ്ട….ഗർഭിണി ആയിരിക്കുമ്പോൾ ഒരു കുഞ് മരിക്കുന്നത് ഇത് ആദ്യം ആയിട്ട് ഒന്നും അല്ല……”
“നിനക്ക് ഒരു കുഞിനെ കൊഞ്ചിക്കാൻ ഉള്ള യോഗം ഇല്ലെന്നാ എനിക്ക് തോന്നുന്നത്…..”
“ഒന്ന് രണ്ട് മാസം അല്ലെ…. അത് കഴിഞ്ഞാൽ എല്ലാം ശരിയാവും…..”
“അവൾ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയാൽ അവളെ വീട്ടിലേക്ക് പോയിക്കോട്ടെ…. ഇനി അവളെ കളഞ്ഞ കൊച്ചിന്റെ പേറ് ഞാൻ എടുക്കേണ്ടി വരും…..കുഞ്ഞുണ്ടെങ്കിൽ എങ്ങനെ എങ്കിലും ഞാൻ നോക്കിയേനെ…..”
“ആ…. ഞാൻ പറയാം കുറച്ച് ദിവസം അവൾ അവിടെ നിന്നോട്ടെ…..”
ദേവൻ അരിശത്തോടെ പറഞ്ഞു മുറിയിൽ കയറി…..!
കല്യാണി ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോയതും ദേവൻ എങ്ങനെ ഒക്കെയോ ദിവസങ്ങൾ കഴിച്ചു കൂട്ടി…..!
&&&&&&&&&&&&
ലേറ്റ് ആയി എത്തിയ എബി മോളെ കാണാതെ മീനുവിന്റെ മുറിയിലേക്ക് കയറി….. മീനുവിനെയും ചുറ്റിപിടിച്ചു ഉറങ്ങുന്ന മോളെ നോക്കി അവൻ ഒന്ന് പുഞ്ചിരിച്ചു……!
രണ്ട് പേരെയും ഉണർത്താതെ മോളെ എടുക്കാൻ ശ്രമിക്കുമ്പോൾ ആണ് എബിയുടെ കയ്കൾ അവളുടെ വയറിൽ തട്ടിയത്……
കുഞിന്റെ അനക്കം അവന്റെ കയ്കളിൽ അനുഭവപ്പെട്ടതും അവൻ അവളുടെ വയറിലേക്ക് നോക്കി…..അച്ഛന്റെ വാത്സല്യത്തോടെ……!!
അവനറിയാം അതിന്റെ ഓരോ തുടിപ്പും…..!തന്റെ കുഞ് എന്ന പോലെ അവൻ പുഞ്ചിരിയോടെ അത് നോക്കി കണ്ടു…..!
പെട്ടെന്ന് ഞെട്ടി കണ്ണുകൾ തുറന്ന മീനു എബിയെ കണ്ടതും ചാടി എണീറ്റു…..
“ഏയ് പതുക്കെ…..”
“ഡോക്ടർ എന്താ ഇവിടെ…..?!!”
“മോളെ എടുക്കാൻ വന്നതാ…..”
“മോൾ അവിടെ കിടന്നോട്ടെ….”
“മോൾ ഉറക്കിൽ ചവിട്ടിയാൽ പ്രശ്നമാ…..”
“മോൾ ഉറക്കിൽ ആയാലും അങ്ങനെ ഉള്ള വികൃതികൾ ഒന്നും കാണിക്കാറില്ല…..”
“പക്ഷെ തന്റെ വയറ്റിൽ ഉള്ള കുഞ് ആള് വികൃതിയാട്ടോ….”
മീനു കണ്ണും തള്ളി എബിയെ നോക്കിയതും അവൻ പുഞ്ചിരിച്ചു…. അവളുടെ കയ് വയറിൽ അമർന്നതും അവളും അറിഞ്ഞു അതിന്റെ ഓരോ ചലനവും…..പെട്ടെന്ന് ഓർത്തത് അവൾ ദേവന്റെ മുഖം ആണ്….!ഇല്ല ഒരിക്കലും താൻ ഇനി ആ മുഖം പോലും ഓർക്കരുത്….ഒരിക്കലും അച്ഛൻ ആരാണെന്ന് തന്നിൽ പിറവി എടുക്കുന്ന ആ കുഞ്ഞു ജീവനും അറിയരുത്…..!!
$$$$$$$$$$$$$$$
വീട്ടിലേക്ക് കയറി വരുന്ന കല്യാണിയെ കണ്ട് ദേവൻ നല്ല പോലെ ഞെട്ടി….. ഒരു മാസം കൊണ്ട് അവളിലെ മാറ്റം കണ്ട് അവൻ അന്തം വിട്ടു നിന്നു…..
“ഇതെന്തൊരു തടിയാടി ഇത്…..”
മുറിയിൽ വന്നപാടെ ദേവൻ അവളെ ഉഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു…..!
“തടി അല്ലെ ദേവന്റെ വീക്നെസ്….. അത് കൊണ്ട് ഒട്ടും കുറക്കേണ്ടെന്ന് കരുതി…..”
“പരമ ബോർ ആണ് കേട്ടോ…..”
“ഞാൻ എന്ത് ചെയ്യാനാ…. ഒരു മാസത്തെ ബെഡ് റെസ്റ്റും മെഡിസിനും ഒക്കെ ആയപ്പോൾ ഇങ്ങനെ ആയി…. അതൊക്കെ ഇനി ഡയറ്റ് ചെയ്തു കുറക്കണം…..”
അതിന് ദേവൻ ഒന്ന് മൂളി…..!
അമ്മയ്ക്ക് അവളോട് പഴയ സ്നേഹം ഒന്നും ഇല്ലാത്ത പോലെ…..!അതൊന്നും കല്യാണിക്ക് പ്രശ്നം അല്ലായിരുന്നു…..!!
“ഓപ്പറേഷൻ അല്ലെ ദേവൻ…. ഒരു മാസം കൂടി വെയിറ്റ് ചെയ്യേണ്ടി വരും….”
“ഇനിയു ഒരു മാസമോ….എങ്കിൽ പിന്നെ അതും കൂടി കഴിഞ്ഞു വന്നാൽ മതിയായിരുന്നു…..”
ദേവൻ നിരാശയോടെ പറഞ്ഞു തിരിഞ്ഞു കിടന്നു…..!
“അപ്പൊ അതിന് മാത്രേ ദേവന് എന്നെ വേണ്ടൂ…. ഞാൻ കരുതി ഞാൻ ഇല്ലാത്തത് കൊണ്ട് ദേവൻ ഇവിടെ ബോർ അടിച്ചു നിൽപ്പാണെന്ന്…..”
“ഇപ്പോഴും ബോറിങ് തന്നെയാ…..”
“അയ്യടാ…. അപ്പൊ ഡെലിവറി കഴിഞ്ഞാൽ എന്തോ ചെയ്യും…..”
“അത് കഴിഞില്ലല്ലോ…..”
“എന്തായാലും ഇനി നമുക്ക് ലൈഫ് കുറച്ചു അടിച്ചു പൊളിച്ചിട്ട് മതി ഒരു കുഞ്….എന്നെ വിവാഹം ചെയ്യുമ്പോൾ ഒരു കുഞ് ആയിരുന്നില്ലേ നിങ്ങളെ ആവശ്യം അത് കൊണ്ട് അന്ന് ഞാൻ എതിർക്കാതിരുന്നതാ…..”
കല്യാണി അതും പറഞ്ഞു ദേവനെ ചുറ്റി പിടിച്ചു….അത് അവന് അലോസരമായി തോന്നി…..!അവൻ കയ് എടുത്തു മാറ്റി അവളെ ഒന്ന് നോക്കി…..
“ഞാൻ ഒരു അച്ഛൻ ആവുന്നതിന് മുന്നേ മീനാക്ഷി ഒരു അമ്മയായി…. അത് എന്നെ സംബന്ധിച്ചെടുത്തോളം ഞാൻ തോറ്റു പോയതിന് തുല്യം ആണ്…..മറ്റുള്ളവരെ മുന്നിൽ ഞാൻ ആണ് നാണം കെടുന്നത്…..”
“ഓ അപ്പൊ അതാണ് പ്രശ്നം….. എന്റെ ദേവൻ,,,,ഒരു കുഞ് ഇല്ലെന്ന് കരുതി ലോകം അവസാനിക്കാൻ ഒന്നും പോണില്ല….മറ്റുള്ളവരുദ്ര കാര്യത്തിൽ നാട്ടുകാർക്ക് എന്താ താല്പര്യം…..എന്നോട് വല്ലതും ചോദിക്കട്ടെ അതിനുള്ള മറുപടി ഞാൻ കൊടുത്തോളാം…..അല്ലാതെ അതിന്റെ പേരിൽ കണ്ണീർ ഒലിപ്പിക്കാൻ ഒന്നും എന്നെ കിട്ടില്ല…..”
“ഒരു കുഞ് ഇല്ലെന്ന കാരണം കൊണ്ടാ ഞാൻ നിന്നെ വിവാഹം ചെയ്തത്…. ആ എനിക്ക് ഒരു കുഞ് ഉടനെ ഉണ്ടായില്ലെങ്കിൽ നാണക്കേട് തന്നെയാ…..”
“എന്താ അതിന്റെ പേരിൽ ഇനി മൂന്നാമത് ഒന്ന് കൂടി കെട്ടണോ…..”
“കല്യാണി…..”
ദേവൻ ദേഷ്യത്തോടെ എണീറ്റു….!
“നോക്ക് ദേവൻ ഞാൻ മീനാക്ഷി അല്ല…. എന്റെ ലൈഫ് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു തീർക്കാൻ ഒന്നും എന്നെ കിട്ടുകയും ഇല്ല…..”
ദേവൻ ദേഷ്യത്തോടെ അവളെ നോക്കിയതും അവൾ യാതൊരു ബാവ മാറ്റവും ഇല്ലാതെ മൂടി പുതച്ചു കിടന്നു….!ദേവൻ ആ ഒരു നിമിഷം മീനുനെ കുറിച്ച് ഓർത്തു…. താൻ ഒന്ന് ഒച്ച ഇട്ടാൽ പേടിച്ചു കരയുന്ന മീനുവിന് പകരം തന്നെ പോലും നിലക്ക് നിർത്തുന്നവൾ……!!
@@@@@@@@@@@
“മോളെ നിക്ക്…. ഇത് കൂടി കഴിക്ക്…. അമ്മേടെ ചക്കര അല്ലെ പ്ലീസ്…..”
മോളെ പിറകെ ഓടുന്ന മീനുവിനെ കണ്ട് കൊണ്ടാണ് എബി താഴേക്ക് ഇറങ്ങിയത്…..
“പപ്പാ…..”
എന്നും വിളിച്ചു മോൾ എബിയുടെ അടുത്ത് ചെന്നു…..!
“കണ്ടോ ഡോക്ടർ…. മോൾ ഒന്നും കഴിച്ചില്ല…. എന്നെ ഇട്ടു ഓടിച്ചത് അല്ലാതെ…..”
“ആണോ മോളെ….പപ്പാ പറഞ്ഞതല്ലേ അമ്മയ്ക്ക് വയ്യാത്തത് ആണ് അമ്മയെ ഇട്ടു ഇങ്ങനെ ഓടിക്കരുത് എന്ന്…..”
അതിനവൾ കുഞ്ഞു പല്ലുകൾ കാട്ടി ഒന്ന്
ചിരിച്ചു…..
“എന്റെ മീനാക്ഷി നീ എന്തിനാ ഈ സമയത്ത് മോളെ പിന്നാലെ ഇങ്ങനെ ഓടുന്നെ….ഇത് മാസം എട്ടാ നിനക്ക്…..”
“അത് പിന്നെ മോൾ ഒന്നും കഴിച്ചിട്ടില്ല…. അവൾക്ക് വിശക്കില്ലേ….”
മീനു വിഷമത്തോടെ പറഞ്ഞതും എബി ഒന്ന് ചിരിച്ചു…..!
“അതൊക്കെ മോൾ വിശക്കുമ്പോൾ കഴിച്ചോളും….നീ വല്ലതും കഴിച്ചോ…..”
“അത് മോൾക്ക് കൊടുത്തിട്ട് കഴിക്കാന്നു കരുതി…..”
“അപ്പൊ നിന്റെ വയറ്റിൽ ഉള്ള കുഞിന് വിശക്കില്ലേ…..”
അതിനവൾ മൗനമായി നിന്നു…..!
“നോക്ക് മീനാക്ഷി നീ ഏറ്റവും കൂടുതൽ കെയർ ചെയ്യേണ്ട ടൈം ആണ് ഇത്…..ഒരു മിനിറ്റ് നീ മോളെ ഒന്ന് ശ്രദ്ധിച്ചില്ലെന്ന് കരുതി നിന്നെ ഞാൻ ഒന്നും പറയാൻ ഒന്നും പോണില്ല….അത് കൊണ്ട് നിന്റെ കാര്യം കഴിഞ്ഞു മതി മോളെ കാര്യത്തിൽ ഉള്ള ഈ ശ്രദ്ധ…..”
“മ്മ്….”
അവൾ വിഷമത്തോടെ മൂളി…..!
മോൾ എബിയുടെ കയ്യിൽ നിന്ന് ഇറങ്ങിയതും എബി ഹോസ്പിറ്റലിലേക്ക് ഇറങ്ങി,,,,,തിരിഞ്ഞു നിന്ന് മീനുവിനെ ഒന്ന് നോക്കി…..!
“ഈ ടൈം ചില സ്ത്രീകൾക്ക് ആഗ്രഹങ്ങൾ കൂടും എന്ന് കേട്ടിട്ടുണ്ട്…. നിനക്ക് അങ്ങനെ വല്ല ആഗ്രഹവും ഉണ്ടെങ്കിൽ എന്നോട് പറയാൻ മടിക്കേണ്ട….”
“എനിക്ക് ഇപ്പൊ ഒരു ആഗ്രഹവും ഇല്ല…. ഡോക്ടർ എന്നോട് കാണിക്കുന്ന ഈ സ്നേഹത്തിന് ഞാൻ എന്താ പകരം തരിക എന്ന ചിന്ത മാത്രമേ എനിക്കുള്ളൂ…..”
“ഇത് വരെ ഈ എബി തിരിച്ചൊന്നും പ്രതീക്ഷിച്ചു ആർക്ക് ഒന്നും ചെയ്തു കൊടുത്തിട്ടില്ല…..”
മീനു എബി പോവുന്നതും നോക്കി നിന്നു….
ഒരു പക്ഷെ ദേവേട്ടന് പകരം തനിക്ക് ഭർത്താവ് ആയി ഇദ്ദേഹത്തെ കിട്ടിയിരുന്നെങ്കിൽ എന്ന് പോലും അവൾ ആഗ്രഹിച്ചു….ഈ ജന്മം മുഴുവൻ കടപ്പെട്ടിരിക്കും ഞാൻ….അവൾ ചിന്തയോടെ നിന്നു…..!
അവൻ തിരിച്ചു വരുന്നത് വരെ മീനുവിന്റെ കണ്ണുകൾ പുറത്തായിരുന്നു….
എബി വന്നതും മോളെ പോലെ തന്നെ മീനുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു…..
“നീയായിട്ട് ഒന്നും പറയില്ലെന്ന് അറിയാം…..മസാല ദോശയാ…..”
കയ്യിൽ ഉള്ള പൊതി അവൻ മീനുവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞതും മീനു അവനെ ഒന്ന് നോക്കി കൊണ്ട് അത് വാങ്ങി….. അതിന്റെ സ്മെൽ തന്നെ അവളെ ആകർഷിച്ചു….
“വാ മോളെ നമുക്ക് കഴിക്കണ്ടേ…..”
അവൾ എല്ലാം മറന്നു മോളെയും ഒപ്പം ഇരുത്തി അത് കഴിക്കുന്നത് കണ്ട് അവൻ ഒന്ന് ചിരിച്ചു….!
പിന്നീട് എന്നും എന്തെങ്കിലും അവൾക്കായി അവൻ കൊണ്ട് വരും….. അത് അവളും ആഗ്രഹിച്ചതാണ്…. പക്ഷെ വയ്യ ഒന്നും ആവശ്യപ്പെടാൻ…..!
“മീനുനെ കൊണ്ട് പോവാനാ ഞങ്ങൾ വന്നത്….”
മീനുവിന്റെ അമ്മാവൻ എബിയോടായി പറഞ്ഞതും എബി മീനുനെ ഒന്ന് നോക്കി….!
“അന്നേ അത് ചെയ്യേണ്ടി ഇരുന്നതാ…. പിന്നെ കരുതി മോനോട് അറിയാതെ ചെയ്തു പോയ തെറ്റിന് അത്ര എങ്കിലും അവൾ ചിന്നു മോളെ നോക്കട്ടെ എന്ന്…..”
“മ്മ്….”
“നിന്റെ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തിട്ട് വാ മോളെ…..”
“മ്മ്….”
മീനു തലയാട്ടി അകത്തേക്ക് നടന്നു…..
മീനു ഇറങ്ങിയതും എബി ചോദിക്കുന്ന കേട്ട് മീനു ഒന്നും മിണ്ടാതെ നിന്നു…..!
“അവൾ ഇവിടെ നിന്നിട്ട് ആര് നോക്കാനാ…..അവിടെയും ആരും നോക്കാൻ ഇല്ല…..എന്നാലും ഇവളെ നോക്കാൻ ഇവളെ ചേച്ചിയോട് കുറച്ചു ദിവസത്തേക്ക് വരാൻ പറഞിട്ടുണ്ട്…..”
“അവൾ ഇവിടെ നിന്നോട്ടെ അമ്മാവാ…. അവളെ കാര്യങ്ങൾ നോക്കാൻ ജോലിക്കാരിയുണ്ട്…..”
മീനു തല ഉയർത്തി എബിയെ ഒന്ന് നോക്കി…..!
“ഡോക്ടർ ഞാൻ ഇവിടെ നിന്നാൽ മോളെ പോലും നോക്കാൻ ആവില്ല…. പിന്നെ ഞാൻ ഇവിടെ നിന്നിട്ട് എന്തിനാ…..”
“നീയുണ്ടെങ്കിൽ മോൾ നിന്റെ അടുത്ത് നിന്നോളും…. മോളെ നോക്കാൻ വേണ്ടിയല്ല നിന്നെ ഞാൻ ഇവിടെ നിർത്തുന്നതും….. അവിടെ നിനക്ക് നൈറ്റ് എങ്ങാനും ആണ് ഡെലിവറി പൈൻ ആവുന്നതെങ്കിൽ ഒരു വണ്ടി പോലും കിട്ടില്ല…. പിന്നെ നിന്നെ നോക്കാൻ എന്തിനാ വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്…..”
“ഇപ്പൊ തന്നെ ഡോക്ടർക്ക് ഞാൻ കാരണം ഒരുപാട് ബുദ്ധിമുട്ട് ആയി….. ഓരോ മാസവും ചെക്കപ്പും…. ഇനി ഡെലിവറി കൂടി ആയാൽ ഡോക്ടർക്ക് കൂടുതൽ ബുദ്ധിമുട്ട് ആവും….. അതും ആരുടെയോ കുഞിന് വേണ്ടി…..”
“ഞാൻ മിന്നു കെട്ടിയതിന് ശേഷമാ നീ ഗർഭിണി ആണെന്ന് അറിഞ്ഞത്….അതിനർത്ഥം ആ കുഞ് ഈ വീട്ടിൽ ജനിക്കേണ്ടത് ആണെന്നാണ്….അത് കൊണ്ട് ആ കുഞ് എന്റെ മോൾക്ക് ഒരു കൂട്ടായി ഇവിടെ വളരട്ടെ….”
മീനു കണ്ണീരോടെ എബിയെ നോക്കി…..
“മോൾ അല്ലെ പറഞ്ഞത് ദൈവം ക്രൂരൻ ആണെന്ന്…. ഇപ്പൊ കണ്ടില്ലേ ദൈവം ആയിട്ട് നിന്റെ മുന്നിൽ ഒരാൾ നിൽക്കുന്നത്…. അതെന്റെ മോളുടെ പ്രാർത്ഥനയുടെ ഫലം തന്നെയാ…..”
മീനു കണ്ണീർ തുടച്ചു പുഞ്ചിരിയോടെ അമ്മാവനെ നോക്കി….അമ്മാവൻ സന്തോഷത്തോടെ തന്നെ മടങ്ങി…..!!
&&&&&&&&&&&&&&
“മ്മ്…. എന്ത് പറ്റി ഇപ്പൊ പഴയ ആവേശം ഒന്നും ഇല്ലല്ലോ…..”
“ഏയ്…. അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ…..”
“മീനാക്ഷിയെ മടുത്ത പോലെ എന്നേയും മടുത്തോ…..”
“ഞാൻ പറഞ്ഞല്ലോ കല്യാണി നിന്റെ തോന്നൽ ആണെന്ന്…..എനിക്ക് വേണ്ടത് ഇപ്പോ ഒരു കുഞ് ആണ്….അതിന് നിനക്ക് താല്പര്യം ഇല്ലല്ലോ…..”
“ദേവന്റെ ആഗ്രഹം അല്ലെ…. അത് ഞാൻ സാധിച്ചു തരും പോരെ…..”
അവൾ ദേവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു……!
“നിന്റെ ഈ തടി ഡയറ്റിങ്ങിൽ പോലും കൂടുന്നതല്ലാതെ ഒരു കുറവും ഇല്ലല്ലോ…..”
ദേവൻ അവളിലേക്ക് അമർന്നു കൊണ്ട് പറഞ്ഞു…..!
“ഒന്ന് പോ ദേവൻ…. എന്റെ വീട്ടിലുള്ളവരെ വെച്ച് നോക്കുമ്പോൾ ഞാൻ ആണ് മെലിഞ്ഞത്……”
“ഹ്മ്മ്…. അവരെ തോല്പിക്കാൻ ഉള്ള പ്ലാൻ ആണോ……?!!”
“ദേവന് ഇഷ്ടം അല്ലെങ്കിൽ അതും ഞാൻ കുറച്ചേക്കാം…..”
അതിനവൻ ഒന്ന് ചിരിച്ചു….. അവൾ ക്ഷീണത്തോടെ അവന്റെ നെഞ്ചിലേക്ക് ചായാൻ തുടങ്ങിയതും ദേവൻ തിരിഞ്ഞു കിടന്നു……!
“ഈയിടെ ആയിട്ട് ദേവൻ കാര്യം കഴിഞ്ഞാൽ എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല…..”
“എനിക്ക് നല്ല ഉറക്കം വരുന്നു…. നീ അങ്ങോട്ട് നീങ്ങി കിടക്ക്…..”
അവൾ നീരസത്തോടെ അവനെ ഒന്ന് നോക്കി തിരിഞ്ഞു കിടന്നു…..
ഒരു കുഞ് എന്ന ദേവന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം…. അല്ലെങ്കിൽ മീനാക്ഷിയുടെ ഗതി തന്നെ ആവും എനിക്ക്….. അവൾ ചിന്തയോടെ കിടന്നു…..!
“എന്താ ലേറ്റ് ആയത്…..?!!”
പാതിരാത്രി കേറി വന്ന ദേവനെ നോക്കി കല്യാണി ചോദിച്ചു……!
“അത് എനിക്ക് ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു……”
“എന്ത് കാര്യം….?!!”
“അതൊക്കെ എന്തിനാ നീ അറിയുന്നേ…..”
“എനിക്കറിയണം…. ദേവന്റെ എല്ലാ കാര്യങ്ങളും അറിയാൻ ഉള്ള അവകാശവും എനിക്കുണ്ട്….”
“എന്റെ കാര്യത്തിൽ നീ ഇടപെടേണ്ട കേട്ടല്ലോ…. നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി…..”
ദേവൻ നീരസത്തോടെ അതും പറഞ്ഞു മുറിയിലേക്ക് നടന്നു…..
“എന്റെ കാര്യം നോക്കി കഴിയാൻ ആണെങ്കിൽ എല്ലാം അങ്ങനെ തന്നെ ആയിക്കോട്ടെ…. ഈ ബെഡ്റൂമിലും ഞാൻ എന്റെ കാര്യം നോക്കിക്കോളാം…..ദേവന്റെ കുഞ് എന്ന ആവശ്യവും…..”
“നിനക്കിപ്പോ എന്താ വേണ്ടത്…..”
“എനിക്കറിയണം ദേവൻ ഇത് വരെ എവിടെ ആയിരുന്നു എന്ന്…..”
അവളുടെ ചോദ്യം കേട്ടതും ദേവൻ ദേഷ്യത്തോടെ അവളെ നോക്കി…..!
“ഞാൻ പറഞ്ഞല്ലോ കല്യാണി ഒരാളെ കാണാൻ പോയതാണെന്ന്….. പിന്നെന്താ…..”
“അതാരെ ആണെന്നാ എനിക്ക് അറിയേണ്ടത്….. വല്ല മൂന്നാം കെട്ടിനും ഉള്ള പ്ലാൻ ആണോ എന്ന് ആർക്കറിയാം…..”
“കല്യാണി…..”
അവൻ ദേഷ്യത്തോടെയും അമർഷത്തോടെയും വിളിച്ചു…..
അവളിൽ യാതൊരു ബാവ മാറ്റവും ഇല്ലാതെ അതെ നിൽപ് ആയിരുന്നു…..!
“നിന്നെ ഒക്കെ പോലെ ഉള്ളതിനെ ഒക്കെ കെട്ടുന്നതിനേക്കാൾ ബേധം…..”
അവൻ അത്രയും പറഞ്ഞു നിർത്തിയതും കല്യാണിയെ ചൊടിപ്പിച്ചു…..
“ബാക്കി കൂടി പറ എന്തിനാ നിർത്തി കളഞ്ഞത്……”
“ഇതിനേക്കാൾ എത്രയോ ബേധം മീനു ആയിരുന്നു…. അവളെ ഉപേക്ഷിച്ച എനിക്ക് ഇത് തന്നെ കിട്ടണം…..”
ദേവൻ അതും പറഞ്ഞു ബാത്‌റൂമിലേക്ക് കയറിയതും അവൾ അത്യധികം അമർഷത്തോടെ ഇരുന്നു…..
ദേവൻ കുളിച്ചു വന്നതും കല്യാണി അതെ ഇരിപ്പ് ആയിരുന്നു…. അവൻ അതൊന്നും മൈൻഡ് ചെയ്യാതെ കട്ടിലിൽ കയറി കിടന്നു…..
“ഇപ്പോഴും ദേവന്റെ മനസ്സിൽ ആ മീനാക്ഷി തന്നെ ആണല്ലേ…. അവളെയും മനസ്സിൽ ഇട്ടു കൊണ്ടാണോ ദേവൻ എന്നോട് ഇത്രയും നാൾ സ്നേഹം അഭിനയിച്ചത്….”
“എന്നെ ഒന്ന് സ്വസ്ഥം ആയി വിട് കല്യാണി…..”
“പറ്റില്ല…. എനിക്കിപ്പോ അറിയണം ദേവന്റെ മനസ്സിൽ ഇപ്പൊ ആ മീനാക്ഷി ആണോ അതോ ഈ ഞാൻ ആണോ എന്ന്…..”
അവൾ വിട്ടു കൊടുക്കാൻ തയാർ അല്ലെന്ന് കണ്ടതും ദേവൻ ഉള്ളിൽ തോന്നിയ ദേഷ്യം മറച്ചു പിടിച്ചു അവളെ നേരെ എണീറ്റ് ഇരുന്നു…..
“അപ്പോഴത്തെ ദേഷ്യം കൊണ്ട് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞു പോയതാ കല്യാണി…..നീ മാത്രേ ഇപ്പൊ എന്റെ മനസ്സിൽ ഉള്ളൂ….മീനാക്ഷിയെ ഞാൻ ഉപേക്ഷിച്ചത് തന്നെ നിന്നെ പോലെ ഒരു പെണ്ണിനെ കിട്ടാൻ വേണ്ടിയാ…..”
ആ ഭംഗി വാക്കുകൾ അവളെ സന്തോഷിപ്പിച്ചതും അവൾ ഒരു പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു…..!
&&&&&&&&&&&&&
“എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ എന്നെ വിളിക്കണം…. അതിന് ഒരു മടിയും വേണ്ട…..”
“മ്മ്….”
എബിയെ നോക്കി പുഞ്ചിരിയോടെ ഒന്ന് മൂളി അവൾ മുറിയിൽ ചെന്ന് കിടന്നു…..
എബിയുടെ കരുതൽ അവൾക്ക് സന്തോഷത്തേക്കാൾ ഉപരി വേദന ആയിരുന്നു സമ്മാനിച്ചത്…..
തന്നോടൊപ്പം എന്തിനും കൂടെ നിന്ന് ഒരു അച്ഛൻ ആവാൻ പോവുന്നതിന്റെ സന്തോഷം പങ്കിടേണ്ട ആൾ ഇന്ന് മറ്റാരുടെയോ ആണ്….!
നിറ വയറിലും അവൾ മോളെ കാര്യം ബംഗിയായി നിറവേറ്റി….
“ഇപ്പൊ അമ്മയുടെ മോൾ സുന്ദരി കുട്ടിയായി….”
കുളിച്ചു റെഡി ആക്കി മോളെ ഉടുപ്പ് ഇടീച്ചു കൊണ്ട് മീനു പറഞ്ഞതും മോൾ ഒരു ചിരിയോടെ മീനുനെ കെട്ടിപ്പിടിച്ചു….
വയർ വീർത്തത് കണ്ട് കൊണ്ടാവണം മോൾ മീനുവിന്റെ വയറിൽ തൊട്ട് നോക്കി…..
“അവിടെ ഒരു കുഞ്ഞു വാവയുണ്ട്…. മോൾക്ക് വേണോ അതിനെ…..”
“മ്മ്….”
“ആണോ…. മോൾ ഈ അമ്മയുടെ വാവയെ നോക്കോ…..”
“ആ….”
“വാവ വരട്ടെ…..ട്ടോ…. അപ്പൊ മോൾക്ക് കൂടെ കളിക്കാനും കുറുമ്പ് കാണിക്കാനും സ്കൂളിൽ പോവാനും ഒക്കെ കൂട്ട് ഉണ്ടാവും…..”
മോൾ ചിരിച്ചതും മീനുവും ആ നിമിഷങ്ങൾ ഒക്കെ ഓർത്തു ഒന്ന് ചിരിച്ചു…..!
രാത്രിയിൽ മീനുവിന് ചെറിയ അസ്വസ്ഥത തോന്നിയാണ് മുറിയിലേക്ക് ചെന്നത്…. എല്ലാരും ലേറ്റ് അണച്ചു ഉറങ്ങിയതും മീനുന് അസ്വസ്ഥത കൂടി വന്ന പോലെ തോന്നി….. ഒന്ന് കിടക്കാൻ പോലും ആവാതെ അവൾ കട്ടിലിൽ നിന്നും എണീറ്റു…. നിറ വയറും താങ്ങി അവൾ മുറിയിൽ അങ്ങിങായി നടന്നു…..
ഇതാണോ ദൈവമേ ഡെലിവറി പൈൻ…. അങ്ങനെ ആണെങ്കിൽ ഡോക്ടറെ എങ്ങനെ ഉണർത്തും…..അവൾ കൂടി വരുന്ന വേദന സഹിക്കാൻ ആവാതെ എബിയുടെ മുറിയുടെ അടുത്തേക്ക് നടന്നു…. ഡോർ ലോക്ക് അല്ലെന്ന് കണ്ടതും അവൾ അകത്തു കയറി….. മോളെയും ചേർത്ത് പിടിച്ചു കിടക്കുന്ന എബിയെ ഒന്ന് നോക്കി….. ആ ഉറക്കം കളയാൻ അവൾക്ക് ആ നിമിഷം തോന്നിയില്ല…..!
അവൾ അസ്വസ്ഥതയോടെ തന്നെ മുറിക്ക് പുറത്ത് ഇറങ്ങി…..
“മീനു…..”
എബിയുടെ വിളി കേട്ടതും അവൾ ഒന്ന് തിരിഞ്ഞു നോക്കി…..
അവൻ മോളെ പതിയെ നീക്കി കിടത്തി അവൾക്കരികിൽ ചെന്നു…..
“നിനക്കെന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ….?!!”
“മ്മ്….”
അവൾ ഒന്ന് മൂളി….!
“പിന്നെന്താ എന്നെ വിളിക്കാതെ പോവുന്നെ…..”
“അത് ഡോക്ടർ ഉറങ്ങുന്നത് കണ്ടപ്പോൾ…..”
“ഞാൻ ഉണരാൻ കാത്തിരുന്നാൽ നീ ഇവിടെ പ്രസവിക്കേണ്ടി വരും….നീ റെഡി ആവ്…. അപ്പോഴേക്കും ഞാൻ വരാം….”
മോളെ അമ്മയുടെ അടുത്തായി എടുത്തു കിടത്തി എബി റെഡി ആയി ഇറങ്ങി….മീനു ഇറങ്ങുന്നത് കണ്ടതും എബി അവളെ തോളിൽ കയ് വെച്ച് പിടിച്ചു അവൾക്കൊപ്പം നടന്നു….. അത് കണ്ടതും മീനു ഞെട്ടി കൊണ്ട് എബിയെ ഒന്ന് നോക്കി….
“ഞാൻ നടന്നോളാം…..”
പറഞ്ഞു തീരുന്നതിനു മുന്നേ കുഞിന്റെ ചലനം അറിഞ്ഞ മീനു ആ എന്നും പറഞ്ഞു വയറിൽ കയ് വെച്ചു….
“പതുക്കെ…..”
അവൻ അവളെ കരുതലോടെ നടത്തിച്ചു കാറിൽ കയറ്റി…. സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തു ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു വണ്ടി എടുത്തു…..
“ആ….. ഹ്…..”
അവൾ പോലും അറിയാതെ വയറിൽ കയ് വെച്ചു അവൾ തേങ്ങി…..എബിക്കും അറിയാം ആയിരുന്നു അവളെ അവസ്ഥ…. അവനും അല്പം ഭയം തോന്നി തുടങ്ങി….
ഈ സമയം ആണ് കുഞിന്റെ അച്ഛന്റെ സാമിപ്യം അവൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്….. എബി വേദനയോടെ ചിന്തിച്ചു……!
ഹോസ്പിറ്റലിന് മുന്നിൽ എത്തുമ്പോഴേക്കും അവൾ പൂർണമായും തളർന്നിരുന്നു…..!അത് കണ്ടതും എബി തന്നെ ഡോർ തുറന്നു ഇറങ്ങി സ്ട്രക്ചർ എടുത്തു കൊണ്ട് വന്നു അവളെ എടുത്തു അതിൽ കിടത്തി….. അവളുടെ കണ്ണ് നീര് ഒഴുകി തുടങ്ങി….!
എബിയെ കണ്ണീരോടെ തന്നെ നോക്കി അവൾ പുഞ്ചിരിച്ചു….!
“പേടിക്കേണ്ട…. ഞാൻ ഉണ്ട്…..”
ആ വാക്കുകൾ അവൾക്ക് ഒരു ആശ്വാസം ആയിരുന്നു….. അവൻ കണ്മുന്നിൽ നിന്ന് മറയുന്നത് വരെ അവളുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു…..!!
തുടരും…

by