രചന – അജി അജീഷ്
“ഇതാ നിങ്ങൾ ആവശ്യപ്പെട്ട മാരേജ് സർട്ടിഫിക്കേറ്റ്….”
സാന്ദ്ര ഒരു പുഞ്ചിരിയോടെ അത് വാങ്ങി അതിലേക്ക് നോക്കി…..!
അതിൽ സാന്ദ്ര എന്ന പേരിന് പകരം മീനാക്ഷി എന്ന് കണ്ടതും അവൾ ഞെട്ടി എണീറ്റു…..
“ഇത്…. ഇത് അല്ല എന്റെയും എബിയുടെയും മാരേജ് സർട്ടിഫിക്കേറ്റ്…. ഇത് എബിയുടെ രണ്ടാം വിവാഹത്തിന്റെതാണ്…..”
“പക്ഷെ അതിലെ ഡേറ്റ് മാഡം പറഞ്ഞത് തന്നെ ആണല്ലോ….”
“സാന്ദ്രയും എബിയും ആയുള്ള മാരേജ് സർട്ടിഫിക്കേറ്റ് ആണ് ഞാൻ ആവശ്യപ്പെട്ടത്…..”
“പക്ഷെ മേടം അങ്ങനെ ഒന്ന് ഇല്ല…. നിങ്ങൾ പറഞ്ഞ ഡേറ്റും ഡീറ്റൈൽസും വെച്ച് ഇതല്ലാതെ സാന്ദ്രയും എബിയുടെയും വിവാഹം കഴിഞ്ഞത്തിനുള്ള പ്രൂഫ് ഒന്നും ഇല്ല…..”
ഓഹോ അപ്പൊ എല്ലാം പ്ലാൻ ചെയ്തിട്ട് ആണല്ലേ എന്നെ വെല്ലു വിളിച്ചത്….!
സാന്ദ്ര ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി….!
അവൾ പിന്നെ ചെന്നത് വിവാഹം നടന്നതിനുള്ള പ്രൂഫിന് വേണ്ടി എബി സാന്ദ്രയെ മിന്നു കെട്ടിയ പള്ളിയിലേക്ക് ആണ്….എന്തൊക്കെയോ കള്ളം പറഞ്ഞു അവൾ അവരോടായി വിവാഹത്തിന് സൈൻ ചെയ്ത പേപ്പേഴ്സ് വാങ്ങിയതും അതിലും മീനുവും ആയി വിവാഹം നടന്നതിനുള്ള സൈൻ ആയിരുന്നു കണ്ടത്…..എല്ലാം കണ്ട് അവൾക്ക് ദേഷ്യവും സങ്കടവും ഒരു പോലെ വരുന്നുണ്ടായിരുന്നു…..!
മോളെ അവകാശം നേടി എടുക്കണം അത് വെച്ച് എബിയുടെ ജീവിതത്തിലേക്ക് ചെല്ലാൻ ശ്രമിക്കാം….!
മോളെ ബർത്ത് സർട്ടിഫിക്കേറ്റിൽ പോലും അമ്മയുടെ സ്ഥാനത് മീനുവിന്റെ പേര് തന്നെ കണ്ട് അവൾ എബി രണ്ടും കൽപ്പിച്ചാണെന്ന് മനസ്സിൽ ആക്കി….
അവൾ അന്ന് ചിന്നു മോൾക്ക് ജന്മം കൊടുത്ത ഹോസ്പിറ്റലിൽ ചെന്നു….
“മോളെ ബർത്ത് സർട്ടിഫിക്കേറ്റ് കാണുന്നില്ല…. പുതിയ ഒന്നിന് അപ്ലൈ ചെയ്യമ്പോളാണ് അവർ ഹോസ്പിറ്റലിൽ നിന്നും ഈ പേപ്പേഴ്സ് വേണം എന്ന് ആവശ്യപ്പെട്ടത്….”
“ഒരു പത്ത് മിനിറ്റ് വെയിറ്റ് ചെയ്യേണ്ടി വരും….”
“മ്മ്….”
അവൾ വാശിയോടെ തന്നെ അവിടെ വെയിറ്റ് ചെയ്തു നിന്നു….!
“ഇതാ….”
“താങ്ക്സ്….”
അതും പറഞ്ഞു വാങ്ങി സാന്ദ്ര ആ പേപ്പർസിലേക്ക് നോക്കിയതും അതിലും തന്റെ പേരിനു പകരം മീനുവാണെന്ന് കണ്ട് അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു…..!
“അപ്പൊ ഇവിടെയും ഞാൻ പരാജയപെട്ടോ…. ഇല്ല ഒരിക്കലും ഞാൻ അതിന് അനുവദിക്കില്ല….”
അവൾ സ്വയം പറഞ്ഞു കൊണ്ട് നേരെ ചെന്നത് എബിയുടെ അടുത്തേക്കാണ്…..!
“ഇതൊക്കെ എബിയുടെ കളിയാണെന്ന് എനിക്ക് മനസ്സിൽ ആയി…. എന്താ ഇത് വെച്ച് എന്നെ തോല്പിക്കാം എന്നാണോ…..”
എല്ലാ പേപേഴ്സും അവൾ എബിക്ക് മുന്നിൽ വലിച്ചെറിഞ്ഞു കൊണ്ട് ചോദിച്ചു…..!
“തീർച്ചയായും…. ഇനി നീ എന്ത് അവകാശത്തിൽ എന്റെ മോളെ നേടി എടുക്കും….എന്ത് അധികാരത്തിൽ എന്റെ വീട്ടിൽ കഴിയും….ഞാൻ തിരിച്ചു വരുന്നതിന് മുന്നേ നീ അവിടന്ന് ഇറങ്ങണം…. അല്ലെങ്കിൽ അനധികൃതമായി വീട്ടിൽ കേറി വന്നതിന് നിന്നെ ഞാൻ അങ്ങ് ജയിലിലോട്ട് പറഞ്ഞു വിടും…..”
അത് കേട്ടതും സാന്ദ്ര ഞെട്ടി…..!
“ഇത് കൊണ്ടൊന്നും ഈ സാന്ദ്രയെ തോല്പിക്കാൻ ആവില്ല….”
അവൾ വാശിയോടെ തന്നെ പറഞ്ഞു….!
“പറ്റുമെങ്കിൽ നീ ജയിച്ചു കാണിക്ക്…..”
എബി ഒരു ചിരിയോടെ പറഞ്ഞതും അവൾ ഒന്നും മിണ്ടാൻ ആവാതെ അവനെ തന്നെ നോക്കി….. നഷ്ടബോധം മാത്രമേ ഇപ്പൊ മനസിൽ ഉള്ളൂ…..!
പരാജയം ഏറ്റു പറഞ്ഞ പോലെ അവൾ ഇറങ്ങി പോയതും എബി ഒന്ന് ആശ്വസിച്ചു…..!
മീനുവിനെ ദേഷ്യത്തോടെ ഒന്ന് നോക്കി സാന്ദ്ര എബിയുടെ മുറിയിലേക്ക് നടന്നു….!
നഷ്ടപ്പെടുത്തിയ ജീവിതം എന്ത് ചെയ്തിട്ടായാലും ഞാൻ തിരിച്ചു പിടിക്കും…. സാന്ദ്ര മുറിയിൽ സ്വസ്ഥത ഇല്ലാതെ നടന്നു ഇനി എന്ത് ചെയ്യും എന്നുള്ള ആലോചന തുടങ്ങി….!
എബി വന്ന് മുറിയിലേക്ക് കയറിയതും സാന്ദ്ര അവനരികിലേക്ക് വന്നു…..
“നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇറങ്ങി പോവാൻ…. ഇനിയും എന്തിനാ ഇവിടെ നിൽക്കുന്നത്…..”
“എനിക്ക് പോവാൻ ഒരിടം ഇല്ല…. എന്നെ കയ് ഒഴിയരുത് എബി….ഞാൻ ഇവിടെ എവിടെ എങ്കിലും ഒരു മൂലയിൽ കഴിഞ്ഞോളാം….”
“പോവാൻ ഇടം ഇല്ലാത്തവരെ ഒക്കെ ഇവിടെ കേറ്റി താമസിപ്പിക്കാൻ ഇത് സത്രം അല്ല….”
“പ്ലീസ് എബി…. ഒന്നും എനിക്ക് വേണ്ട എന്റെ മോളെ കണ്ട് കൊണ്ട് ഇവിടെ കഴിഞ്ഞോളാം…. എബിയുടെ ജീവിതത്തിലേക്ക് ഒരു ശല്യം ആയി ഞാൻ വരില്ല…”
അവൾ കണ്ണീരോടെ എബിയുടെ കാൽക്കൽ വീണു…!
മീനു എല്ലാം കേട്ട് മുറിക്ക് വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു…..
“നീ എത്ര കരഞ്ഞു കാൽ പിടിച്ചാലും നിന്നെ ഞാൻ ഇവിടെ നിർത്താൻ ഉദ്ദേശിക്കുന്നില്ല….ഇപ്പൊ ഈ നിമിഷം നീ ഇവിടെ നിന്നും ഇറങ്ങിയെ പറ്റൂ….”
അവൻ അത്രയും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതും മീനു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു….
“ചെയ്തത് തെറ്റാണെങ്കിലും അവർ ഒരു പെണ്ണല്ലേ…അവൾ പറഞ്ഞ പോലെ ഇവിടെ എവിടെ എങ്കിലും നിന്നോട്ടെ….”
“നിനക്ക് അറിയാനിട്ട അവളെ… കാര്യം കാണാൻ എന്തും ചെയ്യും….”
“എന്നാലും….”
“ഒരു എന്നാലും ഇല്ല… തത്കാലം നമ്മുടെ കാര്യത്തെ പറ്റി മാത്രം ചിന്തിച്ചാൽ മതി…. നമ്മൾ ഇന്ന് തൊട്ട് പുതിയൊരു ലൈഫ് തുടങ്ങാൻ പോവാ….”
മീനു അവന്റെ മുഖത്തേക്ക് നോക്കാൻ ആവാതെ താഴേക്ക് നോക്കിയതും അവൻ ഒരു ചിരിയോടെ മീനുവിന്റെ മുഖത്തേക്ക് തന്നെ നോക്കി….
“ഞാൻ കഴിക്കാൻ എടുത്തു വെക്കാം….”
മീനു അവന്റെ നോട്ടം താങ്ങാൻ ആവാതെ അതും പറഞ്ഞു കിച്ചണിലേക്ക് നടന്നു….
“ഓഹോ അപ്പൊ അത് വരെ ആയി അല്ലെ കാര്യങ്ങൾ…. ഇന്ന് ഒന്നും നടക്കാൻ പോണില്ല മോനെ എബി….അതിന് ഈ സാന്ദ്ര സമ്മതിക്കില്ല….”
പുഞ്ചിരിയോടെ മീനു പോയ വഴിയേ നോക്കി നിൽക്കുന്ന എബിയെ നോക്കി കൊണ്ട് അവൾ ഉരുവിട്ടു…..!
മീനു വെപ്രാളത്തോടെ പറയുന്നത് കേട്ട് എബി ഫുഡ് കഴിക്കുന്നത് നിർത്തി മുറിയിലേക്ക് ഓടി….
“സാന്ദ്ര….”
എബി അവളെ തട്ടി വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല…. അവളുടെ അടുത്തായി പൊയ്‌സൺ ബോട്ടിൽ കണ്ടതും എബി അത് കയ്യിൽ എടുത്തു നോക്കി…..!
“സൂയിസൈഡ് അറ്റെംറ്റ് ആണെന്ന് തോന്നുന്നു….”
മീനു അത് കേട്ട് ഞെട്ടി…. എബി അവളെ കയ്യിൽ എടുത്തു ഹോസ്പിറ്റലിലേക്ക് വണ്ടി എടുത്തതും മീനു വിഷമത്തോടെ അവർ പോവുന്നതും നോക്കി നിന്നു….
“ഡോക്ടർ സാന്ദ്രയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്….”
എബിയുടെ തിരിച്ചു വരവ് കണ്ടതും മീനു ചോദിച്ചു….!
“കുഴപ്പം ഒന്നും ഇല്ല…. അവൾ മരിക്കാൻ വേണ്ടി അല്ല അത് ചെയ്തത്….അതിന് വേണ്ടി ആണെങ്കിൽ ആ ബോട്ടിലിൽ ഇനിയും പൊയ്‌സൺ ബാക്കി ഉണ്ടാവില്ലല്ലോ….”
“അങ്ങനെ ഒന്നും പറയാതെ ഡോക്ടർ…. അവൾ മരിക്കാൻ തയാർ ആയത് ഡോക്ടർക്ക് വേണ്ടിയാണ്….”
“ഹ്മ്മ്…. അതായിരിക്കും അവളുടെ ഉദ്ദേശം…. എന്ന് കരുതി എന്നെ അതിന് കിട്ടില്ല….”
എന്നും പറഞ്ഞു എബി മുറിയിലേക്ക് പോയി….!
കാലത്ത് അവൻ റെഡി ആയി ഇറങ്ങുമ്പോ ആണ് മീനു മക്കളെയും കൊണ്ട് റെഡി ആയി നിൽക്കുന്നത് കണ്ടത്….!
“നീ ഇത് എങ്ങോട്ടാ….”
“ഡോക്ടറുടെ കൂടെ ഹോസ്പിറ്റലിലേക്ക്….”
“എന്തിന്….”
“സാന്ദ്രയെ കാണാൻ…ചിന്നു മോളെ അമ്മ അല്ലെ അവർ….മോളെ കാണുമ്പോൾ അവൾക്ക് ആശ്വാസം ആവും….”
“ഡോക്ടർ ഇപ്പോൾ ശ്രദ്ധിക്കേണ്ടത് ഒരു രോഗിയുടെ സന്തോഷം അല്ലെ….”
“മ്മ്…. പക്ഷെ അവളെ സന്തോഷിപ്പിക്കാൻ ഉള്ള ഉദ്ദേശം തത്കാലം എനിക്കില്ല….”
എബി അതും പറഞ്ഞു നടന്നു…. മീനു അവന്റെ പിന്നാലെയും….!
“ഇതെന്താ….”
“ഇത് സാന്ദ്രക്ക് കഴിക്കാൻ ഉള്ള ഫുഡ്….”
“നിനക്ക് ഭ്രാന്ത് ആണോ മീനു….”
“ഒന്നോർത്താൽ ഞാനും കാരണക്കാരി അല്ലെ അവൾ അങ്ങനെ ഒക്കെ ചെയ്യാൻ….”
“എന്റെ മീനു അവളുടെ ഡ്രാമയാണ് എല്ലാം….”
“ആയിക്കോട്ടെ…. എന്ന് കരുതി എനിക്ക് അവരെ വേദനിപ്പിക്കാൻ ആവില്ല…. ചിന്നു മോളെ അമ്മയാണ് അവൾ….”
എബി പിന്നെ ഒന്നും പറയാതെ വണ്ടി എടുത്തു….!
എബിയെ കണ്ട് സാന്ദ്ര ഒന്ന് ആശ്വസിച്ചെങ്കിലും പിന്നാലെ വന്ന മീനുനെ കണ്ട് അവളുടെ മുഖം മങ്ങി…..!
“എന്താ സാന്ദ്ര ഈ കാണിച്ചത്…. അങ്ങനെ ചെയ്യുന്നതിന് മുൻപ് മോളെ കുറിച്ചെങ്കിലും ഒന്ന് ചിന്തിക്കായിരുന്നില്ലേ….”
ഓഹ് എബിയെ കാണിക്കാൻ ഉള്ള ഡ്രാമ ആയിരിക്കും…. വെറുതെ അല്ല എബി തന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാത്തത്…. അവൾ മീനുനോടുള്ള വെറുപ്പോടെ ചിന്തിച്ചു…..!
“നീ പറഞ്ഞല്ലോ അങ്ങനെ ചെയ്യുന്നതിനു മുന്നേ മോളെ പറ്റി ചിന്തിക്കണം എന്ന്….ഈ മോളെ എനിക്ക് വിട്ടു തരാൻ നിങ്ങൾ രണ്ടാളും സമ്മതിക്കോ…. എന്നാൽ എന്റെ മോളെ ഒന്ന് കണ്ട് കൊണ്ടെങ്കിലും ജീവിക്കാം എന്ന് വെച്ചാൽ അതിനും സമ്മതിച്ചില്ല….പിന്നെ ഞാൻ എന്താ ചെയ്യേണ്ടത് നീ പറ….”
മീനു വാക്കുകൾ കിട്ടാതെ എബിയെ ഒന്ന് നോക്കി….!
“വൈകീട്ട് ഡിസ്ചാർജ് ചെയ്യും…. എങ്ങോട്ടാണെന്ന് വെച്ചാൽ പൊയ്ക്കോ….”
എബി സാന്ദ്രയോടായി പറഞ്ഞു….
“എന്താ ഡോക്ടർ ഇത്….!”
മീനു എബിയെ നോക്കി ചോദിക്കുന്നത് കേട്ട് സാന്ദ്ര ഉള്ളിൽ ഒരു ചിരിയോടെ മീനുനെ നോക്കി കണ്ണീർ പൊഴിച്ചു…..!
“എന്തിനാ എന്നെ രക്ഷിച്ചത്….അവിടെ തീർന്നോട്ടെ എന്ന് കരുതികൊണ്ടായിരുന്നോ…. ഇനിയും അതല്ലാതെ എനിക്ക് വേറെ വഴിയില്ല….”
“അയ്യോ സാന്ദ്ര അങ്ങനെ ഒന്നും പറയല്ലേ…. മരണം ഒന്നിനും ഒരു പരിഹാരം അല്ല…. അങ്ങനെ ആണെങ്കിൽ ഞാൻ ഒക്കെ എപ്പോഴേ മരിക്കണം ആയിരുന്നു….പലപ്പോഴും അങ്ങനെ ചിന്തിച്ചിട്ടുമുണ്ട്…. ധൈര്യം ഇല്ലായിരുന്നു അത് കൊണ്ട് മാത്രാ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്….സാന്ദ്രയ്ക്കും ദൈവം എന്തെങ്കിലും നല്ലത് വിധിച്ചിട്ടുണ്ടാവും…..”
“മീനു….നീ ഉപദേശിച്ചാൽ ഒന്നും ഇവൾ നേരെ ആവില്ല… നീ വാ നമുക്ക് ഇറങ്ങാം….”
എബി മീനുനെയും കൊണ്ട് ഇറങ്ങുന്നത് സാന്ദ്ര ദേഷ്യത്തോടെ തന്നെ നോക്കി നിന്നു…..!
“എന്റെ മീനു നീ എന്താ ഇങ്ങനെ…..?അവളോട് നല്ലത് നാല് പറയുന്നതിനു പകരം നീ അവളെ ഉപദേശിച്ചു നേരെ ആക്കാൻ വന്നതാണോ…..”
“എന്തൊക്കെ ആയാലും അവൾ ചിന്നു മോളെ അമ്മയല്ലേ….”
“നീയാ ഇപ്പൊ മോളെ അമ്മ…. അതിനി അങ്ങനെ തന്നെ മതി…..”
“മ്മ്….”
അവൻ ദേഷ്യത്തോടെ പറഞ്ഞതും അവൾ ഒന്ന് മൂളി….!
&&&&&&&&&&&&&&&
ദേവൻ വീട്ടിൽ വന്നതും കല്യാണിയെ കാണാതെ അമ്മയുടെ അടുത്ത് ചെന്നു….!
“അവൾ എവിടെ പോയതാ…..”
“നീ പോയതിനു പിന്നാലെ ഇറങ്ങിയതാ…. ഞാൻ എന്തെങ്കിലും ചോദിച്ചാൽ അവൾ എന്നെ ചാടി കടിക്കാൻ വരും…. അത് കൊണ്ട് ഞാൻ ഒന്നും ചോദിക്കാൻ പോയില്ല….”
അമ്മ പറയുന്നത് കേട്ട് ദേവൻ അരിശത്തോടെ നിന്നു…. അമ്മയ്ക്ക് കഴിക്കാൻ ഉള്ളത് കൊടുത്തു അവൻ കല്യാണിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു…..!
അവൻ ദേഷ്യത്തോടെ അവളെയും വെയിറ്റ് ചെയ്തു നിന്നു…ഒരു ഓട്ടോയിൽ വന്നിറങ്ങുന്ന കല്യാണിയെ കണ്ടതും അവൻ അരിശത്തോടെ അവൾക്കരികിൽ ചെന്നു….
“നീ ആരോട് ചോദിച്ചിട്ടാ ഇവിടന്ന് ഇറങ്ങിയത്…. ഈ നേരം വരെ എവിടെ ആയിരുന്നു….?!!”
“ദേവൻ പോവുന്നതൊക്കെ എന്നോട് പറഞിട്ടാണോ….”
“അതൊന്നും എനിക്ക് നിന്നെ ബോധിപ്പിക്കേണ്ട കാര്യം ഇല്ല….”
“അങ്ങനെ ആണെങ്കിൽ എനിക്കും അതിന്റെ ആവശ്യം ഇല്ല….കുറച്ചു കാലം ആയി ഒരേ മുറിയിൽ ആണ് കഴിയുന്നത് എങ്കിലും നമ്മൾ അന്യർ അല്ലെ….പിന്നെന്താ ഇപ്പൊ ഒരു അന്വേഷണം…..”
“നീ എവിടെ പോയാലും എനിക്കൊരു പ്രശ്നവും ഇല്ല…. പക്ഷെ എന്റെ വീട്ടിൽ നിൽക്കുമ്പോ എന്നെ അനുസരിക്കേണ്ടി വരും…”
“ഇനി അതിന്റെ ആവശ്യം ഇല്ല…. ഇതിനകത്തിരുന്നു എനിക്ക് മടുത്തു…. ഞാൻ ഒരു ജോലി അന്വേഷിച്ചു പോയതാ അത് എനിക്ക് കിട്ടുകയും ചെയ്തു….എന്നെ ഇനിയെങ്കിലും എന്റെ വഴിക്ക് വിട്ടേക്ക്…..”
അവൾ നിരാശയോടെ അതും പറഞ്ഞു അകത്തേക്ക് നടന്നു….!
“നിനക്കൊക്കെ ആര് ജോലി തരാൻ…. വല്ലവന്റെയും കൂടെ കിടന്നാൽ കാശ് തരാം എന്ന് പറഞ്ഞു കാണും അല്ലെ….”
“അതൊക്കെ എന്റെ ഇഷ്ടം…. ദേവനല്ലേ എന്നെ വേണ്ടാതുള്ളൂ….”
“നീ എന്ത് വേണേലും ആയിക്കോ…. എനിക്കൊരു പരാതിയും ഇല്ല….”
അവന്റെ വാക്കുകളിൽ അവളുടെ മനസ് പിടഞ്ഞു….!
“മ്മ്… പക്ഷെ ഇന്ന് ദേവൻ മീനാക്ഷിയുടെ വില തിരിച്ചറിയുന്നത് പോലെ എന്നെങ്കിലും ഒരിക്കൽ എന്റെ വില മനസ്സിൽ ആവും….”
അവൾക്ക് അവനോടായി അത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ…..!!
പരസ്പരം അറിയാത്ത അന്യരെ പോലെ അവരുടെ ദിവസങ്ങൾ കൊഴിഞ്ഞു വീണു തുടങ്ങി…..!!
സാന്ദ്രയെ ഹോസ്പിറ്റലിൽ നിന്നും മീനുവിന്റെ നിർബന്ധപ്രകാരം വീട്ടിലേക്ക് തന്നെയാണ് കൊണ്ട് വന്നത്….!
മീനു തന്നെ ആയിരുന്നു അവളെ പരിചരിച്ചത്….
മോൾ ഒരു അടുപ്പവും അവളോട് ഒരിക്കൽ പോലും കാണിച്ചില്ല…. എല്ലാറ്റിനും മീനു തന്നെ ആയിരുന്നു അവൾക്ക് വേണ്ടിയിരുന്നത്….!
എബി അവളുടെ കണ്മുന്നിൽ പോലും പോകാറില്ല….!
“വെറുതെ അല്ല എല്ലാരും നിന്നെ ഇത്രയധികം സ്നേഹിക്കുന്നത്…. ശത്രുക്കളെ പോലും നിനക്ക് സ്നേഹിക്കാനെ അറിയൂ….”
സാന്ദ്രയുടെ ഭംഗി വാക്കിൽ മീനു ഒന്നും മിണ്ടിയില്ല…..!
“ഇത്രയും നല്ല മനസുള്ള നിനക്ക് എന്റെ വേദന കാണാൻ കഴിയില്ലേ മീനു….”
അവൾ കണ്ണീരോടെ മീനുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…. മീനു എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി…..
“ആരും എന്റെ കണ്മുന്നിൽ വേദനിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല….”
“അങ്ങനെ ആണെങ്കിൽ മീനു വിചാരിച്ചാൽ ഇന്ന് എനിക്കെന്റെ ജീവിതം തിരിച്ചു കിട്ടും….”
“എങ്ങനെ….?!!”
“എബിയെ എനിക്ക് തിരിച്ചു തന്നൂടെ മീനു…..”
മീനു ഞെട്ടി തരിച്ചു നിന്നു…. അവളുട കയ്യിൽ നിന്നും മീനുവിന്റെ കയ്കൾ ഊർന്നു വീണു…..!
“എബിയുടെയും മോളുടെയും കൂടെ എനിക്ക് ഇനിയുള്ള കാലം ജീവിക്കണം മീനു…. സ്നേഹ ബന്ധത്തിന്റെ വില നിനക്കല്ലാതെ വേറെ ആർക്കാ മനസിൽ ആവുക ….സ്വന്തം ഭർത്താവിനെ മറ്റൊരു പെണ്ണിന് വിട്ടു കൊടുക്കുന്നതിനുള്ള വിഷമം ആരെക്കാളും നിനക്ക് മനസിൽ ആവും എന്ന് തന്നെയാ എന്റെ വിശ്വാസം…..”
മീനുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…. അവൾ സാന്ദ്രയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി…..!
എബിയേയും മോളെയും തനിക്ക് വിട്ടു കൊടുക്കാൻ പറ്റോ…. അത്രമേൽ ആഴത്തിൽ അവർ മനസ്സിൽ പതിഞ്ഞതാണ്…. ഒരു ദിവസം പോലും അവരെ കാണാതിരിക്കാൻ തനിക്ക് പറ്റില്ല…. ഞാൻ സ്നേഹിക്കുന്നവരുടെ ഒക്കെ നീ എന്തിനാ ദൈവമേ എന്നിൽ നിന്നും അകറ്റുന്നത്…..!
അന്ന് എബിയെ സ്വീകരിക്കാൻ അവൾ പോയില്ല….അവന്റെ കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുക്കുമ്പോഴും ഒരിക്കൽ പോലും അവളുടെ നോട്ടം അവനിൽ പതിഞില്ല…. അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….
“എന്ത് പറ്റിയെടോ…..”
“ഒന്നുല്ല….”
അവൾ അത് മാത്രം പറഞ്ഞു മുറിയിലേക്ക് നടന്നു…. സാന്ദ്ര ഫോണും നോക്കി ഇരിക്കുമ്പോഴും മോളെ ഊട്ടുന്നതും ഉറക്കുന്നതും ഒക്കെ മീനുവാണ്…. അതെല്ലാം അവൻ ഒരു പുഞ്ചിരിയോടെ നോക്കി കാണുന്നുണ്ടായിരുന്നു…..!
മീനുവിന്റെ മുറിയിലേക്ക് എബി പോവുന്നത് കണ്ട് സാന്ദ്ര ദേഷ്യത്തോടെ എണീറ്റു…. ഒരിക്കലും അവർ തമ്മിൽ ഒന്നാവാൻ പാടില്ല….അത് മാത്രം ആയിരുന്നു അവളുടെ ചിന്ത…..!
“മീനു….”
മോന്റെ കയ്യിൽ ഉള്ള മീനുവിന്റെ കയ്യിലേക്ക് അവൻ കയ് ചേർത്ത് വെച്ച് കൊണ്ട് ആർദ്രമായി വിളിച്ചു…..!
“എന്താ….?!!”
“സാന്ദ്രയെ ഇവിടെ നിർത്തിയത് നിന്റെ നിർബന്ധപ്രകാരം ആണ്…. പക്ഷെ അതോടെ നീ എന്നിൽ നിന്നും ഒരുപാട് അകന്നു പോയി….”
“ഏയ്…. അങ്ങനെ ഒന്നും ഇല്ല…. അതൊക്കെ ഡോക്ടർക്ക് തോന്നുന്നതാ….”
അവന്റെ കയ്കൾ അപ്പോഴും അവളുടെ കയ്കളിൽ തലോടുന്നുണ്ടായിരുന്നു….അത് അലോസരമായി തോന്നിയ അവൾ അപ്പൊ തന്നെ കയ് പിൻവലിച്ചു…..!
“ഡോക്ടർ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ….”
“അതിനെന്താ… നിനക്ക് എന്നോട് എന്ത് വേണെങ്കിലും ചോദിക്കാം….”
“അത്…. ഡോക്ടർക്ക് എന്നെ പോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ പറ്റുന്നുണ്ടെങ്കിൽ സാന്ദ്രയുടെ തെറ്റ് പൊറുത്തു അവളെ സ്നേഹിക്കാൻ പറ്റില്ലേ….”
“നീ എന്നിൽ നിന്നും അകലുന്നതിന്റെ ഉദ്ദേശം ഒക്കെ നിന്റെ ചോദ്യത്തിൽ തന്നെ എനിക്ക് മനസ്സിൽ ആയി….. പക്ഷെ മനുഷ്യർക്ക് തെറ്റ് പറ്റുന്നതൊക്കെ സ്വാഭാവികം ആണ്….ഭാര്യയായ നീ ദേവന് മുന്നിൽ ഉണ്ടായിട്ടും നിന്നെ കാണാതെ മറ്റൊരു പെണ്ണിനെ നിന്റെ കണ്മുന്നിൽ വെച്ച് വിവാഹം ചെയ്ത ദേവനോട് നിനക്ക് പൊറുക്കാൻ പറ്റുമോ….”
“അത്….അദ്ദേഹം ഒരു കുഞിന് വേണ്ടിയല്ലേ അങ്ങനെ ഒക്കെ ചെയ്തത്….അതിൽ ഒരു തെറ്റും എനിക്ക് തോന്നുന്നില്ല….”
“നിന്നോട് പറഞിട്ട് ഒരു കാര്യവും ഇല്ല…. പക്ഷെ നിന്റെ അത്രയും വലിപ്പം എന്റെ മനസിന് ഇല്ല….എന്റെ കാര്യം വിട് ഇത്തിരി പോന്ന മോളെയും ഉപേക്ഷിച്ചാ അവൾ കാമുകന്റെ കൂടെ പോയത്….എന്റെ മോളെയും കൊണ്ട് ഞാൻ എങ്ങനെ ഒക്കെയാ ദിവസങ്ങൾ കഴിച്ചു കൂട്ടിയത് എന്ന് ആർക്കും ഊഹിക്കാൻ പോലും പറ്റില്ല…. അഭമാനം കാരണം മറ്റുള്ളവരുടെ മുഖത്ത് പോലും നോക്കാൻ ആയില്ല….അത്രയൊക്കെ വേദനിപ്പിച്ച ആ അവളെ ഞാൻ വീണ്ടും സ്വീകരിക്കണം എന്നാണോ നീ പറയുന്നത്…..”
അവന്റെ വാക്കുകൾക്ക് മുന്നിൽ അവൾ മൗനം പാലിച്ചു….!
“സ്നേഹം എന്ന് പറയുന്നത് വെറും പാഴ് വാക്കാണ്…. നമ്മൾ ഒരാളെ എത്രയധികം സ്നേഹിച്ചാലും ആ സ്നേഹം നമുക്ക് തിരിച്ചു കിട്ടുമ്പോഴാ അത് പൂർണമാകുന്നത്…. പക്ഷെ എനിക്ക് അതിനുള്ള യോഗ്യത ഇല്ല….”
അവന്റെ അവസ്ഥ അവൾക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു….ഒന്നും ഓർക്കാതെ അവളുടെ കയ്കൾ അവനെ തലോടി….!
“ഡോക്ടർ എന്നെ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി ഞാൻ ഡോക്ടറെ സ്നേഹിക്കുന്നുണ്ട്….കാരണം എന്നെ ഇത്രയധികം മനസ്സിൽ ആക്കിയ വേറൊരാൾ ഈ ലോകത്തില്ല….”
അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കിയതും അവൾ തല ഉയർത്തി അവന്റെ നെറ്റിയിൽ ചുംബിച്ചു…. അവൻ അത്ഭുതത്തോടെ അവളെ നോക്കിയതും അവൾ ഒന്ന് പുഞ്ചിരിച്ചു…!!
“മീനു….”
അവൻ പ്രണയഭാവത്തോടെ വിളിച്ചു….!
“ദൈവം നമ്മളെ ഒരുമിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു തീർച്ചയായും നമ്മൾ ഒരുമിച്ചു ജീവിക്കും…. അതിന് ഇനി ആര് തടസ്സം നിന്നാലും….”
“മ്മ്… നീ പറഞ്ഞത് തന്നെയാ അതിന്റെ ശരി….അത് വരെ ഞാൻ വെയിറ്റ് ചെയ്തോളാം…..”
അവൾ പുഞ്ചിരിയോടെ അവനെ നോക്കി കിടന്നു…. അവനും അതെ ചിരിയോടെ അവളുടെ കയ്യിൽ കയ് കോർത്തു പിടിച്ചു മനസ്സിൽ പൂവിട്ട സ്വപ്നങ്ങളും ആയി കിടന്നു…..!!
തുടരും…..

by