രചന – അജി
“വിട് എന്നെ….”
സാന്ദ്ര മോളെ കയ്യിൽ എടുത്തപ്പോൾ തന്നെ മോൾ അവളെ കയ്യിൽ നിന്നും ഇറങ്ങി മീനുന്റെ അടുത്ത് ചെന്നു….!
“മോളെ ഇങ്ങോട്ട് വാ നീ….”
“നീ ആരാ….? എന്തിനാ എന്റെ മോളെ എടുക്കുന്നെ….”
മീനു ദേഷ്യത്തോടെ അവളെ നോക്കി കൊണ്ട് ചോദിച്ചു….!
“നിന്റെ മോളോ….അതെങ്ങനെയാ നിന്റെ മോൾ ആവുന്നേ…. ഞാൻ പ്രസവിച്ച എന്റെ മോളാ ഇത്….”
അത് കേട്ടതും മീനു ഞെട്ടി തരിച്ചു നിന്നു….!
“മോളെ,,,,നിന്റെ അമ്മയാ ഞാൻ….മോൾ എന്റെ അടുത്ത് വാ….”
“ഹും….”
മോൾ അത് നിരസിച്ചു കൊണ്ട് മീനുവിനെ തന്നെ പിടിച്ചു നിന്നു…. മീനു വിഷമത്തോടെ ആണെങ്കിലും മോളെ ചേർത്ത് പിടിച്ചു….!
“അമ്മയാണെന്ന് പറഞ്ഞു മനസ്സിൽ ആക്കിയിട്ടും മോൾക്ക് നിന്നെ വേണ്ട സാന്ദ്ര…. ഇനിയും ഇവിടെ നിന്ന് നാണം കെടാതെ പോവാൻ നോക്ക്….”
അമ്മ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു…..!
“ഞാൻ എങ്ങോട്ട് പോവാൻ…. ഇത് എന്റെ ഭർത്താവിന്റെ വീടാണ്…. എന്റെ മോളും ഇവിടെയാ…. പിന്നെ ഞാൻ ആയിട്ട് എന്തിന് അകന്ന് നിക്കണം…..”
“ഇത്തിരി പോന്ന കുഞിനെ ഇട്ടു സ്വന്തം സുഖം തേടി പോയവൾ അല്ലെ നീ….ഇപ്പോഴാണോ നിനക്ക് ഭർത്താവിനെയും മോളെയും ഓർമ വന്നത്…..”
“എന്റെ മോളുടെ രണ്ടാനമ്മയല്ലേ ഇവൾ….ഇപ്പോ എബിയുടെ ഭാര്യ ആണെങ്കിലും വേറെ ആരുടെയോ കുഞിന്റെ അമ്മയല്ലേ ഇവൾ,,,,ആ ഇവൾ എങ്ങനെ എന്റെ മോളെ സ്നേഹിക്കും….അത് അറിഞ്ഞപ്പോൾ എന്റെ മോൾക്ക് വേണ്ടി ഞാൻ വന്നതാ…..”
“മീനു അവൾക്ക് രണ്ടാനമ്മയല്ല….പെറ്റമ്മയേക്കാൾ നന്നായി അവൾ മോളെ നോക്കുന്നുണ്ട്….അത് കൊണ്ടാ മോൾ ഇപ്പൊ പെറ്റമ്മയായ നിന്നെ തിരിച്ചറിയാതെ മീനുവിന്റെ അടുത്ത് ചെന്നത്…..”
“ഇവൾ നിങ്ങളുടെ ഒക്കെ മുന്നിൽ മോളോട് സ്നേഹം കാണിക്കുന്നുണ്ടാവും…. പക്ഷെ യഥാർത്ഥത്തിൽ എന്താ നടക്കുന്നത് എന്ന് ആർക്കറിയാം….”
“മീനുനെ ആരെക്കാളും നന്നായി ഞങ്ങൾക്ക് അറിയാം….അവൾ ഒരിക്കലും മോളോട് അങ്ങനെ ചെയ്യില്ല…. അതിന് തെളിവാ മോൾ ഇപ്പോഴും മീനുന്റെ കൂടെ നിൽക്കുന്നത്….”
“മോളെ,,,,മോൾ ഈ അമ്മയുടെ അടുത്ത് വാ….”
“ഹ്മ്മ്…. നിങ്ങൾ എന്റെ അമ്മ ഒന്നും അല്ല… ഇതാ എന്റെ അമ്മ…..”
മോൾ മീനുനെ ഒന്ന് കൂടി ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞതും മീനു ഒരു ചിരിയോടെ സാന്ദ്രയെ നോക്കി…..!
“അവൾ നിന്റെ രണ്ടാനമ്മയാ…നിന്റെ യഥാർത്ഥ അമ്മ ഞാനാ മോളെ ….”
“അല്ല….”
“വെറുതെ മോളെ വിഷമിപ്പിക്കാതെ നീ വന്ന പോലെ പോവാൻ നോക്ക്…. അതാ നിനക്കിപ്പോ നല്ലത്…..”
“പോവാനോ…..?ഞാൻ വന്നത് എന്റെ മോളെ കൂടെ ഇവിടെ താമസിക്കാനാ….”
“താമസിക്കാനോ…. എബി വരുന്നതിന് മുന്നേ പോവുന്നതാ നിനക്ക് നല്ലത്….അവൻ നിന്നെ കണ്ടാൽ എന്താ ഉണ്ടാവുക എന്ന് ഞാൻ പറയേണ്ടതില്ലല്ലോ….”
“കാണട്ടെ….വരാൻ തന്നെയാ ഞാനും കാത്തിരിക്കുന്നത്…. ഒന്നുകിൽ എന്റെ മോളെ വിട്ടു തരണം അല്ലെങ്കിൽ ഞാൻ എന്റെ മോളെ കൂടെ ഇവിടെ കാണും…. അതിൽ ഏതാ വേണ്ടതെന്ന് അങ്ങേര് തീരുമാനിക്കട്ടെ…..”
എല്ലാം കേട്ട് മീനു ഒന്നും പറയാൻ ആവാതെ നിന്നു….!
“ഞങ്ങളുടെ മുറി ഇപ്പോഴും ആ പഴയ മുറി തന്നെയല്ലേ…. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ….”
എന്നും പറഞ്ഞു അവൾ ബാഗും തൂക്കി എടുത്തു എബിയുടെ മുറിയിലേക്ക് നടന്നു…. അത് കണ്ട് മീനുവിന്റെ മനസ് പിടയുന്നുണ്ടായിരുന്നു…. ഒരിക്കൽ ഇത് പോലെ തന്റെ എല്ലാം ആണെന്ന് കരുതിയ ദേവന്റെ കൂടെ മറ്റൊരു പെണ്ണ് മുറിയിൽ കയറുമ്പോൾ ഉണ്ടായ അതെ വേദന…..!
“നീ വിഷമിക്കേണ്ട മീനു….എബി വന്നാൽ അവളെ അവൻ തന്നെ പിടിച്ചു പുറത്താക്കിക്കോളും…..”
“മോളെ അവൾക്ക് വിട്ടു കൊടുക്കേണ്ടി വരുമോ അമ്മേ….?!!”
“അതിനവൻ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…. നിന്റെ മോനെ നിന്റെ അടുത്ത് നിന്ന് കയ് വിട്ടു കൊടുക്കാൻ അവൻ വിസമ്മതിച്ചിട്ടുണ്ടെങ്കി അവന്റെ മോളെ അവൻ എന്ത് ചെയ്തിട്ടായാലും അവൾക്ക് വിട്ടു കൊടുക്കില്ല…..”
അമ്മയുടെ വാക്കുകൾക്ക് ഒന്നും അവളെ ആശ്വസിപ്പിക്കാൻ ആയില്ല….!
മോളെ മാത്രം അല്ല എബിയെയും തനിക്ക് കിട്ടിയ പുതിയ ജീവിതവും എല്ലാം നഷ്ടപ്പെടാൻ പോകുവാണെന്ന ഒരു തോന്നൽ അവളെ അലട്ടി…..!!
എബിയുടെ ബെഡിൽ കിടക്കുന്ന സാന്ദ്രയെ കണ്ട് മീനുവിന് ഒരേ സമയം സങ്കടവും ദേഷ്യവും ഉണ്ടായി…. പിന്നെ എന്തോ ഓർത്ത പോലെ മീനു അവളെ ഉണർത്താതെ മുറിയിൽ നിന്നും ഇറങ്ങി…..!!
മോൾക്ക് വേണ്ടി എല്ലാം മറന്ന് അദ്ദേഹം സാന്ദ്രയെ സ്വീകരിക്കുമോ…. അങ്ങനെ ആണെങ്കിൽ ഈ വീട്ടിൽ തനിക്കുള്ള സ്ഥാനം എന്താവും…. ഇവിടന്നും ഇറങ്ങേണ്ടി വരുമോ…. എന്തൊക്കെയോ അവൾ ചിന്തിച്ചു സമയം നീക്കി…!
എബിയുടെ വരവും കാത്ത് അവൾ നിന്നു…. അവന്റെ കാർ വന്നതും പപ്പാ എന്ന് വിളിച്ചു രണ്ട് മക്കളും അവന്റെ അടുത്തേക്ക് ഓടി….അത് കണ്ട് പതിവ് സന്തോഷം ഒന്നും അവളിൽ ഉണ്ടായില്ല….!
അവൻ ഇറങ്ങിയ പാടെ മീനുവിനെ ആയിരുന്നു നോക്കിയത്….
“ഇന്നെന്ത് പറ്റി നിങ്ങളെ അമ്മയ്ക്ക്…. മുഖം ആകെ കടന്നൽ കുത്തിയത് പോലെ ഉണ്ടല്ലോ…..”
മീനുവിനെ നോക്കി കൊണ്ട് തന്നെ അവൻ മക്കളോടെന്ന പോലെ ചോദിച്ചു….!
മക്കൾ അകത്തേക്ക് പോയതും അവൻ മീനുവിന്റെ അടുത്ത് ചെന്നു…..
“എന്ത് പറ്റിയെടോ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ…..?!!”
അവൾ അതിന് ഇല്ലെന്ന പോലെ തലയാട്ടി…..
“പിന്നെന്താ ഈ മുഖം ഇങ്ങനെ ഇരിക്കുന്നത്…..”
“അന്ന് ഹോസ്പിറ്റലിൽ വന്നിരുന്ന ആ സാന്ദ്ര ഡോക്ടറുടെ വൈഫ് ആണോ…..?!!”
പെട്ടെന്ന് അത് കേട്ടതും അവൻ ഒന്ന് ഞെട്ടി….!
“അത്…. അത് പിന്നെ അന്ന് ഞാൻ നിന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി…. അല്ലേലും അവൾ എനിക്കിപ്പോ ഞാൻ അറിയാത്ത ഒരാൾ തന്നെയാ….”
“അവർ ഇവിടെ വന്നിട്ടുണ്ട്…. അപ്പൊ തന്നെ അമ്മ ഡോക്ടറെ വിളിച്ചു പറയാൻ നിന്നതാ…. ഞാനാ പറഞ്ഞത് ഡോക്ടർ അവിടെ എങ്കിലും സ്വസ്ഥം ആയി ഇരുന്നോട്ടെ എന്ന്….”
“എന്നിട്ട് അവൾ എവിടെ….?!!”
എബി ഇരച്ചു വന്ന ദേഷ്യത്തോടെ തന്നെ ചോദിച്ചു….!
“ഞാൻ ഇവിടെ ഉണ്ട്….”
അവൾ ഒരു ചിരിയോടെ കയ്യും കെട്ടി നിന്ന് പറയുന്നത് കണ്ട് മീനു വിഷമത്തോടെ അവനെ നോക്കി…..
“ആരോട് ചോദിച്ചിട്ടാ നീ എന്റെ വീട്ടിൽ കയറിയത്….ഇപ്പൊ ഇറങ്ങിക്കോണം…..”
“ഞാൻ എന്റെ മോളെ കാണാൻ വന്നതാ…..”
“നിന്റെ മോളോ…. അങ്ങനെ ഒരു വാക്ക് പ്രയോഗിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു….”
“ഞാൻ അവളുടെ അമ്മയാ…. പിന്നെ
മക്കളെ കുറച്ച് കാലം അച്ഛൻ നോക്കി എന്ന് കരുതി അമ്മയുടെ സ്ഥാനം അതല്ലാതാവില്ല….പെറ്റമ്മയിൽ നിന്നും മക്കളെ അകറ്റാൻ ഒരു കോടതിയും കൂട്ടും നിൽക്കില്ല….”
“ഓഹോ അപ്പൊ നീ എല്ലാം പ്ലാൻ ചെയ്താ വന്നത് അല്ലെ…. എന്ന് കരുതി ഈ എബിയെ തോൽപ്പിക്കാൻ മാത്രം നീ വളർന്നിട്ടില്ല….”
“അത് നമുക്ക് കോടതിയിൽ വെച്ച് തീരുമാനിക്കാം…. അതിനുള്ള തയാറെടുപ്പോടെ തന്നെയാ ഞാൻ വന്നത്….അതിന് ഒരു തീരുമാനം ആവുന്നത് വരെ എനിക്ക് മോളോടൊപ്പം കഴിയാൻ ഉള്ള അവകാശവും ഞാൻ കോടതി മുഖേന വാങ്ങിയിട്ടുണ്ട്….ദാ നോക്കിക്കോ…..”
“എന്റെ അനുവാദം ഇല്ലാതെ നീ ഇവിടെ താമസിക്കുന്നത് എനിക്കൊന്ന് കാണണം….”
എബി അവൾക്കരികിൽ അത്യധികം ദേഷ്യത്തോടെ നടന്നടുത്തതും മീനു അവന്റെ കയ്യിൽ പിടിച്ചു നിർത്തി…..!
“വേണ്ട ഡോക്ടർ….വെറുതെ പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട….മോളെ അവകാശത്തിൽ തീരുമാനം ആവുന്നത് വരെ ഇവിടെ കഴിയാൻ ഉള്ള അവകാശം അവർക്കുണ്ട്….”
“നമ്മുടെ മോളുടെ അവകാശം പറഞ്ഞു മറ്റൊരാളും കടന്ന് വരുന്നത് എനിക്ക് സഹിക്കാൻ ആവില്ല മീനു….”
“ഹ്മ്മ് നമ്മുടെ മോൾ എന്ന് അവളോടല്ല എന്നോടാ പറയേണ്ടത്….എബിയുടെ പറച്ചിൽ കേട്ടാൽ തോന്നും അവളാണ് മോളെ പ്രസവിച്ചത് എന്ന്….”
“മോൾക്ക് ജന്മം നൽകിയില്ലെന്നേ ഉള്ളൂ…. മോൾക്ക് എന്നും അമ്മ ഇവൾ തന്നെയാ….ആ അവകാശം ഞാൻ മറ്റൊരാൾക്കും വിട്ടു കൊടുക്കില്ല….”
“കൊള്ളാം…. എബിയുടെ മുന്നിൽ ഉള്ള ഇവളെ ഡ്രാമയാ മോളോടുള്ള സ്നേഹം ഒക്കെ….അതും വിശ്വസിച്ചു എന്നോട് തർക്കിക്കാൻ വരേണ്ട….ഇവൾക്കുണ്ടായ കുഞ് എബിയുടേത് ആണെന്ന് കരുതിയാ അന്ന് ഹോസ്പിറ്റലിൽ വെച്ച് ഞാൻ എന്റെ മോളെ കൊണ്ട് പോവാതിരുന്നത്…. അന്നേ അറിഞിരുന്നെങ്കിൽ മോളെയും കൊണ്ടേ ഞാൻ അവിടന്ന് പോവുമായിരുന്നുള്ളൂ…. അതാണെങ്കിൽ ആദ്യ ഭർത്താവിന്റെ അനിയന്റെ കൊച്ചും….ഇവളെ അല്ലാതെ എബിക്ക് രണ്ടാം കെട്ടിന് വേറെ പെണ്ണിനെ ഒന്നും കിട്ടിയില്ലേ…..”
മീനുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു…. മനസ് കൊണ്ട് പോലും അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടില്ല….മോനു വേണ്ടി മാത്രം ആണ് അങ്ങനെ ഒരു മഹാപാപം ചെയ്തത്….അതോർത്തപ്പോൾ അവൾക്ക് സ്വയം വെറുപ്പ് തോന്നി…..!
“അത് എന്റെയും എന്റെ ഭാര്യയുടെയും കാര്യം…. അതിൽ ഒന്നും നീ തല ഇടേണ്ട….”
“എനിക്ക് അതിന് താല്പര്യവും ഇല്ല…. ഇനി ഇപ്പൊ ഇവൾ എബിയുടെ കൂടെ ജീവിച്ചിട്ട് വേറെ ആരെയോ കുഞിനെ പ്രസവിച്ചാലും എബി കണ്ണും അടച്ചു അത് വിശ്വസിച്ചു അതിനെയും സ്വീകരിക്കും,,,, അതാ ഇവളെ മിടുക്ക്….ഞാൻ എന്തായാലും അത്തരത്തിൽ ഒന്നും തരം താണിട്ടില്ല…. ഞാൻ എബിയുടെ കൂടെ ജീവിച്ചതിന് എബിയുടെ കുഞിനെ തന്നെയാ പ്രസവിച്ചത്….അല്ലാതെ കണ്ടവന്റെ കുഞിനെയല്ല…..”
“ദേ ഇനി നീ ഇവളെ പറ്റി വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ ഞാൻ അത് കേട്ട് നിന്നെന്ന് വരില്ല…. കാരണം ഇവൾ നിന്റത്രയും തരം താണിട്ടില്ലെന്ന് എനിക്കറിയാം….. സ്വന്തം കുഞിനെ പോലും ഉപേക്ഷിച്ചു കാമുകന്റെ കൂടെ ഇറങ്ങി പോയവൾ അല്ലെ നീ….”
“ശരിയാ എന്റെ ബുദ്ധി മോശം കൊണ്ട് അങ്ങനെ സംഭവിച്ചു പോയി…. എന്ന് കരുതി കണ്ടവരുടെ കൂടെ കിടന്നു ഒരു കൊച്ചിനെയും കൊണ്ടല്ല ഞാൻ വന്നത്….”
അതൊക്കെ കേട്ട് മീനുവിന് സങ്കടം സഹിക്കാൻ ആവാത്ത പോലെ…..!
“നീ ഇവളെ ആക്ഷേപിക്കാൻ വേണ്ടി വന്നതാണോ…”
“ഞാൻ എന്റെ മോൾക്ക് വേണ്ടി വന്നതാ…. അതിന് തടസ്സം ഇവൾ അല്ലെ അത് കൊണ്ടാ ഇവളുടെ ഗുണങ്ങൾ ഒക്കെ ഞാൻ എടുത്തു പറഞ്ഞത്…..”
“അതിന് എങ്ങനെയാ ഇവൾ തടസ്സം ആവുന്നത്….ഞാൻ എന്റെ മോളെ നിനക്ക് വിട്ടു തന്നിട്ട് വേണ്ടേ…..”
“മോളെ കാര്യത്തിൽ എബിക്കുള്ള അതെ അവകാശം തന്നെ എനിക്കുമുണ്ട്….”
“എങ്കിൽ നീ ആ അവകാശം വെച്ച് മോളെ നേടി എടുക്കാൻ പറ്റുമോ എന്ന് നോക്ക്…..”
എബി പറയുന്നത് കേട്ട് മീനു ദയനീയമായി അവനെ നോക്കി….!
“നീ വാ മീനു….”
അവൻ മീനുനെയും കൊണ്ട് മുറിയിലേക്ക് നടന്നു…..!
“ഡോക്ടർ എന്തിനാ അവരോട് അങ്ങനെ ഒക്കെ പറഞ്ഞത്…. അവൾ ഒരു അമ്മയല്ലേ കുഞിനെ അവൾക്ക് കൊടുക്കേണ്ടെന്ന് കോടതി പറയോ….”
“അതോർത്തു നീ ടെൻഷൻ ആവണ്ട….അതിനുള്ള വഴി ഒക്കെ എനിക്കറിയാം…..”
അവൻ അത്രയും ഉറപ്പോടെ പറയുന്നത് കേട്ട് മീനു ഒന്ന് ആശ്വസിച്ചു….!
മീനു എബിക്കുള്ള ഫുഡ് എടുത്തു കൊടുത്തു അവനരികിൽ ആയി ഇരുന്നു…. തൊട്ടടുത്തായി സാന്ദ്രയും വന്നിരുന്നതോടെ മീനുവിന്റെ മുഖം താണു…..!അവളെ കണ്ട ഭാവം നടിക്കാതെ അവൻ ഫുഡ് കഴിച്ചു എണീറ്റ് പോയി…..!!
“നീ എന്താ ഇവിടെ…..?!!”
അവൻ മുറിയിലേക്ക് വരുമ്പോൾ സാന്ദ്രയെ കണ്ട് ദേഷ്യത്തോടെ ചോദിച്ചു….!
“ഞാൻ ഇവിടെ കിടക്കാൻ…..”
“ഇത് എന്റെ മുറിയാണ്….”
“എബി എന്നെ വിവാഹം ചെയ്തു കൊണ്ട് വന്നപ്പോൾ നമ്മൾ ഈ മുറിയിൽ ആയിരുന്നില്ലേ….”
“ഓഹ് എന്ന് കരുതി ഇപ്പോഴും ഞാൻ നിന്നെ കൂടെ കിടത്തും എന്ന് കരുതിയാണോ ഇങ്ങോട്ട് വന്നത്….”
“അത് എബിയുടെ ഇഷ്ടം…..എബിയും മീനുവും ഇത് വരെ ഒന്നായിട്ടില്ലെന്ന് എനിക്കറിയാം…. അല്ലെങ്കിൽ നിങ്ങൾ ഇപ്പോഴും രണ്ട് മുറികളിൽ ആയി കിടക്കുവോ…..”
അത് കേട്ടതും അവൻ ദേഷ്യത്തോടെ മുറിയിൽ നിന്നും ഇറങ്ങി….!
മക്കളെ ഉറക്കി കൊണ്ടിരിക്കുന്ന മീനുവിനരികിൽ ആയി അവൻ വന്നിരുന്നു…..
“ഡോക്ടർ ഇത് വരെ ഉറങ്ങിയില്ലേ….”
“നമ്മൾ ഇനി അങ്ങോട്ട് ഒരു മുറിയിൽ ആണ് കഴിയാൻ പോവുന്നത്…. എന്താ അതിൽ നിനക്ക് വിരോധം ഉണ്ടോ….”
“അതിന് എനിക്കെന്തിനാ വിരോധം ഇത് സാറിന്റെ വീടല്ലേ…..”
“ആ ഒരു അധികാരത്തിൽ അല്ല നിന്റെ ഭർത്താവ് എന്ന അധികാരത്തിലാ ഞാൻ പറയുന്നത്…..”
മീനു അതിന് തലയാട്ടി….മക്കൾ രണ്ട് പേരുടെയും ഇരു വഷത്തും ആയി അവർ കിടന്നു….മീനുവിന്റെ കയ്കൾക്ക് മുകളിൽ അവന്റെ കയ്കൾ അമർന്നു….അത് മാറ്റാൻ അവൾക്കും ആ നിമിഷം തോന്നിയില്ല…..!അവനെ നോക്കി ഒരു പുഞ്ചിരിയോടെ അവൾ കിടന്നു…..!!
&&&&&&&&&&&&&&&
“ദേവന് ഒരു സന്തോഷവാർത്തയുണ്ട്…. അത് കേട്ടാൽ ദേവൻ ഒരുപാട് ഹാപ്പി ആവും…..”
“എന്നെ സന്തോഷിപ്പിക്കാൻ ഉള്ള വാക്കുകൾ ഒന്നും നിന്നിൽ നിന്നും കേൾക്കും എന്ന പ്രതീക്ഷയൊന്നും എനിക്കില്ല….”
ദേവൻ കണ്ണാടിക്ക് മുന്നിൽ റെഡി ആയി കൊണ്ട് പറഞ്ഞു…..!
“അതിന് ഇത് ഞാൻ കാരണം ഉണ്ടായതല്ല…. ദേവന്റെ എക്സ് വൈഫ് മീനാക്ഷിയുടെ വകയാ ഈ ഹാപ്പി ന്യൂസ്…..”
അത് കേട്ടതും ദേവൻ കല്യാണിയെ ഒന്ന് നോക്കി…..!
“അവളെ കെട്ടിയ ആ ഡോക്ടറുടെ എക്സ് വൈഫ് അവിടെ ലാൻഡ് ആയിട്ടുണ്ടെന്ന്….മീനാക്ഷിക്ക് എവിടെ പോയാലും ഇത് തന്നെയാ യോഗം…. മിക്കവാറും അവൾ മീനാക്ഷിയെ പുറത്താക്കും…. അത് ഉറപ്പാ…..”
“അതിന് ആ ഡോക്ടർ സമ്മതിച്ചിട്ട് വേണ്ടേ…..”
“ആദ്യ ഭാര്യ കണ്മുന്നിൽ ഉള്ളപ്പോൾ അവർക്ക് എന്തായാലും ഹാപ്പി ആയി ജീവിക്കാൻ പറ്റില്ല…. ദേവൻ ഇപ്പോഴും മീനാക്ഷിയെ ആഗ്രഹിക്കുന്നത് പോലെ ഡോക്ടർ പഴയ ഭാര്യയെ ആഗ്രഹിക്കുന്നില്ലെന്ന് ആര് കണ്ടു….അങ്ങനെ വല്ലതും നടന്നാൽ മീനാക്ഷി അവിടെ നിന്നും ഔട്ട്….”
ദേവൻ ഒരു നിമിഷം അവളുടെ നിഷ്കളങ്കമായ മുഖം ഓർത്തു…..!
“ദേവൻ ഇപ്പൊ ചിന്തിക്കുന്നത് അങ്ങനെ വല്ലതും സംഭവിച്ചാൽ മീനുനെ സ്വന്തം ആക്കാം എന്നല്ലേ….പക്ഷെ മീനാക്ഷി ഇനിയും ഒരു പരീക്ഷണത്തിന് തയാറാവും എന്ന് തോന്നുന്നില്ല….”
“മീനുന്റെ ജീവിതം എങ്ങനെ ആയാലും നിനക്കെന്താ…. നീ എന്തിനാ അവളെ കാര്യത്തിൽ ഇത്രയും നേർവസ് ആവുന്നത്…..”
“അവളെ ജീവിതം എങ്ങനെ ആയാൽ എനിക്കെന്താ…. ഞാൻ ദേവൻ സന്തോഷിച്ചോട്ടെ എന്ന് കരുതി പറഞ്ഞതാ…..”
എന്നും പറഞ്ഞു കല്യാണി പോയതും ദേവൻ മീനുന്റെ അവസ്ഥ ഓർത്തു നിരാശയോടെ നിന്നു……!
&&&&&&&&&&&&&&&
“ഒരാളുടെ മുറിയിൽ കേറി വരുമ്പോൾ ഇങ്ങനെ ആണോ വരുന്നത്…..”
എബി റെഡി ആയി കൊണ്ടിരിക്കുമ്പോൾ ആണ് സാന്ദ്ര മുറിയിലേക്ക് വന്നത്…. അത് കണ്ടതും അവൻ ദേഷ്യത്തോടെ പറഞ്ഞു…..!
“അതിന് ഞാൻ അന്യ പെണ്ണൊന്നും അല്ലല്ലോ…. ഒരിക്കൽ എബിയുടെ കൂടെ ഈ മുറിയിൽ കഴിഞ്ഞതിനുള്ള തെളിവാ ചിന്നു മോൾ അത് മറക്കണ്ട….”
“അതിന് നിന്റെ കയ്യിൽ വല്ല തെളിവും ഉണ്ടോ…..”
“അതിനെന്തിനാ തെളിവ് അത് എല്ലാർക്കും അറിയാവുന്ന കാര്യം അല്ലെ….അത് കൊണ്ടാവും ഞാൻ ഈ മുറിയിൽ വരുന്നത് കണ്ടിട്ടും ഇയാളുടെ സെക്കന്റ് വൈഫിനു പോലും യാതൊരു പ്രശ്നവും ഇല്ലാത്തത്….പിന്നെന്തിനാ ഞാൻ ഈ മുറിയിൽ വരുമ്പോൾ എബിക്ക് ഇത്രയും ടെൻഷൻ….”
“ചിന്നു മോളെ അവകാശവും പറഞ്ഞു വീണ്ടും ഇവിടെ കുടിയേറിയതിന്റെ ഉദ്ദേശം ഒക്കെ എനിക്ക് മനസ്സിൽ ആയി…. പക്ഷെ അത് ഒരിക്കലും നടക്കാൻ പോന്നില്ല…. മീനു നിന്നെ തടയാത്തത് അവൾക്ക് എന്നെ അറിയാം അത് കൊണ്ട് മാത്രം ആണ്….”
“സാരല്ല,,,,മീനു തന്നെ എബിയുടെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോയിക്കോളും….അത് വരെ വെയിറ്റ് ചെയ്യാൻ ഞാൻ തയാറാണ്…..”
“അതിന് നീ ഇവിടെ ഉണ്ടായിട്ട് വേണ്ടേ…. ഞാൻ നിന്നെ വിവാഹം ചെയ്തതിനോ ചിന്നു മോൾക്ക് നീ ജന്മം നൽകിയതിനോ നീ എന്റെ ഭാര്യ ആയി കുറച്ച് കാലം കഴിഞ്ഞതിനോ നിന്റെ കയ്യിൽ വല്ല തെളിവും ഉണ്ടെങ്കിൽ അല്ലെ നിനക്ക് ഇവിടെ നിൽക്കാൻ പറ്റൂ…..”
“അതിന് നമ്മൾ ഡിവോഴ്സ് ആയിട്ടില്ല…. എന്ന് വെച്ചാൽ നമ്മൾ ഇപ്പൊഴും നിയമത്തിനു മുന്നിൽ ഭാര്യ ഭർത്താക്കന്മാർ ആണ്….. ആദ്യ ഭാര്യയെ മറച്ചു വെച്ച് ഇയാൾ വീണ്ടും ഒരു വിവാഹം ചെയ്തതിന് ഇയാൾക്ക് എതിരെ എനിക്ക് കേസ് ഫയൽ ചെയ്യാനും പറ്റും….”
“ഓഹ്….അതിനൊക്കെ നിനക്ക് പറ്റുവോ…..”
“വേണ്ടി വന്നാൽ ഞാൻ അതും ചെയ്യും…. എന്നെ കാണിക്കാൻ വേണ്ടിയാ മീനുവും ആയി അടുക്കുന്നത് എന്നൊക്കെ എനിക്കറിയാം….അത് കൊണ്ട് എന്റെ മുന്നിൽ ഇനി അത് വേണ്ട….”
“ശരിയാ ഞാനും അവളും തമ്മിൽ ഇത് വരെ അങ്ങനെ ഒരു ബന്ധം ഉണ്ടായിട്ടില്ല…. പക്ഷെഇന്ന് തൊട്ട് ഞങ്ങൾ തമ്മിൽ പുതിയൊരു ലൈഫ് തുടങ്ങാൻ പോവാ…..”
“ഓഹ് എന്ന്….പക്ഷെ അതിന് മുന്നേ ഒരു കാര്യം ഓർത്താൽ കൊള്ളാം…. ഞാൻ ഇപ്പോഴും എബിയുടെ വൈഫ് ആണെന്ന്….”
“ഹ്മ്മ് വൈഫ്…. നീ കൂടെ പോയവന് നിന്നെ മടുത്തതോ അതോ നിനക്ക് അവനെ മടുത്തതോ…..”
“അതാണ് യഥാർത്ഥ സ്നേഹം എന്ന് കരുതി ഞാൻ കൂടെ ഇറങ്ങിപോയി…. പക്ഷെ അവന് ഞാൻ മാത്രം അല്ല വേറെ പെണ്ണുങ്ങൾ ഒക്കെ ആയി ബന്ധം ഉണ്ട്…..”
അവൾ എബിയുടെ സിംപതി പിടിച്ചു പറ്റാൻ എന്ന പോലെ ദയനീയമായി പറഞ്ഞു….
“അല്ലേലും വഴിവിട്ട ബന്ധം തേടി പോവുന്നവരുടെ ഒക്കെ അവസ്ഥ ഇത് തന്നെയാ…. അന്ന് നീ ഹോസ്പിറ്റലിൽ വന്നത് പ്രെഗ്നന്റ് ആയിട്ടല്ലേ… എന്നിട്ട് ആ കുഞ് എവിടെ….?!”
എബിയുടെ ചോദ്യം കേട്ടതും സാന്ദ്ര ഒരു നിമിഷം പകച്ചു…..!
“അ…. അത്…. അബോർഷൻ ആയി….”
“ആയതോ അതോ ആക്കിയതോ….”
“അത്….ജിതിൻ എന്നെ കയ് ഒഴിഞ്ഞ സ്ഥിതിക്ക് ഞാൻ എങ്ങനെയാ….”
“നിന്റെ ഒക്കെ അവിഹിതത്തിന് ഒരു കുഞ്ഞുണ്ടായി…. അതിനെ കൊന്ന് കളയാൻ അത് എന്ത് തെറ്റാ ചെയ്തത്…. അത് പോലെ ഒരിക്കൽ എന്നിൽ നിന്ന് പ്രെഗ്നന്റ് ആയപ്പോൾ നീ അതിന് ശ്രമിച്ചതല്ലേ….ഈ നീ നാളെ എന്റെ മോളെ കഴുത്ത് ഞെരിച്ചു കൊല്ലില്ലെന്ന് എന്താ ഉറപ്പ്…. നിന്റെ ഉദ്ദേശം ഒന്നും നടക്കാൻ പോവുന്നില്ല സാന്ദ്ര….. വന്നത് പോലെ തിരിച്ചു പോവുന്നത് തന്നെയാ നിനക്ക് നല്ലത്….”
സാന്ദ്ര അവന്റെ വാക്കുകൾക്ക് മുന്നിൽ ഒന്ന് പതറി….!
കുറെ നേരം ആയല്ലോ അവർ മുറിയിൽ…. ഇനി ഡോക്ടർക്ക് സാന്ദ്രയോട് ഇഷ്ടം ഒക്കെ ഉണ്ടാവുമോ…. ഞാൻ ആവോ അവരെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവേണ്ടത്…. കുട്ടികളെ കൂടെ ആണ് ഇരിക്കുന്നത് എങ്കിലും മീനു അസ്വസ്ഥതയോടെ എബിയുടെ മുറിയിലേക്ക് തന്നെ ആയിരുന്നു നോക്കുന്നത്….!
സമയം നീങ്ങും തോറും അവൾക്ക് വിഷമം സഹിക്കാൻ ആവാത്ത പോലെ….!
എബി മുറിയിൽ നിന്നും ഇറങ്ങുന്നത് കണ്ടാണ് അവൾക്ക് ആശ്വാസം ആയത്…. മീനുവിന്റെ മുഖത്തെ മാറ്റം അവനും കാണാം ആയിരുന്നു…..
“അവളെ എന്റെ മുറിയിൽ കണ്ടതിന് നിനക്ക് വിഷമം ആയോ…..”
“ഏയ് എന്തിന്…. ഡോക്ടറുടെ ഭാര്യ ആയി കുറച്ച് കാലം കഴിഞ്ഞതല്ലേ അവർ….”
“പക്ഷെ നീയാ ഇപ്പൊ എന്റെ ഭാര്യ…. ആ അവകാശം ഇപ്പോ ആർക്കും ഇല്ല….”
അതിന് മീനു ഒന്ന് പുഞ്ചിരിച്ചു…..!
“പിന്നെ ഞാൻ അവളെ വെല്ലു വിളിച്ചതാ…. ഇന്ന് തൊട്ട് നമ്മൾ ഒരേ മുറിയിൽ ആണ് താമസം….”
“അല്ല…. അത്….”
“എന്താ അതിൽ വല്ല വിരോധവും ഉണ്ടോ…..”
അതിനവൾ ഇല്ലെന്ന് തലയാട്ടി….!
എബി പുഞ്ചിരിയോടെ ഇറങ്ങിയതും സാന്ദ്ര മീനുവിനരികിലേക്ക് വന്നു…..!
“ഞാൻ വന്നേ പിന്നെ എബി നിന്നോട് ഇല്ലാത്ത സ്നേഹം അഭിനയിക്കുകയാണെന്ന് എനിക്കറിയാം…..വേറൊരാളെ ഭാര്യ ആയി കഴിഞ്ഞു അവന്റെ അനിയന്റെ കുഞിനെ ഉണ്ടാക്കിയ നിന്നെ എബിക്ക് സ്നേഹിക്കാൻ പറ്റോ….”
അവളോട് തർക്കിച്ചിട്ട് കാര്യം ഇല്ലെന്ന് കണ്ട മീനു അതൊന്നും മൈൻഡ് ചെയ്യാതെ കിച്ചണിലേക്ക് നടന്നു…..!
“നിന്റെ അടുത്ത് നിന്നും എന്റെ എബിയെ ഞാൻ തിരിച്ചു പിടിച്ചിരിക്കും മീനു…. അതിന് ഇനി അധിക ദിവസങ്ങൾ ഇല്ല…. നീ കാത്തിരുന്നോ…..”
അവൾ മീനു പോയ ഭാഗത്ത് നോക്കി ഒരു ചിരിയോടെ ചിന്തിച്ചു….!
“നിനക്കെന്താടി എന്നെ അമ്മയെന്ന് വിളിച്ചാൽ…. നിന്നെ പ്രസവിച്ചത് ആ മീനു അല്ല ഞാനാ….”
സാന്ദ്ര ചിന്നു മോളെ അടുത്ത് ചെന്നിരുന്നു ദേഷ്യത്തോടെ പറഞ്ഞു….!അവൾ ആണെങ്കിൽ അത് കേട്ടതും ടേബിളിൽ കണ്ട വെള്ളം എടുത്തു അവളുടെ മേലെ കമിഴ്ത്തി….മക്കൾ രണ്ടും പൊട്ടി ചിരിക്കുന്നത് കേട്ടാണ് മീനുവും അമ്മയും അങ്ങോട്ട് വന്നത്….!സാന്ദ്ര ദേഹം ആകെ നനഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ തന്നെ മീനുവിന് കാര്യം മനസ്സിൽ ആയി…..!
“മോളെ എന്ത് പണിയാ കാണിച്ചേ…. മോളെ അമ്മയല്ലേ അത്…..”
“അല്ല….”
“എല്ലാം മോളെ പറഞ്ഞു പഠിപ്പിച്ചിട്ട് ഇപ്പൊ എന്റെ മുന്നിൽ ഡ്രാമ കളിക്കുന്നോ…..”
“അതിന്റെ ആവശ്യം ഒന്നും അവൾക്കില്ല…. നിന്റെ സ്വഭാവത്തിന് ആരായാലും കണ്ടറിഞ്ഞു തന്നോളും…..”
അമ്മ പറഞ്ഞതും അവൾ ദേഷ്യത്തോടെ എണീറ്റു….!
“ഇവൾ അല്ലെ വളർത്തിയത് അതിന്റെ ഗുണം അവൾ കാണിക്കാതിരിക്കോ….”
“മോൾ എന്തായാലും നിന്റെ ഗുണം കാണിക്കില്ല അത് ഞങ്ങൾക്ക് ഉറപ്പാ…. നീ പറഞ്ഞ പോലെ മോളെ വളർത്തിയത് മീനുവാണ്…..”
“ഹ്മ്മ്… കണ്ടറിയാം…. എന്താ കാണിക്കുന്നതെന്ന്…..”
മീനു അപ്പോഴും മൗനമായി നിന്നു…..!
സാന്ദ്ര മീനുവിനെ ഒരു പുച്ഛത്തോടെ നോക്കി മുറിയിലേക്ക് പോയി….!
“നീ വിഷമിക്കേണ്ട…. അവൾ അങ്ങനെയാ വായിൽ തോന്നുന്നത് മുഴുവൻ വിളിച്ചു പറയും…..”
“എനിക്ക് വിഷമം ഒന്നും ഇല്ല അമ്മേ…. ഇതിനേക്കാൾ ഒക്കെ വേദനകളും വിഷമങ്ങളും സഹിച്ച ഞാൻ ഇത് വരെ എത്തിയത്…..”
മീനു ഉള്ളിൽ തോന്നിയ വിഷമം ഒന്നും പുറത്ത് കാണിക്കാതെ അമ്മയെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു…..!
തുടരും…

by