18/04/2026

നിറം : ഭാഗം 12

രചന – അമീന

പിന്നിൽ നിന്നുള്ള പരിചിതമായ ശബ്ദം കാതുകളിൽ വന്ന് പതിച്ചതും എന്റെ നെഞ്ചോന്ന് കാളി…. “ഹരിയെട്ടൻ “അവളുടെ ചുണ്ടുകൾ വിറച്ചു….. ഒട്ടും സമയം പായക്കാതെ അവൾ തിരിഞ്ഞു നോക്കി…. അപ്പോഴേക്കും അവളുടെ അടുത്തേക്ക് ഇരുവരും നടന്നടുത്തു….. എന്താ എന്ത് വേണം….. അപ്പു ഇവന് നിന്നോടൊന്ന് സംസാരിക്കണമെന്നുണ്ട്…. എന്ത് സംസാരിക്കാൻ എനിക്കൊന്നും സംസാരിക്കാൻ ഇല്ല….. അപ്പു…. വേണ്ട അങ്ങനെ എന്നെ നിങ്ങൾ വിളിക്കരുത്…. ഹരിയുടെ മുഖത്ത് നോക്കി അത്രയും പറഞ്ഞ് കൊണ്ട് അവൾ പിൻ തിരിഞ്ഞു നടന്നു….. എത്രയൊക്കെ പറിച് എറിയാൻ നോക്കിയാലും വീണ്ടും എന്തോ മനസ്സ് അലിഞ്ഞു പോകുന്നു, ആ നെഞ്ചിൽ പറ്റി ചേരാൻ കൊതിക്കുന്നു…… ഇല്ല…. പാടില്ല അയാളോട് ഒരു ഇഷ്ടവും തോന്നരുത്, എന്റെ അച്ഛനെയും അമ്മയെയും മാത്രം മതിയെനിക്ക് ഈ ജന്മം മുഴുവൻ….. ഇനിയും കൊടുത്തു തീരാനുണ്ട് ഒരുപാട് സന്തോഷങ്ങൾ ആ പാവങ്ങൾക്ക്……

മകൾ ഡോക്ടർ ആയി വരുന്നതും നോക്കി കണ്ണും നട്ടിരിക്കുമ്പോൾ ഇനി തന്റെ മകളെ ആ പതവിയിൽ കാണാൻ പറ്റില്ലല്ലോ എന്ന വിഷമത്തിൽ തന്റെ അച്ഛന്റെ സ്വാർത്ഥത നിറഞ്ഞ വാക്കുകൾ ആയിരുന്നു ആന്ന് പറഞ്ഞതെന്ന് പറഞ്ഞു എത്ര വട്ടം മാപ്പ് പറഞ്ഞതായിരുന്നു ഞാൻ അയാളോട്….. കേട്ടില്ല…. ഇനിയും എന്നെ കേൾക്കുമെന്ന് എന്ത് ഉറപ്പാണ് ഉള്ളത്.. കൺ കോണിൽ തുളുമ്പി നിന്നിരുന്ന കണ്ണുനീർ തുള്ളികളെ അമർത്തി തുടച് കൊണ്ട് അവൾ ആദ്യം കണ്ട ടെക്സ്റ്റ്ൽസിലേക്ക് കേറി….. അമ്മയ്ക്കും അച്ഛനും കുറെ ഡ്രെസ്സുകൾ വാങ്ങി കൂട്ടി…. എന്തോ കുറച്ചു ദിവസം അവരുടെ കൂടെ നീക്കണമെന്ന് മനസ്സ് പറയുന്നു…. പിന്നെയും കുറെ സാധനങ്ങൾ വാങ്ങി കൂട്ടി, അമ്മയ്ക്ക് ഒരു ചെറിയ സ്വർണ മാല സെപ്ഷ്യൽ ആയിട്ട് വാങ്ങി..

ഷോപ്പിംഗ് കഴിഞ്ഞു നേരെ പോയത് ഹോസ്പിറ്റലിലേക്ക് ആണ്, ഒരു 2 മാസത്തേക്ക് ലീവ് എഴുതി കൊടുത്തു …. ഹരി നിനക്ക് വിഷമം ഉണ്ടോ….? എന്തിന്, ഞാൻ എന്തിന് വിഷമിക്കണം ഞാൻ അവളോട് ചെയ്ത കാര്യങ്ങൾക്ക് മേൽ ഈ രണ്ട് വാക്കുകൾ ഒന്നുമല്ല…. നിനക്ക് തിരിച്ചറിവ് ഉണ്ടായല്ലോ അത് തന്നെ വലിയ കാര്യം….. ഹ്മ്മ്, ആറു മാസം വേണ്ടി വന്നു തിരിച്ചറിവ് ഉണ്ടാവാൻ അതും അമ്മയും അച്ഛനും പറയുന്നത് ഒളിഞ്ഞു കേട്ടാതോണ്ട്… ശെരിക്കും അവളുടെ ഭാഗം അല്ലെ ഇപ്പോളും ശെരി, തെറ്റ് ചെയ്തതും തിരുത്താൻ ശ്രെമിക്കാതെയിരുന്നതും ഞാനായിരുന്നു… പിന്നീട് ഒരിക്കലും അവളെ നേരിടാൻ എനിക്കാവില്ലയിരുന്നു, എന്ത് പറഞ്ഞ് വേണമായിരുന്നു ഞാൻ അവളെ തിരികെ വിളിക്കാൻ… എന്റെ തെറ്റിദ്ധാരണ മാറിയെന്നോ, അതോ തെറ്റ് പറ്റിയെതാണെന്നോ.. അപ്പോഴും എനിക്ക് വേണ്ടി അവൾ ഒഴുക്കിയ കണ്ണുനീരിന് അവൾ അനുഭവിച്ച വേദനയിക്ക് ആര് സമാധാനം പറയുമെന്ന് ഓർത്തപ്പോൾ ഞാൻ ആകെ തകർന്നു….. അവൾ അവളുടെ സ്വപ്നം എല്ലാം നേടി എടുക്കട്ടെയെന്ന് ഞാനും കരുതി….. ഇനി എന്നെങ്കിലും അവൾ എന്നെ സ്വീകരിക്കാൻ തയ്യാറാവും എന്ന വിശ്വാസത്തിന്റെ പുറത്ത ഇന്നും ഞാൻ…..

മോനെ…. ബാൽക്കണിയിൽ ഇരിന്നു ലാപ്പിൽ നോക്കുന്ന ഹരിയുടെ അടുത്തേക്ക് ശ്രീദേവി വന്നു…. എന്താമ്മ… കുഞ്ഞ് ഉറങ്ങിയോ…. ഉവ്…. ഹ്മ്മ്, പിന്നെയും അവൻ ലാപ്പിലേക്ക് കണ്ണ് പായിച്ചു…. അപ്പുവിനോട് ഞാനൊന്ന് സംസാരിക്കട്ടെ….. ഞങ്ങൾ ചെയ്ത തെറ്റിനു എന്റെ മോൻ ഇങ്ങനെ നരകിക്കുന്നത് കാണാൻ എനിക്ക് വയ്യ….. നിന്റെ നല്ലതിന് വേണ്ടിയാണ് അന്ന് ചിത്രയെ കൊണ്ട് നിന്റെ വിവാഹം നടത്താൻ നോക്കിയത്….. എനിക്ക് എന്നും ബെറ്റർ എന്റെ അപ്പു തന്നെയായിരുന്നു, അവളിൽ ആയിരുന്നു എന്റെ ജീവനും ജീവിതവും….. എന്നിട്ടും നിങ്ങൾ എന്താ ചെയ്തത്….. ഇനിയും കൂടുതൽ നാടകം ഇറക്കാതെ ഇരിക്കുന്നതാണ് എല്ലാർക്കും നല്ലത്….. അവരെയൊന്നു രൂക്ഷമായി നോക്കികൊണ്ട്‌ ഹരി മുറിവിട്ടിറങ്ങി….

തിരക്കുള്ള ബാംഗ്ലൂർ നഗരത്തെ നോക്കി നിക്കുമ്പോൾ എന്തോ വല്ലാത്തൊരു ആശ്വാസം…. ഒറ്റപെട്ടു പോയപ്പോയൊക്കെ ഈ കാഴ്ചാകൾ മാത്രമേ കൂട്ടു ഉണ്ടായിരുന്നുള്ളു….. വർണ്ണഭമായ ഒരു ലോകം….. നാളെ നാട്ടിലേക്ക് പോകുന്ന സന്തോഷത്തിൽ അവൾ നേരത്തെ ഉറക്കം പിടിച്ചു….. *********** മോളെ വിളിക്കാൻ പോവണ്ടേ ഏട്ടാ…. വേണ്ട ബിന്ദു അവൾ തനിയെ വന്നോളാമെന്ന് പറഞ്ഞ്…. നീ വേഗം പണിയൊക്കെ ഒതുക്കാൻ നോക്ക്…. അതൊക്കെ എപ്പോഴേ കഴിഞ്ഞ്, ഇനി എന്റെ കുഞ്ഞോന്ന് ഇങ്ങോട്ട് വന്ന മാത്രം മതി…. നിങ്ങൾ ഒന്നുടെ വിളിച്ചു നോക്കിയേ…. ഞാൻ വിളിച്ചിരുന്നു 3മണിയോടെ എത്തും എന്ന പറഞ്ഞത്…. ഇഴഞ്ഞു നീങ്ങുന്ന സമയത്തെ തള്ളി നീകികൊണ്ട് ഇരുവരും ഉമ്മറത്തേക്ക് കണ്ണും നട്ടിരുന്നു…..

കുളിച്ചു പതിവിലും സുന്ദരിയായി അവൾ പുറത്തേക്കിറങ്ങി…. പോയിട്ട് വരാം…. മല്ലിക ചേച്ചിയോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി…. അതികം താമസിയാതെ എയർപോർട്ടിലേക്ക് എത്തി….. അപ്പു…. മോളെന്താ ഇവിടെ….. “രാജിവെട്ടൻ ” എന്റെ അടുത്തേക്ക് വരുന്ന ചേട്ടനെ നോക്കി വെറുതെയൊന്നു പുഞ്ചിരിച്ചു…. നാട്ടിലേക്ക് പോകുവായിരിക്കുവല്ലേ….. ഹ്മ്മ്….. ഇതൊരു ഒളിച്ചോട്ടമാണോ…. ഞാനെത്തിന് ഒളിച്ചോടണം, തെറ്റ് ചെയ്തവർ കൺ മുന്പിൽ തന്നെ ജീവിതം ആസ്വാതിക്കുമ്പോൾ ഞാൻ മാത്രമെന്തിനു ഓടി ഒളിക്കണം….. അവളുടെ വാക്കുകൾ അവനിൽ ഒരു ചിരി ഉളവാക്കി ….. പൊരുതി ജീവിക്കാൻ പഠിച്ചു കഴിഞ്ഞല്ലേ…. നന്നായി…. ഹ്മ്മ്… അവൾ മുന്പോട്ട് നടന്നു…. അപ്പു…. ഒരു കാര്യം കൂടെ…. എന്താണെന്ന ഭാവത്തിൽ അവൾ പിരുകം ഉയർത്തി…. ഹരിയൊരിക്കലും ജീവിതം ആസ്വാതിക്കുന്നില്ല…. വെറുതെയൊന്ന് പുഞ്ചിരിച്ചു കൊണ്ട് അവനെ മറി കടന്നു അകത്തേക്ക് കേറി.. കാലങ്ങൾക്ക് ശേഷം ഒരു മടക്കം, എന്തിനോ വേണ്ടി കണ്ണുകൾ ഈറൻ അണിഞ്ഞു……

ബിന്ദു ദേ മോളെത്തി…. അകത്തേക്ക് നീട്ടി വിളിച്ചു പറഞ്ഞു കൊണ്ട് ജയദേവൻ അപ്പു വന്ന ടാക്സിക്ക് അടുത്തേക്ക് നടന്നു….. അച്ഛേ….ആ നെഞ്ചിലേക്ക് വിയുമ്പോൾ ഒരു പാറ കല്ല് എടുത്ത് മാറ്റിയ സമാധാനം അവൾക്ക് തോന്നി….. ചുറ്റുമോന്ന് കണ്ണോടിച്ചു…. ഒന്നിനും മാറ്റമില്ല…. എല്ലാം പഴയത് തന്നെ….. അപ്പോഴേക്കും അമ്മയും ഓടി വന്നു…. എന്റെ കുട്ടി ആകെ ക്ഷീണിച്ചു പോയല്ലോ, മുടിയൊക്കെ ആകെ പോയി…. പരിഭവം പറഞ്ഞു കൊണ്ട് അവർ മകളുടെ മുഖം ചുംബനങ്ങൾ കൊണ്ട് മൂടി….. സന്തോഷം കൊണ്ട് ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു കവിഞ്ഞു…. എന്റെ ബിന്ദു നീ മോളേം കൊണ്ട് അകത്തേക്ക് ചെല്ല്…. കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ അകത്തേക്ക് വെച്ച് കൊണ്ട് അച്ഛൻ അത്രയും പറഞ്ഞു നിർത്തി…. തലയിൽ നിറയെ എണ്ണ തേച്ചു പിടിപ്പിച്ചു കൊണ്ട് അച്ഛനും ഓരോന്ന് തീറ്റിച്ചു കൊണ്ട് അമ്മയും എന്റെ ഒപ്പം ഇരുന്നു… ഐഷു വരാറില്ലേ അമ്മേ…. . ഉവ്, അവൾക്ക് വിശേഷമുണ്ട് ഇപ്പൊ കുറച്ചു ദിവസായിട്ട് ഇവിടെയുണ്ട്…. പറയുമ്പോൾ ഒരു സങ്കടം അമ്മയുടെ മുഖത്ത് നീയലിച്ചു…. അത് കാണാത്ത പോലെ അവൾ വിഷയം മാറ്റി…..

ഇനി മോള് ചെന്നൊന്നു കുളിക്ക്, എന്നിട്ട് കുറച്ചു നേരം ഒന്ന് റസ്റ്റ്‌ എടുക്ക്….. അമ്മ എന്നെ റൂമിലേക്ക് പറഞ്ഞ് വിട്ടു.. നല്ല ചിട്ടയോടെ ഒരുക്കി വെച്ചിരിക്കുന്ന ആ മുറികളിൽ എങ്ങും എന്റെ ഓർമ്മകളുടെ സുഗന്തം…. ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന എന്റെയും ഹരിയേട്ടന്റെയും ഫോട്ടോയിലേക്ക് വെറുതെയൊന്ന് കൈയ് ഓടിച്ചു….. ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ല, എങ്കിലും വെറുതെയൊരു നിറമുള്ള ഓർമയായി മനസ്സിന്റെ അടിത്തട്ടിൽ ആ സുന്ദര ദിനങ്ങൾ അങ്ങനെ കിടക്കട്ടെ….. സന്തോഷിക്കാൻ ആഗ്രഹം ഇല്ലാത്തവരായി ആരുണ്ട്…. ഫ്രഷ് ആവലും ഫുഡ് അടിയൊക്കെ കഴിഞ്ഞ് ചെറുതായൊന്നു മയങ്ങി…. ജനാലയിലൂടെ ഒഴുകി ഇളം കാറ്റ് അവളുടെ കവിളൊരം വന്ന്‌ ഇക്കിളി കൂട്ടി കൊണ്ടേയിരുന്നു….. സൂര്യൻ അസ്‌തമിക്കാൻ തുടങ്ങിയിരിക്കുന്നു ഉമ്മർത്തു വിളക്ക് കൊളുത്തുന്ന അമ്മയെ നോക്കി കുറച്ചു നേരം നിന്നു….. ചുറ്റിലും സന്ധ്യ വിളക്കുകൾ തെളിഞ്ഞിട്ടുണ്ട് കൃഷ്ണന്റെ അമ്പലത്തിൽ നിന്നും ഭക്തി ഗാനങ്ങൾ ഒഴുകി….. ഒരു ഭംഗിയുള്ള തൃസന്ധ്യ……

ദിവസങ്ങൾ പിന്നെയും കടന്നു പോയി….. അമ്മയുടെയും അച്ഛന്റെയും കൂടെയുള്ള ഓരോ നിമിഷം അപ്പുവിനെ ഒന്നുടെ ഉന്മേഷമുള്ളതാക്കി….. മോളെ…ഈ പപ്പടം ഒന്ന് കാച്ചി എടുക്ക്, ചൂട് ചോറ് പാത്രത്തിലേക്ക് പകർന്നു കൊണ്ട് ബിന്ദു അപ്പുവിനോടായി പറഞ്ഞു…. ഇന്ന് അമ്പലത്തിൽ ഉത്സവത്തിന് കൊടി കെയറുവല്ലേമ്മേ….. ഹ്മ്മ്…. അച്ഛൻ വന്നിട്ട് നമ്മുക്ക് പോവാം….. ഉത്സാഹത്തോടെ അവൾ പപ്പടം വറുക്കാൻ തുടങ്ങി….. പെട്ടന്നാണ് ഒരു വണ്ടി വന്ന്‌ ഉമ്മറത്തു നിന്നത്…. ഈ സമയത്ത് ഇതാരാണ്, ചിലപ്പോ അച്ഛനാവും മോള് ചെന്നൊന്നു നോക്ക്….. അവൾ ഉമ്മറത്തേക്ക് നടന്നു….. സകല പ്രേതിക്ഷകളെയും തെറ്റിച്ചു ഉമ്മറത്തു വന്ന് നിക്കുന്ന ആളുകളെ കണ്ട് ഒരു നിമിഷം അവൾ ഞെട്ടി….. ശ്രീദേവി അപ്പച്ചിയും കൃഷ്ണ മാമയും….. അവൾ ഇരുവരെയും ഒരു നിമിഷം ഉറ്റ് നോക്കികൊണ്ട് അങ്ങനെ നിന്നു….. എന്താമോളെ അവിടെ തന്നെ നിക്കുന്നത് ഞങ്ങൾക്ക് അകത്തേക്ക് കേറാമോ…. (കൃഷ്ണൻ ) വീട്ടിൽ വരുന്നവരെ അടിച്ചു പുറത്താക്കാൻ ഞങ്ങൾ മങ്കലത്തു വീട്ടുകാർ അല്ല…. പുറകിൽ നിന്നും അച്ഛന്റെ ശബ്ദം ഉയർന്നു…. ജയദേവൻ ഇവിടുണ്ടായിരുന്നോ…. ഉവ്, ചെറിയ കടയിൽ ഒരു പയ്യനെ ആകികൊണ്ട് വരേണ്ടി വന്ന്‌ അവരെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് അയാൾ അകത്തേക്ക് കേറി….

കൃഷ്ണന്റെയും ശ്രീദേവിയുടെയും തല ഒരുപോലെ താണു…. നിന്ന കാലിൽ നിൽക്കാതെ അകത്തേക്ക് കേറിരിക്ക് അളിയാ…. ജയ ഞങ്ങളോട് ക്ഷമിക്കണം, പൊറുക്കാൻ പറ്റാത്ത തെറ്റാണ് ചെയ്തേതെന്ന് അറിയാം എങ്കിലും…. അത്രയും പറഞ്ഞു കൃഷ്ണൻ ജയദേവന്റെ കാലുകളിൽ വീണു…. ഒരു വിജയ ചിരിയോടെ ജയദേവ് അയാളെ എണീപ്പിച്ചു….. ഇപ്പൊ എവിടുന്ന് കിട്ടി ഈ തിരിച്ചറിവ്….. അല്ല നിങ്ങളുടെ പണത്തിന്റെ മുന്പിൽ ഞങ്ങൾ എങ്ങനെ വലുതായി…. ഏട്ടാ… ഞങ്ങളെ എന്ത് വേണമെങ്കിലും പറഞ്ഞോ കേൾക്കാൻ ഞങ്ങൾ ബാധിസ്ഥർ ആണ്….. എങ്കിലും അപ്പുനെ ഞങ്ങൾക്ക് തിരികെ തന്നുടെ ഒരു അപേക്ഷയായിട്ട് കൂടിയ മതി…… ശ്രീദേവി അവരുടെ മുന്പിൽ കൈയ്കൾ കൂപ്പി…. അത് കൊള്ളാല്ലോ, എന്റെ മോളെ ഒരിക്കെ അവിടുന്ന് ഇറക്കി വിട്ട നിങ്ങൾക്ക് എന്താ ഒരു മനമാറ്റം…. ഞങ്ങളുടെ മോൻ ഇങ്ങനെ നീറി കഴിയുന്നത് കാണാൻ വയ്യാത്തോണ്ടാ ജയ….. ഓഹ് അപ്പൊ എന്റെ മോൾ അനുഭവിചാ വേദനക്കും ,ചെയ്യാത്ത കുറ്റത്തിന് അവൾക്ക് കേൾക്കേണ്ടി വന്ന കുത്ത് വാക്കുകൾക്കും ആര് സമാധാനം പറയും….. അവളും ഒരു മനുഷ്യ ജീവി തന്നെയാണ് കഴിഞ്ഞ 8 വര്ഷങ്ങളായി ആരും കാണാതെ എന്റെ മോൾ നീറി കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത നിങ്ങളുടെ സ്നേഹം ഇനിയും അവൾക്ക് വേണ്ട….. മോളെ അപ്പു… നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ ഇവരോട്….. എന്ത് വേണമെങ്കിലും നിനക്ക് തീരുമാനിക്കാം….. ശ്രീദേവിയും കൃഷ്ണനും അപ്പുവിന്റെ വാക്കുകൾക്ക് കാതോർത്തു…. (കാത്തിരിക്കാം )