രചന – നിഷ്തില
പിറ്റേദിവസം രാവിലെ ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലായി ഹരി ശേഖയെയും കാത്തുനിന്നു…. എന്നാൽ ശേഖ താമസിച്ചാണ് എത്തിയത്. അതുകൊണ്ട് ഹരിക്കു ഒന്നും സംസാരിക്കാനായില്ല.
വൈകിട്ട് ക്ലാസ് നേരത്തെ വിട്ടു. ശേഖ സ്റ്റെപ് ഇറങ്ങി വന്നതും ഹരി അവളെ കണ്ടു…
അവൾ അവനെയും… ശേഖ പുഞ്ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് വന്നു..
ഹരിയുടെ ഹൃദയം ആകാരണമായി ഇടിക്കാൻ തുടങ്ങി.
അവൻ അവളെ സൂക്ഷിച്ചു നോക്കി. അവൾ ഇന്ന് മുടിയൊക്കെ പുട്ട് അപ് ചെയ്ത് സാധാരണ വരുന്നപോലെയാണ് എത്തിയിട്ടുള്ളത്.
“ഇവൾ ആരുടെയോ തപസ്സിളക്കാൻ പോകുന്നു എന്നുപറഞ്ഞിട്ട് ഒറ്റ ദിവസം കൊണ്ട് നിർത്തിയോ? ”
അവൻ മനസിലോർത്തു…
(“ഇനി ശേഖക്ക് തന്നോടെന്തേലും ഉണ്ടോ? “)
സഹപ്രവർത്തകനായ അഖിൽ ആണ് ഇന്നലെ അങ്ങനൊരു സംശയം ഹരിയോട് ചോദിക്കുന്നത്. അപ്പോൾ മുതൽ തുങ്ങിയതാണ് ഹരിയുടെ മനസിലും അങ്ങനെ ഒരു ചോദ്യം. ഇന്ന് എന്തായാലും ആ സംശയം തീർത്തിട്ടു തന്നെ..
“ഹായ് ഹരിയേട്ടാ”
“ഞാൻ നിന്നെ കാത്ത് നിൽക്കുവാരുന്നു?? ”
“എന്തേയ് ”
“അല്ലാ നീ ഇന്നലെ ഏതോ പുരണകഥയുടെ സബ്ടൈറ്റിൽസ് പറയുന്നുണ്ടാരുന്നല്ലോ? എനിക്കാണേൽ അങ്ങനൊത്തെ കഥയൊക്കെ ഭയങ്കര ഇട്രെസ്റ് ആണ്. എന്താ സംഭവം?”
അവന്റെ ചോദ്യം കേട്ട് അവൾക്ക് ചിരിവന്നു.
” ഹരിയേട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ നമുക്ക് കുറച്ചു നടന്നാലോ? ”
“മ്.. ശരി താൻ വാ… ”
അവർ നടന്ന് ബീച്ച് സൈഡിലുള്ള ഒരു ബെഞ്ചിൽ പോയിരുന്നു.. ( ഇൻസ്റ്റിറ്റ്യൂട്ട് ബീച് സൈഡിൽ ആണ് കേട്ടോ )
“താൻ ഒന്നും പറഞ്ഞില്ല.. ”
ഹരിയുടെ സംശയങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് ശേഖ ഇന്നലെവരെയുള്ള കാര്യങ്ങൾ വിവരിച്ചു.
“ഹോ… അപ്പൊ ഇതാണ് കാര്യം.. ആശ്വാസമായി…. ”
“ആശ്വാസമായെന്നോ? അതെന്താ? ”
“.. അത്… പിന്നെ… ഞാൻ പറയാം. ബട്ട് നീ അതു മറ്റൊരു രീതിയിൽ എടുക്കരുത്.. “അവൻ ഗൗരവത്തോടെ പറഞ്ഞു..
ശേഖ ആകാംഷയോടെ അവന് നോക്കി…
നീ ഇന്നലെ വിശ്വാമിത്രന്റെ കാര്യം ഒക്കെ പറഞ്ഞിട്ട് പോയില്ലേ…
പിന്നെ അഖിൽ സാറിന്റെ സംശയോം കൂടി ആയപ്പോ ഞാൻ കരുതി…” അവൻ ഒന്നു നിർത്തി..
“ഹരിയേട്ടൻ എന്താ കരുതിയെ? ” ശേഖ ഗൗരവത്തോടെ ചോദിച്ചു..
“അല്ലാ… നിനക്കിനി എന്നോട് വല്ലതും ഉണ്ടോ എന്ന്… ” അവൻ ജാള്യതയോടെ പറഞ്ഞു..
അതുകേട്ടിട്ട് ശേഖക്ക് ചിരി അടക്കാനായില്ല. അവൾ കുടുകുടെ ചിരിക്കാൻ തുടങ്ങി…
“ശേയ് പറയണ്ടാരുന്നു”
അവന് ആകെ ചമ്മലായി.
” ശേഖ സ്റ്റോപ്പ്. മതി കളിയാക്കിയത്. ” അവൻ പെട്ടന്ന് ഗൗരവത്തിലായി..
” സീ ശേഖ, എനിക്ക് അങ്ങനെ ഒരു ഡൌട്ട് തോന്നി. അതു നിന്നോട് നേരിട്ടു ചോദിച്ച് ക്ലിയർ ചെയുന്നതാണ് നല്ലതെന്നുതോന്നി. അല്ലാതെ എനിക്ക് നിന്നോട് അങ്ങനെ ഒരു അപ്രോച് ഇല്ല. നിന്റെ മനസിലും അങ്ങനെ ഒന്നും ഉണ്ടാകാതിരിക്കാനാ നേരിട്ട് ചോദിച്ചത്.. കാരണം… ”
“ഹരീയേട്ടന്റെ ലൈഫിൽ ഒരുപെണ്കുട്ടി ഉണ്ടേൽ അത് ഹിമ ചേച്ചി ആയിരിക്കും.. അതോണ്ടല്ലേ.. ”
ശേഖയാണ് ബാക്കി പൂരിപ്പിച്ചത്.
അതു കേട്ട് ഹരി അവളെ അത്ഭുതത്തോടെ നോക്കി…
ഹിമ! ഹരിയുടെ ജീവൻ……………
അവരുടെ പ്രണയം തുടങ്ങുന്നത് കോളേജിൽ നിന്നാണ്. ക്ലാസ്സ്‌മെറ്റ്സ് ആയിരുന്നു അവർ…….
കോളേജിൽ മറ്റാർക്കും അറിയാതിരുന്ന, അവർക്കു മാത്രം അറിയുന്ന അവരുടെ പ്രണയം…
“ഹിമ…. ഞങ്ങളുടെ…
അത് നിനക്കെങ്ങനെ അറിയാം?” ഹരി ആകാംഷയോടെ ചോദിച്ചു…
” അതൊക്കെ എനിക്കറിയാം ”
ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു…
ശേഖ ഫോണെടുത്ത് സെർച്ച് ചെയ്തശേഷം അവനു നേരെ നീട്ടി.
അത് പണ്ട് ഹരി ഹിമക്കായി എഴുതികൊടുത്ത ഒരു പ്രണയകവിത ആയിരുന്നു..
അതിനടിയിലായി അവൻ ഇങ്ങനെ കുറിച്ചിരുന്നു.( എന്റെ മാത്രം ഹിമക്ക് നിന്റെ മാത്രം ഹരി..)
(താൻ എഴുതിയ കവിതകളിൽ ഹിമക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ കവിതയാണ്.. ഇതെങ്ങനെ ഇവൾക്ക് കിട്ടി..)
“ശേഖാ… നിനക്കിതെവിടുന്ന് കിട്ടി???”
“ഇറ്റസ് എ ബിഗ് സ്റ്റോറി ”
” നീ ചുരുക്കി പറഞ്ഞാമതി…… ”
ഒരു നിമിഷം അവൾ കോളേജ് ലൈഫിലേക്ക് തിരിച്ചുപോയി…
“ഒന്നാം വർഷത്തെ ഒരു റാഗിംഗ് ദിനം.. ചേച്ചിമാരുടെ പുലിമടയിൽ അറിയാതെ അകപ്പെട്ടുപോയ ദിവസം…
അവർ എന്നോട് പാട്ടുപാടാനും ഡാൻസ് കളിക്കാനും പറഞ്ഞു..
ഞാൻ പാട്ട് എങ്ങനെയെക്കയോ പാടി.. പക്ഷെ ഡാൻസ് അത് എന്നിക്കറിയില്ല എന്ന് പറഞ്ഞു…
അവര് കളിക്കാതെ വിടില്ലെന്നായി…
ഞാൻ കംപ്ലയിന്റ് ചെയ്യുമെന്ന് പറഞ്ഞു. അവരാകെ കലിപ്പിലായി… അങ്ങനെ പ്രശ്നം വഷളായി തുടങ്ങി.അതിനിടയിൽ നിന്ന് ഒരു മാലാഖയെ പോലെ വന്ന് രക്ഷിച്ചത് ഹിമ ചേച്ചിയാണ്..
അന്നുമുതലാണ് ഞാൻ ചേച്ചിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്… ”
“എന്നും ഒരു പുഞ്ചിരിയുമായി മാത്രമേ ഞാൻ ചേച്ചിയെ കണ്ടിട്ടുള്ളു…
ചേച്ചി വളരെ സൈലന്റ് ആരുന്നു. അധികം ആരോടും സംസാരിക്കാറില്ല… ചേച്ചിയോട് മിണ്ടാനും കൂട്ടുകൂടാനും ഉള്ള അവസരങ്ങൾ ഒന്നും ഞാൻ പാഴാക്കിയില്ല… ബട്ട് ചേച്ചി എന്നും ഒരു അകലം പാലിച്ചിരുന്നു..”
“ഹരിയേട്ടൻ ഇതെപ്പോളാ കൊടുത്തത് എന്ന് ഓർക്കുന്നുണ്ടോ? ”
“അത്.. ലൈബ്രറിയിൽ വെച്ച്. ആരും കാണാതെ ബുക്കിൽ വെച്ചു.. ”
“അതേ.. പക്ഷെ ഹരിയേട്ടൻ ഹിമ ചേച്ചി ലൈബ്രറിയിൽ തിരിച്ചുകൊടുക്കാൻ വന്ന ബുക്കിലാ വെച്ചേ..ചേച്ചി അതറിയാതെ റിട്ടേൺ ചെയ്തു.ചേച്ചീനെ വായിനോക്കി ഇരുന്ന ഞാൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
ഞാൻ വേഗം പോയി അതേ ബുക്ക് ഇഷ്യൂ ചെയ്തു വാങ്ങി. പുറത്തിറങ്ങി നോക്കിയപ്പോളാണ് ലെറ്റർ കണ്ടത്.. പിന്നെ അത് എന്താണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലാരുന്നല്ലോ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
“പക്ഷെ, ഇങ്ങനെ ഒരുകാര്യം ഹിമ എന്നോട് പറഞ്ഞിട്ടില്ലല്ലോ…? ” അവൻ ആശ്ചര്യത്തോടെ ചോദിച്ചു.
“ചേച്ചിയോട് ഞാനിതൊന്നും പറഞ്ഞില്ല. ചേച്ചീടെ ബുക്കിൽ നിന്ന് താഴെവീണതാണ് എന്ന് പറഞ്ഞു കൊടുത്തിട്ടു പോന്നു..
പിന്നെ ഈ ഫോട്ടോ, അത് ഞാൻ ഒരു കൗതുകത്തിന് എടുത്തതാ ”
“എന്നിട്ട് നീ ഞങ്ങടെ കാര്യം ആരോടും പറഞ്ഞില്ലേ? ” അവൻ ചോദിച്ചു..
” കോളേജിലെ ഒരു പ്രണയം കണ്ടുപിടിച്ച ത്രില്ലിൽ ആരുന്നു ഞാൻ ആദ്യം..ഫ്രണ്ട്സിനോടൊക്കെ പറയണം എന്നും തോന്നി.. പക്ഷെ എന്തോ. ചേച്ചിയോടുള്ള ഇഷ്ടം കൊണ്ടായിരിക്കും ആരോടും പറയാൻ തോന്നിയില്ല.. പിന്നെ അങ്ങോട്ട് നിങ്ങളെ ക്ലോസ് വാച്ച് ചെയ്യുന്നതായിരുന്നു എന്റെ പണി….
നിങ്ങളുടെ ഒരു സീക്രെട് ലവ് ആണെന്ന് മനസിലായി.. അതോണ്ട് ഞാനായിട്ട് ആരോടും പറയില്ല എന്ന് ഉറപ്പിച്ചു ” അത്രയും പറഞ്ഞു അവനെനോക്കി അവൾ കണ്ണുകൾ ചിമ്മിച്ചു..
“താങ്ക്സ് ശേഖ.. ” അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
“എന്തിനാ താങ്ക്സ് ഒക്കെ?? ”
അവൾ അമ്പരപ്പോടെ ചോദിച്ചു…
” ഒരുപക്ഷെ നീ അന്നതാ രോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇന്നവൾ എന്റൊപ്പം ഉണ്ടാകുമായിരുന്നില്ല…
ഹിമയുടെ വീട്ടുകാർ വളരെ കണ്സെർവേറ്റീവ് ആയ ആൾക്കാർ ആണ്..അവളുടെ കസിനും ഞങ്ങളുടെ ക്ലാസ്സിൽ ആണ് പഠിച്ചത്.അന്ന് അതെങ്ങാനും അറിഞ്ഞിരുന്നേൽ അതോടെ ഹിമയുടെ പഠിത്തം നിർത്തിയേനെ.. എനിക്കവളെ അന്നേ നഷ്ടമായേനെ… ”
” അങ്ങനൊന്നും സംഭവിച്ചില്ലല്ലോ.. അപ്പോൾ അതിന് സഹായിച്ച എനിക്ക് വൻചെലവുണ്ട്.. ”
“ഉറപ്പായിട്ടും.. നിനക്ക് തന്നില്ലേ പിന്നെ ആർക്കാ കൊടുക്കാ.. വാ ഇപ്പൊ തന്നെ പോയേക്കാം ” അവൻ പറഞ്ഞു
“ഇപ്പോൾ വേണ്ട.. എനിക്ക് നിങ്ങൾ രണ്ടുപേരും ഒരുമിച്ച് തന്നാൽ മതി ”
“ഡബിൾ ഓക്കേ.. ” ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു…
ശേഖയും ഹാപ്പി ആയി..
ഈ സമയം സൈലന്റിൽ കിടന്ന അവളുടെ ഫോണിലേക്ക് വന്ന അച്ഛന്റെ കാളുകൾ അവൾ അറിഞ്ഞില്ല…
“അല്ല ശേഖ, പെണ്ണുകാണാൻ വന്ന വിശ്വാമിത്രൻ മറുപടി ഒന്നും തന്നില്ലെയ്? ” അവൻ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു..
“ഇല്ല ഹരിയേട്ടാ.. അച്ഛനെ വിളിച്ചു പറയാം എന്നാ പറഞ്ഞത്… ഇന്നലെ ഫോൺ റിങ് ചെയ്തപ്പോളൊക്കെ പ്രതീക്ഷിച്ചു അവടുന്നാ യിരിക്കും എന്ന്. വിളിച്ചില്ലെന്ന് തോന്നുന്നു. പിന്നെ അയാളുടെ മറുപടി നേരത്തെ പറഞ്ഞതല്ലേ. ” അവളുടെ മുഖത്തു ഒരു നിരാശ പ്രകടമായിരുന്നു..
“നിനക്ക് അവനോട് ദേഷ്യമല്ലേ? മാത്രല്ല നീ ഇപ്പോൾ ഒരു കല്യാണത്തിന് ഒരുക്കവും അല്ല. പിന്നെന്തിനാണ് ഒരു എക്സ്സൈറ്റ്മെന്റ്…എന്താ നീ ഒരു യെസ് ആഗ്രഹിക്കുന്നുണ്ടല്ലേ? ”
“ഏയ് ഞാനോ… ഇല്ല.. ” അവൾ വിക്കി.
“മോളെ ശെഖാ… നീ ഈ ഹരിയേട്ടനോട് എന്തിനാ കള്ളം പറയുന്നേയ്? നിന്റെ മുഖം പറയുന്നുണ്ട് നിന്റെ മനസിലുള്ളത് ”
ഒരുനിമിഷം എന്ത് മറുപടി പറയണം എന്നറിയാതെ അവൾ ഹരിയെ തന്നെ നോക്കി നിന്നു…
(തുടരും………)
നിങ്ങളോരോരുത്തരും തരുന്ന ഈ സപ്പോർട്ടിനു ഒരുപാട് നന്ദി…
അഭിപ്രായങ്ങൾ എഴുതുമല്ലോ….

by