രചന – നിഷ്തില
ക്ലിനിക്കിൽ നിന്നിറങ്ങി
കാറിനടുത്തെത്തിയ ശേഖ, അവനോട് കാറിന്റെ കീ ചോദിച്ചു…
“എന്റെ വണ്ടി വേറെയാരും ഓടിക്കുന്നത് എനിക്കിഷ്ടമല്ല. ”
” അതേയ് ഇയാളുടെ വണ്ടി ഓടിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നും അല്ല. വീടുവരെ എത്തണമല്ലോ എന്ന് വിചാരിച്ചിട്ടാ…. ”
” കീ താ……. ” അവൾ വീണ്ടും ചോദിച്ചു….
അവൻ ഒന്നും മിണ്ടിയില്ല.
“പേടിക്കണ്ട… എനിക്ക് ഡ്രൈവിംഗ് ഒക്കെ അറിയാം ലൈസെൻസും ഒണ്ട്.”
അവൻ ഒന്നും മിണ്ടാതെ കീ അവൾക്ക് നേരെ നീട്ടി.
അത്യാവശ്യം ബ്ലോക്ക് ഉണ്ടായിരുന്നതിനാൽ അവൾ വളരെ ശ്രദ്ധിച്ചാണ് ഓടിച്ചത്.
അവൻ കണ്ണടച്ച് കിടക്കുകയായിരുന്നു…
” ശ്രീ ആർ യൂ ഒക്കെ? ”
“ആം ഒക്കെ… മ്.. എന്താ? ”
“അല്ല കണ്ണടച്ചുകിടക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി….. ഇനി വല്ല…. ”
“ഓഹോ അപ്പോൾ താൻ എന്നേം നോക്കി ഇരിക്കുവാണോ? നേരെ നോക്കി വണ്ടി ഓടിക്കെടി…..
എന്റെ വണ്ടിക്കെന്തേലും പറ്റിയലുണ്ടല്ലോ…?”
അവനെ വിളിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി അവൾക്ക്.
കുറച്ചുനേരത്തെ മൗനത്തിന് ശേഷം അവൻ അവളോടായി ചോദിച്ചു…
” ശെഖാ ഞാൻ തന്നോടൊരു കാര്യം ചോദിക്കട്ടെ? ”
അവൻ ചോദിക്കാൻ പോകുന്നതെന്തെന്ന് അവൾ മനസ്സിൽ ഊഹിച്ചിരുന്നുവെങ്കിലും ഒന്നും മിണ്ടിയില്ല.
” ശെഖാ…. എന്നോടുള്ള തന്റെ അപ്രോച്ചിൽ എന്തെങ്കിലും മാറ്റം ഉണ്ടോ?”
” എന്ത് മാറ്റം? വാട്ട് യൂ മീൻ?”
” എന്നോട് തനിക്ക് ഇഷ്ടമുണ്ടോ എന്ന്?
എന്നെ വിവാഹം കഴിക്കാൻ സമതമാണോ എന്ന്? ”
” എന്റെ മറുപടി ഞാൻ പറഞ്ഞതാണ്. അതിൽ യാതൊരു മാറ്റങ്ങളും ഇല്ല. ”
അവൾ തീർത്തു പറഞ്ഞു.
“പിന്നെ ഇത്രയും നേരം തന്റെ മുഖത്തുണ്ടായിരുന്ന ടെൻഷൻ ആർക്കുവേണ്ടിയായിരുന്നു?
“ഇതിൽ പ്രത്യേകിച്ച് വികാരങ്ങൾ ഒന്നും ഇല്ല. ശ്രീയുടെ സ്ഥാനത്തു മാറ്റാരാണെങ്കിലും എന്റെ റിയാക്ഷൻ ഇങ്ങനെ തന്നെയായിരിക്കും… ”
“സിസ്റ്ററോട് വുഡ്ബീ ആണെന്ന് പറഞ്ഞതോ? എന്റെ സ്ഥാനത്തു ആരായിരുന്നാലും അങ്ങനെ തന്നെ ആയിരിക്കുമോ പറയുക.?”
ശ്രീയും വിട്ടുകൊടുത്തില്ല.
“അത് പിന്നെ……..
ശ്രീ എന്റെ ബ്രദർ അല്ല. എന്റെ ഫ്രണ്ട് ആയി കാണാൻ താല്പര്യവും ഇല്ല.പെട്ടന്നപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.. അല്ലാതെ ഒരിഷ്ടത്തിന്റെയും പുറത്തല്ല. വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടണ്ട… ”
ശ്രീയുടെ മുഖം വീണ്ടും വാടി..
പിന്നീട് ശേഖയുടെ വീടെത്തുന്നതുവരെ അവരൊന്നും മിണ്ടിയില്ല.
==================
ശേഖയുടെ വീട്
“ഇറങ്ങു ശ്രീ…..
കയറിയിട്ട് പോകാം…. ”
” വേണ്ട.. എനിക്ക് ചെന്നിട്ട് പാക്ക് ചെയ്യാനുണ്ട്… ”
“ഈ കയ്യും വെച്ചെങ്ങനാ വണ്ടി ഓടിക്കുന്നേ…
ശ്രീയെ അച്ഛൻ കൊണ്ടേ ആക്കും..
ഏതായാലും ഒറ്റയ്ക്ക് പോൻ ഞാൻ സമ്മതിക്കില്ല.”
”അതിന് തന്റെ സമ്മതം ആവശ്യമില്ല…ഞാൻ പൊക്കോളാം…”
അവൻ ഡോർ തുറന്നിറങ്ങി ഡ്രൈവിംഗ് സീറ്റിലേക്ക് വന്നു..
കാറിന്റെ ശബ്ദം കേട്ട് ശേഖയുടെ അച്ഛനും അമ്മയും സിറ്റൗട്ടിലേക്ക് വന്നു.
അമ്മ ഓടിവന്നു പരിഭ്രമത്തോടെ ശ്രീയോട് എന്തെക്കയോ ചോദിക്കുന്നുണ്ടായിരുന്നു.
“ഹെമേ ശ്രീക്കു നല്ല ഷീണമുണ്ടാകും. അകത്തു പോയിരുന്നു സംസാരിക്കാം… ശ്രീ വരൂ…”
” വേണ്ട അങ്കിൾ…ഇപ്പോൾ തന്നെ ലേറ്റ് ആയി.എനിക്ക് ചെന്നിട്ട് പാക്കിങ് ബാക്കിയുണ്ട് .”
“ഒരു അഞ്ചു മിനിറ്റ്. ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്ത് വരാം.. എന്തായാലും ശ്രീ മോൻ ഒറ്റക്കുപോകേണ്ട..”
വിശ്വനാഥൻ അകത്തേക്ക് പോയി…
” വാ മോനെ… അകത്തേക്ക് വാ ”
ഹേമ വിളിച്ചു.. ശേഷം അവർ അകത്തേക്ക് നടന്നു.
പുറകെ ശേഖയും.
“ശേഖാ…. ” അവൾ തിരിഞ്ഞു നോക്കി..
അവൾ അവന്റെ അരികിലേക്ക് വന്നു…
കാറിന്റെ പിൻ സീറ്റിൽ നിന്നും ഒരു കവർ എടുത്ത് ശേഖക്കു നേരെ നീട്ടി..
” എന്തായിത്? ”
“ഒരു ഗിഫ്റ്റ്… ഒരു സാരിയാണ്… തനിക്കു വേണ്ടി വാങ്ങിയതാണ്..”
” നോ… താങ്ക്സ്. ”
” പ്ലീസ് ശേഖാ … ഒരു ഫ്രണ്ട് തരുന്നതായികരുതിയെങ്കിലും വാങ്ങിക്കൂടെ…നമ്മൾ ഇനി കാണുമോ എന്നുപോലും അറിയില്ല.. ”
” അതേ ശ്രീ.. നമ്മൾ കാണുമോ എന്നറിയില്ല… കാണാനോട്ട് ഞാൻ ആഗ്രഹിക്കുന്നതുമില്ല.
സൊ.. ഇയാളുടെ ഓർമ്മക്കായി ഇങ്ങനെ ഒരു ഗിഫ്റ്റ് എനിക്കാവശ്യമില്ല. മാറ്റാർക്കെങ്കിലും കൊടുത്തേക്കു… ”
” ഇതു ഞാൻ തനിക്കുവേണ്ടി വാങ്ങിയതാണ്.. തനിക്കുവേണ്ടി മാത്രം…
മറ്റാർക്കും
കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിലോ?… “അവൻ ദേഷ്യത്തോടെ പറഞ്ഞു..
“ഇല്ലെങ്കിൽ.. കത്തിച്ചു കളയാം… വലിച്ചെറിയാം.. തിരിച്ചു കടയിൽ കൊടുക്കാം….
ഇയാളുടെ ഇഷ്ടം പോലെ ചെയ്… ”
അത്രയും പറഞ്ഞുകൊണ്ട് ശേഖ തിരിഞ്ഞുനടന്നു.. പെട്ടെന്നാണ് അവൻ അവളെ കയ്യിൽ പിടിച്ചുവലിച്ച് ചേർത്ത് നിർത്തിയത്…
പെട്ടെന്നായതിനാൽ അവൾക്കൊന്നും ചെയ്യാനായില്ല…
അവളുടെ ഹൃദയം ഉച്ചത്തിൽ ഇടിക്കാൻ തുടങ്ങി….
അവൾ വിടുവിക്കാൻ ശ്രമിക്കും തോറും അവന്റെ പിടി മുറുകി..
അവന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തി അവൾക്കുണ്ടായില്ല…
” എന്തിന് വേണ്ടിയാണ് ശേഖ ഇത്രയും വാശി? നീ എന്താ എന്നെ മനസിലാക്കാൻ ശ്രമിക്കാത്തത്? ഞാൻ… ഇത്രയും നേരം ഒപ്പം ഉണ്ടായിട്ടും നിനക്കെന്നെ ഇത്തിരിപോലും മനസിലാകുന്നില്ലേ ശേഖ….അത്രക്കും മോശക്കാരനാണോ ഞാൻ ?”
അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“ശേഖ….. എനിക്ക് തന്നോട് ഒരുപാടിഷ്ടമുണ്ട്… താൻ എന്റൊപ്പം എന്നും വേണമെന്നാ എന്റെ ആഗ്രഹം ”
ശേഖ പെട്ടന്ന് അവനിൽ നിന്ന് കുതറി മാറി..
“നോ എനിക്ക് നിങ്ങളെ ഇഷ്ടമല്ല.ഒപ്പം ജീവിക്കാൻ താല്പര്യവുമില്ല.”
അവൾ തിരിഞ്ഞുനോക്കാതെ അകത്തേക്ക് ഓടിപ്പോയി…
ശ്രീ നിസ്സഹായനായി അവിടെ തന്നെ നിന്നു…
====== ========
” മോളെ.…… ശ്രീ എന്തേയ്?? ”
” ആ…. പുറത്തുനിൽപ്പുണ്ട്… വിളിച്ചിട്ട് വന്നില്ല….
അതോണ്ട് ഞാൻ നിർബന്ധിച്ചില്ല….. ”
”അതുകൊള്ളാം നീ എന്തുപണിയാ കാണിച്ചേ… ശ്രീ മോനെന്തു വിചാരിച്ചു കാണുമോ?”
“ആ എനിക്കറീല്ല.. എടുത്തോണ്ട് വരാൻ പറ്റില്ലലോ….”
ശേഖക്കു ദേഷ്യം വന്നു. അവൾ ബാഗ് ടേബിലേക്കിട്ട് അടുക്കളയിലേക്ക് പോയി….
ശ്രീജിത്തിന്റെ വാക്കുകൾ അവളുടെ മനസ്സിൽ മുഴങ്ങികെട്ടുകൊണ്ടെയ് ഇരുന്നൂ…..
പുറത്തേക്ക് ചെന്ന ഹേമ ശ്രീയുടെ മുഖം കണ്ട് വല്ലാതെയായി…..
” എന്ത് പറ്റി മോനെ….?”
“ഏയ് ഒന്നുമില്ല ആന്റി….തല വേദന എടുക്കുന്നു…..”
“മോൻ വാ ഒരു ചായകുടിക്കുമ്പോൾ അത് മാറും….”
അവൻ വന്നിരുന്നതും ശേഖ ചായയുമായി വന്നു. അവനു നേരെ നീട്ടി.. അവനവളെ തുറിച്ചു നോക്കി….
“പേടിക്കണ്ട… അമ്മ ഉണ്ടാക്കിയതാ.. ഞാൻ എടുത്തോണ്ട് വന്നുന്നേ ഒള്ളൂ… ”
അവനത് വാങ്ങി കുടിച്ചു.
ഈ സമയം വിശ്വനാഥൻ ഡ്രസ്സ് മാറി വന്നിരുന്നു…
“നമുക്കിറങ്ങിയാലോ?”
“അച്ഛാ… അല്ല അങ്കിൾ.. ഞാൻ എന്റെ ഫ്രണ്ടിനെ വിളിച്ചിട്ടുണ്ട്. അവൻ വരും. രാത്രി അങ്കിൾ വെറുതെ ബുദ്ധിമുട്ടേണ്ട….”
“അതുശരിയാവില്ല. ഫ്രണ്ട് വന്നു വണ്ടിയെടുത്തോട്ടെ…
ചെറുതാണേലും ഒരപകടം പറ്റിയിട്ടു നിന്നെ തനിച്ചു വിടുന്നത് ശരിയല്ല…”
“പിന്നെ അച്ഛാ… എന്ന് വിളിച്ചാൽ മതി… അങ്ങനെ വിളിക്കാൻ ആണായിട്ടും പെണ്ണായിട്ടും ഇവളല്ലേ ഒള്ളു… മോനും അങ്ങനെ വിളിച്ചാ മതീ… അല്ല അങ്ങനെ ആണല്ലോ വിളിക്കേണ്ടത്…..” അയാൾ ചിരിയോടെ പറഞ്ഞു…
അവന്റെ മുഖം മങ്ങി..
ശ്രീ അതിനു പ്രത്യേകിച്ച് മറുപടിയൊന്നും പറഞ്ഞില്ല…
വിശ്വനാഥൻ പുറത്തേക്കിറങ്ങി…
ശ്രീ ഹേമയുടെ അടുത്തേക്ക് ചെന്നു..
” ശരി അമ്മേ… ഞാൻ ഇറങ്ങുവാ…. പിന്നെ….. ”
“എന്താ മോനെ…”
” അമ്മേടെ മോളെ എനിക്ക് ഒരുപാട് ഇഷ്ടമായി .പക്ഷെ ഒരാളുടെ ഇഷ്ടം അത് നിർബന്ധിച്ചു വാങ്ങിയിട്ടോ അതിനായി വാശിപിടിച്ചിട്ടോ കാര്യമില്ല എന്നെനിക്കറിയാം.സാഹചര്യം ഏതാണെങ്കിലും അത് സ്വയം തോന്നുന്നടുത്തേ ബന്ധങ്ങൾക്ക് നിലനിൽപ്പുള്ളു… അതുകൊണ്ട് തന്നെ ശേഖയുടെ ഇഷ്ടങ്ങൾ തന്നെ നടക്കട്ടെ…. ഞാനൊരിക്കലും അവളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ല എന്ന് പറയണം…..പോട്ടെ…. ” അവന്റെ മുഖം വിവർണ്ണമായിരുന്നു.
“മോൻ സന്തോഷത്തോടെ പോയി വാ… ” ഹേമ പറഞ്ഞു….
ശ്രീ ശേഖയെ ഒന്നു നോക്കുകപോലും ചെയ്യാതെ പുറത്തേക്കിറങ്ങി…വണ്ടിയിൽ കയറി യാത്രപറഞ്ഞപ്പോഴും അവൻ അവളെ നോക്കിയതേ ഇല്ല.
ഹേമക്കെന്തോ പന്തികേട് തോന്നി..
ഇത്രയും നേരം അവനോട് ദേഷ്യം കാണിച്ചെങ്കിലും ശ്രീ ഒന്നും നോക്കുകപോലും ചെയ്യാതെ പോയത്… അവളെ വല്ലാതെ വേദനപ്പെടുത്തി…
നിറഞ്ഞു വന്ന കണ്ണുകൾ അമ്മ കാണാതിരിക്കാൻ അവൾ അകത്തേക്കോടി…
എന്നതാണ് നടക്കുന്നതെന്നറിയാതെ അമ്പരന്ന് നിൽക്കുകയായിരുന്നു ഹേമ……
≠==========================
കുറച്ചു സമയങ്ങൾക്കു ശേഷം…
“ശെഖാ… മോളെ വാതിൽ തുറക്ക്…..”
ശേഖ വേഗം മുഖം തുടച്ചു.. പോയി വാതിൽ തുറന്നു..
എന്താമ്മേ? ”
” നിനക്ക് എന്തു പറ്റി എന്താ നിന്റെ മുഖം വാടിയിരിക്കുന്നത്? ”
“ഒന്നുമില്ല അമ്മേ… ” അവൾ മുഖം കുനിച്ചു…
” എന്താ നിന്റെ പ്രശ്നം? നീ ചുമ്മാ കള്ളം പറയരുത്? ”
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.അവൾക്കധികം പിടിച്ചുനിൽക്കാനായില്ല.
അവൾ ഓരോന്നായി അമ്മയോട് പറഞ്ഞു തുടങ്ങി. ശ്രീയെ ആദ്യമായി വഴിയിൽവെച്ച് കണ്ടതും ശേഷം കോഫി ഷോപ്പിൽ വെച്ച് തന്നെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പറഞ്ഞതും എന്നാൽ താൻ അതു നിരസിച്ചതും അവനോടു കയർത്തു സംസാരിച്ചതും വിവാഹം കഴിക്കാൻ ഇഷ്ടമല്ല എന്ന് പറഞ്ഞതും അവൻ തന്ന സമ്മാനം നിരസിച്ചത് എല്ലാം അവൾ അമ്മയോട് വിശദമായി പറഞ്ഞു…..
” പക്ഷേ അമ്മേ ശ്രീയോട് ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോഴും അയാളുടെ പ്രൊപ്പോസൽ നിരസിച്ചപ്പോഴും ഇല്ലാതിരുന്ന എന്തോ ഒന്ന്….. എന്നോട് യാത്ര പറയാതെ എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ പോയപ്പോൾ……..നമ്മുടെ പ്രീയപ്പെട്ട എന്തോ ഒന്നു എന്നെന്നെക്കുമായി നഷ്ടമാകുന്നത് പോലെ…എന്തോ എനിക്ക്…. അറിയില്ലമ്മേ….എനിക്കെന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല….”
അവൾ കണ്ണുകൾ തുടച്ചു.
“സാരമില്ലമ്മേ പെട്ടെന്ന് അങ്ങനെ സംഭവിച്ചതാണ്….. കുറച്ചു കഴിയുമ്പോൾ ഞാൻ ഓക്കേ ആയിക്കൊള്ളും…” അവൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു…
“മോളെ ശേഖ…നീ…… നീ ശ്രീയോട് അത്രയൊന്നും പറയേണ്ടിയിരുന്നില്ല…. കാരണം…. ”
അവർ ഒന്നു നിർത്തി…
“എന്താമ്മേ? ”
അവൾ അമ്മയുടെ മറുപടിക്കായി ആകാംഷയോടെ കാതോർത്തു….
(തുടരും…)

by