രചന – നിഷ്തില
കോച്ചിംഗ് ക്ലാസ്സിൽ നിന്ന് വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു ശേഖ.. (ആളൊരു നേഴ്സ് ആണ്. യൂ. കെ. യിൽ പോകണം എന്നാണ് ആഗ്രഹം. അതിനു വേണ്ടിയുള്ള എക്സാമിന് പഠിക്കുകയാണ്.)
ക്ലാസുകഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്നു അവൾ. അധികം ആൾതിരക്കോ വണ്ടികളോ ഇല്ലാത്ത വീട്ടിലേക്കുള്ള പോക്കറ്റ് റോഡിൽ ബുള്ളറ്റിൽ ചാരി നിൽക്കുന്ന സുമുഖനും സർവോപരി ജിമ്മനും ആയ ആ ചെറുപ്പക്കാരനെ അവൾ അപ്പോഴാണ് ശ്രദ്ധിച്ചത്.ബ്ലാക്ക് ടീ ഷർട്ടും ജീൻസും ആണ് വേഷം … അവൻ ആരെയോ അക്ഷമയോടെ കാത്തു നിൽക്കുകയാണെന്ന് തോന്നി..
” ഏതാണീ ന്യൂ ഐറ്റം? മുൻപേ ഇവിടെ കണ്ടിട്ടില്ലല്ലോ ” ( അല്ല ആ നാട്ടിലെ അത്യാവശ്യം സെൻസസ് ഒക്കെ അവൾക്കറിയാം )
പെട്ടെന്നാണ് അവന്റെ നോട്ടം അവളിലേയ്ക്കെത്തിയത്. അവൾ കൃത്രിമമായ സൽസ്വഭാവം വരുത്തി മുന്നോട്ടു നടന്നു…. (നമ്മുടെ റേഞ്ചിന് പറ്റിയ ആളല്ല. എന്തിനാ വെറുതെ ഒരു പേരുദോഷം..)
അവനെ മറികടന്നു അവൾ മുന്നോട്ടു നടന്നു…
” എക്സ്ക്യൂസ് മി ”
ശേഖ തിരിഞ്ഞു നോക്കി. തന്നെ തന്നെ ആണോ… അതെ.. വേറെ ആരും അടുത്തെങ്ങും ഉണ്ടായിരുന്നില്ല..
” അത്… താൻ വിശ്വനാഥൻ അങ്കിളിന്റെ മോൾ അല്ലെയ്.. ”
അവൻ ചോദിച്ചു.
(”അങ്കിളോ…? ഇവനേതാ….”)
അവൾ മനസ്സലോർത്തു.
അവളുടെ നിൽപ്പ് കണ്ടു അവൻ വീണ്ടും ചോദ്യം ആവർത്തിച്ചു..
“താൻ വിശ്വനാഥൻ അങ്കിളിന്റെ മോൾ ശേഖ അല്ലേയ്? ”
ഓഹോ അപ്പോൾ തന്റെ പേരും അറിയാം..
” അച്ഛനെ എങ്ങനെ അറിയാം…? അല്ല എന്നെ എങ്ങനെ അറിയാം?” അവൾ ആകാംഷയോടെ ചോദിച്ചു..
” അത്… ശരിക്കും നമ്മൾ നാളെ കാണേണ്ടവരാണ്. പക്ഷെ ഇന്ന് കാണണം എന്നു തോന്നി… ”
” ആ ഇതു വട്ട് തന്നെ…” അവൾ പിറു പിറുത്തു..
“എന്താ താൻ വല്ലതും പറഞ്ഞോ? ”
അവൻ ചോദിച്ചു
“അത് പിന്നെ താൻ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല ഇന്ന് പറയുക ആയിരുന്നു.. ” ഭാഗ്യം അയാൾ കേട്ടില്ല…
“എനിക്ക് തന്നെയും തന്റെ അച്ഛനെയും അറിയുന്നത് ജയശ്രീ ആന്റി പറഞ്ഞാണ്. ഞാനാണ് നാളെ തന്നെ പെണ്ണ് കാണാൻ വരുന്നത്… ”
ഇത്തവണ ശേഖ ഒന്ന് ഞെട്ടി
“പെണ്ണ് കാണാനോ? എന്നയോ?
അതും ഞാൻ അറിയാതെയോ?
എനിക്കതിനു ഇപ്പോൾ കല്യാണം ഒന്നും ആലോചിക്കുന്നില്ലല്ലോ? പിന്നെങ്ങനാ താൻ.. ”
അവൾ ഒന്ന് നിർത്തി.. അവളുടെ അമ്പരപ്പ് മുഖത്തു പ്രകടം ആയിരുന്നു…
”എടോ ഇതു പെട്ടന്നുണ്ടായ ആലോചന ആണ്. ജയശ്രീ ആന്റി എന്റെ അമ്മയുടെ കസിൻ ആണ്. ആന്റി ഇയാളുടെ വീട്ടിൽ വിളിച്ചു സെറ്റ് ആകിയിട്ടുണ്ട്..താൻ വീട്ടിൽ ചെല്ലുമ്പോൾ എല്ലാം അറിയും ”
“അപ്പോൾ അച്ഛൻ സമ്മതം പറഞ്ഞോ? ”
“മ് പറഞ്ഞു. നാളെ വരാനാണ് പ്ലാൻ.”
“നാളെയോ? അതൊന്നും ശരിയാകില്ല. നാളെ എനിക്ക് ക്ലാസ്സ് ഒണ്ട്. ക്ലാസ്സ് കട്ട് ചെയ്യാൻ പറ്റില്ല. പിന്നെ ഞാൻ ഇപ്പോൾ ഒരു കല്യാണത്തിന് റെഡി അല്ല. ” അവൾ പറഞ്ഞു…
അച്ഛൻ തന്റെ സമ്മതം ചോദിക്കാതെ ഇതിനു സമ്മതിച്ചത് അവൾക്കു വിശ്വസിക്കാനായില്ല..
” എടൊ ഞാനും തന്നെ പോലെ നേഴ്സ് ആണ്. യൂ കെ യിൽ വർക്ക് ചെയ്യുന്നു. രണ്ടു വർഷം ആയി അവിടെ ആണ്. ഫ്രൈഡേ ഞാൻ തിരിച്ചുപോകും. എല്ലാം ഒത്തു വന്നാലും വൺ ഇയർ കഴിഞ്ഞേ ഞാൻ വരൂ.. അതോണ്ട് ഇയാളുടെ അച്ഛനും സമ്മതിച്ചു..”
അവൾ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
ഈ സമയം അവൻ അവളെ ശ്രദ്ധിക്കുകയായിരുന്നു.. ഇരുണ്ട നിറം, മേക്കപ്പ് തീരെ ഇല്ലാത്ത മുഖം,കാതിലും കഴുത്തിലും ലൈറ്റ് ഓർണമെൻറ്സ്, പുട്ട് അപ്പ് ചെയ്ത മുടി,റെഡ് ആൻഡ് ഗ്രീൻ ഷെയ്ടുള്ള ചുരിദാർ ആണ് വേഷം .
“അല്ല.. ഇതൊക്കെ താൻ ഈ വഴിയിൽ നിർത്തി പറയുന്നതെന്തിനാ? നാളെ പെണ്ണ് കാണാൻ ആണെങ്കിൽ പിന്നെന്തിനാ ഇങ്ങനെ ഒരു ഇൻട്രോഡക്ഷൻ? ”
അവൾ സംശയത്തോടെ അവനെ നോക്കി.
“അത് പിന്നെ….. ” അവൻ എന്തോ പറയാൻ മടിച്ചു
“എന്താ..? ”
“താൻ ഫോട്ടോയിൽ കാണുന്നതിലും ഡൾ ആണല്ലേ നേരിട്ട് കാണാൻ…? ”
അങ്ങനെ ഒരു ചോദ്യം ശേഖ പ്രതീക്ഷിച്ചിരുന്നില്ല…
“അല്ല എല്ലാം പറഞ്ഞു ഓക്കേ ആക്കി കഴിഞ്ഞ ആന്റി തന്റെ ഫോട്ടോ അയച്ചുതന്നത്.. അത് കണ്ടപ്പോൾ….”
“കണ്ടപ്പോ…? ” ശേഖ റിപീറ്റ് ചെയ്തു
“തുറന്നു പറയുന്നത് കൊണ്ട് ഇയാൾക്കൊന്നും തോന്നരുത്.. എന്റെ കോൺസെപ്റ്റിൽ ഉള്ള പെൺകുട്ടി കുറച്ചുകൂടി ഫെയർ ആയ മോഡേൺ ആയ… ”
ശേഖയുടെ മുഖം ചെറുതായൊന്നു മങ്ങി…എങ്കിലും അവൾ തുടർന്നു..
” ഇയാളുടെ കോൺസെപ്റ്റിൽ ഉള്ള കുട്ടി അല്ല ഞാൻ എങ്കിൽ പിന്നെ എന്തിനാണ് ബുദ്ധിമുട്ടി നാളെ പെണ്ണ് കാണാൻ വരുന്നത്.. വരാതിരുന്നാൽ പോരെ…? ”
“അത് ഞാൻ അമ്മയോടും ആന്റിയോടും പറഞ്ഞു. പക്ഷെ തന്റെ അച്ഛനെ അങ്ങോട്ട് വിളിച്ചു കൺവീൻസ് ചെയ്തിട്ട് വരില്ല ഇന്ന് പറയാൻ പറ്റില്ല എന്നു പറഞ്ഞു കട്ടക്ക് നിക്കുവാ രണ്ടുപേരും…. ”
“അതിനിപ്പം ഞാൻ എന്നാ ചെയ്യണ്ടേ? ”
“ഞാൻ നാളെ വരും. ബട്ട് എനിക്ക് താല്പര്യമില്ല എന്ന് പറയും ” അവൻ പറഞ്ഞു…
“അതിനു താൻ അത് നാളെ പറഞ്ഞാൽ മതിയാരുന്നല്ലോ….?” അവൾ നീരസത്തോടെ ചോദിച്ചു….
“അല്ലാ…..തന്നെ ആദ്യമായി പെണ്ണ് കാണാൻ വരുന്ന ആളല്ലേ ഞാൻ…
താനിനി വെറുതെ മനസ്സിൽ ഓരോന്ന് സ്വപ്നം കാണണ്ട ഇന്ന് കരുതി…. ”
അത് കേട്ടതും ശേഖയുടെ സകല കണ്ട്രോളും പോയി..
“ഹലോ മിസ്റ്റർ, ഒരു കല്യാണാലോചന എന്നു കെട്ടാലുടനെ ഞാൻ ഇയാളേം ആലോചിച്ചോണ്ടിരിക്കും എന്ന് തന്നോടാരാ പറഞ്ഞെ??? ” അവൾക്കു കലി വന്നു…
“എടൊ അതു….
ഞാൻ വന്നിട്ട് വൺ മന്ത് ആകുന്നു.. ഒന്ന് രണ്ടു പെണ്ണുകാണാലും കഴിഞ്ഞു.. അതിലൊരുകുട്ടി… കാണാൻ സുന്ദരി.. വളരെ സ്മാർട്ട് ആൻഡ് മോഡേൺ. പക്ഷെ സംസാരിച്ചു വന്നപ്പോൾ എന്തോ.. ഒരു സ്പെല്ലിങ് മിസ്റ്റേക്ക്…. ഭയങ്കര പൊസ്സസ്സീവ് ടൈപ്പ്… അതോണ്ട് ഞാൻ നോ പറഞ്ഞു……
എന്നിട്ടെന്താ ആ കുട്ടി ഭയങ്കര ഇഷ്യൂ ആക്കി.. എന്നെ തന്നെ മതി.. ഇല്ലേൽ ചത്തു കളയും എന്നൊക്കെ… ജാതകം ചേരില്ല എന്നൊന്നും പറഞ്ഞിട്ട് നോ രക്ഷ.. അവസാനം ചൊവ്വ ദോഷമാ.. കെട്ടിയാ പെൺകുട്ടി തട്ടി പോകും എന്ന് പറഞ്ഞപ്പോളാ ആ കുട്ടി പിന്മാറിയത്.. ”
” സോ വാട്ട്? ”
അതോണ്ടെന്താ??
ശേഖ ചോദിച്ചു…
“അല്ലാ തനിക്കു ഇനി അതുപോലെ ഒന്നും മനസ്സിൽ തോന്നേണ്ടാ എന്ന് കരുതിയാ ഞാൻ…. ” അവൻ നിർത്തി….
“അയ്യടാ….
അതിന് ഇയാളാരാ ദുൽക്കർ സൽമാനോ ? അതോ ഉണ്ണി മുകുന്ദനോ….?
ഓരോരുത്തരെറങ്ങിക്കോളും മനുഷ്യനെ മേനെക്കെടുത്താൻ…..
വേറെ ഒന്നും ഇല്ലല്ലോ? എനിക്ക് പോകാമോ എന്തോ? ” അവൾ ചോദിച്ചു…
“തന്റെ ക്വാളിഫിക്കേഷനും മറ്റും ഒക്കെ ഓക്കേ ആയിരുന്നു.. ബട്ട്…..”
“കൂടുതൽ വിശദീകരണം ഒന്നും വേണമെന്നില്ല… നാളെ ഒരു ദിവസത്തെ കാര്യം അല്ലെയ്…” ഇത്രയും പറഞ്ഞു മുഖം വെട്ടിച്ചുകൊണ്ട് അവൾ മുന്നോട്ട് നടന്നു….
അവൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു.. ശേഷം ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി.. അവളുടെ അടുത്തെത്തിയപ്പോൾ വണ്ടി സ്‌ലോ ചെയ്തു..
“എന്നാൽ ഞാൻ പൊക്കോട്ടെ? നാളെ കാണാം “.
“ഇയാള് എന്നോട് ചോദിച്ചിട്ടല്ലല്ലോ വന്നത് യാത്രയൊക്കെ ചോദിക്കാൻ?? പിന്നെ ഒരു കാര്യം എട്ടു മണി എന്ന് പറഞ്ഞാൽ ഷാർപ് ഐറ്റ് ഓ ക്ലോക്ക്.. വീട്ടിലുണ്ടാകണം.. പിന്നെ മാക്സിമം പതിനഞ്ചു മിനിറ്റ്.. അതിനുമുന്നേ ഇറങ്ങിക്കോണം. ഇതു പോലുള്ള പ്രഹസനങ്ങൾക്ക് വേണ്ടി ക്ലാസ്സ് കട്ട് ചെയ്യാനൊന്നും പറ്റില്ല…”
അവളുടെ സംസാരത്തിൽ ചെറിയ നീരസം തോന്നി എങ്കിലും ഒരു ഓക്കേ പറഞ്ഞു അവൻ മുന്നോട്ടു നീങ്ങി ….
ഇത്രയും സുന്ദരമായ തന്റെ മുഖത്തു നോക്കി ആദ്യമായാണ് ഒരു പെൺകുട്ടി എത്രയും പരുഷമായി സംസാരിക്കുന്നത്.അവൻ റീയർ വ്യൂ മിററിലൂടെ അവളെ നോക്കി… അവളുടെ ദേഷ്യം നിറഞ്ഞ മുഖം കണ്ട് അവന്റെ മുഖത്തു എന്തോ… നിഗൂഢമായ ഒരുപുഞ്ചിരി വിടർന്നു..
(തുടരും…..)
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ഇഷ്ടം ആകും എന്ന് വിശ്വസിക്കുന്നു..

by