രചന – ത്രിനേത്ര
” അതേ ഏട്ടായീ….”
” ന്താ പെണ്ണേ ? ”
” എന്നെ ഒന്ന് ഗർഭിണിയാക്കാവോ? ”
ഇത് കേട്ട് ന്റെ കെട്ടിയോന്റെ കണ്ണ് രണ്ടും ബ്ലിങ്കസ്യാ ദാ കിടക്കണ്…വേറൊന്നല്ല മൂത്തതിന് 4 വയസ്സായപ്പ തൊട്ട് അതിയാൻ എന്നോട് അടുത്ത ഗർഭത്തിന് മുറവിളി കൂട്ടിയിട്ടും നിഷ്കരുണം ഞാനത് എതിർത്ത്. അതിന്റെ ഒരു ഞെട്ടലാകും…
ആവശ്യക്കാരന് ഔചിത്യബോധമില്ലന്നാണല്ലോ വയ്പ്പ്. ഞാൻ വെളുക്കനെ ചിരിച്ച് കെട്ടിയോന്റെ രോമനിബിഢമായ നെഞ്ചിൽ വിരലോടിച്ചു..
അങ്ങേരാണേൽ യക്ഷി ചോര ഊറ്റി കുടിക്കാൻ ചെന്ന expression നിൽ എന്നെ നോക്കുവാ… സ്വന്തം കെട്ടിയോ നോട് ഗർഭം ചോദിക്കാൻ പാടില്ലെ.
” എന്താ നിന്റെ ഉദ്ദേശം…”
” അതു പിന്നെ ഏട്ടായീ ഒരു കുഞ്ഞിക്കാൽ കൂടി നമുക്ക് വേണ്ടേ ”
” ഓഹോ ഞാൻ ഇത്രയും നാളും നിന്നോട് ഇ തന്നെ അല്ലേ പറഞ്ഞെ… അല്ലാണ്ട് കോഴിക്കാല് വല്ലതും ആണോ ?”
കൊടുത്താ കൊല്ലത്തും കിട്ടും… അങ്ങേര് പുറകെ നടന്നപ്പം ന്തൊരു ഗമ ആയിരുന്ന് ഇപ്പൊ ഇങ്ങേര് ദേ ഷോ കാണിക്കണ്.ഹും…
” എനിക്ക് കൊച്ചിനെ വേണം…” ന്റെ അലർച്ച ലേശം പിടി വിട്ടു… മിക്കവാറും നാളെ അമ്മായി എന്നെ ഒരു നോട്ടം നോക്കാൻ സാധ്യത ഉണ്ട്…😜😜😜 പുള്ളിക്കാരീം ഇതൊക്കെ കഴിഞ്ഞാണല്ലോ വന്നേ പിന്നെന്തുവാ ….
” എന്റെ പെണ്ണിന് ഇപ്പൊ ന്താ ഇങ്ങനെ ഒരു പൂതി ”
അങ്ങേർക്ക് എന്നെ എന്തൊ വിശ്വാസം ഇല്ലാത്ത പോലെ…ഹും.
” എനിക്കും ഒന്നു Show കാണിക്കണം…”
” ന്ത് തേങ്ങയാടീ….”
” ന്റെ ഏട്ടായി നമ്മടെ ആദ്യത്തെ കൊച്ചിന് എരണം ഇല്ലാത്തോണ്ടോ ന്റെ കാലക്കേടിനോ അന്നീ ഗർഭം fashion അല്ലാർന്ന് …. ദേണ്ടേ ഇപ്പൊ ഇതല്ലേ fashion.. Pregnancy Card തൊട്ട് Social media കൊടുക്കുവല്ലേ… എനിക്കും വേണം… നമ്മടെ കഴിവും നാട്ട് കാര് കാണട്ടെ ഏട്ടായീ…. ഈ സിൽമാ നടിമാർക്ക് മാത്രേ ഇതുള്ളാ…ഹല്ല പിന്നെ ”
ന്റെ വർത്താനം കേട്ട് അങ്ങേർക്ക് പിടിച്ചില്ലന്ന് തോന്നി…
” അതൊക്കെ വേണോ ? ”
ഇങ്ങേര് എന്നെ ഒന്ന് air ൽ കേറാൻ സമ്മതിക്കുലാ…
” ന്റെ ഏട്ടായീ… എന്നും കണ്ണികണ്ട പെണ്ണുങ്ങടെ ഗർഭത്തിന്റെ ട്രോൾ മതിയോ ? സ്വന്തം ഗർഭത്തിന്റെ കണ്ടാൽ എന്നാ നിങ്ങളെ display പോകുവാ…”
അത് ഏറ്റ്…. അല്ലേലും ഇങ്ങേര് ഞാൻ പറയണ കേക്കും…ഹല്ല പിന്നെ….
ഒരു മാസം കഴിഞ്ഞ് കലണ്ടറിൽ Date ഒക്കെ സിനിമയിൽ കാണുന്ന കൂട്ട് കളർ കൊണ്ട് Mark ഒക്കെ ചെയ്ത് ഇരിക്കുന്ന ഞാൻ…
സംഗതി ഒത്ത് ദേണ്ടേ ഏട്ടായീ രണ്ട് വര….
ലങ്ങേര് മേടിച്ച് കുലുക്കി ഒക്കെ നോക്കുന്ന് … ഇങ്ങേർക്ക് ന്തുവാ വിശ്വാസം ഇല്ലാത്തെ. ഹും. കുലുക്കീട്ടും വര മായാത്തോണ്ടാകും അങ്ങേര് കെട്ടിപിടിച്ച് ഉമ്മ തന്ന് …
” ഒന്ന് മാറിയേ ദേണ്ടേ ഏട്ടായീ ന്റെ കൈയ്യിലെ കാർഡിന്റെ ഫോട്ടോ എടുക്ക് …. ഇത് പോസ്റ്റീട്ട് മതി ബാക്കി….”
അങ്ങേര് പന്തം കണ്ട പെരുച്ചാഴിയെ പോലെ എന്നെ നോക്കി നിൽക്കുന്ന് ….അല്ലേലും ഭാര്യമാര് സ്റ്റാറാവണത് ആണുങ്ങക്ക് പിടിത്തത്തില്ല. അല്ലാതെന്തു വാ….ഞാൻ തന്നെ ഫോട്ടോ എടുത്ത് Post ഇട്ട്….
” സാദാ ഗർഭം ”
എന്റെ caption കണ്ടാകും ആൾക്കാര് വന്ന് ന്തൊക്കെയോ പറയുന്നു. അല്ലേലും പിൻ തിരിപ്പൻ മൂരാച്ചികൾ പലതും പറയും ഹല്ല പിന്നെ….
ന്റെ ഭാഗ്യത്തിന് നല്ല രീതിക്ക് ന്റെ ഗർഭം ശ്രദ്ധിക്കപ്പെട്ടു…ഹല്ലേലും ഞാൻ ഒരു സംഭവാ….😌😌😌😌ഛർദ്ദിച്ചു അവശയായി ട്രിപ്പ് ഇട്ട് കിടന്നപ്പൊ ന്റെ fans സഹിച്ചില്ല….അല്ലേലും അതങ്ങനെ വേണം… ചിലർക്ക് പുച്ഛം. ഞാനും പെറ്റതാ പിന്നെ എന്തു വാ ഇത്രയ്ക്ക് കാണിക്കാൻ എന്ന് .ന്റെ നാക്ക് ചൊറിഞ്ഞ് വന്നതാ.. പിന്നങ്ങ് അടങ്ങി….
ലേബർ റൂമിൽ ചെന്നപ്പൊ ഡാൻസ് കളിക്കണം എന്ന ന്റെ ആവശ്യം കേട്ട് ന്റെ കെട്ടിയോൻ കിളി പോയി നിന്ന്…
“നിനക്കീ ഫുട്ബോൾ വയറും വച്ച് മിണ്ടാണ്ടിരുന്നോ ടെ പെണ്ണെ ”
” ഓഹോ വല്ലോരും കാണിക്കുമ്പോ ആഹാ ഞാനായപ്പൊ ഓഹോ…”
” അല്ലേൽ നീ കളിക്ക് സുഖമായി പ്രസവിക്കാം…”
” ദേണ്ടേ സുഖത്തിന്റെ കാര്യം ഒന്ന് ന്നോട് പറയണ്ട. 5 കൊല്ലം മുന്നേ ഒരു സുഖം അറിഞ്ഞതാ…. സുഖമാണ് പോലും… സ്വിച്ച് ഇട്ടാൽ തന്നെ വരത്തില്ല കൊച്ച് ….”
ഇങ്ങേരെ ഒരു പാഠം പഠിപ്പിക്കണം…ന്റെ ഏട്ടായീ ഇല്ലാണ്ട് ഞാൻ പ്രസവിക്കത്തില്ലന്ന് അറഞ്ചം പൊറ ഞ്ചം നിലവിളിച്ച് ലങ്ങേരെ ലേബർ റൂമിൽ കയറ്റി. കൊച്ചിനേം വച്ച് ഒരു Selfi പിന്നെ സുഖപ്രസവത്തിന്റെ സുഖം അങ്ങേരും ഒന്നു കാണട്ടെ…
ഞാൻ കിടന്ന് നിലവിളിക്കുമ്പൊ ലങ്ങേര് ട്രോൾ വായിച്ച് ചിരിക്കണ്… എണീക്കാൻ മേലാ… ഇല്ലേൽ ഇങ്ങേരെ ഞാൻ… ഏത് നേരത്താണോ കർത്താവെ fashion ഗർഭം തോന്നിച്ചെ…യ്യോ….. വയ്യാ… ഈ കൊച്ച് എന്തു വാ പുറത്ത് വരാത്തെ തന്തേടെ കൂട്ട് ഉടുമ്പിനെ പോലെ തന്നെ…ഹും….
കൊച്ച് land ചെയ്തതും ചക്ക വെട്ടിയ പോലെ ദോ അങ്ങേര് വീണു. താടീം മീശയും ഉള്ളു രക്തം കണ്ടാൽ ലങ്ങേര് വീഴുംന്ന് അന്ന് മനസ്സിലായി…. fashion ഗർഭം ദേ എന്നെ നോക്കി കരയണ്…. ന്നാൽ ഞാനങ്ങോട്ട് ….😁😁

by