രചന – ഗ്രീഷ്മ വിപിൻ
ശിവ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു…. കണ്ണിനും മിതെ നല്ല ഭാരം അനുഭവപെട്ടു… ശിവ സാവകാശം കണ്ണ് തുറന്നു ചുറ്റും നോക്കി ഹോസ്പിറ്റലിലാണ് ഡ്രിപ്പിട്ടുണ്ട്… അവൾക്ക് അരികിൽ തന്നെ നിർമലയും സുഭദ്രയും ഉണ്ടായിരുന്നു…. “നീ എല്ലാവരെയും പേടിപ്പിച്ചല്ലോ ശിവ…..” അവൾ കണ്ണ് തുറന്നതും വേണി ചോദിച്ചു… ശിവയുടെ കണ്ണുകൾ ചുറ്റും ആരെയോ തേടി…. “ഇന്നലെ രാത്രിയിൽ എന്തായിരുന്നു…. വിളിച്ചിട്ട് അനക്കവുമില്ല…. ഷാ…. ” വേണി എന്തോ പറയാൻ പോയതും ഷഹന അവളുടെ കാലിന് ചവിട്ടി… “അതേ നിങ്ങൾ പോയിക്കോ…. ഷഹന നിനക്ക് മാസം തികഞ്ഞു നിൽകുവാ….. ഇനിയെങ്കിലും ശ്രദ്ധിക്കണം നീ…. ” നിർമല വേണിയെയും ഷഹനയെയും നോക്കി പറഞ്ഞു… “നീ ആരോടാ നിമി പറയണേ……. വയറ്റിൽ ഒരു കുഞ്ഞിട്ടെന്ന ഒരു ചിന്തയും ഇല്ല പെണ്ണിന്….. ” ആയിഷ നിർമലയോട് പറഞ്ഞു..
“വേണി ഇജ് വരുന്നുണ്ടോ ഇപ്പൊ തുടങ്ങും ഉപദേശം….. കേട്ട് മടുത്തു… ഇങ്ങനെ ചെയ്യരുത് അത് കഴിക്കരുത് ഓടരുത് ചാടരുത്….. ഓഹോ…. ” ഷഹന ബാഗുമെടുത്ത പോകാൻ തയാറായിട്ട് വേണിയോട് ചോദിച്ചു.. “ടാ എന്നാ ഞങ്ങൾ പോകാം….. നീ ഹോസ്പിറ്റൽ വാസമൊക്കെ കഴിഞ്ഞിട്ട് വാ…. ” ശിവയോട് പറഞ്ഞിട്ട് വേണി ഷഹനയുടെ കൂടെ പോയി… ശിവ കണ്ണുകളടച്ചു കിടന്നു… “മോളെ അമ്മ പോയിട്ട് വരാം…… ചുക്ക് കാപ്പി ഫ്ലാസ്ക്കിലുണ്ട്…. കഞ്ഞി കുടിക്കണം…. പോകാതിരിക്കാൻ പറ്റില്ല അഭിഷേക് വിളിച്ചിരുന്നു ഞാനില്ലാതെ പറ്റില്ലെന്ന് പറഞ്ഞിട്ട്…. ” പനിച്ചുകിടക്കുന്ന ശിവയെ നോക്കി പറഞ്ഞിട്ട് നിർമല ഓഫീസിലേക്ക് പുറപ്പെട്ടു…. തലേ ദിവസം മഴനനഞ്ഞതിന്റെ പനിയാണ്…. ശിവ അതിനിടയിലൊന്ന് മയക്കി പോയി.
തനിക്ക് ഏറെ പ്രിയമുള്ളൊരു ഗന്ധം അവൾക്ക് അറിയാൻ കഴിഞ്ഞു…. ആ നിശ്വാസം അവളുടെ നെറ്റിയിലേക്ക് പതിച്ചു… ശിവ പതുക്കെ കണ്ണ് തുറന്നു… അവൾക്ക് മുന്നിൽ അവളുടെ പ്രിയസഖാവ്… അവൾ ഒന്ന് ചിരിച്ചിട്ട് കണ്ണടച്ചു….. പെട്ടെന്ന് എന്തോ ഓർമ വന്ന പോലെ അവൾ കണ്ണ് തുറന്ന് നോക്കി നിറഞ്ഞ ചിരിയോടെ ഷാനു അവളുടെ ബെഡിലിരിക്കുന്നു…. “ഷാനു…… ഞാൻ എന്താ ഇവിടെ… അല്ല നീ…. ” “ഞാൻ എന്റെ പെണ്ണിനെ കാണാൻ വന്നതല്ലേ….. ” “കണ്ടില്ലേ എന്നാ പോയിക്കോ….. ” ശിവ അവനെ “ആ പനിച്ചൂട് ഒന്ന് ഞാനും കൂടി അറിയട്ടെ ഭദ്ര കുട്ടി….. ” ഷാനു ശിവയെ വലിച്ചു ദേഹത്തേക്കിട്ടു…. “എന്താ ഷാനു…… എന്നെ വിട്ടേ…. ” “ഓ….. എന്നാ നമ്മൾ പോയേക്കാം……. പനിയാണെന്ന് അറിഞ്ഞിട്ട് വന്നതും പോരാ…. ” അവന് പിണക്കത്തോടെ പറഞ്ഞിട്ട് പോകാനൊരുങ്ങി.. ശിവ പെട്ടെന്ന് അവന്റെ കൈ പിടിച്ചു നിർത്തി..
“ഷാനു…… ” “അതേ സഖാവും സഖിയും റൊമാൻസ് കളിച്ചത് മതി ഞങ്ങൾ ഇവിടെ തന്നെ ഉണ്ട്… ” വാതിലിന്റെ മറവിൽ നിന്ന് വേണിയും ഷഹനയും എത്തി നോക്കി കൊണ്ട് പറഞ്ഞു ഷാനു ശിവയെ നോക്കി കണ്ണ് ഇറുക്കി… “നിന്നോടൊക്കെ അവിടെ ഇരിക്കാൻ അല്ലേ പറഞ്ഞത്…. ” ഷാനു വേണിയോടും ശിവയോടും പറഞ്ഞു… “അതെ ഇക്കയോട് ആരാ ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞേ…. നിർമലാമ്മ ഞങ്ങളെയാണ് വിളിച്ചത്…. കാമുകിയുമായി സല്ലപിച്ചത് മതി പോയേ….. ” ഷഹന അവന്റെ അടുത്ത് വന്ന് അവനെ പുറത്തേക്ക് തള്ളിയിട്ട് പറഞ്ഞു… “ഈ കുട്ടിപിശാശ്…… ” ഷാനു തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു… ശിവ ഇതൊക്കെ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു…. “ടോ ആ കൈ ഒന്ന് നീട്ടിക്കെ…. ” നഴ്‌സ് വന്നപ്പോഴാണ് ശിവ ഓർമ്മകളിലിനിന്ന് മുക്തയായത്…. ശിവ നഴ്സിനെ നോക്കി…
“കുട്ടി തന്നോടാ പറയുന്നേ ആ കൈ ഒന്ന് നീട്ടിക്കെ…. എത്ര നേരമായി…. ” “സോറി ഞാൻ ശ്രദ്ധിച്ചില്ല….. ” നഴ്‌സ് ഇൻജെക്ഷൻ എടുത്തിട്ട് പോയി… വൈകുന്നേരത്തോടെ ശിവ വീട്ടിലെത്തി… രാത്രിയിൽ കഞ്ഞി കുടിച്ചു കഴിഞ്ഞ് ശിവ കണ്ണുകളടച്ചു കിടക്കുവായിരുന്നു… ആരുടെയോ സാമിപ്യം അറിഞ്ഞാണ് അവൾ കണ്ണ് തുറന്നത്… അവളെ തന്നെ നോക്കിയിരിക്കുന്ന ഷാനുവിനെയാണ് കണ്ടത്… ഒരു നിമിഷം അവളും അവന്റെ കണ്ണുകളിൽ ലയിച്ചു ചേർത്തു…. ശിവയുടെ കൈ അവൻ സ്വന്തമാക്കി…. അവൻ അവളുടെ കൈ അവന്റെ ചുണ്ടോട് ചേർത്തു…. പെട്ടെന്ന് എന്തോ ഓർത്തപ്പോലെ ശിവ അവളുടെ കൈ വലിച്ചു…. അപ്പോഴാണ് ഷാനുവിനും താൻ എന്താണ് ചെയ്തതെന്ന ബോധം ഉണ്ടായത്…. “സോറി…… ഞാൻ…. അറിയാതെ…. ” ഷാനു അവൾക്ക് മുന്നിൽ പതറി…
“സിൻഷായാണെന്ന് കരുതിയിരിക്കും അല്ലേ….. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് മന്ത്രിയാണ്… ക്യാമറ കണ്ണുകളുമായി ആരൊക്കെ പിറകിൽ ഉണ്ടാവുമെന്ന് പറയാൻ പറ്റില്ല….. പിന്നെ മറ്റൊരാളുടെ മുറിയിലേക്ക് വരുമ്പോൾ സാമാന്യ മര്യാദ എങ്കിലും വേണം…. ” “ഭദ്രേ…… ഞാൻ…. ” ഷാനുവിനെ അവൾ പറയാൻ സമ്മതിക്കാതെ അവളുടെ കൈ ഉയർത്തി കാണിച്ചു…. “ഭദ്ര അല്ല ശിവ…. അങ്ങനെ വിളിക്കാൻ അവകാശം ഉണ്ടായിരുന്ന ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല…. മറ്റൊരാൾ ആ അവകാശം ഇല്ലാതാക്കി….. എനിക്ക് ഏറെ പ്രിയപ്പെട്ടവർ മാത്രമാണ് അവർ… മന്ത്രി സാറിന് പോകാം…. ” അവൾ പുറത്തേക്ക് വിരൽ ചുണ്ടി പറഞ്ഞു…. ഷാനു അവളെ തന്നെ കുറച്ച് നേരം നോക്കി… ശിവ കണ്ണുകളടച്ചു കിടന്നു… ഷാനു പുറത്തേക്ക് പോയതും ശിവ തന്റെ സങ്കടം മുഴവനും കരഞ്ഞു തീർത്തു…
“ഷാനു നീ അടുത്ത് വരുമ്പോഴൊക്കെ ഞാൻ നിന്റെ ഭദ്രയായി മാറുന്നു…. ആഗ്രഹിക്കാൻ ഇനി എനിക്ക് അവകാശമില്ല…. നിനക്ക് മറ്റൊരു അവകാശി……. ” ഷാനു ശിവടെ അടുത്തിന്ന് ഇറങ്ങി നേരെ അവന്റെ കാറിൽ പോയി കയറി… ആരും വിളിച്ചിട്ടും അവൻ നിന്നില്ല… കാറിന്റെ സീറ്റിലേക്ക് അവൻ കണ്ണുകളടച്ചു കിടന്നു…. അവന്റെ ഓർമ്മകൾ പിന്നോട്ട് പോയി…. പതിവ് പോലെ രാത്രി ശിവയെ കാണാൻ കുളപ്പടവിൽ എത്തി…. കുറെ നേരം ഇരുന്നിട്ടും അവളെ കാണാതായപ്പോൾ ഫോൺ എടുത്ത് അവളെ വിളിച്ചു… “ഡി…. എവിടെ…. ഞാൻ വന്നിട്ട് കുറെ നേരമായി…. ” “ദ വന്നു….. അമ്മ ഇപ്പൊ ഉറങ്ങിയതേ ഉള്ളു .. ” ഫോൺ വെച്ചതിന് ശേഷം അവൻ വെള്ളത്തിലേക്ക് കാൽ ഇട്ടു ഇരുന്നു…. അന്ന് പൗർണമിയായിരുന്നു… ശിവ തന്റെ അടുത്ത് വന്നിരുന്നത് അവൻ അറിഞ്ഞു…
അവളുടെ കൈയിലേക്ക് അവന്റെ കൈ ചേർത്തു…. അവരെ തഴുകി ഇളം കാറ്റ് പോയി…. കണ്ണുകളിലൂടെ അവർ പ്രണയം കൈമാറി…. അവർക്കിടയിൽ മൗനം നിറഞ്ഞു നിന്നു… ശിവയുടെ വേഷം ദാവണിയായിരുന്നു… ഷാനു അവളുടെ അരയിലൂടെ കൈയിട്ടു അവളെ അവനിലേക്ക് അടുപ്പിച്ചു… ശിവ ഒരു പിടച്ചിലോടെ അവനിലേക്ക് അടുത്തു…. രണ്ട് പേരുടെ മുഖവും അടുത്തേക്ക് വന്നു…. അവരുടെ അധരങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു…. അവരുടെ പ്രണയത്തിൻ മുന്നിൽ നാണിച്ചു ചന്ദ്രൻ പോയി മറഞ്ഞു…. ആകാശം കാർമേഘത്തൽ മറച്ചു…. ശിവയുടെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി…. ദീർഘചുംബനത്തിന്ന് ശേഷം അകന്ന് മാറുമ്പോൾ അവർക്ക് കൂട്ടായി മഴയും എത്തിയിരുന്നു… അവിടെന്ന് എഴുനേൽക്കാൻ ഒരുക്കിയ ശിവയെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു…… ഇരുവരും പ്രണയത്തിനു അപ്പുറം കാമം എന്നാ വികാരത്തിന് അടിമപ്പെട്ടിരുന്നു.. നനഞ്ഞൊട്ടിയ അവന്റെ നെഞ്ചിൽ അഴിഞ്ഞുലഞ്ഞ മുടിയുമായി ശിവ കിടന്നു…
ഷാനു അവളെ എഴുന്നേൽപ്പിച്ചു തന്റെ നേരെ തിരിച്ചിരിത്തി.. അവനെ നേരിട്ടാനാകാതെ അവൾ മുഖം താഴ്ത്തി… ഷാനു അവളുടെ മുഖം പിടിച്ചുയർത്തി… “ഭദ്രേ….. ഞാൻ പെട്ടെന്ന്…. സോ….. ” ഷാനു പറയുന്നതിന് മുന്നേ അവന്റെ ചുണ്ടിൽ അവൾ വിരൽ ചേർത്തു…. “നീ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ….. ഞാനും തെറ്റുകാരിയാണ്…… ” “ഇനിയും കാത്തിരിക്കാൻ വയ്യാ…… ഉടനെ തന്നെ കൊണ്ട് പോകും…. എന്റെ ജീവിതസഖിയായി…. വാക്ക് ” ശിവയുടെ നെറ്റിയിലേക്ക് ചുണ്ട് ചേർത്ത് പറഞ്ഞു… ഷാനുവിൽ നിന്ന് അകന്ന് മാറുമ്പോൾ ശിവയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. ഷാനു അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു…. ഈ കണ്ണുകൾ ഒരിക്കലും നിറയരുത്…. അത് ന്റെ തോൽവിയാണ് പെണ്ണേ….. എക്സാം കഴിഞ്ഞാലുടനെ ഞാൻ നിന്നെ കൂടെ കൂട്ടും…. നീ പോയിക്കോ…. നേരം പുലരാറായി…. ” ശിവ തിരിച്ച് പോകുന്നത് വരെ അവന് അവിടെ തന്നെ നിന്നു…. രണ്ട് പേർക്കും ഉറക്കാൻ കഴിഞ്ഞില്ല..
കുറച്ച് മുന്നേ അവർക്കിടയിൽ നടന്നത് തെറ്റായി പോയി എന്നാ ചിന്ത മാത്രമായിരുന്നു… ആ തെറ്റ് തീരുത്താന്… പിറ്റേന്ന് കോളേജിൽ എത്തിയിട്ടും രണ്ട് പേർക്കും പരസ്പരം സംസാരിക്കാൻ നല്ല മടി ഉണ്ടായിരുന്നു… വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ശിവയും ഷാനുവും വാകചുവട്ടിൽ ഇരിക്കുവായിരുന്നു…. “ഷാനു…. ” ഷാനു ശിവയെ നോക്കി… “നമ്മുടെ പ്രിയപ്പെട്ടവരെ നമ്മൾ ചതിച്ചില്ലേ…. അവർ നമ്മുക്ക് തന്ന വിശ്വാസം…. ” “ഭദ്രേ ഒരുമാസം അതിനുള്ളിൽ നീ ഷാനുവിന്റെ പാതിയായി…. എന്റെ വീട്ടിൽ ഉണ്ടാവും… നാളെ ഒരു ഇന്റർവ്യൂ ഉണ്ട്…. കൊച്ചിയിലാണ് ഇന്ന് രാത്രിയിൽ പോകും…… പോയി വന്നാലുടനെ ഞാൻ ഉപ്പയെയും കൊണ്ട് വീട്ടിലേക്ക് വരാം…. ” “മ്…. ” “എന്നാൽ ഞാൻ പോട്ടെ…. രാത്രിയിൽ വിളിക്കാം…. നീയും പോയിക്കോ… അവർ അവിടെ കാത്തു നിന്ന് മുഷിഞ്ഞു കാണാം…. ” “മ്… ” ഷാനു പോകുന്നതും നോക്കി ശിവയിരുന്നു….
അവളുടെ ജീവിതം കൈ വിട്ട് പോകുന്നത് അറിയാതെ….. വീട്ടിലേക്കുള്ള നടത്തത്തിലും ശിവ മൗനമായിരുന്നു… വേണി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ശിവയെ പിടിച്ചു നിർത്തി അവൾ.. “എന്താ ശിവ പ്രശ്നം…. നീയും ഷാനുവും പിണങ്ങിയോ…. ” “ഹേയ്…. ഒന്നുല്ലെടി…. ” വേണിയെ നോക്കി ചിരിച്ചിട്ട് പറഞ്ഞു… “നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി…. നീ കാര്യം പറ…. ” “ഒന്നുല്ല വേണി……. ” ശിവ അവളുടെ കൈ വിടിവിച്ചു നടന്നു… “ശിവ……. എടി നിൽക്കെടി….. ” വേണിയെ കേൾക്കാതെ അവൾ മുന്നോട്ട് നടന്നു…. നിർമലയുടെ കൂടെ അന്ന് അഭിഷേകും ഉണ്ടായിരുന്നു…. ശിവ ചെടികൾക്ക് വെള്ളം നനയ്ക്കുകയായിരുന്നു… “ശിവ…… ” പൈപ്പ് ഓഫ് ആക്കിയിട്ട് അവൾ ഉമ്മറത്തേക്ക് കയറി… “നീ കുറച്ച് പേപ്പേഴ്‌സിൽ സൈൻ ചെയാനുണ്ട്… അഭിഷേക് പറഞ്ഞു തരും…. ഞാൻ ചായ ഇടാം.. ” അഭിഷേകിന്റെ കൈയിൽ കുറച്ച് ഫയൽ ഏല്പിച്ചിട്ട് അവർ പോയി… “അഭിയേട്ടൻ ഇരിക്ക്… ” അഭിയും ശിവയു ഇരുന്നു…
അഭി സൈൻ ചെയ്യണ്ടേ ഭാഗങ്ങൾ കാണിച്ചു കൊടുത്തു.. അഭി ശിവയെ തന്നെ നോക്കി ഇരിക്കുവായിരുന്നു… “ഭദ്രേ……. ” അഭിയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു…. ശിവ തലയുർത്തി അഭിയെ നോക്കി “ഭദ്രേ എനിക്ക്…… ” “അഭിയേട്ട പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്…. ശിവ എന്ന് വിളിച്ചാൽ മതി…” അഭിയെ പറയാൻ അനുവദിക്കാതെ ശിവ പറഞ്ഞു.. “സോറി….. ” മുഖത്തു വന്നാ പതർച്ച മാറ്റി വെച്ച് അഭി പറഞ്ഞു… “അഭിയേട്ടൻ എന്താ പറയാനുള്ളത്…. ” “അത്…. താൻ തെറ്റിദ്ധരിക്കരുത്…. ” ശിവ അഭിയെ നോക്കി….. “തന്നെ എനിക്ക്….. ” “കഴിഞ്ഞോ മോളെ…. ഷാനു വിളിച്ചിരുന്നു നിന്റെ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു…. ” അഭി പറയാൻ തുടങ്ങിയതും നിർമല ചായയുമായി വന്നു… “ഫോൺ ചാർജിന് ഇട്ടിട്ടാ ഉള്ളത്……” അവൾ ചായയുമെടുത്ത് അകത്തേക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞ് അഭിയെ നോക്കി… ” അഭിയേട്ടൻ എന്തോ പറയാൻ തുടങ്ങിയത് അല്ലേ…. ” “അത് ഒന്നുല്ലടോ….. ” അഭി അവളെ നോക്കി പറഞ്ഞു….
“മേഡം എനിക്ക് ഒരു കാര്യം പറയനുണ്ട്… ” ശിവ പോയി കഴിഞ്ഞതും അഭി നിർമലയോട് പറഞ്ഞു.. “എന്താ…. ഓഫീസിൽ ഇപ്പൊ പ്രശ്നമൊന്നുമില്ലല്ലോ…. ” “ഓഫീസിൽ പ്രശ്നഒന്നുമില്ല…. അത് എനിക്ക് ശിവയെ ഇഷ്ടമാണ്…. ഞാൻ അച്ഛനോട് സൂചിപ്പിച്ചോടെ…. ” പറഞ്ഞു നിർത്തിയിട്ട് നിർമലയെ നോക്കി.. “അവളുടെ അഭിപ്രായം ചോദിച്ചോ നീ…..” “ഇല്ല…. ചോദിക്കാൻ തുടങ്ങുമ്പോളാണ് മേഡം വന്നത്….. ” “നന്നായി…. മോനെ അവളുടെ വിവാഹം ഉറപ്പിച്ചു വെച്ചതാ….. ഇനി അതിനൊരു മാറ്റവുമില്ല…. ” “എന്നാലും ശിവയുടെ അഭിപ്രായം…… ” “അവളോട് അഭിപ്രായം ചോദിക്കേണ്ട ആവിശ്യം വരുന്നില്ല….. അവൾ തന്നെ കണ്ടത്തിയ ആളുമായിട്ടാണ് വിവാഹം…. ശിവയുടെ പഠിത്തം കഴിഞ്ഞാലുടൻ വിവാഹം ഉണ്ടാവും… ” “ചോദിച്ചത് തെറ്റായി പോയെങ്കിൽ…. ” “അതൊന്നും സാരമില്ല…. ” “എന്നാ മേഡം ഞാൻ ഇറങ്ങാം….. പോയിട്ട് മെയിൽ ചെയാനുള്ളതല്ലേ…. ” ശിവ ബാൽക്കണിയിൽ ഷാനുവുമായി സംസാരിക്കുകയായിരുന്നു..
“ഷാനു……. എനിക്ക് എന്തോ പേടി പോലെ അരുതാത്തത് എന്തോ…. ” “ദേ പെണ്ണേ ഞാൻ അങ്ങോട്ട് വന്നാൽ ഉണ്ടല്ലോ….. ” “ഷാനു തമാശയ്ക്ക് അല്ല…. എന്റെ മനസ്സ് അങ്ങനെ പറയുന്നു…. ഇപ്പൊ ഒരു യാത്ര വേണോ….. ” “വേണം…… ഇനിയും നീ അടുത്തില്ലാതെ പറ്റില്ല….. അതിന് ആദ്യം ഒരു ജോലി വേണം….. ഇന്ന് രാത്രി ഇവിടുന്ന് പോകും…. നാളെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യും….. നാളെ രാത്രിയിൽ തന്നെ തിരിച്ചു ഇവിടെ എത്തില്ലേ പെണ്ണേ…. ” “നിനക്ക് എപ്പോഴാ ട്രെയിൻ…. ” “12.30യ്ക്ക്…. ” “എന്നാൽ പോകുന്നതിനു മുന്നേ ഇവിടെ വരുമോ….. ” “വരണോ…. ” “മ്…. ” “എന്നാൽ മോൾ ഫോൺ വെച്ചോ….. ഞാൻ ദാ ഇപ്പൊ അവിടെ എത്തും…. ” ശിവ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ ഫോൺ കട്ട് ചെയ്തു… പിന്നെ വിളിച്ചിട്ട് എടുത്തതുമില്ല.. അവൾ ഫോൺ സോഫയിലേക്ക് വെച്ചു…. പുറത്തേക്ക് നോക്കി നിന്നു…. പെട്ടെന്നാണ് മുറ്റത്തേക്ക് ഒരു ബൈക്ക് വന്ന് നിന്നത്…..ഷാനുവിനെ കണ്ടതും അവൾ താഴോട്ട് ഓടി… ശിവ ചെല്ലുമ്പോൾ നിർമല ഷാനുവിനോട് സംസാരിക്കുവായിരുന്നു…
അവൾ ഉമ്മറത്തേക്ക് പോകാതെ കതകിന്റെ മറവിൽ തന്നെ നിന്നു… ശിവയെ കണ്ടതും അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു… അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി…. നിർമല അകത്തേക്ക് പോയതും ശിവ ഉമ്മറത്തേക്ക് വന്നു…. “വാ…. ” ഷാനു അവന്റെ കൈ അവൾക്ക് നേരെ നീട്ടി… “എവിടേക്ക്…. ” “നീ വാ പെണ്ണേ… ഒന്ന് നടന്നിട്ട് വരാം…. ” “അമ്മ….. ” ശിവ അകത്തേക്ക് നോക്കിയിട്ട് പറഞ്ഞു… “അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്…. നീ വാ…. ” ശിവ ഷാനുവിന്റെ കൈയിലേക്ക് അവളുടെ കൈകൾ ചേർത്തു… പടികെട്ടുകൾ ഇറങ്ങി അവർ വരമ്പിലൂടെ നടന്നു…. അവർക്ക് കൂട്ടായി വെണ്ണിലാവും…. കുറച്ച് നടന്നതിന് ശേഷം ഷാനു അവളെ പിടിച്ചു അവന് മുന്നിൽ നിർത്തിച്ചു… “എന്താ എന്റെ സഖിയ്ക്ക് പറ്റിയത്….. ” അവളുടെ മുഖം അവന്റെ കൈക്കുള്ളിൽ എടുത്തിട്ട് ചോദിച്ചു.. ശിവയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാ യിരുന്നു…. “എന്താടി…. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ…. ” ഷാനു അവളുടെ കണ്ണിലേക്കു നോക്കി… ശിവ അവനെ ഇറുക്കെ പുണർന്നു….
കുറേ നേരം അവർ അങ്ങനെ തന്നെ നിന്നു…. ഷാനു പതിയെ അവളെ അവനിൽ നിന്ന് മാറ്റി നിർത്തി… അവളുടെ നെറ്റിയിൽ ചുംബിച്ചു… “എന്റെ മോൾക്ക് എന്താ പറ്റിയെ…. ” “ഷാനു എനിക്ക് എന്തോ പേടി പോലെ….. എത്ര ആലോചിച്ചിട്ടും… ” “ദേ പെണ്ണേ ഞാൻ ഒരു ചവിട്ട് തരും….. ” “ഷാനു…… ” “ഒന്നും ഉണ്ടാവില്ല….. ദേ കുറേ നേരമായി അമ്മ തിരക്കുന്നുണ്ടാവും…. ” ശിവ അവന്റെ തെറ്റിയിലേക്ക് ചുണ്ടകൾ ചേർത്തു…. ശിവയെ ശിവമഠത്തിൽ ആക്കിയിട്ടു അവൻ ബൈക്കുമെടുത്ത് തിരിച്ചു പോയി… ട്രെയിനിൽ കയറുന്നതിനു മുന്നേ വരെ വിളിച്ചതായിരുന്നു…. പീന്നിട് വിളിച്ചിട്ട് ഷാനു ഫോൺ എടുത്തതുമില്ല…. കുറേ കഴിഞ്ഞു വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നായിരുന്നു പറഞ്ഞത്…. ശിവ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു…. ഷാനുവിനെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് ശിവയ്ക്ക് ഒരു സമാധാനവുമില്ലായിരുന്നു…… കുറേ കഴിഞ്ഞ് ശിവയെ കാണാത്തത് കൊണ്ട് നിർമല അവളെ വിളിക്കാൻ വന്നു…
“എന്താ ശിവ ഇത്… ഇനിയും കുളിച്ചില്ലേ… എഴുന്നേറ്റ പോലെ തന്നെ ഉണ്ടല്ലോ…. ” അപ്പോഴാണ് ശിവയുടെ ഫോൺ റിങ് ചെയ്‍തത്…. അവൾ പെട്ടെന്ന് തന്നെ ഫോൺ അറ്റൻഡ് ചെയ്തു…. “എന്താ ഷാനു ഇത്….. ഞാൻ എത്ര തവണ വിളിച്ചു…. നീ എന്തിനാ ഫോൺ ഓഫ് ആക്കിയത്…. ” ഫോൺ എടുത്തതും നിർമല ഉണ്ടെന്ന് പോലും നോക്കാതെ അവൾ സംസാരിച്ചു… എന്നാൽ മറുവശത്തിന്ന് പറഞ്ഞത് കേട്ടതും അവളുടെ കൈയിൽ നിന്ന് ഫോൺ താഴേക്ക് വീണു… നിർമല ഫോൺ എടുത്ത് ചെവിയോട് ചേർത്തു…. “ഹലോ നിങ്ങൾ ഷാനവാസിന്റെ ആരാണ്…. ” “ഇതാരാണ്…. ” “ഞാൻ പോലീസ് സ്റ്റേഷനിൽ നിന്നാണ്…. ബോഡി തിരിച്ചറിയാൻ ഹോസ്പിറ്റൽ വരെ വരണമായിരുന്നു…. ” “സാർ….. ” “ഈ ഫോൺ റെയിൽവേ ട്രാക്കിൽ നിന്നാണ് കിട്ടയത്…. മുഖം തിരിച്ചറിയുന്നില്ല…. ഇതിലേക്ക് ലാസ്റ്റ് വന്ന കോൾ ഈ നമ്പറാണ്…. ഒന്ന് ഹോസ്പിറ്റൽ വരെ വരണമായിരുന്നു… “മോളെ….. ” “ഷാനു അല്ല…….. അവന് ഒരിക്കലും എന്നെ വിട്ട് പോകാൻ പറ്റില്ല…. ” ശിവ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു…
“മോളെ വാ ഹോസ്പിറ്റലിൽ….. ” “ഞാൻ എവിടേക്കും വരില്ല…… ഷാനു അല്ല അത്….. അവൻ തിരുച്ചു വരും…. അവൾ നിർമലയെ പിടിച്ചു പുറത്തേക്ക് തള്ളിയിട്ടു വാതിലടച്ചു … ഷാനുവിന്റെ ബോഡിയാണെന്ന് സലിം തിരിച്ചറിഞ്ഞു… അവന്റെ എല്ലാം രേഖകളും ആ ബോഡിയോടൊപ്പം കിട്ടിയിരുന്നു… പിന്നെ അവൻ ധരിച്ച വസ്ത്രവും…. ഷാനുവിന്റെ ഖബറടക്കം കഴിഞ്ഞിട്ടും ശിവ വിശ്വാസിച്ചില്ല… ഓരോ ദിവസവും അവനായി കാത്തിരുന്നു… ഒറ്റയ്ക്ക് സംസാരിക്കാൻ തുടങ്ങി… തനിച്ചു ചിരിക്കാനും രാത്രിയിൽ കുളപ്പടവിൽ പോയിരിക്കാനും തുടങ്ങി… ആരു പറഞ്ഞിട്ടും അവൾ വിശ്വാസിച്ചില്ല…. “ഷാനു എല്ലാവരും നമ്മളെ പിരിക്കാൻ നോക്കുവാ…… നീ എന്തെ വരാത്തത്…. എന്നോട് പിണങ്ങി പോയതാണോ….. എനിക്ക് അറിയാം നീ അല്ല മരിച്ചത്….. നിനക്ക് എന്നെ വിട്ടിട്ട് ഒരിക്കലും പോകാൻ പറ്റില്ല…… എവിടെ ഉണ്ടെങ്കിലും നീ എന്നെ തേടി വരും എനിക്ക് അറിയാം….. നിനക്ക് വേണ്ടി ഈ ജീവിതകാലം മുഴുവനും ഞാൻ കാത്തിരിക്കും….” ശിവയുടെ സ്വഭാവത്തിൽ മാറ്റമൊന്നും കാണാതെ വന്നപ്പോൾ ആയിഷ അവളെ കാണാൻ വന്നു…
“എന്ത് കോലമാണ് മോളെ ഇത്…. ഇവിടെ ഇങ്ങനെ ഇരിക്കാതെ കോളേജിൽ പോയിക്കൂടെ നിനക്ക്…. ” ” ഇല്ല ഉമ്മ….. ഷാനു വന്നിട്ടേ ഞാൻ പോകും…. ” “മോളെ അവന് ഇനി ഒരിക്കലും വരില്ല…. തിരിച്ചു വരാൻ പറ്റാത്തിടത്തേക്ക് പടച്ചോൻ അവനെ…. ” ആയിഷ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു… “ഉമ്മയും എല്ലാവരെ പോലെയും പറയാൻ തുടങ്ങിക്കോ…. എന്റെ ഷാനു മരിച്ചിട്ടില്ല…. അവൻ വരും…. ” “മോളെ ഉമ്മ പറയുന്നത്…. ” ആയിഷ അവളുടെ മുഖമുയർത്തി… ശിവ അവരുടെ കൈ തട്ടി മാറ്റി അവിടെന്ന് എഴുനേറ്റു….. “ഉമ്മ ഇനി ഒന്നും പറയണ്ട….. ഷാനു മരിച്ചിട്ടില്ല…. നിങ്ങളെ എല്ലാവരെയും ആരോ പറ്റിച്ചതാ….. അത് എന്റെ ഷാനു അല്ല…. ” ആയിഷ അവളെ നോക്കിയിട്ട് നിറഞ്ഞ കണ്ണോടെ പുറത്തേക്ക് വന്നു…. നിർമല റൂമിന് പുറത്ത് തന്നെ ഉണ്ടായിരുന്നു…. “ആയിഷ ന്റെ മോള്…. ” “നിമ്മി അവളെ നമ്മുക്ക് ഒന്ന് കൗൺസിലിംങിന് കൊണ്ട് പോവണം… അല്ലാതെ അവളുടെ മനസ്സിലുള്ളത് പോവില്ല…. ” “മ്മ്…. ” കണ്ണൻ അരുണിനെ കണ്ട് കാര്യം പറഞ്ഞു.
അരുൺ അവളോട് സംസാരിച്ചു… അവളിൽ ചില മാറ്റങ്ങൾ ഉണ്ടായി എങ്കിലും ഷാനു മരിച്ചിട്ടില്ല എന്ന് തന്നെ അവൾ വിശ്വാസിച്ചു… ശിവ കോളേജിൽ പോകാൻ തുടങ്ങി എങ്കിലും അവളുടെ മനസ്സ് ഷാനുവിനായി കാത്തിരുന്നു.. ശിവായുവുമായി സംസാരിച്ചു പുറത്തേക്ക് വന്നാ അരുണിന്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു… “ഞാൻ പറയുന്നത് നിങ്ങൾ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല…. ബട്ട് പറയാതിരിക്കാൻ പറ്റില്ല… ” കണ്ണനെയും നിർമലയെയും നോക്കി അരുൺ പറഞ്ഞു.. “എന്താ അരുൺ…. ” കണ്ണൻ ചോദിച്ചു.. “she is carrying” “വാട്ട്…. ” “ശിവ പ്രഗ്നന്റ് ആണ്…. “നിർമല ഒരു ബലത്തിനായി കണ്ണന്റെ കൈ പിടിച്ചു… “അരുൺ….. ” “അതേടോ….. അവൾ തന്നെ പറഞ്ഞതാണ്…. ഷാനുവിന്റെ കുഞ്ഞ് ജീവൻ അവളുടെ വയറ്റിൽ വളരുന്നുണ്ട്…. ” തുടരും…

by