രചന – രോഹിണി ആമി
ജീവൻ കുറച്ചേറെ നേരം ഇന്ദുവിനെത്തന്നെ നോക്കി നിന്നു……… കൈ മുറിഞ്ഞത് കഴുകുവാണ്…….. ഇങ്ങനെ നോക്കി നിൽക്കുമ്പോൾ അറിയാതെ സ്നേഹിച്ചു പോകുന്നു…….മനസ്സ് കൊണ്ട് അവൾക്കരികിൽ നിൽക്കും പോലെ…….. സ്വഭാവത്തിൽ പക്വത ഉണ്ടെങ്കിലും കണ്ണിലും മുഖത്തും നിറയെ കുറുമ്പും കുട്ടിത്തവുമാണ്…….. അത് വന്നു കയറിയ അന്നുതന്നെ മനസ്സിലായതാണ്……തനിച്ചുള്ള പൊറുപൊറുക്കലും……. കൊച്ചുകുട്ടികൾ പരിചയമില്ലാത്തിടത്തു എത്തിപ്പെടുമ്പോൾ ചുറ്റും നോക്കും പോലെയുള്ള നോട്ടവും എല്ലാം താൻ കണ്ടതാണ് ……. ഇനിയും നോക്കി നിന്നാൽ ചിലപ്പോൾ അവളുടെ അടുത്തു പോയെന്നു വരും…….. ഒന്നു ചേർത്തു പിടിച്ചെന്ന് വരും………. കാതിൽ തിളങ്ങുന്ന വെള്ളക്കല്ലിൽ അമർത്തി ചുംബിച്ചുവെന്നും വരും……. മ്മ്…… എന്നിട്ട് വേണം ഫൂലൻ ദേവി വെട്ടുകത്തി എടുക്കാൻ…….. കിച്ചൻ ആയതിനാൽ ഒരുപാട് ആയുധശേഖരണം ഉണ്ട്…….. അവൾക്ക് ഒരു പപ്പടംകുത്തി കിട്ടിയാലും മതി…… ഒരു പേന കൊണ്ട് വാശി തീർത്തവളാ……… സ്വയം നിയന്ത്രിച്ചു നിന്നു ജീവൻ……
ജ്യോതിക്കുള്ള ജ്യൂസ് എടുത്തു കിച്ചണിൽ നിന്നും ഇന്ദു പോയി …….. തന്നെ ഒന്നു നോക്കുന്നുപോലുമില്ലന്ന് ജീവൻ ഓർത്തു ……… കരഞ്ഞു വീട്ടിൽ പോകാൻ ബഹളം വെക്കും……. വിടാതെ പിടിച്ചു നിർത്തും…….. വഴക്ക് ഉണ്ടാക്കുമ്പോൾ നല്ല അടി കൊടുക്കണം…….. ഇന്ദ്രനെ വിളിച്ചു പറഞ്ഞു കരയണം……… ഇന്ദ്രൻ ഇവിടെ വന്നു ബഹളം വെക്കുമ്പോൾ ജ്യോതിയുടെ കാര്യം പറയണം…… അങ്ങനെ… അങ്ങനെ…. എന്തൊക്കെയോ ആലോചിച്ചു വച്ചിരുന്നതാണ് താൻ…….. എന്നിട്ടിപ്പോൾ…… എന്താ ഇവിടെ സംഭവിക്കുന്നത്…….ഇവൾ പെണ്ണു തന്നെയോ അതോ കല്ലോ…….. അവളെയാണ് വേദനിപ്പിക്കുന്നതെങ്കിലും വേദന എടുക്കുന്നത് തനിക്കാണ്…… അതെന്താ അങ്ങനെ……….. ഓരോന്ന് ആലോചിച്ചു ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി ജീവന്…..
കുറച്ചു നേരം അമ്മക്കരികിൽ പോയിരുന്നു……. മടിയിലേക്ക് കിടന്നു……. മുടിയിൽ തഴുകുമ്പോൾ ആ അമ്മ അറിഞ്ഞു മകന്റെ ഉള്ളിലുള്ള എരിച്ചിൽ……..
നിനക്ക് സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ അവളെ വീട്ടിൽ കൊണ്ടു വിട് മോനേ……. അമ്മക്ക് സഹിക്കാൻ കഴിയുന്നില്ല…… ഞാൻ നോക്കിക്കൊള്ളാം ജ്യോതിയെ……..
പറ്റില്ലെന്ന് തലയാട്ടി കാണിച്ചു ജീവൻ……. ഇനിയൊരിക്കലും അതിന് ആവില്ലെന്ന് അമ്മയോടെങ്ങനെ ഞാൻ പറയും……… ജ്യോതിക്ക് കിട്ടാത്ത ജീവിതം തനിക്കും വേണ്ടാ……. ഉറപ്പിച്ചതാണ്…….. പക്ഷേ ഇന്ദു തന്റെ കണ്മുന്നിൽ ഉണ്ടാവണം……… ആ ഒരു സാമീപ്യത്തിലെങ്കിലും എനിക്ക് ജീവിക്കണം…… അല്ലാതെ ഇനി കഴിയില്ല…….. വേറൊരാൾക്കും ഇനിയവളെ കൊടുക്കില്ല……. സ്വാർത്ഥത ആണ്…….. അറിയാം……… പക്ഷേ………. ഈ രണ്ടു ദിവസം കൊണ്ട് അവളെന്റെ ആരോ ആയിപ്പോയി……
എത്ര നാൾ ഇങ്ങനെ ദേഷ്യം വെച്ച് ഒരേ കൂരക്കുള്ളിൽ കഴിയും നമ്മൾ…… ഒന്നുകിൽ നീയവളെ ഭാര്യയായി കണ്ടു സ്നേഹിക്കാൻ ശ്രമിക്ക്……. ഇല്ലെങ്കിൽ………
ജീവൻ അമ്മയെ ഒന്നു നോക്കിയിട്ട് എഴുന്നേറ്റു പോയി…….. ജ്യോതിയുടെ മുറിയിലേക്ക് ഒന്നു നോക്കി…… ഇന്ദു ജ്യോതിക്ക് എതിരെ ഇരിക്കുകയാണ്…….. എന്തൊക്കെയോ മൊബൈലിൽ കാട്ടുന്നുണ്ട്…….. ജ്യോതിയുടെ മുഖത്തു പണ്ടത്തെ ആ ഒരു ടെൻഷൻ ഇല്ല……. ഇവളും ഇന്ദുവിനെ സ്നേഹിക്കാൻ തുടങ്ങിയോ…….. പിന്നെ ഞാൻ ആരോടാ…..എന്തിനാ പ്രതികാരത്തിന് നടക്കുന്നത്………
ഓഹോ…… എന്റെ അനിയത്തിയേയും കുപ്പിയിലാക്കിയോ നീ…….. നിന്നെ വേദനിപ്പിക്കരുതെന്ന് പറഞ്ഞു അമ്മ വാദിക്കുന്നുണ്ട്…….. എന്തു പറഞ്ഞാണ് എല്ലാവരെയും നീ വശീകരിച്ചത്……… ഇന്ദ്രനെ രക്ഷിക്കാനുള്ള നിന്റെ അടവല്ലേ ഇതൊക്കെ…… എന്തൊക്കെ ചെയ്താലും ആരൊക്കെ പറഞ്ഞാലും ഞാൻ ഇന്ദ്രന് വെച്ചിരിക്കുന്ന ശിക്ഷയുടെ കാഠിന്യം കുറയാൻ പോകുന്നില്ല………… സമയം കിട്ടുമ്പോൾ ഞാൻ അത് കൊടുത്തിരിക്കും……..
ഇന്ദ്രനെന്ന പേര് കേട്ടതുകൊണ്ടോ എന്തോ ജ്യോതിയുടെ കണ്ണുകൾക്ക് വലുപ്പം കൂടി……. ജീവൻ ഓടി അടുത്തേക്ക് വരുമ്പോഴേക്കും ഇന്ദു അവളുടെ കയ്യിൽ തലോടി ആശ്വസിപ്പിച്ചിരുന്നു…….. കണ്ണുകൾ അടച്ചു ഒന്നുമില്ലെന്ന് പറഞ്ഞു………
ജീവന് ആകെ ദേഷ്യം വന്നു….. ഈ വീട്ടിൽ എല്ലാവരും അവളുടെ പക്ഷത്താണ്…… മുൻപൊക്കെ തന്റെ തലോടലിൽ മാത്രം ആശ്വാസം കണ്ടെത്തിയിരുന്ന ജ്യോതി പോലും………. ചവിട്ടി തുള്ളിയുള്ള ജീവന്റെ പോക്ക് കണ്ട് ഇന്ദു ചിരിച്ചു……… കൂടെ ജ്യോതിയും………
ജ്യോതിയുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ടെന്ന് ഇന്ദു പറഞ്ഞു…….. ഒന്നുകൂടി ചിരിച്ചു കാണിച്ചു അവൾ……… പുതിയൊരു കൂട്ടുകെട്ടിന് തുടക്കം ആവുകയായിരുന്നു അവിടെ…….. ജ്യോതിയുടെ കണ്ണുകളുടെ അനക്കത്തിൽ അവൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇന്ദുവിന് മനസ്സിലായി തുടങ്ങി…….
ഇന്ദ്രൻ എന്ന തന്റെ ഏട്ടനെക്കുറിച്ചു ജ്യോതിയോട് പറഞ്ഞു കൊടുക്കും…….. ഒരു കഥ കേൾക്കുന്ന രീതിയിൽ അവളെല്ലാം കേൾക്കും……. ഇന്ദ്രന്റെ കുറുമ്പും ദേഷ്യവും എല്ലാം വള്ളിപുള്ളി വിടാതെ കിട്ടുന്ന സമയങ്ങളിൽ ഇന്ദു പറഞ്ഞു കേൾപ്പിക്കും………. ഇന്ദ്രനെക്കുറിച്ചുള്ള ജ്യോതിയുടെ പേടിയും തെറ്റിദ്ധാരണയും മാറ്റുകയായിരുന്നു ഇന്ദു……
ജീവൻ പറഞ്ഞത് പറയാൻ വീട്ടിലേക്ക് വിളിച്ചു ഇന്ദു……. കുറച്ചു ദിവസങ്ങൾക്കു ശേഷം വരാമെന്നു പറഞ്ഞു……. ജീവന് എന്തോ അത്യാവശ്യം ഉണ്ടെന്ന് കാരണവും പറഞ്ഞു…….. അച്ഛൻ സമ്മതിച്ചു…… പക്ഷേ ഏട്ടൻ…….
ഇന്ദൂട്ടീ…….. മോളെ കാണാൻ കൊതിയായി……. ഒന്നു വന്നിട്ട് പോടീ…….. ജീവനോട് പറയ്……. ഒരു രാത്രി പോലും നിൽക്കണ്ട……. പെട്ടെന്ന് പൊക്കോ……. പ്ലീസ്…….. അല്ലെങ്കിൽ ഞാൻ വന്നോട്ടെ അങ്ങോട്ട്…….
ഇന്ദ്രന്റെ സംസാരം ജ്യോതിക്കുകൂടെ കേൾക്കാൻ വേണ്ടി സ്പീക്കർ ഓൺ ചെയ്തിരുന്നു ഇന്ദു………. ഇന്ദുവിനെപ്പോലെ തന്നെ ജ്യോതിയും ഒന്നു ഞെട്ടി…….. അത് ഇന്ദുവിന്റെ കയ്യിലിരുന്ന ജ്യോതിയുടെ കയ്യിലൂടെ അവൾ ശരിക്കും അറിയുകയും ചെയ്തു……..
ഏട്ടന്റെ ദയനീയമായ ശബ്ദം കേട്ട് ഇന്ദുവിന്റെ മനസ്സൊന്നു പതറി…. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് തന്നെ ഏട്ടന്….. അവൾക്കു മനസ്സിലായി…… വാതിലിനരികിൽ മിന്നായം പോലെ ഒരാൾരൂപം കണ്ടപ്പോൾ ഇന്ദൂന് മനസ്സിലായി ജീവൻ ഈ ഫോൺ സംഭാഷണം കേൾക്കുന്നുണ്ടെന്ന്…. ആ മുഖത്തെ ജയിച്ച ചിരി അവൾ മനസ്സാലെ കണ്ടു…….. ഇന്ദുവിന്റെ ഭാവം മാറി……
അയ്യടാ മോനേ…… എന്നെ കെട്ടിച്ചുവിടാൻ വല്യ തിടുക്കം അല്ലായിരുന്നോ……..ഞാൻ പറഞ്ഞതല്ലേ എന്നെ ഇപ്പോ കെട്ടിക്കല്ലേ കെട്ടിക്കല്ലെന്ന്…… എന്നിട്ട് ഇപ്പോൾ കാണാൻ കൊതിയായി അല്ലേ….. വരാൻ എനിക്കു മനസ്സില്ല……. അങ്ങനെ തന്നെ വേണം ഇന്ദ്രന് …… സഹിച്ചോ…… തനിച്ചിരുന്നു ബോറടിച്ചു പണ്ടാരമടങ്ങണം…… എന്റെ ശാപമാ…….
ഓഹ്….. പിന്നേ……. നിന്നെ കാണാഞ്ഞിട്ട് ഞാനിന്ന് ചിക്കൻ നിർത്തിപ്പൊരിച്ചത് കൂട്ടിയാ ചോറുണ്ടത്…… അത്രയ്ക്ക് വിഷമം ആയിരുന്നു…… അവിടെ എല്ലാവരും ജീവനോടെ ഒക്കെ ഉണ്ടോ…….. പിറകെ ഇന്ദ്രന്റെ ചിരിയും കേട്ടു…….
പോടാ…… ദുഷ്ടാ……. ഞാൻ വരാനിരുന്നതാ…. ഇനി വരുന്നില്ല…… പോ…… ഇന്ദു പിണങ്ങി പറഞ്ഞു…….
സുഖമാണോ ഇന്ദൂട്ടി നിനക്ക്…….. വിഷമം ഒക്കെ മാറിയോ………. ഇന്ദ്രന്റെ ചിരി മാഞ്ഞുവെന്ന് ഇന്ദൂന് മനസ്സിലായി ……
സുഖമാണ് ഏട്ടാ……… സന്തോഷമായിരിക്കുന്നു…. എല്ലാവരും………. അത് ജ്യോതിയെ നോക്കിയാണ് ഇന്ദു പറഞ്ഞത്……..
ഏട്ടനോട് കാണിക്കുന്ന കുറുമ്പും കുശുമ്പും ഒന്നും അവരോടു കാട്ടരുത് കേട്ടോ……. നല്ല കുട്ടിയായി ഇരിക്കണം……. ആ ജീവനെ കൂടി ചീത്ത ആക്കുവോന്നാ എന്റെ സംശയം…… ഇന്ദ്രൻ പൊട്ടിച്ചിരിച്ചു……..
ഏട്ടൻ സന്തോഷമായിരിക്ക്…….. ഞാൻ ആരോടും വഴക്കിനു പോവില്ല….. ഇവിടെ ആർക്കും ഞാൻ കാരണം ഒരു വിഷമവും ഉണ്ടാവില്ല…….എന്റെ ഏട്ടൻ സത്യം……
എനിക്കറിയാം എന്റെ ഇന്ദൂട്ടിയെ……. എങ്കിലും ഞാൻ പറഞ്ഞൂന്നേ ഉള്ളൂ…… തിരക്ക് കഴിയുമ്പോൾ ഏട്ടനെ കാണാൻ വരണം……. എല്ലാവരും കാത്തിരിക്കുവാ…….. നിന്നെയും ജീവനെയും ഈ വീട്ടിലേക്ക് കൂട്ടാൻ…….
ഞാൻ വരും ഏട്ടാ…….. ഏട്ടന്റെയും അച്ഛന്റെയും അമ്മയുടെയും കൂടെ കഴിയാൻ…….. എത്രയും പെട്ടെന്ന്………
ഞങ്ങൾ കാത്തിരിക്കുന്നു ഇന്ദൂട്ടാ……… പെട്ടെന്നു വാ……. ഇന്ദു പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാതെ ഇന്ദ്രൻ പറഞ്ഞു…… ഫോൺ വെച്ചു…….
ഒന്ന് അവളുടെ മുന്നിൽ ജയിക്കാമല്ലോന്ന് വിചാരിച്ചു നിന്നതാ……..അവളോട് വീട്ടിലേക്ക് വരാൻ ഇന്ദ്രൻ പറഞ്ഞപ്പോൾ ഒന്നു ജയിച്ചെന്ന് വിചാരിച്ചതുമാണ്……. പക്ഷേ അവൾ കടത്തിവെട്ടി…….. ഇന്ദ്രന്റെ കൂട്ടുകാർക്ക് ആവശ്യമുള്ളത് വീതം വെച്ചു കൊടുക്കുമ്പോൾ ഒട്ടും അറച്ചില്ല താൻ……… ഇന്നും അതിലൊരുത്തൻ സീരിയസ് ആയിട്ട് കിടപ്പുണ്ട്…….. പക്ഷേ ഇന്ദ്രന്റെ കാര്യത്തിൽ തനിക്ക് തുടക്കം മുതലേ തെറ്റുവാണ്……. ഇപ്പോൾ ഇന്ദു തന്റെ ജീവിതത്തിലേക്ക് വരികയും കൂടെ ചെയ്തപ്പോൾ തനിക്ക് അടിമുടി തെറ്റുവാണ്………. ഇന്ദുവിലൂടെ ഇന്ദ്രനോടുള്ള പക തീർക്കാമെന്ന് വിചാരിച്ചു…… പക്ഷേ…..
മ്മ്…….. നിനക്ക് വീട്ടിൽ പോകണം അല്ലേ……. വിടാമെടി നിന്നെ……… ഇനി നിനക്ക് ഈ ജീവന്റെ കയ്യിൽ നിന്നുമൊരു മോചനമില്ല…….. ഇന്നലെ പറഞ്ഞിരുന്നെങ്കിൽ പിന്നെയും ഞാൻ കൊണ്ടു വിട്ടേനെ……. ഇനി നടക്കില്ല…… ജീവൻ മനസ്സിൽ വിചാരിച്ചു…….. ചുണ്ടിൽ തെളിഞ്ഞ ചിരി ആരും കാണാതിരിക്കാൻ മുറിയിലേക്ക് പോയി……
ഏട്ടന്റെയും അനിയത്തിയുടെയും ഫോൺ സംഭാഷണം കേട്ടപ്പോൾ ജ്യോതിയുടെ മുഖത്തെ സന്തോഷം ഇന്ദു ശ്രദ്ധിച്ചു…….. ഇന്ദ്രൻ എന്നു കേൾക്കുമ്പോൾ ഭയമായിരുന്നില്ലേ അപ്പോൾ ജ്യോതിക്ക് ………ഇന്ദു സ്വയം ചോദിച്ചു…….. ഇതുവരെ ജീവന് ജ്യോതിയുടെ മാറ്റങ്ങളിൽ മനസ്സിലാക്കാൻ സാധിക്കാഞ്ഞതും അതാണ്……..
ജ്യോതി എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നുണ്ട്……… അത് കേൾക്കാൻ ഇപ്പോൾ മറ്റാരേക്കാളും തിടുക്കം തനിക്കുണ്ടെന്ന് ഇന്ദുവിന് തോന്നി…….. അതിൽ ഉണ്ടാവും എന്റെ ഏട്ടനെപ്പറ്റി……… ഞാൻ അറിയാൻ ആഗ്രഹിക്കുന്നതും ജീവൻ അറിയേണ്ടതുമായ കാര്യങ്ങൾ……… അതുവരെ ജീവൻ ഏട്ടനെ ഒന്നും ചെയ്യാൻ പാടില്ല…….
ചെറിയൊരു അലിവ് ജീവന് തന്നോടുണ്ട്…….. അത് പേന കയ്യിൽ കുത്തിയപ്പോൾ കണ്ടതാണ് ഞാൻ……. അതു ചിലപ്പോൾ ഒരു പെണ്ണായതു കൊണ്ടുമാവാം………തന്നോടു കാണിക്കുന്ന അലിവ് ഏട്ടനോട് ഉണ്ടാവണമെന്നില്ല……. ചിന്തിച്ചിരിക്കുന്ന തന്റെ മുഖത്താണ് ജ്യോതിയുടെ കണ്ണുകൾ……… ഒന്നു ചിരിച്ചു കാണിച്ചു…….. വിശക്കുന്നുണ്ടോന്ന് ചോദിച്ചു…….. ഇല്ലെന്ന് കണ്ണടച്ചു കാട്ടി അവൾ…..
പിറ്റേന്ന് അച്ഛനും അമ്മയും ജീവനും കൂടി എവിടെയോ പോകാൻ തയ്യാറായി വന്നു…….. അതും അതിരാവിലെ…… അറിയാൻ ആഗ്രഹം ഇല്ലാഞ്ഞതുകൊണ്ട് ചോദിക്കാനും നിന്നില്ല…… ജ്യോതിക്ക് പാല് എടുത്തു കൊണ്ടിരുന്നപ്പോൾ ജീവൻ അടുത്തേക്ക് വന്നു പറഞ്ഞു……..
ഞങ്ങൾ അമ്പലത്തിൽ പോകുവാണ്……… വരാൻ കുറച്ചു ലേറ്റ് ആവും…… ജ്യോതിയുടെ പേരിൽ കുറച്ചു വഴിപാടുകൾ ഉണ്ട്……. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി…….. നമ്പർ മുറിയിൽ എഴുതി വെച്ചിട്ടുണ്ട്……
ഒന്നു മൂളുക കൂടി ചെയ്യാതെ നിൽക്കുന്ന ഇന്ദുവിനെ കണ്ടപ്പോൾ ജീവന് ദേഷ്യം തോന്നി………. ആ മുറിയിൽ നിന്നും ഇറക്കി വിട്ടത് താനാണ്……. ഇപ്പോൾ ഇവളൊന്ന് ആ മുറിയിൽ കയറാൻ ആഗ്രഹിക്കുന്നതും താനാണ്……. അങ്ങനെയെങ്കിലും കയറട്ടെന്നു വിചാരിച്ചാണ് നമ്പർ മുറിയിൽ എഴുതി വെച്ചത്……
ഞാൻ തിരിച്ചു വരുമ്പോൾ ഇവിടെത്തന്നെ കാണുവോ……. അതോ വീട്ടിലേക്ക് പോകുവോ……. നിന്റെ ഏട്ടന്റെ അടുത്തേക്ക്…….. എന്നെ പേടിച്ചു……… ഒന്നു പുച്ഛിച്ചു പറഞ്ഞു ജീവൻ………..
ഞാൻ ആരേയും പേടിച്ചു ഓടില്ല……. അത്രയ്ക്കും പേടിക്കാൻ മാത്രം നിങ്ങൾ ഒന്നുമല്ല ജീവൻ …….. ഒന്നും……. തിരിച്ചു വരുമ്പോൾ ഞാൻ ഇവിടെ തന്നെ ഉണ്ടാവും……… ഓടി ഒളിച്ചു പോവാൻ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ……. നിങ്ങൾ എന്നെ വിശ്വസിച്ചു ജ്യോതിയെ വിട്ടിട്ടു പോകുന്നുണ്ടല്ലോ……. അതു തന്നെ വലിയ സന്തോഷം……..
കേൾക്കാൻ ആഗ്രഹിച്ച മറുപടി കേട്ടു……. അവൾ ഇവിടെ ഉണ്ടാവുമെന്ന്……… അതിൽ കൂടുതൽ ഒന്നും വേണ്ടാ……… ജീവൻ ഒരു ചിരിയോടെ സമാധാനത്തോടെ വെളിയിലേക്ക് പോയി…..
അമ്മ അരികിൽ വന്നിട്ട് പറഞ്ഞു……… പോയിട്ട് വരാം മോളെ……… അമ്മ പ്രാർത്ഥിക്കാം……. മോളുടെ മനസ്സുഖത്തിനു വേണ്ടി…….. അവനെ സ്നേഹിച്ചില്ലെങ്കിലും ശപിക്കരുത്…….. ഒരുപാട് സഹിച്ചതാണ്……. കരഞ്ഞതാണ് എന്റെ കുഞ്ഞ് …….
അമ്മ പോകുന്നതും നോക്കി ഇന്ദു നിന്നു…….. ശരിയാണ്…….. ഇന്ദ്രേട്ടനാണ് ജീവന്റെ സ്ഥാനത്തു എങ്കിലും ഇങ്ങനെ ഒക്കെയേ ചിന്തിക്കൂ…… പക്ഷേ ഒരു പെണ്ണിന്റെ ജീവിതവും സ്വപ്നവും വെച്ച് ഏട്ടൻ പക പോക്കാൻ ശ്രമിക്കുമോ………. ഒരിക്കലുമില്ല……. ഏട്ടനാവില്ല അങ്ങനെ……… ഏട്ടന് കഴിഞ്ഞാലും വീട്ടിൽ ആരും സമ്മതിക്കില്ല അതിന്…… ഈ വീട്ടിൽ ആദ്യത്തെ രാത്രി ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു പുകച്ചിൽ ആണ്………. പുറത്തേക്കു തള്ളിക്കളയാനോ സ്വയം ഉൾക്കൊള്ളുവാനോ പറ്റാത്ത ഒരവസ്ഥ……. തന്റെ ജീവിതത്തിൽ ഏറെ വിഷമിപ്പിച്ച……. മറക്കാൻ കഴിയാത്ത ഒരു രാത്രി………..
പണിയെല്ലാം കഴിഞ്ഞു ജ്യോതിക്കരികിൽ വന്നിരിക്കുമ്പോൾ ചരൽ മെതിച്ചു ഒരു വണ്ടി വന്നു നിന്നതറിഞ്ഞു ഇന്ദു………. അവരെല്ലാം ഇത്രയും പെട്ടെന്ന് വന്നോ…….. ഇപ്പോൾ വരാമെന്നു പറഞ്ഞു പോയി വാതിൽ തുറന്നു………… ആദ്യത്തെ അത്ഭുതം മാറി അതൊരു ഞെട്ടൽ ആയി മാറി ഇന്ദുന്………
അച്ഛൻ………. ഓടിപ്പോയി കെട്ടിപ്പിടിച്ചു…….. കവിളിൽ ഉമ്മ കൊടുത്തു…….. ജീവൻ വീട്ടിൽ ഇല്ലാത്ത ധൈര്യത്തിൽ കണ്ണു രണ്ടും നിറഞ്ഞൊഴുകി……… പിടിച്ചു വച്ചിരുന്ന സങ്കടം കുത്തിയൊലിച്ചു പുറത്തേക്കു വന്നു…… അച്ഛൻ മുടിയിൽ തലോടിക്കൊണ്ടിരുന്നു ഞാനൊന്ന് ആശ്വസിക്കും വരെ……….. പിന്നീട് എന്തിനാണ് ഇങ്ങനെ കരഞ്ഞത് എന്നതിനുള്ള ചോദ്യത്തിന് ഉത്തരം ആലോചിച് കണ്ടുപിടിച്ചതിന് ശേഷം മാത്രമാണ് അച്ഛന്റെ നെഞ്ചിൽ നിന്നും മാറിയത്…….
പക്ഷേ അച്ഛൻ ആ ചോദ്യം ചോദിച്ചില്ല എന്നു മാത്രമല്ല……….. അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൂടെയിരുത്തി……… കയ്യിലിരുന്ന രണ്ടു ഡയറി മിൽക്ക് തരികയും ചെയ്തു…….. വീട്ടിൽ എല്ലാവരുടെയും വിശേഷങ്ങൾ ചോദിച്ചു……… അച്ഛൻ വളരെ സന്തോഷത്തിലായിരുന്നു…….. ഞാൻ ടെൻഷനിലും………
കുറച്ചു നേരത്തിനു ശേഷം അച്ഛൻ ചോദിച്ചത് കേട്ടപ്പോൾ ഒന്നു ഞെട്ടി………. പിന്നൊരു അമ്പരപ്പ് ആയിരുന്നു…….
ജ്യോതിമോൾ എവിടെ………. ഏതു മുറിയിലാ……… അച്ഛൻ ഒന്നു കയറി കണ്ടോട്ടെ………..
തുടരും

by