രചന – രോഹിണി ആമി
ജ്യോതിമോൾ എവിടെ………. ഏതു മുറിയിലാ……… അച്ഛൻ ഒന്നു കയറി കണ്ടോട്ടെ………..
അച്ഛൻ അനുവാദം ചോദിച്ചു തന്നോട്……. എന്താ പറയേണ്ടതെന്ന് അറിയാതെ നിന്നു ഇന്ദു…… പിന്നെ അറിയാതെ ആ മുറിയിലേക്ക് കണ്ണു പോയി……. അച്ഛൻ എന്റെ കയ്യും പിടിച്ചു എഴുന്നേറ്റു മുറിയിലേക്ക് നടന്നു……… ഒരു പാവയെപ്പോലെ ഞാനും……. അച്ഛൻ ജ്യോതിയെ കുറച്ചു നേരം നോക്കി നിന്നു…….. ജ്യോതി അത്ഭുതത്തോടെ എന്നെയും അച്ഛനെയും മാറി മാറി നോക്കുന്നുണ്ട്……
അച്ഛൻ അവൾക്കരികിലായി ഇരുന്നു…….. അറിയുമോ എന്നെ…….. ഞാൻ ഈ കാന്താരിയുടെ അച്ഛനാണ്……. ഇവളുടെ മാത്രമല്ല ഇന്ദ്രന്റെയും…….. ഞാൻ ഒരുപാട് തവണ കാണാൻ വന്നിട്ടുണ്ട് മോളെ……. പക്ഷേ എന്നെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മാത്രം……
ജ്യോതി ഒന്നു ചിരിച്ചെന്ന് വരുത്തി……. ഇന്ദുവിന്റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല……
ഇവിടെ ഇരിക്ക് നീ……. അച്ഛന് ഒരുപാട് സംസാരിക്കാൻ ഉണ്ട് നിന്നോട്…… നീ അറിയണം……. നീ മാത്രമല്ല ജ്യോതിയും……..
എല്ലാം അറിയണമെന്ന് ഇന്ദുവിനും തോന്നി…… അച്ഛനരികിൽ വന്നിരുന്നു…….. ജ്യോതിയുടെ ഒരു കയ്യെടുത്തു അച്ഛൻ കൈക്കുള്ളിൽ പിടിച്ചു……..
നീ വീട്ടിലേക്കു വരുന്നില്ലെന്ന് പറഞ്ഞപ്പോഴേ അച്ഛന് മനസ്സിലായി…….. ജീവൻ അങ്ങോട്ട് വരാൻ ഇഷ്ടപ്പെടുന്നില്ലെന്ന്…….. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്….. ആരുമില്ലാത്തത് ഒരുകണക്കിന് ഭാഗ്യമായി….. അല്ലെങ്കിൽ എനിക്ക് ജ്യോതി മോളെ കാണാൻ സാധിക്കില്ലായിരുന്നു…….
ഇന്ദൂട്ടി ഓർക്കുന്നുണ്ടോ ഇന്ദ്രൻ ഹോസ്പിറ്റലിൽ ഇരുന്നു കാറി ബഹളം വെച്ചത്……… ജ്യോതിയുടെ ഈയവസ്ഥക്ക് അവനാണ് കാരണം എന്നൊക്കെ പറഞ്ഞു……..
ജ്യോതിയുടെ കണ്ണുകൾ വിടർന്നു……. ബാക്കി കേൾക്കാനുള്ള ആകാംക്ഷ ആ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു………..
അവന്റെ വിഷമം അത് അച്ഛന് താങ്ങാൻ കഴിയുമായിരുന്നില്ല……. ഞാൻ അന്വേഷിച്ചു…… ജ്യോതിയെപ്പറ്റിയും വീട്ടുകാരെക്കുറിച്ചും……. ബെറ്റർ ട്രീറ്റ്മെന്റ് ന് വേണ്ടി ഞാനാണ് ജ്യോതിയെ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റിയത്….. ഒരു കൂട്ടുകാരൻ മുഖേന…….. ഞാനാണ് ജീവന് നല്ല ജോലിയും വാങ്ങി കൊടുത്തത്…….
ഇന്ദ്രന്റെ അവസ്ഥ കാണുമ്പോൾ പലതവണ അച്ഛൻ പറയാനൊരുങ്ങിയതാണ് ജ്യോതിയുടെ കാര്യം……. പക്ഷേ അവനു അത് വിഷമം കൂട്ടാൻ മാത്രമേ ഉപകരിക്കൂ….. ജ്യോതിയുടെ ഈ കിടപ്പ് അവനെക്കൊണ്ട് താങ്ങില്ല…… മുമ്പത്തേക്കാൾ പിന്നത്തേതാകും……..
ജ്യോതി എഴുന്നേറ്റു നടക്കുമ്പോൾ അവൻ അറിഞ്ഞാൽ മതി………നിനക്ക് ജീവന്റെ ആലോചന വന്നപ്പോൾ എനിക്ക് അദ്ഭുതമായിരുന്നു…… ജീവൻ അറിഞ്ഞെടുത്ത തീരുമാനമാണതെന്ന് ഇന്ദ്രന്റെ നേരെയുള്ള പകയോടെയുള്ള നോട്ടത്തിൽ നിന്നും മനസ്സിലായി അച്ഛന്……. അവനെന്തോ ഉദ്ദേശിച്ചാണെന്ന്…… കാരണം……. ഞാൻ അറിഞ്ഞിരുന്നു ഇന്ദ്രന്റെ പഴയ കൂട്ടുകാരുടെ അവസ്ഥ……… ഇന്ദ്രൻ ജീവന്റെ ലിസ്റ്റിൽ ഉണ്ടാവില്ലെന്നാണ് ഞാൻ കരുതിയത്…….. പക്ഷേ ജീവൻ നിന്നെ ആലോചിച്ചു വന്നപ്പോൾ മനസിലായി അത് തെറ്റാണെന്നു…….
അച്ഛൻ ചിന്തിച്ചത് ജീവന്റെ ഭാഗത്തു നിന്നാണ്……. നഷ്ടം നമുക്കും ഉണ്ടെങ്കിലും അവനു നഷ്ടപ്പെട്ട അത്രയും നമുക്കുണ്ടായിട്ടില്ല ഇന്ദൂട്ടി……. അവന്റെ നഷ്ടങ്ങൾ ഞാൻ പരിഹരിക്കുകയായിരുന്നു നിന്നിലൂടെ….. ഇന്ദ്രൻ മനസ്സറിയാതെ ചെയ്ത പാപത്തിന് പരിഹാരം കാണുകയായിരുന്നു ഞാൻ…….
എന്റെ മോൾക്ക് മനസ്സിലാവും ജീവനെ…… കാരണം ചെറിയ പ്രായത്തിൽ തന്നെ നീ നിന്റെ അമ്മയ്ക്കും ഏട്ടനും താങ്ങായതാണ്….. കൂട്ടായതാണ്……. ജീവൻ അനുഭവിച്ച വേദന മറ്റാരേക്കാളും നിനക്ക് മനസ്സിലാവില്ലേ മോളേ …… സത്യം എന്നെങ്കിലും മനസ്സിലാക്കണം ജീവൻ…….. അന്ന് നിനക്കൊരു നല്ല ഭർത്താവാകും അവൻ…….. അച്ഛനുറപ്പുണ്ട്……..
ഇന്ദുവിന്റെ മുഖം രണ്ടു കൈകളിൽ എടുത്തു അച്ഛൻ ചോദിച്ചു……… മോൾക്ക് അച്ഛനോട് ദേഷ്യം തോന്നുന്നുണ്ടോ…… ഇന്ദ്രന് വേണ്ടി മോളുടെ ജീവിതം കളഞ്ഞെന്ന് തോന്നുന്നുണ്ടോ…….. വിഷമം ഉണ്ടോ…….
ഇല്ല അച്ഛാ……. അങ്ങനെ ഒന്നുമില്ല……. ഏട്ടന് വേണ്ടി ഞാൻ എന്റെ ജീവൻ കൊടുക്കും…… പിന്നെയാണോ ജീവിതം…… എനിക്കൊരു വിഷമവും ഇല്ല…… ജീവനെ എനിക്ക് തിരുത്താൻ കഴിയും……. എല്ലാം ശരിയാകും….. അച്ഛന്റെ കൈകളിൽ മുറുക്കി പിടിച്ചു ഇന്ദു പറഞ്ഞു……
അച്ഛനറിയാം മോൾക്ക് ഇവിടെ അത്ര സുഖകരമായ ജീവിതം ആയിരിക്കില്ലെന്ന്….. എങ്കിലും പേടിയില്ല എനിക്ക്……. കാരണം ജീവൻ ഒരു നല്ല മനുഷ്യനാണ്……. ഞാൻ കണ്ടതാണ് അവന്റെ എല്ലാ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും……. അതിനിടയിലും കുടുംബത്തിനെ രണ്ടു കൈകൊണ്ടും ചേർത്തു പിടിച്ചവനാണ് …… ഇന്ദ്രനെപ്പോലെ അനിയത്തിയെ ജീവനായി കാണുന്നവൻ……. അങ്ങനെ ഉള്ളവൻ എങ്ങനെ മോശമാകും……. അല്ലേ മോളേ…….. അച്ഛൻ ജ്യോതിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…….. മറുപടിയായി അവൾ ചിരിച്ചു കാണിച്ചു…….
അതെ അച്ഛാ……… എല്ലാവരോടും സ്നേഹമുണ്ട്…… എന്നോടൊഴിച്ചു….. വാശിപ്പുറത്തു ഒരു താലി കെട്ടി കൂടെ താമസിച്ചാൽ…….അതെങ്ങനെ ഒരു ബന്ധം ആകും…… എന്ത് അർത്ഥമാണ് ആ ബന്ധത്തിനുള്ളത്…… ഇന്ദുവിന് അങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നു…… എങ്കിലും അച്ഛൻ തന്റെ മനസ്സ് അറിയാതിരിക്കാൻ ശ്രമിച്ചു……..
ഇങ്ങനെ കിടന്നാൽ മതിയോ…….. എണീറ്റു നടക്കണ്ടേ……. ഒരു ഡോക്ടർ ആവണ്ടേ നമുക്ക്……. അച്ഛൻ ജ്യോതിയോട് ചോദിച്ചു……. അവളുടെ കണ്ണുകൾ നിറഞ്ഞു…….
ഈ കിടക്ക വിട്ടു എഴുന്നേൽക്കും മോൾ…… അച്ഛന് പൂർണ്ണ വിശ്വാസം ഉണ്ട്…… അന്ന് ഏറ്റവും നല്ല കോളേജിൽ തന്നെ അഡ്മിഷൻ വാങ്ങിത്തരും അച്ഛൻ……..പക്ഷേ അതിനു മോൾ തന്നെ വിചാരിക്കണം…… കേട്ടോ……
മറുപടിയായി അവൾ കണ്ണടച്ച് കാണിച്ചു…….
ഞാനീ പറഞ്ഞതൊന്നും ജീവൻ ഇപ്പോ അറിയണ്ട….. വിശ്വസിക്കില്ല…….. ജ്യോതിയുടെ നാവിൽ നിന്നുമാണ് അറിയേണ്ടത്….. എന്റെ മകൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന്……. കുറച്ചു നാൾ കഴിയട്ടെ…… അവന്റെ ദേഷ്യം തണുക്കട്ടെ……….
എങ്കിൽ ഞാൻ ഇറങ്ങുവാ……. ജീവന്റെ കൂടെ വന്നാൽ മതി ഇനി വീട്ടിലേക്ക്……. പേടിക്കണ്ട ഇന്ദൂട്ടി…… ബാക്കിയുള്ളവർക്ക് അർഹിച്ച ശിക്ഷയാണ് ജീവൻ കൊടുത്തത്…….. ഇന്ദ്രന് ഒന്നുമാകാതെ അച്ഛൻ നോക്കിക്കൊള്ളാം….. കേട്ടോ….. അല്ലെങ്കിൽ ഇത്രയും കഷ്ടപ്പെട്ടത് വെറുതെയാവില്ലേ…….
ജ്യോതിയുടെയും എന്റെയും നെറ്റിയിൽ ഉമ്മ വെച്ചിട്ടാണ് അച്ഛൻ പോയത്…… ഇപ്പോഴാണ് ഒരാശ്വാസം തോന്നുന്നത്……. ഏട്ടന്റെ ചുറ്റിനും അച്ഛനെന്ന രക്ഷാകവചം ഉണ്ടാവും…….. അച്ഛൻ കൊണ്ടുവന്ന ചോക്ലേറ്റ് അലുത്തിരുന്നു………ജ്യോതിക്ക് സ്പൂണിൽ കുറേശ്ശേ കൊടുക്കുമ്പോൾ ഇന്ദു ശ്രദ്ധിച്ചു അവളുടെ മുഖത്തെ തിളക്കം……… അച്ഛന്റെ വാക്കുകൾ അവൾക്ക് ഒരു പുതിയ ഊർജ്ജം കൊടുത്തിട്ടുണ്ടെന്ന് മനസ്സിലായി…….
ജീവൻ തിരിച്ചെത്തിയതും ഇന്ദുവിനെ നേരിൽ കണ്ടപ്പോൾ മുഖമൊന്ന് തെളിഞ്ഞ പോലെ……… ആ തെളിച്ചത്തിന്റെ അർത്ഥം മനസ്സിലാകാതെ ഇന്ദു മുഖം തിരിച്ചു……. ജ്യോതിയുടെ അടുത്ത് ചെന്നപ്പോൾ ജീവന് മനസ്സിലായി ആരോ ഇവിടെ വന്നിട്ടുണ്ടെന്ന്…….. ഇന്ദുവിന്റെ മുഖത്ത് നല്ല സന്തോഷം ഉണ്ട്…….. ജ്യോതിയുടെ കണ്ണിൽ തെളിച്ചവും കൂടിയിട്ടുണ്ട്……….
ആരെങ്കിലും ഇന്നിവിടെ വന്നിരുന്നോ മോളേ………. ജ്യോതിയുടെ കണ്ണിലേക്കു നോക്കി ജീവൻ ചോദിച്ചു……… കണ്ണുകളിലെ ഞെട്ടലിൽ നിന്നും മനസ്സിലായി താൻ ഊഹിച്ചത് ശരിയാണെന്നു…….. മുറിയിലേക്ക് വന്ന ഇന്ദുവിനോടായി ചോദിച്ചു……….. ആരാ ഇന്നിവിടെ വന്നത്……….
ഇന്ദുവിനെ ജ്യോതി കണ്ണടച്ചു കാണിച്ചു……. പറയരുത്…… അതായിരുന്നു അതിനർത്ഥം……
അച്ഛൻ……….ഇന്ദുവിന് കള്ളം പറയാൻ തോന്നിയില്ല……… ജ്യോതി ശക്തിയിൽ കണ്ണടച്ച് പിടിച്ചു……….
എന്നിട്ട്……… നിന്നെ മാത്രമേ കണ്ടുള്ളോ അതോ നീ ജ്യോതിയെയും കാണിച്ചോ……… ജീവന്റെ ശബ്ദത്തിന് കട്ടി കൂടി……….
കാണിച്ചതല്ല……… വന്നു കണ്ടതാണെന്ന് പറയാൻ വന്നതാണ്……….. പിന്നെ അതിനു പിറകെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും…….. അതുകൊണ്ട് വേണ്ടാന്നു വെച്ചു……
ചോദിച്ചത് കേട്ടില്ലേ……. ജ്യോതിയെ നിന്റച്ഛൻ കണ്ടോന്ന്……… ജീവൻ ചോദ്യം ആവർത്തിച്ചു…….
കണ്ടു…….
കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാതെ തലയും കുനിച്ചിരുന്നു ജീവൻ…….. പിന്നെ ജ്യോതിയെ നോക്കി…….. എണീറ്റ് ഇന്ദുവിന്റെ കയ്യിൽ പിടിച്ചു……….
വാ…… എന്റെ കൂടെ……. ജീവൻ വിളിച്ചു…..
ഇല്ല…… ഇന്ദു കൈ വിടുവിച്ചു……..
എനിക്ക് സംസാരിക്കാൻ ഉണ്ട്……. വാ ഇന്ദൂ……
എനിക്കൊന്നും കേൾക്കാൻ ആഗ്രഹമില്ല…….. ഇന്ദു കടുപ്പിച്ചു പറഞ്ഞു………
നിന്നോട് വരാനാ പറഞ്ഞത്……… വീണ്ടും കയ്യിൽ മുറുകെ പിടിച്ചു ജീവൻ പറഞ്ഞു……. ഇവിടെ നിന്നൊരു സീൻ വേണ്ട…… ജ്യോതി കേൾക്കും…… അവൾ പേടിക്കും…..
ഇന്ദു ജ്യോതിയെ നോക്കി……. ശരിയാണ്….. അവളുടെ കണ്ണിൽ പേടിയുണ്ട്……… ഇന്ദു ഒന്നു കണ്ണടച്ച് ചിരിച്ചു കാണിച്ചു അവളെ…….. എന്നിട്ട് ജീവൻ പിടിച്ചു വലിച്ചു കൊണ്ട് പോയ വഴിയേ അവളും നടന്നു……. അനുസരണയോടെ……. ഏട്ടനും അച്ഛനും കൊടുത്ത വാക്കു പാലിക്കാൻ……. ഞാൻ കാരണം ഈ വീട്ടിൽ ആർക്കുമൊരു വിഷമം ഉണ്ടാവില്ലെന്ന് ഉള്ള വാക്ക്…….. എന്താണെങ്കിലും ജീവൻ തന്നെ സ്നേഹിക്കാൻ വിളിച്ചതല്ല……. അതുകൊണ്ട് വേറാരും അറിയേണ്ട ഇതൊന്നും………
ജീവൻ മുറിയിലേക്ക് കടന്നിട്ട് വാതിൽ വലിച്ചടച്ചു……… ആ ശബ്ദം കേട്ട് ഒന്നു ഞെട്ടിയെങ്കിലും ധൈര്യം കൈവിടാതെ നിന്നു ഇന്ദു………. അന്ന് ഈ റൂമിൽ നിന്നും ജീവിതത്തിൽ നിന്നും തന്നെ ഇറക്കിയതാണ് ജീവൻ ……. ഇന്ന് വീണ്ടും അതേ റൂമിൽ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു…….. തന്റെ കയ്യിലെ പിടി അപ്പോഴും ജീവൻ വിട്ടിട്ടുണ്ടായിരുന്നില്ല …….
ഞാൻ പോകാൻ നോക്കിയിരുന്നോ നീ…. നിന്റെ വീട്ടിൽ വിളിച്ചു പറയാൻ…… അത് കേൾക്കാൻ നോക്കിയിരുന്ന വീട്ടുകാരും……നിന്റെ വിശേഷം അറിയാൻ വന്ന അയാളെയെന്തിനാ എന്റെ ജ്യോതിയെ കൂടി കാണിച്ചത് നീ……. എന്നിട്ട് വല്ല വിശേഷവും ഉണ്ടായോ…….. കുറച്ചേറെ സഹതാപം കിട്ടിയതല്ലാതെ ………. ഇനിയും പിറകെ ആരൊക്കെ വരും നിന്റെ വീട്ടിൽ നിന്ന്…….
വെറുതെ വീട്ടുകാരെ പറയേണ്ട ജീവൻ……. ഞാൻ ആരേയും വിളിച്ചു വരുത്തിയതല്ല……. സ്നേഹമുള്ള അച്ഛൻമാർ അങ്ങനെയാണ്…… മക്കളെ കാണാനില്ലെങ്കിൽ അന്വേഷിച്ചു വരും…… അതേ എന്റെ അച്ഛനും ചെയ്തുള്ളൂ……. കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് ഇന്ദു പറഞ്ഞു……
എന്റെ ജ്യോതിയെ ഒരു കാഴ്ചവസ്തു ആയി മറ്റുള്ളവർക്ക് മുന്നിൽ കൊണ്ടിടാൻ വയ്യാഞ്ഞത് കൊണ്ടാണ് സ്വന്തം നാട് വിട്ടു ഇങ്ങോട്ടേക്കു പോന്നത്…….ആരുടേയും സഹതാപം അവൾക്ക് ആവശ്യമില്ല…….. കേട്ടല്ലോ……. ഒന്നും മിണ്ടാതെ നിൽക്കുന്ന ഇന്ദുവിനോട് ഒന്നുകൂടി ഉറക്കെ ചോദിച്ചു…….. കേട്ടോന്ന്…..
ഇന്ദു തലയാട്ടി…….. ദേഷ്യത്തിൽ പറയാൻ വരുന്നതെല്ലാം ഇവളുടെ മുന്നിൽ നിൽക്കുമ്പോൾ ചിതറി പോകുവാണ്……സ്വയം പതറി പോകുന്നപോലെ…….
എന്തുപറ്റി ഫൂലൻ ദേവി ഇന്ന് കുറച്ചു ശാന്തയാണല്ലോ…….ജീവൻ ഓർത്തു……. ഓഹ്……. അച്ഛനെ കണ്ടതിന്റെ സന്തോഷം ആവും ഇങ്ങനെ നാവിറങ്ങി നിൽക്കുന്നത്…… ഇങ്ങനെ മിണ്ടാതെ നിൽക്കുമ്പോൾ സ്നേഹം കൂടുന്നു പെണ്ണെ…….. എന്നോട് ദേഷ്യത്തിൽ സംസാരിക്ക്……… എങ്കിലേ ഈ ജീവന് ജീവൻ വെക്കൂ…… ജീവൻ മനസ്സിൽ പറഞ്ഞു…..
ശരി……. ആയിക്കോട്ടെ…….. നിന്നെ കാണാൻ വന്നയാൾ നിന്നെ കണ്ടിട്ട് പോയാൽ പോരേ……. എന്തിനാ നീ ജ്യോതിയെയും കൂടി കാണിച്ചത്……
അത്……. അത്…… പെട്ടെന്നു എന്താ പറയേണ്ടതെന്ന് ഇന്ദുവിന് അറിയാതെ പോയി….. ജീവൻ കയ്യോടെ പിടിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ മുൻപേ ഒരു കള്ളം ഓർത്തു വെക്കാമായിരുന്നു……. ഇതിപ്പോൾ എന്താ പറയുക…….
അവളുടെ കണ്ണുകളിൽ കണ്ട പിടച്ചിലും മുഖത്തെ വിഷമവും കണ്ടപ്പോൾ ജീവന് പറയാൻ വന്നതെല്ലാം മറന്നു പോയിരുന്നു…… പെട്ടെന്നൊരു തോന്നലിൽ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അടുത്തേക്ക് നിർത്തി……. അകന്നു മാറാൻ നോക്കിയ ഇന്ദുവിനെ രണ്ടു കൈക്കുള്ളിലാക്കി ജീവൻ……..കണ്ണിലേക്കു നോക്കി നിന്നു……
ദൈവമേ ഇനി ഞെക്കി കൊല്ലാൻ പോകുവാണോ …… ഇന്ദു ചുറ്റിനും ഒന്നു നോക്കി….. കയ്യിൽ എത്തിപ്പിടിക്കാൻ പറ്റുന്ന ഒന്നുമില്ല……..
നോക്കണ്ട നീ…… ഇവിടെ പേനയുമില്ല….. കത്തിയുമില്ല….. നിന്റെ ദേഷ്യം തീർക്കാൻ……. പിന്നെയുള്ളത് നിന്റെ പല്ലും നഖവുമാണ്……… അത് കൊണ്ട് എന്നെയല്ലേ വേദനിപ്പിക്കാൻ പറ്റൂ……. അത് നീ ചെയ്യില്ലെന്ന് എനിക്കറിയാം…..
ഇങ്ങനെ എന്നെ ലോക്ക് ചെയ്തു നിർത്തിയിട്ടല്ല ധൈര്യം കാണിക്കേണ്ടത്……… എന്നെ വിട്ടിട്ട് സംസാരിക്ക്………… അല്ലെങ്കിലും നാണമില്ലേ നിങ്ങൾക്ക്…… ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളുടെ ശരീരത്തിൽ തൊടാൻ……. മാറങ്ങോട്ട്…….. ഇന്ദു ഒന്നുകൂടി മാറാൻ ശ്രമിച്ചു നോക്കി…..
ഏതെങ്കിലും പെണ്ണിനെ അല്ലല്ലോ ഞാൻ തൊട്ടത്……. എനിക്ക് അവകാശപ്പെട്ട എന്റെ ഭാര്യയെ ആണ്…… ഒരുകൈ കൊണ്ട് ഇന്ദുവിന്റെ താലിയെടുത്തു വെളിയിലേക്കിട്ട് ജീവൻ പറഞ്ഞു……..
ആ പ്രവൃത്തി തീരെയിഷ്ടപ്പെടാതെ ഇന്ദു പറഞ്ഞു……. ആണാണെന്ന് പറഞ്ഞാൽ മാത്രം പോരാ ജീവൻ………. പറഞ്ഞ വാക്കിനും വില വേണം……………….. നമ്മൾ തമ്മിൽ അങ്ങനെ ഒരു ബന്ധവും ഇല്ല……… അത് ആഗ്രഹിക്കുകയുമരുത്…………………….. ഇത് ഞാൻ പറഞ്ഞതല്ല……. നിങ്ങൾ പറഞ്ഞതാണ്…….. അതും എന്റെ ഈ വീട്ടിലെ ആദ്യദിവസം തന്നെ…….. മറക്കാൻ സാധിച്ചിട്ടില്ല…….
അത് മറക്കാൻ ഞാൻ പറഞ്ഞില്ല……. അതാണ് സത്യവും…….. ആഗ്രഹിക്കരുത് ഒന്നും നീ …….. കാരണം…… ഇന്ദ്രന്റെ സഹോദരിയാണ് നീ…… എനിക്കിന്നും നീ ശത്രുപക്ഷത്താണ്…..
അതെ……. ഞാൻ ഇന്ദ്രന്റെ അനിയത്തിയാണ്………. ഞാൻ മരിക്കുന്നതും ജീവിക്കുന്നതും ഇന്ദ്രന്റെ അനിയത്തിയായി തന്നെയായിരിക്കും…….. വീണ്ടും ഞാൻ ആവർത്തിച്ചു പറയുന്നു ജീവൻ……. എന്റെ ഏട്ടനെക്കൊണ്ട് ആവില്ല ജ്യോതിയോട് അങ്ങനെ ചെയ്യാൻ…… നോക്കിക്കോ…. നിങ്ങൾ ഈ ചെയ്യുന്നതിനും പറയുന്നതിനുമൊക്കെ മാപ്പു പറയേണ്ടി വരും എന്റെ ഏട്ടനോട്…….
പിടുത്തം മുറുകിയതല്ലാതെ ജീവൻ ഒന്നും പറഞ്ഞില്ല…….. ദേഷ്യത്തിൽ നോക്കി നിൽക്കുന്ന ജീവന്റെ കണ്ണുകളിൽ കുസൃതി വിരിയുന്നത് ഇന്ദു കണ്ടു…….. ജീവന്റെ മുഖത്തെ ഭാവം മാറി ഇപ്പോൾ ചെറിയൊരു പുഞ്ചിരി ചുണ്ടിലുണ്ട്…….. കൂടെ പിടുത്തതിന്റെ രീതിയും……. ഇന്ദു ബലം പ്രയോഗിച്ചു……… കൂടെ ജീവനും………
ജീവന്റെ മുഖം തനിക്കരികിലേക്ക് വരുന്നതറിഞ്ഞു ഇന്ദുവിന് സ്വന്തം ശക്തി ക്ഷയിക്കും പോലെ തോന്നി…….. ഒരു പേടി തന്റെ മനസ്സിനെ വന്നു മൂടുന്നതറിഞ്ഞു ……… ഇന്ദു തല കുനിച്ചു പിടിച്ചു………അവളുടെ മുഖം പിടിച്ചുയർത്തി ജീവൻ………. ഇങ്ങനെ ഫൂലൻ ദേവിയെ കാണാൻ നല്ല ഭംഗിയുണ്ട്……. നെറ്റിയിൽ നെറ്റി മുട്ടിച്ചു…….. കവിളിൽ ജീവന്റെ ശ്വാസം തട്ടിയതും ഇന്ദു കണ്ണുകളടച്ചു പറഞ്ഞു………
എന്റെ ശരീരത്തു തൊടരുത് നിങ്ങൾ…….. എനിക്കിഷ്ടമല്ല അത്…….. മുൻപും പറഞ്ഞിട്ടുണ്ട് ഞാൻ…… ഇപ്പോൾ ബലം പ്രയോഗിച്ചു നിങ്ങൾ ജയിക്കുമായിരിക്കും…… പക്ഷേ…. ഈ പിടി വിടും നേരം ഞാൻ എന്നെ വേദനിപ്പിച്ചിരിക്കും ജീവൻ …… ഉറപ്പ്……..എന്റെ ദേഷ്യം കെട്ടടങ്ങും വരെ വേദനിപ്പിച്ചിരിക്കും….. നോക്കിക്കോ……
അവസാന അടവെന്നോണം ഇന്ദു പറഞ്ഞു…… തന്റെ ശരീരം മുറിഞ്ഞാൽ പലരോടും ഉത്തരം പറയേണ്ടി വരും ജീവന്……..ഈ വീട്ടിൽ ഉള്ളവരോട് പോലും……. അതിലുപരി തന്നെ സ്വയം വേദനിപ്പിക്കുന്നത് ജീവന് ഇഷ്ടമല്ല……. അത് അന്ന് കണ്ടറിഞ്ഞതാണ് താൻ……..
ഒന്നാലോചിച്ചിട്ട് ജീവൻ അവളെ സ്വന്തം കൈകളിൽ നിന്നും മോചിപ്പിച്ചു…….. സ്വയം അകന്നു മാറിയിട്ട് പറഞ്ഞു ……..
ഞാൻ വാക്കുകൾ കൊണ്ടല്ലാതെ വേറൊരു രീതിയിലും നിന്നെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല ……..ഇന്ദ്രനെക്കുറിച്ചു നിന്റെ നാവിൽ നിന്നും കേൾക്കുമ്പോൾ വേദനിപ്പിച്ചു പോകുന്നതാണ്……. ഇനിയൊരിക്കൽ കൂടി നിന്നെ നീ തന്നെ വേദനിപ്പിക്കാൻ ശ്രമിച്ചാൽ……. ഓർത്തോ ഞാൻ എന്താ ചെയ്യുകാന്നു എനിക്കു തന്നെ പിടിയുണ്ടാവില്ല……….നീ തന്നെ ജയിച്ചോളൂ…….. തോൽവി എനിക്കൊരു ശീലമാണ്……… അതിൽ ചവിട്ടി കയറി ജയിക്കാനാണെനിക്കിഷ്ടം……….
ജീവൻ അവൾക്കെതിരായി തിരിഞ്ഞു നിന്നു…….. വാക്കുകൾ ഇടറാതെ സ്വയം സൂക്ഷിച്ചു…… വാതിൽ വരെ പോയ ഇന്ദു തിരിഞ്ഞു നിന്നു പറഞ്ഞു……..
ഏട്ടൻ ഇവിടെ നടക്കുന്നത് ഒന്നും അറിയില്ല……. അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട് പറയരുതെന്ന്…….. പ്രത്യേകിച്ച് ജ്യോതിയുടെ കാര്യം……… അറിഞ്ഞാലും നിങ്ങളെ ഭയന്ന് പേടിച്ചോടുകയുമില്ല……. അതോർത്തിട്ട് ഇനി ടെൻഷൻ അടിക്കേണ്ട……. പകയുടെ അളവും കുറയ്‌ക്കേണ്ട…….. കുറച്ചേറെ ധൈര്യം സംഭരിച്ചു വെച്ചോളൂ എന്റെ ഏട്ടന്റെ നേർക്കു നേർ നിന്നു പൊരുതാൻ……..
ഡോറടയുന്ന ശബ്ദം കേട്ടിട്ടും ജീവൻ തിരിഞ്ഞു നോക്കിയില്ല…….. ഇന്ദുവിന്റെ നാവിൽ നിന്നും ഇന്ദ്രനെക്കുറിച്ചു കേൾക്കുമ്പോൾ ദേഷ്യം കൂടുവാണ്…….. എന്ത് ഇഷ്ടമാണ് അവൾക്ക് അവനോടു…….. ജീവൻ കളയാനും ഈ ജീവനെ കളയാനും തയ്യാറാണവൾ……..
പക്ഷേ….. ഇതിലും ഇഷ്ടമായിരുന്നില്ലേ ജ്യോതിക്ക് തന്നോട്…….. അവളും ഇങ്ങനെ ആയിരുന്നില്ലേ…….. ഏട്ടനെന്നാൽ ജീവനായിരുന്നില്ലേ………… പോയ ദേഷ്യവും വെറുപ്പും വീണ്ടും ജീവന്റെ മനസ്സിലും മുഖത്തേക്കും ഇരച്ചു കയറി……….
തുടരും 💕💕

by