18/04/2026

മീനാക്ഷി : ഭാഗം 02

രചന – വൈദേഹി വൈഗ

മീനു… ഇപ്പൊ എങ്ങനെ ഉണ്ട്…. കുറവുണ്ടോ ” “തല നല്ല വേദന ഉണ്ട്… ” “എങ്ങനെ വേദനെടുക്കാതിരിക്കും… നടത്തം മുൻപോട്ടു ആണെങ്കിലും കണ്ണ് ബാക്കിലേക്കായിരുന്നല്ലോ.. ” ശെരിയാ.. പരുപാടി കഴിഞ്ഞു ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിൽ ശ്രീയേട്ടനെ ഒരായിവട്ടം തിരിഞ്ഞു നോക്കി… മുൻപിലുള്ള കല്ല് കാണാതെയും പോയി.. “ഇപ്പൊ എങ്ങനുണ്ട് കുട്ടി ” ചോദിച്ചാ ആളെ കണ്ടു ഞാനൊന്നു ഞെട്ടിയോ.. ശ്രീയേട്ടൻ.. ഇയാളിനിയും പോയില്ലാരുന്നോ…. “കുറവുണ്ട് ” “സ്വാതി…. അരമണിക്കൂർ കഴിഞ്ഞാൽ പോവാം എന്നാണ് ഡോക്ടർ പറഞ്ഞെ… ഞാൻ കൊണ്ട് വിടണോ.. അതോ……. ” “വേണ്ട ദേവേട്ടാ… മീനു ന്റെ അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്… വരും.. ” “അപ്പൊ ശെരി ഞാൻ ഇറങ്ങുവാ… ” “ഡീ… ശ്രീയേട്ടൻ…. ”

“നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്നത് ദേവേട്ടനാ… ഞാൻ ആകെ പേടിച്ചു പോയി… തലപൊട്ടി ചോര ഒഴുക്കുവല്ലാരുന്നോ… ” “പ്രേമിച്ചു തുടങ്ങിയില്ല.. അതിനു മുന്നേ ചോര കണ്ടു.. ആഹാ… ശുഭ ലക്ഷണം… ഇനിയെന്തൊക്കെ ആണാവോ ” “എന്ത് വന്നാലും വായിലെ നാവിനു ഒരു കുറവും ഇല്ലാലോ ല്ലേ… ഇതുപോലൊരു സാധനനത്തിനെ ആർക്കും ഫ്രണ്ട് ആയി കിട്ടല്ലേ എന്റെ ശിവനെ… ” “പോടീ മരപ്പട്ടി… ” “അത്‌ നിന്റെ മറ്റവൻ… ” “ദേ എന്റെ ശ്രീയേട്ടനെ പറഞ്ഞാലുണ്ടല്ലോ.. ” “പോടീ ” “ഡി.. ” “ഡി ” “എന്താ.. ” “ഇത്രയൊക്കെ ആയ സ്ഥിതിക്ക്.. ശ്രീയേട്ടന് എന്നോട് ഒരിഷ്ടം ഒക്കെ തോന്നിട്ടുണ്ടാവും അല്ലേ ” “എത്രയൊക്കെ ആയ സ്ഥിതിക്ക്…. ” “അല്ലാ……. ” “ഒന്ന് പോടീ പോത്തേ.. ഇനി നീ ദേവേട്ടനോട് മിണ്ടാൻ പോയാൽ.. ആലുവാമണപ്പുറത്തു കണ്ട പരിചയം പോലും പുള്ളി കാണിക്കില്ല.. ”

“അത്രയ്ക്ക് ദുഷ്ട്ടനാണോ… ” “അല്ലേലും നിന്നെയൊന്നും മൈൻഡ് ആക്കിയിട്ടു ഒരു കാര്യവും ഇല്ല.. എന്റെ ഗെതി തന്നെയാവില്ലേ അവർക്കും.. ” “ദേ… നീ ന്റെ വായിൽ ന്നു ന്തേലും കേക്കുവേ… മിണ്ടാതെ എണിറ്റു പോടീ…. ” “മോളെ….. ” “ആ അച്ഛൻ വന്നോ…. പേടിക്കാൻ ഒന്നുല്ലച്ഛാ…. ” “പേടിയോ.. എനിക്കോ…. നീയല്ലേ ആള്.. ഇതല്ല ഇതിനപ്പുറം സംഭവിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു.. ” “അച്ഛാ.. എന്നാ ഞാൻ ഇറങ്ങുവാന്നെ… ബാഗ് ഒക്കെ സ്കൂളിലാ… ” “ഞാൻ കൊണ്ട് വിടാം മോളെ… ” “വേണ്ടച്ഛാ.. ഞാൻ നടന്നോളാം.. അത്രയല്ലേ ദൂരം ഉള്ളു.. പിന്നെ മീനുന്റെ ബാഗ് ഞാൻ വൈകീട്ട് വീട്ടിൽ കൊണ്ട് തരം… ” “ആ എന്നാ ശെരിമോളെ ” സ്വാതി പോയി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളും ഇറങ്ങി ഹോസ്പിറ്റലിൽ ന്നു… ഓരോ ദിവസവും കടന്നു പോവുന്നത് ശ്രീയേട്ടനെ ഓർമിച്ചു കൊണ്ട് മാത്രമാണ്..

അതിനു ശേഷം പുള്ളിക്കാരനെ ഒന്നു കാണാൻ പോലും കിട്ടിയിട്ടില്ല… ഇതിപ്പോ ഓം ശാന്തി ഓശാനയിലെ നസ്രിയയെ പോലായി എന്റെ അവസ്ഥയും… കാണുന്നവരിലൊക്കെ ശ്രീയേട്ടന്റെ മുഖം…. ക്ലാസ്സിലൊക്കെ ഭയങ്കര ശ്രദ്ധ ആയത്തുകാരണം എന്നും പുറത്ത് നിക്കൽ ആണു പണി… “ഡി… നിന്നെ ഇന്നും പുറത്താക്കിയോ… ഹഹ. എനിക്ക് വയ്യ… ” “നീ അതികം കിണിക്കാൻ നിക്കല്ലേ… നീ ഒറ്റൊരുത്തി കാരണം അല്ലേ ഞാൻ ഇപ്പൊ ക്ലാസ്സിനു പുറത്ത് നിക്കേണ്ടി വന്നേ… ” “ഞാനോ.. ഞാൻ എന്ത് ചെയ്തുന്നാ… നിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ… ” “നീ അന്ന് ക്ലാസ്സിൽ ന്നു വിളിച്ചിറക്കി കൊണ്ട് പോയോണ്ടല്ലേ എനിക്ക് അയാളോട് പ്രേമം മൂത്തത്… ആ ഇനി നീ തന്നെ ഇതിനൊരു തീരുമാനം അക്കിത്തരണം… ” “ഒന്ന് പോയെടി… നിന്റെ വക്കാലത്തും കൊണ്ട് ഞാൻ ദേവേട്ടന്റെ ഏഴകലത്ത് പോവില്ല… ”

“നീയൊന്നും നന്നാവില്ലാടി കോപ്പേ… ഫ്രണ്ട് ആണു പോലും ഫ്രണ്ട്… ” “ഹ.. നീ ഇവിടെ നിന്ന് പ്രകൃതി ഭംഗി ആസ്വതിക്ക്.. ഞാൻ പോവുവാ… ” “ഡി സ്വാതി.. പോവല്ലെടി.. എനിക്ക് ഒറ്റയ്ക്ക് നിന്ന് ബോറടിക്കും… ” “ക്ലാസ്സിൽ ഇരുന്നു സ്വപ്നം കാണുമ്പോ ആലോചിക്കണം… ഹല്ല വന്ന കാര്യം ഞാൻ പറയാൻ മറന്നു… ” “ന്താ ” “ഡി.. മീനുട്ടി ഈ വരുന്ന ശനിയാഴ്ച ഏരിയ സമ്മേളനം ആണു.. നീ വരണം… ” “ഒന്ന് പോയെടി.. എനിക്കെങ്ങും വയ്യ.. നീ തനിയെ പോയാ മതി… ” “ഡി പോത്തേ… നിന്റെ ശ്രീയേട്ടൻ ണ്ടാവും.. അതാ പറഞ്ഞെ.. കാണണം എന്നുണ്ടേൽ പോയിക്കോ… അല്ലാതെ നിന്നേം കൂടി പരിപാടികൾ പോവുന്നത് ഞാൻ മതിയാക്കി.. ന്റെ പൊന്നോ….. ” “താങ്ക്‌യൂ ഡാ ചക്കരെ… നിയാണ് ഫ്രണ്ട്… ” “കുറച്ചു മുന്നേ ഇതായിരുന്നില്ലലോ പറഞ്ഞെ…. നീ എന്താന്ന് വച്ചൽ ചെയ്യ്.. ഞാൻ പോണു… ” എന്റെ കാവിലമ്മേ… ശ്രീയേട്ടനും ആയിട്ടു മിണ്ടാൻ ഒരവസരം നീ തരില്ലേ.. അഞ്ചു രൂപേടെ പുഷ്പാഞ്ജലി കഴിക്കാല്ലോ ഞാൻ…. കുറഞ്ഞു പോയോ.. ഏയ്യ് ഇല്ലപ്പാ… തുടരും…..