19/04/2026

നിയോഗം : ഭാഗം 07

രചന – അഹം

അച്ഛനോടും അമ്മയോടും വിച്ചുവിനോടുമൊക്കെ മനുവിന്റെ വളരെ സൗഹാർദ്ദപരമായ പെരുമാറ്റം സച്ചുവിന്റെ ഉള്ളം നിറച്ചു…..

സച്ചുവിനെ കണ്ടപ്പോൾ തന്നെ വിചുവും കനകയും ഓടിവന്നു കെട്ടിപിടിച്ചു…. ഒരു രാത്രി അവളെ പിരിഞ്ഞിരുന്ന വേദന കണ്ണീരാലും ചുംബനങ്ങളാലും അവരോഴുക്കി തീർത്തു….

രെജിസ്ട്രേഷൻ പ്രോസിജിയേഴ്‌സൊക്കെ കഴിഞ്ഞ ശേഷം എല്ലാവരും കൂടി പൂജയിൽ പങ്കെടുക്കാനായി കാവിലേക്ക് നീങ്ങി….

💫💫💫💫💫💫💫💫💫💫💫💫💫

വൈകുന്നേരം വരെ കാവിൽ സച്ചുവിനൊപ്പം കനകയും വിച്ചൂവും ഉള്ളത്കൊണ്ട് ഒറ്റപ്പെടൽ ഒന്നും തന്നെ സച്ചുവിന് തോന്നിയില്ല….

മനു കാവിൽ എത്തിയപാടെ വിവേകേട്ടന്റെ കൂടെ പോയി…. പിന്നെ ഉച്ചയ്ക്ക് ഉണ്ണാൻ നേരമാണ് ഊട്ടുപുരയിൽ വിളമ്പുന്ന ആളുകൾക്കിടയിൽ ആളെയും ഒന്ന് കണ്ടത്…. കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ ഒരു പുഞ്ചിരി തന്നു ആൾ…..

എത്ര തന്നെ നോക്കണ്ട എന്ന് കരുതിയാലും കണ്ണുകൾ വെറുതെ മനുവിനെ തിരഞ്ഞുകൊണ്ടിരിക്കും….. പ്രണയമോ ഇഷ്ടമോ ഒന്നും ഇല്ല….. പിന്നെ എന്താണെന്നു പിന്നെ എന്താണെന്ന് ചോദിച്ചാൽ അതും അറിയില്ല ….

മനുവും ഇടയ്ക്ക് അവളെ നോക്കുന്നത് കടക്കണ്ണിൽ സച്ചുവും കാണുന്നുണ്ടായിരുന്നു…..

ആളുകൾക്കിടയിൽ അവൾ കംഫർട് ആണൊ എന്ന ചിന്തയാണ് അവനുള്ളിൽ എങ്കിൽ ഇത് കാണുന്ന മറ്റുള്ളവർ അത് അവർക്കിടയിലെ അടുപ്പമായാണ് കണ്ടത്….

അതുകൊണ്ട് തന്നെ വിവേകടക്കമുള്ള മറ്റു കസിൻസ് ഒക്കെ അവനെ കളിയാക്കി തുടങ്ങി….. അതോടെ ആ ഭാഗത്തേക്കുള്ള നോട്ടം അവൻ മതിയാക്കി……

വൈകുന്നേരം അമ്മയുടെ കൈവിട്ട് ഉഷയുടെ കൈ പിടിച്ച് മുൻപോട്ട് പോകുമ്പോൾ ഇന്നലെ ഉള്ള അത്ര സങ്കടം ഉള്ളിൽ ഇരമ്പിയില്ല….. ചേർത്ത് നിർത്തുന്ന ആ അമ്മയെ അവളും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു…..

ഈ ഒരു രാത്രി കൂടിയേ ഈ അമ്മയുടെ കൂടെ ഉണ്ടാകൂ…നാളെ വീണ്ടും ഞാൻ പഴയ സച്ചു ആകും……. രണ്ടു ദിവസമായി ആടുന്ന ഈ വേഷം നാളെ അഴിച്ചു വെക്കും……

കുറച്ച് കാലം നെഞ്ചിൽ ഈ താലി മാല മാത്രം കൂടെ ഉണ്ടാകും….. പിന്നെ അതും യാത്ര ആകും……

മനുവിന്റെ വീട്ടിലേക്ക് വരുമ്പോൾ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു ഉഷാമ്മ…. കുറെ നാൾ ആയുള്ള പരിചയം പോലെയാ ആളുടെ വർത്തമാനം…..

ഒരു മോളെ അവര് ഒരുപാട് ആഗ്രഹിച്ചിരുന്നെന്നു തോന്നുന്നു…. അതുകൊണ്ട് തന്നെ കൈവിടാതെ മുറുക്കെ പിടിച്ചു കൊണ്ട കഥ പറച്ചിൽ മുഴുവൻ…..

വീട്ടിൽ എത്തിയിട്ടും തീർന്നില്ല ആളുടെ സംസാരം…. സോഫയിലിരുന്ന് അമ്മ പറയുന്നതിനൊക്കെ നല്ലൊരു കേൾവിക്കാരി ആയി………. ഓരോ കാര്യവും പറഞ്ഞ് അവസാനം മനുവിലാണ് എത്തിച്ചേരുക….

മനുവും അച്ഛനുമാണ് അമ്മയുടെ ലോകം….. ഇപ്പൊ ഞാനും അതിൽ ഒരാൾ ആയി…..

“” അമ്മയുടെ വർത്താനം കേട്ട് മടുത്തോ അമ്മേടെ മോള്…. “”
ഞാൻ സോഫയിൽ ചെരിഞ്ഞു കിടന്ന കണ്ടിട്ടാണെന്നു തോന്നുന്നു അമ്മയുടെ ചോദ്യം……

“” അയ്യോ… ഇല്ല അമ്മേ…. നല്ല രസമുണ്ട് കേൾക്കാൻ…. രാവിലെ മുതലേ നില്കുന്നതല്ലേ കാവിൽ… മേലാകെ ഒരു ക്ഷീണം അതാ കിടന്നേ….. “”

അമ്മയുടെ മുഖം കാണുമ്പോൾ തന്നെ അറിയാം നല്ല വിഷമമുണ്ടാൾക്ക്…. വലിയ വീട്ടിൽ സംസാരിക്കാൻ ആരുമില്ലാതെ ഒറ്റപെട്ട കഴിയുന്ന ഒരു സാധു സ്ത്രീ…..

അമ്മയുടെ സങ്കടം കണ്ടപ്പോൾ സച്ചുവിനും സങ്കടമായി….

“” മനുവിനും ശിവേട്ടനും എപ്പോഴും തിരക്കാ… മര്യാദയ്ക്ക് ഒന്ന് കാണാൻ കൂടി കിട്ടില്ല രണ്ടാളെയും…. കുറെ കാലത്തിനു ശേഷം ഇന്നാ ഞാൻ ഇത്രയും സംസാരിക്കുന്നത് തന്നെ…. മോള് നാളെ പോകുന്നെ ഓർക്കുമ്പോ തന്നെ സങ്കടം വരുവാ അമ്മയ്ക്ക്….. “‘

സച്ചു എഴുന്നേറ്റ് അമ്മയുടെ മുൻപിൽ മുട്ടുകുത്തി ഇരുന്ന് ആ കൈകൾ ചേർത്തു പിടിച്ചു…..

“” ഈ രണ്ട് ദിവസങ്ങൾക്കൊണ്ട് എന്റെ ഉള്ളിലും അമ്മ സ്ഥാനം പിടിച്ചു….. ഇവിടെ ഉള്ള മറ്റെല്ലാരെക്കാളും അടുപ്പം ഈ അമ്മയോടുണ്ടെനിക്ക്…. എന്റെ അമ്മയെ പോലെ തന്നെ ആണ് ഈ അമ്മയും….””

എന്നിട്ടും ആ മുഖമൊന്നു തെളിഞ്ഞില്ല…. കണ്ണ് നിറച്ച അവളെ തന്നെ നോക്കി ഇരുന്നു അവർ…..

“” ഇങ്ങനെ സങ്കടപെടാതെ എന്റെ സുന്ദരി കുട്ടി….. സമയം കിട്ടുമ്പോഴൊക്കെ ഈ അമ്മയെ കാണാൻ ഞാൻ ഇങ്ങ് ഓടി വരില്ലേ “”…..

കവിളിൽ കൈചേർത്ത് പറഞ്ഞ് ഒരു കുഞ്ഞുമ്മ കൂടി കൊടുത്തു അവിടെ….

ഇനിയൊരിക്കലും നടക്കാത്ത കാര്യമാണെങ്കിലും അങ്ങനെ ആണ് നാവിൽ വന്നത്….

അത് കേട്ടപ്പോ ചെറു ചിരി വിരിയുന്നുണ്ടാ ചുണ്ടിൽ…..

“” അല്ലേലും ഞങ്ങള് എന്റെ മോളെ അങ്ങനെ വിടുവോ…. പെട്ടെന്ന് തന്നെ ഇങ്ങോട്ട് കൊണ്ട് വരൂലേ ……. ഇതിപ്പോ പെട്ടെന്നൊരു കല്യാണം ആയോണ്ടല്ലേ…. ആരും ഒന്നും പ്രതീക്ഷിച്ചില്ലലോ….. മോൾക്ക് ആണേൽ അടുത്ത ആഴ്ച ജോലിക്കും കേറണം… അതാ ഞങ്ങള് വിടുന്നെ….. ആശിച്ചു കിട്ടിയ ജോലി ഈ കാരണം കൊണ്ട് വേണ്ടെന്ന് വെച്ച് മോളെ സങ്കടപെടുത്താൻ വയ്യ…. അതാ സങ്കടമുണ്ടേലും മോളെ ഞങ്ങള് വിടുന്നെ…. ഇങ്ങോട്ടേക്ക് മോളെ കൊണ്ടുവരാനുള്ള വഴി എന്തേലും നോക്കണം ഇനി….. “‘

സ്വയം ആശ്വസിച്ചുകൊണ്ടുള്ള ഉഷാമ്മയുടെ വാക്കുകൾ സച്ചുവിൽ ഞെട്ടലുണ്ടാക്കി….

കാര്യങ്ങളൊക്കെ അറിയുമ്പോൾ ഈ അമ്മയ്ക്ക് അത് താങ്ങാൻ സാധിക്കുമോ….

ഇപ്പൊ കാണിക്കുന്ന ഈ സ്നേഹമൊക്കെ വെറുപ്പിലേക്ക് മാറില്ലേ…..

അല്ലേലും താലിയെ വില കൽപ്പിക്കാതെ അത് ഉപേക്ഷിക്കുന്നവരോട് ആർക്കാ സ്നേഹമുണ്ടാകുവാ….. അല്ല…. ഞാൻ അല്ലലോ മനു അല്ലെ എല്ലാം തീരുമാനിച്ചേ…. അപ്പൊ അവനെയും വെറുക്കില്ലേ എല്ലാവരും…..

എന്തോ ഈ അമ്മയുടെ വെറുപ്പല്ല സ്നേഹമാണ് ഹൃദയം ആഗ്രഹിക്കുന്നത്….

കൂടുതൽ സമയം അവിടെ നിന്നാൽ കരഞ്ഞുപോകുമെന്ന് തോന്നിയതിനാൽ ഫ്രഷ് ആവട്ടെ എന്ന് പറഞ്ഞ് മുറിയിലേക്ക് നടന്നു……

💫💫💫💫💫💫💫💫💫💫💫💫💫💫

ഇന്നത്തെ പൂജയ്ക്ക് ശേഷം മറ്റുകാര്യങ്ങളൊക്കെ ശെരിയാക്കി വീട്ടിലേക്ക് പോകാൻ നോക്കുമ്പോഴാ സൗപർണികയുടെ വീട്ടുകാരെ കണ്ടത്….

അങ്ങോട്ടേക്ക് നടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ വിച്ചു കൈ ഉയർത്തി കാട്ടി…..

സൗപർണികയെ പോലെ അല്ല അവൾ ….
രൂപത്തിലും ഭാവത്തിലുമെല്ലാം….. കടുക് പോലെ തെറിച്ച പെണ്ണ്…… മിടുക്കി കുട്ടി…… ഇതുപോലൊരു അനിയത്തിയെ ഒരുപാട് കൊതിച്ചിരുന്നു….

സൗപർണികയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചപ്പോൾ അറിഞ്ഞു അവൾ അമ്മയുടെ കൂടെ വീട്ടിൽ പോയെന്ന്…. അവരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു……

ഇന്ന് കൂടെയേ അവൾ വീട്ടിൽ ഉണ്ടാകൂ…. മൂന്ന് നാൾ ഭാര്യ സ്ഥാനത്ത് ഒരുവൾ….. പോകുന്ന വരെ അവൾക്കൊരു ബുദ്ധിമുട്ടും ഇവിടെ ഉണ്ടാകരുത്….. എന്നെപോലെതന്നെ കുറെ പേർക്ക് വേണ്ടി സ്വപ്‌നങ്ങൾ ത്യജിച്ച പെണ്ണാണ്…. എല്ലാം കഴിഞ്ഞ് ഒരു മോചനം കൂടി കൊടുക്കണം അവൾക്ക്….

ഞങ്ങൾ രണ്ടുപേർക്കും സ്വന്തം ഇഷ്ടങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്….. അത് നേടുക തന്നെ വേണം……

അവൾ ഒട്ടും ബോൾഡ് ആണെന്ന് തോന്നുന്നില്ല…. പതുങ്ങി നിൽക്കുന്ന ഒരു പൂച്ചക്കുട്ടി പോലെ ഉണ്ട്….. എല്ലാത്തിനും ഞാൻ തന്നെ മുൻകൈ എടുക്കേണ്ടി വരും…. തറവാട്ടിലെ പ്രശ്ന പരിഹാരങ്ങൾ എല്ലാം കഴിഞ്ഞിട്ട് വേണം ഈ ബന്ധനത്തിൽ നിന്ന് ഒഴിവാക്കാൻ…..

ഈ ഊരകുടുക്കിൽ നിന്ന് രക്ഷപ്പെടുന്ന അന്ന് തന്നെ എന്റെ മനസ്സ് മൈഥിലിക്ക് മുൻപിൽ തുറക്കണം…… ആഗ്രഹിച്ച പാതി അവൾ ആണ്….. തുറന്ന് പറയാത്ത നഷ്ട പ്രണയമായി ഒരിക്കലുമത് മാറരുത്…..

പലവിധ ആലോചനയോടെയാണ് മനു വീട്ടിൽ എത്തിയത്… ഉള്ളിൽ കയറിയപ്പോൾ അടുക്കളയിൽ നിന്നുമുള്ള ശബ്ദം കേട്ട് അമ്മയും അവളും അവിടെ ആണെന്ന ധാരണയിൽ അവൻ ഫ്രഷാവാനായി മുകളിലെ മുറിയിലേക്ക് പോയി…..

അടഞ്ഞു കിടക്കുന്ന റൂമിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ മനുവിന് മുൻപിൽ കണ്ട കാഴ്ച്ചയിൽ തൊണ്ട വരണ്ടു പോയി….

കുളിച് ഈറനായി മാറിന് കുറുകെ ബാത്ത് ടവൽ ധരിച്ച് അലമാരയിൽ എന്തോ തിരയുന്ന സൗപർണിക ….. ചെരിഞ്ഞു നില്കുന്നവളുടെ നഗ്നമായ പുറംഭാഗവും കൈകളും വെള്ളത്തുള്ളികളാൽ ചുറ്റപ്പെട്ട നഗ്നമായ കാലുകളും അവന്റെ ഉള്ളിലെ വികാരങ്ങളെ തൊട്ടുണർത്തി ….

മനുവിൽ ഒരു വിറയൽ കടന്ന് പോയി….

ആദ്യമായാണ് ഒരു സ്ത്രീയുടെ അർദ്ധ നഗ്നത അവൻ നേരിട്ട് കാണുന്നത്…… പുരുഷനെ ഉണർത്താൻ പാകത്തിലുള്ള ആ ദൃശ്യത്തിൽ അവന്റെ മനസ്സിനും ചാഞ്ചല്യം ഉണ്ടായി….

ഒരു വെണ്ണക്കൽ ശില്പം പോലെ തിളങ്ങുന്നവളെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു പോയി അവൻ ……..

ഹൃദയ മിടിപ്പിന്റെ താളം തെറ്റി….ശ്വാസഗതി ഉയർന്നു……

ശരീരം വേറെന്തോ ആഗ്രഹിക്കും പോലെ….

ഡോർ തുറക്കുന്ന ശബ്ദം കേട്ട് ചെരിഞ്ഞു നോക്കിയ സച്ചുവും ഒരു നിമിഷം നിശ്ചല മായി ……

ഇപ്പോൾ കൂടുതൽ വെളിവോടെ അവളുടെ രൂപം അവനിൽ അനാവൃതമായി…… മനുവിന്റെ കണ്ണുകൾ അവളുടെ മേനിയാകെ ഓടി നടന്നു….. വിറക്കുന്ന ചുണ്ടുകളും പിടക്കുന്ന കണ്ണുകളും അവനെ അവളിലേക്കു മാടി വിളിച്ചു…..

അവന്റെ കണ്ണുകൾ ആ ചുണ്ടുകൾ താണ്ടി കഴുത്തിലേക്ക് നീങ്ങി….. ഉമിനീരിറക്കുന്ന ചെറു ചലനം പോലും അവന്റെ ഉള്ളിൽ ചൂടുയർത്തി…..

കണ്ണുകൾ പതിയെ താഴോട്ട് നീങ്ങി…..

മാറിടുക്കിലെക്ക് ഒഴുകുന്ന വെള്ളത്തുള്ളികളിൽ അവന്റെ കണ്ണുകൾ തങ്ങി നിന്നു…. ഒരു വേള ആ വെള്ള തുള്ളികളാകാൻ മോഹിച്ചവൻ…… ആ മാറിടുക്കിലൂടെ കടന്ന് ചെന്ന് ഇരുമാറുകളെയെയും ചുംബിച്ചുണർത്താൻ മോഹിച്ചു….. ഉയർന്നു താഴുന്ന മാറിൽ നിന്നും കണ്ണുകൾ താഴേക്ക് ചലിച്ചപ്പോൾ നഗ്നമായ കാലുകൾ കണ്ടു…..മുട്ടിനു താഴെ നനഞ്ഞു നിൽക്കുന്ന രോമരാജികളിലേക്ക് കൊതിയോടെ നോക്കി നിന്ന് പോയി …… മനസ്സ് കൈവിടും പോലെ….

വിവേകം വികാരത്തിലേക്ക് വഴി മാറി…

മനുവിന്റെ പാദങ്ങൾ സൗപർ ണികയിലേക്ക് നടന്നടുത്തു ……

തുടരും