രചന – അഹം
അവളുടെ മൂക്കിന് തുമ്പിൽ വിരലുകൊണ്ടൊന്നു തട്ടി കുസൃതി ചിരിയോടെ പറഞ്ഞുകൊണ്ടവൻ തിരിഞ്ഞു നടക്കാനൊരുങ്ങി….
ഒന്ന് ഞെട്ടിയെങ്കിലും അത് കാണിക്കാതെ പുറകെ സച്ചുവും….
പക്ഷെ സ്റ്റാഫ് റൂമിന് മുൻപിൽ തങ്ങളെ ഉറ്റുനോക്കുന്നവരെ കണ്ട് അവരൊന്നു പകച്ചു…..
“മൈഥിലി……”
“സനൂപ് സാർ…..”
ഒരുമിച്ച് രണ്ടുപേരും മൊഴിഞ്ഞു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
വൈകുന്നേരം വാക ചുവട്ടിൽ പാർക്ക് ചെയ്ത ബൈക്കിൽ ഇരുന്ന് കൂട്ടുകാരോട് സംസാരിച്ചിരിക്കുമ്പോഴാണ് അവളെ പിന്നീട് കണ്ടത്…..
രാവിലെ അച്ഛനായിരിക്കും കൊണ്ട് വിട്ടത്…. തിരിച്ചു പോകാനുള്ള വഴിയൊക്കെ അറിയുമോ എന്തോ……
എല്ലാം പഠിച്ചു വരുന്നേ ഉണ്ടാവൂ എന്ന ചിന്ത അലട്ടിയപ്പോൾ കൂട്ടുകാരോട് യാത്ര പറഞ്ഞ് ഇറങ്ങി…..
സാധാരണ അവന്മാരുടെ കൂടെ കുറച്ചു കറങ്ങിയ ശേഷം ഒന്ന് ഓഫീസിൽ തല കാണിച്ചാണ് ഫ്ലാറ്റിലേക്ക് പോകാറുള്ളത്……
ഇന്ന് പക്ഷെ ഒന്നിനും മനസ്സ് വന്നില്ല…. അവളോട് ഒന്ന് സംസാരിച്ചാലേ ശെരിയാക്കൂ… രാവിലെ അവളുടെ കണ്ണിൽ തെളിഞ്ഞ വേദന അത് ഉള്ളം കാർന്നു തിന്നുന്നുണ്ട്……..
ബസ് സ്റ്റോപ്പിലേക്ക് ബൈക്ക് വിടുമ്പോൾ മനസ്സിൽ മുഴുവൻ അവളോട് എന്ത് പറയുമെന്നായിരുന്നു…..
ദൂരെന്ന് നോക്കുമ്പോൾ കണ്ടു ബസ് സ്റ്റോപ്പിൽ അവളുടെ അടുത്തേക്ക് നിർത്തുന്ന സനൂപ് സാറിന്റെ കാർ…..
അവൾ അടുത്ത് ചെന്ന് സംസാരിക്കുന്നതും ഡോർ തുറന്ന് ഉള്ളിലേക്ക് കയറുന്നതും കണ്ടപ്പോൾ തന്നെ ഉള്ളിലൊരു പിടപ്പുയർന്നു…..
“”എന്റേതാണ്….. എന്റേത് മാത്രം…..””
ഉള്ളിൽ നൊമ്പരമുണർന്നു….
സനൂപിന് അവളെ ഇഷ്ടമായിരുന്നെന്ന് അറിയുന്നതുകൊണ്ട് തന്നെ അവന്റെ പ്രെസന്റ്സ് മനുവിൽ സങ്കടവും ദേഷ്യവും ഒരേ പോലെ ഉയർന്നു……
ദേഷ്യം നിയന്ത്രിക്കാനാവാതെ വന്നപ്പോൾ ഫ്ലാറ്റിലേക്ക് പോകാതെ നേരെ ഓഫീസിലേക്ക് വിട്ടു…..
ഓഫീസിൽ എത്തുമ്പോഴേക്കും സ്റ്റാഫ്സൊക്കെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്….. ഇന്നത്തെ വർക്സ് വേഗം തന്നെ ചെക്ക് ചെയ്ത് നാളത്തെ വർക്ക് ഡീറ്റെയിൽസ് കൂടി പറഞ്ഞുകൊടുത്തു…..
എന്തുകൊണ്ടോ ഒന്നിലും മനസ്സുറക്കുന്നുണ്ടായിരുന്നില്ല… സൗപർണികയെ കാണാൻ മനസ്സ് തുടിക്കുന്നുണ്ട്…. ഇപ്പോഴും തന്റെ കണ്ണും മനസ്സും ആ കാറിനു പുറകിൽ തന്നെ ആണ് ….
ജോലിയൊക്കെ പെട്ടെന്ന് തീർത്തു ഫ്ലാറ്റിലേക്ക് വിട്ടു…. അവൾ അച്ഛനെ വിളിക്കുന്നതിന് മുൻപ് അവളോട് എല്ലാം പറയണം…. ഒന്നും നഷ്ടപ്പെടുത്താൻ വയ്യ…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രാവിലെ മനുവിനെയും എന്നെയും വളരെ അടുത്ത് കണ്ട ശേഷം സനൂപ് സാർ വിടാതെ പുറകെ തന്നെ ഉണ്ടായിരുന്നു….
അഭിമന്യു എന്തേലും മോശമായി പെരുമാറിയോ എന്നാ സാറിന്റെ ഡൌട്ട്….
പെട്ടെന്ന് സാറിനെയും കൂടെ ഒരു കുട്ടിയേയും കണ്ടപ്പോൾ ഒന്ന് പരുങ്ങി എങ്കിലും മനുവും ഞാനും രണ്ടുപേരും ഒന്നും സംഭവിക്കാത്ത ഭാവത്തിൽ മുൻപോട്ട് പോയിരുന്നു …..
സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴേക്കും സാർ പുറകെ തന്നെ ഓടി വരുന്നത് കണ്ടു….
വീഴാനാഞ്ഞപ്പോൾ മനു പിടിച്ചതാണെന്ന് പറഞ്ഞിട്ടൊന്നും സാർ വിശ്വസിച്ചില്ല….. അത്രയ്ക്ക് നല്ല പേരാണെന്ന് തോന്നുന്നു മനുവിന് ഈ കോളേജിൽ…. നല്ല ഒന്നാന്തരം ചീത്ത പേര്….. ഇതിനെ ആണൊ ഞാൻ ഇന്ന് രാവിലെ മഹാ പുരുഷനെ പോലെ വായിനോക്കി നിന്നത്…..
ഇന്ന് ഉണ്ടായത് വല്യൊരു ഷോക്ക് തന്നെ ആണ് എന്റെ ജീവിതത്തിൽ….. എന്റെ ആദർശങ്ങളെ കീഴ്മേൽ മറിക്കുന്ന സംഭവങ്ങൾ…… ഇപ്പോൾ അവനുമായി മനസ്സ് അകലാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു നോക്ക് കാണാതേ ഇനി ജീവിക്കാൻ സാധിക്കില്ല എന്ന് ഹൃദയം അലമുറയിടുന്നുണ്ട് ….. അത്രയേറെ ആഴത്തിൽ ഈ അഞ്ചു മാസങ്ങൾക്കുള്ളിൽ അവൻ പതിഞ്ഞിരിക്കുന്നു……
പക്ഷെ മറന്നേ ഒക്കൂ…. ഹൃദയം ആഗ്രഹിക്കുന്നുണ്ടെങ്കിലും പറിച്ചു മാറ്റിയെ ഒക്കൂ….. കളിയാക്കലുകളോ മുറുമുറുപ്പുകളോ കേൾക്കാൻ വയ്യ….. ആരുടെ മുൻപിലും ഇതിന്റെ പേരിൽ തല കുനിക്കാൻ വയ്യ……
പക്ഷെ അതിന് സാധിക്കുമോ തനിക്ക്…..
ഉറപ്പില്ല…… എന്നാലും ശ്രമിച്ചേ മതിയാകൂ…..
ബുദ്ധിയും മനസ്സും തമ്മിൽ കലഹം നടത്തികൊണ്ടേ ഇരുന്നു……
വൈകുന്നേരം കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ടിരുന്നു കൂട്ടുകാരുടെ ഇടയിൽ ഇരുന്ന് എന്തോ പറഞ്ഞ് ചിരിക്കുന്ന മനുവിനെ…. ഫ്ലാറ്റിലേക്ക് എങ്ങനെ പോകുമെന്ന് യാതൊരു നിശ്ചയവുമില്ല…. രാവിലെ അച്ഛൻ കൊണ്ടുവിടുമ്പോൾ പോകേണ്ട വഴിയൊക്കെ പറഞ്ഞുതന്നിരുന്നു…. പക്ഷെ ഇന്നത്തെ ഷോക്കിൽ എല്ലാം മറന്ന് പോയി……
അവന്റെ അടുത്ത് പോയി ചോദിച്ചാലോ എന്ന് കരുതി നോക്കുമ്പോഴാ അത് കണ്ടത്….
കുറച്ച് ദൂരെ മാറി കുറച്ച് പെൺകുട്ടികൾ അവനെ നോക്കി നിൽപുണ്ടായിരുന്നു… അതിൽ ഇന്ന് രാവിലെ സനൂപ് സാറിനോപ്പം കണ്ട ആ കുട്ടിയുമുണ്ട്…..
വെറുതെ ഒരു സംശയത്തിന് ഇട വേണ്ട എന്ന് കരുതി ധൈര്യം സംഭരിച്ച് ബസ് സ്റ്റോപ്പിലേക്ക് പോയി…. ഇറങ്ങേണ്ട സ്റ്റോപ്പും ഫ്ലാറ്റിന്റെ പേരും ഓർമയുണ്ട്….
ടെൻഷനോടെ ബസ് കാത്ത് നിൽകുമ്പോഴാ മുൻപിൽ ദൈവധൂതനെ പോലെ സനൂപ് സാർ വന്നത്…..
ആള് ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ മറുതൊന്നും പറയാതെ കൂടെ കയറി… പക്ഷെ അത് പാര ആയി മാറിയത് ഹസ്ബന്റിനെ കുറിച്ചുള്ള കിള്ളി കിള്ളി ചോദ്യത്തിലാ….
പേരും വീടും ജോലിയും എന്തിനേറെ ജന്മനക്ഷത്രം വരെ ചോദിച്ച് വലച്ചു ആൾ….
കള്ളവും സത്യവും മിക്സ് ചെയ്ത് ഉത്തരം പറഞ്ഞ് തൊണ്ട വറ്റിപോയി…..
ഷെൽട്ടർ ഹോം ബിൽഡഴ്സിന്റെ എംഡി മനു ശിവശങ്കരൻ ആണ് ഹസ്ബൻഡ്ന്ന് പറഞ്ഞപ്പോൾ പിന്നെ ആളെ കാണണം എന്നായി അടുത്ത ആവശ്യം…. അവസാനം ഹസ്ബൻഡ് ഔട്ട് ഓഫ് സ്റ്റേഷൻ ആണ്… സിക്സ് മന്ത് കഴിയും വരാനെന്നൊക്കെ പറഞ്ഞ് തടി തപ്പി…. ഒരു മാതിരി വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് തോളെൽ വച്ച അവസ്ഥ ആയിരുന്നു കാറിൽ നിന്ന് ഇറങ്ങും വരെ….
സ്‌പേർ കീ ഉപയോഗിച്ച് ഫ്ലാറ്റ് തുറന്നു…. രാവിലെ അച്ഛൻ അത് തന്നിരുന്നു…. അച്ഛനും അമ്മയും ഉച്ചയ്ക്ക് പോയി…. ഉള്ളിൽ കയറിയപ്പോൾ ആകെ ഒരു ശൂന്യത…. രാവിലെ ഉണ്ടായിരുന്ന സന്തോഷമൊന്നും ഇപ്പോൾ ഇല്ല…. ആകെ ഒരു മരവിപ്പ് മാത്രം……
ഇനി മനുവിനെ ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ മാത്രം സാധിക്കില്ലെന്ന് മനസ്സ് മന്ത്രച്ചുകൊണ്ടിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഫാറ്റിനു മുൻപിൽ എത്തി കാളിങ് ബെൽ പ്രെസ്സ് ചെയ്യുമ്പോൾ മനുവിന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു….
സച്ചുവിനെ കാണാനായി ഹൃദയം വല്ലാതെ കൊതിച്ചു തുടങ്ങി…..
അൽപ നേരം കഴിഞ്ഞപ്പോൾ സച്ചു ഡോർ തുറന്ന് കൊടുത്തു….
അകത്തേക്ക് കയറുമ്പോൾ മനു അവളെ തന്നെ നോക്കി…..
മുഖം കടന്നൽ കുത്തിയതുപോലെ വീർപ്പിച്ചു വെച്ചിട്ടുണ്ട്…..
ഹാളിൽ നോക്കുമ്പോൾ രാവിലെ അവൾ കൊണ്ടുവന്ന രണ്ട് ബാഗുകൾ അവിടെ ഉണ്ട്….
ദൈവമേ ഇവൾ വീട് വിട്ട് പോകുവാണോ…. മനു വിന്റെ ഉള്ളം വേവലാതി പൂണ്ടു…. ഒരു വേദന ഉള്ളിൽ നിറയുന്നതവൻ അറിഞ്ഞു….
എങ്കിലും നോട്ടത്തിൽ അല്പം ഗൗരവം വരുത്തി അവൻ….
“”നീ ഇതൊക്കെ കൊണ്ട് എങ്ങോട്ടാ…..””
അല്പം ദേഷ്യത്തോടെ തന്നെ സച്ചുവിനോട് ചോദിച്ചു…..
കേട്ട ഭാവം നടിച്ചില്ല അവൾ…..
ഇനി ഇവൾ സനൂപ് തെണ്ടിയോട് എല്ലാം പറഞ്ഞ് അവന്റെ കൂടെ പോകുവായിരിക്കുമോ….
അപ്പൊ ഞാനോ…. ഞാൻ അവളുടെ ഭർത്താവ് അല്ലെ…..
അല്ല…. അവൾ ചിലപ്പോ എന്നെ ഭർത്താവ് ആയി കണ്ടിട്ടുണ്ടാകില്ല ….. കല്യാണം ഒരു കോൺട്രാക്ട് ആക്കി മാറ്റിയവൻ ആണല്ലോ ഞാൻ….
ഇനി അഥവാ ഇവൾ സ്നേഹിച്ചിട്ടുണ്ടെങ്കിൽ കൂടി അതൊക്കെ ഇന്ന് ഇല്ലാതായിട്ടിണ്ടാകും… ഇന്ന് എന്നെ അവിടെ കണ്ടപ്പോൾ ആ കണ്ണിൽ തെളിഞ്ഞു കണ്ടിരുന്നു വേദന ….
സൗപർണികയെ എനിക്ക് നഷ്ടപ്പെടാൻ പോകുവാണോ…. അവളെ വിട്ടൊരു ജീവിതം ഇനി മുന്പോട്ട് ഉണ്ടാകുമോ…..
പറ്റില്ല…. തനിക്ക് ഇനി ഇവൾ ഇല്ലാതെ പറ്റില്ല…. തനുവും മനവും ഇപ്പോൾ ആഗ്രഹിക്കുന്നത് ഒരേ ഒരു പേരാണ്…
സൗപർണിക…..
അവളില്ലാത്തൊരു ജീവിതം ഇനി സാധ്യമല്ല….
ആർക്കും വിട്ടുകൊടുക്കില്ല എന്റെ സൗപർണികയെ….. അവൾ ഈ അഭിമന്യുവിന്റെ മാത്രമാ…..
അവളുടെ മൗനം അവന്റെ ദേഷ്യവും വേദനയും കൂട്ടിക്കൊണ്ടിരുന്നു….
“” ഡി…. നിന്നോടാ ഞാൻ ചോദിച്ചേ ബാഗൊക്കെ എടുത്ത് ഒരുങ്ങി കെട്ടി എങ്ങോട്ടാണെന്ന്….. “”
മനുവിന്റെ അലർച്ചയിൽ അതുവരെ മൈൻഡ് ചെയ്യാതിരുന്ന സച്ചു ഞെട്ടി തരിച്ചു….
“”ഞാൻ ആ റൂമിൽ കിടക്കില്ല…. പറഞ്ഞ് പറ്റിച്ചു കല്യാണം കഴിച്ചിട്ട് ഇപ്പോൾ എന്നെ പേടിപ്പിക്കാൻ നോക്കണ്ട…… എനിക്ക് മനുവിനെ ഇനി എന്റെ ഭർത്താവായി കാണാൻ സാധിക്കില്ല…..എന്റെ സ്റ്റുഡന്റിന്റെ കൂടെ എന്നേക്കാൾ ഇളയവന്റെ കൂടെ ഒരു ബെഡോ റൂമൊ ഷെയർ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല…. ശെരിക്കും ലൈഫ് പോലും ഷെയർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല…. എനിക്ക് ആ റൂം തുറന്ന് താ…. അച്ഛനും അമ്മയും പോകുമ്പോൾ അത് ലോക്ക് ചെയ്തു പോയി കളഞ്ഞു….. പോകാൻ വേറൊരിടം ആകുന്നത് വരെ ഞാൻ ഇവിടെ ഉണ്ടാകും……””
അവളുടെ വാക്കിൽ ആദ്യം ഒന്ന് വേദനിച്ചെങ്കിലും ആ വേദനയ്ക്കുള്ള പരിഹാരം കൈയിൽ ഉള്ളത് കൊണ്ട് തന്നെ അവൻ അതിൽ ആശ്വാസം തോന്നി….
അച്ഛനോടും അമ്മയോടും മനസ്സറിഞ്ഞു നന്ദി പറഞ്ഞ് ഉള്ളിൽ. തങ്ങളെ ഒരുമിപ്പിക്കാനാണ് അച്ഛനും അമ്മയും ആ റൂം ലോക്ക് ചെയ്തു പോയതെന്ന് അവന് മനസ്സിലായി…. ഒരുമിച്ച് ഒരു റൂമിൽ താമസിക്കുമ്പോൾ പരസ്പരം അടുക്കുമെന്നവർക്ക് അറിയാം…..രാവിലെ എന്നെ നന്നാക്കാൻ അവർ ചെയ്ത വിദ്യ ആണെങ്കിൽ ഇപ്പോൾ അത് ഉപകാര പെട്ടിരിക്കുന്നത് ശെരിക്കും തനിക്കാണ്…. രാവിലെ ഇവിടെ നിന്ന് ഇറങ്ങും വരെ പ്രണയത്തോടെ നോക്കി നിന്നവളാണ്….. അവളെ അല്പം കളിപ്പിക്കാൻ ഉദ്ദേശിച്ചു തന്നെയാ തന്റെ ഉള്ളിലെ പ്രണയം കണ്ണുകളിൽ തെളിയിക്കാതെ മറച്ചു പിടിച്ചതും…… ഇപ്പൊ നേരെ തിരിച്ചായി കാര്യങ്ങൾ……. അവളുടെ പ്രണയമൊക്കെ ആവി ആയി പോയി…. ഞാൻ ആണെങ്കിൽ പ്രണയ പരവശനും….. ദൈവത്തിന്റെ വികൃതികൾ……
“” എന്റെ കൈയിൽ കീ ഇല്ല…. അച്ഛന്റെയും അമ്മയുടെയും റൂം ആണത്…. അവരുടെ കൈയിലെ കീ കാണൂ….. നീ വാ നമ്മുടെ റൂം ഉണ്ടല്ലോ ഇവിടെ…….. “”
ഒരു കൈയാൽ സച്ചുവിന്റെ കൈയിൽ പിടിച്ച് മറു കൈയാൽ അവളുടെ ബാഗും എടുത്ത് മനു അവരുടെ റൂമിലേക്ക് നടന്നു….
സച്ചു ശക്തിയിൽ കൈ കുടഞ്ഞുകൊണ്ട് അവന്റെ കൈക്കുള്ളിൽ നിന്ന് തന്റെ കൈ മോചിപ്പിച്ചു…..
“” എന്താ മനു നിനക്ക് പറഞ്ഞാൽ മനസ്സിലാവാത്തത്….. എനിക്ക് പറ്റില്ല ഈ ബന്ധം മുൻപോട്ട് കൊണ്ടുപോകാൻ…. ഞാൻ ആഗ്രഹിച്ചിരുന്നു ഈ താലി എന്നും കഴുത്തിൽ ഉണ്ടാകണമെന്ന് പക്ഷെ ഇപ്പോൾ ഇത് എന്നെ കൊല്ലാതെ കൊല്ലുന്നു…. കുടുംബക്കാരും നാട്ടുകാരും എല്ലാവരും അവരവരുടെ കാര്യത്തിന് വേണ്ടി എന്നെ ബലികൊടുത്തു….. ആഗ്രഹങ്ങളും ആശകളും എല്ലാം അഗ്നികിരയായി….. എന്നിട്ടും ഞാൻ കിട്ടിയ ജീവിതത്തെ സ്നേഹിക്കാൻ ശ്രമിച്ചു….. ഈ താലിയെയും അത് ചാർത്തിയവനെയും നെഞ്ചിൽ കൊണ്ട് നടന്നു….. പക്ഷെ അതും…….
നിനക്ക് അറിയോ മനു….. സനൂപ് സാറിനു എന്നെ ഇഷ്ടമായിരുന്നു…. പക്ഷെ എനിക്ക് ഒരിക്കലും അങ്ങോട്ട് അത് തോന്നില്ല…
കാരണം ഗുരു ശിഷ്യ ബന്ധത്തിന് ഒരു പവിത്രത ഉണ്ട്…. ഞാൻ അത് മാനിക്കുന്ന കൂട്ടത്തിലാ…… എനിക്ക് ഒരിക്കലും എന്റെ സ്റുഡന്റ്‌നെ ഭർത്താവായി കാണാൻ സാധിക്കില്ല….. പോരാതെ എന്നേക്കാൾ ഇളയവനും……
പക്ഷെ എന്റെ ഹൃദയമുണ്ടോ അത് കേൾക്കുന്നു…. നിനക്ക് വേണ്ടി അത് എന്നോട് വാദിക്കുന്നു…. നിന്നെ വേണമെന്ന് വാശി പിടിക്കുന്നു….. എനിക്ക് അറിയില്ല എന്ത് ചെയ്യണമെന്ന്……. എനിക്ക് മാത്രം എന്താ ഇങ്ങനെ…….””
സച്ചു പൊട്ടികരഞ്ഞുകൊണ്ട് നിലത്തിരുന്നു….
മനുവിന് അവളുടെ അവസ്ഥ മനസ്സിലാവുന്നുണ്ടായിരുന്നു…..
അധ്യാപകനും വിദ്യാർത്ഥിയും വിവാഹം കഴിക്കുന്നുണ്ട്…. അത് തെറ്റല്ല….. കാരണം പ്രണയം തെറ്റല്ല…. അത് ആർക്ക് ആരോട് വേണേലും തോന്നാം…..
സൗപർണികയുടെ ചിന്തകളും തെറ്റല്ല…… ഗുരു ശിഷ്യ ബന്ധത്തിന്റെ പവിത്രതയിൽ വിശ്വസിക്കുന്ന അത് മാനിക്കുന്ന ആളുകളുമുണ്ട് നമുക്കിടയിൽ…. അധ്യാപകരെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് കാണുന്നവർ…..
അതൊക്കെ എന്ത് തന്നെ ആയാലും ഞങ്ങൾക്കിടയിലുള്ള ഈ ബന്ധത്തെ അറുത്ത് മുറിച് മാറ്റാൻ പറ്റില്ല…. എന്റെ ഹൃദയത്തിന്റെ പാതി ഞാൻ അവൾക്ക് പകുത്ത് നൽകി….. ഇനി ഇവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല……
മനു സച്ചുവിനെ ചേർത്ത് പിടിച്ച് സോഫയിൽ ഇരുത്തി…..
കരഞ്ഞു കരഞ്ഞു അവസാനം അവളിൽ നേർത്ത തേങ്ങൽ മാത്രമായി……
മനു അവളുടെ കൈകൾ കൂടി ചേർത്ത് പിടിച്ചു…..
“” താൻ ഇങ്ങനെ ടെൻഷനാവാതെ….. എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ ഉള്ളം……. നീ എന്നെ ഇഷ്ടപെടുന്നുണ്ട്…. അത് നിന്റെ കണ്ണുകൾ പറയുന്നുണ്ട്…. നീ എന്റെ സാമിപ്യം ആഗ്രഹിക്കുന്നുണ്ട്…. അത് ഈ ഹൃദയ താളം പറയുന്നുണ്ട്….. പക്ഷെ നിന്റെ കോൺസെപ്റ്റ്സ് അത് മാറ്റാനും നിനക്ക് സാധിക്കുന്നില്ല……. നീ എന്നിൽ നിന്ന് അകന്ന് നിൽക്കാൻ ശ്രമിക്കും തോറും നീ കൂടുതൽ വേദനിക്കുവാണ് സൗപർണിക….. ഈ താലിയേയോ അത് കെട്ടിയ എന്നെയോ മറക്കാൻ നിനക്ക് സാധിക്കില്ല……. “”
തല കുമ്പിട്ടു ഇരിക്കുവാണെങ്കിലും മനു പറയുന്ന ഓരോ വാക്കും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…..
“”നിന്റെ ഇപ്പോഴത്തെ പ്രശ്നം നീ കല്യാണം കഴിച്ചത് നിന്റെ സ്റുഡന്റ്‌നെ ആണ്… അവൻ നിന്നെക്കാളും ഇളയതാണ് എന്നൊക്കെ ഉള്ളതല്ലേ…. അതിൽ ഒരു പ്രശ്നത്തിന് ഞാൻ പരിഹാരം കാണട്ടെ……””
അത്ര നേരം മുറുകി ഇരുന്ന അന്തരീക്ഷം പതുക്കെ അയയാൻ തുടങ്ങി….
സച്ചു ആകാംഷയോടെ അവനെ ഉറ്റു നോക്കി……
തുടരും…….

by