രചന – ഭവ്യ ഭാസ്ക്കരൻ
- നിള കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു. വിയർപ്പു തുള്ളികളെ കൈകളാൽ തൊടച്ചു കൊണ്ടവൾ ദീർഘശ്വാസം എടുത്തു.
അമ്മാ.. എപ്പോഴാ പോയതു.. എന്നോർത്ത് കൊണ്ടു അവൾ കട്ടിലിൽ നിന്നും ഇറങ്ങി.
നിറമിഴിയാലേ നിൽക്കുന്ന ആ അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞതും, നിളയുടെ ഉള്ളം വിങ്ങി.
അവൾ റൂമിൽ അങ്ങോട്ടു ഇങ്ങോട്ടും നടന്നു.
ആ അമ്മയെ കാണണം, അല്ലെങ്കിൽ എനിക്ക് ഒരു സമാദാനവും കിട്ടില്ല. അവർ ആരായാലും ഇനിയും ആ കണ്ണു നിറയാൻ പാടില്ല. അവൾ സ്കൂട്ടിയുടെ ചാവിയും എടുത്തു പുറത്തേക്കു ഇറങ്ങി.
മോളെ.. പിറകിൽ നിന്നും മാലിനി വിളിച്ചു.
അവൾ തിരിഞ്ഞു നോക്കി.
എങ്ങോട്ടാ..? മാലിനി ചോദിച്ചു.
മിത്രയുടെ വീട് വരെ.. ഞാൻ പോയിട്ട് വരാം അമ്മാ.. അവൾ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു പോയി.
അപ്പോഴാണ്.. നീരവും മിത്രയും അങ്ങോട്ടു വന്നത്.
കാറിൽ നിന്നും ഇറങ്ങുന്ന മിത്രയെയും നീരവിനെ മാലിനി നോക്കി നിന്നു.
മോളെ.. മാലിനി വിളിച്ചു.
എന്താ അമ്മാ..?
മോളെ കാണണം എന്നു പറഞ്ഞു.. നിള ഇപ്പോ ഇവിടുന്നു ഇറങ്ങിയേ ഉള്ളൂ. തലവേദന ആണെന്നു പറഞ്ഞു ഇത്ര നേരം കിടക്കായിരുന്നു.
ആണോ.. ഞാൻ അവളെ ഒന്നു വിളിക്കട്ടെ. മിത്ര ഫോൺ എടുത്തു അവളുടെ നമ്പർ ഡയൽ ചെയ്തു.
അവസാന റിങ്ങിൽ നിള ഫോൺ എടുത്തു.
ഡീ.. നീ എവിടെയാ ഞാൻ നിന്റെ വീട്ടിൽ ഉണ്ട്. മിത്ര ഫോൺ എടുത്തതും പറഞ്ഞു.
ആഹ്. ഞാൻ അത്യാവശ്യമായി ഒരിടം വരെ പോവാ. ഞാൻ പോയി വന്നിട്ട് കാണാം. നീ വീട്ടിലേക്കു പൊയ്ക്കോ..?
ഡീ എങ്ങോട്ടാ.. നിന്റെ തലവേദന എങ്ങനെ ഉണ്ട്.
എനിക്ക് കുഴപ്പം ഒന്നും ഇല്ലടി. ഞാൻ വരുന്ന വഴി നിന്റെ വീട്ടിലേക്കു വരാം. ശെരി ഞാൻ വക്കാ.. നിള ഫോൺ കട്ട് ചെയ്തു.
അവൾ എന്താ പറഞ്ഞെ.. അച്ചു മിത്രയോട് ചോദിച്ചു.
എങ്ങോട്ടാ പോവാണെന്നു പറഞ്ഞു. വരുമ്പോൾ എന്റെ വീട്ടിലേക്കു വരാം എന്നുo.
മ്മ്. അച്ചു ഒന്നു മൂളി.
ഈ ഇടയായി കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് അവൾക്കു, ഇങ്ങോട്ട് വരട്ടെ.. മോളെ വാ.. കുറച്ചു കഴിഞ്ഞു പോവാം, അച്ചു കൊണ്ടാക്കി തരും. മാലിനി പറഞ്ഞു.
ആഹ്. മിത്ര അച്ചുവിനെ ഒന്നു നോക്കിയ ശേഷം അകത്തേക്ക് പോയി.
അച്ചു എന്തോ ആലോചിച്ച ശേഷം ഫോൺ എടുത്തു, ആരുടെയോ നമ്പറിലേക്ക് കാൾ ചെയ്തു സംസാരിച്ചു, അകത്തേക്ക് കയറി.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
നിളയുടെ സ്കൂട്ടി കോവിലത്തു ചെന്നു നിന്നു.
എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം അവൾ അവിടെ തന്നെ നിന്നു. പുറത്തേക്കു വന്ന ലഷ്മി അവളെ കണ്ടു അത്ഭുതത്തോടെ നോക്കി.
അവർ അവളുടെ അടുത്തേക്ക് ചെന്നു.
മോൾ എന്താ ആരോടും ഒന്നും പറയാതെ പോയെ…?
അത് ആന്റി.. ഞാൻ.. പാർവതിയുടെ റൂമിൽ നടന്നത് എല്ലാം നിള ലക്ഷ്മിയോട് പറഞ്ഞു.
ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു. അതു കണ്ടപ്പോൾ നിളയും വല്ലാതെയായി.
സോറി ആന്റി. പെട്ടെന്ന് ഞാൻ പേടിച്ചു പോയി അതാ.
സാരമില്ല മോളെ.. പാറു ആരെയും ഉപദ്രവിക്കില്ല. മോളെ കണ്ടപ്പോൾ അവൾക്കു ഗൗരി മോളെ ഓർമ വന്നത് കൊണ്ടാ.. അങ്ങനെ ഒക്കെ സംഭവിച്ചതു.
ആരാ.. ഗൗരി…?
പാറുവിന്റെ ഓരോ ഒരു മകൾ.. ഞങ്ങളുടെ എല്ലാം പൊന്നു മോൾ.. പക്ഷേ.. ദൈവത്തിനു പോലും അസൂയ തോന്നിയിട്ട് ഉണ്ടാവും, അതാവും എന്റെ കുഞ്ഞിനെ ഈ ലോകത്തു നിന്നു കൊണ്ടു.. പോയതു. ലക്ഷ്മി ഒലിച്ചു ഇറങ്ങിയ കണ്ണുനീർ തുടച്ചു.
നിള എല്ലാം കേട്ടു ഞെട്ടി തരിച്ചു നിന്നു. ഉള്ളം വല്ലാതെ വിങ്ങി എന്തിനു എന്നറിയാതെ..
മോളെ.. കണ്ടപ്പോഴാ.. അവൾ..വീണ്ടും.. അവരുടെ വാക്കുകൾ മുറിഞ്ഞു.
മോൾക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ കുറച്ചു നേരം എന്റെ പാറുവിന്റെ അടുത്ത് ഇരിക്കോ.. ലക്ഷ്മി നിളയുടെ കൈകളിൽ പിടിച്ചു കൊണ്ടു പറഞ്ഞു.
മ്മ്. നിള തലയാട്ടി.
ഉമ്മറത്തെ ചാരു കസേരയിൽ ഇരിക്കുന്ന വർമ്മക്കു ഒരു ചെറു പുഞ്ചിരി നൽകി കൊണ്ടു അവൾ ലക്ഷ്മികൊപ്പം നടന്നു.
ആന്റി ബാക്കി ഉള്ളവർ ഓകെ എവിടെ..?
നടത്തിനു ഇടയിൽ നിള ചോദിച്ചു.
ഞാനും പാറും, അച്ഛനും അമ്മയും മാത്രമേ ഉള്ളൂ, ബാക്കി എല്ലാവരും ഓരോരോ ആവിശ്യത്തിനായി പുറത്തു പോയി.
അവർ രണ്ടു പേരും പാർവതിയുടെ റൂമിലേക്ക് നടന്നു.
ലക്ഷ്മിയും നിളയും ചെല്ലുമ്പോൾ പാർവതി നല്ല മയക്കത്തിൽ ആണ്.
ഞാൻ വിളിക്കാം.. ലക്ഷ്മി പറഞ്ഞു.
വേണ്ട ആന്റി. കിടന്നോട്ടെ.. നിള ലക്ഷ്മിയെ തടഞ്ഞു.
മോളെ ഇവിടെ ഇരിക്കെ, കുറച്ചു കഴിയുമ്പോൾ ഉണരും, ഞാൻ പോയി മോൾക് കുടിക്കാൻ എടുത്തു വരാം. അതും പറഞ്ഞു ലക്ഷ്മി അവിടെ നിന്നും പോയി.
നിള പതിയെ പാർവതിയുടെ അടുത്ത് പോയിരുന്നു. നെറുകിൽ തലോടി, കവിളിൽ കൈ വച്ചു, നെറുകിൽ ചുണ്ടുകൾ ചേർത്തു. അവൾ ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. മകളുടെ സാന്നിദ്യം അറിഞ്ഞപോൽ ആ അമ്മയുടെ മുഖത്തു പുഞ്ചിരി വിടർന്നു. ഒന്നു കുറുകി കൊണ്ട് സൈഡിലേക്കു തിരിഞ്ഞു കിടന്നു.
പതിയെ അവൾ എഴുന്നേറ്റ് പാർവതിയെ ഒന്നു നോക്കിയ ശേഷം അവൾ റൂമിനു വെളിയിൽ ഇറങ്ങി.
അപ്പോഴേക്കും ലക്ഷ്മി അവൾക്കു കുടിക്കാൻ ഉള്ളതു കൊണ്ടു വന്നു.
ഇന്നാ മോളെ.. ഗ്ലാസ് അവൾക്കു നേരെ നീട്ടി. അതും വാങ്ങി കുടിച്ചു, ഗ്ലാസ് തിരികെ നൽകി.
ആന്റി ഞാൻ ഇറങ്ങാ..
പാറുവമ്മാ ഉണർന്നാൽ.. ഞാൻ നാളെ പാറുവമ്മായെ കാണാൻ വരും എന്നു പറഞ്ഞോളൂ. നിള ചെറു ചിരിയോടെ പറഞ്ഞു.
ലക്ഷ്മിയുടെ മുഖം സന്തോഷത്താൽ വിടർന്നു.
നിള എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.
അവിടുന്ന് പോരുമ്പോൾ എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
രാത്രിയിൽ എല്ലാവരും കൂടി ഹാളിൽ ഒത്തു കൂടി, ഓരോന്നും സംസാരിക്കുന്ന ഇടയിൽ മാധവ് പറഞ്ഞു, ശങ്കർ കീർത്തനയുടെ ആദിയുടെ വിവാഹത്തെ കുറിച്ച് ഇന്ന് സംസാരിച്ചിരുന്നു. ഹാളിൽ ഇരിക്കുന്ന എല്ലാവരോടുമായി പറഞ്ഞു.
അതു കേട്ടു കൊണ്ട് ആണ് ആദി അങ്ങോട്ടു വന്നത്.
അതു നടക്കില്ല. മാധവിനെ നോക്കി കൊണ്ടു ഉറച്ച സ്വരത്തിൽ ആദി പറഞ്ഞു.
മോനെ അവൾ നല്ല കുട്ടിയാണ്. ഞങ്ങൾക്കു എല്ലാവർക്കും ആഗ്രഹം ഉണ്ട് നിന്റെ വിവാഹം കഴിഞ്ഞു കാണാൻ. ലക്ഷ്മി പറഞ്ഞു.
കീർത്തന എനിക്ക് നല്ലയൊരു സുഹൃത്തു മാത്രം ആണ്. അതിനു അപ്പുറം ഒന്നുമില്ല. പിന്നെ… എനിക്ക് നിളയെ ഇഷ്ടം ആണ്. അവളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ.
എല്ലാവരും അമ്പരപ്പോടെ അവനെ നോക്കി.
അതു നടക്കില്ല ആദി… നിന്നെ മാത്രം സ്നേഹിക്കുന്ന പെൺകുട്ടിയാ കീർത്തന. അവളാ നിന്റെ പെണ്ണ്. ലക്ഷ്മി ഗൗരവത്തിൽ പറഞ്ഞു.
അമ്മാ എന്തൊക്കെ പറഞ്ഞാലും ആദി ഒരു പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തുന്നുണ്ടെങ്കിൽ അതു നിളയുടെ കഴുത്തിൽ ആയിരിക്കും.
ആദി.. ലക്ഷ്മി ദേഷ്യത്തോടെ വിളിച്ചു. അവൻ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.
ഒന്നും പറയാൻ ആവാതെ എല്ലാവരും പരസ്പരം നോക്കി.
അവന്റെ ഇഷ്ടം അതാണെങ്കിൽ അതു തന്നെ നടക്കട്ടെ.. വർമ മാധവിനെ നോക്കി പറഞ്ഞു കൊണ്ടു അവിടെ നിന്നും എഴുന്നേറ്റ് റൂമിലേക്ക് പോയി.
അച്ഛാ… എന്തായി അങ്കിളിനോട് ചോദിച്ചോ.. കീർത്തന ആകാംഷയോടെ ചോദിച്ചു.
സ്ഥിരം പല്ലവി തന്നെ.. ആദിയുടെ സമ്മതം ഇല്ലാതെ ഒന്നും നടക്കില്ല. ദേഷ്യത്തോടെ മദ്യം ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊണ്ടു ശങ്കർ പറഞ്ഞു.
കീർത്തനയുടെ മുഖം വാടി.
മോളു.. വിഷമിക്കേണ്ട. ആദിയെ നിനക്ക് അച്ഛൻ നേടി തന്നിരിക്കും. ഇത്രെയും കാലം നമ്മൾ നമ്മൾ ചെയ്തത് ഒന്നും വെറുതെ ആവില്ല. അവിടെ എല്ലാവർക്കും നിന്നെ ഒരുപാടു ഇഷ്ടം ആണ്. ഇനി അതു വച്ചു നമ്മുക്ക് ഒന്നു കളിക്കാം. ശങ്കർ മകളെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.
അവളുടെ മുഖത്തു പുഞ്ചിരി വിടർന്നു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മാധവേട്ടാ.. ആദിക്കു ആ കുട്ടിയെ ഇഷ്ടം ആണെന്ന്. ഇനി എന്താ ചെയ്യാ.. കട്ടിലിൽ ചാരി ഇരിക്കുന്ന മാധവിന്റെ അടുക്കൽ ഇരുന്നു കൊണ്ടു ലക്ഷ്മി ചോദിച്ചു.
എനിക്ക് അറിയില്ല ലച്ചു.. എന്താ ചെയ്യേണ്ടത് എന്ന്.. കീർത്തന മോളോട് എന്താ പറയാ.. ശങ്കർ.. അവൻ.. മാധവിന്റെ വാക്കുകൾ മുറിഞ്ഞു.
അവൻ ഇപ്പോ ഇങ്ങനെ ഒരു തീരുമാനം എടുത്തത് പാറുവിന് വേണ്ടിയാ. അവനെ അങ്ങനെ ഒരു തീരുമാനമെടുത്തതിൽ അവനെ തെറ്റ് പറയാൻ പറ്റില്ല. നമ്മളെക്കാൾ അവനെന്നും ഇഷ്ടം പാറുവിനെ നന്ദുവിനെ ആയിരുന്നു. അവൻ അവർക്കു വേണ്ടി ഓരോന്നും ചെയ്യുമ്പോൾ നഷ്ടമാവുന്നത് അവന്റെ ജീവിതം ആണ്.
നന്ദു ഉണ്ടായിരുന്നെങ്കിൽ.. നമ്മുക്ക് ഇങ്ങനെ വിഷമിക്കേണ്ടി വരില്ലായിരുന്നു.
ആദി എന്നും നന്ദയുടെ മാത്രം ആണ്. എന്റെ മരണം വരെയും അതു അങ്ങനെ തന്നെ ആവും.
ലക്ഷ്മി യും മാധവും ഞെട്ടി കൊണ്ട് അവനെ നോക്കി. ആദി വാതിൽ ലോക്ക് ചെയ്തു അവർക്കു അരികിലേക്ക് വന്നു.
എനിക്ക് അച്ഛനോടും അമ്മയോടും സംസാരിക്കാൻ ഉണ്ട്.
മോനെ… നിള ഒരു പാവം കുട്ടിയാണ്. ആ കുട്ടിയുടെ ജീവിതം നീയായിട്ട് ഒന്നിന്റെ പേരിലും നശിപ്പിക്കരുത്. മാധവ് ആദിയെ നോക്കി പറഞ്ഞു.
ആദി പുഞ്ചിരിച്ചു. അവർ അവനെ കൂർപ്പിച്ചു നോക്കി.
എന്താ.. കണ്ണാ.. നിൻറെ ഉദ്ദേശ്യം.. എന്തൊക്കെയാ നീ പറയെ പ്രവർത്തിക്കെ ചെയ്യുന്നത്.. മാധവ് ചോദിച്ചു.
അന്നും ഇന്നും ഒരു വാക്കെ.. ആദിക്കു ഉള്ളൂ. നന്ദുവിന്റെ മാത്രം നന്ദേട്ടൻ ആയിരിക്കും ഞാൻ, കണ്ണിൽ കുസൃതി ഒളിപ്പിച്ചു കൊണ്ടവൻ പറഞ്ഞു.
പിന്നെ എന്തിനാണ് നിളയെ.. നീ വിവാഹം ചെയ്യണം എന്ന് പറയുന്നത്.
കാരണം അവൾ “ഗൗരിനന്ദ” ആയതു കൊണ്ടു.
മാധവും ലക്ഷ്മിയും ഒരുപോലെ ഞെട്ടി.
നീ എന്താ പറഞ്ഞെ.. മാധവ് പകപോടെ നോക്കി.
അവൾ എന്റെ നന്ദുവാണു അച്ഛാ.. ആദി കൈയിൽ ഉള്ള DNA റിപ്പോർട്ട് മാധവിനു നേരെ നീട്ടി.
മാധവ് അതു വാങ്ങി വായിച്ചു.
മോനെ.. ഇടറിയ ശബ്ദത്തോടെയാൾ അവനെ വിളിച്ചു.
തുടരും
.

by