രചന – രോഹിണി ആമി
വന്നുകൂടെ വേദൂ എന്റെ ജീവിതത്തിൽ………. ഞാൻ ആദിത്യനോട് സംസാരിക്കാം……. ക്ഷമ ചോദിക്കാം…….. എനിക്ക് നീയും മോനും ഇല്ലാതെ പറ്റില്ല………. നിന്നെ കണ്ടു ക്ഷമ പറഞ്ഞു പോകാമെന്നു കരുതി വന്നതാണ് ഇപ്പോൾ………. പക്ഷേ…… പറ്റുന്നില്ല…….. നിന്നെയും മോനെയും കാണുമ്പോൾ വീണ്ടും മനസ്സിൽ പല ആഗ്രഹങ്ങളും തോന്നുന്നു……..
നിവേദ്യ പെട്ടെന്ന് തിരിഞ്ഞു ശ്രീയെ നോക്കി……….
വെറുമൊരു പേപ്പറിന്റെ ബലത്തിലാണോ ശ്രീയേട്ടാ സ്വന്തം ചോരയെ തിരിച്ചറിയേണ്ടത്…… ഞാൻ കൂടെ ജീവിക്കാൻ തുടങ്ങുമ്പോൾ ശ്രീയേട്ടന് പലവിധ സംശയങ്ങൾ ഉണ്ടായെന്നു വരും………. ഞാൻ ആദിയുടെ കൂടെ തനിച്ചൊരു വീട്ടിൽ താമസിച്ചതിന് എന്നെങ്കിലും ഒരു ചോദ്യം നിങ്ങൾ ചോദിക്കും…….. ഇല്ലേ ശ്രീയേട്ടാ……
കുനിഞ്ഞു പോയ ശ്രീയുടെ മുഖത്തേക്ക് നോക്കി നിവേദ്യ ചോദിച്ചു………. ഞാൻ മനസ്സിലാക്കിയത്രയും ആർക്കും നിങ്ങളെ അറിയാൻ പറ്റിയിട്ടില്ല…… ഇന്നും അന്നും മാറിയിട്ടില്ല ശ്രീയേട്ടാ നിങ്ങൾ…….. വെറുമൊരു തോന്നലിൽ ഇന്ന് നിങ്ങൾ എന്നെ സ്വീകരിച്ചുവെന്നിരിക്കും…….. പക്ഷേ………. വയ്യ …….. ഇനിയും മറ്റുള്ളവരുടെ മുന്നിൽ എന്നെ ഒന്നുമല്ലാതാക്കരുതേ ശ്രീയേട്ടാ……..
അങ്ങനെ ഒന്നുമുണ്ടാവില്ല വേദൂ…….. ഞാൻ നിന്നെ എന്റെ ജീവിതത്തിലേക്കാണ് ക്ഷണിക്കുന്നത്………. താലി കെട്ടി കൂടെ ജീവിക്കാൻ……… ഇന്നേവരെ ഞാനൊരിടത്തും തോറ്റിട്ടില്ല…..ആരുടേയും മുന്നിൽ തല കുനിച്ചിട്ടില്ല………. അറിയാമല്ലോ നിനക്ക്…….. ഇതിലും ജയിക്കാൻ ആണ് എനിക്കിഷ്ടം….. നീ വരണം വേദൂ……… ശ്രീയേട്ടനെ തോൽപ്പിക്കരുത് ആരുടേയും മുന്നിൽ…….
ഓഹോ അപ്പോൾ അതാണ് കാര്യം……… അല്ലാതെ എന്നോടും മോനോടും ഉള്ള സ്നേഹം കൊണ്ടല്ല…….. ആദിക്ക് മുന്നിൽ നിങ്ങൾക്ക് ജയിക്കണം………
അങ്ങനെയെങ്കിൽ അങ്ങനെ വേദൂ……… അങ്ങനൊരു അർത്ഥം ഇതിനുണ്ടെങ്കിൽ അങ്ങനെ തന്നെ കരുതിക്കോളൂ നീ ……….
സമ്മതിച്ചു…….. ഞാൻ കൂടെ വരാം………. അതിനു ശേഷം…….. അതിനു ശേഷം എന്നെയും മോനെയും നിങ്ങൾ സ്നേഹിക്കുമോ……….. അവനു നല്ലൊരു അച്ഛൻ ആകാൻ പറ്റുമോ……. ഉറപ്പ് തരാനാകുമോ ശ്രീയേട്ടന്……..
ഇത് ശ്രീയേട്ടന് വെറുമൊരു സ്വർണ്ണത്തിന്റെ തുണ്ട് ആയിരിക്കും……. പക്ഷേ എനിക്ക് അങ്ങനെയല്ല……….. താലി മാല കയ്യിൽ എടുത്തു നിവേദ്യ പറഞ്ഞു…….
ആദി എന്റെ സുഹൃത് ആയിരിക്കാം …….. പക്ഷേ എന്റെ മോന് നല്ലൊരു അച്ഛൻ ആണ് ശ്രീയേട്ടാ…….. സ്വന്തം അല്ലെന്നു അറിഞ്ഞുകൊണ്ട് തന്നെ നെഞ്ചോടു ചേർത്തു പിടിച്ചാണ് അദ്ദേഹം പറയുന്നത് ഇതെന്റെ മോൻ ആണെന്ന്……….. നന്ദുവിന്റെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യും……. വേണമെങ്കിൽ ജീവൻ പോലും കൊടുക്കും……. ആ ഒരു നന്ദിയും കടപ്പാടും എന്നും എനിക്കു ആദിയോടുണ്ട്…….. അതുകൊണ്ട് തന്നെ ഒരു ഭാര്യയുടെ സ്നേഹം കൊടുക്കാൻ പറ്റിയില്ലെങ്കിൽ കൂടി ഞാൻ എന്നും കൂടെയുണ്ടാവും ആദിക്കൊപ്പം…………
നന്ദുവിനു അറിവ് വരുമ്പോൾ അറിയുമായിരിക്കും ആദി അവന്റെ അപ്പാ അല്ലെന്നു……. പക്ഷേ അവനൊരിക്കലും വെറുക്കില്ല അദ്ദേഹത്തിനെ……….ഞാനാണ് വളർത്തിയത് അവനെ………… ഒന്നുകൂടി ചേർത്ത് പിടിക്കുകയെ ഉള്ളൂ അവൻ ആദിയെ…………. കൂടുതൽ ഒന്നും പറയാനില്ല ശ്രീയേട്ടാ…….. ഇപ്പോൾ ശ്രീയേട്ടന് ഈ തോന്നുന്നത് എന്നോടുള്ള സഹതാപം ആവും……… ചിലപ്പോൾ കുറ്റബോധം ആവും……. അതെല്ലാം മാറിക്കഴിയുമ്പോൾ ഞാനും മോനും വീണ്ടും നിങ്ങൾക്കൊരു കുറവ് ആയിരിക്കും……….. മാത്രമല്ല ഞാൻ ആഗ്രഹിക്കുന്നില്ല ശ്രീയേട്ടാ നിങ്ങളുടെ കൂടെയൊരു ജീവിതം………. ഒന്നും മറക്കാൻ പറ്റുന്നില്ല………. ഓർമ്മിക്കാൻ ആഗ്രഹവുമില്ല…..
അപ്പോൾ നീ ആദിയുടെ കൂടെ ജീവിക്കാൻ ആണ് ഇഷ്ടപ്പെടുന്നത്……….. അല്ലെ……
അറിയില്ല ശ്രീയേട്ടാ………… പക്ഷേ ഒന്നറിയാം…… ഞാൻ ഒരു ഭാര്യയുടെ സ്നേഹം കൊടുത്തില്ലെങ്കിലും ആദി എന്നെ ഉപേക്ഷിക്കില്ല……… കാരണം ആദിക്ക് വേണ്ടത് അദ്ദേഹത്തിന്റെ കൂടെ എന്നും ഉണ്ടാവും എന്നുറപ്പുള്ള എന്നെയും മോനെയുമാണ്…….അതൊരു വിശ്വാസമാണ് ശ്രീയേട്ടാ…….. അതിനു വേണ്ടി ആദി ഒരു കണ്ടിഷൻസും വെക്കാറില്ല……….. അപ്പാ ന്നു വിളിക്കുമ്പോളും കേൾക്കുമ്പോളും രണ്ടാൾക്കും ഉണ്ടാകുന്ന സന്തോഷം കണ്ടിട്ടുണ്ടോ ശ്രീയേട്ടൻ………. ഇപ്പോൾ ആ ഒരു സന്തോഷം മായരുതെന്നു മാത്രമാണ് എന്റെ പ്രാർത്ഥന…..
മ്മ്……… ഞാൻ താമസിച്ചു പോയി………
ഒരുപാട്……… ഒരുപാട് താമസിച്ചു പോയി ശ്രീയേട്ടാ………… ഇനിയെങ്കിലും ഇമേജ് ആണ് വലുതെന്നു കരുതി ജീവിക്കരുത്…… അതിനുമപ്പുറം മറ്റു പലതുമുണ്ട്……….. ശ്രീയേട്ടൻ വേറൊരു പെണ്ണ് കെട്ടി സുഖമായി ജീവിക്കണം……..നല്ലൊരു ഡോക്ടർ ആണ് നിങ്ങൾ…….. ഒരുപാട് ദൂരം പോകാനുണ്ട് നിങ്ങൾക്ക് ………..ഇന്ന് ഞാനോ നന്ദുവോ സ്വന്തമല്ല നിങ്ങളുടെ………… ഈ താലി എന്റെ കഴുത്തിൽ ഉള്ളപ്പോൾ ഇനി ഇങ്ങനൊന്നും സംസാരിക്കാൻ വരരുത് എന്റെയരികിൽ………… എല്ലാം ഞാൻ മറന്നു കഴിഞ്ഞിരിക്കുന്നു…………
ശ്രീ ഒന്നും മിണ്ടിയില്ല…….. ഒന്നു ദീർഘമായി ശ്വസിച്ചിട്ട് നിവേദ്യ ചോദിച്ചു……….
പോകാം നമുക്ക്……… ഒരുപാട് നേരമായി…….. എല്ലാവരും തിരക്കുന്നുണ്ടാവും വീട്ടിൽ…….
മ്മ്…….. വാ……. ശ്രീ എണീറ്റിട്ടു നിവേദ്യക്കു നേരെ കൈ നീട്ടി…….
വേണ്ട ശ്രീയേട്ടാ……. ഞാൻ തനിച്ച് എഴുന്നേൽക്കാൻ പഠിച്ചു……… ശ്രീയുടെ കൂടെ വീട്ടിലേക്കു നടന്നു………..
വീട്ടിൽ ആകെയൊരു ആൾക്കൂട്ടം……… നിവേദ്യയുടെ ഉള്ളൊന്നു പിടഞ്ഞു…….
ഈശ്വരാ നന്ദൂട്ടൻ വീഴുവോ വല്ലതും ചെയ്തോ………ആധിയോടെ അങ്ങോട്ടേക്ക് നടന്നു……….. നന്ദുവിന്റെ ശബ്ദവും ചിരിയും കേൾക്കുന്നുണ്ട്………. നോക്കിയപ്പോൾ എല്ലാവർക്കും ഒത്ത നടുക്ക് ആദി നിൽക്കുന്നു……… കയ്യിൽ നന്ദു ഉണ്ട്……… ഒരു കയ്യിൽ മുത്തശ്ശി പിടിച്ചിട്ടുണ്ട്………. ചിക്കു അടുത്തു നിന്ന് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്…….. വന്നതേ ഉള്ളൂന്ന് തോന്നുന്നു……. വീടിനുള്ളിലേക്ക് കയറ്റാതെ എല്ലാവർക്കും പരിചയപ്പെടുത്തുകയാണ് അച്ഛൻ………. നന്ദു ഇടയ്ക്കിടെ ആദിയുടെ മുഖം പിടിച്ചു ഉമ്മ കൊടുക്കുന്നുണ്ട്……..
ആദി എല്ലാവർക്കും മറുപടി കൊടുക്കുന്നുണ്ടെങ്കിലും കണ്ണുകൾ ആരെയോ തിരയുന്നുണ്ട്…….. തന്നെ കണ്ടപ്പോൾ ഒരു തെളിച്ചം ഉണ്ടായെങ്കിലും കൂടെ ശ്രീയേട്ടനെ കണ്ടത് കൊണ്ടാവും പെട്ടെന്ന് മുഖം മങ്ങി………. ശ്രീയേട്ടന് തിരിച്ചും……..
ശ്രീയേട്ടൻ പതിയെ ഗേറ്റ് കടന്ന് വെളിയിലേക്ക് പോയി…… ചിക്കു ആദിയെയും കൊണ്ടു വീട്ടിനുള്ളിലേക്ക് കയറി………. ആദിക്ക് നല്ലൊരു അപ്പാ ആകാൻ മാത്രമല്ല നല്ലൊരു സഹോദരൻ കൂടി ആകാൻ കഴിയുമെന്ന് നിവേദ്യക്കു തോന്നി……. നീതുവും ദേവേട്ടനും വന്നു ആദിയെ സ്വീകരിക്കാൻ……. എല്ലാവരും അകത്തേക്ക് പോയി……… താനിവിടെ ഇനി എന്തിനു നിൽക്കുവാ…… എല്ലാവരും ആദിയുടെ പിറകെയാണ്……. കുറയ്ക്കേണ്ട പോയേക്കാം……. നിവേദ്യയും വീടിനുള്ളിലേക്ക് കയറി………..
മാറി നിന്നു കണ്ടു……… ആദിയെ എല്ലാവരും സ്നേഹിക്കുന്നത്……….ഹാപ്പി ആണ് പുള്ളി…….. അത് കാണുമ്പോൾ ഒരു സന്തോഷം……….
ആദി ഇങ്ങനെ സന്തോഷിക്കുന്നത് ഞാൻ ആദ്യമായി കാണുവാ വേദൂ…….. പാവം…….നീതു അവൾക്കരികിൽ വന്നിട്ട് പറഞ്ഞു…… നിവേദ്യ ഒന്നും പറഞ്ഞില്ല………
ചിക്കുവും നന്ദുവും കൂടി ആദിയെ റൂം കാണിച്ചു കൊടുക്കാൻ കൊണ്ടുപോകുന്നുണ്ട്……….. തന്നെയൊന്നു നോക്കുന്നു കൂടിയില്ല ഇപ്പോൾ…… എവിടം വരെ പോകുമെന്ന് നോക്കട്ടെ………..
അമ്മ കയ്യിൽ ചായ തന്നിട്ട് ആദിക്ക് കൊടുക്കാൻ പറഞ്ഞു………റൂമിൽ എത്തിയപ്പോൾ മൂന്നും കൂടി ഇരുന്നു പൊട്ടിച്ചിരിക്കുവാണ് തൂക്കിയിട്ടിരിക്കുന്ന നിവേദ്യയുടെ കുഞ്ഞിലെയുള്ള ഫോട്ടോ കണ്ടിട്ട്…….. നിവേദ്യയെ കണ്ടപ്പോൾ ചിക്കു പതിയെ റൂമിൽ നിന്നും ഒഴിവായി……….നിവേദ്യയെ ശ്രദ്ധിക്കാതെ രണ്ടും കൂടി ബെഡിൽ കുത്തിമറിയുകയാണ്…….. ഇത്രയും ദിവസത്തെ ഒരുമിച്ചു തീർക്കുവാണ്……
ആദി……. ചായ കുടിക്ക്………. നന്ദുവിനെ അടക്കി നിർത്തി നിവേദ്യ പറഞ്ഞു……..
അവിടെ വച്ചേക്കു……… ഞാൻ കുടിച്ചോളാം……… വീണ്ടും നന്ദുവിനെ ആദി പിടിച്ചു ചേർത്തു നിർത്തി………
ദേഷ്യത്തിൽ ചായ മേശപ്പുറത്തു വെച്ചു…… അവരുടെ കളി നോക്കിനിന്നു……….. മുത്തശ്ശി കയറി വന്നു……….
പോയി കുളിച്ചിട്ടു വരാൻ പറഞ്ഞു……. ആരെയൊക്കെയോ കാണാൻ ഉണ്ടെന്ന്……… നന്ദു കുളത്തിൽ കുളിക്കാമെന്നു പറഞ്ഞു ചിണുങ്ങാൻ തുടങ്ങി………… ഇത്രയും ദിവസം അവനെ ഒന്ന് അടക്കി നിർത്തിയിരിക്കുകയായിരുന്നു……… കുളത്തിൽ മുതല ഉണ്ടെന്നും പറഞ്ഞു…….. വെള്ളം കണ്ടാൽ പ്രാന്താണ് ചെക്കന്…….. തിരിച്ചു കയറില്ല പിന്നെ……….. തന്നോട് കൂടെ ചെല്ലാൻ മുത്തശ്ശി പറഞ്ഞു……..
ആദിയുടെ കൂടെ കയ്യിൽ പിടിച്ചു ചാടിച്ചാടി നടക്കുന്നുണ്ട് നന്ദു…….. കുളത്തിൽ ചാടുന്നതിന്റെ ആവേശത്തിലാണ് അവൻ….. ആരും ഇപ്പോൾ ഇവിടെ കുളിക്കാൻ വരാറില്ലെങ്കിലും അച്ഛൻ വൃത്തിക്കാണ് ഇട്ടിരിക്കുന്നത് ചുറ്റുപാടും……..
കുളം കണ്ടതും വെള്ളം കാണാത്തവരെപ്പോലെ ആദി ആദ്യം ചാടി………. ഒന്നു മുങ്ങാംകുഴി ഇട്ടു പൊങ്ങി……….. അതുകണ്ടതും നന്ദു നിന്നു കൈ പൊക്കി ചാടാൻ തുടങ്ങി………
അപ്പാ……. ഞാനും……. അപ്പാ വാ……
ആദി താഴെ നിന്ന് കൈ നീട്ടി…… നന്ദു ഒരു ചാട്ടം…….. നിവേദ്യ നന്ദൂന്നു വിളിച്ചു പോയി…… അവൻ വെള്ളത്തിൽ തൊടും മുൻപ് ആദിയുടെ കൈകൾ അവനെ പൊതിഞ്ഞിരുന്നു……….. ഈശ്വരാ………. ചങ്കത്തു കൈ വെച്ചു നിവേദ്യ വിളിച്ചു…….. പേടിച്ചു പോയി……….
നന്ദൂന് ആദിയോടുള്ള വിശ്വാസം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി നിവേദ്യക്ക്……….. രണ്ടും കൂടി നിന്നു കളിക്കുവാണ് മനുഷ്യന്റെ ചങ്കിടിപ്പ് കൂട്ടിയിട്ട് ………. നിവേദ്യ രണ്ടാളെയും നോക്കി മുകളിൽ സ്റ്റെപ്പിൽ ഇരുന്നു………
രണ്ടാളും സൈഡിൽ അധികം ആഴമില്ലാത്തിടത്താണ് നിൽക്കുന്നത്……… അപ്പുറത്തെ സൈഡിൽ വെള്ളത്തിൽ ഒരനക്കം കണ്ടു നോക്കിയതാണ് നിവേദ്യ…….. ആരോ മുകളിൽ നിൽപ്പുണ്ട്…….. വെള്ളത്തിലെ പ്രതിച്ഛായ കണ്ടപ്പോൾ ആദ്യം മനസ്സിലായില്ലെങ്കിലും……… ആ ഷർട്ട് നല്ല പരിചയം…….. ശ്രീയേട്ടൻ………നന്ദുവിനെയും ആദിയെയും നോക്കി നിൽക്കുവാണ്……. വെള്ളത്തിലെ അനക്കം കാരണം മുഖം കാണാൻ പറ്റുന്നില്ല……. നിവേദ്യക്ക് ഒരു പേടി തോന്നി……. അത് നന്ദുവിനെ ഓർത്തല്ല…….. നന്ദുവിനെ ശ്രീയേട്ടൻ ഒന്നും ചെയ്യില്ല…….. പക്ഷേ ആദി……. ആദിയെ കാണുമ്പോൾ ആ മുഖം മാറുന്നത് പലവട്ടം കണ്ടതാണ്…… താൻ കാരണം ആദിക്ക്……….. ഒരിക്കലുമില്ല………
നിവേദ്യ രണ്ടാളെയും മാറി മാറി വിളിച്ചു……. എവിടെ കേൾക്കാൻ…….. രണ്ടും കൂടി എന്തൊരു കലപിലയാണ്……… നിവേദ്യ രണ്ടു സ്റ്റെപ് വെള്ളത്തിൽ ഇറങ്ങി……… നന്ദുവിന്റെ കയ്യിൽ പിടിച്ചു പറഞ്ഞു…….
വാ….. കയറിക്കേ….. മതി……..
അമ്മു….. ഇനീം….. കുറച്ചൂടെ നേരം……
വേണ്ടാ…… വാ……. രണ്ടാളും……. പനി പിടിക്കും……… നന്ദൂനെ എടുത്തു കരയിൽ നിർത്തി തോർത്തി……….. അപ്പോഴേക്കും ആദി കയറി വന്നു സ്റ്റെപ്പിൽ ഇരുന്നു……….. നിവേദ്യ ടവൽ നീട്ടിയിട്ട് വാങ്ങിയില്ല………മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്………. അടുത്തു വന്നു ആദിയുടെ തല തോർത്തി കൊടുത്തു ………….. ആദി ഒന്നു ചിരിച്ചോ……… നിവേദ്യ ആദിയുടെ മുഖത്തേക്ക് നോക്കി……… ഇല്ല…… വീർപ്പിച്ചു വച്ചിരിക്കുവാ……… എന്തിനാണോ എന്തോ……….. കയറി പോ……. രണ്ടാളോടും പറഞ്ഞു……..
നല്ല അനുസരണ ഉള്ള കുട്ടികളെപ്പോലെ നന്ദുവും ആദിയും ഓരോ സ്റ്റെപ്പും കയറി….. കൂടെ നിവേദ്യയും…………
പിന്നോട്ടു നോക്കാൻ നിവേദ്യക്ക് ധൈര്യം ഉണ്ടായിരുന്നില്ല……… അറിയാം ശ്രീയേട്ടന്റെ ദഹിപ്പിക്കുന്ന നോട്ടം മുഴുവൻ ഇപ്പോൾ ഞങ്ങളുടെ മേലെയാവുമെന്ന്……….

by