രചന – ശ്രീ
രുദ്ര പാട്ടു പാടി കഴിഞ്ഞതും എല്ലാവരും കൈ അടിച്ചു അവളെ അഭിനന്ദിച്ചു……
എന്നാൽ ശിവ ആകെട്ടെ ആകെ കിളി പോയി നിൽക്കുവാണ്…….. അവളുടെ ആ ശബ്ദം കേട്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു……. തന്റെ പ്രണയം…… താൻ മനസിൽ കൊണ്ട് നടന്നിരുന്ന ഈ ശബ്ദത്തിന് ഉടമ രുദ്രയാണോ……. രുദ്രയെ ആണോ ഞൻ പ്രേണയിച്ചിരുന്നത്…….. ശിവയുടെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു……അവൻ ഒരു മാത്ര അവളെ തന്നെ നോക്കി നിന്നു….. എല്ലാവരും അവളെ അഭിനധിക്കുകയാണ്……..
ശിവയുടെ നിൽപ് കണ്ടതും ഉണ്ണിയും അച്ചുവും അർജുനും കൂടി അവന്ടെ അടുത്തേക്ക് ചെന്നു……..
“എങ്ങനെ ഉണ്ട് ഏട്ടാ ഞങ്ങളുടെ birthday ഗിഫ്റ്റ്…….”ഉണ്ണി ചോദിച്ചു…….
ശിവയുടെ കണ്ണുകൾ നിറഞ്ഞു…… അവൻ അർജുൻ നെ നോക്കി….. അവൻ ശിവയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു……
സന്തോഷം കൊണ്ട് അവൻ മൂന്നു പേരെയും മതി മറന്നു കെട്ടി പിടിച്ചു…… ശിവയുടെ സന്തോഷം കണ്ടതും മൂന്ന് പേരുടെയും മനസ്സ് ഒരു പോലെ നിറഞ്ഞു……..
“ഞാൻ….. ഞൻ എന്താ… നിങ്ങളോട് പറയേണ്ടത്….. എനിക്ക്….. എനിക്ക് ഒന്നും പറയാൻ കിട്ടുന്നില്ല……”ശിവക്ക് വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നുണ്ടായില്ല……
“ശിവ…… നീ ഏറെ ആഗ്രഹിച്ചത് അല്ലെ നിന്റെ പ്രെണയത്തെ…. ഇപ്പോൾ അത് നിന്റെ കൂടെ തന്നെ ഇല്ലേ…. ഇനി രണ്ടു പേരും സന്തോഷം ആയിട്ട് ജീവിക്കു…. ഞങ്ങള്ക്ക് അത് കണ്ടാൽ മതി…….”അർജുൻ പറഞ്ഞു……
“ചെല്ല്….. നിനക്ക് അവളോട് കുറെ സംസാരിക്കാൻ ഉണ്ടാകും……. സമയം കളയണ്ട…….”അച്ചു പറഞ്ഞു…….
ശിവ രുദ്രയുടെ അടുത്തേക്ക് നടന്നു….. അവൾ ആണെങ്കിൽ എല്ലാവരോടും നല്ല സംസാരം…..
ഓഫീസിൽ നിന്നു വന്നവർ എല്ലാവരും ശിവയെ കണ്ട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു….. അവൻ അവരോട് സംസാരിക്കുന്നുണ്ടെങ്കിലും നോട്ടം മുഴുവൻ രുദ്രയിൽ ആണ്………
പിന്നീട് എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിൽ ആയിരുന്നു….രുദ്രയോട് സംസാരിക്കാൻ സമയം കിട്ടിയില്ലെന്നു ഓർത്തു ശിവയും……. ഭക്ഷണം കഴിച്ചത് ഒരുമിച്ചു ആണെങ്കിലും കൂടെ എല്ലാവരും ഉള്ളതിനാൽ അവനു ഒന്നും സംസാരിക്കാൻ പറ്റിയില്ല……..ശിവയുടെ മനസ്സ് ശെരിക്കും പറഞ്ഞാൽ പട്ടം പോലെ പാറി നടക്കുവായിരുന്നു….. ശെരിക്കും ഒരു സ്വപ്നം പോലെ അവനു തോന്നി…….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാത്രിയിൽ ഏറെ വൈകിയാണ് എല്ലാവരും പോയത്…… ക്ഷീണം കാരണം എല്ലാവരും കിടന്നിരുന്നു……ശിവയെ റൂമിൽ ഒന്നും കാണാത്തത് കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു രുദ്ര…… അവിടെയും കാണാത്തത് കൊണ്ട് അവൾ കുളത്തിനടുത്തേക്ക് നടന്നു……. അവൻ അവിടെ കുളത്തിന് സൈഡിൽ ആയി ഇരിക്കുന്നുണ്ടായിരുന്നു……. ആമ്പൽ പൂവ്വ് വിരിഞ്ഞു നിൽക്കുന്നുണ്ട്…… വെള്ളത്തിലേക് കാലും നീട്ടി ആമ്പൽ പൂക്കളെയും നോക്കി ഇരിക്കുന്ന അവന്റെ അടുത്ത് ചെന്നു അവൾ നിന്നു…….
“എന്താണ് കാര്യമായ ആലോചനയിൽ ആണെല്ലോ…….”അവന്റെ അടുത്ത് ഇരുന്നു കൊണ്ട് അവൾ ചോദിച്ചു…..
“താൻ ആ ആമ്പൽ പൂക്കളെ കണ്ടോ….. പൂർണ ചന്ദ്രനെ നോക്കി അത്രമേൽ പ്രേണയത്തോടെ നാണിച്ചു തല താഴ്ത്തി നിൽക്കുന്നത്…….. തന്റെ പ്രണയിനിയെ കാണാൻ ശോഭയോടെ നിൽക്കുന്ന പൂർണചന്ദ്രനെ എത്ര വർണ്ണിച്ചാലും മതിയാകില്ല…….
“ഇത്… എന്താണ്….സാഹിത്യമോ……”രുദ്ര അവനോട് ചോദിച്ചു…..
“സാഹിത്യം ഒന്നും അല്ല……. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…….”ശിവ പറഞ്ഞു……
“എനിക്കും ഒരു കാര്യം ഏട്ടനോട് സംസാരിക്കാൻ ഉണ്ട്….”രുദ്ര പറഞ്ഞു….
“എന്നാൽ ആദ്യം നീ പറയു……’
“അത്… അത് പിന്നെ…..”
“മടിക്കാതെ പറയു പെണ്ണെ……
“അത്… എനിക്ക്…. എന്റെ മുടങ്ങി പോയ പഠിത്തം കംപ്ലീറ്റ് ചെയ്താൽ കൊള്ളാമെന്നുണ്ട്……”
“ഇതാണോ…. ഇത്രയും വലിയ കാര്യം….”ശിവ ചിരിച്ചു….
“ഏട്ടാ… ഞൻ തമാശ പറഞ്ഞത് അല്ല….. എനിക്ക് പഠിക്കണം… ഞൻ ആഗ്രെഹിച്ച ജോലി തന്നെ എനിക്ക് നേടണം…..”
“എന്താ രുദ്ര…..നീ നിനക്ക് ഇഷ്ടമുള്ളത് എന്താണെന്നു വെച്ചു ചെയ്തോ… ഞൻ ഒന്നിനും എതിര് പറയില്ല…….പിന്നെ പെട്ടെന്ന് എന്താണ് ഇങ്ങനെ ഒരു ചിന്താ……”
“അത് പിന്നെ ഏട്ടാ…..ശിവ കൺസ്ട്രക്ഷൻ ന്റെ എംഡി യുടെ ഭാര്യക്ക് അൽപ്പം യോഗ്യത കുറവ് ഉണ്ടെന്നുള്ള അപകർഷത അത് തന്നെ…..”രുദ്ര പറഞ്ഞതും ശിവയുടെ മുഖം മങ്ങി…….
“എന്റെ ഭാര്യ ആയിരിക്കാൻ മറ്റാരെക്കാളും നിനക്ക് ആണ് യോഗ്യത…. ഒരു ആളുടെ യോഗ്യത നിശ്ചയിക്കുന്നത് വിദ്യാഭ്യാസം കൊണ്ട് മാത്രം ആണെന്ന് നിന്നോട് ആരാ പറഞ്ഞെ ………”
“ഏട്ടാ… ഞൻ ദേഷ്യപ്പെടാൻ വേണ്ടി പറഞ്ഞത് അല്ല…..എന്റെ ഒരു വലിയ ആഗ്രെഹം ആയിരുന്നു പഠിച്ചു ഒരു അഡ്വക്കെറ്റ് ആകണം എന്ന് അത് കൊണ്ട് പറഞ്ഞതാ……..”
“മ്മ്…… തന്റെ ഇഷ്ടം അത് ആണെങ്കിൽ…. എന്തിനും ഞൻ കൂടെ ഉണ്ടാകും…….”ശിവ പറഞ്ഞതും രുദ്ര അവനെ നോക്കി പുഞ്ചിരിച്ചു……
“ഇനി ഏട്ടന് പറയാനുള്ളത് എന്താണ് എന്ന് വെച്ചാൽ പറയു……”
“അത് എന്താണെന്നു വെച്ചാൽ…… എന്റെ ജീവിതത്തിൽ ഇന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സംഭവം നടന്നു……… എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗിഫ്റ്റ് ആയിരുന്നു അത്……”ശിവ പറഞ്ഞതും രുദ്ര ചിരിയോടെ എല്ലാം കേട്ടിരുന്നു……
“എന്റെ പ്രണയം……. എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു രുദ്ര……ഒരിക്കലും ഞൻ അവളെ കാണുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല…….. ഞൻ ഇന്നു എന്റെ പ്രണയിനിയെ കണ്ടു മുട്ടി…… വൈകാതെ തന്നെ ഞൻ അവളിലേക്ക് മടങ്ങും…. അത്ര മാത്രം ഞാൻ അവളെ പ്രണയിച്ചിരുന്നു ………”നിറഞ്ഞ സന്തോഷത്തോടെ തന്റെ മുഖത്തു നോക്കി പറയുന്നവനെ രുദ്ര നോക്കി….. അത്രയും നേരം ചിരിയോടെ അവനെ കേട്ടു കൊണ്ടിരുന്ന രുദ്രയുടെ മുഖം വല്ലാതെ ആയി…. അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി……,
“അപ്പൊ ഞാൻ…….”അവൾ പതിയെ വിതുമ്പി കൊണ്ട് ചോദിച്ചു…….
ശിവയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം അവൻ അവളോട് പറഞ്ഞു… മേഘയെ കല്യാണം കഴിച്ചതും പിരിഞ്ഞതും രുദ്രയെ കല്യാണം കഴിക്കാനുള്ള കാരണങ്ങളും എല്ലാം അവൻ അവളോട് പറഞ്ഞു……. ഇതെല്ലാം കേട്ട് കണ്ണ് നീരോടെ അവൾ നിന്നു……..
“ഞൻ…. അപ്പോൾ ഏട്ടന്റെ ആരുമല്ലേ……..”കരഞ്ഞു കൊണ്ട് പറയുന്നവളെ അവൻ ചിരിയോടെ നോക്കി…… അവന്റെ ചിരി കണ്ടതും അവൾ പിന്നെയും കരഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി…….
എന്നാൽ അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവളുടെ സാരി തുമ്പിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചോട് ചേർത്തു………
“ഇങ്ങോട്ട് നോക്കടി…. ഉണ്ട കണ്ണി…..”കരഞ്ഞു കൊണ്ട് തലയും കുനിച്ചു നിൽക്കുന്നവളെ അവൻ നോക്കി………
“എന്നാൽ നീ കേട്ടോ…… ഈ ശിവ സ്നേഹിച്ചിരുന്ന ശിവയുടെ പ്രണയം ആരെന്നു നിനക്കറിയേണ്ടേ രുദ്ര…….”അവളുടെ താടിയിൽ പിടിച്ചു മുഖം പതിയെ ഉയർത്തി കൊണ്ട് അവളോട് ചോദിച്ചു……. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി……
“എന്റെ പ്രണയം നീ ആണ് രുദ്ര…..ആരാണെന്നോ എന്താണെന്നോ ഒന്നും അറിയാതെ നിന്റെ ശബ്ദത്തെ മാത്രം മനസിൽ കുടിയിരുത്തി നിന്നെ മാത്രം പ്രണയിച്ചവൻ…..എന്റെ പ്രണയം ആണ് നീ രുദ്ര….. എനിക്കായി പിറന്നവൾ…. എന്റെ നല്ല പാതി…….”ശിവ പറഞ്ഞതും അവൾ വിശ്വാസം വരാതെ അവനെ തന്നെ നോക്കി നിന്നു…… അവൻ അർജുനും ഉണ്ണിയും അച്ചുവും കൂടി സർപ്രൈസ് തന്ന കാര്യവും അവളോട് പറഞ്ഞു……….
അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു……. അവൾ അവന്ടെ നെഞ്ചിൽ ഇട്ടു പതിയെ അടിക്കാൻ തുടങ്ങി…..
അവൻ അത് ചിരിയോടെ നേരിട്ടു….. രുദ്ര പതിയെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…. അരുമയായി അവളുടെ കവിളിൽ മുത്തി അവൻ….. അത്രമേൽ പ്രേണയത്തോടെ………..
അവൻ അവളെ ഇറുക്കെ പുണർന്നു…..കുളത്തിന്റെ സൈഡിൽ ആയി കെട്ടിയിരുന്ന പടവുകളിൽ അവർ ഇരുന്നു……. രുദ്രയുടെ മടിയിലേക്ക് അവൻ തലവെച്ചു……. അവന്റെ മനസിലെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം അവളോട് തുറന്നു പറഞ്ഞു…….. രുദ്ര അവന്ടെ മുടിയിൽ പതിയെ തലോടി കൊണ്ടിരുന്നു…….ആകാശത്തിലെ നക്ഷത്രങ്ങളും പൂർണ ചന്ദ്രനും അവരെ നോക്കി കണ്ണ് ചിമ്മി…….
“ഏട്ടാ…. നമുക്ക് പോകണ്ടേ…… നേരം വെളുക്കാറായി……”രുദ്ര പറഞ്ഞു…..
അവൻ എഴുനേറ്റ് അവളെ ചേർത്തു പിടിച്ചു മുകളിലേക്ക് പോയി…….
എന്നാൽ ഇവരുടെ സംസാരം എല്ലാം കേട്ടു രണ്ടു ജോഡി കണ്ണുകൾ കുളത്തിനരികിൽ തന്നെ ഉണ്ടായിരുന്നു…….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
“രുദ്ര…. നമുക്ക് ഇന്ന് ഒരിടം വരെ പോകണം താൻ വേഗം റെഡിയാക്…..”രാവിലെ തന്നെ ശിവ അവളോട് പറഞ്ഞു……
“എങ്ങോട്ടാണ് ഏട്ടാ……”
“അതൊക്കെ ഉണ്ട്…. നീ പെട്ടെന്ന് റെഡി ആകു……”
“മ്മ്…..”
രുദ്ര പെട്ടെന്ന് തന്നെ റെഡിയായി….. ശിവയും രുദ്രയും എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി…… എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചപ്പോൾ ശിവ മറുപടി പറയാത്തത് കൊണ്ട് രുദ്ര മുഖം വീർപ്പിച്ചു തന്നെ കാറിൽ ഇരുന്നു…..ഇടക്ക് ശിവയെ ഒന്ന് പാളി നോക്കും….. അവൻ നോക്കുന്നില്ലെന്നു കാണുമ്പോൾ പിന്നെയും മുഖം വീർക്കും……
എന്നാൽ ശിവ ആകട്ടെ രുദ്രയുടെ എല്ലാ ഭാവങ്ങളും നോക്കി കണ്ടു ചിരിയോടെ നിന്നു…….
ഒരു കോളേജിന്റെ മുൻപിൽ ചെന്നു വണ്ടി നിർത്തി……ശിവ രുദ്രയുടെ കൈയും പിടിച്ചു നേരെ പ്രിൻസിപ്പൽ ന്റെ റൂമിലേക്ക് ചെന്നു…… ശിവയും അവിടെത്തെ പ്രിൻസിപ്പൽ തമ്മിൽ വളരെ അടുപ്പം ആണെന്ന് കണ്ടപ്പോൾ മനസിലായി……
രുദ്രയുടെ അഡ്മിഷൻ കാര്യങ്ങൾ എല്ലാം അവൻ ശെരിയാക്കി… അടുത്ത ആഴ്ച മുതൽ ക്ലാസ്സ് തുടങ്ങും…. അവർ പ്രിൻസിപ്പൽ നോട് നന്ദി പറഞ്ഞു പുറത്തിറങ്ങി……
“എന്താ നിന്റെ മുഖത്തു ഒരു മൗനം…ഈ കോളേജ് ഇഷ്ടപെട്ടില്ലേ…..അതോ ഇവിടെക്ക് വരുന്നത് ഞൻ പറയാത്തത് കൊണ്ടാണോ…….”ശിവ ചോദിച്ചു….
“അത്… ഏട്ടാ… ഇത്രയും വലിയ കോളേജ്…. ഇവിടെ ഫീ എല്ലാം കൂടുതൽ ആയിരിക്കും….. അത് ഏട്ടന്……
“ഇങ്ങോട്ട് നോക്ക് രുദ്ര….. നീ ഇന്നലെ പഠിക്കാൻ പോകണം എന്ന് ആഗ്രെഹം പറഞ്ഞു…. ഞൻ അതിനു വേണ്ടുന്ന കാര്യങ്ങൾ എല്ലാം ചെയ്തു തന്നു……. നീ പഠിച്ചാൽ മാത്രം മതി…. ബാക്കി കാര്യങ്ങൾ ഒന്നും ഓർത്തു വിഷമിക്കണ്ട……. പിന്നെ എന്റെ ഒരു മാസത്തെ ഇൻകത്തിന്റെ പകുതി പോലും ആവില്ല ഇവിടെത്തെ ഫീ… അത് കൊണ്ട് മോൾ ഏട്ടനെ ഒരുപാട് അങ്ങ് കൊച്ചാക്കല്ലേ…… കേട്ടോ…..”ശിവ പറഞ്ഞു……
“അയ്യോ…… ഞൻ അങ്ങനെ ഒന്നും വിചാരിച്ചിട്ടല്ല……”
“അങ്ങനെ ഒന്നും വിചാരിക്കണ്ട….. വന്നു കയറു…….”
അവർ നേരെ മാളിലേക്ക് ആണ് പോയത്…….രുദ്ര ഡ്രസ്സ് ഒന്നും എടുക്കാതെ മടിച്ചു നിൽക്കുവാണ്…… അവൾ അവിടെ മാറി ഇരുന്നു വലിയ ആലോചനയിൽ ആണ്…… ശിവ അവളെ നിർബന്ധം ആയി വിളിച്ചു കൊണ്ട് വന്നു ഡ്രസ്സ് എടുപ്പിച്ചു….. ശിവ ഒരു ദാവണി ആണ് രുദ്രക്ക് വാങ്ങിയത്….. അത് അവൾക് നന്നായി ഇഷ്ടപ്പെട്ടു….. പിന്നെ കുറെ ചുരിദാർ വാങ്ങി….. രുദ്ര വേണ്ടെന്നു പറഞ്ഞിട്ടും അവൻ എടുത്തു… രുദ്രയുടെ വീട്ടുകാർക്കും എല്ലാവർക്കും അവൻ ഡ്രസ്സ് എടുത്തു…….ബില്ല് pay ചെയ്യാൻ നേരം അവിടെത്തെ സ്റ്റാഫ് പറഞ്ഞു….. “സർ…. ക്യാഷ് pay ചെയ്യുന്നുണ്ടോ…. സർന്റെ അച്ഛന്റെ അല്ലെ ഇത്……”അപ്പോഴാണ് രുദ്ര അറിയുന്നത് ഈ മാൾ അവരുടെ തന്നെ ആണെന്ന്……
“അച്ഛന്റെ ആയാൽ എന്താ…. എന്റെ കൈയിൽ ക്യാഷ് ഉണ്ട്…. താൻ ഇതു ബില്ലടിക്കു……”ശിവ ചിരിച്ചു കൊണ്ട് അവരോട് പറഞ്ഞു…..
പുറത്തു നിന്നു തന്നെ food കഴിച്ചു അവർ വീട്ടിൽ എത്തി….. രുദ്രക്ക് കോളേജിൽ അഡ്മിഷൻ ശെരിയാക്കി എന്നറിഞ്ഞതും എല്ലാവർക്കും സന്തോഷം തോന്നി…….രുദ്രയുടെ സന്തോഷം കണ്ടതും അവളുടെ അച്ഛനും അമ്മയ്ക്കും മനസ്സ് നിറഞ്ഞു
എല്ലാവരും കൂടെ കുറെ നേരം സംസാരിച്ചിരുന്നു…… അപ്പോഴാണ് അർജുൻ ശിവയോട് പാട്ട് പാടാൻ പറഞ്ഞത്…….. ശിവയുടെ പാട്ടു കേൾക്കാൻ രുദ്രയുടെ ഹൃദയം തുടിച്ചു…… കുറെ വർഷങ്ങൾക്ക് ശേഷം അവൻ പാടി…..
“അരികിൽ പതിയെ ഇടനെഞ്ചിൽ
ആരോ മൂളും രാഗം …
മിഴികൾ മൊഴിയും മധുരം കിനിയും
നീയെന്നിൽ ഈണം..
മഴയേ …മഴയേ …
എൻ കനവിൽ അവളറിയാതെ
തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി മെല്ലെ
മെല്ലെ… ഞാൻ മെല്ലെ ..മെല്ലെ ആ… .
പുതുമഴയെ നീ പുണരും പൂവിൻ മൗനം
ഇതൾ വിരിയും ഈ രാവിൻ നിറമോഹം..
മനമറിയാതെ തിരയുകയോ.. നീയെന്റെ ഉള്ളം
നിന്നിൽ ഞാൻ മൗനമായ് അലിയും അനുരാഗം
നിൻ മെയ് തൊട്ടു പൂമേട് തോറും കാറ്റായ് നീളെ
നിന്നോടൊന്നു ചേരാൻ തുടിക്കും മോഹം..
മഴയേ.. പൂമഴയേ..
അരികിൽ പതിയെ ഇടനെഞ്ചിൽ
ആരോ മൂളും രാഗം …
മിഴികൾ മൊഴിയും മധുരം കിനിയും
നീയെന്നിൽ ഈണം ..ഓഹോ ..ഓ ….
രാവിൽ പൊൻ കനവായ് ചാരെ ഓടിയണയും
നേരിൽ നീ വരവായാൽ എന്നിൽ പൂക്കാലം
നീയും ഞാനുമെന്നും മറുതീരങ്ങൾ തേടി
ഒന്നായ് ചേർന്ന് പാറും തേൻകിളികൾ
നിന്നെ ഞാൻ ഏകയായ് തേടുമീ സന്ധ്യയിൽ
നിന്നിലേക്കെത്തുവാൻ മോഹമോടെ..
അരികിൽ പതിയെ ഇടനെഞ്ചിൽ
ആരോ മൂളും രാഗം …
മിഴികൾ മൊഴിയും മധുരം കിനിയും
നീയെന്നിൽ ഈണം ..
മഴയേ ..മഴയേ ..
എൻ കനവിൽ അവളറിയാതെ
തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി
മെല്ലെ… ഞാൻ മെല്ലെ ..മെല്ലെ ആ……,”
ശിവയുടെ ശബ്ദ മാധുര്യത്തിൽ ലയിച്ചു അവൾ ഇരുന്നു….. അവന്ടെ കണ്ണുകളിലെ പ്രണയം അത്രമേൽ അവളിൽ അടിമപ്പെട്ടു പോയി…….ഇത്രയും നന്നായി ശിവ പാടുമെന്ന് അവൾ കരുതിയില്ല…….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
വൈകിട്ട് ശിവയും രുദ്രയും കൂടി അമ്പലത്തിൽ തൊഴാൻ വന്നു……. ശിവ വാങ്ങി കൊടുത്ത ദാവണി ആണ് രുദ്രയുടെ വേഷം…… അവരെ തമ്മിൽ ഒന്നിപ്പിച്ച ആ ദൈവങ്ങൾക്ക് മുൻപിൽ അവർ തൊഴു കൈകളോടെ നിന്നു…… പൂജാരി കൊടുത്ത പ്രസാദത്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്തു രുദ്രയുടെ സീമന്ത രേഖയിൽ ചാർത്തി അവൻ…… പരസ്പരം കൈകൾ കോർത്തു അമ്പലത്തിന്റെ പടവുകൾ ഇറങ്ങുമ്പോൾ നേരം പതിയെ ഇരുട്ടി തുടങ്ങിയിരുന്നു……. ഇന്നു ശിവ പതിവിന് വിപരീതമായി അവന്ടെ ബുള്ളറ്റ് ആണ് എടുത്തത്…… അവർ അമ്പലത്തിൽ നിന്നും നേരെ ബീച്ച്ലേക്ക് പോയി……. ബീച്ചിൽ എത്തിയതും അവൾ ശിവയുടെ കൈയും വിട്ടു അവിടെക്ക് ഓടി……… തിരമാലകൾ അവളുടെ കാലിനെ പുൽകാൻ വരുമ്പോൾ അവൾ തിരിഞ്ഞു ഓടും…… ശിവ അതെല്ലാം ചിരിയോടെ നോക്കി നിന്നു…….പരസ്പ്പരം കൈ കോർത്തു ആ കടൽ തീരത്ത് കൂടെ അവർ നടന്നു….. രുദ്ര വാ തോരാതെ അവനോട് സംസാരിക്കുന്നുണ്ട്……. അവൾക് പറയാൻ ആയി പലതും ഉണ്ട്…….. അർജുനെ കൊണ്ട് പെണ്ണു കെട്ടിക്കണം…… അപ്പുവിന്റെ ജോലി സെറ്റ് ആയാൽ വീട് ഒരെണ്ണം നല്ലത് വെക്കണം….. അച്ഛന് നല്ല ഡോക്ടറെ കാണിക്കണം….. അമ്മുവിന്റെ കല്യാണം……. പിന്നെ ലാസ്റ്റ് പറഞ്ഞ കാര്യം കേട്ടു ശിവ അവളെ കണ്ണ് മിഴിച്ചു നോക്കി…. എന്താണെന്നു വെച്ചാൽ അവൾക് 5 മക്കളെ വേണം എന്ന്……. ഇതൊക്കെ നീ എങ്ങനെ താങ്ങും എന്ന് ശിവ ചോദിച്ചതും അവൾ മുഖം വീർപ്പിച്ചു……..രാത്രി ഏകദേശം പത്തു മണിയോട് കൂടി അവർ ബീച്ചിൽ നിന്നും തിരിച്ചു……. വഴിയിലെ തട്ട് കടയിൽ നിന്നും അവർ ഭക്ഷണം കഴിച്ചു…. തട്ടുകട നടത്തുന്ന ചേട്ടന്റെ മകളുടെ പഠിപ്പ് സ്പോൺസർ ചെയ്തത് ശിവ ആണെന്നും കാൻസർ രോഗി ആയ ഭാര്യയുടെ ചികിത്സ ക്ക് സഹായിക്കുന്നതുമെല്ലാം ശിവ ആണെന്ന് ആ ചേട്ടൻ രുദ്രയോട് പറഞ്ഞതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…….. ശിവ അപ്പോൾ മാറി നിന്നു ഫോണിൽ സംസാരിക്കുക ആയിരുന്നു…… രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു ആ ചേട്ടൻ അവരുടെ നെറുകയിൽ കൈ വെച്ചു പറഞ്ഞു…….
ബൈക്ക് ഓടിക്കുന്നതിനിടയിൽ രുദ്രയുടെ തോളിൽ ഇരുന്ന കൈകൾ എടുത്തു അവന്റെ വയറിലേക്ക് വെച്ചു…… എന്നിട്ട് ആ കൈകൾ എടുത്തു പതിയെ മുത്തി…..
“ദേ… ഏട്ടാ… നല്ല മഴ വരുന്നുണ്ടെന്നു തോന്നുന്നു…… കുറച്ചു കൂടി സ്പീഡിൽ പോകു… അല്ലെങ്കിൽ ആകെ നനയും…..”രുദ്ര പറഞ്ഞു…..
“ഹാ… മഴ പെയ്യട്ടെ എന്റെ ഭാര്യേ…. നല്ല സുഖമല്ലേ…. ഈ മഴയത്തു പരസ്പരം നനഞ്ഞു ഒട്ടി ചേർന്നു ഇങ്ങനെ പോകാൻ…..”… ശിവ പറഞ്ഞു…..
“ഓ… ഇങ്ങേരെ കൊണ്ട് ഞാൻ……”രുദ്ര പറയാൻ വന്നതും മഴ നല്ല ശക്തിയിൽ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരുന്നു……
ശിവ ബുള്ളറ്റ് ന്റെ സ്പീഡ് കൂട്ടി….. രുദ്ര അവന്റെ വയറിൽ പിടി മുറുക്കി…….വീട് എത്തിയതും വേഗം പോർച്ചിലേക്ക് വണ്ടി ഒതുക്കി…….. രുദ്ര വേഗം അകത്തേക്ക് കയറാൻ ഒരുങ്ങിയതും ശിവ അവളുടെ ദാവണി തുമ്പിൽ പിടിച്ചു വലിച്ചു……
“എങ്ങോട്ടാണ് ഈ ഓടുന്നെ…… നമുക്ക് കുറച്ചു നേരം മഴ നനയാമെടോ ….”ശിവ പറഞ്ഞു……
അവൾ അവനെ തന്നെ നോക്കി…..”വാ….”അവൻ അവളുടെ കൈയും പിടിച്ചു മഴയിലൂടെ നടന്നു……
“വേണ്ടാ… ഏട്ടാ…. മതി മഴ നനഞ്ഞത്…. വല്ല പനിയും പിടിക്കും…..”രുദ്ര പറഞ്ഞതും ശിവ അവളെ നോക്കി……. അവളുടെ വിറക്കുന്ന ചുണ്ടുകളും നെറ്റിയിൽ പടർന്നു കിടക്കുന്ന സിന്ദൂരവുമെല്ലാം അവൻ നോക്കി………. മഴയിൽ നന ഞ്ഞൊട്ടി നിൽക്കുന്ന അവളുടെ ദാവണി ക്കുള്ളിലൂടെ കണ്ട പുക്കിൾ കൊടിയെ
അവൻ നോക്കി നിന്നു…….. അവൻ അവളുടെ അടുത്തേക്ക് വന്നു…… അവളുടെ മുഖത്തു കൂടെ വിരൽ ഓടിച്ചു……. നെറ്റിയിൽ പടർന്നു കിടക്കുന്ന സിന്ദൂരവും അവളുടെ ചെഞ്ചുണ്ടും മൂക്കിൻ തുമ്പു മെല്ലാം അവൻ വിരൽ കൊണ്ട് ഉഴിഞ്ഞു……അവന്റെ പ്രവർത്തിയിൽ അടിമ പെട്ടു നിൽക്കുവാണ് രുദ്ര…….
അവളുടെ നെറ്റിയിൽ അവൻ അവന്റെ ചുണ്ടുകൾ ചേർത്തു….. പിന്നീട് കവിളിൽ എല്ലായിടത്തും അവന്റെ ചുണ്ടുകൾ ഓടി നടന്നു……..അവളുടെ ചെഞ്ചുണ്ടുകൾ അവൻ പതിയെ നുകർന്നു….. ചുംബനത്തിന്റെ ശക്തി കൂടിയതും രുദ്രയുടെ കൈകൾ അവന്റെ പുറത്ത് ചിത്രം വരയ്ക്കാൻ തുടങ്ങി……. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലും മുഖത്തുമെല്ലാം ഓടി നടന്നു……പല വികാരങ്ങളും അവരിൽ വന്നു ചേർന്നു…..
മഴയുടെ ശക്തിയും കൂടി വന്നതോടെ ശിവ അവളെ എടുത്തു കൊണ്ട് അകത്തേക്കു നടന്നു…….. രുദ്ര അവന്റെ തോളിൽ കൈ ഇട്ടു കൊണ്ട് തന്നെ അവനെ നോക്കി…. അവന്റെ നോട്ടവും തന്നിൽ തന്നെ ആണെന്ന് കണ്ടതും അവൾ നാണം കൊണ്ട് മുഖം കുനിച്ചു….. ഓരോ സ്റ്റെപ്പുകളും കയറി റൂമിലെത്തി……. ശിവ റൂം ലോക്ക് ചെയ്യുന്ന നേരത്തു അവൾ ടവൽ എടുത്ത് അവളുടെ തല നന്നായി തുടച്ചു…… അവന്ടെ തലയും അവൾ നന്നായി തുടച്ചു…… അവൻ അവളുടെ അരയിൽ കൂടി കയ്യിട്ടു അവന്ടെ അടുത്തേക്ക് അടുപ്പിച്ചു……. അവളുടെ ചുവന്ന ചുണ്ടുകളും മുഖത്തെ നാണവും എല്ലാം അവനിലെ ആണിനെ ഉണർത്തുന്നതായിരുന്നു……. അവനിൽ നിന്നും പിടി വിട്ടു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവളുട പുറകിലൂടെ അവൻ ചേർത്തു പിടിച്ചു…… നനഞു ഒട്ടിയ അവളുടെ മുടിയിഴകൾ മുൻപിലേക്കിട്ട് അവളുടെ പിൻ കഴുത്തിൽ ആഞ്ഞു ചുംബിച്ചു….. അവന്ടെ മീശ രോമങ്ങൾ അവളിൽ ഇക്കിളിയോടപ്പം പല വികാരങ്ങൾക്കും കീഴ്പ്പെട്ട് തുടങ്ങി…..
“എല്ലാ രീതിയിലും എന്റെ പെണ്ണിനെ ഞൻ ഇന്നു സ്വന്തം ആക്കി കോട്ടെ…….”അവളുടചെവിയോരം പതിയെ കടിച്ചു കൊണ്ട് അവൻ ചോദിച്ചു…..അവളുടെ നാണത്തോടെ ഉള്ള ചിരി ആയിരുന്നു മറുപടി……
അവൻ അവളെ കട്ടിലിലേക്ക് കിടത്തി…….. അവന്ടെ ചുണ്ടുകൾ അവളുടെ മുഖതും കഴുത്തിലും ഓടി നടന്നു…… അവളുടെ ദവാനിയുടെ ഷോൾ മാറ്റിയതും അവളുടെ പൊക്കിൾ കുഴിയിൽ അവൻ ചുണ്ടുകൾ കൊണ്ട് വലയം തീർത്തു…… അവളുടെ പൊക്കിൾ കൊടിയിൽ അവന്റെ വിരലുകൾ പതിയെ കുത്തി……. ആ… എന്ന ശബ്ദത്തോടെ അവൾ ഉയർന്നു പൊങ്ങി…….പതിയെ അവൻ അവളുടെ ബ്ലൗസ് ന്റെ ഹൂക് അഴിച്ചതും അവൾ കൈകൾ കൊണ്ട് അവ മറച്ചു……. എങ്കിലും അവന്റെ കൈകൾ അവളുടെ മാറിടത്തിൽ വികൃതി കാട്ടി കൊണ്ട് ഇരുന്നു….. അവന്റെ ഓരോ പ്രവർത്തിയിലും അവളിലെ പെണ്ണു ഉണരാൻ തുടങ്ങി…… പതിയെ പതിയെ അവൾ വിവസ്ത്ര ആയി…… അവളിലെ ഓരോ അണുവിലും ശിവയുടെ ചുണ്ടുകളും കൈകളും ഓടി നടന്നു….. അവളിൽ നിന്നുയരുന്ന ശീൽക്കര ശബ്ദവുമെല്ലാം അവനിലെ പുരുഷനിൽ ആക്കം കൂട്ടി………. രാത്രിയുടെ ഏതോ യമത്തിൽ അവളിനെ പെണ്ണിനെ ഉണർത്തി കൊണ്ട് അവർ ഒന്നായി……… പുറത്തു പെയ്യുന്ന കാലം തെറ്റിയ ശക്തമായ മഴയിലും വിയർത്തു ഒലിച്ചു അവൻ അവളിൽ നിന്നും അകന്നു മാറി….. അവളുടെ കണ്ണിലെ കണ്ണ് നീരും കരി മഷി പടർന്ന കണ്ണുകളും നെറുകയിൽ പടർന്ന സിന്ദൂരത്തിലും അരുമയായി ചുണ്ടുകൾ ചേർത്തു…… “ഒത്തിരി വേദനിച്ചോ പെണ്ണെ അവൻ ചോദിച്ചതും അവൾ ഇല്ലെന്നു തലയാട്ടി……. അവൻ അവളെ ചേർത്തു പിടിച്ചു…….. പിന്നെയും അത്രമേൽ പ്രണയത്തോടെ അവളിലേക്ക് ഒന്ന് ചേർന്നു……… കൂടെ കൂട്ടായി കാലം തെറ്റി വന്ന മഴയും……….
(തുടരും )

by