രചന – ഭവ്യ ഭാസ്ക്കരൻ
ഉറക്കത്തിൽ ആദി ഞെട്ടി ഉണർന്നു കരയാൻ തുടങ്ങി.ഓർമകൾക്ക് വിരാമമിട്ടവൾ കുഞ്ഞിനെ വാരി എടുത്ത് തോളിൽ കിടത്തി പുറത്ത് തട്ടി കൊണ്ട് അങ്ങോട്ടു ഇങ്ങോട്ടും നടന്നു. പതിയെ അവന്റെ കരച്ചിൽ നിന്നു.
അവളുടെ ചിന്ത മുഴുവനും സൂര്യനെ കുറിച്ചായിരുന്നു.
എല്ലാം അറിയുമ്പോൾ സൂര്യട്ടൻ ഞങ്ങളെ സ്വീകരിച്ചു ഒപ്പം കൂട്ടുമോ…?
പ്രതികരണം എന്താവുമെന്ന് ആലോചിച്ചു അവളുടെ മനസ് ഉലറി.
ആദ്യ കാഴ്ചയിൽ തന്നെ നെഞ്ചിൽ കയറി കൂടിയതാണ്. അകലും തോറും അടുക്കുകയായിരുന്നു. ആ പുഞ്ചിരിയിൽ ഞാൻ സ്വയം മതി മറന്ന് നിൽക്കുമായിരുന്നു. ആരും ഇല്ലാത്തവൾക്ക് ആരോ ഉണ്ടെന്നൊരു തോന്നൽ ആയിരുന്നു.
സൂര്യേട്ടൻ അടുത്ത് ഉള്ളപ്പോൾ എന്നിലെ കുസൃതിയും കുറുമ്പുമെല്ലാം ഞാൻ അറിയാതെ തന്നെ എന്നിൽ നിന്നും പുറത്തേക്ക് വന്നു.
അവർക്കൊപ്പം ഉള്ള നാളുകളിൽ ഞാൻ വളരെ അധികo സന്തോഷം അനുഭവിച്ചിരുന്നു.
എല്ലാം ചെയ്തു തീർത്തത്തിന് ശേഷം ഒരു മടക്കം ആഗ്രഹിച്ചിരുന്നു. സൂര്യേട്ടന് ഒപ്പം ഉള്ള ഒരു ജീവിതം സ്വപ്‍നം കണ്ടു. പക്ഷേ വിധി അവിടെയും എന്നെ തോൽപിച്ചു. എന്നിൽ നിന്നും സൂര്യേട്ടൻ അകന്ന് പോയി.
പിന്നീട് മോനെ നന്നായി വളർത്തണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. ചെയ്ത തെറ്റിന്റെ ഫലമായി ഇന്ദ്രനും കിരണും ഇന്ന് ജയിൽ അഴിക്കുള്ളിലാണ്. ഇടക്ക് സൂര്യേട്ടനെ കുറിച്ച് ഓർമ വരുമ്പോൾ കണ്ണീരോടെ മറവിക്ക് വിട്ട് നല്കും.
പക്ഷേ വീണ്ടും കണ്ടപ്പോൾ മനസ് പതറി പോയി.
വീണ്ടും ആ നെഞ്ചിൽ ചായ്യാൻ തോന്നി. അടക്കി വച്ച പ്രണയം ശക്തിയോടെ പുറത്തേക്കു വന്നു.
കഴിയുന്നില്ല തനിക്ക്.. ഒന്നിനും.
കഴിയുമോ തനിക് ഇനി സൂര്യട്ടനിൽ നിന്നും അകന്ന് മാറാൻ. കഴിയണം. എല്ലാം തുറന്ന് പറയണം. മറുപടി എന്ത് തന്നെ ആയാലും അത് ഉൾക്കൊണ്ട് മുന്നോട്ടു പോണം. വാദ പ്രതി വാദങ്ങൾക്കിടയിൽ അവൾ മനസ്സിൽ ഉറപ്പിച്ചു.
അവൾ കുഞ്ഞിനെ ബെഡിൽ കിടത്തി. കുഞ്ഞിന് അരികിലായി അവളും കിടന്നു. ചിന്തകൾക്ക് ഒടുവിൽ എപ്പോഴോ അവൾ നിദ്രയിലേക്ക് വഴുതി വീണു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
നാളുകൾ നീങ്ങി.
എത്ര ഒക്കെ ശ്രമിച്ചിട്ടും താമരക്ക് സൂര്യന്റെ മുന്നിൽ പോയി നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരു പേടി അവളെ വന്നു മൂടിയിരുന്നു.
താമര… ശാരിക വിളിച്ചു.
താമര അവളെ നോക്കി.
എന്താ നിന്റെ ഉദ്ദേശം… നീ എന്തിനാ ഇങ്ങനെ ഒളിച്ചു നടക്കുന്നെ..? ദേഷ്യത്തോടെയവൾ ചോദിച്ചു.
എനിക്ക് കഴിയുന്നില്ല ശാരി… അവൾ പറഞ്ഞു.
എനിക്ക് ഒന്നും കേൾക്കണ്ട. നാളെ ആദി മോന്റെ പിറന്നാളിനെ സൂര്യനെ വിളിച്ചിട്ടുണ്ട്. സൂര്യൻ വരും അവനോട് സംസാരിക്കണം. ഉറച്ച സ്വരത്തോടെയവൾ പറഞ്ഞു.
ശാരി..
നീ ഇനി ഒന്നും പറയണ്ട. എല്ലാറ്റിനും ഒരു അവസാനം ഉണ്ട്.
നാളെ അവർ വരും. സംസാരിക്കണം. നീ കാരണം എന്തിനാ സൂര്യന്റെ ജീവിതം തകർക്കുന്നെ. നിന്റെ തീരുമാനം അറിഞ്ഞിട്ടു വേണം സൂര്യന് വേറെ ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ. അതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
ശാരിക പറഞ്ഞത് ശെരിയാണ്. ഞാൻ കാരണം സൂര്യേട്ടൻ വിഷമിക്കരുത്, സംസാരിക്കണo. ഒലിച്ചു ഇറങ്ങുന്ന മിഴി നീർ തുടച്ചു കൊണ്ടവൾ കണ്ണുകൾ ഇറുകെ അടച്ചു. വിതുമ്പുന്ന ചുണ്ടുകളെ കൂട്ടി പിടിച്ചു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
പിറ്റേന്ന്.. നേരത്തെ തന്നെ താമര എഴുന്നേറ്റു. കുളി കഴിഞ്ഞ് ഒരു സെറ്റ് മുണ്ട് ഉടുത്തു ഒരുങ്ങി.
മോനെ ഉണർത്തി. കുളിപ്പിച്ച് ഡ്രസ്സ് ഇടുപ്പിച്ചു ഒരുക്കി.
കണ്ണാ.. അവൾ സ്നേഹത്തോടെ ആദിയെ വിളിച്ചു.
അമ്മടെ മോൻ സുന്ദരനായല്ലോ…? ചിരിച്ചു കൊണ്ടവൾ അവനെ നോക്കി പറഞ്ഞു.
ആദി കുഞ്ഞരി പല്ലു കാണിച്ചു കൊണ്ട് അവളെ നോക്കി ചിരിച്ചു.
താമര മോനെ എടുത്ത് ഉയർത്തി വട്ടം കറക്കി. അവന്റെ വയറിൽ മുഖമുരസി. അവൻ ശബ്ദം ഉണ്ടാക്കി കൊണ്ട് ചിരിക്കാൻ തുടങ്ങി.
അവൾ അവനെ ചേർത്ത് പിടിച്ചു.
നമ്മുക്ക് കള്ള കൃഷ്ണനെ കാണാൻ പോവാം. അവൾ അവനെ നോക്കി തലയാട്ടി കൊണ്ട് ചോദിച്ചു.
മ്മാ.. അവൻ വിളിച്ചു.
അവൾ അവനെ ചേർത്ത് പിടിച്ചു രണ്ടു കവിളിലും മാറി ചുംബിച്ചു.
അവനെയും എടുത്ത് കൊണ്ടവൾ കോണിപടി ഇറങ്ങി.
ശാരി.. ഹാളിൽ എത്തിയതും താമര വിളിച്ചു.
ആഹ് ഇതാ വരുന്നു. നീ കാറിൽ കയറി ഇരുന്നോ..? ശാരി റൂമിൽ നിന്നും വിളിച്ചു പറഞ്ഞു.
ആഹ്. വേഗം വാ. അമ്മയും അച്ഛനും നമ്മളെ കാത്തു നില്കുന്നുണ്ടാവും.
ആഹ്.
ശാരിക ഫോൺ റിങ് ചെയ്തു. അവൾ ഫോൺ കാതോടെ ചേർത്ത് വച്ചു.
എന്തായി.. ഗിരി ടെൻഷനോട് ചോദിച്ചു.
ഇറങ്ങി. അവൾ പറഞ്ഞു.
ഓക്കേ. വേഗം എത്താൻ നോക്ക്.
ആഹ് ഓക്കേ.
അവൾ വേഗം വാതിൽ പൂട്ടിയിറങ്ങി.
ശാരികയും താമരയും കൃഷ്ണന്റെ അമ്പലത്തിൽ ചെല്ലുമ്പോൾ ജാനകിയും രവീന്ദ്രനും അമ്പലത്തിൽ ഫ്രണ്ടിൽ തന്നെ ഉണ്ട്. അവളെ കണ്ടതും അവർ അടുത്തേക്ക് വന്നു.
ജാനകി മോനെ താമരയുടെ കൈയിൽ നിന്നും വാങ്ങി.
അമ്മമ്മടെ കുട്ടിക്ക്.. പാർഥിക്കേണ്ട.. ജാനകി ചിരിച്ചു കൊണ്ട് ചോദിച്ചു.
അവനും ചിരിച്ചു.
അവർ എല്ലാവരും കൂടി അമ്പലത്തിന് അകത്തേക്ക് നടന്നു.
ആരും കാണാതെ മറഞ്ഞു നിൽക്കുന്ന ഗിരിയെ നോക്കി ശാരിക പുഞ്ചിരിച്ചു.
അവളുടെ ഓർമയിൽ അന്നത്തെ ദിവസം വന്നത്തി. സൂര്യനും ഗിരിയും വീട്ടിൽ വന്ന ദിവസം.
അവർ പോയി കഴിഞ്ഞത്തിന് ശേഷം ഗിരിയേട്ടൻ എന്നെ വിളിച്ചിരുന്നു. കാണണം എന്ന് പറഞ്ഞു.
അങ്ങനെയാണ് ഞാൻ പാർക്കിൽ ചെല്ലുന്നത്.
എന്നെയും കാത്തു ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു ആൾ.
ഹായ്.. ശാരിക അവന്റെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു.
ഹായ്.
ഞാൻ വന്നത്… അവൻ ഒന്ന് നിർത്തി.
താമരയെ കുറിച് അറിയാൻ.. ശാരിക അവനെ നോക്കി കൊണ്ട് പറഞ്ഞു.
അവൻ അവളെ അമ്പരപ്പോടെ നോക്കി.
താമരക്ക് എന്താ പറ്റിയത്…? അവൻ സംശയത്തോടെ ചോദിച്ചു.
ശാരിക താമരയെ കുറിച്ചെല്ലാം ഗിരിയോടെ പറഞ്ഞു.
എല്ലാം കേട്ട് അവന്റെ കണ്ണുകൾ നിറഞ്ഞു.
അവർ ഒന്നിക്കണം ഗിരിയേട്ടാ.. അവൾ ഇനിയും തനിചവാൻ പാടില്ല.
മ്മ്. താൻ എന്റെ കൂടെ നിൽക്കോ.. അവൻ അവൾക്ക് നേരെ കൈ നീട്ടി.
ആഹ്. അവൾ അവന്റെ കൈക്ക് മീതെ കൈ വച്ചു.
താങ്ക്സ് ശാരി. എല്ലാം പറഞ്ഞതിന്. താമര കുറിച് സൂര്യനിൽ നിന്നും അറിഞ്ഞത് മുതൽ അവൾ എനിക്ക് എന്റെ പെങ്ങൾ തന്നെയാണ്.
ശാരിക പുഞ്ചിരിച്ചു.
ഗിരി തിരിച്ചു അവൾക്ക് ഒരു പുഞ്ചിരി നൽകി.
അപ്പോ നമ്മൾ അവരെ ഒന്നിപ്പിക്കുന്നു. ഗിരി പാന്റിന്റെ പോക്കറ്റിൽ കൈ ഇട്ടു കൊണ്ട് അവളെ നോക്കി പറഞ്ഞു.
യെസ്.
ഗിരിയേട്ടനിൽ നിന്നും സൂര്യൻ എല്ലാ സത്യവും അറിഞ്ഞിരുന്നു. അതിന് ശേഷം പലപ്പോഴായി അവളെ കാണാൻ ശ്രെമിച്ചിരുന്നു. പക്ഷേ താമര അവന് പിടി കൊടുക്കാതെ നടന്നു.
ഡീ.. നീ എന്താ അവിടെ നില്കുന്നെ.. താമരയുടെ വിളി കേട്ട് അവൾ ഞെട്ടി കൊണ്ട് അവളെ നോക്കി.
പതിയെ പുഞ്ചിരിച്ചു ശാരിക അവളുടെ അടുത്തേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
വഴിപാട് രസീത് ശ്രീ കോവിലിന്റെ പടിയിൽ വച്ച് താമര ഭാഗവാന് മുന്നിൽ അവൾ കണ്ണുകൾ അടച്ചു നിന്നു.
കഴുത്തിൽ ആരുടെയോ കരസ്പർശം ഏറ്റപ്പോൾ അവൾ മിഴികൾ തുറന്നു. തന്റെ മുന്നിൽ നിൽക്കുന്ന സൂര്യനെ കണ്ട് അവൾ പകപോടെ നോക്കി.
തന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന താലിയിലേക്കും സൂര്യനെയും അവൾ മാറി മാറി നോക്കി .
സിന്ദൂരം നെറുകിൽ തൊട്ടോളൂ… പൂജാരി പറഞ്ഞത് അനുസരിച്ചു സൂര്യൻ ഒരു നുള്ള് സിന്ദൂരമെടുത്തു അവളുടെ നെറുകിൽ ചാർത്തി.
അവന്റെ ആ പ്രവർത്തിയിൽ താമര തറഞ്ഞു നിന്നു. ഒന്ന് അനങ്ങാൻ പോലുമാവാതെ അവൾ അവനെ തന്നെ നോക്കി നിന്നു.
അവൾ പിടപ്പോടെ മോനെ നോക്കി.
ആദിയെ കാണാഞ്ഞേ അവൾ ചുറ്റും നോക്കി.
പിറകിൽ കൈ കൊട്ടിയുള്ള ചിരി കേട്ട് അവൾ തിരിഞ്ഞു നോക്കി.
ടീച്ചർ.. അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
ടീച്ചറുടെ കൈയിൽ ഇരിക്കുന്ന ആദിയെ നോക്കി. ടീച്ചർ അവളുടെ കവിളിൽ കൈ വച്ചു.
ടീച്ചർ ആദിയെ ചേർത്ത് പിടിച്ചു.
ഇവൻ എന്റെ പേരക്കുട്ടിയായി വളരും. ഭാഗ്യ ടീച്ചർ പുഞ്ചിരിയോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു.
അവൾ പകപോടെ ടീച്ചറെ നോക്കി.
ടീച്ചറുടെ അടുത്ത് നിൽക്കുന്ന ശാരികയെ നോക്കി.
എല്ലാം എല്ലാവരും അറിഞ്ഞു എന്ന ശാരിക അവളെ നോക്കി തലയാട്ടി കണ്ണു ചിമ്മി.
അവളുടെ മനസ് തണുത്തു. പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന എല്ലാവരെ അവൾ നിറഞ്ഞ മനസോടെ നോക്കി.
ശേഷം നിറഞ്ഞ കണ്ണുകളോടെ സൂര്യനെ നോക്കി. ആ മുഖത്ത് ഇപ്പോഴും പരിഭവമാണ്. അത് കണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവൾ അവനെ നോക്കി കണ്ണുറുക്കി.
വൈകിക്കേണ്ട പരസ്പരം മാല അണിയിചോളൂ. പൂജാരി തുളസി മാല നൽകി.
അവർ പരസ്പരം മാല അണിയിച്ചു. രവീന്ദ്രൻ അവളുടെ വലം കൈ അവന്റെ ഇടം കൈയിൽ ചേർത്ത് വച്ചു. ഏഴു വചനങ്ങളും ചൊല്ലി കൊണ്ട് വലയം വച്ചു. ഒരിക്കലും കൈവിടില്ലന്ന് കണ്ണുകൾ കൊണ്ട് അവളോട് പറഞ്ഞ് അവളെ ചേർത്ത് നിർത്തിയവൻ . പതിയെ സൂര്യന്റെ മുഖത്തു തിളക്കമാർന്ന പുഞ്ചിരി വിടർന്നു. ആ തിളക്കം അവളുടെ മുഖത്തേക്കും പടർന്നു.
നമ്മുടെ എന്നാ.. ഇതുപോലെ.. ഗിരി ശാരികയുടെ കാതിൽ വന്നു കൊണ്ട് പറഞ്ഞു.
അവൾ പകപോടെ ഗിരിയെ നോക്കി.
അവൻ അവളെ കണ്ണുറുക്കി കാണിച്ചു.
ഞാൻ എന്റെ വീട്ടുകാരെ കൊണ്ട് വരട്ടെ..? അവൻ കുസൃതിയോടെ ചോദിച്ചു.
അവൾ പുഞ്ചിരിയോടെ തല താഴ്ത്തി.
ഓഹോ.. നിനക്ക് നാണമൊക്കെ വരോ..? അവൾ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.
അവൾ അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് താമരയുടെ അടുത്തേക്ക് നീങ്ങി നിന്നു.
സൂര്യൻ ആദിയെ ടീച്ചറിന്റെ കൈയിൽ നിന്നും വാങ്ങി. ആദി തുളസി മാലയിൽ പിടിച്ചു ക്കൊണ്ട് സൂര്യനെ നോക്കി.
സൂര്യൻ അവനെ നോക്കി പുഞ്ചിരിച്ചു.
കുഞ്ഞാ.. ശാരിക വിളിച്ചു.
ആദി മുഖമുയർത്തി അവളെ നോക്കി.
ഇതാരാ.. അവൾ ചോദിച്ചു.
അവൻ ശാരികയെയും സൂര്യനെ മാറി മാറി നോക്കി. ഇല്ലന്ന് തലയാട്ടി.
മോന്റെ അച്ഛനാ.. അവൾ ആദിയെ നോക്കി സന്തോഷത്തോടെ പറഞ്ഞു.
“അച്ഛാ..” അവന്റെ കുഞ്ഞു ശബ്ദം പുറത്തേക്കു വന്നു.
സൂര്യൻ അവനെ ചേർത്ത് പിടിച്ചു അവന്റെ കവിളിൽ ചുംബിച്ചു. താമരയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ കൈകൾ അവന്റെ കവിളിൽ തലോടി.
ശ്രീകോവിലിൽ ഭഗവാന്റെ മുന്നിൽ അവർ മൂന്നു പേരും തൊഴു കൈയോടെ നിന്നു. സൂര്യനും താമരയും നിറഞ്ഞ മനസോടെ ഭാഗവാന് മുന്നിൽ കൈ കൂപ്പി. ഭഗവാന്റെ മുഖം പ്രസന്നമായിരുന്നു.
ഒരു കുടുംബത്തിന് പകരമായ് അഞ്ചു കുടുംബത്തെയാണ് തനിക്കു തന്നത്. ശാരി, രാഹുൽ, ഗിരി, ശേഖർ, സൂര്യൻ അവൾ നിറഞ്ഞ മനസോടെ ഈശ്വരനോട് നന്ദി പറഞ്ഞു.
ഒരു കൈയിൽ മോനെയും എടുത്ത് മറു കൈയാൽ താമരയുടെ കൈയും പിടിച്ചു സൂര്യൻ പുറത്തേക്ക് ഇറങ്ങി നടന്നു.
കണ്ടു നിന്നവരുടെ ഉള്ളം സന്തോഷത്താൽ തുടി കൊട്ടി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
രാത്രി മോൻ ഉറങ്ങിയശേഷം താമര മോനെ ബെഡിൽ കിടത്തി അവനെ പുതപ്പിച്ചു.
അവൾ തിരിഞ്ഞു നിന്ന് വാതിലിക്കലേക്ക് നോക്കി. കൈ കെട്ടി വാതിലിൽ ചാരി നിൽക്കുന്ന സൂര്യനെ കണ്ട് അവളുടെ ഹൃദയ മിടിപ്പ് ഏറി വന്നു.
അവൻ നടന്ന് അടുത്തേക്ക് വരും തോറും അവളുടെ ഹൃദയം ദ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി.
അവൾ പിടപ്പോടെ അവനെ നോക്കി.
മോൻ ഉറങ്ങിയോ..? അവൻ ചോദിച്ചു.
മ്മ്. അവൾ തലയാട്ടി.
തനു….? ആദ്രമായിരുന്നു അവന്റെ സ്വരം.
മ്മ്… അവൾ മൂളി.
സോറി… തനു. ഞാൻ അന്ന് നിന്നെ കേൾക്കാൻ തയ്യാറാവേണ്ടത് ആയിരുന്നു. അവൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു.
അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവന്റെ നെഞ്ചോട് ചേർന്ന് നിന്നു.
നമ്മുക്ക് എല്ലാം മറക്കാം സൂര്യേട്ടാ.. സങ്കടപെടുത്തുന്ന ഒന്നിനെ കുറിച്ചും ഇനി ആലോചിക്കേണ്ട. എന്റെ സൂര്യേട്ടൻ എന്റെ കൂടെ ഉണ്ടല്ലോ..? അത് മതി എനിക്ക്. പതിഞ്ഞ സ്വരത്തിലവൾ പറഞ്ഞു.
സൂര്യൻ താമരയെ നെഞ്ചോട് ചേർത്ത് പിടിച്ചു അവളുടെ നെറുകിൽ ചുംബിച്ചു. അവൾ കണ്ണുകൾ അടച്ചു അവന്റെ സ്നേഹം ചുംബനമേറ്റു വാങ്ങി കൊണ്ടവനെ ഇറുകെ പുണർന്നു. സൂര്യന്റെ പ്രഭാവത്തിൽ ഇനി താമര ജ്വാലിച്ചു തന്നെ നിൽക്കും.
പുതിയെ ഒരു പ്രണയകഥക്ക് തുടക്കം കുറിച്ച് കൊണ്ടവർ പ്രയാണം ആരംഭിച്ചു.
അവരുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. ഇനിയും ഒരുപാട് കാലം അവർക്ക് സഞ്ചാരിക്കാൻ ഉണ്ട്. അതിന് കൂട്ടായി അവരുടെ സ്വന്തം ആദിമോനും ♥️
അവസാനിച്ചു.

by