രചന – ഭവ്യ ഭാസ്ക്കരൻ
താമര ഓടി വന്നു ശാരികയെ കെട്ടിപിടിച്ചു കരഞ്ഞു. എന്താടി.. ശാരിക വെപ്രാളത്തോടെ ചോദിച്ചു. സൂര്യട്ടാ.. ഞാൻ.. കണ്ടു.. കോളേജിൽ.. അവളുടെ വാക്കുകൾ മുറിഞ്ഞു. ശാരിക ഒന്നു ഞെട്ടി. പിന്നെ അവളെ അശ്വസിപ്പിക്കാൻ എന്നോണം അവളുടെ പുറത്തു തഴുകി. എന്തിനാ മോളെ കരയുന്നെ.. എന്താ പറ്റിയെ അങ്ങോട്ടു വന്ന ശാരികയുടെ അച്ഛൻ രവീന്ദ്രൻ വേവലാതിയോടെ ചോദിച്ചു. അതു പിന്നെ അച്ഛാ.. സൂര്യൻ അവൾ കണ്ടു കോളേജിൽ വച്ചു. മ്മ്. കഴിഞ്ഞത് കഴിഞ്ഞു. അതു അടഞ്ഞ അദ്ധ്യായം ആണ്. ഇനി അതോർത്തു മോൾ വിഷമിക്കരുത്. അവളുടെ തലയിൽ തലോടി കൊണ്ട് രവീന്ദ്രൻ പറഞ്ഞു. ശാരു.. മോളെ കൊണ്ടു വീട്ടിൽ പൊയ്ക്കോ. ആഹ്. വാ താമര. നമ്മുക്ക് വീട്ടിൽ പോവാം. ശാരിക അവളുടെ കൈയും പിടിച്ചു പുറത്തേക്ക് ഇറങ്ങി. താമരയെ കാറിൽ ഇരുത്തി.
ശാരിക ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു. കാർ മുന്നോട്ടു നീങ്ങുന്നതിനു അനുസരിച്ചു അവളുടെ ഓർമ്മകൾ പുറകോട്ട് പോയി. കൊല്ലങ്കോട്… കൊല്ലങ്കോട്… കണ്ടക്ടർ നീട്ടി വിളിച്ചു. തോളിൽ ഒരു ബാഗും കൈയിൽ ഹാൻഡ് ബാഗ് എടുത്തു അവൾ ഇറങ്ങി. ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു. ചേട്ടാ.. ഈ അഡ്രസ്. കൈയിൽ ഉള്ള കാർഡ് കാണിച്ചു കൊണ്ട് പറഞ്ഞു. ആഹ്. കയറിക്കോളൂ. അവൾ നിർത്തി ഇട്ടിരിക്കുന്ന ഓട്ടോയിൽ കയറി ഇരുന്നു. ഓട്ടോ മുന്നോട്ടു നീങ്ങി. ഭാഗ്യടീച്ചറിന്റെ വീട്ടിൽ പുതിയതായി താമസിക്കാൻ വന്നയാളാണോ..? ആഹ്. എങ്ങനെ മനസിലായി. അവൾ അമ്പരപോടെ ചോദിച്ചു. ടീച്ചർ പറഞ്ഞിരുന്നു. ഞാൻ അവിടുത്തെ കാര്യസ്ഥാനാണ്. ഒഴിവുള്ള സമയങ്ങൾ ഓട്ടോ ഓടിക്കുന്നു.
അയാൾ പുഞ്ചിരിയോടെ പറഞ്ഞു. ആഹ്. എന്താ പേര്. ഗോപാലൻ. മോളുടെ പേരോ..? താമര. ആഹ്. പാടത്തിനു നടുവിലൂടെ ഉള്ള റോഡിലൂടെ ഓട്ടോ ഓടി കൊണ്ടിരുന്നു. ചുറ്റും പച്ചപ്പ് നിറഞ്ഞ പ്രദേശം. ആ കാഴ്ചകൾ അവളുടെ മനസിനെ കുളിരിണിയിച്ചു. ഓട്ടോ പടിപ്പുര വാതിലിന്റെ മുന്നിൽ കൊണ്ട് ചെന്ന് നിർത്തി. മോളെ.. സ്ഥലം എത്തി. അവൾ ഓട്ടോയിൽ നിന്നും ഇറങ്ങി. മോളെ ആ ബാഗ് ഇങ്ങോട്ട് തന്നോളൂ.. ഞാൻ പിടിക്കാം. വേണ്ട ഗോപാലട്ടാ.. ഞാൻ പിടിച്ചോളാം. അവൾ ചെറു ചിരിയോടെ പറഞ്ഞു. അതു സാരമില്ല കുഞ്ഞേ.. അതും പറഞ്ഞു ഗോപാലൻ അവളുടെ കൈയിൽ നിന്നും ബാഗ് വാങ്ങി മുന്നിലേക്ക് നടന്നു.
അയാൾക്കു പുറകെ അവളും. പടിപ്പുര നടന്നതും വിശാലമായ മുറ്റം. ഒരു സൈഡിൽ ആയി വലിയ മുത്തശ്ശി മാവ്. ഒരു സൈഡിൽ വലിയ പൂന്തോട്ടം. മുല്ല, തേച്ചി, മന്ദാരം, റോസ്, മാങ്ങാനറി, അങ്ങനെ.. രണ്ടു നിലയിൽ ഉള്ള ഓട് ഇട്ട പഴയ മോഡൽ വീട് ആണ്. വീട് പുതുക്കി പണിതിട്ടുണ്ട്. ഒരു സ്ത്രീ അവരുടെ അടുത്തേക്ക് നടന്ന് വന്നു. വെളുത്ത തടിച്ചു, ചിരിക്കുമ്പോൾ നുണകുഴികൾ തെളിഞ്ഞു കാണുന്ന ഐശ്വര്യo നിറഞ്ഞ മുഖo. പുഞ്ചിരിയോടെവർ അവരുടെ അടുത്തേക്ക് വന്നു. ഗോപാലൻ അവരെ നോക്കി പുഞ്ചിരിച്ചു. ഗോപാല.. ഇതാരാ…? ടീച്ചർ പറഞ്ഞ ആളു തന്നെയാണ്. താമര.. ടീച്ചർ അവളെ നോക്കി കൊണ്ട് ചോദിച്ചു.
ആഹ്. അവൾ ചിരിയോടെ തലയാട്ടി. ഭാഗ്യ ടീച്ചർ വന്ന് അവളുടെ കൈയിൽ പിടിച്ചു. മോളെ ആദ്യമായിട്ടല്ലേ.. കാണുന്നെ അതാ. സിസ്റ്റർ പറഞ്ഞപോൾ ഇത്ര സുന്ദരികുട്ടിയാണെന്ന് അറിഞ്ഞില്ല. അവൾ അവരെ നോക്കി മനോഹരമായ് പുഞ്ചിരിച്ചു. ടീച്ചർ ഞാൻ എന്നാൽ പോവാ. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. ആഹ്. അയാൾ ബാഗ് അവൾക്കു നൽകി, കൊണ്ട് പുറത്തേക്ക് നടന്നു. ഗോപാലട്ടാ ഒന്ന് നിന്നെ..? താമര വിളിച്ചു. അവളുടെ വിളികേട്ട് ഗോപാലൻ അവിടെ നിന്നു. അവൾ ഓടി അയാളുടെ അടുത്ത് എത്തി. ബാഗിൽ നിന്നും 100 രൂപ എടുത്ത് അയാൾക്കു നേരെ നീട്ടി. വേണ്ട മോളെ. കൈയിൽ വച്ചോ. അതൊന്നും പറഞ്ഞാൽ പറ്റില്ല. അവൾ ആ ക്യാഷ് അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു. അയാൾ നിറഞ്ഞ മനസോടെ അവളെ നോക്കി ചിരിച്ചു.
ശെരി ഗോപാലട്ടാ കാണാട്ടോ.. അവൾ അതും പറഞ്ഞു തിരിഞ്ഞു നടന്നു. ഗോപാലൻ പുറത്തേക്ക് നടന്നു. മോളു വാ. ടീച്ചർ വിളിച്ചു. ആഹ്. അവർ അകത്തേക്ക് കയറി. വാ.. റൂം കാണിച്ചു തരാം. അവർ അവളെ കൊണ്ട് തൊട്ടടുത്ത റൂമിലേക്ക് നടന്നു. അത്യാവശ്യം വലിപ്പം ഉള്ള മുറി. റൂമിനോട് ചേർന്ന് തന്നെ അറ്റാച്ഡ് ബാത്റൂം.കട്ടിലിനോട് ചേർന്ന് അലമാര. ജനലിനോട് ചേർന്ന് മേശയും കസേരയും ഇട്ടിട്ടുണ്ട്. കണ്ണൻ ഉപയോഗിച്ചിരുന്നു മുറിയാ.. ടീച്ചർ അവളെ നോക്കി കൊണ്ട് പറഞ്ഞു. കണ്ണൻ.. അവൾ സംശയത്തോടെ ചോദിച്ചു. എന്റെ മകൻ ആണ്. അവൻ ഇപ്പോ ഇവിടെ ഇല്ല. തിരുവനന്തപുരം കോളേജിൽ ലെക്ചർ ആണ്. ലീവിനെ വരൂള്ളൂ. ആഹ്. അപ്പോ ഈ മുറി. അവന്റെ റൂം മുകളിലേക്ക് മാറ്റി. ആഹ്. മോൾ ഒന്ന് ഫ്രഷ് ആവേ.. ഞാൻ അപ്പോഴേക്കും കഴിക്കാൻ എടുക്കാം.
എന്നിട്ട് വിശേഷങ്ങൾ ഓക്കേ പറയാം. ഓക്കേ ടീച്ചർ. ആഹ്. അവർ പോയതും അവൾ വാതിൽ അടച്ചു. കട്ടിലിൽ വന്നിരുന്നു. ഫോൺ എടുത്ത് മഠത്തിലെ സിസ്റ്ററിനെ വിളിച്ചു. ഹലോ.. സിസ്റ്റർ.. ഞാൻ ഇവിടെ എത്തി. ആഹ്. എങ്ങനെ ഉണ്ട് അവിടെ..? കുഴപ്പമില്ല സിസ്റ്റർ. ടീച്ചർ മാത്രമേ ഉള്ളൂ. ഒരു മകൻ ഉണ്ട്. ആൾ തിരുവനന്തപുരത്ത് ആണ്. അവിടെയാണ് ജോലി. ആഹ്. ടീച്ചറുടെ വീട്ടിൽ മോൾ സുരക്ഷിതയായിരിക്കും. അവർക്ക് അത്രപെട്ടന്ന് മോളെ കണ്ടത്താൻ പറ്റില്ല. അവിടെ ഇരുന്നു കൊണ്ട് തന്നെ പുറത്ത് എവിടെങ്കിലും ജോലിക്ക് ശ്രെമിക്കണം. കഴിഞ്ഞതെല്ലാം മറന്നേക്ക്. മോൾക്ക് നല്ലതേ വരൂ. മ്മ്. അവൾ മൂളി. മോൾ ഈ നമ്പർ മാറ്റിയേക്ക്. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ടീച്ചറിന്റെ ഫോണിലേക്ക് വിളിക്കാം. ഓക്കേ സിസ്റ്റർ. സിസ്റ്റർ ഫോൺ വച്ചതും. ഫോണിൽ നിന്നും സിം ഊരി പൊട്ടിച്ചു കളഞ്ഞു. തത്കാലത്തേക്കുള്ള ഒരു ഒളിച്ചോട്ടം. ചെയ്തു തീർക്കാൻ കുറച്ച് കാര്യങ്ങൾ ബാക്കി ഉണ്ട്. തിരികെ വന്നിരിക്കും ഈ താമര ദേവന്ദ്രൻ. ദീർഘനിശ്വാസം എടുത്തു കൊണ്ടവൾ കണ്ണുകൾ ഇറുകെ അടച്ചു തുറന്നു.
അമല സിസ്റ്റർ പറഞ്ഞു മോളുടെ അച്ഛൻ ആക്‌സിഡന്റ് ൽ മരിച്ചു എന്ന്. നാട്ടിൽ അപ്പോ ആരും ഇല്ലേ..? ഇല്ല ടീച്ചർ. അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞു. എല്ലാം വിധിയാ മോളെ.. നമ്മുക്ക് പ്രിയപ്പെട്ടവരെല്ലാം വേഗം നഷ്ടമാവും. എന്റെ ഗിരിയേട്ടൻ മരിക്കും വരെ ഈ വീട് ഒരു സ്വർഗം ആയിരുന്നു. എനിക്ക് കൂട്ടിനു എന്റെ കണ്ണൻ ഉണ്ട്. പക്ഷേ അവൻ ജോലി കിട്ടി പോയപ്പോൾ ഞാൻ തനിച്ചായി. അവൻ എന്നെ വിട്ട് പോവില്ല എന്നൊക്കെ പറഞ്ഞതാ. പക്ഷേ ഞാൻ തന്നെയാ നിർബന്ധിച്ചു പറഞ്ഞയച്ചത്. ലീവ് കിട്ടുമ്പോൾ ഓക്കെവൻ എന്നെ കാണാൻ ഓടി വരും. അവരുടെ കണ്ണുകളിൽ നിർതുള്ളികൾ ഇരുണ്ടു കൂടി. അവൾ വല്ലായ്മയോടെ ടീച്ചറെ നോക്കി. ടീച്ചർക്ക് കാത്തിരിക്കാൻ ഒരു മകനുണ്ട്. എനിക്കോ.. ഒരു നിമിഷം കൊണ്ട് ആരുമില്ലാത്തവളായി പോയില്ലേ, ഞാൻ. ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ എനിക്ക് ആരാ ഉള്ളത്.
അതു വച്ചു നോക്കുമ്പോൾ ടീച്ചർ ഭാഗ്യവതിയാണ്. അവൾ മനസിൽ പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു. ഇപ്പോ.. എനിക്ക് കൂട്ടായല്ലോ..? ടീച്ചർ ചെറു ചിരിയോടെ പറഞ്ഞു. മ്മ്. അവൾ അവർക്കായ് ഒരു ചെറു ചിരി നൽകി. ടീച്ചറുടെ കുടുംബക്കാർ ഇല്ലേ ഇവിടെ..? ആഹ്. ഇവിടുന്ന് കുറച്ച് മാറി എന്റെ ചേച്ചിയും കുടുംബവും താമസിക്കുന്നുണ്ട്..? അവർ വരാറില്ലേ..? ആഹ്. ചേച്ചിക്ക് ഏട്ടനും ജോലിയുണ്ട്. വല്ലപ്പോഴും സമയം കിട്ടുമ്പോൾ വരും. പക്ഷേ അവരുടെ മക്കൾ അമ്മു അച്ചുവും ഇടക്ക് വരും. ആഹ്. അവർക്ക് രണ്ടുപേരും ഇരട്ടകൾ ആണ്. മോളുടെ അതെ പ്രായമാണ് അവർക്കും. ആഹ്. നാളെ അവർ വരും. അപ്പോ പരിചയപെടാം. ആഹ്. ഓഫീസിൽ നാളെ അല്ലെ ജോയിൻ ചെയേണ്ടത്. ആ. നാളെ നമ്മുക്ക് ഒരുമിച്ച് ഇറങ്ങാം. ആഹ്. അവൾ തലയാട്ടി.
മോൾക്ക് രാത്രിക്ക് കഞ്ഞിയാണോ ചപ്പാത്തിയാണോ വേണ്ടത്. ടീച്ചർ എന്താ കഴിക്കാ…? കഞ്ഞി. എനിക്കും അതും മതി. ആഹ്. മോളു പോയി കുറച്ച് നേരം കിടന്നോ..? ഞാൻ പറമ്പിലേക്ക് ഒന്ന് ചെല്ലട്ടെ. തേങ്ങയിടാൻ ആളു വന്നിട്ടുണ്ട്. ആ. അവൾ റൂമിലേക്ക് നടന്നു. ടീച്ചർ ഡോർ അടച്ചു പുറത്തേക്ക് ഇറങ്ങി. എന്താ.. ടീച്ചറെ പുതിയ ആളു വന്നപ്പോ.. എന്നെ മറന്നോ…? രാത്രിയിൽ ടീച്ചറെ വിളിച്ചു കണ്ണൻ പരിഭവം പറയാണ്. കണ്ണാ… എന്നിട്ട് അമ്മടെ അതിഥി എന്തു പറയുന്നു. ആളെ എങ്ങനെ വിശ്വസിക്കാൻ പറ്റുന്ന കൂട്ടത്തിൽ ആണോ…? ഒരു പാവം കൊച്ചാ. എനിക്ക് ഇഷ്ടമായി. മ്മ്. എന്നിട്ട് ആൾ എവിടെ..? കിടന്നു. ഒരു ശ്രെദ്ധ ഉണ്ടായിരിക്കണം. ആ സിസ്റ്റർ അമ്മയുടെ ഫ്രണ്ട് ആയതു കൊണ്ടാ ഞാൻ സമ്മതിച്ചത്. നീ ടെൻഷൻ ആവണ്ട. നിനക്ക് അവളെ കണ്ടാൽ മനസിലാവും. മ്മ്. അമ്മ കഴിച്ചോ..? ആഹ്. കണ്ണാ.. കഴിച്ചോ..? ആഹ് അമ്മാ. കണ്ണാ.. അമ്മുവിനെ ഒന്ന് വിളിക്കിട്ടോ.
നിന്നെ വിളിച്ചപ്പോൾ കിട്ടിയില്ല എന്ന് പറഞ്ഞു. അവൾക് എന്തോ അവിടുന്ന് കൊണ്ട് വരാൻ ഉണ്ടെന്ന് പറഞ്ഞു. ആഹ്. ഞാൻ വിളിച്ചോളാം. അമ്മ എന്നാൽ കിടന്നോ.. ഞാൻ നാളെ വിളിക്കാം. ആഹ്. ഫോൺ കട്ട് ചെയ്തു.ടീച്ചറുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അടുത്ത ട്രെയിൻ കയറി ചെക്കൻ നാളെ ഇങ്ങോട്ട് എത്തും, എല്ലാം നേരിൽ കണ്ട് ബോധ്യപ്പെടണം. അല്ലാതെ അവന് സമാദാനം ഉണ്ടാവില്ല. ലൈറ്റ് ഓഫ് ചെയ്തു ടീച്ചർ കിടന്നു. ഒരു യാത്രയിലാണ്…! പേന കൈയിൽ പിടിച്ചു കൊണ്ടവൾ.. അടുത്ത വരിക്കായി കണ്ണുകൾ അടച്ചു.
തുടരും…….

by