23/04/2026

ലയനം : ഭാഗം 10

രചന – ഭവ്യ ഭാസ്ക്കരൻ

അവൾ കുഞ്ഞിനെ കട്ടിലിൽ കിടത്തി.എന്താ ഇതിന്നർത്ഥം…? അവൾ വീണ്ടും കടലാസിലേക്ക് നോക്കി.

ഇനി തന്നെ ആരെങ്കിലും സഹായിക്കാൻ ശ്രെമിക്കുന്നുണ്ടോ…? അങ്ങനെ ആണെങ്കിൽ അത് ആരാവും.

ഇനി അവർ എല്ലാം ഒത്തു കൂടി കളിക്കുന്ന ഗെയിം ആണോ..?

അങ്ങനെ പല സംശയങ്ങളും അവളുടെ മനസിൽ ഉയർന്നു വന്നു.

ഭാഗവാനെ എന്താ… ഇതിനർത്ഥം. അവൾ കട്ടിൽ വന്നിരുന്നു.

ഈ വീട്ടിൽ തന്നെ സഹായിക്കാൻ ആരാണ് ഉള്ളത്. അവൾ ചിന്തിച്ചു.

ഇനി ” കനകം ” അവരാവുമോ…?

ഒന്നും ആലോചിച്ചു എത്തും പിടിയും കിട്ടുന്നില്ലല്ലോ..?

ഭാഗവാനെ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ..?

പെട്ടന്ന് വാതിൽ തുറന്നു.

താമര ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.

മുന്നിൽ നിൽക്കുന്ന കനകത്തെ കണ്ടു അവൾക്ക് ആശ്വാസമായി.

അവർ ഭക്ഷണം മേശയിൽ കൊണ്ട് ചെന്ന് വച്ചു. കനകം അവളുടെ അടുത്തേക്ക് വന്നു.

കൈയിൽ ഇരിക്കുന്ന കടലാസ് വാങ്ങി.

താമര ഞെട്ടി കൊണ്ടവരെ നോക്കി.

ഒരുങ്ങി ഇരിക്കണം. ഞാൻ ഉച്ചക്ക് ഭക്ഷണം കൊണ്ട് വരുന്ന ടൈമിൽ ഇവിടുന്ന് പുറത്ത് ഇറങ്ങാം..? അവൾ കേൾക്കാൻ പാകത്തിൽ കനകം പറഞ്ഞു.

അവൾ അവരെ സംശയത്തോടെ നോക്കി. കനകം വാതിക്കിലേക്ക് നോക്കി.

പേടിക്കണ്ട. മോളുടെ അച്ഛൻ ഞങ്ങൾക്ക്‌ ദൈവത്തിന്റെ സ്ഥാനത് ആണ്. മോളെ രക്ഷിക്കാൻ വേണ്ടിയാ ഞാൻ ഇവിടെ ജോലിക്ക്‌ കയറിയത്. അവരെല്ലാം ക്കൂടി എന്തോ ഫങ്ക്ഷന് പോവാ. കിരൺ പോവുന്നില്ല. പക്ഷേ ഇന്നിവിടുന്ന് പോയെ പറ്റൂ. ഞാൻ പോട്ടെ.. ഇനി ഇവിടെ നിന്നാൽ അവർക്ക് സംശയം തോന്നുo.

കനകം വാതിൽ പൂട്ടിയിറങ്ങി.

ഇപ്പോ എന്താ.. ഉണ്ടായത് എന്നവൾ ഓർത്തു. എല്ലാം ഒരു സ്വപ്നo പോലെയാണ് അവൾക്ക് തോന്നിയത്.

ചിന്തിച്ചു ഇരിക്കാൻ സമയം ഇല്ല.
അവൾ വേഗം ഭക്ഷണം എടുത്ത് കുഞ്ഞിന് കൊടുത്തു. അവളും കഴിച്ചു. മോന് കിടത്തി കളിക്കാൻ ഉള്ള കളിപ്പാട്ടം കൊടുത്തു, അവൾ അലമാരയുടെ അടുത്തേക്ക് നടന്നു.

ഡ്രെസ്സിന് ഇടയിൽ നിന്നും തപ്പി താക്കോൽ എടുത്തു നോക്കി.

താക്കോലിലേക്ക് നോക്കും തോറും കണ്ണുനീർ ഇറ്റു വീണു.

അന്ന് അച്ഛൻ മരിക്കുന്നന്ന് തന്റെ കൈയിൽ ഏല്പിച്ചതാണിത്. അന്ന് ഏറെ നേരം എന്നെ ചേർത്ത് പിടിച്ചു ഇരുന്നു. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. കിടക്കാൻ പോവുന്ന നേരമാണ് പോക്കറ്റിൽ നിന്നും ഈ താക്കോൽ എടുത്ത് എന്റെ കൈയിൽ വച്ചു തന്നത്.

ഓർമ്മകൾ മനസ്സിൽ തെളിഞ്ഞതും കണ്ണുകൾ നിറഞ്ഞു.

മോളെ..?

എന്താ അച്ഛാ.. ഇത്. ചിരിയോടെ അവൾ ചോദിച്ചു.

ഭദ്രമായി സൂക്ഷിക്കണo മോളിത്. അച്ഛന്റെ ജീവന്റെ വിലയുണ്ട് ഇതിന്. അയാളുടെ സ്വരമൊന്ന് ഇടറി.

എന്താ.. അച്ഛാ.. എന്താ ഇങ്ങനെ ഒക്കെ പറയുന്നേ..? അവൾ സങ്കടത്തോടെ ചോദിച്ചു.

ഒന്നുമില്ല മോളെ.. നാളെ എനിക്ക് എന്തെങ്കിലും പറ്റിയാൽ മോള് വേണം എല്ലാം നോക്കി നടത്താൻ. മായയെ നന്നായി നോക്കണം. അവൾ ഒരു പൊട്ടിക്കാളിയാണ്. എപ്പോഴും കൂടെ ഉണ്ടാവണം.

അച്ഛാ..

അച്ഛന്റെ ക്കുട്ടി വിഷമിക്കാൻ പറഞ്ഞത്‌ അല്ല. നീ അച്ഛന്റെ പുലിക്കുട്ടിയല്ലേ….? അവളെ ചേർത്തു പിടിച്ചു കൊണ്ടയാൾ അവളുടെ നെറുകിൽ ചുംബിച്ചു.

പിന്നെ എപ്പോഴെങ്കിലും ഇതു എന്തിന്റെതാണെന്ന് അറിയാൻ മോൾക്ക് തോന്നിയാൽ ആ കലണ്ടറിൽ കുറച്ച് നമ്പർസ് എഴുതിയിട്ടുണ്ട്. അതുവരെ അത്‌ എന്താണെന്ന് അറിയാൻ ശ്രെമിക്കരുത്.

ഇല്ലന്ന് അവൾ തലയാട്ടി.

മ്മ്. കിടന്നോ.. അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു.

മ്മ്. ഗുഡ് നൈറ്റ്‌ അച്ഛാ.

ഗുഡ് നൈറ്റ്‌.

എന്തോ തറയിൽ വീഴുന്നത് കേട്ട് താമര ഓർമയിൽ നിന്നും ഞെട്ടി ഉണർന്നു. നോക്കി.

കളിപ്പാട്ടം നിലത്തേക്ക് വീണത് കണ്ടവൾ അത്‌ കൈയിൽ കൈയിൽ എടുത്തു.

കുഞ്ഞാ..

അവൻ കുഞ്ഞരീപല്ല്‌ കാണിച്ചു ചിരിച്ചു.

താമര കുഞ്ഞിനെ വാരി എടുത്തു. കുറച്ചു നേരം അവനൊപ്പം കിടന്നു.

രണ്ടു സൈഡും തലയണ വച്ചവൾ കട്ടിലിൽ നിന്നു എഴുന്നേറ്റു.

ഓർമ്മ വന്നതിന് ശേഷം എല്ലാവരുടെ യഥാർത്ഥ മുഖം അറിഞ്ഞ അന്ന് ഞാൻ അദ്യം അറിയാൻ ശ്രെമിച്ചത് ആ നമ്പരാണ്.

താക്കോൽ എടുത്തു കട്ടിലിന്റെ അടിയിലേക്ക് നിരങ്ങി കയറി.

കട്ടിലിന്റെ ഒരു സൈഡിൽ ഉള്ള സെൽഫ് താക്കോൽ ഉപയോഗിച്ച് തുറന്നു. രണ്ടു ഫയലും പെൻഡ്രൈവും എടുത്ത് നിലത്തു വച്ച്. സെൽഫ് താക്കോൽ കൊണ്ട് ലോക്ക് ചെയ്തു. പുറത്തേക്ക് വന്നു. ഫയലും പെൻഡ്രൈവും എന്റെ സർട്ടിഫിക്കറ്റും ബാഗിൽ വച്ചു.

കുഞ്ഞിനും എനിക്കും ഉള്ള രണ്ടു ജോഡി ഡ്രസും എന്റെ ആഭരണങ്ങളും കുറച്ച് കാശും എടുത്തു ബാഗിൽ വച്ചു. സിബ് അടച്ചു.

ജീൻസും ഷർട്ടും എടുത്ത് വേഷം മാറി വന്നു. ക്ലോക്കിൽ നോക്കിയപ്പോൾ 12 മണി. ഏത് നേരവും ഇവിടുന്ന് ഇറങ്ങേണ്ടി വരും.

ഫാമിലി ഫോട്ടോക്ക്‌ മുന്നിൽ പോയി നിന്നു.

അച്ഛാ.. അമ്മാ.. ചേച്ചി… ഞാൻ പോവാണ്. ഇപ്പോ എന്റെ മുന്നിൽ ആദി മോൻ മാത്രമാണ്. അവനെ സുരക്ഷിതമാക്കണം. കൂടെ ഉണ്ടാവണം. തിരികെ വരും.

അവൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. ഒരു കാറ്റ് അവളെ വന്ന് തലോടി പോയി.

വാതിൽ തുറന്ന് കനകം അകത്തേക്ക് വന്നു.

മോളെ ഇത് ബാഗിൽ വക്ക്. മോനുള്ള പാലും കുറുക്കാണ്. കനകം പറഞ്ഞു.

താമര നന്ദിയോടെ അവരെ നോക്കി. അത് വാങ്ങി ബാഗിൽ വച്ചു. ബാഗ് എടുത്ത് ഇരു തോളിലും ഇട്ടു. മോനെ കൈയിൽ എടുത്ത് കൊണ്ട് അവർക്കൊപ്പം നടന്നു.

ചേച്ചി.. കിരൺ.

ഇവിടെ ഇല്ല.

ചുറ്റും നോക്കി കൊണ്ട് അവർ നടന്നു. അടുക്കള വഴി പുറത്തേക്ക് ഇറങ്ങി ബാക്ക് റോട്ടിൽ കയറി. നിർത്തി ഇട്ടിരിക്കുന്ന കാറിന്റെ അടുത്തേക്ക് നടന്നു.

കനകം ബാക്ക് ഡോർ തുറന്നു കൊടുത്തു.

ചേച്ചി.. ഒത്തിരി നന്ദി ഉണ്ട്. അവൾ കൈ കൂപ്പി.

കനകം അവളുടെ കൈയിൽ പിടിച്ചു.

മോൾക്ക് നല്ലതേ വരൂ.

ആരെങ്കിലും കാണുന്നതിന് മുന്നേ കയറിക്കോ.

താമര കാറിൽ കയറി. ബാഗ് ഊരി ഒരു സൈഡിൽ വച്ചു. മോനെ നേരെ മടിയിൽ ഇരുത്തി. അവരെ നോക്കി. പിന്നെ കൈയിൽ നിന്നും വള ഊരി അവരുടെ കൈയിൽ വച്ചു കൊടുത്തു.

ഇതൊന്നും വേണ്ട. കനകം പറഞ്ഞു.

എന്റെ ഒരു സന്തോഷത്തിന്. ചേച്ചിയോട് നന്ദി പറഞ്ഞാൽ തീരില്ല. അവൾ അവരുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

അവർ അവളുടെ കൈയിൽ പിടിച്ചു. പുഞ്ചിരിച്ചു കൊണ്ട് കാർ അടച്ചു.

കാർ മുന്നോട്ടു നീങ്ങി. കനകം വേഗം വീട്ടിലേക്ക് നടന്നു.

താമര ചുറ്റും നോക്കി. കണ്ണുകൾ പുറത്തേക്ക് പാഞ്ഞു കൊണ്ടിരുന്നു. കാർ ഹൈവേയിലേക്ക് കയറി. കാറിന്റെ സ്പീഡ് കൂടി.

മോനെ ചേർത്തു പിടിച്ചു മുന്നോട്ടു നോക്കിയ താമരയുടെ കണ്ണുകൾ കണ്ണാടിയിൽ പതിഞ്ഞു. കണ്ണാടിയിൽ കാണുന്ന പ്രതിബിംബത്തെ കണ്ടവളുടെ ശ്വാസം വിലങ്ങി തറഞ്ഞു ഇരുന്നു.

കിരൺ..

കനകം നേരെ താമരയുടെ റൂമിലേക്ക് ചെന്നു. എല്ലാം വാരി വലിച്ചിട്ടു. നെറ്റി ചുമരിൽ ഇടിച്ചു.

തുടരും