The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഭവ്യ ഭാസ്ക്കരൻ
അപ്പോഴാണ് കുഞ്ഞിനെ അവൾ ശ്രദ്ധിക്കുന്നത്.
എങ്ങി കൊണ്ടിരിക്കുന്ന കുഞ്ഞിനെ ഒരുവിധമവൾ സമാദാനപെടുത്തി. പതിയെ കുഞ്ഞ് ഉറക്കം പിടിച്ചു. ബെഡിൽ കുഞ്ഞിനെ കിടത്തിയ ശേഷം അവൾ തന്റെ ഫോൺ തിരഞ്ഞു നോക്കി.
എല്ലായിടത്തും തിരഞ്ഞു നോക്കി. അവർ ഫോൺ എടുത്തിട്ടുണ്ടാവും. അവൾ മനസ്സിൽ ചിന്തിച്ചു.
എന്തോ ഓർമയിൽ അവൾ അലമാര തുറന്ന് ഡ്രെസ്സിനിടയിൽ പരതി. എന്തോ കൈയിൽ തടഞ്ഞതും അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു.
തല കറങ്ങാൻ തുടങ്ങിയപ്പോൾ അലമാര അടച്ചു. കൈ എത്തിച്ചു മേശയിൽ ഇരിക്കുന്ന വെള്ളം കുടിച്ചു, ജഗ് മേശയിൽ വച്ചു. കണ്ണുകൾ അടച്ചു തുറന്നു. ചുറ്റും മഞ്ഞ നിറം പടർന്നു. കാലുകൾ വെക്കുമ്പോൾ കുഴിയിൽ വീഴുപോലെ, വീഴാൻ പോയതും കട്ടിലിന്റെ കാലിൽ പിടിച്ചു താഴേക്ക് ഉർന്നിരുന്നു. തറയിലേക്ക് കിടന്നു.
ഇതിനിടയിൽ ഭക്ഷണവുമായി വന്ന വേലക്കാരി വാതിൽ തുറന്ന് അകത്തേക്ക് വന്നു. ചുറ്റും നോക്കി.
തറയിൽ വീണു കിടക്കുന്ന താമരയെ ഒന്ന് നോക്കി.
ഭക്ഷണം മേശയിൽ വച്ചു ജഗിലെ വെള്ളം എടുത്തു കൊണ്ടു വന്ന് അവളുടെ മുഖത്തു തളിച്ച് കവിളിൽ തട്ടി വിളിച്ചു. താമര കണ്ണുകൾ പതിയെ അടച്ചു തുറന്ന് കൊണ്ടിരുന്നു. ആ സ്ത്രീ കുടിക്കാൻ വെള്ളം കൊടുത്തു. കണ്ണു തുറന്നവൾ അവരെ നോക്കി. അവളെ പിടിച്ചു കട്ടിലിന്റെ കാലിൽ ചാരി ഇരുത്തി.
കനകം… ആ വിളി കാതിൽ എത്തിയതും അവർ അവളിൽ നിന്നും അകന്ന് മാറി.
ഭക്ഷണം കൊണ്ട് വന്നിട്ടുണ്ട്. അവർ വേഗം പുറത്തേക്കു ഇറങ്ങി. വാതിൽ പൂട്ടി.
കനകം ഓടി മേനകയുടെ അരികിൽ ചെന്ന് നിന്നു.
നിനക്ക് എന്താടി.. ഭക്ഷണം കൊണ്ടു കൊടുക്കാൻ ഇത്രേം സമയം വേണോ.? ക്രോധത്തോടെവർ ചോദിച്ചു.
കൊച്ചമ്മേ.. ആ കുട്ടി ബോധമില്ലാതെ.. കിടക്കുന്നു.
അത് നീ നോക്കണ്ട ആവിശ്യം ഇല്ല. ബോധം വരുമ്പോൾ അവൾ തനിയെ എഴുന്നെറ്റോളൂo. വലിഞ്ഞു മുറുകിയ മുഖത്തോടെയവർ പറഞ്ഞു.
ആഹ്.
നിന്റെ മകന്റെ ഓപ്പറേഷൻ നടത്താൻ ക്യാഷ് വേണമെങ്കിൽ ചിലത് എല്ലാം കണ്ടില്ല കേട്ടില്ല എന്ന് വക്കണം. മനസ്സിലായോ…?
മനസിലായി എന്നവൾ തലയാട്ടി.
മ്മ്. പോയിക്കോ..?
അവൾ അകത്തേക്ക് നടന്നു.
താമര പതിയെ എഴുന്നേറ്റു. കാല് നിലത്ത് ഉറക്കുന്നില്ല. അവൾ ബെഡിലേക്ക് വീണു. തല നല്ല വേദന. കണ്ണുകൾ അടഞ്ഞു പോവുന്നു. നേരം നീങ്ങി കൊണ്ടിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടവൾ കണ്ണുകൾ വലിച്ചു തുറന്നു. ഞെട്ടി കൊണ്ടവൾ കുഞ്ഞിനെ നോക്കി.
എണീക്കാൻ കഴിയുന്നില്ല. ശരീരം തളരുന്നു. കണ്ണുകൾ താനെ അടയുന്നു.
വെള്ളം.. നിശബ്ദമായവൾ ഉച്ചരിച്ചു.
കണ്ണുകൾ വലിച്ചു തുറന്നു.
എഴുന്നേറ്റു കുഞ്ഞിനെ എടുത്തു. വിശന്നു കരയുന്ന കുഞ്ഞിനെ നോവടെയവൾ പാതിയടഞ്ഞ മിഴിയോടെ നോക്കി.
മേശയിൽ ഇരിക്കുന്ന ഭക്ഷണത്തിൽ മിഴികൾ എത്തി നിന്നു. ചുമരിൽ പിടിച്ചു വാഷിംസ്പേസിന്റെ അടുത്തേക്ക് നടന്നു. തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി.
കുഞ്ഞിനുള്ള കുറുക്ക് പതിയെ കൊടുത്തു. വയറു നിറഞ്ഞപ്പോൾ അവന്റെ മുഖം വിടർന്നു. അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി. അവനെ മടിയിൽ വച്ചു കൊണ്ടവൾ ആർത്തിയോടെ ചോറ് കഴിച്ചു.
കൈ കഴുകി വന്ന് അവൾ കട്ടിലിൽ ചാരി ഇരുന്നു. മോനെ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട്.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഇടക്ക് രണ്ടു മൂന്നുപേര് കാണാൻ വന്നിരുന്നു. അവർക്ക് ഒപ്പം അമ്മായി ഉണ്ടായിരുന്നു, വന്നവർ എല്ലാം സഹതാപത്തോടെ ആശ്വസിപ്പിച്ചു പോയി.
നാളുകൾ നീങ്ങി കൊണ്ടിരുന്നു. താമര ഓരോ കാര്യങ്ങളും മനസ്സിൽ പ്ലാൻ ചെയ്യാൻ തുടങ്ങി.
കിരൺ ഒന്ന് രണ്ടു തന്റെ അടുക്കലേക്ക് വന്നിരുന്നു. സ്വയം ആത്മഹത്യ ഭീഷണി മുഴക്കിയത് മുതൽ അവൻ അടുത്തേക്ക് വരാറില്ല.
അവർ പൂട്ടി പോയാലും രാത്രിക്ക് ഞാൻ വാതിലിന്റെ കുറ്റിയിടും.
ഉറക്കമില്ലാത്ത രാത്രികൾ. പേടിപ്പെടുത്തുന്ന ദുസ്വപ്നങ്ങൾ. ചില രാത്രിയിൽ ആരെയൊക്കെയോ ചുറ്റും ഇരുന്നു കരയുന്ന പോലെ തോന്നും.
കണ്ണ് നിറച്ചു നിൽക്കുന്ന അച്ഛന്റെ രൂപം സ്വപ്നങ്ങളിൽ പലപ്പോഴും കാണാൻ കഴിയുന്നു. തന്നോട് രക്ഷപ്പെടാൻ കണ്ണുകൾ കൊണ്ട് പറയും പോലെ.
ഇല്ല. തോൽക്കാൻ പാടില്ല. എല്ലാവരുടെ നാശം ഈ എന്റെ കൈ കൊണ്ട് ആയിരിക്കണം. അതിന് മുന്നേ മോനെ സുരക്ഷിതമായ ഒരിടത്ത് ആക്കണം.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
രാത്രിയിൽ തുടർച്ചായ തട്ട് കേട്ട് ഞെട്ടി കൊണ്ട് താമര കണ്ണു തുറന്നു. കുഞ്ഞിനെ ഒന്ന് നോക്കിയ ശേഷം പുതപ്പ് നേരെയാക്കിയിട്ടു.
വീണ്ടും തട്ട് കേട്ടവൾ
അവൾ പേടിയോടെ വാതിലിനു അടുത്തേക്ക് ചെന്നു, താഴിത് മാറ്റി. മുന്നിൽ നികുന്നവനെ കണ്ടു ഭയം കുമിഞ്ഞു കൂടി.
വഷളചിരിയോടെ ഇന്ദ്രൻ അകത്തേക്ക് കയറി.
താമര ഞെട്ടി കൊണ്ടയാളെ നോക്കി.
അയാൾ അടുത്ത് വരുന്നത് അനുസരിച്ചു അവൾ പുറകോട്ട് നീങ്ങി.
അയാൾ അവളുടെ കൈയിൽ പിടിച്ചു.
കൈ കുടഞ്ഞു കൊണ്ടവൾ അയാളുടെ കവിളിൽ ആഞ്ഞടിച്ചു. അയാളുടെ മുഖം ഒരു വശത്തേക്ക് ചെരിഞ്ഞു. അയാൾ കോപം കൊണ്ട് വിറച്ചു.
അയാൾ അവളെ കൈയിൽ പിടിച്ചു ചേർത്തി നിർത്തി.
നിന്റെ അമ്മയുടെ അതെ അടി… അതെ നോട്ടം.. അയാൾ കണ്ണുകൾ അടച്ചു.
താമര ഞെട്ടി കൊണ്ടയാളെ നോക്കി. അയാളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
നിന്റെ അമ്മ ലക്ഷ്മി.. ആദ്യം കണ്ടപ്പോൾ തന്നെ എന്റെ മനസിൽ കയറി കൂടിയതാ. അതിനുള്ള സാഹചര്യം ഒത്തു വന്നപ്പോൾ നിന്റെ അമ്മ ഇതുപോലെ ഒരടി എനിക് തന്നു. അന്ന് ഉണ്ടായ പിടിവലിയിൽ അവൾ താഴേക്കു വീണു. കൊല്ലണം എന്ന് കരുതിയത് അല്ല.
അമ്മാ… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
നീയും നിന്റെ അമ്മയെ പോലെയാ. നീ മനസ് വച്ചാൽ നിനക്ക് റാണിയെ പോലെ കഴിയാം. അവളുടെ കണ്ണുനീർ അയാൾ തട്ടി തെറിപ്പിച്ചു.
അയാളുടെ കൈ തട്ടി മാറ്റി കൊണ്ട് അവൾ നീങ്ങി നിന്നു.
തൊട്ടു പോവരുത് എന്നെ..ഇറങ്ങി പോടാ.. നായെ.. അവളുടെ കണ്ണുകളിൽ അഗ്നിയെരിഞ്ഞു.
ഡീ… എന്ന് വിളിച്ചു കൊണ്ടായാൾ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു.
കൈയിൽ കിട്ടിയ ടോർച് എടുത്തു അയാളുടെ തലക്ക് എറിഞ്ഞു. നേരെ പോയി നെറ്റിയിൽ ഇടിച്ചു. നെറ്റി പൊട്ടി ചോര വന്നു. ദേഷ്യത്തോടെ നെറ്റിയിൽ കൈ വച്ചു കൊണ്ടായാൾ പിന്നെ അവളുടെ അടുത്തേക്ക് വന്നു. അയാളിൽ നിന്നും രക്ഷപെടാൻ ഓരോ സാധനങ്ങൾ കൊണ്ട് അയാളെ അവൾ എറിഞ്ഞു.
കുഞ്ഞ് ശബ്ദം കേട്ട് കരയാൻ തുടങ്ങി. താമര കുഞ്ഞിനെ വേഗം എടുത്തു. തോളിൽ കിടത്തി. പുറത്ത് തലോടി.
അച്ഛാ.. ആ വിളിയിൽ ഇന്ദ്രൻ തിരിഞ്ഞു നോക്കി.
കിരൺ.
താമര കുഞ്ഞിനെ വേഗം എടുത്തു. തോളിൽ കിടത്തി. പുറത്ത് തലോടി.
അവൻ ഇന്ദ്രനെയും താമരയെയും മാറി മാറി നോക്കി.
മകന്റെ മുന്നിൽ അയാളുടെ തല താന്നു. കത്തുന്ന മിഴികളോടെ അവളെ നോക്കി കൊണ്ട് അയാൾ പുറത്തേക്കു ഇറങ്ങി പോയി.
കിരൺ വാതിൽ പൂട്ടി. താമര കുഞ്ഞുമായ് ഓടി ചെന്ന് താഴിത് ഇട്ടു. കരഞ്ഞു കൊണ്ടവൾ നിലത്തേക്ക് ഇരുന്നു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
മേനകയും .. ഇന്ദ്രനും.. രുദ്രനും കിരണും ചിലങ്കയും ഹാളിൽ വന്നിരുന്നു.
എന്തായി അച്ഛാ… നാളെ നെ നമ്മൾ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കില്ലേ. ചിലങ്ക ചോദിച്ചു.
മ്മ്. നാളെ സ്വത്ത് എല്ലാം നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്യും. ഇന്ദ്രൻ പറഞ്ഞു.
അതിന് അവൾ സമ്മതിക്കോ..? മേനക ചോദിച്ചു.
അതിന് അവളുടെ സമ്മതം ആർക്ക് വേണം. ആ ചെക്കനെ മുന്നിൽ ഇട്ട് കാണിച്ചാൽ കാര്യം നിസ്സാരം. ഇന്ദ്രൻ നെറ്റി തടവി കൊണ്ട് പറഞ്ഞു.
മ്മ്. എനിക്ക് എന്തോ ഒരു ഭയം പോലെ. സത്യങ്ങൾ പുറത്ത് വന്നാൽ. മേനക വേവലാതിയോടെ പറഞ്ഞു.
അമ്മ ഒന്ന് മിണ്ടാതിരിക്കോ. നടന്ന മൂന്ന് മരണങ്ങളും പുറംലോകം അറിയാൻ പോവുന്നില്ല. അത്രക്കും നീറ്റ് ആൻഡ് ക്ലിയർ ആയാണ് ആ കേസ് ചിലങ്കയുടെ ഏട്ടൻ ക്ലോസ് ചെയ്തിരിക്കുന്നെ. രുദ്രൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. ചിലങ്കയുടെ മുഖത്തു പുഞ്ചിരി വിടർന്നു.
രജിസ്ട്രേഷൻ കഴിഞ്ഞാൽ.. കിരൺ ചോദിച്ചു.
മാനസിക നിലതെറ്റിയ താമര ദേവന്ദ്രൻ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന് ശേഷം സ്വയം ജീവനൊടുക്കി. രുദ്രൻ ക്രൂരമായ് ചിരിച്ചു കൊണ്ട് പറഞ്ഞു.
ജീവിക്കാൻ ഞാൻ അവർക്കൊരു അവസരം കൊടുത്തതാ. ദേവന്ദ്രൻ അവനോട് ഞാൻ പറഞ്ഞതാ സ്വത്ത് എല്ലാം രുദ്രന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ. പക്ഷേ അവൻ അതിന് തയ്യാറായില്ല. പകരം എല്ലാ സ്വത്ത് ആ പീറ പെണ്ണിന്റെ പേരിൽ എഴുതി വച്ചു. ഇന്ദ്രൻ പുച്ഛത്തോടെ പറഞ്ഞു.
ഒരാൾ ഫോൺ ക്യാമറയിൽ ആരുമറിയാതെ അവരുടെ സംസാരം പകർത്തുന്നത് കണ്ടില്ല.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
കുഞ്ഞിനെ കുളിപ്പിച്ച് ദേഹം തുടക്കുമ്പോഴാണ് തറയിൽ കിടക്കുന്ന നാലഞ്ചു വട്ടം മടക്കിയ കടലാസ് കാണുന്നെ.
താമര കടലാസ് കൈയിൽ എടുത്തു.
” ഇന്ന് ഉച്ചക്ക് നല്ലൊരു അവസരമാണ് ”
അവൾ ആ വരികൾ വീണ്ടും വീണ്ടും വായിച്ചു. ചുറ്റും നോക്കി.
തുടരും
അടുത്ത പാർട്ടോട് കൂടി ഫ്ലാഷ് ബാക്ക് തീരുംട്ടോ.. 😊. രണ്ടു ദിവസം കഴിഞ്ഞു കാണാം.. 🚶♀️