രചന – സുകന്യ മുരുകൻ
അവനടുത്തു വരുന്ന കണ്ടു അവൾ ഞെട്ടലോടെ നിന്നു… ഡോർ അടച്ചിരുന്നില്ലേ എങ്ങനെ അകത്തെത്തി .അവന്റെ മുഖ ഭാവം മാറി വന്നു.ഒരു നിമിഷം കാവിൽ വെച്ചുണ്ടായതൊക്കെ മനസ്സിൽ വന്നു… മനസ്സിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയി…തലച്ചോർ അപായ മണി മുഴക്കി ….. വീണ്ടും ആവർത്തിക്കാൻ പോണു..എങ്ങനേലും തടയണം… അരക്കെട്ടു കവിഞ്ഞു കിടക്കുന്ന മുടിയിൽ നിന്നു തുള്ളികൾ ഇറ്റു വീഴുന്നു… ചുടു രക്തം തലയിലേക്ക് ഇരച്ചു കയറി … അടുത്തെത്തിയതും ദേവു ഭയന്ന് രണ്ടു കൈയും കൊണ്ട് തള്ളി മാറ്റി… അപ്രതീക്ഷിതമായതു കൊണ്ട് അവൻ പിന്നോക്കം വേച്ചു പോയി.. കടന്നു മുന്നോട്ടോടാൻ ശ്രമിച്ചു… രണ്ടു കയ്യും കൊണ്ട് അവളെ തൂക്കിയെടുത്തു. അന്തരീക്ഷത്തിലാണെന്ന് തോന്നി…അവൾ കൈ കാലിട്ടടിച്ചു..പൊക്കിയെടുത്തു ബെഡിലേക്കിട്ടു…
ഹൃദയം പൊട്ടി പോവും പോലെ തോന്നി….. പിടഞ്ഞു മാറി.. അവൻ ബലമായിട്ട് പിടിച്ചു നേരെ കിടത്തി…രണ്ടു കയ്യും കൊണ്ട് അവനെ അടിച്ചു, മാന്തി… തന്നെ പ്രാപിക്കാൻ പോണു…ഇനി രക്ഷ ഇല്ല…അലറാൻ വാ തുറന്നു…പെട്ടന്നവൻ ഒരു കൈ കൊണ്ട് വാ പൊത്തി പിടിച്ചു… മറു കൈ കൊണ്ട് രണ്ടു കയ്യും മുകളിലേക്ക് പിടിച്ചു കൈത്തണ്ടയിൽ അമർത്തി …അവളെ നോക്കി… കണ്ണു നിറഞ്ഞു ഒഴുകുന്നു… പിടച്ചിൽ ഉണ്ട്… അവന്റെ മുഖം താഴ്ന്നു വരുന്നത് കണ്ണീരിനുള്ളിലൂടെ അവൾ കണ്ടു..കണ്ണിറുക്കെ അടച്ചു…. മുഖം വെട്ടിച്ചു മാറ്റാൻ നോക്കി… കഴിയുന്നില്ല.. ചുണ്ടുകൾ ചെവിക്ക് അടുത്തേക്ക് വെച്ചു. “അടങ്ങ് ദേവു.. ഞാൻ നിന്നെ ഉപദ്രവിക്കില്ല”… അവളുടെ പിടച്ചിൽ പതിയെ അടങ്ങി…. കരച്ചിൽ വിഴുങ്ങി അവനെ നോക്കി… ചെറിയ തേങ്ങൽ മാത്രം…അവൻ പതിയെ കയ്യെടുത്തു മാറ്റി.. കൈകളും സ്വാതന്ത്രമാക്കി..
ദേഹത്തു നിന്ന് വിട്ടു മാറി… അടുത്ത് കിടന്നു…ചരിഞ്ഞു കൈ മുട്ട് ബെഡിൽ കുത്തി കൈപ്പത്തിയിൽ തല ചേർത്ത് അവളെ നോക്കി .. തളർന്നു കിടക്കുന്നു… ഇടതു കൈ വിരലുയർത്തി കണ്ണുനീർ തുടച്ചു…അവൾ കിതപ്പ് അടക്കി അവനെ നോക്കി… മനസ്സ് നൊന്തുപോയിരിക്കുന്നു…തീരെ പ്രതീക്ഷിച്ചില്ല ഇങ്ങനെ പെരുമാറുമെന്ന്.. സങ്കടവും കരച്ചിലും ഒന്നിച്ചു വന്നു…. അവനെ നോക്കി മുഖം നിറയെ സന്തോഷമാണ്.. ഇയാളെയാണോ താൻ സ്നേഹിച്ചത്… പിടഞ്ഞു മാറാൻ ശ്രമിച്ചു.. അവൻ വയറിലൂടെ കൈ ചേർത്ത് അമർത്തി പിടിച്ചു.. അവളെ നോക്കി..മുഖം ദേഷ്യം കൊണ്ട് ചുവന്നു വരുന്നുണ്ട്…” വിട് “.. കയ്യെടുത്തു മാറ്റാൻ ശ്രമിച്ചു.. അനക്കാൻ പോലും പറ്റുന്നില്ല… അവൻ വയറോട് ചേർത്ത് പിടിച്ചു വലിച്ചു ദേഹത്തോടു ചേർത്തു നെറ്റിയുടെ സൈഡിൽ ചുണ്ടമർത്തി..
“എന്റെ പെണ്ണ്.”… മനസ്സിൽ മന്ത്രിച്ചു ..ചെമ്പനീർ പൂവിന്റെ മണം ശ്വാസം ആഞ്ഞു വലിച്ചു…ചുണ്ടുകൾ പതിയെ ഇഴഞ്ഞു ചെവിയിൽ എത്തി….. ചെവിത്തുമ്പിൽ ചെറുതായി കടിച്ചു..അവൾ മിഴികൾ ഇറുക്കേ പൂട്ടി… കണ്ണീർ പുറത്തേക്ക് ചാടി.. അവന്റ നിശ്വാസം കാതുകളിൽ തട്ടുന്നു… “നിന്റെ അച്ഛൻ സമ്മതിച്ചു ദേവു ” ഒരു നിമിഷം അവൾ കണ്ണുകൾ വലിച്ചു തുറന്നു… കേട്ടത് വിശ്വസിക്കാനാവുന്നില്ല…ഉണ്ടക്കണ്ണ് തള്ളി വന്നു…പതിയെ അവളുടെ ശരീരത്തിന്റെ പ്രതിഷേധം കുറയുന്നതും ബലമില്ലാതെ ബെഡിലേക്ക് അമരുന്നതും അവനറിഞ്ഞു അവൻ പറഞ്ഞ വാക്കുകൾ വിശ്വസിക്കാനാവാതെ അവൾ കിടന്നു…അച്ഛൻ സമ്മതിച്ചോ എങ്ങനെ… ആദി പോയി കണ്ടിരുന്നോ… എങ്ങനെ സമ്മതിച്ചു.. അവൻ പതിയെ വിട്ടകന്നു എഴുന്നേറ്റിരുന്നു… അവളെ നോക്കി.. സമൃദ്ധമായ മുടി ബെഡിൽ വിതറി കിടക്കുന്നു…അനക്കമില്ല… ചരിഞ്ഞു കണ്ണും മിഴിച്ചു കിടക്കുന്നു….. അവൾ കണ്ണുയർത്തി നോക്കി.. തന്റെ കിടപ്പ് നോക്കി തന്നെ ഇരിക്കുന്നു ആദി..
പിടഞ്ഞു എണീറ്റു മാറി ഭിത്തിയിലേക്ക് ചാരി. കാൽ മുട്ട് മടക്കി തടസം പോലെ ഇരുന്നു.. പറഞ്ഞത് വിശ്വസിക്കാൻ ആവുന്നില്ല.. അച്ഛൻ സമ്മതിച്ചിരിക്കുന്നു എങ്ങനെ??? ആദി പോയി കണ്ടോ, തൃശ്ശൂർക്ക് പോവാന്നല്ലേ പറഞ്ഞെ പിന്നെങ്ങനെ. അവളുടെ മുഖം മുഴുവൻ സംശയമാണെന്ന് അവനു മനസ്സിലായി മറുപടിക്കെന്നോണം അവന്റെ മുഖത്തേക്ക് നോക്കി അവൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി ഭിത്തിയിൽ ചാരി ഇരുന്നു. അവളുടെ ഒരു കൈയെടുത്തു പിടിച്ചു… “സത്യം ആണ്….സമ്മതിച്ചു “കണ്ണിലേക്കു നോക്കി പറഞ്ഞു.. “എങ്ങനെ ” ശബ്ദം പോയ പോലെ ചോദിച്ചു അവന്റെ മുഖത്തു ചിരി തെളിഞ്ഞു അവളെ നോക്കി “പറയ് എങ്ങനെ “? അച്ഛൻ പോയി സംസാരിച്ചു.. ഇന്നലെയുണ്ടായ കാര്യങ്ങൾ അവൻ വിവരിച്ചു…
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾക്ക് കരച്ചിലും നാണവും വന്നു… കൈ വലിച്ചെടുക്കാൻ നോക്കി. അവൻ വിട്ടില്ല മുഖത്തു നോക്കി വിഷമം തെളിഞ്ഞു വരുന്നു.. എന്തു പറ്റി..? ചോദ്യ ഭാവത്തിൽ നോക്കി ഒന്നുല്ല.. മുഖം താഴ്ത്തി.. എന്തോ സങ്കടം ഉണ്ട്.. അവൻ കൈ വിട്ടു.. അവൾ പതിയെ എണീറ്റു മാറി ഹാളിലേക്ക് പോയി..അവൻ അല്പ നേരം ചിന്തിച്ചിരുന്നു.. എഴുന്നേറ്റു.. ദേവു സെറ്റിയിൽ ഇരു ന്നു ആലോചനയിൽ ആണ്.. മുടി കൂട്ടി കഴുത്തിലൂടെ മുന്നോട്ടു ഇട്ടിട്ടുണ്ട്. അവൻ അടുത്തേക്ക് ചെന്നു. അവൾ എണീറ്റു.. “എന്താ ദേവു.”. “ഒന്നുല്ല “തല വെട്ടിച്ചു അവൻ ഇരുന്നിട്ട് കയ്യിൽ പിടിച്ചു അടുത്തിരുത്തി.. “എന്താ?” “അച്ഛൻ…അച്ഛനു വിഷമം ആയിട്ടുണ്ടാവും”.. കണ്ണു നിറഞ്ഞു വന്നു അവനിൽ ഒരു പിടച്ചിൽ ഉണ്ടായി… രണ്ടു കൈയ്യും കൊണ്ട് മുഖം കോരിഎടുത്തു കണ്ണിലേക്കു ഉറ്റു നോക്കി താൻ മൂലമാണ്…
സത്യത്തിൽ സ്നേഹം പിടിച്ചു മേടിക്കുകയായിരുന്നു… ഓരോ തവണ ഒഴിഞ്ഞു മാറി പോവുമ്പോഴും പിടിച്ചു വലിച്ചു തന്റെ ജീവിതത്തിലേക്ക് ഇടുകയാരുന്നു… വിട്ടു പോവാൻ പറ്റുന്നില്ല….തന്നെക്കാൾ ഏറെ സ്നേഹിക്കുന്നു.. ജീവൻ ആണ്.. പതുക്കെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് അമർത്തി ഉമ്മ വെച്ചു…അവൾ കണ്ണുകൾ അടച്ചു അല്പ നേരം അങ്ങനെ ഇരുന്നു…അവളെ സ്വതന്ത്ര്യമാക്കി… അവൾ മുഖം തുടച്ചു അവനെ നോക്കി എന്തോ ആലോചിച്ച പോലെ ചോദിച്ചു “കഴിച്ചിരുന്നോ” “ഇല്ല”അവൻ തല ചലിപ്പിച്ചു അവൾ എഴുന്നേറ്റ് റൂമിലേക്ക് പോയി… മുഖം കഴുകി മുടി ചീകി എല്ലാം ചേർത്ത് പിടിച്ചു ക്ലിപ്പിട്ടു . അവനെ ഒന്നു നോക്കിട്ട് കിച്ചണിലേക്ക് പോയി. ടേബിളിൽ ഭക്ഷണം കൊണ്ട് വെച്ചു..സാമ്പാറിന്റെ മണം മൂക്കിലടിച്ചു… ദേവു ഭക്ഷണം എടുത്തു വെക്കുന്നു… അവൻ കൈ കഴുകി ഇരുന്നു..
അവൾ വിളമ്പുന്നത് നോക്കി ഇരുന്നു..അവൻ നോക്കുന്നുണ്ടെന്ന് അറിയാം.. എല്ലാം വിളമ്പി.. “കഴിക്ക്” സൗമ്യമായി പറഞ്ഞു.അടുത്തിരുന്നു.” നീ കഴിച്ചോ”? “ഹ്മ്” തല കുലുക്കി നല്ല സ്വാദ്…സാമ്പാറും പപ്പടവും കൂട്ടി കുഴച്ചു അവൻ കഴിക്കുന്നത് നോക്കി ഇരുന്നു.. കഴിച്ചു കഴിഞ്ഞു കൈ കഴുകി..അവൾ പാത്രങ്ങൾ എല്ലാം കഴുകി വെച്ചു തിരിച്ചു വന്നു… സോഫയിൽ തന്നെ കാത്തെന്ന പോലെ ഇരിക്കുന്നു.. “ഇവിടിരിക്ക് ദേവു”… വീണ്ടുമൊരു ഭയം വന്നു പൊതിഞ്ഞു.. പതുക്കെയിരുന്നു. അവളുടെ ഭയം മനസ്സിലാക്കിയിട്ടെന്ന പോലെ അവൻ അല്പം നീങ്ങി മാറിയിരുന്നു.. “നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ ആവില്ല … അത്രക്ക് ഇഷ്ടമാണ്”… അവൾ കേൾക്കുകയാരുന്നു അവനു തന്നോടുള്ള ഇഷ്ടം… “എന്റെ ജീവൻ രക്ഷപെടുത്തിയതു കൊണ്ട് മാത്രമല്ല… അന്ന് കണ്ണിനു മുൻപിൽ കണ്ട നിന്നെ…. നിന്റെ നോട്ടം.. മണം… കണ്ണു നിറഞ്ഞു നോക്കിയ നിന്റെ രൂപം…. ആദ്യമായിട്ടാണ് ഒരാൾ എനിക്കു വേണ്ടി കരഞ്ഞത്,,,,അതെന്റെ തലച്ചോറിനെയാണ് പിടിച്ചുലച്ചത്.
ഹോസ്പിറ്റലിൽ കിടക്കുമ്പോഴും ഞാൻ തേടിയത് നിന്റെ മുഖമായിരുന്നു… അവന്റെ ശബ്ദം ആർദ്രമായിരുന്നു… മനസ്സ് അടക്കാൻ കഴിയാതെ വന്നപ്പഴാ നിന്നെ തേടി വന്നത്… മനസ്സ് നിറഞ്ഞു സ്നേഹിച്ച നിന്നെ അടുത്ത് കണ്ടപ്പോ നിയന്ത്രണം വിട്ടു പോയി… ക്ഷമ പറയാനെന്നവെണ്ണം അവളുടെ കൈപ്പത്തിയിൽ പിടിച്ചു പയ്യെ അമർത്തി … അവളോർക്കുകയാരുന്നു.. ഓരോ തവണ അടുത്തു വരുമ്പോഴും ഇഷ്ടം നിറഞ്ഞു നിന്ന അവന്റെ മുഖം…ഭയം ആയിരുന്നു മനസ്സ് മുഴുവൻ…. അതു മാറിവന്നത് എപ്പോഴാണ്… തന്നെ കാണാതെ തേടി വന്ന രാത്രി … തനിക്കു തന്ന കരുതൽ….. സീറ്റ് ബെൽറ്റിട്ടു തന്നത് മുതൽ ഫ്ലാറ്റിലെത്തി പേടിച്ചു കൈ വലിച്ചപ്പോൾ. പൊയ്ക്കോളാൻ പറഞ്ഞതു വരെ…..
അന്നു മുതൽ ആണ് അവനോട് സ്നേഹം തോന്നി തുടങ്ങിയത്…തന്റെ വയറിൽ ചുറ്റി പിടിച്ചു കരഞ്ഞത് കണ്ടപ്പോൾ അവന്റെ മനസ്സറിഞ്ഞു…. വാത്സല്യത്തോടെ മുടി കോതി.. അപ്പോൾ മുതൽ ആണ് പൂർണ മനസ്സോടെ സ്നേഹിച്ചു തുടങ്ങിയത്… “ദേവൂ” അവൾ തലയുർത്തി നോക്കി.മുഖത്തു നാണം വിടർന്നു വരുന്നു…കവിൾ ഒന്നൂടി ചുവന്നിട്ടുണ്ട്.. … അവൾ അവന്റെ കണ്ണിലേക്കു നോക്കി..കൺ നിറയെ തന്നോടുള്ള പ്രേമമാണെന്ന് അവൻ തിരിച്ചറിഞ്ഞു…പതുക്കെ അവൻ തോളിലൂടെ കയ്യിട്ടു നെഞ്ചോടു ചേർത്ത് പിടിച്ചു.. അവൾ അവന്റെ ഹൃദയമിടിപ്പ് കേട്ടു കൊണ്ട് പതിയെ കണ്ണടച്ചു….

by