17/04/2026

ഈ മഴയിൽ : ഭാഗം 06

രചന – ശ്രീ

രു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ ഞൻ നന്നേ പാട് പെട്ടു….. അടി കിട്ടിയ വശം അനക്കാൻ പറ്റുന്നില്ല…. എന്തിനാണ് എന്നെ അടിച്ചത്…. എന്റെ കണ്ണെല്ലാം നിറഞ്ഞു…. ഞൻ മുഖം താഴ്ത്തി…. “നിന്നെ ഞൻ കെട്ടി എന്ന് കരുതി നീ എന്റെ നല്ല ഭാര്യ ചമയണ്ട…. എന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ എനിക്കറിയാം…. മേലിൽ എന്റെ കാര്യത്തിൽ ഇടപെടാൻ വന്നാലുണ്ടല്ലോ….”ശിവ പറഞ്ഞു “ഞൻ…. എന്ത് ചെയ്തു എന്നാ “ഞൻ വിക്കി വിക്കി ചോദിച്ചു….. അതിനു കലിപ്പിച്ചു ഒരു നോട്ടം നോക്കി… ടവൽ എടുത്തു ബാത്‌റൂമിൽ കയറി…… എനിക്ക് ആകെ വല്ലാതെ വിഷമം വന്നു… ഇന്നേ വരെ വീട്ടിൽ ആരും എന്നെ അടിച്ചിട്ടില്ല…… ഇത് അടിച്ച കാരണം എന്താണെന്നു പോലും പറഞ്ഞില്ല…. ആ.. നല്ല വേദന…..കണ്ണാടിയിൽ നോക്കിയതും വിരലിന്റെ പാടുകൾ കണ്ടു…. ബാത്രൂമിന്റെ വാതിൽ തുറക്കുന്നത് കണ്ടതും വേഗം ഇറങ്ങി അടുക്കളയിലേക്ക് ഓടി……

ഫ്രിഡ്ജിൽ നിന്നും ഐസ് എടുത്തു കവിളിൽ വെച്ചു…ആ… നല്ല നീറ്റൽ ഉണ്ട്…. ഈ മുഖം വച്ചു ഞൻ എങ്ങനെ ഹോസ്പിറ്റലിൽ പോകും…. അവളുടെ കണ്ണ് ഒന്ന് നിറഞ്ഞു…. എന്താ കാര്യം എന്ന് അറിയാതെ ആണ് അടിച്ചത്…. അവൾക്ക് ആകെ വിഷമം തോന്നി… “ഇവിടെ എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കിയിട്ടുണ്ടോ….”ശിവ ആണ്… രുദ്ര തല ഉയർത്തി നോക്കിയപ്പോൾ ശിവ ആണ്…ആള് കുളിയൊക്കെ കഴിഞ്ഞു റെഡിയായാണ് വന്നേക്കുന്നെ…. “ചോദിച്ചത് കേട്ടില്ലേ…”പിന്നെയും ശിവ വിത്ത്‌ കലിപ്പ്….. “അ…. അത്….”രുദ്ര പറയാൻ ഒരുങ്ങിയതും….”നിനക്കെന്താ വിക്കുണ്ടോ…..”ശിവയുടെ അടുത്ത ചോദ്യം…. അത് കേട്ടതും രുദ്ര മറുപടി പറഞ്ഞു…”ഉവ്വ്.. ഉണ്ടാക്കിയിട്ടുണ്ട്…..” “എന്നാൽ എന്ടെങ്കിലും കഴിക്കാൻ എടുക്ക്…. കഴിച്ചിട്ട് വേണം എനിക്ക് പോകാൻ…. ഇവിടെ ഒന്നും ഇല്ലെങ്കിൽ പുറത്തു നിന്ന് കഴിക്കാമല്ലോ എന്ന് കരുതി ചോദിച്ചതാണ്… “ശിവയുടെ ചോദ്യം കേട്ടതും രുദ്ര വേഗം ഉണ്ടാക്കി വെച്ചിരുന്ന ഭക്ഷണം ശിവക്ക് വിളമ്പി കൊടുത്തു…..

അവൾ ശിവയുടെ മുഖത്തേക്ക് നോക്കി..അവൻ ഓരോന്ന് ആസ്വദിച്ചു കഴിക്കുന്നുണ്ടായിരുന്നു…. ചായ കുടിച്ചതും ആ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു……. അവൻ രുദ്രയുടെ മുഖത്തേക്ക് നോക്കി….. അവൻ കഴിച്ചു എഴുന്നേറ്റതും…. രുദ്ര പത്രങ്ങൾ എല്ലാം എടുത്തു വെച്ചു….. “നല്ല ചായ ആണെല്ലോ തന്റെ…”കൈ കഴുകുന്നതിനിടയിൽ ശിവ പറഞ്ഞു…. രുദ്ര ഒന്നും മിണ്ടിയില്ല….. “ഒരു നല്ല കാര്യം പറയുമ്പോൾ താങ്ക്‌സ് എന്ന് തിരിച്ചു പറയാനുള്ള മര്യാദ എങ്കിലും കാണിക്കണം….”ശിവ രുദ്രയെ നോക്കി പറഞ്ഞു….. “ഉവ്വ…. മനുഷ്യനിവിടെ വായ അനക്കാൻ പറ്റുന്നില്ല അപ്പോഴാണ് അങ്ങേരുടെ ഒരു പ്രശംസ…. രുദ്ര പിറുപിറുത്തു…. “അതെ… എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മുഖത്തു നോക്കി പറഞ്ഞോളാം അല്ലാതെ കിടന്നു പിറുപിറുക്കുക അല്ല ചെയ്യണ്ടേ…..”ശിവ പറഞ്ഞു……..ഇല്ലാ അവൾ ഞൻ പറയുന്നത് ഒന്നും കേൾക്കാതെ പാത്രം കഴുകുന്നതിൽ ആണ് ശ്രെദ്ധ…. “ടി… കുട്ടി പിശാശ്ശെ…. നിന്നോടാണ് ആണ് ഞൻ പറഞ്ഞെ…. നീ കേട്ടോ… ഞൻ പറഞ്ഞത്…..”അവൻ പറയുന്നത് ഒന്നും അവൾ ശ്രെദ്ധിക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ ശിവക്ക് നല്ല ദേഷ്യം വന്നു……

അടുത്തിരുന്ന ഒരു പാത്രം എടുത്തു അവൻ വലിച്ചെറിഞ്ഞു….. അത് നാലഞ്ചു കഷ്ണങ്ങൾ ആയി പൊട്ടി ചിതറി…… ശിവയുടെ ഈ പ്രവർത്തിയിൽ രുദ്ര ശെരിക്കും ഞെട്ടി……. തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന ശിവയെ കണ്ടതും രുദ്രക്ക് ഒന്ന് കൂടെ പേടിയായി….. “നിന്നെ ഞൻ വിലക്ക് വാങ്ങി ഇവിടെ നിർത്തിയേക്കുന്നത് നിന്റെ ഇഷ്ടത്തിന് ഇവിടെ ജീവിക്കാനല്ല…. എന്റെ ഇഷ്ടത്തിന് ആയിരിക്കണം നിന്റെ ഓരോ പ്രവർത്തിയും….. തെറ്റ് കണ്ടാൽ ഞൻ പ്രതികരിക്കും…എന്ന് കരുതി നല്ല കാര്യം ആണെങ്കി അത് തുറന്നു പറയാനുള്ള മനസ് എനിക്കുണ്ട്….”അതും പറഞ്ഞു റോക്കറ്റ് പാഞ്ഞു പോകുന്ന പോലെ ആള് ഒരു പോക്ക്….. രുദ്ര ഒന്ന് നെടുവീർപ്പിട്ടു….”ഇങ്ങേരുടെ സ്വഭാവം മനസിലാവുന്നില്ല…. ഒരു കാരണവും ഇല്ലാതെ ആണ് എന്നോട് ദേഷ്യപെടുന്നത്…. കാര്യം കാശു വാങ്ങി… അതെന്റെ ഗതി കേടു കൊണ്ടാണ്…. എന്ന് കരുതി എപ്പോഴും എപ്പോഴും ഇത് പറയണോ…”രുദ്ര മനസ്സിൽ ചിന്തിച്ചു കൊണ്ട് തന്റെ പണികളിലേക്ക് കടന്നു…..

മുകളിൽ ചെന്നപ്പോൾ ആള് അവിടെ തന്നെ നിൽക്കുന്നത് കണ്ടു….. കാണുമ്പോൾ അറിയാം എന്തോ നല്ല ടെൻഷനിൽ ആണ്……എന്നെ കണ്ടപ്പോൾ ഒന്ന് കൂടി മുഖം ദേഷ്യത്തിൽ ആയി…. “താഴേക്ക് പോയേക്കാം… ഇനി ഇവിടെ നിന്നാൽ എന്റെ ബോഡി ചീത്ത ആയേക്കും…..”മനസിൽ ചിന്തിച്ചു കൊണ്ട് താഴേക്ക് പോകാൻ ഒരുങ്ങിയതും ദേ എന്നെ വിളിക്കുന്നു….. “നിനക്ക് ഹോസ്പിറ്റലിൽ പോകണ്ടേ….” “മ്മ്…” “എന്നാൽ റെഡിയാവു…. ഞൻ കൊണ്ട് പോയി ആക്കാം ” “വേണ്ടാ…. ഞൻ അച്ചുവിന്റെ കൂടെ പൊക്കോളാം….” “അച്ചു ആണോ നിന്നെ കെട്ടിയത്…. എ….”പിന്നെയും വിത്ത്‌ കലിപ്…. “അല്ല….” “അല്ലെങ്കിൽ മര്യാദക്ക് റെഡിയാവു…. നിന്നെ അവിടെ ഇറക്കിയിട് വേണം എനിക്ക് ഒരിടം വരെ പോകാൻ…. പിന്നെ ഞാനും അച്ചുവും രണ്ടു ദിവസം ഇവിടെ ഉണ്ടാവില്ല….. കമ്പനി ആവശ്യത്തിന് ആയി പോകുകയാണ്… നീ ഇവിടെ ഒറ്റക്ക് നിൽക്കുമോ അതോ നിന്റെ വീട്ടിൽ പോകുന്നോ…..” “ഞൻ എന്റെ വീട്ടിൽ നിന്നോളാം…..” “മ്മ്…. ഞൻ താഴെ വെയ്റ്റ് ചെയ്യാം…. വേഗം വരണം…..”ശിവ പറഞ്ഞിട്ട് താഴേക്ക് പോയി…….

“കണ്ടില്ലേ…… നിന്റെ മകന്റെ അഹങ്കാരം…. എവിടെയോ കിടന്ന ദരിദ്ര വാസി പെണ്ണിനെ കെട്ടിയെക്കുന്നു….. എന്താ അവന്ടെ ഉദ്ദേശം…. എന്നെ നാണം കെടുത്താൻ വേണ്ടി മനഃപൂർവം തുനിഞ്ഞു ഇറങ്ങിയേക്കാണോ അവൻ…. നടക്കില്ല എന്നെ തോൽപ്പിക്കാൻ അവനെ ഞൻ അനുവദിക്കില്ല…..” ഇത് രാമചന്ദ്രൻ…. ശിവയുടെ അച്ഛൻ…. സ്വന്തമായി ഹോസ്പിറ്റലുകൾ, സ്കൂളുകൾ, എഞ്ചിനീയറിംഗ് കോളേജ്കൾ….. അങ്ങനെ സ്വന്തമായി പലതും ഇവർക്കുണ്ട്….. ഇന്ത്യയിലെ great ബിസിനസ്‌ man പട്ടം ഈ രാമചന്ദ്രനാണ്…. “ഞൻ എന്ത് പറയാൻ ആണ്… നിങ്ങൾ അല്ലെ അവൻ ഇങ്ങനെ ഒക്കെ ആവാൻ കാരണക്കാരൻ…. അവന്റെ സ്വപ്നങ്ങൾ അവിടെ പ്രണയം എല്ലാം നിങ്ങൾ നശിപ്പിച്ചില്ലേ… എല്ലാം നിങ്ങളുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി….നിങ്ങൾക്ക് ബിസിനസ് ആണല്ലോ വലുത്….. മക്കളുടെ ഇഷ്ടത്തിനോ എന്റെ ഇഷ്ടത്തിനോ നിങ്ങൾ യാതൊരു വിലയും കല്പിച്ചിട്ടില്ല…. അവൻ അന്ന് കാലുപിടിച്ചു പറഞ്ഞതല്ലേ അവനു ആ കല്യാണം വേണ്ടെന്നു…. നിങ്ങളുടെ വാശി… അത് എന്നെ വെച്ചു നിങ്ങൾ അവന്ടെ സമ്മതം വാങ്ങി…..

എന്നിട്ടെന്തായി… ഒരു മാസം അവർ തികച്ചോ…. കുടുംബത്തിനെ മാനം കെടുത്തി അവൾ ആരുടെയോ കൂടെ ഇറങ്ങി പോയി…. അതൊന്നും നിങ്ങൾക് ഒരു പ്രേശ്നവും ഇല്ലാലോ…. അവനിഷ്ടത്തിന് അവൻ ജീവിച്ചോട്ടെ….” ഇത് രേവതി… ശിവയുടെ അച്ഛൻ….. “നിന്റെ മോൻ ശെരിയാല്ലാത്തത് കൊണ്ടല്ലേ അവൾ വല്ലവന്റെയും കൂടെ ഇറങ്ങി പോയെ…. ആ നാണക്കേട് മാറാൻ വേണ്ടിയാണ് ഞാൻ ആ ഷെട്ടിയുടെ മോളെ കൊണ്ട് അവനെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത്…… ഞൻ ഇനി അവരുടെ മുഖത്തു എങ്ങനെ നോക്കും….. എന്നെ നാണം കിടത്താൻ ഉണ്ടായ ജന്മം….”രാമചന്ദ്രൻ പറഞ്ഞു…. “എന്ത് നാണം കിടത്തി എന്നാണ് നിങ്ങൾ പറയുന്നേ…. നിങ്ങളെക്കാൾ നല്ല പൊസിഷനിൽ തന്നെ അല്ലെ അവൻ നിൽക്കുന്നെ… പിന്നെ കല്യാണം… അത് അവന്ടെ ഇഷ്ടം…”രേവതി പറഞ്ഞു… “ഇല്ല… അവളെ ഞൻ അവന്ടെ കൂടെ അധിക നാൾ വാഴിക്കില്ല… എന്റെ സ്റ്റാറ്റസ് ആണ് എനിക്ക് വലുത്… അതിനു മുകളിൽ മകനോ മറ്റു ബന്ധങ്ങളോ ഇല്ല….”അയ്യാൾ മനസിൽ പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയി….

ഫോൺ ബെൽ കേട്ട് രേവതി ഫോൺ എടുത്തു…..”എന്താണ് രേവതി അമ്മക്ക് ഫോൺ എടുക്കാൻ ഇത്ര താമസം….”ശിവ ചോദിച്ചു… “നിനക്ക് അവിടെ ഇരുന്നങ്ങു പറഞ്ഞാൽ മതി….ഈ കാട്ടാളന്റെ ഇടയിൽ എന്നെ തനിച് ആക്കി രണ്ടു മക്കളും സുഖിച്ചു നടക്കുവല്ലേ….” “അമ്മയോട് ഞൻ എന്ന് തുടങ്ങി പറയുന്നതാ എന്റെ കൂടെ വന്നു നിൽക്കാൻ….” “ഉവ്വ.. എന്നിട്ട് വേണം നിന്റെ രാത്രിയിലെ ആട്ടം കാണാൻ…. നീ ഇപ്പോഴും കുടിക്കാറുണ്ടോ മോനെ….” “ഏയ്… ഇല്ല അമ്മേ… ഞൻ എന്നെ നന്നായി.. “ശിവ പറഞ്ഞതും ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന അച്ചു ഉറക്കെ വിളിച്ചു പറഞ്ഞു….”ഇന്നലെ കൂടി കുടിച്ചു അമ്മയുടെ മരുമകളെ കൊണ്ട് കുളിപ്പിച്ച് സുന്ദര കുട്ടൻ ആയിട്ട് ഇരിക്കുവല്ലേ അമ്മയുടെ പുന്നാര മോൻ….”ശിവ അവനെ ദഹിപ്പിച്ചൊരു നോട്ടം നോക്കിയതും അവൻ നല്ല കുട്ടിയായി ഡ്രൈവിംഗ് ൽ ശ്രെദ്ധിച്ചു….. “എന്താടാ ശിവ ഈ കേൾക്കുന്നെ… നീ ചുമ്മാ എന്തിനാ ആ കൊച്ചിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ…. പാവം അല്ലേടാ അവൾ…..”രേവതി പറഞ്ഞു…

“അമ്മേ… ഞൻ ദേ ഓഫീസിൽ എത്താറായി… ഞൻ പിന്നെ വിളിക്കാം…..” ശിവ ഫോൺ കട്ട്‌ ചെയ്തു….. “എന്തിനാടാ നീ ഇങ്ങനെ കുടിക്കുന്നെ…. നീ കുടിച്ചു വന്നതും പോരാ… എന്റെ പെങ്ങളെ തല്ലിയെക്കുന്നു…. ഇനി എന്റെ പെങ്ങളെ തൊട്ടാൽ ഉണ്ടല്ലോ… ഈ ആങ്ങള നോക്കി ഇരിക്കില്ല കേട്ടല്ലോ…..” അച്ചു പറഞ്ഞു…. “പിന്നെ…. ഒരു ആങ്ങളയും പെങ്ങളും വന്നേക്കുന്നു….. എന്നെ കാണുമ്പോൾ അവൾ എന്തോ ഭീകര ജീവിയെ പോലെ ആണ് പെരുമാറുന്ന… നിന്നോട് ആണെങ്കിലോ അവൾ നല്ല കൂട്ടും…. എനിക്ക് അതൊക്കെ കാണുമ്പോൾ അങ്ങ് ചൊറിഞ്ഞു കയറും…. അതാണ് ” ശിവ പറഞ്ഞു….. “ഉവ്വ്… ഉവ്വ്… ഇതിനെ ആണ് കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പഴമക്കാർ പറയുന്നേ….” “ടാ അച്ചു…. നീ എന്റെ കൈയിൽ നിന്നും വാങ്ങിച്ചു കൂട്ടും…. മിണ്ടാതിരുന്നില്ലെങ്കിൽ നിന്റെ തലമണ്ട തല്ലി പൊളിക്കും കേട്ടോ….”ശിവ കലിപ്പിൽ പറഞ്ഞതും അച്ചു സൈലന്റ് ആയി….. “എടാ… നിനക്ക് ഒരു കാര്യം അറിയോ…. ” രുദ്ര ഇന്നലെ അച്ചുവിനോട് പറഞ്ഞ എല്ലാ കാര്യങ്ങളും ശിവയോട് പറഞ്ഞു….

“നിനക്ക് ഒന്നും പറയാനില്ലേ ശിവ…. ഈ ഒരു വർഷം കഴിഞ്ഞാൽ അവളുടെ ജീവിതം എന്താകും…. നിന്റെ ജീവിതമോ…. നിന്റെ അച്ഛനോടുള്ള വാശിക്ക് വേണ്ടി നീ ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതെ ആക്കരുത്….”അച്ചു പറഞ്ഞു… “അച്ചു… നീയൊന്നു മിണ്ടാതിരിക്കുന്നോ… അതോ ഞൻ ഇപ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി പോകണോ….”ശിവ പറഞ്ഞതും അച്ചു മുഖം വീർപ്പിച്ചു….. “ശെരി… എല്ലാം നിന്റെ ഇഷ്ടം പോലെ നടക്കട്ടെ…. പക്ഷെ അവളെ നീ ഇനി തല്ലരുത്… എന്തയാലും ഒരു വർഷം അല്ലെ ഉള്ളൂ….. നീ നിന്റെ കലിപ് ഒക്കെ ഒന്ന് മാറ്റി ഒന്ന് സോഫ്റ്റ്‌ ആകണം…. പറ്റുമോ….”അച്ചു ചോദിച്ചു…. “ആ.. നോക്കാം…..”ശിവ പറഞ്ഞു…. “നോക്കാം എന്ന് പറഞ്ഞല്ലോ… ഭാഗ്യം….” “എടാ നമ്മൾ രണ്ടു ദിവസം കഴിഞ്ഞു വരുമെന്നല്ലേ നീ പറഞ്ഞത്….രണ്ടാഴ്ച ആകും എന്ന് പറയത്തത് എന്താ…..” അച്ചു ചോദിച്ചു…. “നിനക്ക് എന്തൊക്കെ അറിയണം…. നീ ഒന്ന് കുറച്ചു നേരത്തേക്ക് മിണ്ടാതിരിക്കാമോ… പുല്ല്… അവന്റെ ഓരോ സംശയങ്ങൾ….”ശിവ പറഞ്ഞതും അച്ചു തല്കാലത്തേക്ക് വായടച്ചു…..

രുദ്രയെ ഹോസ്പിറ്റലിൽ ആക്കിയ ശേഷം ആണ് ശിവ അച്ചുവിനെയും കൂട്ടി പോയത്…. ഹോസ്പിറ്റലിൽ വന്നു അമ്മയെ കണ്ടിട്ടാണ് ശിവ പോയത്…. അച്ചനെ കണ്ടു കമ്പനി ആവശ്യത്തിന് ആയി ഒരു യാത്ര പോകുവാണെന്നു പറഞ്ഞിരുന്നു……. അച്ഛനിപ്പോൾ ശിവയുടെ പെരുമാറ്റവും സ്നേഹവും എല്ലാo വളരെ ഇഷ്ടമാണ് ചുരുക്കത്തിൽ പറഞ്ഞാൽ എല്ലാവർക്കും ശിവയെ നല്ല ഇഷ്ടമാണ്….. അമ്മു വിനോടൊക്കെ കളിച്ചു ചിരിച്ചു സംസാരിക്കുന്നത് കാണുമ്പോൾ എനിക്ക് എന്തോ ഒരു കുശുമ്പ് തോന്നുണ്ടോ എന്ന് സംശയം….. 🥺🥺അല്ലെങ്കിലും ഞൻ എന്തിനാണ് കുശുമ്പ് എടുക്കുന്നെ…. അങ്ങേരുടെ ആരാ ഞാൻ 😏😏😏…… എന്നാലും ഒരു ചെറിയ കുശുമ്പ്…. ഇവിടെ നിന്ന് പോയപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞു… എന്നെ മാത്രം ഒഴിവാക്കി ☹️☹️നമ്മൾ പിന്നെ രണ്ടാം കുടി ആണല്ലോ…. ☹️☹️…… രുദ്രയുടെ മനസ്സിൽ പല തരത്തിലുള്ള ചിന്തകൾ കടന്നു കൂടി….

രണ്ടു ദിവസം കടന്നു പോയി…. അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുപോയി… ശിവ ഏർപ്പാടാക്കിയ ജീന എന്ന ഹോം നേഴ്സ് വളരെ നല്ല രീതിയിൽ തന്നെ അമ്മയെ നോക്കി….. ജീനയുടെ പരിചരണം അവര്ക് എല്ലാവർക്കും നല്ല ഇഷ്ടമായി….”ശിവയോട് അവൾക് ഒരു നന്ദി പറയണമെന്ന് തോന്നി….. അമ്മയുടെ കാര്യത്തിൽ തനിക് നല്ല ടെൻഷൻ ഉണ്ടായിരുന്നു…… ജീന യെ കണ്ടപ്പോൾ അത് മാറി…. ” അച്ചു ഇടക്ക് video call ചെയ്യും അവൻ വിളിക്കുന്ന ഗ്യാപ്ൽ ശിവയെ ഇടക്ക് കാണാൻ പറ്റും… ആള് ഇത് വരെ എന്നെ വിളിച്ചിട്ടില്ല…. സംസാരിച്ചിട്ടില്ല…. എന്തോ രുദ്രക് നല്ല വിഷമം തോന്നി…. രണ്ടു ചീത്ത പറയാൻ ആണെങ്കിലും അങ്ങേർക്ക് ഒന്ന് മിണ്ടിയാൽ എന്താ… 😏😏😏 ഒരു ദിവസം അമ്പലത്തിൽ പോയിട്ടു വരുമ്പോൾ ഗിരിയെ കണ്ടു…. അവൻ തന്നെ കണ്ടിട്ടു കണ്ട ഭാവം പോലും നടിച്ചില്ല… രുദ്രക്ക് ചെറിയ വിഷമം തോന്നി എങ്കിലും അവൾ അത് പുറത്തു കാണിക്കാതെ നടന്നു….

ഗിരിയുടെ പെങ്ങൾ പ്രിയയെ കണ്ടതും രുദ്ര സംസാരിക്കൻ ചെന്നു…. പക്ഷെ പ്രിയ രുദ്രയെ പാടെ അവഗണിച്ചു…. “രുദ്രച്ചിക്ക് പണത്തിനോട് ഇത്ര ആർത്തി ആണെന് ഞൻ അറിഞ്ഞില്ല…. ചേച്ചിയെ എന്റെ ചേട്ടൻ പ്രേണയിച്ചിടത്തോളം മറ്റാരും പ്രേണയിച്ചിട്ടുണ്ടാവില്ല… എന്നിട്ടും ചേച്ചി ഒരു പണക്കാരനെ കണ്ടപ്പോൾ എന്റെ ചേട്ടനെ വേണ്ടെന്നു വെച്ചു…. ചേച്ചി ആള് കൊള്ളാമല്ലോ… പാണക്കാരന്ടെ ഭാര്യ ആയി സുഗമായി ജീവിക്ക്… എന്റെ ഏട്ടന് ഇനി ചേച്ചിയെ വേണ്ടാ… ഏട്ടന്റെ കല്യാണം ആണ് അശ്വതി ആയിട്ട്… ഇനി മേലിൽ ചേച്ചിയെ ഞങ്ങളുടെ മുൻപിൽ കണ്ട് പോകരുത്…”പ്രിയയുടെ വാക്കുകൾ രുദ്രയിൽ ഒരു തീയായി എരിഞ്ഞു കൊണ്ടിരുന്നു….. നിറഞ്ഞ കണ്ണുകളോടെ അവൾ വീട്ടിലേക്ക് നടന്നു… പണക്കാരനെ കണ്ടു മയങ്ങി എന്നാണ് പ്രിയ ധരിച്ചു വെച്ചിരിക്കുന്നത്…. വേണ്ടാ അത് ഇനി മാറ്റാൻ നിൽക്കണ്ട… അങ്ങനെ തന്നെ ഇരിക്കട്ടെ…..

രുദ്ര വീട്ടിലേക്ക് ചെന്നപ്പോൾ പുറത്തു ഒരു കാർ ഉണ്ടായിരുന്നു…. ശിവ ആയിരിക്കും വന്നത് എന്നു കരുതി അവൾ വേഗം അകത്തേക്കു ചെന്നു.. ഒരു അറുപതിനോടടുത്തു പ്രായം ചെന്ന ആള് ആയിരുന്നു….മുൻപ് കണ്ടിട്ടില്ല… “ശിവയുടെ അച്ഛനാണ് മോളെ…”അച്ഛൻ പറഞ്ഞതും…. ഞൻ അദ്ദേഹത്തെ നോക്കി ചിരിച്ചു….. “മോൾ… അമ്പലത്തിൽ പോയിരിക്കുവായിരുന്നു അല്ലെ….”രാമചന്ദ്രൻ ചോദിച്ചു…. “അതെ… അചാ….”രുദ്ര പറഞ്ഞു “മോളെ ഒന്ന് കണ്ടില്ലലോ എന്ന് കരുതി ഇറങ്ങിയത് ആണ്… അവിടെ ചെന്നപ്പോൾ ആണ് ഇവിടെക്ക് വന്നെന്നു അറിഞ്ഞത്…. അതാണ് ഇവിടെ വന്നത്…” “എന്നാൽ നിങ്ങൾ സംസാരിച്ചിരിക്ക്……എന്നും പറഞ്ഞു രുദ്രയുടെ അച്ഛൻ അകത്തേക്ക് കയറി പോയി…. അച്ഛൻ പോയതും രാമചന്ദ്രൻ തുടർന്നു… “നീ എന്ത് കരുതിയടി….. എന്റെ മകനെയും കെട്ടി കെട്ടിലമ്മ ആയി സുഖിച്ചു ജീവിവിക്കാമെന്നു കരുതിയോ…. സമ്മതിക്കില്ല ഞൻ അതിനു… നീ അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം…. ദാ… ഇത് ബ്ലാങ്ക് ചെക്ക് ആണ്… നിനക്ക് എത്ര വേണമെങ്കിലും ഇതിൽ നിന്നും എഴുതി എടുക്കാം…… അഷ്ടിക്ക് വകയില്ലാത്ത കുടുംബമല്ലേ…. നീ ഒഴിഞ്ഞു മാറുമെന്ന് ഞാൻ കരുതുന്നു…. “രാമചന്ദ്രൻ അതും പറഞ്ഞു രുദ്രയുടെ കൈയിൽ ഒരു ബ്ലാങ്ക് ചെക്ക് കൊടുത്തു…..

രുദ്ര തന്റെ കയ്യിലിരിക്കുന്ന ബ്ലാങ്ക് ചെക്കിലേക്കും രാമചന്ദ്രനിലേക്കും മാറി മാറി നോക്കി…… “മടിക്കാതെ… എഴുതിക്കോ…. നിനക്ക് ആവശ്യം ഉള്ളത് എഴുതി എടുത്തോ….” അയ്യാൾ പിന്നെയും പറഞ്ഞു…. “ഞാൻ ഇത്രയും നേരം മിണ്ടാതെ കേട്ടു നിന്നത് ശിവയുടെ അച്ഛൻ ആണെന്ന് കരുതി ആണ്….. ഒരു കാര്യം ഞൻ പറഞ്ഞേക്കാം…. ഞൻ ശിവയെ ആണ് കല്യാണം കഴിച്ചേക്കുന്നത് അല്ലാതെ നിങ്ങളെ അല്ല….. ശിവ എന്നോട് പറയാതെ ഞൻ ഇനി ശിവയെ വിട്ടു പോവില്ല…. പിന്നെ… കാശിനു എനിക്ക് ആവശ്യം ഉണ്ടെന്ന് കരുതി എന്റെ ആത്മഭിമാനം ഞൻ ആരുടേയും മുൻപിൽ പണയo വെച്ചിട്ടില്ല….. അത് വെച്ചിട്ടുണ്ടെങ്കിൽ തന്റെ മകന്റെ മുൻപിൽ മാത്രം ആണ്….ഇടക്ക് വന്നുള്ള ഭീഷണി ഒന്നും എന്റെ അടുത്ത് നടക്കില്ല…. അല്ലെങ്കിൽ തന്നെ മനുഷ്യനിവിടെ പ്രാന്ത് പിടിച്ചു ഇരിക്കുവാന്….. അപ്പോഴാണ് അങ്ങേരുടെ ഒരു ചെക്ക്…..”രുദ്ര ദേഷ്യത്തോടെ പറഞ്ഞു…. രുദ്രയുടെ മറുപടി രാമചന്ദ്രനിൽ വലിയ ദേഷ്യം ഉളവാക്കി…. ദേഷ്യം പുറത്തു കാണിക്കാതെ അയാൾ അവളുടെ മുഖത്തു നോക്കി… അവൾ കയ്യും കെട്ടി നിൽക്കുന്നത് കണ്ടതും അയ്യാളുടെ ദേഷ്യം ഇരട്ടിച്ചു….. അയ്യാൾ വേഗം തന്നെ കാറിൽ കയറി പോയതും രുദ്ര പുറകിലേക്ക് തിരിഞ്ഞതും…… അപ്പുവിന്റെ ഫോണിലെ vedio call ൽ ശിവ…. (തുടരും )