26/05/2026

പാർവ്വതി പരിണയം : ഭാഗം 46

രചന – മഴ

ഗാർഡനിലെ സിമന്റ് ബെഞ്ചിലിരുന്ന് മഹിയുടെ വാക്കുകൾ ഞെട്ടലോടെ കേട്ടിരിക്കാനേ ജോഷിക്കായുള്ളൂ. മഹിയാണ് ലക്ഷ്യം എന്ന് ഉറപ്പിക്കുമ്പോൾ ‘എന്തിന്..? ആര്..?’എന്നീ ചോദ്യങ്ങൾ മാത്രമാണ് അപ്പോൾ അവരുടെ മനസ്സിൽ അവശേഷിച്ചിരുന്നത്. “നിനക്ക് ഉറപ്പാണോ അത് അവൻ തന്നെ ആണെന്ന്…?”ഏറെ നേരത്തെ നിശബ്ദത വെടിഞ്ഞത് ജോഷിയുടെ ആ ചോദ്യത്തിലൂടെ ആയിരുന്നു. “അതെ… അവന്റെ നിഴൽ കണ്ടാലും ഞാൻ തിരിച്ചറിയും..” വലിഞ്ഞു മുറുകിയ മുഖത്തോടെ മഹി മറുപടി പറഞ്ഞു. പെട്ടെന്ന് കുട്ടന്റെ ഫോൺ ശബ്ദിച്ചു. സംസാരിച്ച ശേഷം അവൻ അവരോടായി പറഞ്ഞു. “ബെഞ്ചമിൻ ആണ്.. അവനോട് ഞാൻ കാര്യങ്ങളൊക്കെ ഒന്ന് സൂചിപ്പിച്ചിരുന്നു.. ഇങ്ങോട്ടേക്ക് വരും ഏതോ കേസിന്റെ ആവശ്യത്തിന് അവൻ എറണാകുളത്ത് ഉണ്ട്…” “മ്മ്മ്…നന്നായി ഞാനും അത് പറയാനിരിക്കുകയായിരുന്നു…” ജോഷി അത് പറയുമ്പോഴും മഹി ചിന്തയിൽ ആഴ്ന്നിരിക്കുകയായിരുന്നു.

അപ്പോഴാണ് പാറുവും അച്ചുവും കൂടി അവരുടെ അടുത്തേക്ക് വന്നത്. പാറുവിന്റെ കരഞ്ഞു വീർത്ത കണ്ണുകളും നീര് വെച്ച കവിളും കണ്ടു അവരുടെ ഉള്ള് നീറി. അവൾ കുട്ടന്റെ അരികിൽ വന്നു അവന്റെ ചുമലിലേക്ക് തലചായ്ച്ചു ഇരുന്നു ദേവനെ നോക്കി ഇരുകണ്ണുകളും ചിമ്മി കാണിച്ചു. ദേവൻ വേദനയോടെ അവളെ നോക്കിയിരുന്നു.. കുട്ടൻ അവളെ ചേർത്തു പിടിച്ചു. “പാറു… നീ ഇങ്ങനെ ഇരുന്നാൽ എല്ലാവർക്കും സംശയം തോന്നില്ലേ..? ആരെയും ഒന്നും അറിയിക്കേണ്ട എന്ന് നീ തന്നെയല്ലേ പറഞ്ഞത്…?” ജോഷി അവളോട് ചോദിച്ചു. “മാലിനി അമ്മയും മീര ചേച്ചിയും എന്നോട് കുറെ തവണ ചോദിച്ചു ഇവൾക്ക് എന്തുപറ്റി എന്ന്…?” അച്ചു പാറുവിനെ നോക്കി കൊണ്ട് അവരോട് പറഞ്ഞു.

“എന്നിട്ട് എന്തു പറഞ്ഞു…?” “മാളിൽ ഗോസ്റ്റ് മ്യൂസിയത്തിൽ കയറി പേടിച്ചു നിന്ന ആരോ ഇവളെ തല്ലി.. ഇരുട്ടായിരുന്നു അതുകൊണ്ട് ആളെ കണ്ടില്ലെന്നും ഒക്കെ…” “സ്പോട്ടിൽ കഥ ഉണ്ടാക്കാൻ ഇവളെ കഴിഞ്ഞേ ആളുള്ളൂ…” നിഷ്കളങ്കതയോടെ അച്ചു പറയുന്നത് കേട്ട് പാറു ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ അതു പറഞ്ഞാൽ അടുത്ത സംസാരം. ഇടയ്ക്കെപ്പോഴോ ആണ് പാറു താൻ പറയാൻ വന്ന കാര്യം വിട്ടുപോയി എന്നോർത്തത്. “ഞാൻ ഒരു കാര്യം പറയാൻ മറന്നു…” പാറുവിന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് ആയി. “അന്ന് ചെട്ടികുളങ്ങരയിൽ വെച്ച് എന്നെ വണ്ടി ഇടിപ്പിച്ചത് ഇവർ തന്നെയായിരുന്നു.

അവരുടെ നേതാവാണെന്ന് തോന്നുന്നു അയാള് അന്നും എന്നെ കൊല്ലും എന്ന് പറഞ്ഞത്.. ഒരുപക്ഷേ ദേവേട്ടൻ കണ്ടു കാണാൻ വഴിയില്ല.. ഏട്ടൻ വന്നപ്പോൾ അയാൾ കുറച്ചു മാറി നിന്ന് ഫോൺ ചെയ്യുകയായിരുന്നു..” അയഞ്ഞു തുടങ്ങിയ അന്തരീക്ഷം വീണ്ടും മുറുകാൻ ഇതു മതിയായിരുന്നു “ഞാൻ കണ്ടിരുന്നു… അവനാ അത് വിനു…” ദേവൻ അരിശത്തോടെ പറഞ്ഞു. “വിനു……?” നെറ്റി ചുളിച്ചു കൊണ്ട് പാറു ചോദിച്ചു “ദേവിയുടെ കൂടെ….”കുട്ടൻ വാക്കുകൾ മുഴുമിപ്പിച്ചില്ല. അവളുടെ ഉള്ളിലും സംശയത്തിന്റെ ഒരായിരം നാമ്പുകൾ മുളപൊട്ടി. ആ നേരത്താണ് ഒരു കാർ മുറ്റത്ത് വന്ന് നിന്നത്. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് ആയി. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി. “പാഞ്ചി….” കുട്ടൻ വിളിച്ചതും അവൻ അവർക്ക് അടുത്തേക്ക് വന്നു.

അച്ചുവും പാറുവും എഴുന്നേറ്റതും അവരോട് അവിടെ തന്നെ ഇരിക്കാൻ പറഞ്ഞു. “നിനക്ക് കുടിക്കാൻ….?”ജോഷി അവനോട്‌ ചോദിച്ചു. “ഒന്നും വേണ്ടടാ.. കുറച്ച് ധൃതി ഉണ്ട്.. ഇന്ന് തന്നെ വീട്ടിൽ എത്തണം.. പിന്നെ എനിക്ക് കാര്യങ്ങൾ കുറച്ച് ഡീറ്റെയിൽ ആയി അറിയണം…” മഹി കാര്യങ്ങളൊക്കെ അവതരിപ്പിച്ചു ബെഞ്ചമിൻ പാറുവിനോട് വിശദമായി കാര്യങ്ങൾ അന്വേഷിച്ചു. “അപ്പോ ആദ്യം അവനെ പൊക്കണം.. വിനുവിനെ.. അവനെ കുറിച്ച് എന്തെങ്കിലും അറിയോ നിങ്ങൾക്ക്..? ബെഞ്ചമിൻ ചോദിച്ചു. “ദേവിക്കൊപ്പം പല പ്രാവശ്യം കണ്ടിട്ടുണ്ട്.. പിന്നെ ഇന്നും…. അല്ലാതെ ഒരു വിവരവും…” മഹി മുഴുവിപ്പിച്ചില്ല. “അന്ന് അക്കുവിനെ വിവാഹം ചെയ്യാൻ ആയിരുന്നുവെങ്കിൽ വിനു എന്നൊരു ക്യാരക്ടറിനെ കൊണ്ടു വരേണ്ട ആവശ്യം എന്തെന്ന് നിങ്ങൾ അന്വേഷിച്ചില്ലേ..?” “അന്ന് അങ്ങനെയൊരു മാനസികാവസ്ഥ ആയിരുന്നില്ലല്ലോ.. മഹി സ്വയം ഒഴിഞ്ഞു പോകാൻ ഒരു കാരണം ഉണ്ടാക്കി എന്നേ കരുതിയുള്ളൂ.

കൂടുതൽ അന്വേഷിക്കാൻ പോയില്ല.ചികഞ്ഞു നോക്കിയിട്ടും അർത്ഥമില്ലല്ലോ…” ബെഞ്ചമിൻ ചോദ്യത്തിന് കുട്ടൻ ആണ് മറുപടി പറഞ്ഞത്. “ചുരുക്കിപ്പറഞ്ഞാൽ മഹിയാണ് അന്നും ഇന്നും അവരുടെ ലക്ഷ്യം..നേരിട്ട് ഒരു അറ്റാക്ക് അല്ലാതെ മാനസികമായി തകർക്കാൻ ഒരു ശ്രമം…” “ദേവി ഇപ്പോൾ…..?” “ദേവി ചേച്ചിയും അക്കുവേട്ടനും കടവന്ത്രയിൽ ആണ് താമസം…” അച്ചു പറഞ്ഞു. “ദേവി ചേച്ചിയെ കോൺടാക്ട് ചെയ്താൽ ഒരു പക്ഷേ അയാളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടില്ലേ…?അച്ചു വിചാരിച്ചാൽ….?”പാറു അച്ചുവിനെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു. “കിട്ടുമായിരിക്കാം.. പക്ഷേ ഒരു പ്രശ്നമുണ്ട് അന്നും ഇന്നും നടന്ന സംഭവങ്ങൾ വച്ചുനോക്കുമ്പോൾ അക്കുവിനെയും ദേവിയെയും സംശയിക്കേണ്ടി വരും. പാർവ്വതിക്ക് നേരെയുള്ള ആദ്യത്തെ അറ്റാക്ക് നടന്നപ്പോഴും അവരുടെ പ്രസൻസ് അവിടെ ഉണ്ടായിരുന്നു.

അങ്ങനെയുള്ളപ്പോൾ അവരോട് അന്വേഷിക്കുന്നത് മണ്ടത്തരമാണ്…” “അവന് എന്തിനാടാ മഹിയോട് ഇത്രക്ക് പക..? ദേവിക്ക് വേണ്ടി ആയിരുന്നു എങ്കിൽ അത് കഴിഞ്ഞില്ലേ.. പിന്നെ എന്തിനാ ഇനിയും…?” കുട്ടൻ ചോദിച്ചു “ശ്രീക്കുട്ടാ ഞാനൊരു പോസ്സിബിലിറ്റി പറഞ്ഞതാ… ഈ മൂന്നു സംഭവങ്ങളും നടന്ന സമയത്ത് അവരുടെ പ്രസൻസ് ഉണ്ടായിരുന്നു എന്നത് വെച്ച് മാത്രം..” “നമുക്ക് ആദ്യം വിനുവിൽ നിന്നും തന്നെ തുടങ്ങാം..” “പക്ഷേ എങ്ങനെ…? ഒരു ക്ലൂ പോലുമില്ലാതെ…? അവനെ കണ്ടിട്ടുണ്ട് എന്നല്ലാതെ ഒന്നും നമുക്ക് അറിയില്ലല്ലോ… ” ജോഷി നെറ്റി ചുളിഞ്ഞു കൊണ്ട് ചോദിച്ചു നെറ്റി ഒഴിഞ്ഞു കൊണ്ട് ചോദിച്ചു “പാഞ്ചി ഞാൻ അവന്റെ ചിത്രം വരച്ചു തരാം… നീ അത് വെച്ച് ഒന്ന് നോക്ക്…”മഹി പറഞ്ഞു. “മതിയെടാ അത് വെച്ച് നമുക്ക് അവനെ കണ്ടുപിടിക്കാം…” “പാറുട്ടാ…..” ദേവൻ വിളിച്ചതും അവൾ അകത്തേക്ക് പോയി ഒരു പേപ്പറും പേനയും കൊണ്ടുവന്നു അവന്റെ കയ്യിൽ കൊടുത്തു അരികിലേക്ക് ഇരുന്നു.

മഹി വരക്കുന്നത് ആകാംക്ഷയോടെ എല്ലാവരും നോക്കിയിരുന്നു. വിനുവിന്റെ രൂപം പേപ്പറിൽ തെളിഞ്ഞു വന്നതും പാറുവിന്റെ കൈകൾ ദേവന്റെ ചുമലിൽ അമർന്നിരുന്നു. അവൻ അവളുടെ വലംകൈ അവന്റെ ഇടതുകൈയിലൂടെ ചുറ്റിപ്പിടിച്ചു. അവന്റെ ചുമലിലേക്ക് അവൾ കണ്ണുകളടച്ച് ചാഞ്ഞു. വരച്ചു കഴിഞ്ഞതും മഹി അത് പാഞ്ചിയുടെ കയ്യിൽ കൊടുത്തു. അവളുടെ കൈ വിടുവിച്ച് ചേർത്തുപിടിച്ചു. നെഞ്ചിൽ നനവ് പടർന്നപ്പോൾ അവളുടെ മുഖം പിടിച്ചുയർത്തി. കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവന്റെ നെഞ്ചു പൊള്ളി. കണ്ണുകൾ തുടച്ചു കൊടുത്തു നെറ്റിയിൽ ഒരു നനുത്ത ചുംബനം നൽകി. അവൻ അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു “ഞാനില്ലേ കൂടെ….” മഹി എല്ലാവരെയും ഒന്നു നോക്കി. കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല.

ആ സമയത്ത് അവൾ കടന്നുപോയ അവസ്ഥ ഓർത്തപ്പോൾ അവരിലും അസ്വസ്ഥത നിറഞ്ഞിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ അവൾ അവരോട് പറഞ്ഞ് അച്ചുവിനെയും കൂട്ടി മുറിയിലേക്ക് പോയി. “പാവം എന്റെ കുഞ്ഞ്…”അവൾ പോകുന്നത് നോക്കി ജോഷി നെടുവീർപ്പെട്ടു. “അവളുടെ ഒന്നോ രണ്ടോ നിമിഷത്തെ ചെറുത്തുനിൽപ്പിന് അവളുടെ ജീവന്റെ വിലയുണ്ട്.. ഒരുപക്ഷേ പ്രതികരിക്കാൻ കഴിയാതിരുന്നു എങ്കിൽ അവളെ ഇങ്ങനെ പോലും കിട്ടില്ലായിരുന്നു.. അതോർത്ത് സമാധാനിക്കുക..” പാഞ്ചി ജോഷിയോട് പറഞ്ഞുകൊണ്ട് കയ്യിലിരിക്കുന്ന പേപ്പർ നിവർത്തി നോക്കി. “ഇവനോ…?” കാഞ്ചി അത്ഭുതത്തോടെ നോക്കി. “എന്താടാ..?” ” ഇവൻ വിനു അല്ല ജോസ്.. ചെകുത്താൻ ജോസ്… എകെജിയുടെ സംസ്ഥാന നേതാവ് അശോക് രാജിന്റെ കാവൽനായ.

അയാൾക്ക് മുന്നിലെ തടസ്സങ്ങളെ ഒരു തെളിവുമില്ലാതെ നിഷ്കരുണം വെട്ടിമാറ്റും ഇവൻ..” “അശോക് അങ്കിളോ…?” മഹി അത്ഭുതത്തോടെ ചോദിച്ചു. “തികഞ്ഞ മനുഷ്യസ്നേഹിയും ദയാലുവും ആയ അയാൾക്ക് ഇങ്ങനെയൊരു മുഖം ഉള്ളതായി അധികമാർക്കും അറിയില്ല.. അശോകൻ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്നതാ ഇവനെ. നിയമത്തിന്റെ കുരുക്കിൽ നിന്നും പൊതിഞ്ഞു പിടിച്ചുകൊണ്ട്.. നമ്മൾ കുറച്ചു പാട് പെടും …” “അയാൾക്ക് നിങ്ങളോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ..?” “അശോക് അങ്കിളിന്റെ ചേട്ടൻ മാധവൻ അങ്കിൾ അച്ഛന്റെ അടുത്ത സുഹൃത്ത് ആയിരുന്നു.തിരുവനന്തപുരത്ത് ഞങ്ങൾ അടുത്തടുത്ത വീടുകളിലായിരുന്നു താമസം. അന്ന് അശോക് അങ്കിൾ ഡൽഹിയിലായിരുന്നു.വീട്ടുകാരുമായി അധികം അടുപ്പം കാണിച്ചിരുന്നില്ല. ആന്റിയും മകളും ഞങ്ങൾ ചെന്ന സമയത്ത് മാധവൻ അങ്കിളിന്റെ കൂടെയായിരുന്നു.

ഏതാണ്ട് മൂന്നു വർഷം കഴിഞ്ഞ് ഞങ്ങൾ നാട്ടിൽ ആയിരുന്ന സമയത്താണ് അവരെ ഡൽഹിയിലേക്ക് കൊണ്ടുപോയത്. അതുകൊണ്ടുതന്നെ അയാളെ കണ്ടിട്ടുമില്ലായിരുന്നു. പിന്നെ ഈ അടുത്ത ഇടയ്ക്കാണ് മാധവൻ അങ്കിളിന്റെ അനിയനാണ് അശോക് അങ്കിൾ എന്ന് അറിയുന്നത് തന്നെ. പുള്ളിയുടെ മകൾ എന്റെ സ്റ്റുഡന്റ് ആണ്. പിന്നെ ഇടയ്ക്ക് വീട്ടിൽ വന്നിട്ടുണ്ട് അച്ഛനും പോയിട്ടുണ്ട് അല്ലാതെ വലിയ അടുപ്പം അങ്കിളുമായി ഇല്ല…” മഹി പറഞ്ഞു നിർത്തി. “ആഹ്.. പിന്നെ അയാളുടെ മകൾ ആരുവിനെ ഇവനുവേണ്ടി വിവാഹം ആലോചിച്ചിരുന്നു…” ജോഷി മഹിയെ നോക്കി കൊണ്ട് പറഞ്ഞു. മഹി അവനെ കൂർപ്പിച്ചു നോക്കി. അതു കണ്ടു ചിരിച്ചു. “എന്നിട്ട്…?” “എന്താവാൻ…? അപ്പോഴേക്കും പാറു അവന്റെ മനസ്സിൽ കൂടുകൂട്ടിയില്ലേ…” കുട്ടനും അവനെ കളിയാക്കി. “അച്ഛൻ എന്നോട് പറഞ്ഞ അന്ന് തന്നെ ഞാൻ എന്റെ തീരുമാനം പറഞ്ഞിരുന്നു.

പിറ്റേന്ന് തന്നെ അങ്കിളിനെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ ആരുവിനെ മനസ്സിലാക്കിക്കാൻ…..” മഹി ഒരുനിമിഷം നിശബ്ദനായി. കുറച്ചുകൂടി ഗൗരവത്തിൽ പറഞ്ഞു തുടങ്ങി “അപ്പന്റെ സ്വാധീനമുപയോഗിച്ച് എന്തും നേടിയെടുക്കാമെന്ന് അഹങ്കാരം അവൾക്ക് എപ്പോഴും ഉണ്ടായിരുന്നു. എന്നെ പ്രൊപ്പോസ് ചെയ്തപ്പോഴും അതേ അഹങ്കാരവും വാശിയും ആ മുഖത്തുണ്ടായിരുന്നു. വീട്ടിൽ വന്ന ദിവസം… അവളെ തിരിച്ചറിഞ്ഞ ദിവസം… ലച്ചുവിനെ പോലെ കണ്ടിട്ടുള്ളൂ.. അവൾക്കും അങ്ങനെ ആണെന്നാണ് കരുതിയത്. പക്ഷെ പിന്നീടുള്ള പല പ്രവർത്തികളും അവൾ എന്നെ ഒരു കൂടപ്പിറപ്പായി അല്ല കാണുന്നത് എന്ന് തോന്നിയിട്ടുണ്ട്. പാറുവിനോടും ദേഷ്യം ഉണ്ടായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും അത് പ്രകടമാകുന്നത് പലപ്പോഴും ഞാനറിയുന്നുണ്ടായിരുന്നു. ഒരിക്കൽ വീട്ടിൽ വച്ച് ഞാൻ അവളോട് ദേഷ്യപ്പെടുകയും ചെയ്തിട്ടുണ്ട്.അന്ന് അവിടെ നിന്ന് ഇറങ്ങി പോയതാണ്. പിന്നെ ഇവിടെ വച്ചാണ് കാണുന്നത്. ഇന്ന് മാളിൽ അവളും ഉണ്ടായിരുന്നു.

എന്നെ കണ്ടപ്പോൾ ആൾക്ക് ഒരു പതർച്ച ഉണ്ടായിരുന്നു….” മഹി വിവരിച്ചു പാഞ്ചി ഒന്ന് നീട്ടി മൂളി “അപ്പോൾ ഒരാളെക്കൂടി സംശയിക്കാം..” “എടാ അതെങ്ങനെയാ അന്ന് കോളേജിൽ നടന്നത്….?” ” അന്നും ഇന്നും ചെയ്തത് ഒരാൾ ആണെന്ന് പറഞ്ഞു ചെയ്യിച്ചത് ഒരാളായിരിക്കണം എന്നില്ലല്ലോ… ” “ആറു വർഷം മുൻപ് ഈ ചെകുത്താൻ ജോസ് എന്ന് പറയുന്നവൻ വെറും ജോസ് ആയിരുന്നു. ഒരു ചെറിയ കൊട്ടേഷൻ ടീം അംഗം മാത്രമായിരുന്നു. ആ സമയത്തൊന്നും അശോക് രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ടു പോലുമില്ല. മൂന്നുനാല് വർഷമേ ആയിട്ടുള്ളൂ ജോസ് അശോകനു ഒപ്പം കൂടിയിട്ട്. മകൾ ആഗ്രഹിച്ച പയ്യനെ നേടിക്കൊടുക്കാൻ അപ്പൻ കൊടുക്കുന്ന കൊട്ടേഷൻ ആണ് ഇതെങ്കിലോ…?” പാഞ്ചിയുടെ വാക്കുകൾ അവരെ ആശയക്കുഴപ്പത്തിലാക്കി. തുടരും