18/04/2026

പ്രണയനിലാവ് : ഭാഗം 10&11

രചന – സരിത മനു

ഐ സി യുവിന് മുന്നിൽ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ദേവനും,ജാനകിയും ,പ്രേമും…. ഇതിനിടയിൽ ദേവന് വീട്ടിൽ നിന്നും നന്ദു മോളുടെ ഫോൺ കാൾ വന്നു കൊണ്ടേയിരുന്നു. അവൻ അവസാനം ആ കാൾ അറ്റൻഡ് ചെയ്തു. “എന്താ മോളെ….ഇത്….ഏട്ടൻ ഇത്തിരി ബിസി ആണ്…എന്തെ. ഇങ്ങനെ വിളിച്ചത്…. “? “ഏട്ടാ….ഇപ്പൊ എവിടെയാ….എത്ര നേരമായി…..പോയിട്ട്…”? ” വരാ ടാ മോളെ….ഒരു ഒഫീഷ്യൽ മീറ്റിംഗ് അർജന്റ്‌ അയൊണ്ടല്ലെ ഏട്ടൻ പോന്നത്..ഇപ്പൊ വരാം..” അവൻ കോൾ കട്ട് ചെയ്തു. “ഈശ്വരാ….അച്ഛൻ ഒന്ന് കണ്ണ് തുറന്നിരുന്നെങ്കിൽ…..” അവൻ ജാനകിയെ നോക്കി….പാവം…. ചെറിയമ്മ ആകെ തളർന്നി രിക്കുന്നു… പ്രെമും കരച്ചിലിന്റെ വക്കി ലാണ്.ഇവരെ ഇങ്ങനെ നിർത്തിയിട്ട് താൻ എങ്ങനെ പോകും…? അപ്പോഴാണ് ഐ സി യുവിന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നത്.. ദേവൻ ഓടി അടുത്ത് ചെന്നു. “ഡോക്ടർ..അച്ഛന്….” “ഇപ്പൊ പേടിക്കാൻ ഇല്ല.ബോധം വീണിട്ടുണ്ട്.

തക്ക സമയത്ത് എത്തിച്ചത് കൊണ്ട് നോ പ്രോബ്ലം….ആരെങ്കിലും ഒരാൽ കേറി കണ്ടോളൂ…” ദേവൻ അകത്തേക്ക് ചെന്നു “ഒന്നു ല്യ അച്ഛാ..പേടിക്കണ്ട.. അവർ പുറത്ത് ഉണ്ട്…ഞാൻ പോയിട്ട് വരാം ….വിഷമിക്കണ്ട…” അവൻ അവരെ സമാധാനിപ്പിച്ചു,, വേണ്ട പണവും ഏൽപ്പിച്ചു മടങ്ങി. വീട്ടിൽ ചെന്നപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു..പക്ഷേ അപ്പോഴും നന്ദു മോൾ ഉറങ്ങാതെ അവനെ കാത്തിരിക്കുക യായിരുന്നു. “മോൾ …കിടന്നില്ലെ ഇതുവരെ….?” “ഞാൻ ….ഏട്ടനെ…കാത്തിരുന്നത ല്ലേ…” “ഓ… റിയലി സോറി ഡാ മോളെ….ഏട്ടൻ തിരക്കിന്റെ ഇടക്ക് ആ കാര്യം വിട്ടു..മോൾ പറഞ്ഞാ മതി എന്ത് വേണം ന്നു…..ട്രിപ്പോ… ഫുഡോ …എന്തായാലും ഏട്ടൻ റെഡി…” “എനിക്ക്..അതൊന്നും വേണ്ട ഏട്ടാ….എനിക്ക്…ഏട്ടൻ….എന്റെ ഒരു ആഗ്രഹം സാധിച്ചു തന്ന മതി..” “ആയ്‌കൊട്ടെ…പറയ്….എന്താത്‌ …?” “അത്….ഏട്ടാ….” “പറയടാ… എന്താണെലും പറയ്…”. “ഏട്ടാ….അത്……എനിക്ക്…എന്റെ മനസ്സിൽ ഒരാളുണ്ട്….ഏട്ടൻ…അത് നടത്തി തരണം….”

“മോളെ….എന്താ…നീ …ഇൗ.. പറയണേ….”? “സത്യാണ് ഏട്ടാ….'” “ആരാ അത്…?” “അത്….വി.എൻ. ഗ്രൂപ്പ് ഓഫ് ഇന്റർനാഷണൽ ന്റെ എം . ‌‍ഡി…” “ആര്… വിശ്വജിതോ…..”? “ഏട്ടൻ….ഏട്ടൻ അറിയുവോ….”? “പിന്നെ അറിയാതെ…..ഞാൻ കാണാറുണ്ട് അദ്ദേഹത്തിന്റെ വാർത്തകൾ…. ഹീ ഇസ് എ ബ്രില്ലിയന്റ് യങ്ങ് മാൻ…ഇൗ ചെറു പ്രായത്തിൽ നേടിയ വളർച്ചകൾ, എഫർട്……മിടുക്കൻ ആണ്…പക്ഷേ …മോളെ…നീ….”? “എന്റെ കോളജിൽ സീനിയർ ആയിരുന്നു ഏട്ടാ…..” “അപ്പോ നിങ്ങള് മുൻപേ…..” “അതേ…ഏട്ടാ….ഇപ്പൊ അഞ്ചു വർഷായി ഞങൾ….പഠിത്തം തീർന്നിട്ട് ഏട്ടനെ കണ്ടു നേരിട്ട് എന്ന് ചോദിക്കാൻ ഇരുന്നത ജിത്തെട്ടൻ…” “ഏട്ടന്….സമ്മതകുറവില്ല മോളെ….എന്റെ മോളുടെ സന്തോഷമാ….ഏട്ടന്റെ സന്തോഷം…” അവള് ഏട്ടനെ കെട്ടിപിടിച്ചു . “നമുക്ക് അമ്മയോട് പറയാം.എന്തായാലും വിശ്വജിതിനോട് എന്നെ വന്നു കാണാൻ പറയ്…” * * * * *

ദേവൻ തിരക്കിൽ ആയിരുന്നത് കൊണ്ട് പ്രേമി നേ വിളിച്ചു അച്ഛന്റെ കാര്യങ്ങൽ അറിഞ്ഞു കൊണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് പിന്നെ അവന് ഹോസ്പിറ്റലിൽ ചെല്ലാൻ കഴിഞ്ഞത്.അപ്പോഴേക്കും അച്ഛനെ വാർഡിലേക്ക് മാറ്റിയിരുന്നു. അച്ഛനോട് സംസാരിക്കുന്നതിന്റെ ഇടയിൽ ആണ് അവന്റെ ഫോൺ റിംഗ് ചെയ്തത്.അവൻ ഫോൺ എടുത്തു നോക്കി.പരിചയമില്ലാത്ത ഒരു നമ്പർ..അവൻ ഫോണുമായി പുറത്തേക്ക് വന്നപ്പോഴേക്കും കോൾ കട്ടായിരുന്നൂ. അവൻ തിരിച്ചു അച്ഛന്റെ അടുത്തിരുന്നു..അപ്പൊൾ വീണ്ടും ഫോൺ ബെല്ലടിച്ചു.അവൻ പെട്ടെന്ന് തന്നെ ആ കോൾ അറ്റൻഡ് ചെയ്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

“”ഹെല്ലോ….ആരാണ്…..”? “ഞാൻ …. വിശ്വജിത്…. ദേവെട്ടൻ….”? “അതേ…. ഒഹ്…. വിശ്വജിത്…..പറയ്….”? “ദേവേട്ടാ….നന്ദു…..അവള്…” “യെസ്….നന്ദു മോൾ എന്നോട് ഇന്നലെ സംസാരിച്ചു….തന്നെ വിളിച്ചിരുന്നോ ….”? ദേവൻ ചോദിച്ചു. “വിളിച്ചിരുന്നു ദേവേട്ടാ….ഏട്ടനെ കാണാൻ പറഞ്ഞു…ഫ്രീ ആണോ എന്നറിയാൻ….?” “യെസ്….ഞാൻ ഇവിടെ ഒരു റിലെറ്റിവെൻറെ അടുത്താണ്.. ബുദ്ധിമുട്ടില്ല എങ്കിൽ ഇങ്ങോട്ട് വരൂ….ഇവിടെ സിറ്റി ഹോസ്പിറ്റൽ….” വിശ്വജിത് അരമണിക്കൂർ കൊണ്ട് അവനടുത് എത്തി. “ദേവേട്ടാ…ഇവിടെ ആരാ….”? “എന്റെ ഒരു അകന്ന ബന്ധു…..ജസ്റ്റ് ഒന്ന് കാണാൻ കേറിയതാ…” “ഓ കേ…അപ്പോ എന്താണ് മിസ്റ്റർ വിശ്വജിത്തിന്റെ തീരുമാനം…?” “അത് ദേവേട്ടാ….എനിക്ക് ഒരു സഹോദരിയും കൂടിയുണ്ട്..വിവാഹാലോചനകൾ നടക്കുന്നു.ടീച്ചർ ആണ്.അത് കഴിയുന്നത് വരെ…..” “അത് പക്ഷെ….ഒരുപാട് നീണ്ടു പോയാലോ ജിതെ….”?നന്ദുവിന് ആണെൽ ഉടനെ ജോലിക്ക് കയറേണ്ടി വരും.. കേറിയിട്ട്‌ പിന്നെ ലീവ് എടുക്കണതിലും നല്ലത്. …..” “അത് ഏട്ടാ….ചേച്ചി നിൽക്കുമ്പോൾ….ഞാൻ…..ഇത് ഫിക്സ് ചെയ്തു വെക്കാം ഏട്ടാ….മോതിരം മാറ്റം നടത്തി വയ്ക്കാം…”

“ഓ. കേ…എന്തായാലും ഞാൻ അമ്മയോട് സംസാരിച്ചു ഒരു ദിവസം പറയാം.ചടങ്ങ് ,ചടങ്ങ് ആയി തന്നെ നടക്കട്ടെ…” അപ്പോഴാണ് “ദേവേട്ടാ അച്ഛൻ വിളിക്കുന്നു”.എന്ന് പറഞ്ഞു കൊണ്ട് പ്രേം അവിടേക്ക് വന്നത്… ജിത്തി നെ കണ്ടു ഒരു നിമിഷം അവൻ വല്ലാതായി. ദേവനും ആകെ ടെൻഷനിൽ ആയി.. ജിത് അവനെ കണ്ടു കഴിഞ്ഞിരുന്നു. “പ്രേം….ഇവിടെ…എന്താ…..? അവൻ അത്ഭുതത്തോടെ ചോദിച്ചു. “അത്…. ജിത്തെട്ടാ… അച്ഛൻ……ഇവിടെ………” അവൻ വാക്കുകൾ കിട്ടാതെ ഉഴറി.. “എന്ത് പറ്റി….?എവിടെയാ….വരൂ….അദ്ദേഹത്തെ ഒന്ന് കാണാൻ ….” ജിത്ത് അത് പറഞ്ഞ് പ്രേമിന് തോളിൽ പിടിച്ചു. അവനു ഒന്ന് ഒഴിഞ്ഞു മാറാൻ പോലും കഴിഞ്ഞില്ല… അവസാനം പ്രേമിന് ജിതിനെയും കൊണ്ട് അച്ഛന്റെ അടുത്തേക്ക് പോകേണ്ടി വന്നു. ജിത്‌ അദ്ദേഹത്തെ നോക്കി..ഇൗ മുഖം….എവിടെയോ…..കണ്ടിട്ടുള്ള പോലെ…..അവൻ ആലോചിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ അവൻ ഓർത്തെടുത്തു…ഇത് ….ഇത് …നന്ദനയുടെ….. അതേ….അവള് കാണിച്ചിരുന്നു പഴയ ഒരു ഫോട്ടോ……അതേ മുഖം….ഇപ്പൊൾ കുറെ കൂടി പ്രായം ഏറിയിട്ടുണ്ട് എന്ന് മാത്രം… അവൻ പ്രമിനെ നോക്കി.. പ്രമിന്റെ കണ്ണുകളിലെ പിടച്ചിൽ ജീത്ത് കണ്ടൂ…തിരിഞ്ഞു നോക്കിയപ്പോൾ കണ്ടൂ തങ്ങളെ നോക്കി നിൽക്കുന്ന ദേവനെ..

ദേവൻ ജിത്തിന്റെ അടുത്തേക്ക് വന്നു…ഇനി ഒന്നും മറച്ചു വെച്ചിട്ട് കാര്യം ഇല്ല എന്ന് ദേവന് തോന്നി. വിശ്വജിത്..,എന്തായാലും ,എന്നായാലും അവൻ അറിയേണ്ടത് ആണ്.. വിശ്വജിത് ചോദ്യഭാവത്തിൽ ദേവനെ നോക്കി. “ദേവേട്ടാ…ഇത്……അച്ഛൻ……”? “അതേ ജീത്ത്….നീ ഊഹിച്ചത് സത്യമാണ് …..ഇത് ഞങ്ങളുടെ അച്ഛനാണ്…. പ്രെമിന്റെയും…..ഇവൻ….നന്ദു മോളുടെ….സ്വന്തം സഹോദരൻ തന്നെയാണ്…..” ജിത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല… “ഇത് …ഇതെങ്ങനെ ദേവേട്ടാ…..”? “പറയാം…പക്ഷേ…ഇത്….തൽക്കാലം നമ്മൾ മാത്രം അറിഞ്ഞാൽ മതി.” ദേവൻ ജിത്തിനെയും കൂട്ടി പുറത്തേക്ക് പോയി. ദേവൻ ജിത്തിനോട് എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞു. എല്ലാം കേട്ട് വിശ്വജിത് തരിച്ചിരുന്നു…ദൈവമേ…..ഇതൊക്കെ…….കഷ്ട്ടം തന്നെ….വന്ദന കൂടി ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ… “പക്ഷേ….ദേവേട്ടാ…നന്ദു വിനെ അധിക നാൾ ഇത് മറച്ചു വയ്ക്കാൻ കഴിയില്ല…

അവളറിയും.അതുകൊണ്ട് എങ്ങനെ എങ്കിലും അവളോടു കൂടി സത്യം പറയണം.” “അറിയാം ജിതേ….എന്തായാലും അച്ഛൻ ഡിസ്ചാർജ് ആവട്ടെ.അത് വരെ ഇങ്ങനെ പോട്ടെ”. അപ്പോഴേക്കും ജാനകി ദേവന്റെ അടുത്തെത്തി. “മോനെ…ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം….ദിവസം രണ്ടു കഴിഞ്ഞില്ലേ പൊന്നിട്ട്‌…ചെന്നിട്ട് വരാം…അച്ഛൻ ഉറങ്ങുകയാണ്.വേഗം എത്താം.” അപ്പോഴാണ് ജിത്ത് പോകാൻ ഇറങ്ങിയത്.. “ദേവേട്ടാ ….വിരോധമില്ല എങ്കിൽ ചെറിയമ്മയെ ഞാൻ ഡ്രോപ്പ് ചെയ്യാം.. ഞാൻ ആ വഴിക്കാണ്. പ്രമിന്റ്‌ വീട് ഒന്ന് കാണുക യും ചെയ്യാം” അതിനു മറുപടി പറഞ്ഞത് ജാനകി ആണ്.. “അതിനെന്താ മോനെ…നീയും,പ്രെമും,ദേവൻ മോനും ഒക്കെ എനിക്ക് ഒരു പോലെയാ…” ജാനകി അവരോട് യാത്ര പറഞ്ഞു ജിത്തിൻെറ ബൈക്കിൽ കയറി.

വിശ്വജിത് യാത്രയിൽ ജാനകിയോട് പ്രമിനേക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു.പെട്ടെന്നാണ് അത് സംഭവിച്ചത് റോങ് സൈഡിൽ കയറി വന്ന ആ കാർ ജിതിന്റേ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. “അമ്മേ…”എന്ന വിളിയോടെ നിലത്തേക്ക് വീഴുമ്പോൾ ജിത്ത് കണ്ടൂ റോഡിലേക്ക് തെറിച്ചു വീഴുന്ന ജാനകിയെ….. (തുടരും)