18/04/2026

മാംഗല്യം : ഭാഗം 08

രചന – ഇഷ ജാൻവി

ഓരോ ആളെയും നോക്കി ബാക്കിൽ ഇരിക്കാൻ പോകുമ്പോഴാണ് അവളെ കണ്ടത്..

അമൃത
മിത്രയുടെ നാവിൽ നിന്നും ആ പേര് വീണു

ഏത് അമൃത (ആദി )

കണ്ണേട്ടന്റെ അമ്മു

മിത്രയുടെ നോട്ടം പതിഞ്ഞിടത്തേക്ക് അജുവും ആധിയും നോക്കി ഒരു ഫയലും പിടിച്ചു ഏതോ കുട്ടിയോട് സംസാരിക്കുകയാണ് അമൃത
ആദിക്കും അജുവിനും അമൃതയെ അറിയാം അമൃതയുടെയും നിഖിലിന്റെയും നടക്കാത്ത പോയ കല്യാണത്തിന് ഇവരും പോയതാണ്

അവളെ ഒന്ന് നോക്കി ബാക്കിലെ ഒരു സീറ്റിൽ മിത്ര പോയി ഇരുന്നു കൂടെ അജുവും ആദിയും

നിനക്ക് എന്താ അഗ്നി ഒരു ടെൻഷൻ (അജു)

എനിക്ക് ഒരു ടെൻഷനുമില്ല

ആ അത് നിന്റെ മുഖത്തു എഴുതി വച്ചിട്ടുണ്ട് (ആദി)

എന്ത്

നീ എന്തിനാ ഇടക്ക് ഇടക്ക് അവളെ നോക്കുന്നത് ആ അമൃതയെ (ആദി)

ഞാൻ നോക്കിയിട്ട് ഒന്നുമില്ല

ആ ഇല്ലേ ഇല്ലാ…

ദേ ആദി മിണ്ടാതെ അവിടെ ഇരുന്നോ

അല്ലെങ്കിലും നിന്നോട് മിണ്ടാൻ ആര് വരുന്നു അതിനുള്ള ടൈമ് എനിക്കില്ല ഞാൻ ഇന്ന് വായിനോക്കി മരിക്കും
ആ നീല ചുരിദാർ കുറെ സമയമായി എന്നെ തന്നെ നോക്കുന്നു (ആദി)

ദേ കോഴി അടങ്ങി ഇരുന്നോളണം നമ്മൾ ഇവിടെ ഇന്റർവ്യൂനാ വന്നത് അല്ലാതെ കല്യാണത്തിനൊന്നുമല്ല കേട്ടല്ലോ

ഓ അടിയൻ (ആദി)

ആദി സെര്ടിഫിക്കറ്റ്സ് ഒക്കെ എടുത്തിട്ടില്ലേ ഒന്നും മറന്നില്ലല്ലോ (അജു)

ഇല്ലാ (ആദി)

അഗ്നി മോളെ അവള് അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് നമ്മളെ ബാധിക്കുന്ന കാര്യമല്ല നമ്മളെ പോലെ തന്നെ അവളും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാണ് നമ്മളും അവളുമായി ഒരു ബന്ധവുമില്ല പിന്നെന്താ പ്രശ്നം അത് വിട്ടേക്ക് മൈൻഡ് ഒന്ന് റിഫ്രഷ് ചെയ്യ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ളതല്ലേ (അജു)

അത് ഞാൻ വിട്ടു അജു അല്ലേലും എന്റെ ഇടവും വലവും നിങ്ങളുള്ളപ്പോൾ ഞാൻ എന്തിനാ ടെൻഷൻ അടിക്കുന്നെ അവളെ കണ്ടപ്പോൾ ഒരു ടെൻഷൻ ഉണ്ടായിരുന്നു എന്നുള്ളത് ശെരിയാണ് ഇപ്പൊ i feel so relaxed ഈ ആദി എന്റെ മൈൻഡ് മാറ്റാനാണ് ഓരോ ചളി അടിക്കുന്നതെന്ന് എനിക്ക് അറിയ
ആദിയെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് മിത്ര പറഞ്ഞു

ചളി അടിക്കുന്നത് നിന്റെ കാശിയാടി (ആദി)

ദേ എന്റെ കാശിയേട്ടനെ പറഞ്ഞാലുണ്ടല്ലോ

രണ്ടും ഒന്ന് നിർത്തുന്നുണ്ടോ (അജു)

അജുവിന്റെ സൗണ്ട് കേട്ടപ്പോൾ രണ്ടും ഡീസെന്റായി

ഒരു വലിയ ഹാളിലാണ് അവര് ഇരുന്നത് അമ്പതോളം കുട്ടികളുണ്ട് അഞ്ചു പേരെയാണ് ഒന്നിച്ചു കൊണ്ട് പോകുന്നത് സീനിയർ ഏട്ടന്മാരാണ് പേര് വിളിക്കുന്നത് അവരെ കൊണ്ട് പോകുന്നത് ചേച്ചിമാരാണ് അവസാനം നമ്മുടെ ത്രിമൂർത്തികളെയും വിളിച്ചു (മിത്ര അജു ആദി)അവരുടെ കൂടെ തന്നെയാണ് അമൃതയെയും വിളിച്ചത് മിത്രയെ പെട്ടെന്ന് കണ്ടപ്പോൾ അമൃത ഒന്ന് ഞെട്ടി പിന്നെ അവളെ നോക്കി ഒരു പുച്ഛച്ചിരിയും ചിരിച്ച പോയി ഇവരും അവരുടെ പിന്നാലെ നടന്നു

അഗ്നി നീ അല്ലെ പറഞ്ഞത് അവള് ബിഎഡ് കഴിഞ്ഞതാണെന്ന് പിന്നെ എന്തിനാ അവള് പിജിക്ക് ചേരുന്നത് (ആദി)

അവള് ഡിഗ്രി കഴിഞ്ഞ ഉടനെ ബിഎഡ്ന് ചേർന്നതാ ഇനി ഇപ്പൊ പിജി കൂടെ വേണമെന്ന് തോന്നി കാണും

ഹാ അങ്ങനെ (ആദി)

അങ്ങനെ തന്നെ

ഓരോ ആളായിട്ടാണ് ഉള്ളിലേക്ക് വിളിപ്പിക്കുന്നത് മൂന്നിനും അറിയാവുന്നത് എന്തൊക്കെയോ പറഞ്ഞിട്ട് വന്നു ജനറൽനോളേജിൽ കുറച്ച വീക് ആണെങ്കിലും പഠന കാര്യത്തിൽ കുറച്ച മുൻപന്തിയിലാണ് മൂന്നാളും
അജുവാണ് കൂട്ടത്തിലെ പഠിപ്പിസ്റ് ആദിയും മിത്രയും തല്ലിപൊളികൾ തന്നെ അജുവിനെ പേടിച്ച രണ്ടും പഠിക്കും അവരുടെ ടീച്ചർ അജുവാണ്
ഇന്റർവ്യൂ കഴിഞ്ഞതിന് ശേഷം ജിഡിയാണ് (group discussion)നടന്നത് അവിടെയുള്ള സെമിനാർ ഹാളിലേക്കാണ് ഞങ്ങളെ കൊണ്ട് പോയത് 10പേരാണ് ഓരോ സീറ്റിലും ഉണ്ടാവുക രണ്ട് ടീച്ചേർസ് നടുക്ക് ഇരുന്നിട്ടുണ്ട് ഞങ്ങളെ വിലയിരുത്താൻ അർദ്ധ വൃത്താകൃതിയിലാണ് ഞങ്ങളെ ഇരുത്തിയിരിക്കുന്നത് അതും പോരാഞ് ഞാനും ആധിയുമാണ് നടുക്ക് ഇരിക്കുന്നത് കാമ്പുസുകളിൽ രാഷ്ട്രീയം ആവശ്യമുണ്ടോ ഇല്ലയോ എന്നാണ് ടോപ്പിക്ക്. പത്തു മിനുട് ഞങ്ങൾക്ക് സമയം തന്നു എന്തൊക്കെയാണ് പറയേണ്ടതെന്ന് ഓർത്തു വെക്കാൻ ഒരു ഡിബേറ്റ് പോലെയാണ് ശെരിക്കും initiative എടുക്കന്നവർക്ക് 10പോയിന്റ് എക്സ്ട്രാ കിട്ടുമെന്ന് ആദ്യമേ പറഞ്ഞിരുന്നു. ആദ്യം തുടങ്ങി വച്ചത് തന്നെ അമൃതായാണ് പിന്നെ അവിടെ ഒരു വാക്ക് തർക്കമായിരുന്നു കുറെ ആള് സപ്പോർട്ട് ചെയ്തു കുറെ ആള് എതിർത്ത സംസാരിച്ചു. അജുവും ആധിയും മിത്രയും നന്നായി തന്നെ എല്ലാം അവതരിപ്പിച്ചു.

രണ്ടാഴ്ച കഴിഞ്ഞ റാങ്ക് ലിസ്റ്റ് പ്രസിദീകരിക്കുമെന്ന് പറഞ്ഞു അതിൽ പേര് വന്നിട്ടുണ്ടെങ്കിൽ ലെറ്റർ അയക്കുമെന്നും അതിലെ തീയതി നോക്കി അഡ്മിഷൻ എടുക്കാൻ വന്നാൽ മതിയെന്നും പറഞ്ഞു. പിന്നെ അവിടെ പ്രതേകിച്ചു പണി ഒന്നുമില്ലാത്തത് കൊണ്ടും സമയം ഉച്ചയായത് കൊണ്ടും അവര് നേരെ കോഫീ ഹൗസിലേക്ക് വിട്ടു.
മൂന്ന് ചിക്കൻ ബിരിയാണിക്ക് ഓർഡർ കൊടുത്തിട്ട് മൂന്നും കൂടെ കലപിലയാക്കാൻ തുടങ്ങി

ഡി നിന്റെ കണ്ണേട്ടന്റെ അമ്മു (ആദി)
അമ്മു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഒരാളുടെ കൂടെ കേറി വരുന്ന അമൃതയെയാണ് അവളിൽ നിന്ന് കണ്ണെടുത്ത ആദിയെ രൂക്ഷമായി ഒന്ന് നോക്കി

സോറി ഒരാവേശത്തിന് പറഞ്ഞു പോയതാ വെറും അമൃത(ആദി)

അവളുടെ ഹസ്ബന്റണെന്ന് തോനുന്നു അല്ലെ (അജു)

ഹ്മ്മ് ആയിരിക്കാം

ഇവളുടെ സ്വഭാവം വച്ച അവനെയും നൈസായി ഒഴിവാക്കുമെന്ന് തോനുന്നു (ആദി)

ഇങ്ങനെ പരദൂഷണം പറയാതെന്റെ ആദിയെ

ഞാൻ ശെരിക്കും പറഞ്ഞതാടി അഞ്ചു വര്ഷം പ്രണയിച്ച നിഖിലേട്ടനെ തേക്കാമെങ്കിൽ അഞ്ചാറു മാസം പരിചയമുള്ള ഇവനെ തേക്കുന്നതിനാണോ പാട് (ആദി)

അത് നീ പറഞ്ഞത് ശെരിയാ ആദി(അജു)

ഹ്മ്മ് ബാക്കിയുള്ള പെൺപിള്ളേരെ പറയിക്കാനായിട്ട് ഇങ്ങനെ ഓരോന്ന് ഇണ്ടാവും

അവളുടെ മുഖത്തു വലിയ സന്തോഷമൊന്നുമില്ലല്ലോ ആർക്കോ വേണ്ടി ഇരിക്കുന്നത് പോലെയുണ്ട്
ആദി പറഞ്ഞത് കേട്ട് അവള് ഒന്ന് കൂടെ തിരിഞ്ഞു നോക്കി ശെരിയാണ് സന്തോഷമൊന്നുമില്ല ആരെയോ ബോധിപ്പിക്കാനായിട്ട് ഇരിക്കുന്നത് പോലെ മുഖം തിരിക്കാൻ പോയപ്പോഴാണ് നിഖിലേട്ടൻ വരുന്നത് കാണുന്നെ
കാശിയേട്ടൻ

എവിടെ
ഞാൻ പറയുന്നത് കേട്ട് അവരും നോക്കി ഏട്ടൻ ഞങ്ങളെ കണ്ടിട്ടില്ല പക്ഷെ aa മുഖം മാറിയത് കണ്ടപ്പോൾ അവളെ കണ്ടുന്ന മനസിലായി

തേച്ചിട്ട് പോയവളെ എത്ര പെട്ടെന്നാ കണ്ടത് നമ്മളെയൊന്നും കണ്ണിൽ കാണില്ലല്ലോ

നീ എന്താടി പിറുപിറക്കുന്നത്(ആദി)

ഒന്നുല്ല

ദേ ആമിയുടെ കാശിയേട്ടൻ വരുന്നു (അജു)

അജു..

നീ നോക്കി പേടിപ്പിക്കുന്നത് കണ്ടാൽ ഞാൻ വിളിച്ചിട്ട് വരുന്നത് പോലെയുണ്ടല്ലോ നമ്മളെ കണ്ടിട്ട് കൂടി ഇല്ലാ എന്നാ പിന്നെ വിളിക്കാ അല്ലെ

കണ്ടില്ലേ
മിത്രയുടെ മുഖത്തു നിരാശയായി

ഞാൻ വിളിക്കാം (ആദി)

വേണ്ട

അതെന്താ (അജു)

ദാ ഫുഡ് വന്നു നമുക്ക് കഴിക്കാം

ബിരിയാണി കിട്ടിയപ്പോൾ അവള് അത് ആസ്വദിച്ചു കഴിക്കാൻ തുടങ്ങി അടുത് ആരോ വന്ന് ഇരിക്കുന്നു എന്ന് തോന്നിയപ്പോഴാണ് അവള് തലയുയർത്തി നോക്കിയത്

എന്താ എന്റെ ആമിക്കുട്ടി കണ്ടിട്ട് ഒരു മൈൻഡ് ഇല്ലാതെ
അവളുടെ ചെവിയിൽ പതിയെ പറഞ്ഞു കൊണ്ട് അവിടെ ഒരു കടി കൊടുത്തു അവൻ കഴിക്കാൻ തുടങ്ങി

എന്താ സംഭവിച്ചത് എന്ന് മനസിലാവാതെ അവള് അവന്റെ മുഖത്തു നോക്കി ഇരുന്നു (കിളി പോയ അവസ്ഥയിലായിരുന്നു)

അളിയനെ വായിനോക്കി നിൽക്കാതെ കഴിക്കെടി

ആദിയുടെ സൗണ്ട് കേട്ടപ്പോഴാണ് മിത്ര നിഖിലിന്റെ മുഖത്തുന്ന കണ്ണെടുത്തത് അവള് ചമ്മിയ രീതിയിൽ അജുവിനെയും ആധിയേയും നോക്കി രണ്ടും ഫുഡ് തട്ടുന്ന തിരക്കിലാണ്
അവളുടെ മുഖത്തെ expression കണ്ട നിഖിലിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു

മിത്രയുടെ മടിയിൽ വച്ചിരുന്ന ഇടതു കൈ നിഖിൽ തന്റെ ഇടത് കൈയിൽ ചേർത്ത് വച്ചു ഒന്ന് ഞെട്ടി അവനെ നോക്കുമ്പോൾ ഞാൻ ഒന്നും അറിയില്ലേ രാമനാരായണ എന്ന മട്ടിൽ ബിരിയാണി തട്ടുന്നുണ്ട്
അവനെ ഒന്ന് രൂക്ഷമായി നോക്കി അവള് കൈ വിടുവിപ്പിക്കാൻ നോക്കി എവിടെ അട്ട പറ്റി പിടിക്കുന്നത് പോലെ പിടിച്ചിരിക്കുകയല്ലേ

അളിയാ ഞങ്ങൾ എഴുന്നേൽക്കട്ടെ നിങ്ങള് മെല്ലെ കഴിച്ചിട്ട് വാ (ആദി)

പോകല്ലേ ഞാനും വരുന്നു

അതിന് നീ കഴിച്ചു കഴിഞ്ഞില്ലല്ലോ മുഴുവൻ തീർന്നിട്ട് വന്നാൽ മതി (അജു)

ആദിയും അജുവും അവളെ ഒന്ന് നോക്കിയിട്ട് പോയി രണ്ടിനെയും രൂക്ഷമായി ഒന്ന് നോക്കിയതിന് ശേഷം നിഖിലിനോട് കൈ എടുക്കാൻ പറഞ്ഞു
നോ മൈൻഡ് എന്ന രീതിയിലാണ് പുള്ളിയുടെ ഇരിപ്പ് പിന്നെ വേറെ നിവർത്തിയില്ലാത്തത് കൊണ്ട് അവളും കഴിക്കാൻ തുടങ്ങി

നിഖിലേട്ടാ..
കേട്ടത് വിശ്വസിക്കാൻ ആവാതെ അവൻ അവളെ തന്നെ നോക്കി അപ്പോഴേക്കും ഒരു ഉരുള ചോർ അവള് അവന് നേരെ നീട്ടി
ഒട്ടും മടി കൂടാതെ അവൻ വാ തുറന്നു
പിന്നെ അവളുടെ നോട്ടം പോയ സ്ഥലത്തു നോക്കിയപ്പോഴാണ് മനസിലായത് അമൃതയെ കാണിക്കാൻ വേണ്ടിയുള്ള അടവാണെന്ന് അമൃത ഒരേ നോട്ടം നോക്കി കൊണ്ട് കൈ കഴുകാൻ പോയി
ഒരു കള്ള ചിരിയോടെ അവൻ അവന്റെ ആമിയെ നോക്കി

എന്താ
അവൾ പുരികം പൊക്കി ചോദിച്ചു

എന്റെ ആമിക്ക് അസൂയയും കുശുമ്പുമുണ്ടല്ലേ

എനിക്ക് ആരോടും അസൂയ ഒന്നുമില്ല

ആ അത് മനസിലായി നീ പേടിക്കേണ്ടട്ടോ ഇനി ഈ മനസ്സിൽ എന്റെ ആമിക്കല്ലാതെ വേറെ ആർക്കും സ്ഥാനമില്ല
എപ്പോഴാണ് നിന്നോട് എനിക്ക് പ്രണയം പൂത്തത് എന്ന് അറിയില്ല ഇപ്പൊ നീ എന്നിൽ പടർന്നു പന്തലിച്ചിരിക്കുകയാ ❤️ഒരു പക്ഷെ ഞാൻ അറിയാതെ തന്നെ എന്റെ ഹൃദയം നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടാവണം ❤️

ഒന്നും പറയാതെ അവന്റെ മുഖത്തു നോക്കി ഇരുന്നു

വാ കൈ കഴുകാം

അവള് എഴുന്നേൽക്കാൻ പോകുമ്പോഴേക്കും അവളുടെ ഫോൺ റിങ് ചെയ്തു അവനോട് പോയി കഴുകിയിട്ട് വരാൻ പറഞ്ഞിട്ട് അവള് ഫോൺ എടുത്തു
അജുവാണ് വിളിച്ചത് അവര് താഴെ പാർക്കിങ്ങിൽ വെയിറ്റ് ചെയുന്നുണ്ട് അവിടെ വന്നാൽ മതിയെന്ന് പറഞ്ഞു

നിഖിലിന്റെ ഓരോ വാക്കുകളും അവളിൽ സന്തോഷത്തിന്റെ തിര അടിച്ചു കൊണ്ടേയിരുന്നു എത്രയും പെട്ടെന്ന് ഇത്‌ തന്റെ കൂട്ടുകാരോട് പറയാൻ അവള് ആഗ്രഹിച്ചു
പക്ഷെ അവളുടെ സന്തോഷത്തെ തട്ടിഉടക്കുന്നതായിരുന്നു അവിടുത്തെ കാഴ്ച

നിഖിലിന്റെ കൈ പിടിച്ചു കരയുന്ന അമൃത

കണ്ണേട്ടാ ഞാൻ ചെയ്തത് തെറ്റായിപ്പോയി കണ്ണേട്ടന്റെ അമ്മു അല്ലെ ഞാൻ എന്നോട് ക്ഷമിക്കില്ലേ

അവളുടെ ഓരോ വാക്കും മിത്രയിൽ കണ്ണീരായി പുറത്തേക്ക് വന്നു

കണ്ണേട്ടന്റെ അമ്മു
വീണ്ടും വീണ്ടും ആ വാക്ക് അവളിൽ മുഴങ്ങി കൊണ്ടേ ഇരുന്നു

തുടരും

അഭിപ്രായം അറിയിക്കണേ