22/04/2026

മാംഗല്യം : ഭാഗം 20

രചന – ഇഷ ജാൻവി

ഇപ്പൊ കാണാൻ കഴിയില്ലേ ചേച്ചി
ഗോപു സങ്കടത്തോടെ ചോദിച്ചു

ആരെയാ കാണേണ്ട ആദിനെയോ അജുവിനെയോ????
ഒരു കള്ളചിരിയോടെ മിത്ര ചോദിച്ചു

ആ ചോദ്യം കേട്ടപ്പോൾ അവൾക്കുണ്ടായ പതർച്ച നോക്കി കാണുകയായിരുന്നു നിഖിൽ. മിത്രയെ നോക്കിയപ്പോൾ അതെ കള്ള ചിരി

എന്താ ചേച്ചി അങ്ങനെ ചോദിച്ചേ എനിക്ക് രണ്ട് പേരെയും കാണണം
കുറച്ചു സമയത്തിന് ശേഷം അവള് മറുപടി പറഞ്ഞു

ഹ്മ്മ് ഹ്മ്മ്
മിത്ര ഒന്ന് മൂളുക മാത്രം ചെയ്തു. അച്ചുവും നിഖിലും എന്താന്ന് അറിയാതെ അവരെ രണ്ട്പേരെയും മാറി മാറി നോക്കി

ഡീ എവിടെ അലഞ്ഞു തിരിഞ്ഞു നടക്കുവായിരുന്നു, കൂട്ടിന് വന്നാൽ എന്റെ അടുത്താണ് നിൽക്കേണ്ടത് അല്ലാതെ വായിനോക്കി നിൽക്കുകയല്ല
അപ്പോഴാണ് ഹോസ്പിറ്റൽ ആണെന്ന് പോലും ഓർക്കാതെ ഒരു സ്ത്രീ വന്നു ഗോപുവിനെ വഴക്ക് പറയുന്നത്, അവര് മിത്രയെയും കൂട്ടരെയും കണ്ടിരുന്നില്ല

അത് വല്യമ്മേ ചേച്ചിയെ കണ്ടപ്പോൾ
ഗോപു പറയുന്നത് കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് മിത്രയെ കാണുന്നത്

ആദിയേട്ടനും അജുവേട്ടനും ആക്‌സിഡന്റ് ആയി അഡ്മിറ്റ്‌ ചെയ്തിരിക്കുകയാ
നെറ്റി ചുളിച്ചു മിത്രയെ നോക്കി എന്തോ പറയാൻ പോകുമ്പോഴേക്കും ഗോപു ഇടയിൽ കേറി പറഞ്ഞു

അയ്യോ എന്റെ ആദി മോനു എന്താ പറ്റിയത്, എപ്പോഴും പറയും ഈ നശൂലങ്ങളുമായി കൂട്ട് വേണ്ടന്ന് അതെങ്ങനെയാ പറഞ്ഞാൽ കേൾക്കില്ലല്ലോ ഉപദേശിക്കാൻ ഇവളെ പോലെ ഒന്നുണ്ടല്ലോ

ആഹാ ആക്‌സിഡന്റ് ആയി ആദി അവിടെ കിടക്കുമ്പോഴും എന്നെ കുറ്റം പറയാൻ നിങ്ങൾക്കേ കഴിയു
ദേഷ്യത്തോടെ മിത്ര പറഞ്ഞു

മീര ആന്റിയും (ആദിയുടെ അമ്മ)അമ്മയുമൊക്കെ അവിടെയാണ് ഉള്ളത് വാ ഞാൻ കാണിച്ചു തരാം
മിത്രയെയും നിഖിലിനെയും നോക്കി ഒന്ന് കണ്ണടച്ചിട്ട അച്ചു അവരെയും കൂട്ടി പോയി

എന്താണ് പതിദേവ് എന്തേലും മനസ്സിലായോ

ചെറുതായിട്ട്

എങ്കിൽ വലുതായിട്ട് മനസിലാക്കി തരാം. ദാ ഇപ്പൊ ഇവിടുന്ന് പോയില്ലേ അത് സുഭദ്ര ആദിയുടെ വല്യമ്മ, അതായത് അച്ഛന്റെ ഏട്ടന്റെ ഭാര്യ. പിന്നെ ഗോപിക ആ വല്യമ്മയുടെ അനിയത്തിയുടെ മകളാണ്. അവളക്ക് 15 വയസ്സുള്ളപ്പോഴാണ് അവളുടെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിക്കുന്നത്. പിന്നെ ഇവരാണ് നോക്കുന്നത്, അവർക്ക് ഇഷ്ടമുള്ളത് കൊണ്ട് ഒന്നുമല്ല, നാട്ടുകാർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചു ഏറ്റെടുത്തതാണ് അന്നുമുതൽ അവളുടെ കഷ്ടകാലവും. അവിടുത്തെ വേലക്കാരിയായി മാറി അവള്. ഇവർക്ക് ഒരു മോളു കൂടെ ഉണ്ട് അത് ഒരു പാവമാണ് അതിന്റെ അച്ഛനെ പോലെ. ആധിക്ക് ഈ വല്യമ്മയെ ഇഷ്ടമേ അല്ല ഞങ്ങൾക്കും പിന്നെ ഞങ്ങള് കാരണമാണ് അവനു വല്യമ്മയെ ഇഷ്ടമല്ലാത്തത് എന്നാണ് അവര് പറയുന്നത്.
പിന്നെ ആ വല്യമ്മക്ക് എന്നെയും അജുവിനെയും കണ്ണ് എടുത്താൽ കണ്ട്കുട, അത് മനസിലായിട്ടുണ്ടാവുമല്ലോ അല്ലെ.

നിഖിൽ ചിരിച്ചു കൊണ്ട് തലയാട്ടി

പിന്നെ ഗോപു, അജുവിന് അവളെ ഇഷ്ടമാണ് അവൻ അത് അവളോട് തുറന്നു പറയുകയും ചെയ്തു. ബട്ട്‌ അവള് അത് നിരസിച്ചു അവനെ ഇഷ്ടമല്ല ആദിയെ പോലെയാണ് കാണുന്നത് എന്ന് പറഞ്ഞു. പറഞ്ഞത് കള്ളമാണെന്ന് ഞങ്ങൾക്കും അറിയാം അവൾക്കും അറിയാം. ഇഷ്ടമാണെന്ന് അവള് പറയുന്നത് വരെ അവളെ മൈൻഡ് ചെയ്യില്ല എന്നാ പറഞ്ഞത്.

ആ എനിക്ക് തോന്നി അജു ആയിരിക്കുമെന്ന്

ആ ഇനി റൂമിൽ പോയിട്ട് എന്റെയും അജുവിന്റെയും കുറ്റങ്ങൾ നിരത്തുന്നുണ്ടാവും വല്യമ്മ അതാണ് ശീലം. ഞങ്ങള് കാരണമാണ് ആക്‌സിഡന്റ് എന്ന് വരെ പറയും, ഏതായാലും നമുക്കും കേൾക്കാം എന്തൊക്കെയാ പറയുന്നത് എന്ന് വാ റൂമിൽ പോകാം

പോണോ

പിന്നെ പോകാതെ, എന്ത് പറ്റി എന്റെ ഏട്ടന് ആ ഇന്നലത്തെ ക്ഷീണം ഉണ്ടാകും രാത്രി ഉറങ്ങിയിട്ടെ ഉണ്ടാവില്ലല്ലോ അത് കൊണ്ട് എന്റെ മോൻ അമ്മയും ചേച്ചിയും ചേട്ടനുമൊക്കെ പോകുമ്പോൾ കൂടെ പോകണം
അവന്റെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു

നിഖിൽ കൊച്ചു കുഞ്ഞുങ്ങളെ പോലെ ഇല്ലാ എന്ന് തലയാട്ടി

ഏട്ടാ ഉറങ്ങാതെ നിന്നിട്ട് അല്ലെ ഇപ്പൊ തലവേദന എടുക്കുന്നത് കുറച്ചു സമയം ഉറങ്ങിയിട്ട് ഇവിടേക്ക് വന്നോ
അവിടെ അടുത്തുള്ള ചെയറിൽ ഇരുന്നിട്ട് മിത്ര നിഖിലിന്റെ തല എടുത്ത് അവളുടെ ഷോള്ഡറില് വച്ച നെറ്റിയിൽ തൊട്ടിട്ടു ചോദിച്ചു

നിനക്ക് എങ്ങനെ മനസിലായി എനിക്ക് തല വേദനയാണെന്ന്

ഈ കണ്ണ് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി
അവന്റെ കണ്ണില്ലേക്ക് നോക്കി അവള് പറഞ്ഞു

കുറച്ചു സമയം കൂടെ അവിടെ ഇരുന്നതിന് ശേഷം റൂമിലേക്ക് പോയി. അച്ചന്മാർ രണ്ടാളും ഇല്ലാ ബാക്കി എല്ലാവരുമുണ്ട്. ബട്ട്‌ ഒരു സൈലന്റ് മൂഡിലാണ്. വല്ല്യമ്മ ഉള്ളപ്പോൾ അങ്ങനെ വരാൻ വഴിയില്ലല്ലോ

ആ നിങ്ങള് വന്നോ
അമ്മ (ഏട്ടന്റെ അമ്മ) ചോദിച്ചു

ഹ്മ്മ്

ഞാൻ ചേച്ചിയുടെ അടുത്ത് പോയിരുന്നു, ഗോപു ഒരു സൈഡിൽ നിൽക്കുന്നുണ്ട് വല്ല്യമ്മ മീരമ്മയുടെ അടുത്ത് ഇരിക്കുന്നു അമ്മ സീതമ്മയുടെ അരികിലും. അച്ചു അവിടെയുള്ള ഒരു ചെയറിലും ഏട്ടനും അവന്റെ അടുത്ത് പോയി ഇരുന്നു.

ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതിനു ശേഷം ഞാൻ മെല്ലെ ചേച്ചിയോട് ചോദിച്ചു

എന്ത് പറ്റി ആകെ ഒരു നിശബ്ദത വല്യമ്മ ഇവിടെ ഉണ്ടെങ്കിൽ എന്തേലും സീൻ ഉണ്ടാകേണ്ടതാണല്ലോ

രണ്ട് സീൻ കഴിഞ്ഞതിന്റെ നിശബ്ദതയാണ് നീ കാണുന്നത്

ങേ രണ്ട് സീനൊ
ഞാൻ അത്ഭുതത്തോടെ ചോദിച്ചു

ഹ്മ്മ് അവര് വന്നു കയറിയ ഉടനെ നിന്നെയും അജുവിനെയും എന്തൊക്കെയോ പറയാൻ തുടങ്ങി ആരും ആദ്യം അത്ര കാര്യമാക്കിയിരുന്നില്ല പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ആദിയുടെ അച്ഛൻ സഹിക്കവയ്യാതെ അവരോട് എന്തൊക്കെയോ പറഞ്ഞു പുറത്തേക്ക് പോയി

ആദിയുടെ അച്ഛൻ ദേഷ്യപ്പെട്ടു പറഞ്ഞോ

ആ എന്തെ

അല്ല അച്ഛൻ അധികം അവരോട് ഒന്നും പറയാറില്ല ഏട്ടന്റെ ഭാര്യ അല്ലെ അതുകൊണ്ട് ആ ഒരു ബഹുമാനം എന്നും ഉണ്ടായിരുന്നു

ആ അത് കൊണ്ടാണ് അവര് ഇങ്ങനെയൊക്കെ വിളിച്ചു പറഞ്ഞത് പക്ഷെ ഇന്ന് നല്ല ഡോസോഡ് കൂടി തന്നെ അങ്കിൾ കൊടുത്തിട്ടുണ്ട്

ആ അത് നന്നായി

എന്ത് നന്നാവാൻ ആ രണ്ട് അങ്കിൾമാരും പുറത്തു പോയതോടെ കൂടി അമ്മയോട് നിന്നെ പറ്റി ഓരോന്ന് പറഞ്ഞു, അമ്മയുടെ സ്വഭാവം അറിയാലോ നിന്നെ ആര് പറഞ്ഞാലും അമ്മക്ക് ഇപ്പൊ സഹിക്കില്ല അതുകൊണ്ട് അമ്മ അവരുടെ കവിളിൽ നന്നായി ഒന്ന് തലോടി

ഈശ്വരാ തല്ലിയോ

ഹ്മ്മ്

എന്ത് പറഞ്ഞതിനാ അമ്മ തല്ലിയെ

നീയും അജുവും തമ്മിൽ മോശമായ ബന്ധമുണ്ടെന്നും പിന്നെ നിനക്ക് വേറെ പലരുമായും ചുറ്റികളിയുണ്ട് എന്നൊക്കെ

ഹ്മ്മ്

ആദിയുടെ അമ്മമാർക്ക് വരെ ദേഷ്യം വന്നതാ അപ്പോഴേക്കും അമ്മ ഒന്ന് കൊടുത്തിട്ട് ഇനി മേലാൽ എന്റെ മോളെ പറ്റി അനാവശ്യം പറഞ്ഞാൽ ഇങ്ങനെ മാത്രമല്ല ഞാൻ പ്രതികരിക്കുക എന്ന് കൂടി പറഞ്ഞു. പിന്നെ ആ കുട്ടിയേയും കൂട്ടി പോകാൻ തുടങ്ങിയതാ പക്ഷെ അമ്മ പറഞ്ഞു ആദിയെ കാണാൻ വന്നത് അല്ലെ ഇനി ഏതായാലും കണ്ടിട്ട് പോയാൽ മതിയെന്ന്. അമ്മയെ പേടിയുള്ളത് കൊണ്ടാണെന്നു തോന്നുന്നു ഒന്നും മിണ്ടാതെ നിൽക്കുന്നുണ്ട്

ഹ്മ്മ്

ഡീ നിന്ന ഞങ്ങൾക്ക് അറിയില്ലേ അത് ആലോചിച്ചു എന്റെ മോളു വിഷമിക്കേണ്ട അവർക്ക് കിട്ടിയത് കുറഞ്ഞുപോയി എന്നാണ് എനിക്ക് തോന്നുന്നത്

ആ അത് എനിക്കും തോന്നുന്നുണ്ട് അജുവും ആധിയുമെങ്ങാൻ അറിഞ്ഞാൽ അവരെ കാൽ തല്ലി ഓടിക്കും എന്നാണ് ലാസ്റ്റ് ടൈമ് വാണിങ് കൊടുത്തത്

ആഹാ ഇത്‌ സ്ഥിരമണല്ലെ എന്നാ ഇപ്പൊ ഏട്ടനോട് പറഞ്ഞിട്ട് ഒന്ന് കൂടെ കൊടുക്കാം

അയ്യോ മോളെ ചതിക്കല്ലേ ഏട്ടനോട് ഇപ്പൊ ഒന്നും പറയണ്ട അല്ലെങ്കിലേ പാവത്തിന് തലവേദനയാണ് അതിന്റെ കൂടെ ഇതൊന്നും പറയണ്ട

ആഹാ എന്നാ പറയണ്ട ഏട്ടന് തലവേദന വരുമ്പോൾ ദേഷ്യം അധികമാണ്

വല്യമ്മയാണെങ്കിൽ ആരുടേയും മുഖത്തു നോക്കാതെ താഴോട്ട് നോക്കി ഒരേ ഇരിപ്പാണ്.

ഞങ്ങള് പിന്നെ അതൊന്നും മൈൻഡ് ചെയ്യാതെ അവിടെ ഇരുന്നു ഗോപുവിനെയും കൂടെ ഇരുത്തി. അത് അവർക്ക് അത്ര പിടിച്ചില്ല ഗോപു ഞങ്ങളുടെ അടുത്ത് നിന്ന് എഴുന്നേൽക്കാൻ ഒക്കെ നോക്കിയതാ ബട്ട്‌ ഞങ്ങള് വിട്ടില്ല

💙💙💙💙💙💙💙💙💙💙💙💙💙💙💙💙

വൈകുന്നേരം ആകുമ്പോഴേക്കും രണ്ടാളെയും റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. രണ്ടാളുടെയും തലക്ക് ഒരു വലിയ കേട്ട് തന്നെയുണ്ട് പിന്നെയുള്ളത് ആദിയുടെ കൈക്കാണെങ്കിൽ അജുവിന്റെ കാലിനാണ്.

അമ്മമാർ രണ്ട് പേരും ഓരോന്ന് പറഞ്ഞു അവരെ വഴക്കും പറയുന്നുണ്ട് പിന്നെ തലോടുന്നുമുണ്ട് രണ്ടാളും എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട് . വല്യമ്മ പിന്നെ ആദിയുടെ അടുത്ത് പോയി കരഞ്ഞു കുളമാക്കുന്നുണ്ട് അവനാണെങ്കിൽ നീലു ചേച്ചിയോട് സംസാരിക്കുന്ന തിരക്കിലാണ്. അജു നിഖിലേട്ടനോട് എന്തോ പറയുന്നുണ്ട്.

അതെ മതി സംസാരിച്ചത് ഡോക്ടർ പറഞ്ഞത് കെട്ടില്ലായിരുന്നോ അധികം സ്‌ട്രെയിൻ കൊടുക്കരുത്. അതോണ്ട് അധികം സംസാരിക്കേണ്ട.

ആ അത് ശെരിയാ
രണ്ട് അമ്മമാരും എന്നെ പിന്തുണച്ചു. ഇത്രയൊക്കെ ആയിട്ടും ഞാൻ രണ്ടിനെയും മൈൻഡ് ചെയ്തില്ല അവർക്കായി കൊണ്ടുവന്ന ആപ്പിൾ മുറിച്ചു തിന്നാൻ തുടങ്ങി.

ഞങ്ങള് രണ്ട് ആള് ഇവിടെയുള്ളത് നീ കാണുന്നില്ലേ
ആജൂ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു. മിത്ര അവനെ ദേഷ്യത്തോടെ ഒന്ന് നോക്കി വീണ്ടും കഴിക്കാൻ തുടങ്ങി. ആദിയും അജുവും ദയനീയമായി നിഖിലിനെ നോക്കി അവൻ ഒന്നുമില്ല എന്ന് കണ്ണ്ചിമ്മി കാണിച്ചു

കുറച്ചു കഴിഞ്ഞപ്പോൾ വല്യമ്മ പോവുകയാണെന്ന് പറഞ്ഞു. പോകുമ്പോഴും ഗായു അജുവിനെ നോക്കി അവൻ മൈൻഡ് ചെയ്തില്ല ആദി സാരില്ല എന്ന് കണ്ണ്ചിമ്മി പറഞ്ഞു.

ഒന്ന് മിണ്ടഡീ നീ ഇങ്ങനെ മിണ്ടാതെ നിൽക്കുമ്പോ ചങ്ക് പിടയുന്നു

ആണോ അപ്പൊ ഞാൻ ഇന്നലെയും ഇന്നും എങ്ങനെയാ നിന്നത് എന്ന് അറിയോ
ദേഷ്യത്തോടെയും സങ്കടത്തോടെയും അവള് പറഞ്ഞു

പോട്ടെ ഡീ ഞങ്ങളും വിചാരിച്ചില്ലല്ലോ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്
അജു അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു അവള് ഒരു കൈ കൊണ്ട് ആധിയേയും ചേര്ത്ത പിടിച്ചു

ആ മതി ഇനി രണ്ടാളും അധികം സംസാരിക്കേണ്ട
അതും പറഞ്ഞു അവള് അമ്മയുടെ(നിഖിലിന്റെ അമ്മ) അടുത്തേക്ക് പോയി

അമ്മേ

ആ നീ ഇവിടെ നിന്നോ

ങേ
മിത്ര അന്തംവിട്ട് അമ്മയെ നോക്കി

നീ ഹോസ്പിറ്റലിൽ നിന്നോട്ടെ എന്ന് ചോദിക്കാൻ അല്ലെ എന്റെ അടുത്ത് വന്നത്
ഒരു ചിരിയോടെ അമ്മ പറഞ്ഞു

ഹ്മ്മ്

മോള് ഇവിടെ നിന്നോ അവിടെ വന്നാലും നിനക്ക് സമാധാനം കിട്ടില്ല എന്ന് ഞങ്ങൾക്ക് അറിയാം

അയ്യോ അതൊന്നും സാരില്ല മോള് പോയിക്കോ ഇന്നലെ വന്നത് അല്ലെ
മീരമ്മ പറഞ്ഞു

അവള് ഇവിടെ നിന്നോട്ടെ ഇപ്പൊ പോയാൽ രാത്രി തന്നെ അവള് ഇങ്ങോട്ട് വരും
സീതമ്മ എന്റെ അരികിൽ വന്നു പറഞ്ഞു

നിഖിലും ആദിയും അജുവും നീലുവും അളിയനുമെല്ലാം ഒരു ചിരിയോടെ അവരെ നോക്കി

എന്നാ ഞങ്ങള് ഇറങ്ങാം നാളേക്കുള്ള ഭക്ഷണം ഞാൻ കൊടുത്ത് വിടാം പുറത്ത് നിന്ന് വാങ്ങേണ്ട
അമ്മ ബാക്കി രണ്ട് അമ്മമാരോടും പറഞ്ഞു

അയ്യോ അത് ഒന്നും വേണ്ട

അതെന്താടോ ഇവര് എന്റെയും മക്കൾ അല്ലെ അതോണ്ട് നിങ്ങള് തടസ്സം ഒന്നും പറയണ്ട പിന്നെ അച്ചുവിനെയും ഞങ്ങള് കൂടെ കൂട്ടാം

രണ്ട് അമ്മമാരുടെ മിഴികളിലും തിളക്കമാണ് സ്വന്തക്കാർ വരെ ഇങ്ങനെയൊന്നും പറയുകയുമില്ല ചെയ്യുകയുമില്ല. രണ്ട് അമ്മമാരും സന്തോഷത്തോടെ തലയാട്ടി..
വിധു ഏട്ടനും നീലു ചേച്ചിയും അച്ചുവിന്റെ അടുത്ത് പോയി നിന്ന് വിളിക്കുന്നുണ്ട്
അപ്പോഴാണ് മിത്രയുടെ അച്ഛനും അമ്മയും വന്നത്. അവര് രണ്ട് പേരും ഇവിടെ ഉണ്ടായിരുന്നില്ല. മിത്രയുടെ അമ്മയുടെ നാട്ടിൽ പോയിരുന്നു. വിവരം അറിഞ്ഞു വന്നതാണ്, അവര് രണ്ട് പേരും മിത്രയുടെ അമ്മയുടെ നാട്ടിലേക്ക് താമസം മാറുകയാണെന്നും പറഞ്ഞു. പിന്നെ എല്ലാരോടും യാത്ര പറഞ്ഞു അവര് ഇറങ്ങി.
അതിന് ശേഷമാണ് നിഖിലും അമ്മയും നീലു ചേച്ചിയും അളിയനും അച്ചുവുമൊക്കെ പോയത്.

വൈകുന്നേരം അച്ചന്മാർ ചായ വാങ്ങി കൊണ്ട് വന്നു. അജുവിനും ആദിക്കും ലൈറ്റ് ഭക്ഷണമേ കഴിച്ചുകൂടു അതോണ്ട് ഞാൻ പഴംപൊരിയും പരിപ്പുവടയുമൊക്കെ തിന്നുന്നത് രണ്ടും നോക്കി നിന്നു. എനിക്ക് വയറിളക്കം വരാതിരുന്നാൽ ഭാഗ്യം. അവർക്ക് ഓറഞ്ച് ജ്യൂസ് വാങ്ങി കൊടുത്തു കൂടെ എനിക്കും. അത് രണ്ടിനും ഇഷ്ടപ്പെട്ടില്ല 😏പിന്നെ അവർക്ക് അധികം സംസാരിക്കാൻ കഴിയില്ലല്ലോ അതോണ്ട് ഞാൻ നല്ല വൃത്തിക്ക് തന്നെ കുടിച്ചു

രാത്രി അച്ചന്മാർ കഞ്ഞി വാങ്ങികൊണ്ട് വന്നു. എന്നിട്ട് അമ്മമാരോടും എന്നോടും ഭക്ഷണം കഴിക്കാൻ ക്യാന്റീനിൽ പോകാൻ പറഞ്ഞു. അമ്മ കൊണ്ട് വന്ന ഭക്ഷണം ഉച്ചക്ക് തന്നെ തീർന്നിരുന്നു. ഞങ്ങള് കഴിച്ചിട്ട് വന്നിട്ട് വേണം അച്ചന്മാർക്ക് കഴിക്കാൻ പോകാൻ. ഇപ്പൊ തന്നെ ടൈമ് ഒരുപാട് ആയി അച്ചന്മാർക്ക് പ്രെഷർന്റെയൊക്കെ ഗുളിക ഉള്ളതാണ് അതോണ്ട് അവരോട് ക്യാന്റീനിൽ പോയി കഴിക്കാൻ പറഞ്ഞു. ഞാൻ അജുവിന്റെയും ആധിയുടെയും കൂടെ കഴിക്കാമെന്ന് പറഞ്ഞു. ആദ്യമൊന്നും അവര് സമ്മതിച്ചില്ല പിന്നെ ഞാൻ നിർബന്ധിച്ചു പറഞ്ഞയച്ചു.

അജുവിന് കൈക്ക് പ്രശ്നമില്ലാത്ത കൊണ്ട് ഞാൻ കഞ്ഞി ഒരു പ്ലേറ്റിലാക്കി അവനു കൊടുത്തു. പിന്നെ ആധിക്ക് കൈക്ക് സുഖമില്ലാത്തത് കൊണ്ട് ഞാൻ ഒരു സ്പൂൺ കൊണ്ട് കഞ്ഞി കോരി കൊടുത്തു. രണ്ട് സ്പൂൺ കൊടുത്ത് കഴിഞ്ഞ് നോക്കുമ്പോൾ ആദി അജുവിനെ നോക്കാൻ കണ്ണ് കാണിച്ചു. നോക്കുമ്പോൾ ദേ അജു ദേഷ്യത്തോടെ എന്നെ നോക്കുന്നു. ദേഷ്യമല്ലട്ടോ കുശുമ്പ് വെറും കുശുമ്പ്. സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്റെ ചിരി കണ്ടിട്ടാണെന്ന് തോനുന്നു അവൻ പ്ലേറ്റും സ്പൂനും സൈഡിലെ ടേബിളിൽ വച്ചു. എന്നിട്ട് അവിടെ അനങ്ങാതെ ഇരുന്നു. ആദിക്കും ചിരി വരുന്നുണ്ടായിരുന്നു അവന്റെ കളി കണ്ടിട്ട്. ഞാൻ ആദിയെ ഒന്ന് കണ്ണടിച്ചു കാണിച്ചു. എന്നിട്ട് ഒരു സ്പൂൺ അജുവിന്റെ വായിൽ വച്ചു കൊടുത്തു. വെക്കാൻ കാത്തു നിന്നത് പോലെ അവൻ അത് കഴിച്ചു.
ഞങ്ങള് മൂന്നും ആ പ്ലേറ്റിൽ കഞ്ഞി കുടിച്ചു ആദ്യം അജുവിന് കൊടുക്കും പിന്നെ ആധിക്ക് ലാസ്റ്റ് ഞാനും. എന്തൊക്കെയോ സംസാരിച്ചു ഞങ്ങള് അത് മുഴുവൻ കുടിച്ചു. ബാക്കി രണ്ട് pereyum.ഞാൻ അധികം സംസാരിക്കാൻ വിട്ടില്ലട്ടോ.

ദിവസങ്ങൾ കടന്നു പോയി നിഖിലേട്ടൻ ജോലി കഴിഞ്ഞ് എപ്പോഴും വൈകുന്നേരം വരും. രാത്രി ഇവിടെ നിൽക്കാമെന്ന് പറയും പക്ഷെ ആരും സമ്മതിക്കില്ല ജോലി കഴിഞ്ഞു വരുന്നത് അല്ലെ. ലീവുള്ള ദിവസം ഫുൾ ടൈമ് ഇവിടെ തന്നെ കാണും. അച്ചന്മാർക്ക് ഒരു മകനെ പോലെ എല്ലാ കാര്യങ്ങളും അവര് ആവശ്യപെടാതെ തന്നെ ചെയ്ത് കൊടുക്കും. ഇത്രയും ദിവസം അമ്മമാരുടെ കൂടെ ഞാനും ഹോസ്പിറ്റലിലാണ് നിന്നത്. അച്ചു അവിടുന്ന് സ്കൂളിൽ പോകും. ഇടക്ക് ഏട്ടൻ അവനെയും കൂട്ടിയിട്ട് വരും. ഏട്ടന്റെ ഫ്രണ്ട്സും വന്നിരുന്നു കാണാൻ.

ഈ വര്ഷം ഇനി ഏതായാലും കോളേജിൽ പോകുന്നില്ല എന്ന് ഞങ്ങള് തീരുമാനിച്ചു കാരണം ഇവർക്ക് മൂന്നു മാസം എങ്കിലും കംപ്ലീറ്റ് റസ്റ്റ്‌ വേണമെന്ന് പറഞ്ഞതാണ് അപ്പോൾ എന്തായാലും ഒരുപാട് ക്ലാസ് മിസ്സ്‌ ആവും. ഞങ്ങളാണെങ്കിൽ ഒരു ദിവസം മാത്രമല്ലേ ക്ലാസ്സിൽ പോകുകയും ചെയ്തുള്ളു. പിന്നെ അഡ്മിഷൻ ക്ലോസ് ആവാത്തത് കൊണ്ട് ഞങ്ങളുടെ സീറ്റിൽ വേറെ മൂന്നു കുട്ടികൾക്ക് അഡ്മിഷൻ കിട്ടി. കുറച്ചു ഫോര്മാലിറ്റിസ് ഒക്കെ ഉണ്ടായിരുന്നു അരുണേട്ടൻ ഉള്ളത് കൊണ്ട് എല്ലാം എളുപ്പത്തിലായി.

ഇരുപത് ദിവസത്തെ ആശുപത്രി വാസതിന് ഇന്ന് കർട്ടൻ വീഴുകയാണ്. അതായത് ഇന്നാണ് ഡിസ്ചാർജ്. നിഖിലേട്ടൻ രാവിലെ തന്നെ വന്നു എല്ലാം ശെരിയാക്കി, നകുലെട്ടനും ഉണ്ടായിരുന്നു കൂടെ. ഏട്ടൻ അരുണേട്ടന്റെ കാറിലാണ് വന്നത് അതില് ഞാനും അജുവും ആദിയും സീതമ്മയും കേറി. അജുവിന് കാലിന് കെട്ടുള്ളത് കൊണ്ട് അവന മുന്നിലാണ് ഇരുന്നത്. ഞാനും ആദിയും സീതമ്മയും പിറകിലും. ബാക്കിയുള്ളവർ നകുലേട്ടന്റെ കൂടെയും വന്നു.

എന്റെ അച്ഛനും അമ്മയും കഴിഞ്ഞ ആഴ്ച തന്നെ അമ്മയുടെ നാട്ടിലേക്ക് മാറിയിരുന്നു. ഞങ്ങള് വീട്ടിൽ എത്തുമ്പോഴേക്കും അമ്മയും നീലുചേച്ചിയും അളിയനും അവിടെ ഉണ്ടായിരുന്നു. കുറെ ദിവസം വീട് തുറക്കാതെ ഇരുന്നത് കൊണ്ട് അമ്മയും നീലു ചേച്ചിയും അളിയനും രാവിലെ തന്നെ വന്നു രണ്ട് വീടും വൃത്തിയാക്കിയിരുന്നു.

അജുവിന്റെ വീട്ടിലെക്കാണ് എല്ലാരും പോയത് ഇനി രാത്രിയിലുള്ള ഫുഡ് ഒക്കെ കഴിച്ചു അപ്പുറത്തേക്ക് പോകാമെന്നു പറഞ്ഞു . നകുലേട്ടൻ ഞങ്ങളെ കൊണ്ടാക്കിയ ഉടനെ പോയിരുന്നു. ഹോസ്പിറ്റലിൽ നിന്ന് വന്നത് കൊണ്ട് എല്ലാരും ആദ്യം തന്നെ ഫ്രഷായി. നീലു ചേച്ചി എനിക്കുള്ള ഡ്രെസ്സുമായിട്ടാണ് വന്നത്. അജുവിനെയും ആദിയെയും അച്ചന്മാരും ഏട്ടനും കൂടെ ഫ്രഷ് ആകാൻ സഹായിച്ചു. രണ്ടാളും ഇപ്പൊ അച്ചുവിന്റെ റൂമിലാണ് അജുവിന്റെ റൂം മുകളിലാണ് ഇപ്പൊ പോകാൻ കഴിയാത്തത് കൊണ്ട് അച്ചുവിന്റെ റൂമിൽ അഡ്ജസ്റ്റ് ചെയുന്നു. പിന്നെ എല്ലാരും ഒരുമിച്ചു ഇരുന്ന് ഉച്ചക്കുള്ള ഫുഡ് കഴിച്ചു.

അമ്മമാരൊക്കെ ബാക്കി ജോലി ചെയുന്ന തിരക്കിലാണ്. എനിക്ക് പിന്നെ ജോലി ഒന്നുമില്ലത് കൊണ്ട് ഞാൻ അച്ചുവിന്റെ റൂമിൽ പോയി നോക്കുമ്പോൾ ദേ രണ്ടും പോത്ത് പോലെ കിടന്ന് ഉറങ്ങുന്നു. എനിക്കും നന്നായി ഉറക്കം വരുന്നുണ്ട് താഴെ ഗസ്റ്റ് റൂമിൽ പോയി നോക്കിയപ്പോൾ നീലു ചേച്ചി കിടക്കുന്നുണ്ട് കൂടെ അളിയനുമുണ്ട് സൊ നേരെ മുകളിലേക്ക് പോയി അജുവിന്റെ റൂമിൽ അവിടെ നോക്കുമ്പോൾ എന്റെ കെട്ടിയോൻ നല്ല അന്തസ്സായി കിടന്ന് ഫോണിൽ കുത്തുന്നു. ഇന്ന് വന്നപ്പോൾ തന്നെ എന്നെ മൈൻഡ് ആകിയില്ല, അതോണ്ട് നമ്മളും നോ മൈൻഡ്

ഞാൻ നേരെ ബെഡിൽ പോയി കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ഏട്ടൻ എന്നെ ചേര്ത്ത പിടിച്ചു ഏട്ടന് അഭിമുഖമായി തിരിച്ചു കിടത്തി.

ക്ഷീണമുണ്ടോ ഡീ

ഹ്മ്മ

എന്നാ എന്റെ ആമികുട്ടി ഉറങ്ങിക്കോ
അവളുടെ തലയിൽ ഒന്ന് തലോടി നെറ്റിയിൽ ഒരു ചുംബനവും കൊടുത്ത് അവൻ അവളെ ഒന്ന് കൂടെ നെഞ്ചോട് ചേര്ത്ത ഉറങ്ങി

ആമി മോളെ എഴുന്നേൽക്ക മതി ഉറങ്ങിയത് സമയം എത്രയായി എന്ന് അറിയോ
സീതമ്മ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത

അല്ല എന്തൊരു ഉറക്കമാ ഇത്‌ സമയം എത്രയായി എന്ന് അറിയോ

എത്രയായി

ആറരയായി

അയ്യോ ഇത്രയും അധികം സമയമായോ

ആ പിന്നെ ഇല്ലാതെ വേഗം മുഖം കഴുകി വാ വിളക്ക് കത്തിക്കാൻ നേരം ഇങ്ങനെ കിടന്നുട

ആ ഞാൻ വന്നോളാം സീതമ്മ പോയിക്കോ
അവളുടെ കവിളിൽ തട്ടി സീത പോയി

താഴെ പോകുമ്പോൾ എല്ലാരും സിറ്ഔട്ടിൽ ഇരുന്നിട്ടുണ്ട്. സീതമ്മ നാമം ജപിക്കുന്നുണ്ട്. കുറച്ചു സമയം ഞാനും പോയി ജപിച്ചു.

പിന്നെ എല്ലാവരും ഇരുന്ന് വർത്തമാനം പറഞ്ഞു. ഞങ്ങൾക്ക് തിരിച്ചു പോകേണ്ടത് കൊണ്ട് വേഗം തന്നെ ഫുഡ് കഴിച്ചു. നാളെ രാവിലെ വീണ്ടും എത്താം എന്ന ഉറപ്പോടെ ഞാൻ അവിടുന്ന് ഇറങ്ങി .

കുറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ റൂമിൽ കയറുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ. മുറിയാകെ എന്റെ ഏട്ടന്റെ അല്ല എന്റെ കാശിയുടെ മണമാണ്. റൂമിൽ നിന്ന് ഇങ്ങനെ ഓരോന്ന് ആലോചിക്കുമ്പോഴാണ് പിന്നിൽ നിന്നും ഏട്ടൻ വന്നു പുണർന്നത്

എന്താണ് എന്റെ ഭാര്യ ഇങ്ങനെ ചിന്തിക്കുന്നേ

ഒന്നുമില്ല

അത് കള്ളം

എനിക്ക് ഈ റൂം വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു അത് ആലോചിക്കുകയായിരുന്നു..

റൂം മാത്രമേ മിസ്സ്‌ ചെയ്തുള്ളു എന്നെ മിസ്സ്‌ ചെയ്തില്ലേ
ഒരു കള്ള ചിരിയോടെ അവളുടെ കവിളിൽ കടിച്ചു കൊണ്ട് ചോദിച്ചു

ഇല്ലാ ഏത് നേരവും എന്റെ കൂടെ എനിക്ക് താങ്ങായി ഉണ്ടായിരുന്നല്ലോ. അച്ചന്മാർക്കും അമ്മമാർക്കും നല്ലൊരു മകനായി എന്റെ ചങ്ക്‌സിന് നല്ലൊരു ഏട്ടനായി എന്നും കൂടെ ഉണ്ടായില്ലേ പിന്നെ എങ്ങനെയാ ഞാൻ മിസ്സ്‌ ചെയ്യുന്നേ
ഏട്ടന് അഭിമുഖമായി തിരിഞ്ഞു കൊണ്ട് പറഞ്ഞു

ആണോ

I love u kaashi😘😘
ഏട്ടന്റെ മീശ പിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു

എന്താ വിളിച്ചത്, ഒന്ന് കൂടി വിളിക്കെന്റെ ഭാര്യേ

കാശി ഈ പേര് എനിക്ക് എന്നും പ്രിയപ്പെട്ടതാണ് നമ്മള് മാത്രമുള്ള സമയങ്ങളിൽ ഇനി എന്നും ഞാൻ ഇതേ വിളിക്കു കേട്ടോ കാശി
അവന്റെ രണ്ട് കവിളിലും പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു

അവൻ അവളെ മുറുകെ പുണർന്നു മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി. അവളുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി അവന്റെ ചുണ്ടുകൾ കടമെടുത്തു
ഒരു കിതപ്പോടെ രണ്ടാളും അകന്ന് മാറി അവള് അവന്റെ നെഞ്ചോരം ചേർന്ന് നിന്നു

എനിക്ക് ഈ കാശിയുടെ സ്വന്തം ആമിയാവണം

നീ എപ്പോഴും എന്റെ അല്ലെ ആമി അതിന് മുന്നേ എനിക്ക് അറിയണം എന്നെ കാശി എന്ന് വിളിക്കാനുള്ള കാരണം

തുടരും