21/04/2026

മാംഗല്യം : ഭാഗം 04

രചന – ഇഷ ജാൻവി

കുറച്ചു മുന്നേ കണ്ടിട്ട് എന്നെ മനസിലാകാതെ പോലെ നിന്നവളാ അപ്പോൾ നേരത്തെ എന്നെ മനസിലാകാത്തത് പോലെ അഭിനയിച്ചതാ ഹ്മ്മ…… വീണ്ടും അവളെ നോക്കിയപ്പോൾ അവിടം ശൂന്യമായിരുന്നു…… അയ്യോ ഭഗവാനെ ഇവളെ പെണ്ണ് കാണാനാണോ ഞാൻ വന്നത് 🙄🙄🙄…… ആരായാലും എന്താ ഈ പെണ്ണ് കാണലും മുടക്കണം അതാണല്ലോ ആവശ്യം ഏതായാലും പെണ്ണ് ഇവള് ആയത് നന്നായി…… അമ്മു അല്ല അമൃത പറഞ്ഞത് ഇവരോട് പറഞ്ഞാൽ മതിയല്ലോ അവളുടെ സ്വഭാവം നല്ലതല്ല എന്ന് ഇനി അമൃത കള്ളം പറഞ്ഞത് ആയിരിക്കുമോ ഏയ്യ് അവൾ എന്നോട് അങ്ങനെ കള്ളം പറയാറില്ല……

ആ വീട്ടിൽ പെണ്ണിന്റെ അച്ഛൻ അമ്മ അനിയൻ ആണ് ഉള്ളത് ഞങ്ങൾ വന്നു കേറിയപ്പോൾ തന്നെ അവളുടെ അച്ഛൻ പരിചയപ്പെടുത്തി തന്നു വേറെ പണി ഒന്നുമില്ലാത്ത കൊണ്ട് ഫോണും നോക്കി നിന്നു നീലി പെണ്ണ് തുടയിൽ ഒരു നുള്ള് തന്നപ്പോഴാണ് ഫോണിൽ നിന്നും നോട്ടം മാറ്റിയത് അവളെ നോക്കി പേടിപ്പിക്കുമ്പോൾ അതിനേക്കാൾ ദേഷ്യത്തോടെ അവൾ എന്നെ കണ്ണുരുട്ടി നോക്കുന്നു…… അപ്പോഴാണ് പെണ്ണ് ചായയും കൊണ്ട് മുന്നിൽ വന്നു നിന്നത് ചായ എടുക്കുന്നതിനോടൊപ്പം അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി പക്ഷെ അവിടെ ഞാൻ പ്രതീക്ഷിച്ച മുഖമല്ലായിരുന്നു……

അവൾ എവിടെ പോയി ഇനി എനിക്ക് തോന്നിയതാണോ അവളാണെന്ന് ഏയ്യ് അല്ല എന്നാലും…… അപ്പോഴാണ് അവളുടെ അച്ഛൻ അവളെ പരിചയപ്പെടുത്തി തന്നത്…… മോനെ ഇതാണ് എന്റെ മോള് അമൃത അമ്മു എന്ന് വിളിക്കും…… അവളുടെ അച്ഛൻ അത് പറഞ്ഞതും ചായ കുടിച്ചുകൊണ്ടിരിക്കുന്ന എന്റെ തരിപ്പിൽ കേറി ഞാൻ ചുമക്കാൻ തുടങ്ങി…… അയ്യോ എന്ത് പറ്റി മോനെ…… ഒന്നുമില്ല തരിപ്പിൽ കേറിയതാ…… ആ…… ഞാൻ എന്റെ ചുറ്റും ഇരിക്കുന്നവരെ നോക്കിയപ്പോ എല്ലാം ചിരി അടക്കിപിടിച്ചു ഇരിക്കുകയാ ബ്ലഡി ഗ്രാമവാസിസ് 😏😏😏…… ഇവള് ഇപ്പൊ ഡിഗ്രി കഴിഞ്ഞ് റിസൾട്ടിന് വേണ്ടി വെയിറ്റ് ചെയുകയാ പിജി ചെയ്യണമെന്ന് ഇവൾക്ക് ആഗ്രഹമുണ്ട്…… അതിനെന്താ കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ അമ്മ പറഞ്ഞു……

ഇനി നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കാം അവളുടെ അച്ഛൻ അത് പറഞ്ഞതും അമ്മയും ബാക്കി എല്ലാവരും എന്നെ നോക്കി…… ഇതെങ്കിലും മുടക്കരുത് എന്ന ഭാവമായിരുന്നു എല്ലാവരുടെയും മുഖത്തു ഞാൻ അത് കാര്യമാക്കാതെ പുറത്തേക്ക് ഇറങ്ങി അവളും എന്റെ പിന്നാലെ ഇറങ്ങി…… ഡോ… എനിക്ക് ഈ കല്യാണത്തിന് താല്പര്യമില്ല ഞാൻ പറയുന്നതിന് മുന്നേ അവൾ പറഞ്ഞു…… ആദ്യം ഒന്ന് ഞെട്ടിയെങ്കിലും എന്റെ ആഗ്രഹവും അതായത്കൊണ്ട് സന്തോഷമായി…… അതെന്താ തനിക്ക് കല്യാണത്തിന് താല്പര്യമില്ലാത്തത് വേറെ വല്ല അഫയർ ഉണ്ടോ…… അല്ല…… പിന്നെ…… എനിക്ക് ചേട്ടനെ ഇഷ്ടപ്പെട്ടില്ല…… മുഖത്തു അടിച്ചത് പോലെ അവൾ പറഞ്ഞപ്പോൾ എന്തോ ദേഷ്യവും സങ്കടവുമൊക്കെ വന്നു ഇത്രയും പെണ്ണ് കാണാൻ പോയിട്ട് ആദ്യമായിട്ടാണ് ഒരു പെണ്ണ് തന്നെ ഇഷ്ടമല്ല എന്ന് പറയുന്നത് എല്ലാവരെയും തനിക്ക് ഇഷ്ടമല്ല എന്നാണ് പറയുന്നത് അതും അവരോട് തന്നെയാണ് പറയാറുള്ളത്……

ഇപ്പോഴാണ് അതിന്റെ വിഷമം മനസിലായത് എന്നെ പോലെ തന്നെ ആയിരിക്കില്ലേ അവരുടെ അവസ്ഥയും അവരുടെ മനസ്സ് ആലോചിക്കാതെ ച്ചെ ഞാൻ എന്തൊരു ദുഷ്ടനാണ എനിക്ക് ഇത്പോലെ ഒരു അവസ്ഥ വന്നപ്പോഴാണ് എല്ലാം മനസിലാവുന്നത്…… എന്തൊക്കെയോ മനസ്സിലുടെ കടന്നുപോകുമ്പോഴാണ് അവൾ വിളിക്കുന്നത്…… എന്ത് ആലോചിക്കുകയാ ചേട്ടാ…… ഒന്നുമില്ല…… എന്നാൽ നമുക്ക് അകത്തേക്ക് പോകാം പിന്നെ ഏട്ടാ ഇപ്പോൾ തന്നെ എന്റെ വീട്ടുകാരോട് കാര്യം പറയണ്ട…… നിങ്ങൾ വീട്ടിൽ ചെന്ന് സമാധാനമായി വിളിച്ചു പറഞ്ഞാൽ മതി…… ഹ്മ്മ് ഒരു ചെറു പുഞ്ചിരി നൽകികൊണ്ട് അവൻ സമ്മതം അറിയിച്ചു……

ഡോ ഈ വണ്ടി ഇതാരുടെയാ നേരത്തെ കണ്ട് സ്കൂട്ടി ചൂണ്ടി ഞാൻ ചോദിച്ചു…… ഇതെന്റെ ഫ്രണ്ടിന്റെതാ…… ഹോ…… അല്ല ചേട്ടന് അവളെ അറിയുമോ…… ആരെ…… മിത്രയെ…… മിത്ര?????…… ഓ സോറി അഗ്നിമിത്ര അവളെ ഞങ്ങൾ മിത്രന്നാ വിളിക്കുന്നത്…… ഇല്ലാ എന്തെ അങ്ങനെ പറയാനാണ് തോന്നിയത്…… അവൾക്ക് ഏട്ടനെ ചെറുതായി പരിചയമുണ്ടെന്നു പറഞ്ഞു…… ഹോ ഭാഗ്യം പെണ്ണ് വേറെ ഒന്നും പറഞ്ഞില്ലെന്നു തോനുന്നു…… ഹ്മ്മ് ഒന്ന് മൂളി കൊണ്ട് ഞങ്ങൾ അകത്തേക്ക് കയറി…… അപ്പോൾ കണ്ടത് നീലിയോട് ചിരിച്ചു സംസാരിക്കുന്ന അഗ്നിയെയാണ് ഒപ്പം അളിയനോടും അമ്മയോടുമൊക്കെ എന്തൊക്കെയോ പറയുന്നുണ്ട് വായിക്ക് റസ്റ്റ്‌ കൊടുക്കാത്ത ടീമാണ്…… ചിരിക്കുമ്പോൾ ആ മേൽചുണ്ടിനു മുകളിലുള്ള മറുക് തിളങ്ങുന്ന്ത് പോലെ അവളുടെ ചിരിയിൽ ആരായാലും മയങ്ങി പോകും പെട്ടെന്ന് അവൾ എന്നെ നോക്കിയപ്പോഴാണ് അവളിലുള്ള നോട്ടം മാറ്റിയത്……

മിത്ര നോക്കുന്നത് കണ്ടപ്പോഴാണ് ഞങ്ങൾ വന്നത് ബാക്കി ഉള്ളവർ കാണുന്നത് അവൾക്കാണെങ്കിൽ കണ്ട ഭാവമില്ല…… ഏട്ടാ ഇത്‌ മിത്ര എന്റെ ജൂനിയർ ആയിരുന്നു അത് മാത്രമല്ല എന്റെ അനിയത്തി കുട്ടി കൂടിയാണ് ഇത്‌…… ഹ്മ്മ്…… ഇവളെ ഇവിടെ കാണുമെന്നു ഞാൻ തീരെ പ്രതീക്ഷിച്ചില്ല എന്തായാലും ഇന്ന് ഞാൻ വളരെ വളരെ ഹാപ്പിയാണ് നീലി മിത്രയെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു…… അമ്മയും അളിയനുമൊക്കെ എന്നെ തന്നെ ഫോക്കസ് ചെയുന്നുണ്ട് വേറെ ഒന്നും കൊണ്ടല്ല ഈ പെണ്ണിനോടും ഞാൻ ഇഷ്ടമല്ല എന്ന് പറഞ്ഞോന്നു വിചാരിച്ചാണ് അവർക്ക് അറിയില്ലല്ലോ നടന്നത് എന്താണെന്ന് മറുപടി ഒരു ചിരിയിൽ മാത്രം ഒതുക്കി പോകാം എന്ന് പറഞ്ഞു…… വിവരം പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ ഞങ്ങൾ ഇറങ്ങി ഇറങ്ങുന്നതിനു മുന്നേ നീലു മിത്രയുടെ കയ്യിൽ നിന്ന് നമ്പർ ഒക്കെ വാങ്ങിക്കുന്നത് കണ്ടു……

വീട് എത്തുന്നത് വരെ മിത്ര പുരാണം കേൾക്കേണ്ടി വന്നു നീലു നന്നായി കവിത എഴുതും നീലുവിന്റെ കവിതയോടുള്ള ആരാധനയാണ് മിത്രയെ നീലുവിലെക്കടുപ്പിച്ചത്. ഇതൊക്കെ നീലു പറഞ്ഞതാണ് അവൾ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പണ്ട് നീലു മിത്രയെ കുറിച് പറയാറുണ്ടെന്നു ഓർമ വന്നത് പക്ഷെ അന്ന് അമ്മു ആയിരുന്നു മനസ്സ് നിറയെ അത് കൊണ്ട് വേറെ ഒരു പെൺകുട്ടിയെ കുറിച് പോലും ആലോചിച്ചിരുന്നില്ല ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്…… മിത്ര മോൾടെ കല്യാണം കഴിഞ്ഞില്ലല്ലോ…… ഇല്ലാ അവൾക്ക് എംബിഎ ചെയ്യണമെന്ന ആഗ്രഹം അത് കഴിഞ്ഞേ കല്യാണം കഴിക്കു എന്ന്…… എനിക്ക് മിത്ര മോളെയാണ് ഇഷ്ടമായത് എന്ത് നല്ല സംസാരമാണ് ഒരു അഹങ്കാരവുമില്ലാത്ത കുട്ടി……

അല്ലെങ്കിലും ഒരു വട്ടം അവളോട് സംസാരിച്ചാൽ മതി ഇഷ്ടപെടാത്തവർക്ക് വരെ ഇഷ്ടമാകും കാണുമ്പോൾ ജാഡയാണെന്ന് തോന്നും പക്ഷെ അടുത്ത് അറിഞ്ഞാലേ മനസിലാകൂ ഒരു പാവമാണെന്നു…… വീട്ടിൽ എത്തിയ ഉടനെ ഞാൻ റൂമിലേക്ക് പോയി കുറച്ചു സമയം കിടന്നു എന്തോ ഇപ്പൊ മനസ്സിൽ മുഴുവൻ അവളാണ് മിത്ര അവളുടെ ആ ചിരിയും കളിയും എന്തോ മനസ്സിൽ നിന്ന് പോകുന്നില്ല…… എനിക്ക് എന്താ പറ്റിയത് ദൈവമേ ഇഷ്ടമില്ലാത്ത അവളെ കുറിച്ച് ഞാൻ എന്തിനാ ചിന്തിക്കുന്നേ നീലു പറഞ്ഞത് പോലെ ആള് ഒരു പാവം ഒന്നുമല്ല അല്ലെങ്കിൽ അത്ര ധൈര്യത്തോടെ എന്നോട് വന്നു ഇഷ്ടമാണെന്ന് പറയുമോ മനസ്സ് വേണ്ടാത്ത ഓരോ കാര്യങ്ങലാണല്ലോ ചിന്തിക്കുന്നത്…… വേണ്ട ഇനി ഒരു തവണ കൂടി നാണംകെടാൻ വയ്യാ നിഖിലെ അവളെ പോലൊരു പെണ്ണ് നിനക്ക് വേണ്ട നിനക്ക് ഒരു പാവം നാട്ടിൻപുറത്തുകാരി മതി എന്നിട്ട് അങ്ങനെ ഒരു നാട്ടിൻ പുറത്തുകാരിയാണല്ലോ എന്നെ ഈ ഗതിയിൽ ആക്കിയത് മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും പിടിയും വലിയുമാണ് ഈശ്വരാ കൈവിട്ടു പോയോ വേണ്ട നിഖിലെ വേണ്ട……

നീലി ചായ കുടിക്കാൻ വിളിച്ചപ്പോഴാണ് താഴെ ഇറങ്ങിയത് അമ്മയും അളിയനും നീലുവും ഉള്ളത് കൊണ്ട് കാര്യം നേരെ അങ്ങ സൂചിപ്പിച്ചു ഹാ അതെന്നെ പെണ്ണിനെ ഇഷ്ടമായില്ല എന്ന്…… ഇത്‌ എന്താ ആരും ഒന്നും മിണ്ടാതെ ഇങ്ങനെ പറയുബോൾ അറ്റ്ലീസ്റ്റ് എന്താ കാര്യം എന്നെങ്കിലും എല്ലാരും ചോദിക്കും പക്ഷെ ഇവര് ഒക്കെ നേരത്തെ അറിഞ്ഞത് പോലെയാണ് ഇരിപ്പ്…… അല്ല ഇങ്ങനെ പറയുമ്പോൾ ഒരു നൂർ ചോദ്യം വരുന്നതാണല്ലോ ഇന്ന് എന്ത് പറ്റി ഒന്നും ചോദിക്കാത്തത്…… മിത്ര മോള് കുറച്ചു മുന്നേ വിളിച്ചിരുന്നു…… ഹോ അപ്പോൾ വിചാരിച്ചത് പോലെ തന്നെ ന്യൂസ്‌ അവിടുന്നാണ് എത്തിയത്…… എന്താ പറഞ്ഞത്…… ആ കുട്ടിക്ക് വേറെ റിലേഷൻ ഉണ്ടെന്ന് അത്കൊണ്ട് ഈ കല്യാണത്തിന് താല്പര്യമില്ല എന്ന് പറയുമോന്ന് ചോദിച്ചു…… ആ പെണ്ണിന് വേറെ റിലേഷൻ ഉണ്ടോ എന്നിട്ട് അങ്ങനെ അല്ലല്ലോ എന്നോട് പറഞ്ഞത് എന്നെ ഇഷ്ടമായില്ല എന്ന് അല്ലെ 🤔🤔🤔ഇത്‌ മിക്കവാറും ആ മിത്രയുടെ ബുദി ആയിരിക്കും……

എന്നിട്ട്…… അപ്പോൾ തന്നെ അമ്മ അവരോട് വിളിച്ചു പറഞ്ഞു നിങ്ങളുടെ രണ്ടാളുടെയും നക്ഷത്രം ചേരില്ല എന്ന്…… ഹ്മ്മ്…… ദിവസങ്ങൾ കടന്നു പോയി ഒരു ഞായറാഴ്ച രാവിലെ ബെറുതെ ഇരുന്ന് ടിവി കാണുമ്പോഴാണ് നീലുവും അളിയനും വന്നത്…… ആ എന്താണ് രാവിലെ തന്നെ…… അത് എന്താ എനിക്ക് രാവിലെ വന്നൂടെ…… ഓ ഞാൻ ചുമ്മാ ചോദിച്ചതാഡീ…… ഏട്ടാ ഇന്ന് എവിടെയെങ്കിലും പോകാനുണ്ടോ…… ഇല്ലാ ഇന്ന് ഫുൾ ഫ്രീയാണ്…… ഏട്ടാ ഇന്നലെ ഞങ്ങൾ ഒരു പെണ്ണ് കാണാൻ പോയിരുന്നു…… ആർക്ക് അളിയനോ…… ഏട്ടാ 😬😬…… 😁😁…… ഏട്ടന് അല്ലാതെ പിന്നെ ആർക്കാണ് ഞങ്ങൾ പോയി കണ്ടു ഇഷ്ടപ്പെട്ടു ഇനി ഏട്ടൻ പോയി കാണണം…… എന്നോട് ചോദിക്കാതെ എന്തിനാ പോയത്…… അതെന്താ ഏട്ടാ ഏട്ടന്റെ അനിയത്തി അല്ലെ ഞാൻ അപ്പോൾ എന്റെ ഏട്ടൻ വേണ്ടി എനിക്ക് കാണാൻ പോയിക്കൂടെ……

പൊന്ന് മോളെ സെന്റി അടിക്കേണ്ട പെണ്ണിന്റെ വീട് എവിടെയാ ഞാൻ പോയി കണ്ടോളാം…… വീട്ടിൽ ഒന്നും പോകണ്ട ഇന്ന് വൈകുന്നേരം ബീച്ചിൽ പോയാൽ മതി…… ഹോ അപ്പോൾ എല്ലാം തീരുമാനിച്ച ഉറപ്പിച്ചതാണല്ലേ…… ഹാ 😄…… ചിരിക്കല്ലേ അല്ല പെണ്ണിന്റെ വീട്ടുകാർക്ക് എന്നെ കാണണ്ടേ…… ഇന്ന് നിങ്ങൾ രണ്ട് പേരും സംസാരിക്ക നിങ്ങൾക്ക് മുന്നോട്ട് കൊണ്ട് പോകാൻ താല്പര്യമുണ്ടെങ്കിൽ നമുക്ക് ഒരിക്കൽ കൂടെ പോയി പെണ്ണ് കാണാം…… ഹ്മ്മ് എന്നാൽ അളിയാ നമുക്ക് ഒരുമിച്ചു പോകാം…… വേണ്ട എട്ടൻ ഒറ്റക്ക് പോയാൽ മതി…… അതെന്താ…… അത് ഒന്നുമില്ല നിങ്ങൾക്ക് പ്രൈവസി കിട്ടാൻ വേണ്ടി…… ഹ്മ്മ് അല്ല അവളെ എങ്ങനെയാ ഞാൻ തിരിച്ചറിയുക…… അവൾക്ക് ഏട്ടനെ അറിയാം…… എങ്ങനെ…… ആ അത് പിന്നെ ഞാൻ ഫോട്ടോ കാണിച്ചു കൊടുതിന്…… ഹ്മ്മ്……

ബീച്ചിൽ എത്തുമ്പോൾ സമയം കുറച്ചു വൈകിയിരുന്നു 4 മണിക്ക് നീലു ഇവിടെ എത്താൻ പറഞ്ഞതാ പക്ഷെ ഫ്രണ്ട്സിനോട് കത്തി വച്ചു സമയം പോയതറിഞ്ഞില്ല ഇപ്പൊ നാലരയായി ഇനി പെണ്ണ് പോയി കാണുമോ പെണ്ണിന്റെ പേര് പോലും ചോദിച്ചിട്ടില്ല…… ഞായറാഴ്ച ആയത് കൊണ്ട് തന്നെ നല്ല തിരക്ക് ഉണ്ടായിരുന്നു കുറച്ചു ആളൊഴിഞ്ഞ സ്ഥലത്ത് പോയി നിന്നു ബീച്ചിൽ വരുമ്പോഴൊക്കെ മനസ്സിൽ പഴയ ഓർമകളാണ് അവളോടൊപ്പം കൈ പിടിച്ച് നടന്നത് ഐസ്ക്രീം കഴിച്ചതും അങ്ങന ഓരോന്നും…… ഓരോന്ന് ഓർത്തു നിൽക്കുമ്പോഴാണ് ആരോ മുന്നിലൂടെ ഓടിയത് ഒരു മിന്നായം പോലെയാണ് പോയത് പെട്ടെന്ന് തന്നെ വേറെ ഒരാളും സൈഡിലേക്ക് നോക്കുമ്പോൾ കണ്ട് കാഴ്ച ഒരു ചെക്കനെ നിലത്തിട്ട് അവന്റെ പുറത്തിട്ടു അടിക്കുന്ന ഒരു പെണ്ണിനെയാണ് സംഭവം എന്താണെന്ന് അറിയാൻ കുറച്ചു കൂടെ അടുത്തേക്ക് പോയപ്പോഴാണ് സംഭാഷണം കേട്ടത്……

ഇനി എന്നെ വല്ല കൂതറ പോസ്റ്റിന് നീ മെൻഷൻ ചെയ്യുമോ…… ഇല്ലാ…… നിനക്ക് മെൻഷൻ ചെയ്യാൻ വേറെ എന്തൊക്കെ പോസ്റ്റുണ്ട് എന്നിട്ട് ഇത്‌ പോലെ ബസന്തി ലുക്കുള്ള ഫ്രണ്ടിനെ മെൻഷൻ ചെയ്യാൻ പറഞ്ഞപ്പോൾ എന്നെ മെൻഷൻ ചെയ്തിരിക്കുന്നു ബ്ലഡി ഇഡിയറ്റ്…… സത്യം നിനക്ക് വീട്ടിൽ ആ ലുക്ക്‌ അല്ലെ അതല്ലേ ഞാൻ അതിൽ മെൻഷൻ ചെയ്തത്…… ബസന്തി നിന്റെ കെട്ടിയോൾ ഇങ്ങനെ ഓരോന്ന് പറഞ്ഞ വീൺടും ആ ചെക്കനെ അടിക്കുകയാ അവന് അവിടെ കിടന്ന് അവളുടെ അടി വാങ്ങുകയും ചെയുന്നുണ്ട്…… അപ്പോഴേക്കും വേറെ ഒരു ആൺകുട്ടി വന്നു അവളെ പിടിച്ച് മാറ്റി…… അഗ്നി മതി അവനെ അടിച്ചത്…… പിന്നെ കണ്ട ഊള പോസ്റ്റിൽ മെൻഷൻ ചെയുന്ന ഇവനെ ഞാൻ എന്ത് വേണം…… അവൾ തിരിഞ്ഞപ്പോഴാണ് ഞാൻ അവളുടെ മുഖം കണ്ടത്…… മിത്ര………… ഒരു നിമിഷം അവളെ കണ്ട് ഞാൻ ഞെട്ടിപോയി…… അപ്പോഴേക്കും അവളും എന്നെ കണ്ടിരുന്നു അവൾ എന്നെ നോക്കുന്നത് കണ്ടിട്ട് ബാക്കി ഉള്ള രണ്ടു പേരും എന്നെ നോക്കി…… പക്ഷേ അവൾക്കാണെങ്കിൽ എന്നെ കണ്ടിട്ട് ഒരു ഞെട്ടലും ഇല്ല…… ഇയാൾ വന്നോ എന്നൊരു എക്സ്പ്രഷൻ ആയിരുന്നു…… ഇവളെ കാണാനാണോ ഞാൻ വന്നത്…… തുടരും…………