രചന – ഇഷ ജാൻവി
ആദ്യം ഞാൻ ചോദിക്കുന്നതിനു ഉത്തരം പറ
എന്താ അജു
എന്താ നിന്റെ ഉദ്ദേശം
എന്താ അജു മനുഷ്യന് മനസിലാകുന്ന ഭാഷയിൽ ചോദിക്
എങ്കിൽ പറ ആരാ ഈ കാശി (ആദി )
കാശി
ആ പേര് പറയുമ്പോൾ മിത്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു
ഹോ ആ പേര് പറയുമ്പോൾ ചിരിയൊക്കെ വന്നല്ലോ (ആദി)
നീ ഇന്ന് വരെ ഞങ്ങളിൽ നിന്നൊന്നും മറച്ചുവെച്ചിട്ടില്ല എന്നാണ് ഞങ്ങളുടെ വിശ്വാസം പക്ഷെ (അജു )
എന്താ അജു ഒരു പക്ഷെ നിനക്ക് ഇപ്പോൾ എന്നെ വിശ്വാസമല്ലേ
വിശ്വാസമാണ് പക്ഷേ ഇത്
അജു ഒരു ഡയറി അവളുടെ മുന്നിലേക്ക് നീട്ടി
ഇത് ഇതെന്റെ അല്ലെ
അജു ഒന്നും മിണ്ടാതെ ആ ഡയറിയിലെ ആദ്യത്തെ പേജ് തുറന്നു അതിൽ ഭംഗിയായി
കാശി എന്റെ പ്രണയം എഴുതിയിട്ടുണ്ട്
അവളുടെ മുഖഭാവങ്ങൾ നോക്കി കാണുകയായിരുന്നു ആദിയും അജുവും പക്ഷേ അവളുടെ മുഖത്ത് ഇപ്പോഴും ആ പഴയ പുഞ്ചിരി തന്നെയുണ്ട്
നീ ഞങ്ങളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ അത്രക്ക് അന്യരാണോ ഞങ്ങൾ നീ…
ആദി
അജു ദേഷ്യത്തോടെ അജുവിനെ തടഞ്ഞു അവനോട് വേണ്ട എന്ന രീതിയിൽ തലയാട്ടി
ആദി എന്നെക്കുറിച്ച് നീ അങ്ങനെയാണോ കരുതിയിരിക്കുന്നത് നിങ്ങളോട് പറയാത്ത എന്തെങ്കിലും രഹസ്യം എനിക്ക് ഉണ്ടോ
അപ്പോൾ പിന്നെ ഇത് എന്താ ഇതിൽ എഴുതിയിരിക്കുന്നത് നുണയാണോ (ആദി)
അജു ഇപ്പൊഴും മിണ്ടാതെ മിത്രയെ നോക്കുകയായിരുന്നു
അല്ല സത്യമാണ് എന്റെ പ്രണയം കാശിയോടാണ് തന്റെ പ്രണയത്തെ തന്നുടലിനോട് ചേർത്തുവച്ചവൻ പ്രണയമെന്നാൽ തന്റെ ജീവന്റെ പാതിയാണെന്ന് ഈ ലോകത്തിന് തന്നിലൂടെ കാട്ടിക്കൊടുത്തവൻ
ആ കാശിയോടാണെന്റെ പ്രണയം
നീ എന്ത് തേങ്ങയാ ഈ പറയുന്നേ (ആദി )
എന്റെ പ്രണയത്തെ കുറിച് നീ അല്ലെ എന്നോട് ചോദിച്ചത്
അതിന് ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കണോ നേരെ പറഞ്ഞാൽ പോരെ (ആദി)
എന്റെ ആദി നീ ശെരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുന്നതോ
അഗ്നി നീ എന്താ നിഖിലേട്ടനോട് പറഞ്ഞത് (അജു)
എനിക്ക് ഈ കല്യാണത്തിന് താൽപര്യമില്ലെന്ന്
എന്തിന്
നിനക്ക് തോന്നുന്നുണ്ടോ നിഖിലെട്ടൻ കല്യാണത്തിന് സമ്മതിക്കുമെന്ന് ഏട്ടന്റെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട് ആദ്യ പ്രണയം അത് ഒരിക്കലും മായില്ല എന്ന് അറിയാം എന്നാലും എന്റെ സ്നേഹംകൊണ്ട് അതിനെ മായിക്കണം എനിക്ക് ആ നോവ് ഏട്ടൻ അവളെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് അറിഞ്ഞവളാണ് ഞാൻ
ഏട്ടന്റെ സ്നേഹത്തിന്റെ ആഴം മനസിലാക്കാനുള്ള കഴിവ് അവൾക്ക് ഇല്ലാതെ പോയി അല്ലെങ്കിൽ അവൾക്ക് അതിനുള്ള യോഗ്യത ഇല്ലാ എന്ന് തന്നെ പറയാം
പിന്നെ എന്തിനാ നീ അങ്ങനെ പറഞ്ഞത്
നീ ഏട്ടന്റെ ഭാഗത്തുനിന്ന് ചിന്തിച്ചുനോക്കജൂ
ഞാൻ വീണ്ടും ഏട്ടന്റെ മുൻപിൽ എന്റെ ഇഷ്ടവുമായി പോയാൽ അത് ഏട്ടനെ കളിയാക്കുന്നതിന് തുല്യമല്ലേ ആ ഒരു അവസ്ഥയിൽ നിൽക്കുന്ന ഏട്ടൻ ഒരിക്കലും എന്റെ പ്രണയം സ്വീകരിക്കാൻ പോകുന്നില്ല മറിച്ച് എന്നോട് ആ മനസ്സിൽ വീണ്ടും വെറുപ്പു മാത്രമേ ഉണ്ടാകൂ
ഞാൻ എന്റെ പ്രണയം പറഞ്ഞാൽ അതൊരുപക്ഷേ ഏട്ടനെ പരിഹസിക്കുന്നതിന് തുല്യമാകും അതുകൊണ്ട് ഞാൻ
പക്ഷെ അഗ്നി കല്യാണം വേണ്ടെന്ന് വെക്കില്ലേ ഏട്ടൻ
ഇല്ലാ
നീ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും ആ ചേട്ടൻ കല്യാണം വേണ്ടെന്നു വെക്കില്ല എന്ന് നിന്നോട് ആരാ പറഞ്ഞേ(ആദി)
ഞാൻ ഈ കല്യാണത്തിനു സമ്മതിക്കും എന്നാണ് നിഖിലെട്ടൻ കരുതിയത് പക്ഷേ എനിക്ക് ഈ കല്യാണത്തിന് താൽപര്യമില്ല എന്ന് പറഞ്ഞപ്പോൾ ഏട്ടൻ ആദ്യം ഒന്നു ഞെട്ടി കാരണം ആ ഒരു മറുപടി ഏട്ടൻ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല അത് ഏട്ടന്റെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായതാണ്
ഏട്ടനോട് ഞാൻ തന്നെ കല്യാണം മുടക്കാൻ പറഞ്ഞു നീലു ചേച്ചിയോട് എനിക്ക് ഈ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞു ഇനി അത് മാറ്റി പറയാൻ കഴിയില്ലാന്നും
ഏട്ടൻ സമ്മതിക്കുമോടി അല്ല നീ ഇത് മാത്രമാണോ പറഞ്ഞത് (അജു)
അല്ല എനിക്ക് വേറെ orale ഇഷ്ടമാണെന്നും അത് പറഞ്ഞപ്പോൾ ഏട്ടന്റെ മുഖം ശെരിക്കും ശ്രദ്ധിച്ചതാ എന്തോ നഷ്ടപ്പെടുമോ എന്നുള്ള ഭയം ഉണ്ടായിരുന്നു
അപ്പൊ അളിയന് നിന്നെ ഇഷ്ടാണോ (ആദി)
ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടിരുന്നു പക്ഷെ എന്തോ ഒരു തടസ്സമുള്ള പോലെ പഴയ പ്രണയത്തെ കുറിച്ച ആലോചിക്കുന്നത് കൊണ്ടാവാം
മിത്ര അതും പറഞ്ഞ ഒന്ന് നെടുവീർപ്പിട്ടു
ഓ കുശുമ്പ് ഒക്കെണ്ടല്ലേ (ആദി)
പിന്നെ ആ തേച്ചിട്ട് പോയവളെ കുറിച് ആലോചിക്കാതെ അങ്ങേർക്ക് എന്നെ കുറിച് ആലോചിച്ചുടെ
നീ വേറെ ഒന്നും പറഞ്ഞില്ലേ (അജു)
വേറെ എന്ത് പറയാൻ
പിന്നെ ആ ഏട്ടൻ എന്തിനാ ദേഷ്യപെടുന്നത് കണ്ടേ (അജു)
ആ അത് പിന്നെ ഞാൻ ആ അമ്മുന്റെ പേര് പറഞ്ഞ
അവള് ഒന്ന് പരുങ്ങി കൊണ്ട് പറഞ്ഞു
അഗ്നി നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് ആരെയും പ്രകോപിപ്പിക്കരുതെന്ന് നിനക്ക് പിന്നെ ആരെയെങ്കിലും ദേഷ്യം പിടിപ്പിച്ചില്ലെങ്കിൽ സമാധാനം ആവില്ലല്ലോ (അജു)
അല്ല അഗ്നി രാമച്ചൻ സംസാരിച്ചതിന് ശേഷം അളിയൻ നിന്നോട് എന്താ പറഞ്ഞത് (ആദി)
😊😊😊😊
ചിരിക്കാതെ കാര്യം പറയെടി (ആദി)
അങ്ങേർക്ക് വട്ട് ആയോന്ന് എനിക്ക് നല്ല സംശയമുണ്ട്
നിന്റെ കൂടെ കുറച്ചു സമയം സംസാരിച്ചാൽ ആർക്കായാലും വട്ടാകും (ആദി)
എന്റെ ആദി ഒരു സീരിയസ് മാറ്റർ പറയുമ്പോൾ ഇങ്ങനെ ചളി അടിക്കരുത് പ്ലീസ്
ഇല്ല നീ കാര്യം പറ
എന്നെ ഇഷ്ടമാണെന്നും ഞാൻ ഏട്ടന് സ്പെഷ്യൽ ആയത്കൊണ്ട് ഇനി ആമിന്നാ വിളിക്കുകാന്ന് പറഞ്ഞു
ആമിയോ (ആദി)
നിങ്ങൾ എന്നെ അഗ്നി എന്നല്ലേ വിളിക്കുന്നത് ബാക്കി എല്ലാരും മിത്രന്നും അത്കൊണ്ട് ഏട്ടന് വിളിക്കാൻ വേണ്ടി അഗ്നിയിലെ ആയും മിത്രയിലെ മിയും ചേര്ത്ത ആമിന്ന് ആക്കി
എന്നിട്ടോ (ആദി)
ഞാൻ പറഞ്ഞു എന്നെ അങ്ങനെ ഒന്നും വിളിക്കേണ്ടന്ന് പിന്നെ എനിക്ക് നിങ്ങളെ ഇഷ്ടമല്ല എന്നും എനിക്ക് കാശിയെ ഇഷ്ടമാണെന്നും paranju
രാമച്ചൻ പറഞ്ഞത് നിഖിലേട്ടൻകല്യാണത്തിന് സമ്മതിക്കാൻ ചാൻസ് കുറവാണെന്നല്ലേ നിന്നോട് സങ്കടപെടരുതെന്നുമല്ലേ പറഞ്ഞത് (അജു)
ആ അതാണ് എനിക്കും മനസിലാകാത്തത് എന്ത് പറഞ്ഞിട്ടാ എന്റെ കാശിയേട്ടന്റെ കിളി പാറിപോയത് എന്തോ
ഹ്മ്മ് അല്ല മോളെ ഇനി നിന്റെ പ്ലാനിംഗ് പ്രകാരം കാര്യങ്ങൾ നടന്നില്ലെങ്കിലോ (അജു )
എങ്ങനെ
നിഖിലെട്ടൻ എങ്ങനെയും ഈ കല്യാണത്തിന് സമ്മതിക്കുമെന്നല്ലേ നീ വിചാരിക്കുന്നത് പക്ഷെ നീ പറയുന്നതൊക്കെ കേട്ടിട്ട് ആള് പിന്മാറിയാലോ (ആദി )
കരിനാക്ക് എടുത്ത് വളക്കാതെടാ തെണ്ടി എനിക്ക് വേറെയൊരു ഇഷ്ടമുണ്ടെന്ന് പറഞ്ഞത് വിശ്വസിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്
അവസാനം ചീറ്റി പോകാതിരുന്നാൽ മതി (ആദി)
നീ എന്താ ഒന്നും പറയാതെ അജു
ഞാൻ ഇനി എന്താ പറയേണ്ടത് നീ എല്ലാം തീരുമാനിച്ച ഉറപ്പിച്ചില്ലേ നിന്റെ പ്ലാൻ ഞങ്ങളോട് പറയാൻ പോലും നിനക്ക് കഴിഞ്ഞില്ലല്ലോ
അത് അജു ഞാൻ
മതി എനിക്ക് ഒന്നും കേൾക്കേണ്ട ആദി ഞാൻ പോവുകയാ
അജു പോകല്ലേ ഞാൻ പറയട്ടെ
മിത്ര അവന്റെ കൈപിടിച്ചു കൊണ്ട് പറഞ്ഞു
അവളുടെ മുഖത്തെ സങ്കടം കണ്ടിട്ട് അവൻ അവിടെ തന്നെ നിന്നു എന്തൊക്കെ പറഞ്ഞാലും മിത്രയുടെ മുഖം വാടുന്നത് ആദിക്കും അജുവിനും സഹിക്കില്ല
അജു ഞാൻ ഇങ്ങനെയൊക്കെ പറയാനാണ് തീരുമാനിച്ചത് എന്നറിഞ്ഞാൽ നീ സമ്മതിക്കില്ലായെന്ന് എനിക്ക് അറിയ പക്ഷെ അങ്ങനെയൊക്കെ പറഞ്ഞാലേ നിഖിലെട്ടൻ സമ്മതിക്കുന്ന് തോന്നി അതാ ഞാൻ
നിങ്ങൾക്ക് രണ്ട്പേർക്കും അറിയില്ലേ എനിക്ക് നിഖിലേട്ടനെ എന്ത് ഇഷ്ടമാണെന്ന് ഒരിക്കൽ കൈവിട്ട് പോയതാണ് എനിക്ക് എന്നെ തന്നെ അപ്പോൾ നീ അല്ലെ അജു എനിക്ക്
മാധവികുട്ടിയുടെ ആ വരികൾ പറഞ്ഞു തന്നത്
സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമാക്കി വിടുക തിരിച്ചു വന്നാൽ അത് നിങ്ങളുടേതാണ് അല്ലെങ്കിൽ അത് വേറെ ആരുടെയോ ആണ്
മറ്റൊരാളുടെ സ്വന്തമാണെന്നറിഞ്ഞിട്ടും മനസ്സിൽ നിന്നും ആ ഇഷ്ടം പോയില്ല അവസാന ആശ്രെയമെന്നോണമാണ് അവരുടെ കല്യാണം കാണാൻ പോയത് മറ്റൊരാൾക്ക് താലി ചാർത്തുന്നത് കണ്ടാൽ മറക്കാൻ പറ്റുമെന്ന് വിശ്വസിച്ചു വിധി മറ്റൊന്നായിരുന്നല്ലോ ആ കല്യാണം മുടങ്ങിയതിൽ ഏട്ടനോളം സങ്കടപെട്ടത് ഞാനും കൂടിയാണ് ആ മണ്ഡപത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ കണ്ടതാണ് ആ മനസിന്റെ പിടച്ചിൽ ആ നിമിഷം ഓടി പോയി ഏട്ടനെ വാരിപുണരണം എന്നുണ്ടായിരുന്നു
പിന്നീട് ഏട്ടനെ മറക്കാൻ എന്നെ കൊണ്ടാവില്ലാ എന്ന മനസിലായി പക്ഷെ അവിചാരിതമായി അന്ന് കണ്ടപ്പോൾ മൈൻഡ് ചെയ്തില്ല പക്ഷെ അന്ന് അമൃതയെ പെണ്ണ്കാണാൻ വന്നപ്പോൾ ശെരിക്കും സങ്കടമായി പിന്നെ ഞാൻ തന്നെയാ അവളോട് പറഞ്ഞത് ഇഷ്ടമല്ല എന്ന് പറയാൻ
നീലു ചേച്ചിയെ അവിടെ കണ്ടപ്പോഴാണ് മനസിലായത് നിഖിലേട്ടന്റെ ചേച്ചിയാണെന്ന് നിങ്ങൾക്ക് അറിയില്ലേ എനിക്ക് എന്ത് മാത്രം പ്രിയപെട്ടതാണെന്ന് പിന്നെ അവര് ഇങ്ങനെ ഒരു പ്രൊപോസൽ വെക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല കുറച്ചു കഴിഞ്ഞ ചേച്ചിയോട് എല്ലാം തുറന്നു പറയാമെന്നാണ് വിചാരിച്ചത് പക്ഷെ ഇങ്ങനെ ഒരു മൂവ് ചേച്ചിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല
പിന്നെ ഞാൻ ചേച്ചിയോട് എല്ലാം തുറന്നു പറഞ്ഞു അപ്പോഴേക്കും ചേച്ചി ഡബിൾ ഹാപ്പി ചേച്ചിയാണ് ഏട്ടനോട് കുറച്ച ദേഷ്യപ്പെട്ട് സംസാരിക്കാൻ പറഞ്ഞത്
ഹ്മ്മ് നിന്റെ സന്തോഷമാണ് ഞങ്ങൾക്ക് വലുത് അതുകൊണ്ട് എന്ത് ഉണ്ടായാലും നിന്റെ കൂടെ ഞങ്ങൾ ഉണ്ടാകും (അജു)
ഇത് നീ പറഞ്ഞില്ലെങ്കിലും എനിക്ക് അറിയാം നിങ്ങൾ എന്റെ മുത്തുമണിസ് അല്ലെ
അവൾ രണ്ട്പേരെയും ചേർത്ത് പിടിച്ചു
പതപ്പിച്ചത് മതി നമുക്ക് പോയി പഴംപൊരി കഴിക്കാ (ആദി)
💜💜💜💜💜💜💜💜💜💜💜💜💜💜💜💜
നിഖിലിന്റെ മനസ്സ് ഒരു പിടിവലിയിൽ ആയിരുന്നു ആമി അവളെ താൻ സ്നേഹിക്കുന്നുണ്ടോ ഇല്ലയോയെന്ന്
അവളെ സ്നേഹിക്കുന്നുണ്ടെന് മനസ്സ് പറയുമ്പോഴും ഇപ്പോഴും ഉണങ്ങാത്ത ആ തീരാ നോവ് അവന്റെ മനസ്സിലുണ്ടെന്ന് അവനറിയാം അമ്മു അവളെ മറക്കുന്നത് അത്ര എളുപ്പമല്ല ജീവനായി കൊണ്ട നടന്നതല്ലേ അത് കൊണ്ട് മറക്കാനോ വെറുക്കാനോ കഴിയുന്നില്ല പക്ഷെ അതിനർത്ഥം അവൻ അവളെ സ്നേഹിക്കുന്നു എന്നല്ല
ആമി ഇന്ന് തന്റെ മനസ്സ് കീഴടക്കി അമ്മുവിൻറെ നേരെ ഓപ്പോസിറ്റ സ്വഭാവമാണ് ദേഷ്യപെടുമ്പോഴും അവളുടെ നോട്ടമെല്ലാം അവന്റെ ചങ്കിൽ തന്നെയാണ് കൊണ്ടത് ഒരിക്കൽ സ്നേഹിച് വിരഹം ഏറ്റ് വാങ്ങിയവനാണ് ഒരിക്കൽ കൂടി അത് താങ്ങാനുള്ള ശെഷി അവനില്ല
അവൾക്ക് മറ്റൊരാളെയാണ് ഇഷ്ടമെന്ന് അറിഞ്ഞപ്പോൾ എന്തോ തന്നെ വിട്ട് പോകുന്നത് പോലെയാണ് തോന്നിയത്
എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അമ്മുവിനെയാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞത് അവൾക്ക് സഹിക്കാൻ പറ്റിയിട്ടുണ്ടാവുമോ
മനസ്സിൽ പലവിധ ചിന്തകളും മുളച്ചു കൊണ്ടേയിരുന്നു ഇല്ലാ ഇനിയും അവളെ നഷ്ടപ്പെടുത്താൻ വയ്യാ അത്‌കൊണ്ട് ചേച്ചിയോട് ഈ കല്യാണത്തിന് സമ്മതമാണെന്ന് അറിയിച്ചു പക്ഷെ ഇപ്പോഴേ അവളെ അറിയിക്കേണ്ടന്ന് പറഞ്ഞു അവളുടെ അച്ഛനെ മാത്രം വിളിച്ച കാര്യം പറഞ്ഞു
💜💜💜💜💜💜💜💜💜💜💜💜💜💜💜💜
ദിവസങ്ങൾ കടന്നുപോയി
മിത്രയും കൂട്ടുകാരും എംബിഎ ക്കുള്ള എൻട്രൻസ്(kmat) എഴുതിയിട്ട് നിൽക്കുകയാ മൂന്നാൾക്കും എൻട്രൻസ് കിട്ടി ഇന്നാണ് അവരുടെ ഇന്റർവ്യൂവും ജിഡിയും മൂന്നാളും രാവിലെ തന്നെ അമ്പലത്തിലൊക്കെ പോയിട്ട് മിത്രയുടെ അച്ഛന്റെ കാറിൽ പാലയാട് ക്യാമ്പസ്സിൽ പോയി അവിടെയാണ് ഇന്റർവ്യൂ
മൂന്ന് ദിവസമായാണ് ഇന്റർവ്യൂ നടക്കുന്നത് ഇവർക്ക് രണ്ടാമത്തെ ദിവസമാണ് ഡേറ്റ് കിട്ടിയത്
ഇന്റർവ്യൂവും ജിഡിയും കഴിഞ്ഞ റാങ്ക് ഇടും അതിനനുസരിച്ചാണ് ഏത് കോളജിലാണ് കിട്ടിയതെന്ന് പറയാൻ കഴിയു
മൂന്നും പാലയാട് ക്യാമ്പസ് ചുറ്റി കണ്ടു നിറയെ തോരണങ്ങളും വാകയും എല്ലാം അവരിൽ ഒരു ഉണർവ് വരുത്തി
അവിടെയുള്ള ബെഞ്ചിൽ ഇരുന്ന് കഥ പരയുമ്പോഴാണ് അന്നൗൺസ്‌മെന്റ് കേട്ടത് ഇന്റർവ്യൂ ഉള്ളവർ ഹാളിൽ എത്തിചേരാൻ
അവര് പോകുമ്പോഴേക്കും അധിക ആൾക്കാരും എത്തി ചേർന്നിരുന്നു അധ്യാപകരാരും വന്നില്ല അവിടുത്തെ ഫൈനൽ ഇയർ എംബിഎ സ്റുഡന്റ്സാണ് ഇത് ഓർഗനൈസ് ചെയുന്നത് നകോട്ടും സുയിട്ടും ഇട്ട ആൺകുട്ടികളെയും പെണ്കുട്ടികളെയും കാണാൻ തന്നെ നല്ല രസമാണ്
ഓരോ ആളെയും നോക്കി ബാക്കിൽ ഇരിക്കാൻ പോകുമ്പോഴാണ് അവളെ കണ്ടത്
അമൃത
മിത്രയുടെ നാവിൽ നിന്നും ആ പേര് വീണു
ഏത് അമൃത (ആദി )
കണ്ണേട്ടന്റെ അമ്മു
തുടരും
അഭിപ്രായം അറിയിക്കണേ

by