16/04/2026

മൊഹബത് : ഭാഗം 22

രചന – ഗ്രീഷ്മ വിപിൻ

“ഷാനു നമ്മുടെ സ്നേഹത്തിന്റെ പ്രതീകം…… ” ശിവ അവളുടെ വയറ്റിൽ കൈവെച്ചു.. ഷാനു നിന്റെ സാമിപ്യം വേണ്ടാ സമയമാണ്…. നീ എവിടെ ആണെങ്കിലും പെട്ടെന്ന് വാ…. നിനക്കായി കാത്തിരിക്കാൻ ഇപ്പോൾ രണ്ട് പേരുണ്ട്……. ” ശിവ കുളപ്പടവിൽ ഇരിക്കുവായിരുന്നു… “ഏട്ടത്തി ശിവയെ നമ്മുക്ക് നല്ലൊരു ഡോക്ടറെ കാണിക്കേണ്ട… ” സുഭദ്ര നിർമലയോട് ചോദിച്ചു.. “സുഭദ്ര അവൾക്കും അവനും ഞാൻ ആവശ്യത്തിൽ കൂടതൽ സ്വാതന്ത്ര്യം കൊടുത്തു പോയി…. അതാ ഞാൻ ചെയ്ത തെറ്റ്…. ” “അമ്മായി കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല ഇനി എന്ത്… ” കണ്ണനായിരുന്നു “ഇനി ഒന്നും ചെയ്യാനില്ല ആ കുഞ്ഞിനെ അങ്ങ് വേണ്ടെന്ന് വയ്ക്കണം… അച്ഛനില്ലാത്ത കുഞ്ഞിനെയും കൊണ്ട് അവൾ ഇവിടെ ജീവിക്കില്ല… ” നിർമല പറഞ്ഞു കഴിഞ്ഞ് നോക്കിയതും നിറഞ്ഞ കണ്ണോടെ നിൽക്കുന്ന ശിവയെയാണ്….

“അമ്മേ….. നിങ്ങളും ഒരു അമ്മയല്ലേ….. പിന്നെ എന്റെ കുഞ്ഞിന് അച്ഛൻ ഉണ്ട്…. എന്റെ ഷാനു….. അവൻ വരും എന്നെയും കുഞ്ഞിനേയും കൊണ്ട് പോകാൻ…. ” “ഹും…. ഇപ്പൊ വരും….. കാത്തിരുന്നോ….. കുടുംബത്തിന് പേര് ദോഷം ഉണ്ടാക്കിയാൽ….. കൊന്ന് കളയും ഞാൻ….. ” ശിവ നിർമലയെ ഒന്ന് നോക്കിയിട്ട് അവളുടെ മുറിയിലേക്ക് പോയി… “എന്തിനാ ഏടത്തി അവളോട് ദേഷ്യപ്പെടാൻ പോയത്…. അവളെ അറിയില്ലേ…. ” “വളർത്തി വഷളാക്കിയതല്ലേ നിന്റെ ഏട്ടൻ…. അവൾ എന്നെങ്കിലും ഞാൻ പറഞ്ഞത് കേട്ടിട്ടുണ്ട്… നാട്ടുകാരുടെ മുഖത്തു എങ്ങനെ നോക്കും ഇനി…. ആലോചിച്ചിട്ട് ഒരു എത്തും പിടിയുമില്ല ” “അമ്മായി അവളോട് ഞാൻ സംസരിക്കാം…. അബോർഷൻ ചെയ്യാൻ അവൾ എന്തായാലും സമ്മതിക്കില്ല… ” കണ്ണൻ ശിവയുടെ അടുത്തേക്ക് പോയി…

ശിവ ബാൽക്കണിയിൽ ഇരിക്കുവായിരുന്നു .. കണ്ണൻ അവളുടെ അടുത്തായി ഇരുന്നു…. “അബോർഷൻ ചെയ്യണം എന്ന് പറയാനാണെങ്കിൽ ഏട്ടൻ ഇവിടെ ഇരിക്കണമെന്നില്ല….. എനിക്ക് കേൾക്കുകയും വേണ്ടാ…. എന്റെ കുഞ്ഞിനെ കൊല്ലണം എന്ന് പറയുന്നവർ ഒക്കെ എന്റെ ശത്രുവാണ്…” ശിവ അവന്റെ അടുത്തിന്ന് എഴുനേൽക്കാൻ ശ്രമിച്ചു. കണ്ണൻ അവളെ പിടിച്ചു അവന്റെ അടുത്തിരുത്തി…. “മോളെ ഏട്ടനൊരിക്കലും അങ്ങനെ പറയില്ല…. പക്ഷെ എന്റെ മോൾക്ക് ഇങ്ങനെ ഒരു തെറ്റ്….. ” “ഏട്ടാ അത് ആ നിമിഷം…… ഷാനു വരും കണ്ണേട്ടാ…. എനിക്ക് വാക്ക് തന്നിട്ടാ പോയത്…. ” “ശിവ നീ….. ” “വേണ്ടാ കണ്ണേട്ടാ…. എന്നെ ഒന്ന് തനിച്ചു വിട്ടേക്ക്… ” കണ്ണനെ പറയാൻ സമ്മതിക്കാതെ ശിവ പറഞ്ഞു…

ദിവസങ്ങൾ പെട്ടെന്ന് പോയി… നിർമലയുടെ മനോഭാവത്തിൽ മാറ്റം ഉണ്ടായില്ല… നിർമലയുടെ നിർദ്ദേശം പ്രകാരം എല്ലാവരും ശിവമഠത്തിൽ ഉണ്ടായിരുന്നു… അഭിഷേകും എത്തിയിട്ടുണ്ട്.. “ഞാൻ എല്ലാവരോടും വരാൻ പറഞ്ഞത് ഒരു വിവാഹ കാര്യം സംസാരിക്കാനാണ്… ശിവയുടെ വിവാഹം ഞാൻ ഉറപ്പിച്ചു….. ” “അമ്മേ എന്റെ വിവാഹം എന്റെ സമ്മതമില്ലാതെ നടക്കില്ല…. പിന്നെ ഞാൻ ഷാനുവിനെ മനസ്സൽ വരിച്ചു കഴിഞ്ഞതാണ്…. ഇനിയൊരു വിവാഹം അത് ഉണ്ടാകില്ല…. ” “അത് നീ അല്ല തീരുമാനിക്കുന്നത്…. കുടുംബത്തിന് നാണേകേട് വരുത്തി വെച്ചിട്ട്…. എല്ലാവരും കേൾക്കാനായി പറയുവാ ശിവയുടെ വിവാഹം ഈ വരുന്ന ഞായറാഴ്ച അഭിഷേകുമായിട്ട് നടത്താൻ തീരുമാനിച്ചു… അതിന് ഒരു മാറ്റവുമില്ല….. ” “ഞാൻ സമ്മതിക്കില്ല…. ” ശിവ ദേഷ്യത്തോടെ പറഞ്ഞു…. “നീ ഇതിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല….. ” “അമ്മേ…. “ശിവ നിസ്സഹായതയോടെ എല്ലാവരേയും നോക്കി…

“മേഡം എനിക്ക് ശിവയോട് ഒന്ന് സംസാരിക്കണമായിരുന്നു…. ” അഭിഷേക് നിർമലയോട് പറഞ്ഞു… ശിവ അഭിഷേകിന്റെ കൂടെ പുറത്തേക്ക് നടന്നു… “ശിവ…. എനിക്ക് തന്നെ ഇഷ്ടമാണ്….. തന്റെ അമ്മ എല്ലാം കാര്യവും എന്നോട് പറഞ്ഞു…. മരിച്ചൊരാൾ ഒരിക്കലും തിരിച്ചു വരില്ല…. പിന്നെ തന്റെ കുഞ്ഞിനെ നമ്മുക്ക് വളർത്താം… ” “അഭിയേട്ട ഷാനു മരിച്ചിട്ടില്ല…… എനിക്ക് അറിയാം അവനെ ആരോ എന്നിൽ നിന്ന് അകറ്റിയതാണ്….. എനിക്ക് ഒരിക്കലും നിങ്ങടെ….. പ്ലീസ് എന്നെ സഹായിക്കണം…. ഇതിൽ നിന്ന് പിന്മാറണം… ” ശിവ തൊഴു കൈയോടെ പറഞ്ഞു… “ശിവ ഞാൻ തന്റെ അമ്മയോട് വാക്ക് പറഞ്ഞു പോയി….. ” “അഭിയേട്ട എനിക്ക് കഴിയില്ല നിങ്ങടെ താലിയും കഴുത്തിലണിഞ്ഞു….. പറ്റില്ല…. എന്റെ ഷാനു തിരിച്ചും വരും…. എന്നെ സഹായിക്കണം…. ” “ശിവ ഞാൻ തയാറായില്ലെങ്കിൽ തന്റെ അമ്മ എനിക്ക് പകരം മറ്റൊരാളെ കണ്ടെത്തും….. ” “ആർക്കും എന്റെ ഷാനുവിന് പകരം ആവില്ല…. അഭിയേട്ടൻ എന്നെ ഒന്ന് സഹായിക്കണം….. ഇവിടെ ഇനിയും നിന്നാൽ എനിക്ക് എന്റെ കുഞ്ഞിനേയും എന്നെയും നഷ്ടപ്പെട്ടും….

എനിക്ക് ഷാനു വരുന്നവരെ മാറി താമസിക്കാൻ ഒരു സ്ഥലം…. പ്ലീസ്‌…. ” ശിവ അവന് മുന്നിൽ കരഞ്ഞു പറഞ്ഞു.. അഭിഷേക് ആലോചിച്ചതിന് ശേഷം ശിവയെ നോക്കി… “ഒരു വഴിയുണ്ട്…. പക്ഷേ അതിന് താനും കൂടി വിചാരിക്കണം….. ” ശിവ സംശയത്തോടെ അഭിയെ നോക്കി… ശിവയും അഭിയും തിരിച്ച് വരുന്നതും നിർമല പ്രതീക്ഷയോടെ ശിവയെ നോക്കി…. “എനിക്ക് സമ്മതമാണ്…… പക്ഷേ….. ” എല്ലാവരും ശിവയെ തന്നെ നോക്കി… “രജിസ്റ്റർഓഫീസിൽ വെച്ച് മതി വിവാഹം…. പിന്നെ ഇവിടുന്ന് വേണിയും കണ്ണേട്ടനും മാത്രം മതി… വേറെ ആരും വരണ്ടാ…. അങ്ങനെ ആണെങ്കിൽ എനിക്ക് സമ്മതം… “പറഞ്ഞു നിർത്തിയിട്ട് നിർമലയെ നോക്കി…. നിർമല എന്തോ ആലോചിച്ചിട്ട് ശിവയോട് സമ്മതമറിയിച്ചു… രജിസ്റ്ററിൽ പരസ്പരം ഒപ്പിട്ടതിന് ശേഷം.. വേണി കൊടുത്ത താലി ശിവ തന്നെ കഴുത്തിൽ അണിഞ്ഞു…. അവർ നേരെ ശിവ മാടത്തിലേക്കാണ് പോയത്… അവിടെന്ന് നിറമലയുടെ അനുഗ്രഹം വാങ്ങിയിട്ട് അഭിയുടെ വീട്ടിലേക്ക് പോയി…

രണ്ട് പേരും രണ്ട് മുറിയിലാണ് കഴിഞ്ഞത്… ശിവയെ നോക്കാനായി അഭി ഒരു ജോലിക്കാരിയെ നിയമിച്ചു…. ശിവ ഷാനുവിന് ആയുള്ള കാത്തിരിപ്പിൽ തന്നെ ആയിരുന്നു…. അഭിയുടെ ജീപ്പ് ഒരു ഇരമ്പലോടെ ആ ബംഗ്ളാവിന്റെ മുറ്റത്ത് വന്നു നിന്നു…. വാതിൽ തുറന്ന് അവൻ അകത്തേക്ക് കടന്നു… ഒരു മുറിയുടെ വാതിൽ തുറന്ന് അവൻ അകത്തേക്ക് കയറി… “ബോധം വന്നോ അവന്….. ” അവിടെ ഉണ്ടായിരുന്ന നഴ്സിനോട് ചോദിച്ചു… “മ്…. സെഡേഷൻ കൊടുത്തു കിടത്തിയതാണ്… ” “നീ പുറത്തേക്ക് പോയിക്കോ…. ” അഭി ആ ബെഡിലേക്കിരുന്നു… “ഷാനവാസ്‌…… ഭദ്രയുടെ സഖാവ്…… ഞാൻ നിന്റെ പിന്നാലെ ഉണ്ടായിരുന്നു…… ഞാൻ ആഗ്രഹിച്ചതാണ് അവളെ…….. അവൾ എന്റെ പെണ്ണാണ്….. നീ മരിച്ചെന്നു പറഞ്ഞിട്ടും വിശ്വസിക്കാതെ കാത്തിരിക്കുന്നുണ്ട് അവൾ….. നിന്നെ വെച്ച് ഞാൻ കളിക്കാൻ പോകുവാ ഷാനു….. അതിന്റെ ആദ്യ പടിയായി നിന്റെ കുഞ്ഞിനെ ഇല്ലാതാക്കും…..

അതിനുള്ള മരുന്നാണ് ഇത്…. ” അഭി ഗൂഢമായ ചിരിയോടെ അവന്റെ കൈയിൽ ബോട്ടിൽ കാണിച്ചുകൊടുത്തു. ഷാനുവിന്റെ മുഖം വലിഞ്ഞു മുറുകി…. “ഒരു തുള്ളി ചെന്നാൽ മതി….. പതിയെ നിന്റെ ഓർമകളും ഞാൻ അവളിൽ നിന്ന് ഇല്ലാതാക്കും….. ” “ഞാൻ ഇവിടുന്ന് എഴുന്നേൽക്കുന്ന നിമിഷം നിന്റെ അവസാനമായിരിക്കും…. ” ഷാനു അഭിയെ നോക്കി പറഞ്ഞു.. “അതിന് നീ എഴുനേറ്റ് നിന്നാൽ അല്ലേ…. ” ഷാനുവിന്റെ കണ്ണിലൂടെ കണ്ണീർ ഒലിച്ചിറങ്ങി…. “ഭദ്രേ ഞാൻ നിസ്സഹായനാണ്…..” അവന്റെ മനസ്സിനോട് അവന് മന്ത്രിച്ചു… അഭി വീട്ടിലെത്തിയപ്പോൾ ശിവ മുറ്റത്ത് നിൽക്കുവായിരുന്നു… അവന്റെ കൈയിൽ അവൾക്കുള്ള ഫ്രൂട്ട്സ് ഉണ്ടായിരുന്നു…. അഭി അവൾക്ക് നേരെ നീട്ടി… “അഭിയേട്ടൻ ഞാൻ ഒരു ബുദ്ധിമുട്ടായി അല്ലേ… ” “അതൊന്നും സാരമില്ല…. നമ്മൾ സ്നേഹിക്കുന്നവർക്ക് വേണ്ടിയല്ലേ…. ” “നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല…. ” അഭി അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് പോയി…

അത്താഴം കഴിച്ചു കഴിഞ്ഞ് ശിവ അവളുടെ റൂമിൽ ഇരിക്കുവായിരുന്നു… “അകത്തേക്ക് വരുമോ…. ” അഭി ഡോറിൽ തട്ടിയിട്ട് ചോദിച്ചു… “എന്തിനാ അഭിയേട്ട ഫോര്മാലിറ്റി….. ” അഭി അകത്തേക്ക് കയറി… “താൻ ഇതുവരെ പാൽ കുടിച്ചില്ലേ…. ചുടാറുന്നതിന് മുന്നേ കുടിക്ക്… ” മേശപ്പുറത്തിരുന്ന പാലിലേക്ക് നോക്കി പറഞ്ഞു.. “കുടിക്കാം…. ” “താൻ നാളെ തന്റെ വീട്ടിലേക്ക് പോയി നിന്നോ…. തന്റെ അമ്മ ഇന്ന് സങ്കടം പറഞ്ഞു…. താൻ വിളിക്കുന്നില്ല വിളിച്ചാൽ അറ്റൻഡ് ചെയ്യുന്നില്ല…” ശിവ ഒന്നും മിണ്ടിയില്ല…. “എന്തായലും താൻ ഈ പാൽ കുടിക്ക്… ” അഭി പലെടുത്തു അവളുടെ കൈയിൽ കൊടുത്തു.. ശിവ പാൽ കുടിക്കുന്നത് അഭി ഒരു വിജയചിരിയോടെ നോക്കി കണ്ടു… “എന്നാൽ താൻ കിടന്നോ…. ഗുഡ് നൈറ്റ്‌… ” “ഗുഡ് നൈറ്റ്‌…. ” കിടന്ന് കുറച്ച് കഴിഞ്ഞതും അവൾക്ക് അടിവയറിൽ വേദന അനുഭവ പെട്ടു… വേദന സഹിക്കാ വയ്യാതെ ശിവ നിലവിളിച്ചു….

ബെഡ്ഷീറ്റ് മുഴുവനും ചുവപ്പ് പടരുന്നത് ഭയത്തോടെ നോക്കി നിന്നു… കണ്ണ് തുറക്കുമ്പോൾ അവൾ ഹോസ്പിറ്റൽ കിടക്കിയിലായിരുന്നു… മറ്റുള്ളവരുടെ മുഖഭാവത്തിൽ നിന്ന് അവൾക്ക് മനസ്സിലായി…. തന്റെ കുഞ്ഞിനെ നഷ്ടപെട്ടു എന്ന്… മൂന്ന് ദിവസത്തിനു ശേഷം അവൾ ശിവമഠത്തിലേക്ക് തിരിച്ചെത്തി… അഭിയും എത്തിയിരുന്നു…. “അഭിയേട്ട ഇനി ഈ നാടകത്തിന്റെ ആവിശ്യമില്ല….. എല്ലാം ഇവിടെ അവസാനിപ്പിക്കാം…. ” അഭി മാത്രമായപ്പോൾ പറഞ്ഞു… മുഖത്തെ ഞെട്ടൽ മറച്ചു പിടിച്ചു അഭി ശിവയെ നോക്കി… “മ്മ്…. ഉടനെ പറയണ്ട….. ” ശിവയും സമ്മതിച്ചു… രണ്ട് ദിവസത്തിനു ശേഷം ശിവയെ കാണാൻ അഭി ശിവമഠത്തിലേക്ക് എത്തി… “ശിവ എനിക്ക് തന്നോട് കുറച്ച് സംസാരിക്കാനുണ്ട്…. ” ശിവ എന്താ എന്നാ രീതിയിൽ അഭിയെ നോക്കി…

“ഇവിടുന്ന് വേണ്ടാ…. താൻ പെട്ടെന്ന് റെഡിയാവു…. നമുക്കൊന്ന് പുറത്തേക്ക് പോകാം… “അഭിയേട്ട എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്…… ഇതുവരെയും ഒന്നും പറഞ്ഞില്ല…. ” കാറിലിരുന്ന് ശിവ ചോദിച്ചു… “പറയാം….. ” “എവിടെയാ പോകുന്നേ…. ” “അത് എത്തിയിട്ട് അറിഞ്ഞാൽ പോരെ…. തനിക്ക് എന്നെ വിശ്വാസമില്ലേ…. ” പിന്നെ ശിവ ഒന്നും മിണ്ടിയില്ല… കാർ ചെന്ന് നിന്നത് ആ ബംഗ്ലാവിനു മുന്നിലാണ്…. ശിവ സംശയത്തോടെ അഭിയെ നോക്കി… “ഇറങ്ങ്…. ” അഭി അവൾക്ക് ഡോർ തുറന്ന് കൊടുത്തു…. “ഇവിടെ എന്താ….. ” അവൾ കാറിൽ നിന്ന് ഇറങ്ങിയിട്ട് ചുറ്റു നോക്കി ചോദിച്ചു… “പറയാം താൻ വാ…. ” തുടരും…