19/04/2026

ഗൗരിനന്ദ : ഭാഗം 04

രചന – ഭവ്യ ഭാസ്ക്കരൻ

പെട്ടെന്ന് നിള ഞെട്ടി ഉണർന്നു. അവൾ ചുറ്റും നോക്കി. ആ കുട്ടികൾ.. എവിടെയോ കണ്ടു മറന്നപോലെ.. അവൾ തലക്കു കൈ കൊടുത്തു ഇരുന്നു. അവൾ ക്ലോക്കിലേക്ക് നോക്കി, 4 മണി. വീണ്ടും കിടന്നിട്ടും ഉറക്കം വരാതെ അവൾ അങ്ങോട്ടു ഇങ്ങോട്ടും തിരിഞ്ഞു മറിഞ്ഞു കിടന്നു. രാവിലെ നേരത്തെ എഴുന്നേറ്റു അമ്പലത്തിൽ പോയി. അവിടെ അവളെ കാത്തു മിത്ര നിന്നിരുന്നു. സ്കൂട്ടി ഒതുക്കി നിർത്തി അവൾ അവളുടെ അടുത്തേക്ക് നടന്നു. കുറെ നേരം ആയോ.. വന്നിട്ട്..? ഇല്ലടാ.. ഇപ്പോ എത്തിയെ ഉള്ളൂ. മിത്ര മറുപടി പറഞ്ഞു. വാ.. നിള അവളെ വിളിച്ചു അമ്പലത്തിലേക്ക് കയറി. വഴിപാട് രസീത് ആക്കി, തിരുമേനിയെ ഏല്പിച്ചു. ശ്രീകോവിലിനു മുന്നിൽ അവൾ കണ്ണുകൾ അടച്ചു പാർത്ഥിച്ചു. “മഹാദേവാ.. എനിക്ക് ചുറ്റും എന്താ നടക്കുന്നെ എന്നറിയുന്നില്ല.. മനസാകെ ആസ്വസ്ഥമാണ്. കുറെ നാളായി ഓരോ സ്വപ്നങ്ങൾ കണ്ടു ഞെട്ടി ഉണരുന്നു. എനിക്ക് ഒന്നും മനസിലാവുന്നില്ല. അതിനിടയിൽ ആണ് പുതിയ ഒരാൾ ആദിത്യൻ.

അയാൾ എന്തിനാ എന്റെ പിറകെ എന്നു അറിയുന്നില്ല. എല്ലാം നേരിടാൻ ഉള്ള ശക്തി തരണേ.. നേർവഴിക്ക് നയിക്കണേ..?” കണ്ണുകൾ തുറന്നു നിറമിഴിയാലേ അവൾ മഹാദേവനെ നോക്കി. തിരുമേനിയിൽ നിന്നും തീർത്ഥവും പ്രസാദവും വാങ്ങി, പ്രദിഷണം വച്ചു അമ്പലത്തിൽ നിന്നും ഇറങ്ങി. നിളക്കു മനസ് ശാന്തമായ പോലെ തോന്നി. അവർ നേരെ ആൽമര ചുവട്ടിലേക്കു നടന്നു. അവിടെ ചെന്നു ഇരുന്നു. ഇനി എന്താ.. നിന്റെ പ്ലാൻ.. പോവാൻ തന്നെ തീരുമാനിച്ചോ..? മിത്ര അവളെ നോക്കി കൊണ്ട് ചോദിച്ചു. യെസ്. ആ ഫങ്ക്ഷൻ നല്ല രീതിയിൽ നടക്കേണ്ടത് എന്റെ കൂടി ആവിശ്യം ആണ്. ഞാൻ അച്ഛനു വാക്ക് കൊടുത്തത് ആണ്. മ്മ്. ഞാനു ഉണ്ട് കൂടെ. നീ ധൈര്യമായി മുന്നോട്ടു പോയിക്കോ.. ആഡീ.. ഡീ.. ആദിത്യൻ..? അയാളുടെ ലക്ഷ്യം എന്താണെന്നു എനിക്കറിയില്ല.

ഇനി എല്ലാം വരുന്നിടത്തു വച്ചു കാണാം. മ്മ്. അച്ചുവേട്ടൻ പറഞ്ഞത് വച്ചു നോക്കുമ്പോൾ.. ആൾ കലിപ്പൻ ആണ്. നീ അങ്ങോട്ടു കേറി ഒന്നും പറയാൻ നിൽക്കണ്ട. മിത്ര അവളെ നോക്കി പറഞ്ഞു. ഞാൻ അങ്ങോട്ട് കേറി ഒന്നും പറയാൻ നിൽക്കില്ല. പക്ഷേ എനിക്കിട്ട് ചൊറിയാൻ വന്നാൽ വെറുതെ ഇരിക്കും ഇല്ല.. 😤 മഹാദേവാ.. ഇനി എന്തൊക്കെയാവോ.. സംഭവിക്കാൻ പോവുന്നത് 🙄 കണ്ടറിയാം.. നീ വാ..? അവർ അവിടെ നിന്നും എഴുന്നേറ്റു സ്കൂട്ടിയുടെ അടുത്തേക്ക് നടന്നു. അല്ലടി.. നീ എന്നാ അങ്ങോട്ടു പോവുന്നെ..? ഇന്ന്.. ഇന്നോ.. 😳 യെസ്. അയാൾ നെക്സ്റ്റ് വീക്ക്‌ ആണ് പറഞ്ഞത്, അതു കൊണ്ട് ഞാൻ ഇന്ന് തന്നെ പോവും. ഇന്ന് സൺ‌ഡേ അല്ലെ.. എല്ലാവരും അവിടെ ഉണ്ടാവും.. ഫങ്ക്ഷൻ അടുക്കെ ചെന്നാൽ ശെരിയാവില്ല. പ്ലാൻ ചെയ്യാൻ ഉള്ള ടൈം കിട്ടില്ല. എപ്പോഴാ പോവേണ്ടത്..

നീ ടൈം പറ ഞാനും വരാം. ഡീ… നീ വരണ്ട. ഞാൻ ഒറ്റക്ക് പൊയ്ക്കോളാം. ഡീ വേണ്ടടി.. ഞാനും കൂടെ വരാം. വേണ്ട മിത്ര, നീ വീട്ടിൽ പോവാൻ നോക്ക്. ഏട്ടൻ തന്നെ വിളിക്കും, ഏട്ടന് നിന്നോട് എന്തോ കണ്ടു സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു. ഡീ.. നിന്റെ ഏട്ടൻ എന്നോട് എന്ത് സംസാരിക്കാനാ.. 🙄. ഞാൻ നിന്റെ കൂടെ വരാടി.. പോടീ.. ഞാൻ പോയി വരാം മിത്ര. നീ പോയി ഏട്ടനെ കാണു. ഞാൻ വരുന്ന വഴി നിന്റെ വീട്ടിലേക്കു വരാം. നീ എന്തോ.. തീരുമാനിച്ചിട്ടുണ്ട് അതു കൊണ്ടാണ് നീ എന്നെ കൂടെ കൂട്ടാത്തത്. ശെരി നീ പോയി വാ. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നെ വിളിക്കണം ആ.. നിള മിത്രയോടു യാത്ര പറഞ്ഞു ഇറങ്ങി. വീട്ടിൽ ചെന്നു നിള എല്ലാവർക്കും ഒപ്പം ഇരുന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു. നിള റൂമിലേക്ക്‌ കയറുന്നിടക്ക് ആണ് അച്ചു ബാൽകണിയിൽ നിന്നു ഫോൺ ചെയ്യുന്നത് കണ്ടത്.

അവൾ അവനടുത്തേക്ക് ചെന്നു. അച്ചുവേട്ടാ.. അവളുടെ വിളിക്കേട്ട് അച്ചു ഫോൺ കട്ട്‌ ചെയ്ത് അവളുടെ മുന്നിൽ കൈ കെട്ടി നിന്നു. എന്ത് പറ്റി.. കാന്താരി.. ആകെ ഒരു ശോകം. ഏട്ടാ.. ഏട്ടൻ എന്നിനിൽ നിന്നും എന്തെങ്കിലും മറക്കുന്നുണ്ടോ…? അവളുടെ ചോദ്യം കേട്ടു അച്ചു ഞെട്ടി തരിച്ചു നിന്നു. ഏട്ടാ.. എന്താ.. ഒന്നും പറയാത്തെ.. മോൾക്ക്‌.. എന്താ ഇപ്പോ അങ്ങനെ തോന്നാൻ.. പകപ്പ് മറച്ചു പിടിച്ചു കൊണ്ട് അവൻ ചോദിച്ചു. ഏട്ടനെ.. മിത്രയെ ഇഷ്ടം അല്ലെ.. ഇനി ഏട്ടന് വേറെ ആരെണെങ്കിലും ഇഷ്ടം ഉണ്ടോ..? അവൻ ശ്വാസം ഉള്ളിലേക്കു വലിച്ചു വിട്ടു. എന്നിട്ട് അവളെ ചേർത്ത് പിടിച്ചു. നിന്റെ എന്തെങ്കിലും ആഗ്രഹത്തിനു ഏട്ടൻ എതിര് പറഞ്ഞിട്ടുണ്ടോ.. നിന്റെ ആഗ്രഹം അല്ലെ ഞാൻ അവളെ വിവാഹം ചെയ്യണമെന്ന്.

എനിക്ക് മിത്രയെ ഇഷ്ടം ആണ്.. സത്യം ആണോ.. സത്യം 🙂 പിന്നെന്തിനാ അവളെ ഇഷ്ടമില്ലാത്തെ പോലെ പെരുമാറുന്നെ.. അതു ചുമ്മാ.. അവളെ ദേഷ്യം പിടിപ്പിക്കാൻ ചെയ്യുന്നത് അല്ലെ.. എല്ലാം. ഒന്നല്ലങ്കിൽ ഞാൻ ഒരു പോലീസ് ഓഫീസർ അല്ലെ..? എന്നാ അവളെ കണ്ടു സംസാരിക്ക്..? ഇന്നോ.. 🙄 ആ.. ഇന്നു തന്നെ.. വേഗം പോവാൻ നോക്ക്.. പിന്നെ പറഞ്ഞാൽ പോരെ..😒 പറ്റില്ല. ഇന്നു തന്നെ പറയണം. മ്മ്. താങ്ക്സ് അച്ചുവേട്ടാ. അവൾ അതും പറഞ്ഞു റൂമിലേക്ക്‌ നടന്നു. അച്ചു.. പുഞ്ചിരിയോടെ ഫോൺ എടുത്തു മിത്ര എന്ന നമ്പറി ലേക്ക് കാൾ ചെയ്തു.

കോവിലകത്തിന്റെ പടിപ്പുര കടന്നു സ്കൂട്ടി വിശാലമായി കിടക്കുന്ന മുറ്റത്തു കൊണ്ട് ചെന്നു നിർത്തി, നിള ഇറങ്ങി. എട്ടുകെട്ടിന്റെ മനോഹാരിത നോക്കി അവൾ മുറ്റത്തു തന്നെ നിന്നു. ചെരുപ്പ് ഊരി. അവൾ മണ്ണിലേക്ക് കാൽ വച്ചു. എന്തോ ഒരു അനുഭൂതി അവളെ വന്നു പൊതിഞ്ഞത് പോലെ തോന്നിയവൾക്ക് . യാന്ത്രികമേന്നോണം അവളുടെ കാലുകൾ ഇടവഴിയിലേക്ക് നയിച്ചു. നടന്നവൾ കുളപടവിൽ എത്തി. പടികൾ ഇറങ്ങി കൊണ്ടവൾ ആമ്പൽ കുളത്തിലേക്കു നോക്കി. കണ്ണുകളിൽ ഇരുട്ടു കയറുന്ന പോലെ. തല ശക്തമായി വേദനിക്കുന്നു. അവൾ കൈ കൊണ്ട് തലയിൽ പിടിച്ചു. എന്തൊക്കെയോ ഓർമ്മകൾ മിന്നി മറഞ്ഞു. ഒരു ആശ്രയാമേന്നോണം അവൾ ചുമരിൽ പിടിച്ചു. ബോധം മറഞ്ഞവൾ താഴേക്കു വീഴും മുന്നേ രണ്ടു കൈകൾ അവളെ താങ്ങി, നെഞ്ചോടുടക്കി പിടിച്ചു.

അച്ചുവേട്ടാ… എന്തിനാ.. എന്നെ കാണണം എന്ന് പറഞ്ഞത്.. ഏറെ നേരമായി മൗനമായി നിൽക്കുന്ന അച്ചുവിനെ നോക്കി മിത്ര ചോദിച്ചു. പറയാം.. എന്നുo കാണുമ്പോൾ ഉള്ള കടിച്ചു കീറാൻ വരുന്ന മുഖഭാവം ഇന്ന് ആ മുഖത്തു ഇല്ല. എന്തോ പ്രശ്നം അവനെ അലട്ടുന്നതായി തോന്നി. അച്ചുവേട്ടാ.. അവളുടെ വിളിയാണ് അച്ചുവിനെ സ്വബോധത്തിലേക്കു വന്നത്.. എന്താ അച്ചുവേട്ടാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..? നിള.. അവൻ പറഞ്ഞു. ഞാൻ പറഞ്ഞതാ.. വരാം എന്ന്. അവൾ ഒറ്റക്ക് എന്നെ കൂട്ടാതെ കോവിലകത്തേക്കു പോയിട്ടുണ്ട്. മിത്ര അവളെ നമ്മുക്ക് നഷ്ടമാവാൻ പോവാ എന്നൊരു തോന്നൽ. അച്ചുവേട്ടാ… ദേഷ്യത്തിൽ അവൾ ഉറക്കെ വിളിച്ചു. സത്യമാ.. ഞാൻ പറഞ്ഞതു. അച്ചുവേട്ടന് ഇതു എന്തുപറ്റി. നിള നമ്മളെ വിട്ട് എങ്ങോട്ട് പോവാനാ.. അവൾ പരിഭ്രമത്തോടെ ചോദിച്ചു.

പോവും.അവളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക്. അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു. മിത്ര ഒന്നും മനസിലാവാതെ.. അവനെ നോക്കി. മിത്ര അന്റെ കോളറിൽ പിടിച്ചു. പറയി അച്ചുവേട്ടാ.. എന്താ എന്റെ നിളക്ക്‌.. പറയാം.. അച്ചു അവളോട് എല്ലാം പറഞ്ഞു. അപ്പോ.. അപ്പോ.. എന്റെ നിള എന്നെ മറക്കോ..? കരഞ്ഞു കൊണ്ട് മിത്ര ചോദിച്ചു. ചിലപ്പോൾ.. അവന്റെ സ്വരം ഇടറി. മിത്ര അവന്റെ നെഞ്ചിലേക്കു വീണു പൊട്ടി കരഞ്ഞു. അവൻ അവളെ ചേർത്തു പിടിച്ചു. ആരും അറിയരുത് മിത്ര.. അവൾ പോലും.. തുടരും……