രചന – ദിവ്യ സാജൻ
ഞെട്ടി.അവൾ കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി……. പാറൂ മുറിവിട്ട് പുറത്തേക്ക് പോയതും…….മഹിക്ക് അവളോട് ദേഷ്യപ്പെട്ടതോർത്ത് വിഷമം തോന്നി…… കുട്ടി പിശാചിന് വിഷമമായിന്നാ…..തോന്നുന്നത്……വേണ്ടാരൂന്നു…..എന്തോ അവന്റെ പേര് കൂടി കേട്ടപ്പോൾ ….നിയന്ത്രണം വിട്ടുപോയി…….. പാറൂ കണ്ണൊക്കെ തുടച്ചു…..താഴെ പോയി ഇന്ന് ഒരുപാട് വൈകിയതുകൊണ്ട്…കുളം കാണാൻ മറ്റൊരു ദിവസം പോകാമെന്ന് ….അവരോട് പറഞ്ഞു അവരും അത് സമ്മതിച്ചു. അവളുടെ മനസ് അകെ ഇളകി മറിയുന്നുണ്ടായീരുന്നു…മഹി ഇതുപൊലെ ഉച്ചത്തിൽ തന്നോട് ദേഷ്യപ്പെടുമ്പേഴൊക്കെ ഒരു നെല്ലണ വിടാതെ തിരിച്ചു മറുപടി കൊടുത്തിട്ടേ ഉളളൂ……..പക്ഷെ ഇന്നെന്തോ..പെട്ടെന്ന് വിഷമം തോന്നി…………അത് കൊണ്ട് അവൾ കുറച്ച് സമയം ഒറ്റക്ക് പോയിരുന്നു . അന്നത്തെ ദിവസം പാറൂ മഹിയുടെ മുന്നിലേക്ക് പോയില്ല…..രാത്രി….ഒരുപാട് വൈകിയാണ് അവൾ റൂമിലേക്ക് പോയത്……..അപ്പോഴേക്കും മഹി ഉറങ്ങിക്കഴിഞ്ഞിരുന്നു…….
പിറ്റേന്ന് രാവിലെ ഫോൺ റിംഗ് ചെയ്യുന്ന ശമ്പ്ദം കേട്ടാണ് പാറൂ ഉണർന്നത്……നോക്കുമ്പോൾ അമ്മു വിളിക്കുന്നു..മഹിയെ നോക്കിയപ്പോൾ മഹി നല്ല ഉറക്കം അവൾ പതിയെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി…….കോൾ അറ്റന്റ് ചെയ്തു. എന്താടീ….പെണ്ണേ……ഈ….കൊച്ചു വെളുപ്പാൻ കാലത്ത്….മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലല്ലോ….. കൊച്ചു വെളുപ്പാങ്കാലോ…..എത്ര മണിയായന്നാ…..6 മണി….അപ്പോൾ 9മണിക്കാണോ മോൾടെ വീട്ടീലൊക്കെ നേരം പുലരണത്…..നിന്ന് കൊഞ്ചാതെ താഴേക്ക് വായോ….ഞങ്ങളൊക്കെ ഇവിടെ വെയ്റ്റിംഗ് ആണ്……. ടീ പെണ്ണേ ഞാനിപ്പോ എണീറ്റിട്ടേ ഉളളൂ ഒന്ന് ഫ്രഷ് ആയിട്ട് താഴേക്ക് വരാം….. അത് മതി ….ആ പിന്നെ പല്ലുതേക്കാൻ മറക്കല്ലേ……..ഞങ്ങളെങ്ങാനും തട്ടിപ്പോയാ…..പാവം ആമിയേച്ചീടെ കല്യാണം മുടങ്ങിപോവും…….😜😜😜. അയ്യാടാ നിന്നെ പോലെ വർഷത്തിലൊരീക്കലല്ല ഞാൻ എന്നും പല്ലു തേക്കും കേട്ടോടി കുരിപ്പേ…..ബാക്കി ഞാൻ അങ്ങോട്ട് വന്നിട്ട് തരാം ഇപ്പൊ നീ ഫോൺ വെയ്ക്ക്.പാറു ഫോൺ കട്ട് ചെയ്തിട്ട്… അകത്തു പോയി ഫ്രഷ് ആയി താഴേക്ക് പോയി….
താഴെ എല്ലാവരും ഉണ്ടായിരുന്നു…പാറൂ വിനെ കണ്ടതും അമ്മു അവളുടെ അടുത്തേക്ക് വന്നു. എന്തിനാ അമ്മൂ നീ വരാൻ പറഞ്ഞത്…… അതോ……. കൃഷ്ണമ്മാമേടെ വീട്ടീന്നാ ഇങ്ങട്ടേക്കുളള പാലു വാങ്ങാൻ പോണത്….രാവിലെ പാല് വാങ്ങാനായി പോയപ്പോ കുളത്തിനടുത്തായുളള വഴിക്കൂടാ പോയത്….ഇന്ന് നിറയെ നീലത്താമര പൂത്ത് കിടക്കാ എന്തൊരു ഭംഗിയാന്നോ കാണാൻ….നീ വരുന്നുണ്ടോ ……എന്നാ നമുക്കിപ്പോ തന്നെ പോവാം….. വൈകുവാണേൽ പൂക്കളൊക്കെ ആൾക്കാർ കൊണ്ട് പോകും…… ഞാൻ വരുന്നില്ല അമ്മു ……….മഹിയേട്ടൻ സമ്മതിക്കില്ല….. മഹിയേട്ടനോട് ഞങ്ങൾ പറഞ്ഞോളാം……നീ….വാ നമുക്കിപ്പോ തന്നെ ചോദിച്ചിട്ട് വരാം…… വേണ്ട അമ്മു……മഹിയേട്ടൻ ഉറങ്ങുവാ…. വെറുതെ വിളിച്ചു ശല്യപ്പെടുത്തണ്ട…. അങ്ങനെയാണെങ്കിൽ നമുക്ക് കുര്യമ്മാമനോട് പറഞ്ഞിട്ട് പോവാം….. വേണ്ട അമ്മു ഞാനില്ല നിങ്ങൾ പൊയ്ക്കോ……….. അമ്മു പാറുവിനെയും കൊണ്ടു കുര്യച്ചന്റെയം ജാനകിടെയും അടുത്തേക്ക് പോയി…..
കുര്യൻമാമേ ഞങ്ങൾ തെക്കേത്തിലുളള ആമ്പൽ കുളം കാണാൻ പൊയ്ക്കോട്ടെ….. ആ പൊയ്ക്കോ അതിനിപ്പോ എന്റെ അനുവാദം എന്തിനാ മക്കളെ ജാനു വിനോട് പറഞ്ഞിട്ട് പോയാ മതിയല്ലോ….. അതല്ല മാമേ ഇവള് പറയുവാ……മഹിയേട്ടൻ സമ്മതിക്കില്ലാന്ന്…….ഞാൻ പോയി മഹിയേട്ടനോട് പറയാന്ന് ആള് നല്ല ഉറക്കാ ….ഞങ്ങളെന്താ ചെയ്യാ….. മോളേ പാറൂ നീ പൊയ്ക്കോ അവനോട് ഞാൻ പറഞ്ഞോളാം…… വേണ്ട കുര്യപ്പച്ചാ മഹിയേട്ടന് ഇഷ്ടാവില്ല……എന്നെ വഴക്കു പറയും….. നിഷ്കളങ്കമായി പാറു പറയുന്നത് കേട്ട് കുര്യച്ചൻ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു……. അതോർത്ത് മോള് വിഷമിക്കേണ്ട ഞാൻ പറഞ്ഞില്ലേ …..അവനോട് പറഞ്ഞോളാം മോള് ധൈര്യമായി പോവാൻ നോക്ക്…. അതിനു മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി…… നിങ്ങളാരൊക്കെയാ മോളെ പോകുന്നത്….അവിടേക്ക് വന്ന ജാനകി ആമിയോടായി ചോദിച്ചു…. അമ്മുവും പാറുവും കണ്ണനും സിദ്ധുവേട്ടനും കൂടിയാ പോണത്…..(ആമി).
മോളേ അമ്മു തിരികെ വരുമ്പോ കൃഷ്ണേട്ടന്റെ വീട്ടിലേക്ക് ഇവളെയൊന്ന് കൊണ്ട് പോണേട്ടോ…… അത് വേണോ ജാനു മഹിക്കതിഷ്ടപ്പെടുകേലാ……(കുര്യച്ചൻ). അവനോട് ഞാൻ പറഞ്ഞോളാം….കൃഷ്ണേട്ടൻ കാർക്കശ്യം കാണിക്കാറുണ്ടെങ്കിലും…..സുമതിയേടത്തി പാവാ….എപ്പോഴും ന്നോട് മഹിയുടെയും പാറു ന്റെ യും കാര്യങ്ങൾ ചോദിക്കാറുണ്ട്……പാറൂനെ കാണണമെന്നും പറഞ്ഞിട്ടുണ്ട്. ……….കുളത്തിനടുത്ത് തന്നാ അവരുടെ വീടും അപ്പോ അത്രേടം വരെ ഒന്ന് പോയിട്ട് വായോ…..(ജാനകി ) അങ്ങനെ പാറുവും അമ്മുവും കണ്ണനും കൂടി കുളം കാണാൻ ഇറങ്ങി.സിദ്ധു അവർക്ക് വേണ്ടി വഴിക്ക് കാത്തു നിൽപ്പുണ്ടായിരുന്നു…..കുറച്ച് ദൂരം നടന്നപ്പോഴേയ്ക്കും കുളത്തിലെത്തി. അമ്മു പറഞ്ഞതുപോലെ അതി മനോഹരമായി നീലത്താമര കുളംനിറയെ വിരിഞ്ഞു നിൽപ്പുണ്ടായിരുന്നു…..നല്ല തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. ………..അമ്പലത്തിൽ നിന്നും വരുന്ന ദേവീ സ്തുതികൾ അവളുടെ മനസു നിറച്ചു…അടുത്തവിടെയോ താഴാമ്പൂ പൂത്തു നിൽപ്പുണ്ടായിരുന്നു…..കാറ്റിലുടെ ഒഴുകി വരുന്ന താഴമ്പൂവിന്റെ വാസന അവളുടെ ഹൃദയം തണുപ്പിച്ചു…….
ഈ സമയം അവൾ ഏറ്റവും ആഗ്രഹിച്ചത് തന്റെ പ്രാണന്റെ പാതിയായവൻ ചാരെ ഉണ്ടായിരുന്നെങ്കിൽ എന്നാണ്……… പാറൂ. …നിനക്കിവിടം ഇഷ്ടായോ…….സിദ്ധുവിന്റെ ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി…… ഒരുപാട്. …..നിങ്ങളൊക്കെ പറഞ്ഞപ്പോൾ ഇവിടം ഇത്രയും മനോഹരമായിക്കുമെന്ന് ഞാൻ കരുതിയില്ല……. ഇതുപോലെയുളള ഒരുപാട് സ്ഥലങ്ങൾ ഇനിയും ഉണ്ട്…കല്യാണത്തിരക്കൊക്കെ കഴിഞ്ഞിട്ട് നമുക്ക് പോയി കാണാട്ടോ…… അതിനു മറുപടിയായി അവളൊന്ന് നേർമയായ് പുഞ്ചിരിച്ചു. ….. ഈ സമയം കണ്ണനും അമ്മുവും സെൽഫി എടുത്ത് കൂട്ടുന്ന തിരക്കിലായിരുന്നു. …. കുറച്ച് സമയം അവിടെ ചിലവഴിച്ച ശേഷം അവർ സിദ്ധുവിന്റെ വീട്ടിലേക്ക് തിരിച്ചു. … കണ്ണൻ ഗേറ്റിനു പുറത്ത് നിന്നു….കൃഷ്ണനുമായുളള അന്നത്തെ ആ സംഭവത്തിനുശേഷം അവരാരും അവിടെ പോകാറീല്ലായിരുന്നു….. പാറൂവിന് സുമതിയെ സിദ്ധു പരിചയപ്പെടുത്തി കൊടുത്തു.
അതിനു ശേഷം പാറുവിനെയും അമ്മുവിനെയും സിദ്ധുവിന്റെ മുറി കാണിച്ചു കൊടുക്കാൻ കൊണ്ടു പോയി……. നല്ല അടുക്കും ചിട്ടയോടും കൂടിയുള്ള അത്യാവശ്യം വലിയ മുറി……ഷെൽഫിലായി നിറയെ പുസ്തകങ്ങൾ അടുക്കി വച്ചിരുന്നു. …ഇതിനിടയ്ക്കാണ് പാറുവിന്റെ കണ്ണുകൾ മേശപ്പുറത്തിരുന്ന ഒരു പെൺകുട്ടി യുടെ ഫോട്ടായിൽ ഉടക്കിയത്…. ആരാ സിദ്ധു വേട്ടാ ഇത്…..(പാറൂ ) ഇത് അഭിരാമി…. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി. ……..എന്റെ പ്രണയം…. മ്ഹ് ആള് കൊളളാലോ…..സുന്ദരിയാട്ടോ…. അതിനു മറുപടിയായി അവനൊന്ന് പുഞ്ചിരിച്ചു …. അധികം വൈകാതെ അവർ തറവാട്ടിലേക്ക് തിരിച്ചെത്തി. അവർ ഗേറ്റ് കടന്ന് വരുന്നത് മഹി മുകളിൽ നിന്ന് കാണുന്നുണ്ടായിരുന്നു. …..അവരോട് യാത്ര പറഞ്ഞ് തിരിച്ചു പോകുന്ന സിദ്ധുവിനെ കണ്ട് അവന്റെ മുഖം വലിഞ്ഞ് മുറുകി…… തുടരും. ……..

by