18/04/2026

അർപ്പിത : ഭാഗം 04

രചന – രുദ്രാ ലക്ഷ്മി

നിരഞ്ജൻ കണ്ണുകൾ ഇറുകെ ഒന്ന് അടച്ചു തുറന്നു. ശേഷം ദേവകിയമ്മക്ക് പുറകെ അകത്തേക്ക് നടന്നു. മോനെ ഇന്നിനി ഹോസ്പിറ്റലിൽ പോകണോ നിനക്ക്??? ദേവകിയമ്മ നിരഞ്ജന് ചായ കൊണ്ടുവന്നത്തിനൊപ്പം ചോദിച്ചു. വേണ്ടമ്മേ… ഇന്നുംകൂടി ലീവുണ്ട്.. പിന്നെ നാളെ സൺ‌ഡേ അല്ലെ… സൊ ഇനി തിങ്കളാഴ്ച റി ജോയിൻ ചെയ്താൽ മതി. അഹ്… അത് നന്നായി മോനെ… വീടുമാറലും മറ്റുമായി ഒത്തിരി അലഞ്ഞതല്ലേ.. നീ രണ്ടു ദിവസം റെസ്റ്റെടുക്കു… മോനെ കുറച്ചുനാൾ കൂടി അടുത്തുകിട്ടിയതിന്റെ ഒരു സന്തോഷമായിരുന്നു ദേവകിയമ്മയുടെ മനസ്സിൽ… അത് ആയമ്മയുടെ വാക്കുകളിലും കാണാം. അതൊന്നും പറയാൻപറ്റില്ലെന്റെ ദേവൂസേ…. എമർജൻസി എന്തേലും വന്നാൽ പോകേണ്ടിവരും… കഴിഞ്ഞ ദിവസത്തേതുപോലെ…. ആ നമുക്ക് നോക്കാം 😊.. എന്നാൽ ചായകുടിച്ചിട്ടു മോൻ പോയി ഫ്രഷ് ആയി വായോ.. അമ്മ ആഹാരം എടുത്തുവാക്കാം.. അതുംപറഞ്ഞു ദേവകിയമ്മ അടുക്കളയിലേക്ക് പോയി. ദേവകിയമ്മ പോയതിനു പിന്നാലെ നിരഞ്ജനും റൂമിലേക്കു പോയി.

നിരഞ്ജൻ റൂമിലേക്കു കയറി ഡോർ ക്ലോസ് ചെയ്തു. അവന്റെ മനസിലപ്പോളും അർപ്പിത യെ പറ്റിയുള്ള ചിന്തകളായിരുന്നു…അവൾ തനിക്കുള്ളതാണെന്നൊരു തോന്നൽ. ശേ… താനിതെന്താണ് ഇങ്ങിനെ ചിന്തിക്കുന്നെ…. ഇല്ല… പാടില്ല.. പക്ഷെ അവന്റെ മനസ് അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല….അപ്പോളാണ് ഇന്നലെ ദേവകിയമ്മ പറഞ്ഞ വാക്കുകൾ അവന്റെ മനസിലേക്ക് വന്നത്. “രാധയുടെ മകൾ “… അവന്റെ മനസ്സിൽ പലവിധ സംശയങ്ങളും വന്നു… നിരഞ്ജൻ അവന്റെ നെറ്റി കൈകൊണ്ടു ഒന്നുഴിഞ്ഞുകൊണ്ട് കട്ടിലിന്റെ ഹെഡ്രെസ്റ്റിലേക്ക് ചാരിയിരുന്നു. അവൾ രാധമ്മയുടെ മകൾ ആണെങ്കിൽ അന്ന് ആ ആക്‌സിഡന്റിൽ മരിച്ചത്???? അതല്ലേ അവളുടെ അമ്മ. അവന്റെ ഓർമ്മകൾ 7 വർഷം പുറകിലേക്ക് പോയി…. ഇന്റേൺഷിപ്പിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്ന സമയത്താണ് അർപ്പിതയെ ആദ്യമായി കണ്ടത്… പതിവുപോലെ ഒരുദിവസം രാത്രി കാഷ്വാലിറ്റി ഡ്യൂട്ടിക്കിടയിലാണ്..ആക്‌സിഡന്റ് പറ്റി ഒരു അച്ഛനെയും അമ്മയെയും മകളെയും ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്.

അവർ ആഞ്ചരിച്ചിരുന്ന കാറിലേക് ഒരു ടിപ്പർ ലോറി ഇടിച്ചുകയറി അപകടം നടന്നതാണെന്നാണ് അന്ന് അറിയാൻ കഴിഞ്ഞത്. അന്ന് ആ കേസ് അറ്റൻഡ് ചെയ്ത ഡോക്ടറിന്റെ കൂടെ താനും ഉണ്ടായിരുന്നു. കണ്ടുനിൽക്കാൻപോലും പറ്റുന്നതായിരുന്നില്ല അവരുടെ അവസ്ഥ… ഹോസ്പിറ്റലിലേക് എത്തിച്ചപ്പോൾ തന്നെ കാറിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചിരുന്നു.. അവർക്കായിരുന്നു കൂടുതൽ ഗുരുതരമായ പരിക്കുകൾ. എന്നാൽ ആ അച്ഛനും മോളും സാരമായ പരിക്കുകളോടെ രക്ഷപെട്ടു. അന്ന് ആ കുട്ടിക്ക് ബോധം വരാൻ 2 ദിവസം എടുത്തു.. വെറും 20 വയസ് പ്രായം മാത്രം വരുന്ന ഒരു കുട്ടി… നിഷ്കളങ്കമായ മുഖം… മുഖത്തു അങ്ങിങ്ങായി ആക്‌സിഡന്റ് പാടുകൾ തീർത്തിട്ടുണ്ടായിരുന്നു. എന്തോ ഒന്ന് എന്നെ അവളിലേക്കു ആകർഷിക്കുന്നുണ്ടായിരുന്നു… അവൾ കണ്ണ് തുറന്നു കാണാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു… എന്നും ഡോക്ടർ സാമുവല്നൊപ്പം അവളെക്കാന്നായി പോകുമായിരുന്നു…2 ദിവസത്തിന് ശേഷം ആ കുട്ടി കണ്ണുതുറന്നെന്നു I C U വിൽനിന്നും നഴ്‌സ് വിളിച്ചു പറഞ്ഞപ്പോൾ തന്നെ വല്ലാത്തൊരുതരം സന്തോഷം എന്നെ മൂടുന്നത് ഞാൻ അറിഞ്ഞതാണ്…ഡോക്ടർ സമൂവലിനെ വിളിച്ചറിയിച്ചശേഷം…. പാഞ്ഞേത്തുകയായിരുന്നു താൻ I C U ന് മുന്നിലേക്ക്‌…. ഒരുവേള കാലുകൾക്ക് വേഗത പോരെന്നു വരെ തനിക്കു തോന്നിയ നിമിഷം. എന്റെ പരിഭ്രാന്തിക്കണ്ടുകൊണ്ട് നഴ്‌സ്മാർ വരെ എന്നെ അന്തംവിട്ട് നോക്കുന്നുണ്ടായിരുന്നു…

അവളുടെ ബെഡിനരുകിലേക്ക് നടക്കും തോറും എന്റെ ഹൃദയം അതിന്റെ ഉച്ചസ്ഥായിയിൽ മിടിക്കുന്നുണ്ടായിരുന്നു.. ഒരുവേള തന്റെ ഹൃദയം പൊട്ടിപോകുമെന്നുവരെ തോന്നി…. പക്ഷെ അപ്പോളും അവൾ കണ്ണുകൾ പൂട്ടി ഒരു സുഖ നിദ്രയിലെന്നപ്പോൾ കിടക്കുകയായിരുന്നു… “ആളുണർന്നിട്ടുണ്ട്… കണ്ണടച്ച് കിടക്കുന്നതാണ് “എന്റെ മുഖത്തെ ഭാവവ്യത്യാസം കണ്ടെന്നോണം നഴ്സ് പറഞ്ഞു.. നഴ്സ് ഒന്ന് തട്ടി വിളിച്ചതും അവൾ കണ്ണുകൾ തുറന്നു….ആ ഒരു നിമിഷം എന്റെ ഹൃദയമിടിപ്പ് പോലും നിന്നുവോ എന്ന് ഞാൻ സംശയിച്ചുപോയി…. അത്രയും നേരം ഉച്ചത്തിൽ മിടിച്ച ഹൃദയം പോലും ആ കണ്ണുകളിൽ ഒരു നിമിഷം നിശ്ചലമായപോലെ…ആ വെള്ളാരംകണ്ണുകൾ അത്രമേൽ എന്നെ കീഴ്പ്പെടുത്തി.. അപ്പോഴേക്കും സാമൂവൽ ഡോക്ടറും അങ്ങോട്ടേക്കെത്തി….. അവൾ അവ്യക്തമായി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു… ദിവസങ്ങൾ പോകെ അവളുടെ ആരോഗ്യനിലയിൽ പുരോഗതികൾ ഉണ്ടായികൊണ്ടിരുന്നു… അവളുടെ അച്ഛനെ മുന്നേ തന്നെ വാർഡിലേക്ക് മാറ്റിയിരുന്നു…

പക്ഷെ അവളുടെ അമ്മയുടെ മരണം അപ്പോളും അവളെ അറിയിച്ചിരുന്നില്ല… അത് ഡോക്ടർ സാമൂവലിന്റെ തീരുമാനമായിരുന്നു കാരണം ആ ഒരു ആക്സിഡന്റ് തന്നെ അവൾക്കൊരു മെന്റൽ ഷോക്ക് ആയിരുന്നു… ആരോടും സംസാരിക്കാൻപോലും അവൾ താല്പര്യം കാണിക്കാത്ത നിലയിലായിരുന്നു. ഡെയിലി റൌണ്ട്സിനു ചെല്ലുന്ന സമയമൊക്കെ അവളെ കാണാൻ എനിക്ക് പറ്റിയിരുന്നു … പക്ഷെ പെട്ടെന്നാണ് നാട്ടിൽ നിന്നും അച്ഛന് സുഖമില്ല എന്ന് പറഞ്ഞു കാൾ വന്നത്. എമർജൻസി ആയിട്ടെനിക്ക് നാട്ടിൽ വരേണ്ടി വന്നു. അച്ഛന് ചെറിയൊരു നെഞ്ചുവേദനയായിരുന്നു…2 ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടിവന്നു…കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് പിന്നെ ഞാൻ മെഡിക്കൽ കോളേജിൽ എത്തിയത്… പക്ഷെ അവളെ തിരക്കി ചെന്ന എനിക്ക് നിരാശയാണ് ഉണ്ടായതു…. അവളെ വാർഡിലേക് മാറ്റിയ ദിവസംതന്നെ അവരുടെ ബന്ധുക്കളൊക്കെ വന്നു ഏതോ സ്വകാര്യ ഹോസ്പിറ്റലിലേക് മാറ്റിയെന്നാണ് അറിയാൻകഴിഞ്ഞത്. രെജിസ്റ്ററിൽനിന്നും കിട്ടിയ പേര് മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളു “അർപ്പിത”. ആ നാളുകളിലൊക്കെ എന്റെ ചിന്തകളിൽ നിറഞ്ഞുനിന്നവൾ… പോകെ പോകെ മനഃപൂർവമായി അല്ലെങ്കിൽപോലും മറവിയുടെ കാണാകായങ്ങളിലേക്ക് ഊളിയിട്ടു പോയവൾ…. എന്നാൽപോലും പലരാത്രികളിലും ആ കണ്ണുകൾ എന്റെ ഉറക്കംകെടുത്തിയിരുന്നു….

പിന്നെ സ്വയം ഇനിയൊരിക്കലും അവളെക്കാണാൻ കഴിയില്ല എന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു …..ദിവസങ്ങൾ ഒന്നിന് വേണ്ടിയും കാത്തുനിൽക്കാതെ പോയ്മറഞ്ഞുകൊണ്ടിരുന്നു.. പക്ഷെ 3 വർഷങ്ങൾക്കു ശേഷം ഞാനവളെ വീണ്ടും കണ്ടു.അന്നുപക്ഷെ എന്റെ മുന്നിൽവന്ന അർപ്പിതക് പഴയ രൂപമായിരുന്നില്ല….ആ കണ്ണുകളിൽ അന്നെനിക്ക് കാണാൻകഴിഞ്ഞത് തികഞ്ഞ നിർവികരത മാത്രമായിരുന്നു.. നിറ വയറുമായി പ്രാണൻ പിടയുന്ന വേദനയിൽ പോലും ഒരു തുള്ളി മിഴിനീര്പോലും പൊഴിക്കാതെ കിടന്നവൾ… അതെ…. ഇപ്പോൽപോലും ആ ഓർമ എന്നെ വീർപ്പുമുട്ടിക്കുന്നപോലെ… അന്ന് താൻ Obstetrics and gynaecology യിൽ M D കഴിഞ്ഞ് പാലക്കാട് തന്നെയുള്ള CSI medical missionil പ്രാക്ടീസിന് കയറിയ സമയമായിരുന്നു… വളരെ അപ്പ്രതീക്ഷിതമായിട്ടായിരുന്നു ഒരു ദിവസം രാത്രി ലേബർ റൂമിൽ നിന്നും വിളിച് ഒരു പേഷ്യന്റിനെ ഡെലിവെക്കായി കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞെത്.അന്നൊരു ഞായറാഴ്ച ആയതിനാൽ തന്നെ സീനിയർ ഡോക്ടർമാർ ആരുംതന്നെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല… ഓൺകാൾ ഡോക്ടറിനെ വിവരമറിയിച്ചശേഷം.. ഞാൻ ലേബർ റൂമിലേക്ക് പോയി…ഞാൻ ചെന്നപ്പോളേക്കും ലേബർ റൂമിനു വെളിയിലായി ഒരു പ്രായംചെന്ന അമ്മ ഇരിപ്പുണ്ടായിരുന്നു…

അവരെ നോക്കിയൊന്നു ചിരിച്ചുകൊണ്ടാണ് അന്ന് താൻ അകത്തേക്ക് കയറിയത്… പക്ഷെ അന്ന് അത് രാധമ്മ ആയിരുന്നോ???? മുഖം ഓർമയിലേക് വരുന്നില്ല..ഞാൻ ഉള്ളിലേക്ക് ചെന്നപ്പോളേക്കും മറ്റു പ്രോസീജുഴ്‌സ് എല്ലാം കഴിഞ്ഞ് പേഷ്യൻറ്റിനെ ഡെലിവറി റൂമിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു… ഞാനും നഴ്സിനോടൊപ്പം ഡെലിവറി റൂമിലേക്ക് കയറി… താനും അന്ന് വല്ലാത്തൊരു മാനസിക സംഘർഷത്തിലായിരുന്നു… സീനിയർ ഡോക്ടർ മാരുടെ കൂടെ ഡെലിവറി അറ്റൻഡ് ചെയ്തിട്ടുണ്ടെന്നെല്ലാതെ ഒറ്റക്കൊരു കേസ് താനിതുവരെ അറ്റൻഡ് ചെയ്തിട്ടില്ലായിരുന്നു. അതിന്റെ ഒരു ടെൻഷനോട് കൂടിയാണ് ഞാനും ചെന്നിരുന്നത്… പിന്നെ dr. ശാരദദേവി അരമണിക്കൂറിനകം എത്തുമെന്നൊരു ആശ്വാസം ഉണ്ടായിരുന്നു. ഉള്ളിലെ സങ്കർഷം ഒരു പുഞ്ചിരിയാലേ മറച്ചുകൊണ്ട് ഞാൻ ബെഡിന് അടുക്കലേക്ക് ചെന്നു…. എന്നാൽ ബെഡിൽ കിടക്കുന്ന ആളിന്റെ മുഖത്തേക്ക് നോക്കിയതും എന്റെ കാലുകൾ നിശ്ചലമായി…. ഒരു നിമിഷം സന്തോഷമാണോ… അതോ ആ അവസ്ഥയിൽ അവളെ കണ്ട അമ്പരപ്പാണോ എന്നിൽ നിറഞ്ഞതെന്നു എനിക്കുതന്നെ വേർത്തിരിച്ചറിയാൻ കഴിഞ്ഞില്ല… എന്റെ മനസ് കൂടുതൽ കലുഷിതമായികൊണ്ടിരുന്നു. എന്നാൽ വൈകാരികമായ എല്ലാ ചിന്തകളെയും മാറ്റിവച്ചുകൊണ്ട് ഒരു ഡോക്ടർ എന്നരീതിയിൽ ചിന്തിച്ചു പ്രവർത്തിക്കാൻ ഉള്ള സമയമാണെന്ന ബോധം എന്റെ മനസ്സിൽ ഉണർന്നു.

“വൈറ്റൽസ് എല്ലാം നോർമൽ ആണ് സർ… പെയിൻ തുടങ്ങിയിട്ട് 5 മണിക്കൂറോളംമെങ്കിലും ആയിക്കാനും സർ.. പക്ഷെ ഇപ്പോളാണ് ഇവർ ഹോസ്പിറ്റലിലേക്ക് വന്നത്.. വന്നപ്പോൾ മുതൽ വാട്ടർ ബ്രേകേജ്ഉം ഉണ്ട് “. അടുത്ത് നിന്ന സിസ്റ്ററിന്റെ വാക്കുകളിൽ എന്നിൽ ഒരുവേള അശ്ചര്യം തോന്നി…. ഞാൻ വേഗം തന്നെ മുന്നോട്ടു വന്നു അവളെ ഒന്ന് പരിശോധിച്ചു… ഒപ്പം തന്നെ പെൽവിക് എക്സമിൻ ചെയ്യാനുള്ള കാര്യങ്ങളുമായി സിസ്റ്ററും വന്നു.. പരിശോധനക്കിടയിലും അവളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… വേദനയുടെ ആധിക്യത്തിൽ അവളുടെ കഴുത്തിലെ ഞരമ്പുകൾ വരെ തെളിഞ്ഞു വരുന്നുണ്ടായിരുന്നു… എന്നിട്ടു പോലും അവളിൽനിന്നും ഒരു കരച്ചിൽ ചീള് പോലും പുറത്തേക്ക് വന്നില്ല… കൈകലുകൾ രണ്ടും കുത്തിപ്പിടിക്കുന്നതല്ലാതെ അവളിൽ വേറൊരു ചലനവും ഇല്ല… ഡെലിവറി ടൈമിൽ ചിലരൊക്കെ ലാസ്റ്റ് മിനുട്ട് വരെ സഹിക്കുമെന്ന് പല ഡോക്ടർ മാരും പറഞ്ഞുകെട്ടിട്ടുണ്ടെന്നല്ലാതെ എനിക്കതൊരു ആദ്യത്തെ അനുഭവമായിരുന്നു…. ഞാൻ അവളെ നോക്കിയ ശേഷം നഴ്സിനെ ഒന്ന് കണ്ണ് കാണിച്ചു… അത് മനസിലായപോലെ അവർ അവളുടെ അടുക്കലേക്കു ചെന്നു തലയിൽ തഴുകികൊണ്ട് പറഞ്ഞു “കരയണമെങ്കിൽ കരഞ്ഞോളൂ കേട്ടോ… ഇനിങ്ങിനെ കടിച്ചു പിടിക്കേണ്ട കേട്ടോ…. ആരും കുട്ടിയെ വഴക്ക് പറയില്ല… ഇങ്ങിനെ കടിച്ചുപിടിച്ചാൽ പിന്നെ പുഷ്‌ചെയ്യാനുള്ള ആരോഗ്യമൊന്നും കാണില്ലകെട്ടോ…” അപ്പോളും ഒരു പുഞ്ചിരിയോടെ “എനിക്ക് വേദനിക്കുന്നില്ല സിസ്റ്ററെ” എന്നാണവൾ പറഞ്ഞത്. (തുടരും )