11/05/2026

അർപ്പിത : ഭാഗം 21

രചന – രുദ്രാ ലക്ഷ്മി

പിന്നെ നിരഞ്ജൻ… താൻ ഒരു കമ്പ്ലൈന്റ്റ് എത്രയുംവേഗം അപ്പുമോളെകൊണ്ട് കൊടുപ്പിക്കണം… ചീറ്റിംഗ് കേസ്… കമ്പനി വക്കീൽ എന്ന നിലക് ഞാൻ നേരിട്ട് കോർട്ടിൽ അപ്രോയ്ച് ചെയ്യാം… അതും കാര്യങ്ങൾ വേഗത്തിലാക്കും… ദേ പേപ്പേഴ്സ് എല്ലാം ഞാൻ ശെരിയാക്കിയിട്ടുണ്ട് മോൾടെ ഒപ്പുകൂടി മതി.

നിരഞ്ജൻ നന്ദി സൂചകമായി ഒന്ന് ചിരിച്ചു.. പിന്നെ ആ ഡോക്ക്യൂമെന്റസ് എല്ലാം വാങ്ങി ഒന്ന് മറിച് നോക്കി….

താൻ ഒന്നുകൊണ്ടും പേടിക്കണ്ടെടോ… നിരഞ്ജന്റെ തോളിൽ ആശ്വാസ സൂചകമായി വക്കീൽ ഒന്ന് തട്ടി… പിന്നെ ഇനി ഫോർമാലിറ്റീസ് ഒക്കെ വേഗത്തിൽ ആക്കിയാൽ നമുക്ക് അവനെ കുടുക്കാൻ എളുപ്പമാകും…
അതല്ല ഇനിയും വയ്ക്കുകയാണെങ്കിൽ…. നിങ്ങൾ പറഞ്ഞതൊക്കെ വെച്ചു നോക്കുമ്പോൾ ചിലപ്പോൾ അവൻ അപ്പുമോൾക്കോ അല്ലെങ്കിൽ കുഞ്ഞിനോ നേരെ എന്തേലും പ്രവർത്തിച്ചാൽ…. അത് കാര്യങ്ങൾ കൂടുതൽ കംപ്ലിക്കേറ്റഡ് ആകും…ശാന്തമായ സ്വരത്തിലാണ് വക്കീൽ അത് പറഞ്ഞതെങ്കിലും.. അതിലെ ഗൗരവം നിരഞ്ജനും ശ്രീഹരിക്കും ഒരുപോലെ മനസിലായിരുന്നു…

അതെ… സർ പറഞ്ഞത് വളരെ ശെരിയാണ്..ഇന്നൊരു ദിവസം കൂടിയാണ് അവൻ അർപ്പിതക് കൊടുത്തിരിക്കുന്നത്… എത്രയും വേഗം എന്തേലും ചെയ്തില്ലേൽ… പിന്നെ ചിലപ്പോൾ കാര്യങ്ങൾ കയ്യിൽ നിന്നില്ല എന്നുവരും.. നിരഞ്ജൻ കൂട്ടി ചേർത്തു.. ആ വാക്കുകളിൽ അപ്പോളും ആശങ്ക നിറഞ്ഞു നിന്നിരുന്നു..
അവൻ പറഞ്ഞത് ശെരിയെന്നോണം കൈവിരൽകൊണ്ട് താടി ഉഴിഞ്ഞുകൊണ്ട് വക്കീലും തലയാട്ടി

ഏയ്… ഇല്ല നിരഞ്ജൻ.. നീ ടെൻഷൻ ആവണ്ട… നാളെ അവന് ഒന്നും ചെയ്യില്ല… തലക്ക്ലം അവനെ പൂട്ടാനുള്ള ഒരു വഴി എന്റെ കയ്യിലുണ്ട്… അതുകൊണ്ട് തല്ക്കാലം അവനെ കുറച്ച് ദിവസത്തേക്കു ബ്ലോക്ക്‌ ചെയ്യാൻ എനിക്ക് പറ്റും… ബട്ട് ആ സമയത്തിനുള്ളിൽ തന്നെ നീ അർപ്പിതയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കികണം… പിന്നെ മേനോൻ അങ്കൾ ന്റെ മരണം ഉൾപ്പടെ അവർക്കു അന്നുണ്ടായ ആക്‌സിഡന്റ് കേസ് വരെ പുണരാന്വേഷിപ്പിക്കാൻ വേണ്ടുന്നതൊക്കെ ചെയ്യണം… പിന്നെ അങ്കിൾ ന്റെ മരണത്തിൽ അർപ്പിത സാക്ഷി ആയതിനാൽ അവനെ വേഗം പൂട്ടാൻ പറ്റും… ബട്ട് അവിടെയും അവളുടെ മെഡിക്കൽ ഹിസ്റ്ററി വെച്ചു വേണമെങ്കിൽ അവന് സുഗമായി ഊരി പോകാം.. സൊ കമ്പനി യിൽ നടത്തിയ ചീറ്റിംഗ് അതുവേണം ആദ്യം അവനെതിരെ ഫയൽ ചെയ്യാൻ.

യെസ്…യു ആർ റൈറ്റ് Mr.ശ്രീഹരി.
ആദ്യം കമ്പനിയിൽ നടത്തിവന്ന തിരുമറികൾക് വേണം അവനെ അകത്താക്കാൻ… പിന്നെ മേനോൻ സർ ന്റെ മരണം ഉൾപ്പെടുത്തിയാൽ ചിലപ്പോൾ അപ്പുമോൾക് സംഭവിച്ചതുവരെ ചർച്ചയക്കപ്പെട്ടേക്കാം… അത് വേണോ നിരഞ്ജ…. നിങ്ങൾക്ക് തീരുമാനിക്കാം.. ഞാൻ ഒരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളു… പിന്നെ എന്തൊക്കെ ആയാലും കിരൺ അവൻ ഇനി കുറേനാൾ അകത്തുകിടക്കാനുള്ള വകുപ്പൊക്കെ അല്ലാതെ തന്നെ ഉണ്ട്.

വേണ്ട സർ… അർപ്പിത.. അയാളെ ഒന്നിലും ഇനി വലിച്ചിടണ്ട… അത് ശേരിയാകില്ല അവൻ ആസ്വസ്ഥതയോടെ പറഞ്ഞു.

മ്മ്മ്…. ഓക്കേ എങ്കിൽ നിങ്ങൾ മുന്നോട്ടുള്ള കാര്യങ്ങൾ നോക്കു…
നമുക്ക് പിന്നെക്കാണാം… അല്പം തിരക്കുണ്ട്

ഓക്കേ… ആയിക്കോട്ടെ സർ… വളരെ നന്ദിയുണ്ട്.. നിരഞ്ജൻ അദ്ദേഹത്തിന്റെ കൈകവർന്നുകൊണ്ട് പറഞ്ഞു.

അതിന്റെ ഒന്നും ആവശ്യമില്ലടോ… കാരണം മേനോൻ സർ എനിക്കെന്നും പ്രിയപെട്ടവനാണ്… പിന്നെ എന്നെങ്കിലും അപ്പുമോൾ ഇതൊക്കെ തേടിവരുമെന്ന ഞാൻ കരുതിയിരുന്നത്… പക്ഷെ മോൾടെ അവസ്ഥയും… പിന്നെ ഉള്ള അതിജീവനവുമൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു… അതിനിടയിൽ ഇനിയും ആ കുട്ടിയെ തളർത്തണ്ട എന്നുകരുതിയ ഞാൻ ഇതുമായൊന്നും മുന്നോട്ട് പോകാതിരുന്നത്… പക്ഷെ കമ്പനി വിൽക്കാൻ ശ്രമം തുടങ്ങിയപ്പോൾ ഇനി പ്രതികരിക്കാതിരുന്നിട്ടു കാര്യമില്ലന്ന് കണ്ടാണ് ഞാനും ഇറങ്ങിതിരിച്ചത്… നിങ്ങൾ ഇതിൽ ഇടപെട്ടില്ലായിരുന്നെങ്കിലും.. ഞാൻ ഇത്‌ കോർട്ടിൽ ഹർജി ആയി വച്ചേനെ…

മ്മ്മ്… എല്ലാം കലങ്ങിതെളിയുമെടോ.. താൻ അപ്പുമോളോട് എല്ലാം പറഞ്ഞു മനസിലാക്കു…

പറഞ്ഞാശേഷം നിരഞ്ജന്റെ തോളിൽ ഒന്ന് തട്ടി.. പിന്നെ ശ്രീഹരിയെയും നോക്കി പോകുവാണെന്ന മട്ടിൽ ഒന്ന് തല തലചലിപ്പിച്ചു.. പിന്നെ തിരിഞ്ഞു നടന്നു

അദ്ദേഹത്തിന്റെ കാർ അകന്നു പോകുന്നതും നോക്കി നിരഞ്ജനും ശ്രീഹരിയും അവിടത്തന്നെ നിന്നു.

ടാ… എന്നാൽ സമയം കളയണ്ട നീ വേഗം വീട്ടിലേക് ചെല്ല്… തെല്ലൊരു നേരത്തെ നിശബ്ദദ്ധക്ക് ശേഷം ശ്രീഹരി നിരഞ്ജനോട് പറഞ്ഞു.

മ്മ്…മറുപടിയായി ഒന്ന് മൂളി നിരഞ്ജൻ… പിന്നെ എന്തോ ഓർത്തെന്നപോലെ ശ്രീഹരിക്ക് നേരെ തിരിഞ്ഞു.. നിരഞ്ജന്റെ മുഖത്തുന്നു തന്നെ അവനെന്തോ സംശയം ഉള്ളതായി ശ്രീക്കു തോന്നി..

എന്താടാ??

മ്മ്… നീ എന്താ നേരത്തെ അങ്ങിനെ പറഞ്ഞത്???

എങ്ങിനെ?? ശ്രീഹരി മനസിലായില്ലെന്നോണം പുരികം ചുളിച്ചു.

കിരണിനെ പൂട്ടാൻ നിന്റെ കയ്യിൽ തെളിവുണ്ടെന്നു??? അതെന്താ ??

മറുപടിയായി ശ്രീഹരിയുടെ ചുണ്ടിൽ ഒരു ഗൂഢമന്തസ്മിതം നിറഞ്ഞു…

എന്താടാ…. നീ എന്താന്ന് എന്നോട് പറ… നിരഞ്ജൻ ആകെ ആസ്വസ്ഥനായി

നീയിങ്ങനെ ആസ്വസ്ഥനക്കണ്ട…. അത് അവന് വേറെ കുറച്ച് പരിപാടികളൊക്കെ ഉണ്ട്… അവന്റെ പുറകെ കുറച്ച് ദിവസം നടന്നപ്പോൾ മനസിലായതാ… പിന്നെ നന്നായി തന്നോന്നു നിരീക്ഷിച്ചു… കുറച്ച് തെളിവുകളും കിട്ടി… ഇന്നുതന്നെ അവനെപ്പൊക്കി അകത്തിടും ഞാൻ… അപ്പോളേക്കും ബാക്കി പരാതികളൊക്കെ ഒക്കെ വരിവരിയായി നീ എത്തിക്കണം കേട്ടോ…. നമുക്ക് പൂട്ടഡോ അവനെ.. ശ്രീഹരി ഒരു കണ്ണിറുക്കി കുസൃതി ചിരിയോടെ പറഞ്ഞു.

എടാ നീ ഇപ്പോളും കാര്യം പറഞ്ഞില്ല… നിരഞ്ജന്റെ സ്വരത്തിൽ അമർഷം നന്നേ വ്യക്തമായിരുന്നു.

ഓഹ്… ചൂടാവതെന്റെ ഡോക്ടറെ…
അവന് ചെറിയൊരു സൈഡ് ബിസിനസ്‌… വെറുന്നുമല്ല… മറ്റവൻ…
നിരഞ്ജൻ മനസിലാവാത്തപോലെ പുരികം ഒന്ന് ചുളിച്ചു…. ഓഹ്… എടാ മയക്കുമരുന്ന്….

എഹ്???

അതേടാ… പിന്നിൽ കുറെയെണ്ണം ഉണ്ടായിരുന്നു.. അവന്മാരൊക്കെ ഇപ്പോൾ ലോക്കപ്പില… പിന്നെ കഞ്ചാവ് വേട്ടയുടെ ഭാഗമായുള്ള അന്വേഷണം കിരണിലാണ് ചെന്നു നിന്നത്… പിന്നെ എനിക്കവനെ നിരീക്ഷിക്കാനും എളുപ്പമായിരുന്നു…. ഡിപ്പാർട്മെന്റിന്റ സഹായത്തോടെ തന്നെ…

അഹ്… അതൊക്കെ പോട്ടെ… നീ പോയി നിന്റെ കെട്ടിയോളോട് എല്ലാം പറയടാ…ഇവിടെ നിന്ന് സമയം കളയാതെ…

നിരഞ്ജന്റെ ചുണ്ടിലും ആശ്വാസത്തിന്റെ ഒരു ചിരി വിരിഞ്ഞു…
പിന്നെ ശ്രീഹരിയോട് യാത്രപറഞ് പിരിഞ്ഞു

**********************************************

ദേവകിയമ്മയും രാധമ്മായുംകൂടി ഓരോന്ന് പറഞ്ഞിരിക്കുന്നതിനിടയിലാണ് നിരഞ്ജൻ കയറി വന്നത്.. അവൻ രണ്ടുപേരെയും ഒന്ന് നോക്കി ചിരിച്ചു

എന്തേ കണ്ണാ നേരത്തെ വന്നത്??

ഞാൻ ഹോസ്പിറ്റലിൽ പോയതല്ലമേ… ഹരിയെ ഒന്ന് കാണാനായി പോയതാ…2 ദിവസത്തേക് ലീവ് ആണ്.

ആണോ…. മ്മ്

അമ്മേ അയാളും മോനും എവിടെ??

മോൾ മുകളിലുണ്ട്… തലവേദന എന്നുപറഞ്ഞു കിടപ്പാ… പിന്നെ ഋഷിമോൻ ഇത്രോം നേരം ഇവിടിരുന്നു കളിക്കുവാരുന്നു.. ഇപ്പൊ മുകളിലേക്കു പോയിട്ടുണ്ട്

മ്മ്…. അവൻ ഒന്ന് മൂളിക്കൊണ്ട് തിരിഞ്ഞു നടന്നു

കണ്ണാ ചായ വേണോ നിനക്ക്???

വേണ്ടമ്മേ… ഞാനൊന്നു അയാളെ കണ്ടിട്ടു വരട്ടെ

**********************************************

നിരഞ്ജൻ റൂമിലേക്കു ചെന്നപ്പോൾ കാണുന്നത്.. എന്തോ ആലോചിച്ചെന്നപോലെ റൂമിൽ തലങ്ങും വിലങ്ങും നടക്കുന്ന അർപ്പിതയെ ആണ്..

ഋഷിക്കുട്ടൻ ബെഡിൽ ഇരുന്നു കളർ ചെയ്യുന്നുണ്ട്..

അവൻ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് അകത്തേക്ക് കയറി.. അവനെക്കണ്ടതും ഋഷിക്കുട്ടൻ അച്ചേ എന്ന് വിളിച്ചുകൊണ്ടു ഓടി വന്ന് ചുറ്റിപ്പിടിച്ചു… അവന്റെ ആ പ്രവർത്തിയിലാണ് നിരഞ്ജൻ റൂമിൽ വന്നത് അർപ്പിത അറിയുന്നത് പോലും…

അവൾ ഞെട്ടി നിരഞ്ജനെ നോക്കി… പൊടുന്നനെ ആ കണ്ണുകളിൽ ആശ്വാസം നിഴലിക്കുന്നത് നിരഞ്ജൻ കണ്ടു…. പരസ്പരം കൊരുത്ത കണ്ണുകൾ രണ്ടാളും പിൻവലിക്കൻ തയ്യാറായില്ല…

അച്ചേ നോക്ക്… ഇതൊക്കെ ഞാൻ കളർ ചെയ്തതാ…

ആണോ… കൊള്ളാല്ലോ ഗുഡ് ബോയ് ആണല്ലോ..
നമുക്കെ ഇതൊക്കെ മുത്തശ്ശിമാരെ കാണിക്കണ്ടേ…

മ്മ്മ്… വേണം…ഋഷിക്കുട്ടൻ ഉത്സാഹത്തോടെ പറഞ്ഞു..

ആണോ.. എന്നാൽ വേം പോയി കാണിച്ചേ..

അർപ്പിത ഇതൊക്കെ നോക്കി നിൽപ്പാണ്.. അവനെന്തോ തന്നോട് പറയാനുണ്ട് എന്ന് അവൾക് മനസിലായി… അതായിരിക്കണം മോനെ താഴേക്ക് വിടുന്നത്… ഒരുവേള വീണ്ടും ആസ്വസ്ഥമായിതുടങ്ങി ആ മനസ്.

അച്ചേ…. ഡോറിന്റെ അടുത്തുചെന്നിട്ടൊന്നുകൂടി വിളിച്ചു..

എന്താ പൊന്നൂട്ടാ….

കുറച്ച് കാർട്ടൂൺ കണ്ടോട്ടെ പൊന്നൂട്ടൻ… ഋഷിക്കുട്ടൻ കൊഞ്ചി

അയ്യടാ… സോപ്പിങ് കണ്ടോ കള്ളന്റെ.. പറഞ്ഞുകൊണ്ട് നിരഞ്ജൻ ഉറക്കെ ചിരിച്ചു..

പ്ലീസ്… ആ കുഞ്ഞി ചുണ്ടുകൾ പുറത്തേക്കുന്തി….. അതുകണ്ട് അവന് മുന്നിലായി വന്നു മുട്ടുകുത്തിയിരുന്നു നിരഞ്ജൻ

അച്ചോടാ… സങ്കടയോ… അച്ചടെ പൊന്നൂട്ടൻ കണ്ടോളുട്ടോ… പക്ഷെ രാധമ്മ തരുന്ന ഭക്ഷണം കൂടി കഴിക്കണം.. ന്താ പറ്റുവോ???

കഴിക്കാം… നിരെ കഴിക്കാം… നിരഞ്ജന്റെ കവിളിൽ മുത്തം കൊടുത്തുകൊണ്ട് താഴെക്കോടി..

ഏയ് പൊന്നൂട്ടാ സൂക്ഷിച് പോവുട്ടോ… നിരഞ്ജൻ ശാസനയോടെ വിളിച്ചു പറഞ്ഞു…. പിന്നെ ഋഷിക്കുട്ടൻ പോയവഴിയേ നോക്കി ഒന്ന് ചിരിച്ചു… ശേഷം റൂമിലേക്ക്‌ തിരിഞ്ഞ് വാതിൽ ലോക്കിട്ടു..

അർപ്പിത അപ്പോളും ബെഡിൽ ചാരി അവനെത്തന്നെ നോക്കി നിൽപ്പാണ്…. അവൻ വാതിലടച്ചതും അവൾ കാറ്റുപോലെ പാഞ്ഞു ചെന്ന് അവനെ ചുറ്റിപ്പിടിച്ചു..
നടന്നതെന്താണെന്നു മനസിലാക്കാൻ നിരഞ്ജന് ഒരുനിമിഷം വേണ്ടിവന്നു… പിന്നെ ഒരു ചിരിയോടെ അവളെ തിരികെ ചുറ്റിപ്പിടിച്ചു… നെറ്റിയിൽ ചുണ്ട് ചേർത്തു..

എന്താടോ…. എന്താ തനിപ്പോളും പേടിച്ചിരിപ്പാണോ???

പോകണ്ടാന്നു പറഞ്ഞതല്ലേ ഡോക്ടറെ ഞാൻ 😒😒…

ഞാൻ…. ഞാനെത്ര പേടിച്ചുന്നറിയുന്നോ…

ആഹാ… തനിക്കങ്ങിനെ പറയാം… ഈ നിരഞ്ജനെ നെകാത്തു എത്ര ഗർഭിണികളാ അവിടെ ഉള്ളതെന്നറിയുന്നോ??? അവളെ ഒന്ന് കളിപ്പിക്കാനായി പറഞ്ഞു..

അതുകേട്ടതും കണ്ണും ചുണ്ടും കൂർപ്പിച്ചൊരുനോട്ടം നിരഞ്ജന് തിരികെ കിട്ടി…

എന്താടോ…എന്റെ ഭാര്യക്ക് ചെറുതായി കുശുമ്പ് വരുന്നുണ്ടോ… പൊട്ടിവന്ന ചിരി കടിച്ചുപിടിച്ചുകൊണ്ട് അവൻ ചോദിച്ചു…

ഓഹ്… പിന്നെ… അർപ്പിത ചുണ്ടുകൊട്ടി

അല്ല അഥവാ വന്നാലും നമുക്ക് പരിഹരിക്കാം കേട്ടോ…. ഒരുകണ്ണിറുക്കി അവളുടെ തോളിലൂടെ കയ്യിട്ടുകൊണ്ടവൻ പറഞ്ഞു…

അർപ്പിത മനസിലാവാത്ത പോലെ അവനെത്തന്നെ നോക്കി നിന്നു..

ഒന്നുല്ലടോ… അതുവിട്

പിന്നെ താനിങ് വന്നേ… ഇവിടിരിക്കു… നിരഞ്ജൻ ബെഡിൽ ഇരുന്നശേഷം അവളെ അവനടുത്തായി പിടിച്ചിരുത്തി…ശേഷം അവളുടെ വലതുകയ്യെടുത്തു അവന്റെ ഇരുകൈകൾക്കും ഉള്ളിലായി പൊതിഞ്ഞു പിടിച്ചു.

എടൊ ഞാനിന്നു പോയത് ഹോസ്പിറ്റലിലേക്കല്ല

പിന്നെ???

ശ്രീഹരിയെ കാണാനാ

മ്മ്മ്മ്…..

ശ്രീഹരി മാത്രമല്ലായിരുന്നു… അവിടെ…

നിരഞ്ജൻ വക്കീലിനെക്കണ്ടതും പറഞ്ഞതുമായ കാര്യങ്ങളൊക്കെ അവളോട്‌ പറഞ്ഞു… എല്ലാം ഒരുത്തരം മരവിപ്പോടെ മാത്രമേ അവൾക് കെട്ടിരിക്കാൻ കഴിഞ്ഞുള്ളു…
എല്ലാം പറഞ്ഞിട്ടും അവളുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.

എടൊ….

മ്മ്മ്മ്

എന്താടോ താനൊന്നും പറയാതെ…. എന്നോ കൈവിട്ടു പോയെന്ന് താൻ കരുതിയിരുന്നതൊക്കെ ഇപ്പോളും തനിക്കുതന്നെ ഉള്ളതാണെന്നറിഞ്ഞില്ലേ… എന്നിട്ടും എന്താടോ തനിക്കൊരു സന്തോഷവും ഇല്ലേ???
അതിലുപരി കിരൺ… അവന്റെ ശല്യവും തീരാൻപോകുവല്ലേ…

അർപ്പിത നിർവികരമായി ഒരു നോട്ടം അവന് സമ്മാനിച്ചു… ചുണ്ടിൽ ആത്മനിന്ദ നിറഞ്ഞൊരു ചിരിയും.

എന്തിനാ ഡോക്ടറെ എനിക്കതൊക്കെ????
എന്റെ അമ്മയും അച്ഛനും… പറയാനാകാതെ അവൾ വിങ്ങി…

എടോ… തനിങ്ങനെ വിഷമിക്കാതെ… തന്റെ അച്ഛന്റെ ചോരനീരാക്കിയുള്ള അധ്വാനത്തിന്റെ ഫലമാണത്…. കുറേക്കാലമായി ആ ചതിയന്മാർ കയ്യടക്കി വച്ചിരുന്നത്… ഇപ്പോൾ അതൊക്കെ തനിക്കു തിരിച്ചു പിടിക്കാനുള്ള അവസരമാണ്… പിന്നെ ഇതിലൂടെ നമുക്ക് കിരണിനെ സ്ട്രോങ്ങ്‌ ആയി പൂട്ടാനും പറ്റു..

ദേ.. നോക്കടോ… തനിക്കെന്നെ കണ്ടിട്ട് വല്ല സൂപ്പർ മാൻ ആണെന്നും തോന്നുന്നുണ്ടോ..

അവൾ അവനെ മിഴിച്ചു നോക്കി.

എടൊ… സിനിമയിലൊക്കെ കാണുന്നപോലെ 10 പേരോട് ഒരുമിച്ച് പൊരുതി നിൽക്കാനുള്ള കഴിവൊന്നും എനിക്കില്ല…. ഞാൻ സാധാരണ ഒരു മനുഷ്യന… പിന്നെ എന്റെ ജീവൻ കളഞ്ഞും തന്നെയും മോനേം ഞാൻ സംരക്ഷിക്കും…. പക്ഷെ…. കൊതിയാടോ തന്നോടൊപ്പം ജീവിക്കാൻ… അവന്റെ വാക്കുകൾ അവസാനമൊന്നിടറി..

ഡോക്ടറെ…. അരുതെന്ന രീതിയിൽ അവൾ തലയാട്ടി.

പിന്നെ അവൻ പറഞ്ഞപോലെ എല്ലാ പേപ്പർസിലും അവൾ ഒപ്പിട്ട് നൽകി… അപ്പോൾ തന്നെ നിരഞ്ജൻ എല്ലാം സ്കാൻ ചെയ്തു വക്കീലിന് മെയിൽ ചെയ്തു… അർപ്പിത അവന്റെ ഓരോ പ്രവർത്തിയും യാതൊരു ഭാവഭേദവുമില്ലാതെ നോക്കിയിരുന്നു.

മ്മ്മ്… കഴിഞ്ഞു…നിരഞ്ജൻ തന്റെ മുന്നിലിരുന്ന ലാപ് ക്ലോസ് ചെയ്തുകൊണ്ട് അവൾക് നേരെ തിരിഞ്ഞു

താൻ എന്തേലും കഴിച്ചായിരുന്നോ???

മ്മ്മ്മ്മ്

എന്താടോ തന്റെ ടെൻഷൻ ഇതുവരെ മാറിയില്ലേ???
ചോദിച്ചു കഴിയും മുന്നേ നിരഞ്ജന്റെ പോക്കറ്റിൽ ഫോൺ വൈബ്രേറ്റ് ചെയ്തു തുടങ്ങി…

ഡിസ്പ്ലേയിൽ തെളിഞ്ഞ നെയിം കണ്ടതും ചുണ്ടിലൂറിയ ചിരിയോടെ അർപ്പിതയെ ഒന്ന് നോക്കി… പിന്നെ ആൻസർ ബട്ടൻ പ്രെസ്സ് ചെയ്തു ചെവിയോട് ചേർത്തു…. മറുപുരത്തുനിന്നും കേട്ട വാർത്ത സന്തോഷം ഉളവാക്കുന്ന എന്തോ ഒന്നാണെന്നു നിരഞ്ജന്റെ മുഖത്തുനിന്നും അർപ്പിത ഊഹിച്ചു…

ഫോൺ കട്ട്‌ ചെയ്തു നിരഞ്ജൻ അർപ്പിതയെ മുറുകെ പുണർന്നു…. കാര്യമറിയാതെ പകച്ചുനിൽക്കുന്ന അർപ്പിതയുടെ മുഖം അവൻ കയ്യിലെടുതു… പതിയെ നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച്ചു…

കിരണിനെ ശ്രീഹരി അറസ്റ്റ് ചെയ്താടോ…

ആ ശബ്ദത്തിൽ ഇതുവരെ പേടിച്ചതെന്തോ ഒഴിഞ്ഞുപോയി എന്നൊരു സമാധാനം തെളിഞ്ഞു നിന്നു.

മെല്ലെ അവളെ നെഞ്ചിലേക് ചേർത്ത് പിടിച്ചു.

ഡോക്ടർ പേടിച്ചിരുന്നോ അവനെ??? തെല്ലൊരു നേരത്തെ നിശബ്ദത്തക്ക് ശേഷം അവൾ ചോദിച്ചു..

മ്മ്… പേടിയുണ്ടായിരുന്നു…. ബട്ട് അവനെന്തേലും ചെയ്യും എന്നല്ല…. മറിച് ശ്രീഹരിയുടെ കയ്യിൽനിന്നും ഏതേലും വിദേനെ പിടികൊടുക്കാതെ രക്ഷപ്പെടുമെന്ന് പേടിച്ചിരുന്നു..

പിന്നെ ഞാനും മനുഷ്യനല്ലെടോ… എന്റെ പെണ്ണിന്റേം കുഞ്ഞിന്റേം കാര്യത്തിൽ എന്തൊക്കെ പറഞ്ഞാലും എനിക്ക് പേടിയില്ലാതിരിക്കുവോ???

ആ മറുപടിയിൽ അവന്റെ നെഞ്ചിലായി ഒന്ന് അമർത്തി ഉമ്മവച്ചു അവൾ.

ഒരുനിമിഷം നിരഞ്ജൻ വിശ്വാസം വരാതെ അവളെത്തന്നെ നോക്കി….

അവന്റെ നോട്ടം കണ്ടിട്ടും അവൾ അത് ഒന്നുകൂടി ആവർത്തിച്ചു… ഇപ്പോൾ പക്ഷെ നെഞ്ചിന് പകരം കവിലുകളിൽ ആയിരുന്നെന്നു മാത്രം…

(തുടരും )