23/04/2026

മാംഗല്യം : ഭാഗം 08

രചന – അർച്ചന

കോളേജ് വിട്ടതും രണ്ടും കൃത്യ സമയത്ത് തന്നെ വീടെത്തി….

അലോക് വന്നു കയറുമ്പോൾ…കണ്ടത്…
താണ്ടിയ്ക്ക് കയ്യും കൊടുത്തു tv കാണുന്ന ഒരു മുതലിനെയും… നിലത്തു കിടന്നു കൊണ്ട്…സോഫയിൽ കാലും വെച്ചു കിടന്നു tv കാണുന്ന വേറൊരു മുതലിനെയും ആണ്…

കിടക്കുന്ന കിടപ്പ് കണ്ട..ശവം..
നിനക്കിട്ടു ഞാൻ തരാടി….വശീകരണം..ഉമ്മ…മോള് റൂമിലേയ്ക്ക് വാ ട്ട…അലോക് അവളെ നോക്കി മനസിൽ പറഞ്ഞു…

എന്താടാ…വന്നിട്ടു അവിടെ തന്നെ നിന്നു കളഞ്ഞേ…നി വേഷം ഒന്നും മാറ്റുന്നില്ലേ….അലോകിനെ നോക്കി ശോഭന ചോദിച്ചതും..അവൻ ഒന്നു മൂളിക്കൊണ്ട് അകത്തേയ്ക്ക് പോയി…

നിങ്ങളോട് ഇനി പ്രത്യേകിച്ചു പറയണോ…
പോയി കുളിയ്ക്കിനേടി…ആവണിയെയും സാക്ഷിയെയും നോക്കി ശോഭ ചൂടായതും…രണ്ടും അപ്പൊ തന്നെ എടുത്തു ചാടി….മുറിയിലേയ്ക്ക് ഓടി…

ഈ പിള്ളേരുടെ ഒരു കാര്യം…എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ശോഭ tv യുടെ മുന്നിലേയ്ക്ക് ഇരുന്നു…

സാക്ഷി ഫ്രഷ് ആവാൻ…ചെല്ലുമ്പോഴേയ്ക്കും അലോക്ക്കയറിയിരുന്നു…

ഓഹ്..കയറിയോ..ഇനി ഇപ്പോഴൊന്നും നോക്കണ്ട….എന്നും പറഞ്ഞു…കയ്യിൽ കിട്ടിയ ഡ്രെസ്സും എടുത്തു..സാക്ഷി ആവണിയുടെമുറിയിലേയ്ക്ക് വിട്ടു….ആവണി ഇറങ്ങുന്നത് വരെ..അവിടെ ഫോണും കുത്തി ഇരുന്നു….അവള് ഇറങ്ങിയതും….തോർത്തും എടുത്തു സാക്ഷി കുളിയ്ക്കാൻ കയറി….

ടി..മുറി ഞാൻ ചാരിയേക്കാം….ആവണി സാക്ഷിയോട് വിളിച്ചു പറഞ്ഞു….

ആ……എന്നും മൂളി സാക്ഷി പാട്ടും പാടി ഫ്രഷ് ആവാൻ തുടങ്ങി….

അലോക് ഫ്രഷ് ആയി ഇറങ്ങിയപ്പോ…മുറിയിൽ അവളെ കണ്ടില്ല….
നോക്കുമ്പോൾ അലമാര തുറന്നു ഡ്രെസ് എടുത്തിട്ടുണ്ട്….

ഓ…ആവണിയുടെ മുറിയിൽ ആയിരിയ്ക്കും….ഞാൻ ശെരിയാക്കി തരാം… എന്നും പറഞ്ഞു..ഡ്രെസ്സും എടുത്തിട്ടു..പുറത്തേയ്ക്ക് വിട്ടു….

ആവണിയുടെ മുറിയ്ക്ക് പുറത്തു നിന്നു നോക്കുമ്പോൾ വാതിൽ ചാരി ഇട്ടിരിയ്ക്കുന്നു….

ശെടാ അപ്പൊ അവളിവിടെ ഇല്ലേ…എന്നും പറഞ്ഞു നിന്നതും….

ടി മോളേന്തിയെ..കുളികഴിഞ്ഞു ഇറങ്ങിയോ….ശോഭ..വിളിച്ചു ചോദിച്ചതും …..

അവള് ഇപ്പൊ ഇറങ്ങും അമ്മേ….കുളിയ്ക്കുവാ…(ആവണി

അപ്പൊ ആള് അകത്തുണ്ട്….
എന്നും പറഞ്ഞു ചുറ്റും ഒന്നു നോക്കി…അലോക് മുറിയ്ക്ക് അകത്തേയ്ക്ക്. കയറി…..വാതിൽ അകത്തു നിന്നും ലോക്ക് ആക്കി…കതകും ചാരി നിന്നു…..

സാക്ഷി കുളിയും കഴിഞ്ഞു…ടവലും ഉടുത്തു അങ് ഇറങ്ങി…..
സാക്ഷി ആണെങ്കിൽ മുറിയിൽ അവൻ നിൽക്കുന്നത് ശ്രദിച്ചതും ഇല്ല….

അലോക് സൗണ്ട് കേട്ടു നോക്കുമ്പോൾ ആശാട്ടി… ടവലും ഉടുത്തു നിൽപ്പുണ്ട്…തലയിൽ ആണെങ്കിൽ…തോർത്ത് ചുറ്റി കെട്ടി വെച്ചിട്ടുണ്ട്…

കുളി കഴിഞ്ഞു ഇറങ്ങിയ അടയാളം ആയി…മുഖത്തും കാലിലും കഴുത്തിലും…മാറിലും ആയി വെള്ള ത്തുള്ളികൾ പറ്റി പിടിച്ചു ഇരിപ്പുണ്ട്….

അലോക് ആണെങ്കിൽ അവളെ ആദ്യം കാണുന്ന പോലെ നോക്കി നിൽപ്പുണ്ട്…
ഈശ്വര…പെണ്ണ് എന്നെ …..പാഴി കളയോ….എന്നും വിചാരിച്ചു അവൻ കണ്ണ് അവളിൽ നിന്നും മാറ്റി എങ്കിലും അധിക നേരം അങ്ങനെ നിൽക്കാൻ അവനു പറ്റിയില്ല….

അവള് മൂളിപ്പാട്ടും പാടി.തലയിൽ കെട്ടിയ ടവൽ മാറ്റി…മുടി പിരുത്തിട്ടു…..ഇടാനായി…ഡ്രെസ്സും എടുത്തു…തിരിഞ്ഞതും കണ്ടത്..കതകും ചാരി തന്നെ നോക്കി നിൽക്കുന്ന അലോകിനെ….

പെട്ടന്ന് അവനെ അവിടെ കണ്ടതും…സാക്ഷി ഒന്നു ഞെട്ടി…പെട്ടന്നാണ് അവളെന്റെ നോട്ടം അവളുടെ ദേഹത്തേയ്ക്ക് ആണെന്ന് അവൾക്ക് മനസിലായത്….
അവന്റെ നോട്ടം കണ്ടു സ്വയം ഒന്നു…നോക്കിയതും…

പിന്നെ കേട്ടത് ഒരു നില വിളി ആയിരുന്നു…..

ആ………….

വിളി കേട്ടതും അലോകും ഒന്നു ഞെട്ടി….അപ്പോഴാണ് താൻ അവളെയും നോക്കി നിൽക്കുവാരുന്നു എന്ന ബോധം വന്നത്….

ഇവളിത് നാട്ടു കാരെ കൂടി അറിയിക്കും…എന്നും പറഞ്ഞു….അലോക് ഓടി വന്നു അവളുടെ വായ് പൊത്തി…പിടിച്ചു…

പിടിച്ച പിടിയുടെ ഗുണം ആണോ എന്തോ..രണ്ടും കൂടി അലച്ചു തല്ലി… നേരെ ചെന്നു കട്ടിലിലേയ്ക്ക് വീണു….

എന്താ….മോളെ….പറ്റിയെ……എന്നും പറഞ്ഞു…ശോഭനയും…
വാതിൽ തുറക്ക് എന്നും പറഞ്ഞു ആവണിയും കതകിൽ തട്ടാൻ തുടങ്ങി….

ഈശ്വര കുടുംബം മൊത്തം ഉണ്ടോ….
അവളുടെ ഒരു നിലവിളി…..എന്നും മനസിൽ പറഞ്ഞു അലോക് കലിപ്പിൽ അവളെ നോക്കി….

അവളാണെങ്കി…കൈ വിടുവിയ്ക്കാൻ കിണഞ്ഞു നോക്കുന്നുണ്ട്…

ടി…മര്യാദിയ്ക്ക് വിളിച്ചു പറ…. വല്ല…പാറ്റയെയോ…പഴുതാരയെയോ കണ്ടത എന്നു….അലോക് ഒന്നു കൂടി അവളി ലേയ്ക്ക് ചേർന്നു കൊണ്ട് പറഞ്ഞു….

ഉം..ഉം…..എന്നും പറഞ്ഞു…അവൾ തലയിട്ടു അനക്കിയതും…

എന്താ…….🤔(അലോക്

സാക്ഷി അവന്റെ കൈ എങ്ങനെയോ പിടിച്ചു മാറ്റി…
വായിൽ കയ്യും വെച്ചു പറയാൻ പറഞ്ഞാൽ..ഞാൻ എങ്ങനെ പറയാനാ…..
ആദ്യം താൻ എന്റെ ദേഹത്തു നിന്നും എണീയ്ക്ക്…സാക്ഷി അവനെ തള്ളി മാറ്റാൻ നോക്കിക്കൊണ്ട് പറഞ്ഞതും..

നി.ആദ്യം..പറയടി..എന്നിട്ടു മാറാം…അല്ലെങ്കിൽ നിന്നെ നമ്പാൻ പറ്റില്ല..(അലോക്

ഓ..പിന്നെ…
തന്നെ പെട്ടന്ന് മുറിയിൽ കണ്ടപോ പേടിച്ചു എന്നുള്ളത് ശെരിയ….

എന്നും പറഞ്ഞു താൻ എന്നെ ഇങ്ങനെ കണ്ടു എന്നു പറഞ്ഞു ഞാനായിട്ട്…എന്റെ പണി ഇരന്നു വാങ്ങുകയും ഒന്നും ഇല്ല….സാക്ഷി പുച്ഛത്തോടെ കിടന്ന കിടപ്പിൽ കയ്യും കെട്ടി പറഞ്ഞു…

എങ്കി…പറ അവരോട്….(അലോക്

ഇങ്ങേരു…..
ഞനെ ഒരു ചിലന്തിയെ കണ്ടു പേടിച്ചതാ…അമ്മായി…അത് എന്റെ മെത്തേയ്ക്ക് വീണു…അതാ ഞാൻ നിലവിളിച്ചെ….സാക്ഷി വിളിച്ചു പറഞ്ഞു…

മനുഷ്യനെ പേടിപ്പിയ്ക്കാൻ……
പുല്ല്…എന്നും പറഞ്ഞു ശോഭന താഴേയ്ക്ക് പോയി….

ടി..നി ഈ കതക് ഒന്നു തുറന്നെ… ആവണി പുറത്തു നിന്നും വിളിച്ചു പറഞ്ഞതും…

ഇതു കേട്ടതും സാക്ഷിയും അലോകും ഒരുമിച്ചു ഞെട്ടി…

തു..തുറക്കാനോ….
എന്തിന്….ഞാൻ ഡ്രെസ് മാറുവാടി…..സാക്ഷി വിറയലോടെ വിളിച്ചു പറഞ്ഞു..

ഉം….ഉം…ശെരി…
പെട്ടന്ന് വന്നേക്ക്…..എന്നും പറഞ്ഞു ആവണിയും പോയി…

അവര് പോയി…ഇനി മാറാലോ…..എന്നും പറഞ്ഞു…സാക്ഷി അവനെ വീണ്ടും തള്ളി മാറ്റാൻ നോക്കിയതും….

ആ…നില്ല്..നില്ല്….
പോകാൻ ഇനിയും സമയം ഉണ്ട്…വെയിറ്റ്….
എനിയ്ക്കെ നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ ഉണ്ട്…

ആ….പണ….(😏 സാക്ഷി

നി ഇന്ന് എന്തൊക്കെയോ കാട്ടി കൂട്ടിയിരുന്നല്ലോ…എന്താ അത്…🤔😡.എഹ്…അലോക് ഒരു പിരികം പൊക്കി ചോദിച്ചതും

അത്…അത്..പിന്നെ…😁ഞാൻ ചുമ്മ….ഒരു രസത്തിനു….സാക്ഷി ഇളിയോടെ പറഞ്ഞു

എങ്കിൽ ഞാനും കാണിയ്ക്കട്ടെ ഒരു രസത്തിനു…എന്താ മോളെ തീരുമാനം…എന്നും പറഞ്ഞു .(അലോക് അവളുടെ നെറ്റിയിൽ കിടന്ന മുടി മാടി ഒതുക്കിയതും…

സാക്ഷി ഉമിനീർ ഇറക്കി അലോകിനെ നോക്കി..
കർത്താവേ പണി ആയ…ഇനി വെയിറ്റിങ് വേണ്ട മോളെ….വിളിച്ചു കൂവിയ്ക്കോ..എന്നും മനസിൽ പറഞ്ഞു….

അമ്മായി…എന്നൊരു വിളി ആയിരുന്നു….
വിളി കേട്ടതും അലോക് അപ്പൊ തന്നെ അവളുടെ വായ് മൂടി….

ടി..ടി..മിണ്ടാതെ കിടക്ക്….അല്ലേൽ ഉണ്ടല്ലോ..അലോക്..അവളുടെ വായ് പൊത്തി പിടിയ്ക്കാൻ നോക്കി എങ്കിലും…ഇടയ്ക്കിടെ അവള് അവന്റെ കൈ തട്ടി മാറ്റി…. കൊണ്ടിരുന്നു…

ദൈവമേ ഏത് നേരത്ത് ആണോ..ആവോ…..
ടി..പരട്ടെ…മിണ്ടാതിരുന്നോ…. ഇല്ലേൽ നിനക്ക് പണി ആവുമെ….
എന്നു പറഞ്ഞിട്ടും സാക്ഷി പിന്നെയും ബഹളം വെച്ചുകൊണ്ടിരുന്നു….

പിന്നെ അലോക് ഒന്നും നോക്കിയില്ല….സ്വന്തം മാനം കപ്പല് കയറും എന്നുറപ്പ് ആയതും അവൻ വേറൊന്നും ആലോചിയ്ക്കാതെ അവൻ അവളുടെ ചുണ്ടുകൾ കവർന്നെടുന്നു….
പെട്ടന്നുള്ള ആക്രമണം ആയത് കൊണ്ട്….അവളും ഒന്നു ഞെട്ടി….തള്ളി മാറ്റാൻ നോക്കി എങ്കിലും no രക്ഷ…..

അവളുടെ ശബ്ദം പുറത്തു വരാതെ ഇരിയ്ക്കുവാൻ വേണ്ടി ചെയ്തത് ആണെങ്കിലും…അവളിൽ നിന്നും വമിയ്ക്കുന്ന സോപ്പിന്റെ സുഗന്ധവും…അവന്റെ ദേഹത്തോട് ചേർന്നു കിടക്കുന്ന അവളുടെ നനഞ്ഞ രൂപവും അവനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു…

അവനിൽ നിന്നും വമിയ്ക്കുന്ന ചൂടും… അവന്റെ ചുംബനവും…അവളിലും എന്തൊക്കെയോ മാറ്റങ്ങൾ…സൃഷ്ടിയ്ക്കുന്നുണ്ടായിരുന്നു…

പയ്യെ അവളുടെ എതിർപ്പുകളും അലിഞ്ഞു ഇല്ലാതെ ആയി…അവളും ആ ചുംബനത്തിൽ ലയിച്ചു..തുടങ്ങി….അവളുടെ വിരലുകൾ…അവന്റെ ഷർട്ടിൽ പിടുത്തം ഇട്ടു….

അവന്റെ വിരലുകൾ അവളിലും എന്തോ തേടാനായി വെമ്പൽ കൊണ്ടു…
അവസാനം അവന്റെ കൈ വിരലുകൾ…അവളുടെ ടവലിൽ പിടുത്തം ഇട്ടതും ….

സാക്ഷി സ്വബോധം വന്ന് പെട്ടന്ന് അവനെ പിടിച്ചു പിറകിലോട്ട്. തള്ളിയതും ഒത്തായിരുന്നു….
പെട്ടന്ന് ആയത് കൊണ്ട് അവൻ നേരെ നിലത്തു പോയി വീണു…
വീണപ്പോഴാണ അവനും സ്വബോധം വന്നത്….
അപ്പോഴേയ്ക്കും സാക്ഷി..ഡ്രെസ്സും എല്ലാം കൂടി എടുത്തു…ബാത്റൂമിലേയ്ക്ക് തന്നെ ഓടി കയറി…കതകു അടച്ചു അതിലേയ്ക്ക് ചാരി നിന്നു…ശ്വാസം വലിച്ചു വിട്ടു….

ദൈവമേ..ശെരിയ്ക്കും…എന്തോ കുഴപ്പം ഉണ്ടല്ലോ…😕🙄

അപ്പോഴേയ്ക്കും അലോകും മുറി വിട്ടു പുറത്തേയ്ക്ക് പോയിരുന്നു…

ചെ…നി എന്താ അലോക്. കാണിച്ചത്….
ആകെ നാറിയില്ലേ…ഇനി എങ്ങനെ ആ സാദനത്തിന്റെ മുഗത്തു നോക്കും….
എല്ലാം പോയില്ലേ….
എന്നാലും നല്ല രസം ഉണ്ടായിരുന്നു….അവളുടെ മാറിലെ ആ പച്ച കുത്തലും….അതു ഓർത്തതും അവന്റെ ചുണ്ടിലും ഒരു ചിരി പടർന്നു…
കോപ്…നി ഇതെന്തൊക്കെയാ അല്ലു ചിന്തിച്ചു കൂട്ടുന്നത്….
വേണ്ട…ഒന്നും വേണ്ട….ഒരടി..ഡിസ്റ്റൻസിൽ അതിനെ നിർത്തിയാൽ മതി അല്ലെങ്കിൽ ശെരി ആകില്ല….എന്നും പറഞ്ഞു..സ്വയം ആശ്വസിപ്പിച്ചു….

ആ സംഭവത്തിനു ശേഷം അലോകും സാക്ഷിയും അന്ന് നേരെ ചൊവ്വേ മുഗത്തു പോയിട്ടു അടുത്തേയ്ക്ക് പോലും ചെന്നില്ല…

രണ്ടിന്റെയും പെരുമാറ്റം കണ്ടു കുടുംബത്തിന് മുഴുവൻ സംശയം തോന്നി എങ്കിലും…രണ്ടും കണക്ക് ആയത് കൊണ്ട് അവരും അത് കാര്യം ആക്കിയില്ല….

രാത്രിയിൽ ആഹാരം കഴിയ്ക്കാൻ ഇരിയ്ക്കുമ്പോഴും രണ്ടും മുഗത്തേയ്ക്ക് പോലും നോക്കാതെ….കഴിച്ചിട്ട് എണീറ്റു പോയി….

രാത്രി കിടക്കാൻ നേരം ആയിരുന്നു അതിനെകാൾ രസം….രണ്ടിനും ഉറങ്ങണം…പക്ഷെ എങ്ങനെ മുറിയിൽ കയറും…
അവസാനം സാക്ഷി രണ്ടും കല്പിച്ചു മുറിയ്ക്ക് അകത്തു കയറി…നോക്കുമ്പോൾ നായകൻ ബാത്‌റൂമിൽ ആണ്…
പിന്നെ ഒന്നും നോക്കിയില്ല…നേരെ പോയി കട്ടിലിലേയ്ക്ക് വീണു…തല വഴി ഷീറ്റും എടുത്തു മൂടി കണ്ണടച്ചു അങ് കിടന്നു…

അലോക് വരുമ്പോഴേയ്ക്കും സാക്ഷി ഉറക്കം പിടിച്ചിരുന്നു….

അലോക് ഒന്നു സംശയിച്ചു നിന്നു…പിന്നെ കതകും
അടച്ചു അവളുടെ അടുത്തു ചെന്നു കിടന്നു….
ഇടയ്ക്കിടെ അവളുടെ ഭാഗത്തേയ്ക്ക് നോട്ടം പോയി എങ്കിലും..നോട്ടത്തെ നിയന്ത്രിച്ചു അവനും കണ്ണും അടച്ചു കിടന്നു….

രാത്രിയിൽ നെഞ്ചിൽ എന്തോ ഭാരം. തോന്നി കണ്ണുതുറന്നതും….കണ്ടത്…അവനോട് ചേർന്നു അവന്റെ നെഞ്ചോട് ചേർന്നു ചുരുണ്ട് കൂടി കിടക്കുന്ന സാക്ഷിയെ ആണ്…

അലോക് ആണെങ്കിൽ….ഒന്നു ഞെട്ടി….
നെഞ്ചിടിപ്പൊക്കെ കൂടുന്ന പോലെ….വിറയൽ ഉണ്ടോ ആവോ…

ടി…..അങ്ങോട്ടു നീങ്ങി കിടന്നെ….എന്നും പറഞ്ഞു അലോക് അവളെ തന്നിൽ നിന്നും മാറ്റാൻ നോക്കി എങ്കിലും ഭലം കണ്ടില്ല….
അവള് ഒന്നു കുറുകി കൊണ്ട് അവനെയും ചുറ്റി പിടിച്ചു അവനിലേക്ക് തന്നെ ചേർന്നു….

രക്ഷ ഇല്ല എന്നു കണ്ടതും….പിന്നെ അലോകും ഒന്നും ചെയ്തില്ല….അവനും കണ്ണടച്ചു കിടന്നു ഉറങ്ങി…

പിറ്റേന്ന് പതിവ് പോലെ തന്നെ….അലോക് സാക്ഷിയെ രാവിലെ തന്നെ കുത്തി പൊക്കി…പഠിയ്ക്കാൻ ഇരുത്തി….
നേരം വെളുത്തപ്പോഴേക്കും രണ്ടിന്റെയും ചമ്മൽ അങ് കപ്പല് കയറി…അത്ര തന്നെ….

അങ്ങനെ യുദ്ധമൊക്കെ കഴിഞ്ഞു…എന്നത്തേയും പോലെ തന്നെ എല്ലാരും കോളേജിലേക്ക് പുറപ്പെട്ടു….

ആവണിയും സാക്ഷിയും കൂടി എന്തൊക്കെയോ കളിപറഞ്ഞും ചിരിച്ചും കോളേജിലേക്ക്കയറിയതും കണ്ടു പലരും തങ്ങളെ അർദം വെച്ചു നോക്കുന്നതും ചിരിയ്ക്കുന്നതും….

ടി..എല്ലാരും നമ്മളെ തന്നെ നോക്കുന്നുണ്ടല്ലോ…എന്തു പറ്റി….ഡ്രെസ്സിനു വല്ല കുഴപ്പവും.. സാക്ഷി ആവണിയോട് പറഞ്ഞു കൊണ്ട് സ്വയം ഒന്നു നോക്കി….

ടി….ദേ ishu ഓടിക്കൊണ്ട് വരുന്നുണ്ട്….

എന്താടി…എന്തിനാ നി ഇങ്ങനെ ഓടുന്നത്….നിയെന്താ ആകെ വിയർത്തു കുളിച്ചു…. ഓടി വന്നു തങ്ങൾക്ക് മുന്നിൽ നിന്നു ആയ്ക്കുന്ന ഇഷാനയോട് ചോദിച്ചു…

അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ….
ആകെ പ്രശ്നം ആടി……
ദേ ഇവളും അവളുടെ കെട്ടിയോനും തമ്മിലുള്ള ഫോട്ടോസ് ഏതോ നാറി എടുത്തു നോട്ടീസ് ബോർഡിൽ ഇട്ടിട്ടുണ്ട്….

ഫോട്ടോസോ….ഏ.. ഏത് ഫോട്ടോസ്..😱😱(സാക്ഷി

അത്…നി…..ishu എന്തോ പറയാൻ വന്നതും….
അലോക് അവിടെയ്ക്ക് വന്നതും ഒത്തായിരുന്നു….

എന്താ….3ഉം കൂടി…ക്ലാസ് ഒന്നും ഇല്ലേ……
അല്ല അവിടെ എന്താ ഒരു ആൾ കൂട്ടം…. അലോക് അങ്ങോട്ടേക്ക് തല ചരിച്ചു നോക്കി കൊണ്ട് ചോദിച്ചു…

അത്…ചേട്ട….ആരൊക്കെയോ….ആവണി പറയാൻ തുടങ്ങിയതും…

അല്ലു…..എന്നും വിളിച്ചു ഇമ്രാനും അങ്ങോട്ടേക്ക് വന്നു….
3 പേരെയും ഒന്നു നോക്കി അലോകിന്റെ ചെവിയിൽ ആയി എന്തോ പറഞ്ഞു…

ഇമ്രാൻ പറഞ്ഞത് കേട്ടതും..അവന്റെ മുഗം ദേഷ്യം കൊണ്ട് ചുവന്നു….

ഏത്..പന്ന മോനാടാ ഈ ചെറ്റ പണി കാണിച്ചത്….(അലോക്

അറിയില്ലെടാ…
അത് ഇനി അറിയാൻ ഇ ഈ കോളേജിൽ ആരും ഇല്ല…
എല്ലാരും ഉണ്ട്…നോട്ടീസ് ബോർഡിന് മുന്നിൽ…(ഇമ്രാൻ…

നി…വാ…..എന്നും പറഞ്ഞു…വണ്ടിയും ഒതുക്കി ഇമ്രാനോട് കൂടെ അവിടേയ്ക് നിങ്ങി….

പിറകെ സാക്ഷിയും കൂട്ടുകാരും….

എല്ലാരേയും വകഞ്ഞു മാറ്റി…..അവിടേയ്ക്ക് ചെന്നപ്പോൾ തന്നെ കണ്ടു…തങ്ങളെ സംശയത്തോടെയും കളിയോടെയും പുച്ഛത്തോടെയും നോക്കുന്ന മുഖങ്ങളെ….

സാക്ഷി നോക്കുമ്പോൾ വേണിയും കൂട്ടരും..വരെ കളിയാക്കുന്ന രീതിയിൽ ചിരിച്ചു കൊണ്ട് നിൽപ്പുണ്ട്…..

അലോക് നോട്ടീസ് ബോർഡിലേയ്ക്ക് ഒന്നു നോക്കി…
അതിലെ ഫോട്ടോസ് കണ്ടതും വീണ്ടും അവന്റെ രക്തം തിളച്ചു….മുഷ്ടി ചുരുട്ടി…ദേഷ്യം നിയന്ത്രിച്ചു….

ആരാ..ഈ പണി ചെയ്തത്……അലോക്. കലിപ്പ് അടക്കി ചോദിച്ചതും…

ആരു ചെയ്താൽ എന്താ….
ടീച്ചറും കുട്ടിയും കൂടി കാട്ടി കൂട്ടിയത് കൊള്ളാം…കൂട്ടത്തിൽ ഏതോ ഒരുത്തൻ പറഞ്ഞു…

ഞങ്ങൾ കാട്ടി കൂട്ടിയത് ഏതവനാടാ കണ്ടത് എന്നും പറഞ്ഞു അലോക്. കൂട്ടത്തിന് നേരെ തിരിയാൻ തുടങ്ങിയതും…ഇമ്രാൻ അവനെ തടഞ്ഞു നിർത്തി…

അപ്പോഴേയ്ക്കും പ്രിൻസിയും അവിടേയ്ക്ക് വന്നു…

അദ്ദേഹവും എല്ലാം അറിഞ്ഞിരുന്നു…

അലോക് സാക്ഷിയുടെ മുഖത്തേയ്ക്ക് നോക്കിയതും അവൾക്ക് എന്ത് പറയണം ചെയ്യണം എന്നറിയതെ നിൽപ്പുണ്ട്….അവളുടെ മുഖത്തും നല്ലതു പോലെ ദേഷ്യം ഉണ്ട്….

സർ…എന്താ…ഇതൊക്കെ അലോക് ഫോട്ടോസ് ചൂണ്ടി കാണിച്ചു കൊണ്ട് പ്രിൻസിപ്പാളോട് ചോദിച്ചു…

അതു തന്നെയാ ഞങ്ങൾക്കും ചോദിയ്ക്കാൻ ഉള്ളത്…
what is this… അലോക്…..
താൻ ഒരു സർ അല്ലെ…..താൻ പടിപ്പിയ്ക്കുന്ന ഒരു സ്റ്റുഡന്റും ആയി….
സാറന്മാർ ഇങ്ങനെ ആയാൽ….എങ്ങനെയാ…..
കുട്ടികളും ഇതൊക്കെ കണ്ടല്ലേ അലോക് പടിയ്ക്കുന്നത്…..ഇതൊക്കെ തെറ്റ് അല്ലെ…..(പ്രിൻസി

എന്ത്…തെറ്റു….
ഞങ്ങൾ ഒരു തെറ്റും കാണിച്ചിട്ടില്ല….
ഞങ്ങൾ ആരുടെയും മുന്നിൽ വെച്ചല്ല…ഞങ്ങളുടെ ഫീലിംഗ് ഷെയർ ചെയ്തത്..പിന്നെ കോളേജ് ആണ് എന്ന കാര്യം അങ് വിട്ടു..അത്രയേ ഉള്ളൂ…..(അലോക്

അത്രയേ ഉള്ളൂ….
തനിയ്ക്ക് ഇപ്പോഴും തന്റെ ഭാഗം മാത്രം….
ഡോ..ഇതു താൻ പടിപ്പിയ്ക്കുന്ന കുട്ടി…..(പ്രിൻസി

so.. what….(അലോക്

ഡോ…താൻ…..
താൻ ഇനിയും തന്റെ തെറ്റു മനസിലാക്കി….ഈ പിള്ളേരുടെ മുന്നിൽ സോർറി ചോദിയ്ക്കണം….അല്ലെങ്കിൽ….തനിയ്ക്ക് എതിരെയും ദേ ഈ കുട്ടിയ്ക്ക് എതിരെയും എനിയ്ക്ക് ഡിസിപ്ലിനറിക്ക് ആക്ഷൻ എടുക്കേണ്ടി വരും…..(പ്രിൻസി

സാറിനു അത് പറ്റില്ല…
ഒരിയ്ക്കലും.. ഞങ്ങൾക്കെതിരെ ഈ ഫോട്ടോയുടെ പേരും പറഞ്ഞു ഒരു നടപടിയും എടുക്കാൻ കഴിയില്ല…അത് സർ ന് എന്നല്ല ആർക്കും കഴിയില്ല…അലോക് തറപ്പിച്ചു പറഞ്ഞു…

എന്തു കൊണ്ട്…..(പ്രിൻസി..

കാരണം…
she is my wife……….. അലോക് സാക്ഷിയെ ചേർത്തു നിർത്തി പറഞ്ഞതും….

what……… (പ്രിൻസി…

yes sir…. പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത്….അലോക് സാക്ഷിയെ ചേർത്തു നിർത്തി പറഞ്ഞു…

സാക്ഷി…. പ്രണയ വിവാഹോ…..എപ്പ എന്ന ഭാവം ആയിരുന്നു…അവളുടെ മുഗത്തു….

ഇതു കേട്ടതും അത്രയും നേരം കളിയാക്കി ചിരിച്ചവർ എല്ലാം….ചിരിയും പുച്ഛവും എല്ലാം അങ് വിഴുങ്ങി….
കൂടി നിന്നവരിൽ പലരും നൈസ് ആയിട്ടു അങ് മുങ്ങി..കൂടെ വേണിയും കൂട്ടരും…..

എല്ലാരും ക്ലാസ്സിൽ പോ…….go go… പ്രിൻസി പറഞ്ഞതും എല്ലാരും മുങ്ങി…

sorry അലോക്….പെട്ടന്ന് ഇതൊക്കെ കണ്ടപ്പോൾ….
താൻ എന്ത ഒന്നും ആരെയും അറിയിക്കാതെ ഇരുന്നത്…..പ്രിൻസി നിന്ന നിൽപ്പിൽ പ്ളേറ്റ് അങ് മാറ്റി….

അലോക് അതിനു ഒന്നു ചിരിച്ചു കൊടുത്തു…..
സാക്ഷിയെയും കൂട്ടരേയും ക്ലസിലേയ്ക്ക് പറഞ്ഞു…വിട്ടു….

ചെ…എന്നാലും…. ആരയിരിയ്ക്കും…..(സാക്ഷ്‌

വേറെ ആർക്കാ നിന്നോട് ചൊറിച്ചിൽ …(ആവണി
ഇതൊക്കെ അവള് മരുടെ പണിയ…..എനിയ്ക്ക് ഉറപ്പാ…..

ശെരിയ…നി..സർന് ഉമ്മ കൊടുക്കുമ്പോൾ അവള് മാരും അവിടെ ഉണ്ടായിരുന്നു…..കയ്യില് ഫോണും….
ഇതു അതു വഴി വന്ന പണി തന്നെയാ……ഇഷാനയും ഉറപ്പിച്ചു പറഞ്ഞതും….

എങ്കി..ഇന്ന് അതിനു ഒരു തീരുമാനം അറിഞ്ഞിട്ടു തന്നെ കാര്യം…
ഈ കോളേജിലെ പിള്ളേര്ടെ മുന്നിൽ ഞങ്ങൾക്കിട്ടു ഇമ്മതിരി ചീപ് ഷോ…നമ്മുടെ കൈക്ക് വശം ആയി അതിനെ കിട്ടും….നമുക്ക് നോക്കാം..എന്നും പറഞ്ഞു…3 മൂർത്തികൾ പോയി…

തുടരും…