23/04/2026

ഈ മഴയിൽ : ഭാഗം 04

രചന – ശ്രീ

ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു ചിന്തകളെ മാറ്റി വെച്ചു….. Wardrobe തുറന്നു നോക്കി….. എല്ലാം നല്ല വില കൂടിയ ഡ്രെസ്സുകൾ ആണെന്ന് കാണുമ്പോൾ അറിയാം… അതിൽ നിന്നു ഒരു ചുരിദാർ എടുത്തു ഞൻ കുളിക്കാൻ കയറി….. ബാത്രൂം ന്റെ വലിപ്പം കണ്ടു പിന്നെയും എന്റെ കണ്ണ് മിഴിഞ്ഞു….. എന്തിനാണാവോ ഇത്രക്കും വലിപ്പമുള്ളത് ഒക്കെ പണിത് വെച്ചേക്കുന്നേ… കാശിന്റെ അഹങ്കാരം….. കാശ് ഇത്രക്ക് കൂടുതൽ ഉണ്ടെങ്കിൽ വല്ല പാവപെട്ടവനും കൊടുത്തു കൂടെ 😏😏…എത്ര ഒക്കെ ഉണ്ടായാലും ചിലർ അങ്ങനെ ആണല്ലോ…. ഒതുക്കി വെക്കും…… ഡ്രസ്സ്‌ ഒക്കെ എനിക്ക് correct ആണല്ലോ… എന്റെ അളവെടുത്തു തയ്ച്ചത് പോലുണ്ട്…. ദാവണി ആയിരുന്നു സുഖം…. പക്ഷെ കാലൻ പറഞ്ഞത് കേട്ടില്ലേ….പട്ടിക്കാട് പോലത്തെ ലോക്കൽ ഡ്രസ്സ്‌.. 😏😏😏ഹും… എന്തിനാണാവോ എന്നിട്ട് പട്ടികാട്ടിൽ നിന്നും കെട്ടിയെ…. 🥺🥺…. ഹും ദുഷ്ടൻ…… കണ്ണാടിയിൽ നോക്കിയതും രുദ്രയുടെ മുഖം നല്ലതായി….

കഴുത്തിലെ താലിയിലേക്കും മാഞ്ഞു കിടന്ന സിന്ദൂര ചുവപ്പിലേക്കും കണ്ണുകൾ മാറി മാറി ഓടി നടന്നു……ആ താലി അവളൊന്നു കൈയിൽ എടുത്തു….ശിവജിത് എന്ന് മനോഹരമായി എഴുതിയിരിക്കുന്നു….. ഒരുവേള അവളുടെ ഉള്ളൊന്നു പിടഞ്ഞു… അയ്യാൾ എന്ത് പറഞ്ഞാലും താൻ അത് കേട്ടു അനുസരണയോടെ നിൽക്കണം… തനിക് ഇപ്പോൾ ദൈവത്തിന്റെ സ്ഥാനം ആണ് അദ്ദേഹത്തിന്…… വീടിന്ടെ ആധാരം തിരിച്ചു എടുത്തു, പലിശക്കാരുടെ കടങ്ങൾ എല്ലാം തീർത്തു, അമ്മയെ നാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കും നാളെ അമ്മയുടെ ഓപ്പറേഷൻ…..അപ്പുവിനെയും അമ്മുവിനെയും ഇദ്ദേഹം സ്പോൺസർ ചെയ്തു…. ഒരു വർഷം കഴിഞ്ഞാൽ അവരുടെ പഠിപ്പ് തീരും… പിന്നെ അവർക്കൊരു ജോലി കൂടി ആയാൽ വീട് രക്ഷപെടും…. താൻ ഇത്തിരി കഷ്ടപ്പെട്ടാലും തന്റെ കുടുംബം നന്നാവണം അത്രെയേ എനിക്കിപ്പോൾ ഉള്ളൂ…. എത്ര വർഷം പണിയെടുത്തെങ്കിൽ ആണ് എനിക്ക് ഈ കടങ്ങൾ എല്ലാം വീട്ടാൻ പറ്റുക…… 😔😔😔😔ഒന്നോർത്താൽ നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി നമ്മൾ കുറച്ചു ത്യാഗം ചെയ്യുന്നതിൽ എന്താ തെറ്റുള്ളത്….. ഡോർ ആരോ തട്ടുന്നത് കേട്ടു ചിന്തയിൽ നിന്നുണർന്നു….തുറന്നു നോക്കിയപ്പോൾ അച്ചു ആണ്….

“ആൾ വലിയ ചിന്തയിൽ ആണല്ലോ…. തല്ക്കാലം ചിന്തിച്ചത് ഒക്കെ മതി… വരൂ വന്നു food കഴിക്കാം….”അച്ചു പറഞ്ഞു… ഞൻ അച്ചുവിന്റെ കൂടെ താഴേക്കു ചെന്നു……. ഈ വീട് അടിച്ചു വരുന്നവരെ സമ്മതിക്കണം… ഇത് എന്തോന്ന് പണിതു വെച്ചേക്കുന്നേ… ഓഡിറ്റോറിയത്തിന്റെ വലുപ്പം ഉണ്ട് dining റൂംനു…. ഞങ്ങൾ ചെല്ലുമ്പോൾ ആൾ food കഴിക്കുന്നുണ്ടായിരുന്നു….. അച്ചു എന്നോട് ഇരിക്കാൻ പറഞ്ഞു…. ഞൻ മടിയോടേ അങ്ങേരുടെ ഓപ്പോസിറ്റ് ഉള്ള കസേരയിൽ ഇരുന്നു…. “അവിടെ ഭക്ഷണം കഴിക്കുന്നതിൽ ആണ് ശ്രെദ്ധ….”ആൾ വേഗം കഴിച്ചിട്ട് എഴുന്നേറ്റു പോയി….”ഹാവൂ… ഇപ്പൊ എന്റെ ശ്വാസം ഒന്ന് നേരെ വീണു…. “എന്റെ പൊന്നു പെങ്ങളെ…. പെങ്ങൾക് എന്ടെങ്കിലും വെച്ചുണ്ടാക്കാൻ അറിയാമോ….. ആണെകിൽ എനിക്ക് ഇത്തിരി ചോറും സാമ്പാറും അവിയൽ തോരനും ഒക്കെ ഉണ്ടാക്കി തരണേ…. ഇവിടെ ഇവന്ടെ കൂടെ നടന്നാൽ എനിക്ക് ഇതൊന്നും കിട്ടില്ല….. അവൻ മാട് പോലെ ആണ് ഒരു ചപ്പാത്തി, പിന്നെ കുറെ പേരറിയാത്ത പച്ചക്കറി ഒക്കെ വെട്ടി നുറുക്കി ഇട്ടു തിന്നുന്നത് കാണാം…. അവൻ ആകെ ചോറും നല്ല കറികളും ഒക്കെ തിന്നുന്നത് അവന്ടെ അമ്മ ഉണ്ടാക്കുമ്പോൾ ആണ്….. ആ പറഞ്ഞിട്ട് എന്താ കാര്യം…. വീടിനു അടിച്ചു പുറത്താക്കിയില്ലേ…..”അച്ചു പറഞ്ഞു….

“അതെന്താ….”ഞൻ ചോദിച്ചു…. “അതൊക്കെ സമയം പോലെ ഞൻ പറഞ്ഞു തരം….” “അച്ചു….. എനിക്ക് ഒരു കാര്യം…..” “എന്താ… പെങ്ങളെ… മടിക്കാതെ പറഞ്ഞോളൂ….. അച്ചു ചോദിച്ചു…. “എടാ… ഞൻ ഒന്ന് പുറത്തു പോയിട്ട് വരാം…. നീ ഇവിടെ ഉണ്ടാവില്ലേ….”ശിവ അച്ചുവിനോട് ചോദിച്ചു…. “എടാ… നീയിതിപ്പോൾ എങ്ങോട്ടാ… ഞാനും വരാം….”അച്ചു ചോദിച്ചു… “വേണ്ടാ… അതിന്ടെ ആവശ്യം ഇല്ല…. പിന്നെ രുദ്രക്ക് വേണ്ടി വാങ്ങിയ ഫോൺ അങ്ങ് കൊടുത്തേക്ക്…. അതും പറഞ്ഞു ആൾ ഒറ്റ പോക്ക്… “ഇവന്ടെ ഒരു കാര്യം…. അച്ചു പറഞ്ഞു… “ആ പെങ്ങൾ എന്താ പറയാൻ വന്നത് “അച്ചു ചോദിച്ചു… “ഞൻ… അത് വീട്ടിലേക്ക് ഒന്ന് വിളിക്കാൻ വേണ്ടി അച്ചുവിന്റെ കൈയിൽ നിന്നും ഫോൺ ഒന്ന് തരുമോ എന്ന് ചോദിക്കാൻ ആയിരുന്നു….”രുദ്ര പറഞ്ഞു “പെങ്ങൾക് ഉള്ള ഫോൺ ഒക്കെ ശിവ വാങ്ങി വെച്ചിട്ടുണ്ട്… അതിന്ടെ കാര്യം അല്ലെ ഇപ്പോൾ പറഞ്ഞിട്ട് പോയതു….”അച്ചു പറഞ്ഞു…

ഞങ്ങൾ വേഗം കഴിച്ചു എഴുന്നേറ്റു… “പെങ്ങളെ…. ഒരു കാര്യം കൂടി… ഇവിടെ അങ്ങനെ പ്രേതെകിച്ചു ഭക്ഷണം ഒന്നും ഉണ്ടാക്കറില്ല….അവൻ അവനു ഇഷ്ടമുള്ളത് ഉണ്ടാക്കും ഞാൻ അത് കഴിക്കും… ഞൻ പറഞ്ഞു വന്നത്.. പെങ്ങൾക് ഇഷ്ടമുള്ളത് എന്താണെന്നു വെച്ചാൽ ഉണ്ടാക്കി കഴിക്കാം…. പിന്നെ ഉണ്ടാക്കുമ്പോൾ എനിക്ക് കൂടി തരണം കേട്ടോ 😜…. പിന്നെ ഇവിടെ അടിച്ചു വാരാനും തുടക്കാനുമൊക്കെ ഒരു ചേച്ചി വരുന്നുണ്ട്…..ഇതൊക്കെ ആണ് ഏകദേശ കാര്യങ്ങൾ….”അച്ചു പറഞ്ഞതും ഞൻ ഒന്ന് തലയാട്ടി…..

മുറിയിൽ വന്നു അച്ചു തന്ന ഫോൺ എടുത്തു വീട്ടിലേക്ക് വിളിച്ചു…. “അച്ഛൻ എന്റെ വിളിക്കായി കാത്തിരുന്നത് പോലെ കുറെ സംസാരിച്ചു… സംസാരിച്ചതെല്ലാം ആളെ കുറിച്ചാണ്… ആൾ എങ്ങനെ ഉണ്ട്… മോളെ എന്ടെങ്കിലും പറഞ്ഞോ.. ദേഷ്യപ്പെട്ടോ… എന്നൊക്ക…. ഞൻ അതിനു അച്ഛനെ സമാധാനിപ്പിക്കുന്ന രീതിയിൽ ആൾക്ക് നല്ല സ്നേഹം ഉണ്ടെന്നും പുതിയ ഫോൺ തന്നെന്നും നല്ല രീതിയിൽ തന്നെ ആണ് എന്നോട് പെരുമാറുന്നത് എന്നും പറഞ്ഞു….. നാളെ ഓപ്പറേഷന്റെ സമയത്തു എന്നോട് വരില്ലേ എന്ന് ചോദിച്ചതും ഞൻ ഒന്ന് നിശബ്ദമായി…. ഞൻ എത്താം എന്ന് അച്ഛനോട് പറഞ്ഞു…. തനിയെ വരാതെ ആളെയും കൂട്ടി വരാൻ അച്ഛൻ പറഞ്ഞു…. ഞൻ നോക്കട്ടെ എന്ന് പറഞ്ഞു നിർത്തി…. പിന്നെ അമ്മയോട് കുറെ സംസാരിച്ചു… അപ്പുവും അമ്മുവും സംസാരിച്ചു…. അമ്മുവിന് ആണെകിൽ അളിയന്ടെ ഗ്ലാമർ നെ കുറിച്ച പറയാനുള്ളു…. ആളൊരു കാട്ടു പോത്ത് ആണെന്ന് ഞൻ പറയാൻ പോയില്ല… 😏…. ഫോൺ വിളിച്ചു കഴിഞ്ഞതും കട്ടിലിൽ കയറി വെറുതെ ഒന്ന് കിടന്നതുo ഉറങ്ങി പോയി……

റബ്ബർ മരങ്ങൾക്കിടയിലുള്ള മൺപാതയിലൂടെ ഓടി ഓടി ഒരു ചെറിയ ഓടിട്ട വീടിനു മുൻപിൽ എത്തി…. പൊളിഞ്ഞു വീഴാറായ അതിന്ടെ വാതിൽ പയ്യെ തുറന്നകത്തു കയറിയത് ആരൊക്കെയോ ബലമായി എന്നെ പിടിച്ചു നിർത്തി…. പിന്നീട് ആരുടെയോ ചവിട്ടേറ്റു അവർ നിലത്തു വീണു…. പക്ഷെ അതിൽ ഒരാൾ അരയിൽ ഇരുന്ന കത്തി എടുത്തു എന്റെ നെഞ്ചിലേക്ക് ആഞ്ഞു കുത്തി……. ശ്രീ….. ബോധം മറയുമ്പോളും ആ വിളി കാതിൽ മുഴങ്ങി കേട്ടു………. അയ്യോ എന്നെ കൊല്ലുന്നേ…. എന്ന് ഉറക്കെ നിലവിളിക്കാൻ തുടങ്ങിയതും തല വഴി വെള്ളം വീണതും ഒരുമിച്ചായിരുന്നു…. അയ്യേ അത് സ്വപ്നo ആയിരുന്നോ എന്ന് ചിന്തിച്ചപ്പോൾ ആണ് ബോധം വീണത്….. മുൻപിൽ ഒരു കൈയിൽ ജഗ് പിടിച്ചു നമ്മുടെ കഥാനായകൻ വിത്ത് കലിപ്പ്….. ഇങ്ങേർ ഇതെന്തിനാ തലയിൽ കൂടെ വെള്ളമൊഴിഛെ…. ഛെ…. മനുഷ്യന്റെ ഉറക്കം കളഞ്ഞതും പോരാ… (ആത്മ ) “സോറി.. ഞൻ ഒന്ന് ഉറങ്ങി പോയി….”(ഞൻ തന്നെ വിത്ത് നിഷ്കു ഭാവം ) “നീ ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോ… പക്ഷെ ബാക്കി ഉള്ളവരെ എന്തിനാ തള്ളി താഴെ ഇടുന്നെ…”ശിവ പറഞ്ഞു…

“ഇങ്ങേർ ഇതു എന്ത് തേങ്ങയ പറയുന്നത്… ഇയ്യാളെ എന്തിനാ ഞൻ തള്ളിയിടുന്നെ…”(ഞൻ ആത്മ ) “എഴുനേറ്റ് പോടീ കുട്ടി പിശാശ്ശെ…. അവളുടെ ഒരു ഒടുക്കത്ത ഉറക്കം….ഇനിയിപ്പോ കുളി കഴിഞ്ഞ സ്ഥിതിക്ക് നേരെ അങ്ങ് ഡൈനിങ്ങിലേക്ക് ചെന്നാൽ മതി…… ആ പ്ലേറ്റും ഗ്ലാസും എടുത്തു വിഴുങ്ങാം….” അതും പറഞ്ഞു അയാൾ ഒരു പോക്ക്…. പാവം ഞൻ എനിക്ക് ഒന്നും മനസിലായില്ല…. ഒരു 5മിനുട്ട് അവിടെ തന്നെ ഇരുന്നു……സമയം നോക്കിയപ്പോൾ ആണ് 07.25 am….. 🥺🥺🥺ഹമ്മോ…..അപ്പൊ ഇന്നലെ ഉച്ചക്ക് കിടന്നിട് ഞൻ ഇപ്പോൾ ആണോ എഴുന്നേൽക്കുന്നെ….. 🥺🥺🥺🥺 എന്ത് ഉറക്കം ആണ് ഞാൻ അപ്പോൾ ഉറങ്ങിയത് 🥺🥺🥺🥺ഇത്രയും നേരം ഞൻ ഉറങ്ങിയെന്നു എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല…. എന്റെ ജീവിതത്തിൽ ഞൻ ഇത്രയും ഉറങ്ങിയിട്ടില്ല…. വെളുപ്പിന് 5മണിക്ക് എഴുനേറ്റു കുളിച്ചു വീട്ടിലെ പണി എല്ലാം ഒതുക്കി അമ്പലത്തിൽ പോയി ഇരുന്ന ആ ഞൻ ഇന്നു എവിടെ പോയി…..

വെറുതെ അല്ല പുള്ളി തലയിൽ കൂടി വെള്ളമൊഴിച്ചത്…. 🥺🥺🥺…. അയ്യോ ഇന്നലെ അങ്ങേര് എന്റെ കൂടെ ആണോ കിടന്നത് 🥺🥺🥺 ….. അയ്യോ….. എന്റെ എല്ലാം പോയെ…. 🥺🥺🥺🥺….ഈ പുതപ്പ് ഇത് ആരാണ് എന്നെ പുതപ്പിച്ചേ…… അയ്യോ… പോയി എല്ലാം പോയി 🥺🥺🥺🥺……. എന്നാലും മോശമായി പോയി… ഇത്രയും ഉറങ്ങാൻ പാടില്ലായിരുന്നു… അങ്ങേര് എന്ത് വിചാരിക്കും…. 🥺🥺മോശം മോശം…… “നിനക്ക് ഇതു വരെ അവ്ടെന്നു എഴുന്നേൽക്കാറായില്ലേ….”പിന്നെയും ശിവയുടെ ചോദ്യം…..”അതെങ്ങനെ…. രാവിലെ നേരത്തെ എഴുന്നേറ്റ് കുളിക്കുന്ന ശീലം ഒക്കെ നല്ല കുടുംബത്തിൽ പിറന്നവർക്ക് പറഞ്ഞിട്ടുള്ളതാ…. കുളിച്ചു കൊണ്ട് എഴുനേറ്റു വരുന്നവരെ എന്ത് പറയാൻ……”ശിവ തുടർന്നു… അവന്ടെ പറച്ചിൽ അവൾക് ഇഷ്ടപെടാതെ അവൾ എഴുനേറ്റു ബാത്‌റൂമിലേക്ക് ഓടി….”ദുഷ്ടൻ…. കുടുംബത്തിൽ പിറന്നില്ല പോലും….. ഞൻ ഒന്നും മിണ്ടുന്നില്ലന്നു കരുതി അങ്ങ് തലയിൽ കയറ…. ആ ദുഷ്ടനു എന്നെ ഒന്ന് വിളിച്ചു കൂടായിരുന്നില്ലേ…

വിളിക്കാതെ അടുത്ത് വന്നു കിടന്നതും പോരാ മനുഷ്യനെ കളിയാക്കുന്നു….ദുഷ്ടൻ….. എന്നാലും പാവം ഞാൻ ആദ്യ ദിവസം തന്നെ എല്ലാം ചീറ്റി പോയില്ലേ… ഇനി അങ്ങേരുടെ മുഖത്തു എനിക്ക് നോക്കാൻ പറ്റുമോ…. “അയ്യോ ഇട്ടു മാറാനുള്ള ഡ്രസ്സ്‌ എടുക്കാതെ ആണ് ഓടി ബാത്‌റൂമിൽ കയറിയത്….. ☹️☹️☹️. രുദ്ര നിന്റെ ഇന്നത്തെ ദിവസം വളരെ ശോകം ആയി പോയി….. ആ ദുഷ്ടൻ പോയോ ആവോ…. ഞൻ ഒരു ടവൽ എടുത്തു ഉടുത്തു പതിയെ വാതിൽ തുറന്നു പുറത്തേക്ക് നോക്കി….. ഇല്ല ദുഷ്ടൻ സോഫയിൽ ഇരുന്നു ലാപ്പിൽ എന്തോ കാര്യമായി ചെയുന്നുണ്ട്…. അയ്യോ ഞൻ പെട്ടു…. ☹️☹️ ഞൻ രണ്ടും കല്പിച്ചു വിളിച്ചു “ശു… ശു…. “ഇല്ല കേൾക്കുന്നില്ല…. പിന്നേം ഞൻ പെട്ടു… എന്ടെങ്കിലും ആവട്ടെ എന്ന് കരുതി ഞൻ നീട്ടി വിളിച്ചു….”അതേയ്….” എന്റെ വിളി കേട്ടു തല ഒന്ന് പൊക്കി നോക്കി…. ഞൻ വളരെ വിനയത്തോടെ “ഞൻ ഡ്രസ്സ്‌ എടുത്തിട്ടില്ല… എനിക്ക് ഡ്രസ്സ്‌ മാറാൻ വേണ്ടി ഒന്ന് പുറത്തേക്ക് ഇറങ്ങാമോ….” “എന്റെ വീട്ടിൽ നിന്ന് എന്നോട് പുറത്തേക്കിറങ്ങാൻ പറയാൻ നീ ആരാ… വേണമെങ്കിൽ ഇവിടേ വന്നു എന്റെ മുൻപിൽ നിന്ന് മാറിക്കോ…..”ശിവയുടെ മറുപടി കേട്ടതും രുദ്ര വാ പൊളിച്ചു ninnu🥺🥺🥺🥺….

അവൾ വേഗം ബാത്രൂംടെ ഡോർ അടച്ചു അവിടെ തന്നെ നിന്നു…. കുറച്ചു കഴിഞ്ഞു വാതിലിൽ മുട്ട് കേട്ടു…. അവൾ പതിയെ തുറന്നു തല പുറത്തേക്കിട്ടു…. ആൾ അപ്പൊ അതാ ഡ്രെസ്സും പിടിച്ചു നിൽക്കുന്നു…. ഞൻ അത് വാങ്ങിയപ്പോൾ അടുത്ത് ഡയലോഗ്….”നിന്നോടുള്ള സ്നേഹം കൊണ്ടല്ല…. ആ അച്ചു അവനൊരു വെളിവ് ഇല്ലാത്തവൻ ആണ്… എപ്പോഴാണ് മുറിയിലേക്ക് ഓടി കയറി വരുന്നത് എന്ന് അറിയില്ല… നിന്നെ ഈ വേഷത്തിൽ കണ്ടാൽ അവൻ എന്നെ തെറ്റി ദരിക്കും അത് കൊണ്ടാണ്……” “ഓ.. ഭാഗ്യം… ഞൻ വേഗം ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് പുറത്തേക്കിറങ്ങി…. ആൾ അപ്പോഴും സോഫയിൽ തന്നെ…. “രുദ്ര… ഇന്നു ലേറ്റ് ആയി എഴുന്നേറ്റത് കൊണ്ട് ഒന്നും ഉണ്ടാക്കിയിട്ടില്ല…താൻ ഒരു ചായ ഇടാമോ….”ശിവ ചോദിച്ചു…. ഞൻ തലയാട്ടി കൊണ്ട് നടക്കാൻ ഒരുങ്ങിയതും….എന്നെ പിന്നിൽ നിന്ന് വിളിച്ചു…. “നിന്റെ അമ്മയുടെ ഓപ്പറേഷൻ അല്ലെ ഇന്ന്…. നിനക്ക് ഹോസ്പിറ്റലിൽ പോകണമെന്നുണ്ടെങ്കിൽ അച്ചു കൊണ്ട് പൊക്കോളും… വൈകിട്ടു വരെ നിനക്ക് അവിടെ നിൽക്കാം…

അവൻ വിളിക്കാൻ വരുമ്പോൾ നീ തിരിച്ചു വന്നേക്കണം കേട്ടല്ലോ….” “ഹും… ഞൻ അച്ചുവിനെ ആണോ കെട്ടിയത്…. ഇങ്ങേർക്ക് എന്താ എന്റെ കൂടെ വന്നാൽ…. അഭിനയിക്കാൻ അല്ലെ… Just ഒന്ന് വന്നാൽ എന്താ… (ആത്മ..).എന്തെങ്കിലും ആവട്ടെ ഹോസ്പിറ്റലിൽ പൊക്കോളാൻ പറഞ്ഞല്ലോ അത് തന്നെ ഭാഗ്യം…. ഞൻ ഇത് എങ്ങനെ ഇങ്ങേരോട് പറയണം എന്ന് കരുതി ഇരിക്കുവായിരുന്നു….. എന്ടെങ്കിലും ആവട്ടെ….രുദ്ര താഴേക്കു ചെന്നു…….. അവിടെ ആരെയോ ഫോണിൽ വിളിച്ചു സംസാരിക്കുക ആയിരുന്ന അച്ചു എന്നെ കണ്ടതും സംസാരം നിറുത്തി എന്റെ അടുത്തേക്ക് വന്നു….. “എന്നാലും എന്റെ പെങ്ങളെ… എന്ത് ഉറക്കമാണ് ഉറങ്ങിയേ…. ഞൻ ഇന്നലെ സാമ്പാറു കൂട്ടി ചോറ് ഉണ്ണാലോ എന്നൊക്കെ കരുതി വന്നതാ…. എന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു…… ഞൻ അത് ചപ്പാത്തിയും സോസും വെച്ച് അഡ്ജസ്റ്റ് ചെയ്തു… എന്നാലോ രാവിലെ എങ്കിലും ഒരു കപ്പ്‌ ചായ… അതും ഇല്ല…. കുടുംബത്തിൽ ഒരു പെണ്ണ് വന്നു കയറിയാൽ വയറു നിറയെ ഭക്ഷണം കഴിക്കാലോ എന്ന് വിചാരിച്ച ഞൻ ഒരു മണ്ടൻ….. ഒരു കപ്പ്‌ ചായ തരാമോ പെങ്ങളെ… “അവൻ കളിയായി ചോദിച്ചു….. ഞൻ അവനെ ഒന്ന് ഇളിച്ചു കാണിച്ചു അടുക്കളയിലേക്ക് കയറി….

ചായ ഇട്ടു ഒരു ഗ്ലാസ്‌ അച്ചുവിന് കൊടുത്തു…. “അമ്പോ…. സൂപ്പർ ചായ…. ഹാഹാഹാ… ചായയിൽ നിന്നും നല്ല കാര്യങ്ങൾ തുടങ്ങട്ടെ….. എന്താ പെങ്ങളെ ഇതിന്ടെ ഒരു സ്പെഷ്യൽ taste ന്റെ രഹസ്യം….”അച്ചു പറഞ്ഞു… “അതൊക്കെ ഞൻ പൊന്നാങ്ങളക്ക് പിന്നെ പറഞ്ഞു തരാം….”രുദ്ര പറഞ്ഞതും…. അച്ചു തിരിച്ചു പറഞ്ഞു….”ഓഓ…. അപ്പൊ സംസാരിക്കാൻ ഒക്കെ അറിയാം…. ആ നടക്കട്ടെ….” “പെങ്ങളെ വേഗം റെഡിയായി വാ… ഞൻ ഹോസ്പിറ്റലിൽ കൊണ്ട് ആക്കി തരാം….”മുകളിലേക്കുള്ള സ്റ്റെപ് കയറുന്നതിനിടയിൽ അവൻ എന്നോട് വിളിച്ചു പറഞ്ഞു…… അവനെ തിരിഞ്ഞു നോക്കിയ ഞൻ എതിരെ വന്ന ശിവയുമായി കൂട്ടി ഇടിച്ചു…… രണ്ടു പേരും കൂടി ഉരുണ്ട് താഴെ എത്തി….. എത്തിയതും എന്റെ മുകളിലാണ് പുള്ളിടെ കിടപ്പു…… ആ ശ്വാസം എന്റെ മുഖത്തു തട്ടിയതും ഉള്ളിലൂടെ എന്തോ ഒന്ന് കടന്നു പോയി😜…. പക്ഷെ…… നിങ്ങൾക് തെറ്റി…… പുള്ളി എഴുന്നേറ്റ് ഇംഗ്ലീഷിൽ ########@@@@ തുടങ്ങിയില്ലേ…. നമുക്ക് പിന്നെ english അറിയതോണ്ട് രക്ഷപെട്ടു…… പൊട്ടിയ ഗ്ലാസ്‌ ഒക്കെ പെറുക്കി എടുത്തു വേസ്റ്റ് ബിൻ ൽ കൊണ്ട് പോയി ഇട്ടു….. അപ്പോഴും എന്നെ നോക്കി എന്തൊക്കയോ ഇംഗ്ലീഷിൽ പറഞ്ഞു….

“ഇംഗ്ലീഷ് ആയത് കൊണ്ടാവാം എനിക്ക് ഫീൽ ഒന്നും ചെയ്തില്ല…. പക്ഷെ ആ നോട്ടം കണ്ടാൽ പറന്നു പോയ കിളികൾ എല്ലാം ഒരുമിച്ചു ചത്തു വീഴും…..” ഇനി വേറെ ചായ വേണോ ആവോ….. വേണ്ടാ ചോദിക്കണ്ട….. തല്ക്കാലം പോയി റെഡിയായി ഹോസ്പിറ്റലിൽ പോകാം… അതാണ് തനിക് ഇപ്പോൾ നല്ലത്….. റെഡിയാകാൻ മുറിയിൽ ചെന്നതും ആൾ എന്നെ കത്തുന്ന നോട്ടം നോക്കി ബാത്റൂലെക് കയറി….. ഞൻ ഒന്ന് ശ്വാസം നേരെ ആക്കി വേഗം റെഡിയായി താഴേക്ക് ചെന്നു….. “എന്താ… പെങ്ങളെ…. മുഖത്തു ഒരു പൊട്ടില്ല… കണ്ണെഴുതീട്ടില്ല. … സിന്ദൂരം പോലുമില്ലല്ലോ…. അവിടെക്ക് ചെല്ലുമ്പോൾ അച്ഛനും അമ്മയും എന്തു വിചാരിക്കും….”അച്ചു പറഞ്ഞത് കേട്ടു…. ശെരിയാണല്ലോ…. എന്ന് കരുതി അവൾ മുറിയിലേക്ക് പോയി…. കണ്ണെഴുതി, പൊട്ടു തൊട്ടു സിന്ദൂരം തൊട്ടു….. ബാത്രൂം ന്റെ ഡോർ അപ്പോഴും അടഞ്ഞു കിടക്കുന്നത് കണ്ടു…. “ആ… ഇപ്പൊ ആൾ നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട്…. പെങ്ങൾ ആ കാറിലേക്ക് ഇരുന്നോ ഞൻ ഇപ്പോൾ തന്നെ വരാം…..”അച്ചു പറഞ്ഞതും….. ഞൻ കാറിനടുത്തേക്ക് ചെന്നു….. ബാക്ക് ഡോർ തുറന്നു കയറാൻ ഒരുങ്ങിയതും….”ഞാൻ ആരാ… നിന്റെ ഡ്രൈവറോ…. മര്യാദക്ക് മുൻപിൽ കേറി ഇരിക്കടി…..”ശബ്ദം കേട്ടു നോക്കിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ നമ്മുടെ ശിവ… . (തുടരും )