20/04/2026

കാന്താരി : ഭാഗം 06

രചന – കാന്താരി

ഐശു ഫോണിലെക്ക് നോക്കിയതും അതിൽ ദേവുന്റെ ഫോട്ടോ കണ്ടു അവൾ കാൾ എടുത്തു. “എന്താടി… ” “എടി. നിന്റെ കൊച്ചിന് അച്ഛൻ വേണമെങ്കിൽ വന്നു രക്ഷിച്ചോ… ഇവിടെയുള്ള പടകൾ ഞാനെന്ന ഒരാൾ ഇവിടെ ഉള്ളത് നോക്കാതെ ഏട്ടനെ കണ്ടതും ചക്കയിൽ ഈച്ച പൊതിയുന്നത് പോലെ പൊതിഞ്ഞിരിക്കുവാ…”

“അതിനിപ്പോ ഞാനെന്ത് ചെയ്യണം ” “ഇപ്പൊ ഇങ്ങനെ ആയോ… അപ്പൊ നിങ്ങൾ തമ്മിൽ ഒന്നും നടന്നില്ലേ ” ദേവു സംശയത്തോടെ ചോദിച്ചു. “നീയൊന്നു വെച്ചിട്ട് പോയെ… അല്ലെങ്കിൽ തന്നെ മനുഷ്യൻ ഭ്രാന്ത് പിടിച്ചു ഇരിക്കുവാ ” “ഓ… അല്ലെങ്കിലും നമ്മളെ ആർക്കും വേണ്ടല്ലോ. എന്റെ സങ്കടം പറയാൻ നിന്നെ വിളിച്ച എന്നെ തല്ലണം ” സങ്കടത്തോടെ പറഞ്ഞു കൊണ്ട് ദേവു ഫോൺ വെച്ചതും ഐശു കട്ടിലില്ലേക്ക് കിടന്നു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 “നീ ഇങ്ങനെ തണുപ്പൻ മട്ടിൽ ഇരുന്നാൽ സിദ്ധുവിനെ ആ ആതിയോ ആർദ്രയോ കൊണ്ട് പോകും ” മുറിയിൽ തന്നെ ഇരിക്കുന്ന കാവ്യയുടെ അടുത്തേക്ക് വന്നു കൊണ്ട് ജയന്തി അമ്മായി പറഞ്ഞു. അത് കേട്ടു അവൾ അവർക്ക് നേരെ ഇരുന്നു. “അങ്ങനെ ഒരുത്തിയും സിദ്ധുവേട്ടനെ കൊണ്ട് പോകില്ല. അതിന് ഞാൻ സമ്മതിക്കില്ല അത് കൊണ്ട് അതോർത്തു അമ്മ വിഷമിക്കണ്ട ”

“എന്റെ ഏട്ടനായും ഇപ്പൊ സിദ്ധുവായും ഒരുപാട് സ്വത്തുക്കൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതൊക്കെ നമ്മുടെ കൈ പിടിയിൽ കിട്ടണമെങ്കിൽ അവനെ നമ്മുടെ കയ്യിൽ കിട്ടിയേ പറ്റു… ” “അതൊക്കെ നമുക്ക് തന്നെ കിട്ടുമമ്മേ… എല്ലാം നമ്മൾ വിചാരിക്കുന്നത് പോലെ തന്നെ നടക്കും കുറച്ചു സമയം എടുത്താലും ഇതൊക്കെ നമ്മൾ നേടും ” എന്ന് പറഞ്ഞു കൊണ്ട് കാവ്യ അമ്മയെ നോക്കി ഒന്ന് ചിരിച്ചു. (അടുത്ത മുറിയിൽ ) “ദേ…പിള്ളേരെ നിങ്ങളിൽ ആരെങ്കിലും സിദ്ധുവിനെ കയ്യിൽ എടുത്താൽ അതിന്റെ ഗുണം നമ്മൾ എല്ലാവർക്കുമാണ് അറിയാലോ… നാലഞ്ചു തലമുറയ്ക്കുള്ളതാ സിദ്ധുവിന്റെ പേരിലും അല്ലാതെയുമായി കിടക്കുന്നത്. അതൊക്കെ കിട്ടിയാൽ… എന്റെ ഭഗവതി…. കാലും നീട്ടി ഇരുന്നു തിന്നാൻ മാത്രം മതി ” നെഞ്ചിൽ കൈ വെച്ച് കൊണ്ട് ആനന്തമ്മായി പറഞ്ഞു.

“അമ്മ നോക്കിക്കോ ഞങ്ങൾ രണ്ടിൽ ഒരാൾക്കെ സിദ്ധുവേട്ടനെ കിട്ടുള്ളു. ചേച്ചിക്ക് കിട്ടിയാൽ വിട്ട് കൊടുക്കാൻ ഞാൻ തയ്യാറാണ് അത് പോലെ തന്നെ ആയിരിക്കണം എന്നോടും” “നീ വിഷമിക്കണ്ട നിന്റെ വില്ലത്തി ആവാനൊന്നും ഞാൻ വരില്ല, എനിക്ക് എന്റെതായ ജോലി വേറെ ഉണ്ട് ” ആർദ്ര പറഞ്ഞതും ആതിര അവളെ നോക്കി പറഞ്ഞു. “പിന്നെ ഒരു കാര്യം ആ കാവ്യ… അവൾക്കും സിദ്ധുവിനെ ഒരു നോട്ടമുണ്ട് അവളെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ… വിചാരിക്കുന്നത് കിട്ടാൻ എന്റെ ചേച്ചിയെ പോലെ അവളും കാഞ്ഞ വിത്താ… അത് കൊണ്ട് വളരെ ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങാൻ ” ആനന്താമ്മയി പറഞ്ഞതും രണ്ടാളും തലയാട്ടി സമ്മതിച്ചു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 ”

കിരൺ എന്താ ജയന്തി വരാഞ്ഞേ… ” രാത്രി ഭക്ഷണം കഴിക്കാൻ എല്ലവരും ഇരുന്നതും മോഹൻ ചോദിച്ചു. “അവനു എന്തോ തിരക്കിലാ… കുറച്ചു ദിവസം കഴിഞ്ഞു വരാമെന്നു പറഞ്ഞിട്ടുണ്ട് ” “അവനോടു വരുമ്പോൾ അമ്മാവൻമാരെയും കൂട്ടിയിട്ട് വരാൻ പറ. എല്ലാവരെയും ഒരുമിച്ച് കൂടിയിട്ട് ഒരുപാട് നാളായില്ലേ ” സിദ്ധു പറഞ്ഞു. “ഇങ്ങനെ വരുന്നതിൽ എന്ത് രസമാ ഉള്ളത് മോനെ… എല്ലാവരും കൂടി ആഘോഷിക്കാണമെങ്കിൽ എന്തെങ്കിലും വിശേഷം ഉണ്ടാവണം ല്ലേ ഏട്ടാ…” “അങ്ങനെ ആണെങ്കിൽ നമുക്ക് കാവ്യയുടെയോ ആതിയുടെയോ കല്യാണം നടത്താൻ നോക്കാം… രണ്ടാൾക്കും അതിനുള്ള പ്രായമൊക്കെ ആയില്ലേ ” ആനന്താമ്മയി പറഞ്ഞു നിർത്തിയതും സിദ്ധു പറഞ്ഞു. പെട്ടെന്ന് അങ്ങനെ ഒന്ന് കേട്ടതും പടകൾ ഒന്ന് ഞെട്ടി പക്ഷെ ഒരാൾ മാത്രം ചിരിച്ചു. “അത് പിന്നെ…

അതിനൊക്കെ ഒരു സമയമില്ലേ മോനെ… അതാവുമ്പോ നമുക്ക് ആലോചിക്കാം” എന്ന് മാത്രം പറഞ്ഞു ജയന്തിമ്മയി വേഗം കഴിച്ചു എഴുന്നേറ്റു. കുറച്ചു സമയം കഴിഞ്ഞതും പതിയെ പതിയെ എല്ലാവരും എഴുന്നേറ്റു അവരവരുടെ കൂട്ടില്ലേക്ക് ചേകേറി. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 “ഐശു…. ” പതിവിന് വിപരീതമായി ദേവു ഐശുവിന്റെ വീട്ടിൽ എത്തി ഉറങ്ങിക്കൊണ്ടിരുന്നവളെ വിളിച്ചു. “എന്തോന്നടെ ശല്യം ചെയ്യാതെ പോയെ… ” “നീ ഇവിടെ ആസനത്തിൽ കൈയും തിരുകി കിടന്നോ. അവിടെ ഓരോന്നുങ്ങൾ ആസനം വരെ അടിച്ചോണ്ട് പോകാനുള്ള പ്ലാനിൽ നടക്കുവാ ” “നീ എന്തൊക്കെയ ഈ പറയുന്നത് ” ഒന്നും മനസിലാവാതെ ഐശു എഴുന്നേറ്റിരുന്നു കൊണ്ട് ചോദിച്ചു. “അതായത് രമണാ… അവിടെ വന്നിരിക്കുന്നത് എന്റെ അമ്മായിമാരും അവളുടെ പെണ്മക്കളുമാണ്.

ചുരുക്കി പറഞ്ഞാൽ ഏട്ടന്റെ മുറപെണ്ണുങ്ങൾ അവരുടെ പെട്ടെന്നുള്ള ഈ വരവിന്റെ ഉദ്ദേശം അത് ഏട്ടാനുമായി വന്നതിൽ ഒരാളുമായി നടത്താനാണ് ” “ഒറ്റ രാത്രി കൊണ്ട് അതെങ്ങനെ നിനക്ക് മനസിലായി” “ഹി ഹി ഹി… ഇത് പോലുള്ള കാര്യങ്ങൾ മനസിലാക്കാൻ ഈ ദേവുന് ഒറ്റ രാത്രി ഒക്കെ ധാരാളമാണ് മോളെ… വേണമെങ്കിൽ നിനക്ക് ഞാനൊരു ഡെമോ കാണിച്ചു തരാം…അപ്പൊ നിനക്കും മനസിലാകും ” ഐശുവിന്റെ മുഖതിന്നു നേരെ മുഖം അടിപ്പിച്ചു കൊണ്ട് ദേവു പറഞ്ഞതും ഐശു ദേവുവിന്റെ കൂടെ ചെന്നു.

“നോക്ക് നോക്ക് ഗാർഡനിലെക്ക് നോക്ക് ” ദേവു പറഞ്ഞത് കേട്ടു നോക്കിയതും അവിടുത്തെ കാഴ്ച കണ്ടു ഐശു തളർന്നു നിന്നു. ഗാർഡനിൽ പുഷ് അപ്പ്‌ എടുക്കുന്ന സിദ്ധുവിനു ചുറ്റും മൂന്നു പെണ്ണുങ്ങൾ ഒരാൾ പുഷ് അപ്പ്‌ കൗണ്ട് ചെയുന്നു, അടുത്ത ആൾ സിദ്ധുവിനു കുടിക്കാൻ പാലും പിടിച്ചു ഇരിക്കുന്നു അടുത്തത് അവനെ വായും നോക്കി നിൽക്കുന്നു. “ഇവരെ ഇന്ന് ഞാൻ ” മതിൽ ചാടാൻ നോക്കി കൊണ്ട് ഐശു പറഞ്ഞതും ദേവു അവളെ തടഞ്ഞു. “എടുത്തു ചാടി നാണം കെടാതെ ബുദ്ധി പരമായി വേണം മുന്നോട്ട് നീങ്ങാൻ തിങ് ഐശു തിങ് ” “ഞാനിപ്പോ എന്ത് ചെയ്യണം ” “ആദ്യം നീ വീട്ടിൽ കേറി പറ്റണം. എത്തി പെട്ടാൽ ഉണ്ടല്ലോ രാപകൽ ഇല്ലാത്ത പോരാട്ടം തന്നെ ആയിരിക്കും ”

മതിലിന്റെ ചുവട്ടിൽ ഇരുന്നു കൊണ്ട് ഐശു ചോദിച്ചപ്പോൾ പറഞ്ഞു കൊണ്ട് ദേവുവും അവൾക്കൊപ്പം ഇരുന്നു. “ഡി… വന്നു വന്നു രണ്ടിനും പരിസരബോധം ഇല്ലാതായി മുൻവശം വൃത്തികെട് ആകാതെ രണ്ടും അകത്തു കേറി പോടീ… ” അകത്തു നിന്ന് ചായയും കുടിച്ചു കൊണ്ട് പുറത്ത് വന്ന ആദി അവരെ കണ്ടതും ഒച്ച എടുത്തു. അത് കേട്ടു രണ്ടും ചാടി എഴുന്നേറ്റു നിന്നു. “അയ്യോ ആദി ഏട്ടാ… ഏട്ടൻ ഉദ്ദേശിച്ചത് പോലെ ഒന്നുല ഞങ്ങൾ വെറുതെ കാറ്റ് കൊള്ളാൻ ഇരുന്നതാ… അല്ലേടി ” ദേവു ചോദിച്ചതും ഐശു തലയാട്ടി. “ഹ്മ്മ്… വീട്ടിൽ വിരുന്നുക്കാരൊക്കെ വന്നിട്ട് നീ ഇവിടെ വന്നു കറങ്ങുവാണോ ” “അത് പിന്നെ അവിടെ ഞാനും അമ്മയും എല്ലാം ചെയ്തു മടുത്തു അപ്പൊ ഒരു കൈ സഹായത്തിനു ഐശുവിനോട്‌ അങ്ങോട്ട്‌ വരാൻ പറയാൻ വന്നതാ… ഞാൻ…

” “ഹ ഹ ഹ എന്റെ മോളെ സ്വന്തം വീട്ടിൽ തിന്ന പാത്രം കഴുകി വെയ്ക്കാത ഇവളെയാണോ നീ സഹായത്തിനു കൊണ്ട് പോകുന്നത്. അതിനും നല്ലത് നിങ്ങൾ തന്നെ എല്ലാം ചെയുന്നതാണ് ” ചിരിച്ചു കൊണ്ട് ആദി പറഞ്ഞതും ഐശു അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. “അത് മാത്രമല്ല ഏട്ടാ… അടുത്ത മാസം എക്സാം ഒക്കെ വരുവല്ലേ സൽക്കാരത്തിന്റെ ഇടയിൽ എനിക്ക് പഠിക്കാൻ പറ്റില്ല ഇവള് കൂടെ ഉണ്ടെങ്കിൽ എനിക്കത് ഹെല്പ് ഫുൾ ആയിരിക്കും അതാ… ” “മ്മ്മ്… എന്ന പൊയ്ക്കോ… ഇനി അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട ” എന്ന് പറഞ്ഞു കൊണ്ട് ആദി പോയതും ഒന്ന് ചിരിച്ചു കൊണ്ട് ഐശുവും ദേവുവും അകത്തേക്ക് കേറി. ദേവു ഡ്രസ്സ്‌ എല്ലാം പാക്ക് ചെയുന്ന സമയം കൊണ്ട് ഐശു വേഗം പോയി ഫ്രഷ് ആയി വന്നു. “പോയി വരാം അമ്മേ… ”

“പോകുന്നതൊക്കെ ശരി വെറുതെ അവിടെ ഉള്ളവരെ കൊണ്ട് പറയിക്കാൻ നിൽക്കരുത് കേട്ടല്ലോ ” അമ്മ പറഞ്ഞതും അനുസരണയോടെ ഐശു തലയാട്ടി. (തുടരും )