17/04/2026

ഈ മഴയിൽ : ഭാഗം 01

രചന – ശ്രീ

മോളെ നീ ശെരിക്കും ആലോചിച്ചിട്ടാണോ പറയുന്നത് “….

“അതെ ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ്… ഞാൻ കാരണം ഈ കുടുംബം രക്ഷ പെടുമെങ്കിൽ ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിക്കാൻ ഞൻ തയ്യാർ ആണ് “…. ഒരു നെടുവീർപ്പോടെ അവൾ മറുപടി പറഞ്ഞു……

“മോളെ ഇത് വെറും ഒരു വർഷത്തേക്ക്…. വേണ്ട മോളെ നമുക്ക് ഇത് വേണ്ട അമ്മയുടെ ആശുപത്രി ചിലവിനു നമുക്ക് മറ്റെന്തെങ്കിലും വഴി നോക്കാം…. ഞൻ ഇതിനു സമ്മതിക്കില്ല “…..

“അച്ഛാ…. അമ്മയുടെ ആശുപത്രി ചിലവ് മാത്രം അല്ലല്ലോ… വീടിന്റെ ജപ്തി, പലിശ ക്കാർക്ക് കൊടുക്കാനുള്ളത്, ഇതെല്ലാം എങ്ങനെ തീർക്കും അച്ഛാ…. അത് മാത്രമല്ല അപ്പുവിന്റെയും അമ്മുവിന്റെയും പഠിപ്പ് തുടരണ്ടേ… ഞാനോ ഇങ്ങനെ ആയി… അവരെ നമുക്ക് നല്ല നിലയിൽ എത്തിക്കണ്ടേ…. ഈ വിവാഹത്തിന് ഞാൻ സമ്മതിച്ചാൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരും…. ഞൻ എന്തായാലും തീരുമാനിച്ചു കഴിഞ്ഞു… അച്ഛൻ ഇനി അത് ഓർത്തു വിഷമിക്കണ്ട…..”

മകളുടെ തീരുമാനത്തിൽ അദ്ദേഹം മറുത് ഒന്നും പറയാതെ ഇരുന്നു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഇത് രുദ്രയുടെ കഥയാണ്…. അച്ഛൻ പരമേശ്വരൻ ഒരു കർഷകൻ ആയിരുന്നു… അമ്മ സുഭദ്ര…. രുദ്ര ആണ് മൂത്ത മകൾ അനിയത്തി ശ്രീപ്രിയ എന്ന അമ്മുവും അനിയൻ ശ്രീഹരി എന്ന അപ്പുവും… അമ്മു ഇപ്പോൾ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥി ആണ്… അപ്പു എഞ്ചിനീയറിംഗ് നു പഠിക്കുന്നു… രുദ്ര ഡിഗ്രി ക്ക് പഠിക്കുന്ന സമയത്ത് ആണ് സുഭദ്രക്ക് വയറു വേദന വരുന്നത്… ഹോസ്പിറ്റലിൽ വെച്ചാണ് അറിയുന്നത് വയറിൽ മുഴ ആണെന്ന് പെട്ടെന്ന് തന്നെ ഒരു ഓപ്പറേഷൻ നടത്തി… ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയിട്ടും വീണ്ടും വേദന തുടങ്ങി…. പിന്നട് ഡോക്ടറെ കണ്ടപ്പോൾ ആണ് അറിഞ്ഞത് മുഴയുടെ എണ്ണം കൂടുതൽ ആയതു കൊണ്ട് ഇനി 2ഓപ്പറേഷൻ കൂടി വേണമെന്ന്….. ആകെ ഉണ്ടായിരുന്ന 5 സെന്റ് സ്ഥലം പണയപ്പെടുത്തി ഒരു ഓപ്പറേഷൻ നടത്തി…. അടുത്തത് ചെയ്യാൻ സമയം ആയപ്പോഴേക്കും രുദ്രയുടെ അച്ഛന് ഒരു ആക്‌സിഡന്റ് പറ്റി…… അതോടെ വീട്ടിലെ വരുമാനം നിന്നു…. പിന്നീട് രുദ്ര പഠിത്തം നിർത്തി ഒരു സൂപ്പർ മാർക്കറ്റിൽ ജോലിക് കയറി….. ഇവിടെന്ന് കിട്ടുന്ന തുക പലിശ അടക്കാൻ പോലും തികയില്ല… കഷ്ടിച്ച് ഇനി എന്ത് എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് ബ്രോക്കർ ശങ്കരൻ ഈ കല്യാണ കാര്യത്തെ പറ്റി അച്ഛനോട് സംസാരിക്കുന്നത് കേട്ടത്…. അവർക്ക് വേറെ നിർബന്ധം ഒന്നും ഇല്ല…. പെണ്ണ് പാവപെട്ട വീട്ടിലെ കുട്ടി ആയിരിക്കണം പിന്നെ ഇത് ഒരു എഗ്രിമെന്റ് ആണ് ഒരു വർഷത്തേക്ക് മാത്രെ ഈ ബന്ധം ഉണ്ടാവുള്ളു….പെണ്ണിനെ ഇഷ്ടപെട്ടാൽ നമ്മൾ പറയുന്ന കാശ് അവർ തരും… പിന്നെ ഞൻ ഒന്നും ആലോചിച്ചില്ല….
അവരുടെ മാനേജർ വന്നു പെണ്ണിനെ ഇഷ്ടപെട്ടാൽ പിറ്റേന്ന് തന്നെ കാശ് കിട്ടും…….
ഇന്ന് രാവിലെ അവരുടെ മാനേജർ വന്നു എന്നെ കണ്ടിട്ട് പോയി…. ഉച്ചക്ക് അവ്ടെന്നു വിളിച്ചു ഒക്കെ ആണെന്ന് പറഞ്ഞു…. അതിന്ടെ സംസാരം ആണ് മുൻപ് കേട്ടത്…… നാളെ തന്നെ കാശ് അക്കൗണ്ടിൽ കയറും പക്ഷെ 2ദിവസം കഴിഞ്ഞാൽ കല്യാണം…… ഇനിയെല്ലാം വഴിയേ അറിയാം….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കൈയിൽ ഇരുന്ന വോഡ്ക്ക ഗ്ലാസ്സിലേക്ക് പകർത്തി അവൻ ചുണ്ടോട് അടുപ്പിച്ചു…..

“ശിവാ…. മതി നിർത്തു…. നീയിത് എന്തു ഭാവിച്ച……2 ദിവസം കഴിഞ്ഞാൽ നിന്റെ കല്യാണം ആണ്…..” അരുൺ പറഞ്ഞു…. ഇത് മാനേജർ അരുൺ…. ശിവജിത് എന്ന ശിവയുടെ മനസാക്ഷി സൂക്ഷിപ്പകാരൻ അതിൽ ഉപരി ശിവയുടെ best ഫ്രണ്ട്…….

“ഹും…. കല്യാണം….. എന്റെ കേട്ട് ഒന്ന് കഴിഞ്ഞതല്ലേ അരുണേ….. ഇതെന്റെ രണ്ടാം കെട്ടല്ലെ…… എനിക്ക് എന്റെ വീട്ടുകാരെ തോല്പിക്കാൻ വേണ്ടിയുള്ള എന്റെ ഒടുക്കത്ത കെട്ട്….”ശിവ പറഞ്ഞു….

“ശിവാ… എടാ ഇത് വേണോടാ… അത് ഒരു പാവം പിടിച്ച പെണ്ണാ…. അതിന്ടെ ജീവിതം നീ നശിപ്പിക്കരുത്…..”അരുൺ പറഞ്ഞു….

“പ്പ… പെണ്ണ്…. പെണ്ണെന്നു കേൾക്കുമ്പോൾ എനിക്ക് ഇപ്പോൾ വെറുപ്പാ…. കാശിനു വേണ്ടി എന്റെ വീട്ടുകാർ കണ്ടുപിടിച്ച സുന്ദരിയും ശാലിനതയും ഉള്ള പെണ്ണ് വേറൊരുത്തനെ കണ്ടപ്പോൾ ഇറങ്ങി പോയില്ലേ….. അല്ല എന്റെ ഭാഗത്തും തെറ്റുണ്ട്….ഞൻ കാല് പിടിച്ചു പറഞ്ഞതല്ലേ ഈ കല്യാണം എനിക്ക് വേണ്ടെന്ന്… എല്ലാവർക്കും എല്ലാവരുടെയും കാര്യം ആണല്ലോ വലുത് …… എന്നെ ആരും മനസിലാക്കിയില്ല….. ഇപ്പൊ ഇവളും കാശിനു വേണ്ടി അല്ലെ രണ്ടാം കെട്ടിന് സമ്മതിക്കുന്നെ…… ഇതാണ് പെണ്ണ്…. പെണ്ണിനെ മനസിലാക്കാൻ ആർക്കും കഴിയില്ല…. ചിരിച്ചു കൊണ്ട് കഴുത്താറുക്കുന്ന വർഗ്ഗം…..”ഒരു പെഗ്ഗ് കൂടി കഴിച്ചിട്ട് അവൻ പറഞ്ഞു….

“എടാ… ഇത് അങ്ങനെ ഉള്ള കുട്ടി അല്ല…. നീ ഈ ഫോട്ടോ ഒന്ന് കണ്ടു നോക്കിയേ….”അരുൺ പറഞ്ഞു…..

“വേണ്ടാ…. എനിക്ക് ആരെയും കാണണ്ട….മകൻ രണ്ടാമത് കെട്ടിഎന്ന് വീട്ടുകാർ അറിയട്ടെ….. അവരുടെ മനം നോവട്ടെ ഞൻ നൊന്തതിന്റെ ഇരട്ടി ആയി…..”അതും പറഞ്ഞു അവൻ ബോധം മറഞ്ഞു ഉറക്കത്തിലേക് വഴുതി വീണു….. അരുൺ തന്റെ ഉറ്റ സുഹൃത്തിന്റെ അവസ്ഥ ഓർത്തു നെടുവീർപ്പോടെ ഇരുന്നു……

ശിവജിത് എന്ന ശിവ, ശിവ കൺസ്ട്രക്ഷൻസിന്റെ എംഡി ആണ്….. ഇന്ത്യയിലെ ബെസ്റ്റ് architect അവാർഡ് ശിവക്കാണ്…. ഇന്ത്യ യിൽ തന്നെ പല ഓഫീസുകൾ ഉണ്ട് ഇതെല്ലാം നോക്കാൻ പ്രേത്യേകം സ്റ്റാഫ്‌കൾ…. പല സംസ്ഥാനങ്ങളിൽ മീറ്റിംഗ് കൾ എല്ലാം നടക്കുന്നു….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെ കുളിച്ചു ഒരുങ്ങി ആ കൃഷ്ണ നടക്കു മുൻപിൽ നിൽക്കുമ്പോൾ താൻ എടുത്ത തീരുമാനത്തിൽ എന്ടെങ്കിലും പ്രശ്നം ഉണ്ടോ എന്ന് തിരയുക ആയിരുന്നു അവളുടെ മനസ്സ്…..കണ്ണുകൾ അടച്ചു അവൾ പ്രാർത്ഥിച്ചു….

“ചേച്ചി, വാ പോകാം “അമ്മുവിന്റെ ശബ്ദം കേട്ട് അവൾ കണ്ണ് തുറന്നു…. ഒന്ന് കൂടി തൊഴുതു അവൾ പുറത്തിറങ്ങി….

“ചേച്ചി, ഈ തീരുമാനം തെറ്റായി പോയോ “വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അമ്മു രുദ്ര യോട് ചോദിച്ചു…..

“എന്താ മോളെ നിന്റെ പ്രശ്നം.. ഞൻ നന്നായി തന്നെ ആണ് ഇത് തീരുമാനിചെ… മോൾ എന്നെ ഓർത്തു വിഷമിക്കേണ്ട… നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരാൻ പോകുവല്ലേ…..”രുദ്ര പറഞ്ഞു

“എന്നാലും ചേച്ചി ഞങ്ങള്ക്ക് വേണ്ടി അല്ലെ കഷ്ടപ്പെടുന്നെ എന്നോർക്കുമ്പോൾ….. അമ്മു വിതുമ്പി കൊണ്ട് പറഞ്ഞു….

“”നിങ്ങൾക് വേണ്ടി അല്ലാതെ ഞൻ ആർക്കു വേണ്ടിയാ ഈ കഷ്ടപ്പെടുന്ന….. പിന്നെ ഈ കല്യാണം എന്ന് പറയുന്നത് കഷ്ടപ്പാടാണോ… ചുളിവിന് എനിക്കൊരു ഭർത്താവിനെ കിട്ടില്ലേ……”രുദ്ര ഉള്ളിലെ വിഷമം അറിയിക്കാതെ ചെറു ചിരിയോടെ പറഞ്ഞു…..

“എന്നാലും…. രണ്ടാം കെട്ടുകാരനെ വേണമായിരുന്നോ ചേച്ചി…..”അമ്മു പറഞ്ഞു…

“നീ ഒന്ന് മിണ്ടാതെ ഇരിക്ക് അമ്മു…. അല്ലെങ്കിൽ തന്നെ ഈ കാര്യം അറിഞ്ഞപ്പോൾ തുടങ്ങി അപ്പു മിണ്ടുന്നില്ല….. നീയും കൂടി ഓരോന്ന് പറഞ്ഞോ.. “രുദ്ര പറഞ്ഞു……

“ചേച്ചി.. ദേ നോക്കിയേ… ഗിരിയേട്ടൻ….”അമ്മു പറഞ്ഞതും രുദ്ര അവിടെക്ക് നോക്കി…..

അവനെ മറി കടന്നു നടക്കാൻ ഒരുങ്ങാവേ…..”രുദ്രേ ഒന്ന് നിൽക്കാമോ….”ഗിരി ചോദിച്ചതും അമ്മുവും രുദ്രയും നിന്നു….

“തന്റെ കല്യാണം ആയിന്നു അറിഞ്ഞു.. ഞൻ കരുതിയത് തനിക് ഇത്തിരി എങ്കിലും ഇഷ്ടം എന്നോട് ഇണ്ടാവും എന്നാ….. സാരല്ല്യ…. ഇഷ്ടം അത് എനിക്ക് മാത്രം ആയിരുന്നല്ലോ…. എന്തായാലും എന്റെ എല്ലാ വിധ ആശംസകളും ഞൻ നേരുന്നു….എനിക്ക് വിസ ശെരിയായി ഞൻ അടുത്ത് തന്നെ പോകും…. ഇത് പറയാൻ ആണ് ഞൻ വന്നത്…. താൻ എന്തായാലും അമ്പലത്തിൽ വരുമെന്ന് അറിയാമായിരുന്നോ അതാണ് ഇവിടെ കാത്തു നിന്നത്…. ശെരി… എന്നാ ഞൻ പോട്ടെ…..!ഇത്രയും പറഞ്ഞു ഗിരി നടന്നകന്നു….

“പാവം ഗിരിയേട്ടൻ നല്ല വിഷമം ആയി….. ചേച്ചിക്ക് എന്താ ഗിരിയേട്ടനോട് ഇത് വരെ ഇഷ്ടം തോന്നാതിരുന്നേ ….. എത്ര വർഷം ആയി പുറകിൽ നടക്കുന്നു… പാവം……”അമ്മു പറഞ്ഞു…..

“എനിക്കും ഉണ്ട് പറയാതെ പോയ ഒരു പ്രണയം ആരും അറിയാതെ മനസ്സിൽ സൂക്ഷിച്ച ഒരു പ്രണയം…. ഒരിക്കലും പൂവിടാത്ത, ഒരിക്കലും തളിർക്കാത്ത ഒരു പ്രണയം “രുദ്ര ആലോചിച്ചു….

(തുടരും )