23/04/2026

മാംഗല്യം : ഭാഗം 03

രചന – ഇഷ ജാൻവി

വണ്ടിയിൽ പോയി കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു പെണ്ണ് സ്കൂട്ടിയിൽ വന്നു വട്ടം ചാടിയത

അല്ലെങ്കിലേ ഇപ്പൊ പെൺപിള്ളേരെ കാണുമ്പോൾ കലിയാണ്

എവിടെ നോക്കിയാ ഡീ വണ്ടി ഓടിക്കുന്നെ

അത് ചോദിച്ചതും അവൾ ഹെൽമെറ്റ്‌ മാറ്റി എന്നെ നോക്കി

ദൈവമേ ഇവളോ

ഞാൻ ഹെൽമെറ്റ്‌ ഇട്ടത് കൊണ്ട് അവൾക്ക് എന്റെ മുഖം കാണാൻ കഴിയില്ല

പറയുന്ന ആൾക്കും നോക്കി വണ്ടി ഓടിക്കാലോ അല്ലെങ്കിലും കുറ്റം മുഴുവൻ ഞങ്ങൾക്ക് ആയിരിക്കുമല്ലോ

പിന്നെ ഞാൻ ആണോ റോങ്ങ്‌ സൈഡിൽ നിന്ന് വന്നത്
ഞാൻ ഹെൽമെറ്റ്‌ ഊരി അവളോട് പറഞ്ഞു

ഞാൻ വരുന്നത് കണ്ടെങ്കിൽ നിങ്ങൾക്ക് ഒന്ന് മാറി തന്നുണ്ടായിരുന്നോ

എന്റെ മുഖം കണ്ടാൽ അവൾക്ക് പതർച്ചയും ഞെട്ടലും ഉണ്ടാവുമെന്ന് വിചാരിച് ഞാൻ കണ്ടത് ഒരു കൂസലും ഇല്ലാതെ വീണ്ടും എന്നോട് തട്ടി കയറുന്നവളെ ആയിരുന്നു

ആ ഇപ്പൊ ഞാൻ മാറാത്തതായി കുഴപ്പം

നിങ്ങളോട് വഴക്ക് ഉണ്ടാക്കാൻ എനിക്ക് സമയമില്ല കുറച്ചു അങ്ങോട്ട മാറി നിന്നാൽ എനിക്ക് പോകാമായിരുന്നു

ഞാൻ ആണോ നിന്നോട് വഴക്ക് ഉണ്ടാക്കിയത്

അവൾ മറുപടി ഒന്നും പറയാതെ എന്നെ ദേഷ്യത്തോടെ നോക്കി

നിങ്ങൾ ഇവിടെ നിന്ന് ദേഷ്യപ്പെടുകയോ ദേഷ്യപ്പെടാതിരിക്കുകയോ ചെയ്തോ വെറുതെ മനുഷ്യന്റെ സമയം കളയാൻ ആയിട്ട്
അതും പറഞ്ഞു അവൾ എന്റെ സൈഡിലൂടെ സ്കൂട്ടിയും എടുത്ത് പോയി

പണ്ടത്തെ കളിയും ചിരിയുമൊക്കെ മാറി ആളാകെ മാറിപ്പോയി എന്നെ കണ്ടതായി പോലും ഭാവിക്കുന്നില്ല ഇനി അവൾ തന്നെ അല്ലെ അത് എനിക്ക് ആള് മാറിപോയതാണോ
അല്ല അത് അവൾ തന്നെ അല്ലെ ചുണ്ടിന് മേലുള്ള മറുക് ഞാൻ ശെരിക്കും കണ്ടായിരുന്നു

അറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു പക്ഷെ ആ ചിരിക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല അമ്മുവിന്റെ വാക്കുകൾ വീണ്ടും അവളോടുള്ള വെറുപ്പിന്റെ തീവ്രത കൂട്ടി

പക്ഷെ വീട്ടിലേക്ക് പോകുമ്പോഴും അവന്റെ ചിന്ത അവളെ കുറിച്ചായിരുന്നു
അവളുടെ പേര് അവൻ ഓർക്കാൻ ശ്രമിച്ചു പക്ഷെ ഓർത്തെടുക്കാൻ സാധിച്ചില്ല

അവളെ ആദ്യമായി കണ്ടത് അവന്റെ മനസിലേക്ക് ഓടി വന്നു

ഒരു ദിവസം അമ്മുവിന് വേണ്ടി ബീച്ചിൽ കാത്തിരിക്കുമ്പോഴാണ് ഒരു പെണ്ണ് അടുത്തേക്ക് ഓടി വരുന്നത് ജീൻസും വൈറ്റ് ടോപ്പും ആയിരുന്നു വേഷം
എന്താണെന്ന അർത്ഥത്തിൽ അവളെ നോക്കിയപ്പോൾ ഒരു ചെറു ചിരിയോടെ എന്നോട് ചോദിച്ചു

നിഖിൽ ഏട്ടൻ അല്ലെ

ഏട്ടനോട് ഞാൻ ഒരുപാട് നാളായി ഒരു കാര്യം പറയണം എന്ന വിചാരിച്ചിട്ട്

🤔🤔🤔എന്ത് കാര്യം

ഏട്ടൻ എന്നെ ഇതിനു മുന്നേ കണ്ടിട്ടില്ലേ

ഇല്ലാ
കുറച്ചു തറപ്പിച്ചു തന്നെ പറഞ്ഞു

പക്ഷെ ഞാൻ ഏട്ടനെ കുറെ സ്ഥലത്തു നിന്ന് കണ്ടിട്ടുണ്ട്

അതിനു 🤨🤨🤨

ഏട്ടാ എനിക്ക് ഈ വളച്ചു കെട്ടി പറയുന്നത് ഒന്നും ഇഷ്ടമല്ല എന്തും സ്ട്രൈറ് ആയിട്ട് പറയുന്നതാ ഇഷ്ടം

🤨🤨🤨

I love you
പുഞ്ചിരിയോടെ എന്നോട് അവൾ പറഞ്ഞതും അവളുടെ മുഖത്തു കൈ പതിഞ്ഞതും ഒരേ നിമിഷം ആയിരുന്നു
തല്ലിയത് ഞാൻ അല്ല അമ്മു ആയിരുന്നു

അവൾ എങ്ങനെ കൃത്യ സമയത്ത് എത്തി എന്ന അറിയില്ല എന്നാലും ആ കുട്ടിയെ അടിച്ചത് എനിക്കും ഇഷ്ടമായില്ല പക്ഷെ അവളോട് അത് പറഞ്ഞാൽ എനിക്ക് ആ കുട്ടിയോട് വല്ല അട്ട്രാക്ഷൻ ഉണ്ടെന്ന് ആ പൊട്ടി വിചാരിക്കും അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാൻ പോയില്ല അവരെ കേട്ടു നിന്നത് അല്ലാതെ

താൻ എന്തിനാ എന്നെ തല്ലിയത്

തല്ലാതെ നിന്നെ പിടിച്ച് ഉമ്മ വെക്കണോ

അതിന് ഞാൻ തന്നോട് ഒരു വഴക്കിനും വന്നില്ലല്ലോ

പിന്നെ എന്റെ ചെക്കനെ ഇഷ്ടമാണെന്ന് പറയാൻ നിനക്ക് എന്ത് യോഗ്യതയാടി
കണ്ട ആണ്പിള്ളേരുടെ കൂടെ കറങ്ങി നടക്കുന്ന നിന്റെയൊക്കെ തനി കൊണം ഇതാണെന്ന് എനിക്ക് അറിയാം കാണാൻ കുറച്ചു ഗ്ലാമർ ഉള്ള ചെക്കനെ കണ്ടാൽ അപ്പോൾ പോയി ഇഷ്ടമാണെന്ന് പറയും എന്നിട്ട് അവരുടെ കൂടെ കറങ്ങി അവന്റെ പണം തീരുമ്പോൾ മറ്റൊരുത്തനെ ചാക്കിൽ ആക്കും ഇതല്ലേ ഡീ നിന്റെയൊക്കെ സ്വഭാവം

മതി
അവൾ കൈ കൊണ്ട് അമൃതയോട് നിർത്താൻ പറഞ്ഞു

സോറി നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് എനിക്ക് അറിയില്ലായിരുന്നു
പിന്നെ ഈ ആൺകുട്ടികളുടെ കൂടെ കറങ്ങി നടക്കുന്നു എന്ന പറഞ്ഞത് എന്നെ കുറിച് എന്ത് അറിഞ്ഞിട്ട അങ്ങനെ പറഞ്ഞത് അറിയാത്ത ഒരാളെ കുറിച് പറയുമ്പോൾ ആലോചിച്ചു പറയണം
പിന്നെ ഒരു ആണും പെണ്ണും ഒരുമിച്ച് ഇരുന്നാലോ ബൈക്കിൽ പോകുന്നതോ പ്രണയിക്കുന്നവർ മാത്രമല്ല സുഹൃത്തുക്കളും പോകും എനിക്ക് ആൺകുട്ടികൾ ആണ് ഏറ്റവും കൂടുതൽ ഫ്രണ്ട്സ് ആയിട്ടുള്ളത്
ഇപ്പൊ നിന്നോട് ഇത്രയും പറഞ്ഞത് നിന്നെ പോലെ ആയിരിക്കണം എന്നിൽ എല്ലാവരും കേട്ടല്ലോ

പിന്നെ എന്നെ ഒന്ന് നോക്കിയിട്ട് സോറി പറഞ്ഞു അവൾ പോയി

വെറുതെ ഒരു ഷോ create ചെയ്യേണ്ട എന്ന വിചാരിച്ചിട്ടാണ് ഞാൻ ഒന്നും പറയാതിരുന്നത് ഇത്‌ ഒരു പ്രശ്നമായാൽ അത് ഞങ്ങളെ കൂടെ ബാധിക്കും എന്റെ അമ്മുവിനെ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടായില്ല പിന്നെ അവൾ ഒന്ന് പൊട്ടിച്ചത് അല്ലെ ആ ഒരു സമാധാനം ഉണ്ട്

അവൾ പോയി കഴിഞ്ഞ് ഞാൻ അമ്മുവിനെ ഒന്ന് നോക്കി ആള് കലിപ്പിൽ ആണ്

അല്ല അമ്മു ഒരു പൂച്ച കുട്ടിയെ പോലെ ഇരുന്ന നിനക്ക് ഇത്രയും ധൈര്യം ഉണ്ടായിരുന്നോ
ആദ്യമായിട്ട് ആയിരുന്നു അമ്മുവിന്റെ ഈ ഒരു ഭാവം ഞാൻ കാണുന്നത്

പിന്നെ എന്റെ കണ്ണേട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞവളെ ഞാൻ പൂവിട്ടു പൂജിക്കണോ
അവൾ ദേഷ്യത്തോടെ പറഞ്ഞു

വേണ്ടായേ 🙏🙏

ഹ്മ്മ്

അല്ല അമ്മു നിനക്ക് അവളെ നേരത്തെ അറിയുമോ

ആ രണ്ട് മൂന്നു പ്രാവശ്യം ഓരോ ആണ്പിള്ളേരുടെ കൂടെ ബൈക്കിൽ പോകുന്നത് കണ്ടിട്ടുണ്ട് എന്നിട്ട് പറഞ്ഞത് കേട്ടില്ലേ ഫ്രണ്ട്സ് ആണെന്ന് അവളെ കണ്ടാൽ അറിയാം ശെരിയല്ല എന്ന്

അതൊക്കെ വിട് അമ്മു മറ്റുള്ളവരുടെ കാര്യം പറഞ്ഞു നമ്മൾ എന്തിനാ നമ്മുടെ സന്തോഷം കളയുന്നെ

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

ഓരോന്ന് ആലോചിച്ച വീട്ടിൽ എത്തിയത് അറിഞ്ഞില്ല
പുറത്ത് തന്നെ അമ്മയും നീലുവും അളിയനും ഇരിപ്പുണ്ട്

ഇത്‌ എപ്പോ വന്നു എന്റെ നീലു

ഞങ്ങൾ ഇപ്പൊ വന്നതേ ഉള്ളു ഏട്ടാ…

അല്ല അളിയൻ ഇന്ന് ജോലിക്ക് പോയില്ലേ

ആ ഉച്ച വരെ പോയി

എന്തിനാ അളിയാ ലീവ് ഒക്കെ എടുത്തേ

പിന്നെ ഏട്ടൻ പെണ്ണ് കാണാൻ പോകുമ്പോ അളിയൻ വേണ്ടേ
നീലു പറഞ്ഞു

ഓ ഞാൻ പറഞ്ഞെന്നെ ഉള്ളു നീലു നീ ഇനി അതിൽ പിടിച്ച് തൂങ്ങാൻ നിൽക്കണ്ട
പോയി ഏട്ടന് കടുപ്പത്തിൽ ഒരു ചായ ഇട്ട് താ

അതൊക്കെ അവൾ ഇട്ട് തരും ആദ്യം നീ പോയി കുളിക്ക് എന്നിട്ട് വേഗം റെഡി ആക് അല്ലെങ്കിലേ വൈകി

ഓ കുറച്ചു സമയം വൈകിയാൽ കുഴപ്പമൊന്നും ഇല്ലാ എന്റെ അമ്മേ

ഇല്ലാതെ അവർക്ക് വേറെ എവിടെയെങ്കിലും പോകാൻ ഉണ്ടെങ്കിലോ അതുകൊണ്ട് നമ്മൾ പറഞ്ഞ സമയത്ത് തന്നെ എത്തണം

ഹ്മ്മ് എന്നാ ഞാൻ പോയി കുളിക്കട്ടെ

ഭഗവാനെ ഈ പെണ്ണിനെ എങ്കിലും അവന് ഇഷ്ടമാവനെ

അമ്മ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് അവൻ സ്റ്റെപ് കേറി

ഒരു അഞ്ചു പെണ്ണിനെയെങ്കിലും ഈ അടുത്തായി കണ്ടിട്ടുണ്ട് ഓരോന്നും ഓരോ കരണം പറഞ്ഞ ഒഴിവാക്കി ഇപ്പോ അമ്മക്ക് ഒരു പ്രാർത്ഥനയെ ഉള്ളു എന്റെ കല്യാണം നടക്കാൻ
പക്ഷെ എന്റെ മനസ്സ് ശെരിയല്ല ഒരാളെയും ആ സ്ഥാനത് കാണാൻ കഴിയുന്നില്ല അത്രമേൽ അവൾ എന്നിൽ ആഴ്ന്നിറങ്ങിയിരുന്നു

ആദ്യ പ്രണയം അതൊരിക്കലും മറക്കാൻ കഴിയുന്നത് അല്ലല്ലോ

💜💜💜💜💜💜💜💜💜💜💜💜💜💜🖤🖤🖤🖤

പെണ്ണിന്റെ വീട്ടിൽ എത്തിയതും സ്വീകരിക്കാൻ മുന്നിൽ തന്നെ ഒരാൾ ഉണ്ടായിരുന്നു പെണ്ണിന്റെ അച്ഛൻ ആണെന്ന് തോനുന്നു

അമ്മയും അളിയനും പെങ്ങളും മുന്നിൽ നടന്നു ഒരു കോൾ അറ്റൻഡ് ചെയ്ത് വരുമ്പോഴാണ് ആരോ നോക്കുന്നത് പോലെ തോന്നിയത്
ജനൽ കമ്പിയുടെ ഉള്ളിലുടെ നോക്കുകയാ പരസ്പരം കണ്ണുകൾ ഇടഞ്ഞപ്പോൾ അവൾ ഒന്ന് പതറി പോയി ആ ഞെട്ടൽ ശെരിക്കും എനിക്ക് മനസിലായി
അവൾ മാത്രമല്ല ഞാനും അതെ അവസ്ഥയിൽ ആയിരുന്നു

കുറച്ചു മുന്നേ കണ്ടിട്ട് എന്നെ മനസിലാകാതെ പോലെ നിന്നവളാ അപ്പോൾ നേരത്തെ എന്നെ മനസിലാകാത്തത് പോലെ നിന്നതാ ഹ്മ്മ

വീണ്ടും അവളെ നോക്കിയപ്പോൾ അവിടം ശൂന്യമായിരുന്നു

അയ്യോ ഭഗവാനെ ഇവളെ പെണ്ണ് കാണാനാണോ ഞാൻ വന്നത് 🙄🙄🙄

തുടരും

അഭിപ്രായം അറിയിക്കണേ