15/04/2026

ശിവാരുദ്രം : ഭാഗം 24

രചന – അമീന

രുദ്രിന്റെ വീട്ടു പടിക്കൽ കാർ വന്ന് നിന്നു…. ഇറങ്ങു…. പുഞ്ചിരിയോടെ രുദ്ര് പുറത്തേക്കിറങ്ങി ഒപ്പം ശിവയും… ഉമ്മറത്ത് തന്നെ ശിവയെയും രുദ്രിനെയും കാത്ത് രേവതി അമ്മയും കുടുംബകാരും നിൽപ്പുണ്ട്…. ആരതി ഉഴിഞ്ഞു രേവതി ശിവക്ക് നേരെ നിലവിളക്ക് നീട്ടി…. വലതു കാൽ വെച്ചു കേറൂ മോളെ… രേവതി സ്നേഹത്തോടെ അവളെ നോക്കി പറഞ്ഞു…. സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു കൊണ്ട് വലതുകാൽ വെച്ച് അവൾ അകത്തേക്ക് കേറി…. പൂജ മുറിയിൽ കൊണ്ട് വിളക്ക് വെച്ച ശേഷം ശിവ തിരികെ വന്നു…. അപ്പോയെക്കും ഹാളിൽ ബന്ധുക്കളും പരിചയകാരും ഒത്തു കൂടിയിരുന്നു…. മധുരം കൊടുക്കുന്ന ചടങ്ങാണ്…. മോള് വന്ന് രുദ്രിന്റെ അരികിൽ ഇരിക്ക്… ഒരു പ്രായമായ മുത്തശ്ശി എന്നെ നോക്കി പറഞ്ഞതും ഞാൻ രുദ്രിന്റെ അരികിൽ ചെന്നിരുന്നു…. തുഷാരമ്മായിയും അമ്മമ്മയും തുടങ്ങി എല്ലാരും മധുരം നൽകി…. അങ്ങനെ ആ പരുപാടിയൊക്കെ കഴിഞ്ഞ് നന്ദു എന്നെ അവളുടെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി….

രാവിലെ തൊട്ട് ഒരേ നിൽപ്പല്ലേ ചെന്നൊന്നു ഫ്രഷ് ആയി വാ…. നന്ദു ഇതൊക്കെ അഴിച്ചു മാറ്റാൻ ഒന്ന് ഹെല്പ് ചെയ്യ്… പറഞ്ഞു തീരണ്ട താമസം നന്ദു എന്റെ അടുത്തേക്ക് വന്നു…. എന്റെ നാത്തൂനേ ഞാൻ അല്ലാണ്ട് പിന്നെ ആരാ ഹെല്പ് ചെയ്യാ… അയ്യടാ ഒരു നാത്തൂൻ വന്നിരിക്കുന്നു ശിവ അവളെ കളിയാക്കി കൊണ്ട് ഓർണമെൻറ്സ് ഒക്കെ ഊരി മാറ്റാൻ തുടങ്ങി…. നന്ദു തലയിലെ മുല്ല പൂവ് അയച്ചു മാറ്റാനും….. അപ്പോഴാണ് റൂം തുറന്നു ഹരിണി അകത്തേക്ക് വന്നത്…. എനിക്ക് അങ്ങോട്ടേക്ക് വരാമോ… കേറിവാ ഹരിണി ചേച്ചി… (നന്ദു ) പുതുപ്പെണ്ണ് ഡ്രസ്സ്‌ മാറുവാണോ… രാവിലെ മുതൽ ഒരേ നിൽപ്പല്ലേ…..ഇനി കുറച്ചു നേരം വെറുതെ വിടാന്നു കരുതി….. നന്ദു മറുപടി കൊടുത്തു…. ശിവേ നീയെന്താ ഒന്നും മിണ്ടാത്തത്…. എന്നോട് ദേഷ്യമാണോ….(ഹരിണി ) ദേഷ്യം ഒന്നുമല്ല ചേച്ചി, പക്ഷെ എന്തോ…. എനിക്കു മനസിലാവും മോളെ, അമ്മയെ പോലെ ഞാനൊരിക്കലും നിന്നോട് പെരുമാറില്ല… എനിക്കെന്നും നീയെന്റെ അനിയത്തി കുട്ടി തന്നെയ ഹരിണി ശിവയെ പുണർന്നു…. ശിവയുടെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു….

ചെല്ല് വേഗം പോയി ഫ്രഷ് ആകാൻ നോക്ക്, മൂന്നാലു ദിവസായില്ലേ ഈ ഓട്ടം തുടങ്ങിയിട്ട്…. ഹരിണി അവളെ ബാത്‌റൂമിലേക്ക് പറഞ്ഞു വിട്ടു….. പാവം, എത്രെയൊക്കെ ദേഷ്യം കാണിച്ചാലും ആ മനസ്സ് എല്ലാരുടെയും സ്നേഹത്തിനു കൊതിക്കുന്നുണ്ട്…. (ഹരിണി ) അതോർത്തു ഇനി ചേച്ചി പേടിക്കണ്ട എന്റെ ഏട്ടൻ ശിവേച്ചിയെ പൊന്നുപോലെ നോക്കിക്കോളും…. നന്ദു ഗമയിൽ ഹരിണിയെ നോക്കി പറഞ്ഞു….. അത് പിന്നെ എനിക്ക് അറിഞ്ഞൂടെ കാന്താരി…. ഹരിണി നന്ദുവിന്റെ കവിളിൽ ഒന്ന് നുള്ളി… എന്റെ അമ്മയുടെയും അച്ഛന്റെയും കോലം കണ്ടിട്ട് സഹിക്കുന്നില്ലായിരുന്നു അമ്മമ്മേ, എല്ലാത്തിനും ആ ശിവയാണ് കാരണം…. ലെച്ചു അമ്മമ്മയുടെ മടിയിൽ തല വെച്ചുകൊണ്ട് കണ്ണു നിറക്കാൻ തുടങ്ങി….. അറിയാം മോളെ, എന്നിട്ട് അവരെ ഒന്നുടെ തായ്‌തി കെട്ടാൻ കല്യാണ മണ്ഡഭത്തിലേക്ക് കൊണ്ട് വന്നിരിക്കുന്നു ഒരുപെട്ടവൾ…. (അമ്മമ്മ ) ഇതിനും ബേധം ജയിൽ ശിക്ഷ ആയിരുന്നു ഇതിപ്പോ ജീവിത കാലം മുഴുവൻ ഇങ്ങനെ നരകിച്ചു ജീവിക്കണം….. തുഷാര അവരുടെ പക്ഷം ചേർന്ന് പറഞ്ഞതും അമ്മമ്മക്ക് ശിവയോടെ വീണ്ടും വീണ്ടും ദേഷ്യം തോന്നി….. മോളെ കരയാതെ ഈ സമയത്തു ഇങ്ങനെ കരഞ്ഞാൽ കുഞ്ഞിനെ അത് ബാധിക്കും… അറിയാല്ലോ മാസം 7 ആണ്….അമ്മമ്മ ലെച്ചുവിന്റെ വയറിൽ ഒന്ന് മുത്തി കൊണ്ട് പറഞ്ഞു….

കുളി കഴിഞ്ഞു കറുപ്പ് കരയുള്ള സെറ്റ് സാരിയും ഉടുത്തു ശിവ നില കണ്ണാടിക്ക് മുന്പിൽ വന്ന് നിന്നു….. മുടി മുമ്പിലേക്ക് ഇട്ട് കോതുമ്പോയാണ് ഒരു കൈ അവളെ ചുറ്റി വരിഞ്ഞത്….. ആളെ പിടി കിട്ടിയതും അവൾ കുതറി മാറാൻ തുടങ്ങി…. അപ്പോയെക്കും രുദ്രിന്റെ കൈകൾ സാരിയുടെ വിടവിലൂടെ അവളുടെ ആലില വയറിൽ ചിത്രം വരക്കാൻ തുടങ്ങി…. അവളിൽ ഒരു തരിപ്പ് കടന്നുപോയി….. രുദ്ര് ആരെങ്കിലും കാണും…. അവന്റെ കൈ മാറ്റാൻ ശ്രെമിച്ചു കൊണ്ട് അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…… അതിന് ഞാൻ ഡോർ ലോക്ക് ചെയ്തിട്ടുണ്ട് പെണ്ണെ…. രുദ്ര് അവളുടെ ചെവിയോരം വന്ന് പറഞ്ഞുകൊണ്ട് ഒന്നുടെ അവളെ അവനിലേക്ക് അടിപ്പിച്ചു….. അവന്റെ കരവലയത്തിൽ ഒതുങ്ങി നിൽക്കുമ്പോൾ ശിവക്ക് എന്തെന്ന് ഇല്ലാത്തൊരു സംരക്ഷണം അനുഭവ പെട്ടു.. സെറ്റു സാരിയൊക്കെ ഉടുത്തു എങ്ങോട്ടാ, കുസൃതി ചിരിയോടെ അവളുടെ കഴുത്തിൽ മുഖം പൂത്തി കൊണ്ട് അവൻ ചോദിച്ചു…..

കാശിക്ക്, എന്തെ വരുന്നുണ്ടോ…. പിന്നെ, എന്റെ പെണ്ണ് എവിടെ പോയാലും പുറകെ ഞാനും ഉണ്ടാവില്ലേ അതിപ്പോ പാതാളത്തിലേക്ക് ആണെങ്കിലും….. ആണോ, എന്നാ പൊന്നുമോൻ ഇപ്പൊ ഇവിടെ നിൽക്കു ഞാനൊന്നു അടുക്കള വരെ പോയിട്ട് വരാം…. അവനെ മറി കടന്നു പോകാൻ നിന്ന ശിവയെ രുദ്ര് വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു…. ഇപ്പോയെ അടുക്കള ഭരണം ഏറ്റെടുക്കാൻ പോകുവാണോ.. അവളുടെ മുഖത്തേക്ക് പാറി പറക്കുന്ന കുറുന്നരികളെ മാടി ഒതുക്കി കൊണ്ട് അവൻ പ്രണയത്തോടെ അവളെ നോക്കി ചോദിച്ചു….. അതെ…..(ശിവ ) എന്ന മോളിപ്പോ പോവണ്ടാട്ടോ,അവൻ അവളെ നില കണ്ണാടിക്ക് മുന്പിൽ കൊണ്ടിരുത്തി… മുന്പിൽ ഇരുന്ന സിന്ധുര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ധുരം എടുത്ത് അവൻ അവളുടെ സീമെന്താ രേഖ ചുവപ്പിച്ചു….. നീണ്ട ആലില താലി പുറത്തേക്ക് എടുത്ത് ഇട്ടു കൊടുത്തു.. അവന്റെ പ്രവർത്തികൾ ഒരേ സമയം അവളിൽ പല വികാരത്തിന്റെയും വേലിറ്റം ഉണ്ടാക്കി…… കണ്ണാടിയിലൂടെ അവൾ കണ്ടു ശിവാരുദ്രം എന്നേയുത്തിയ താലി…. കണ്ണിൽ സന്തോഷതിന്റെ നനവ് പടർന്നു…..

തിരിഞ്ഞു നിന്ന് അവൾ രുദ്രിനെ ഇറുക്കെ പുണർന്നു….. ഒരു പുഞ്ചിരിയോടെ അവനും അവളെ ചേർത്ത് പിടിച്ചു…… നിന്നെ എങ്ങനെ സ്നേഹിച്ചിട്ടും എനിക്ക് മതിയാവുന്നില്ലല്ലോടാ മരപ്പട്ടി….. കരച്ചിലിനിടയിലും ഒരു പുഞ്ചിരി വിടർത്തി അവൾ അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു….. ഇനി ഈ കണ്ണുകൾ നിറയാൻ പാടില്ല, സന്തോഷം വന്നാൽ ചിരിക്കണം ഇല്ലെങ്കിൽ ദേ ഇങ്ങനെ ചെയ്താലും മതി…. ഒരു കള്ള ചിരിയോടെ രുദ്ര് അവളുടെ കുഞ്ഞ് മുഖം കൈ കുമ്പിളിൽ എടുത്ത് ചുംബനങൾ കൊണ്ട് മൂടി….. പതിയെ പതിയെ അത് അവളുടെ വിറക്കുന്ന ചുണ്ടിലേക്ക് ചേർന്നു…. ഇരു മിഴികളും അടച്ചു പരസ്പരം വിട്ടു മാറാൻ പറ്റാത്ത അത്രയും അടുത്തു കൊണ്ട് ഇരുവരും ആ തീർഘ ചുംബനത്തിലേക്ക് ലയിച്ചു….. ശിവ ഇല്ലാതെ രുദ്ര് ഇല്ല രുദ്ര് ഇല്ലാതെ ശിവയും… ❤ വാതിലിൽ ആരുടെയോ മുട്ട് കേട്ടാണ് ഇരുവരും പരസ്പരം വിട്ടു മാറിയത്…. സ്ഥാനം തെറ്റിയ സാരി ഒന്ന് നേരയാക്കി കൊണ്ട് ശിവ ചെന്ന് ഡോർ തുറന്നു…. ശിവേച്ചി ഒരുങ്ങി കഴിഞ്ഞില്ലേ, ശ്രീ മങ്കലത്തു നിന്ന് എല്ലാരും വന്നിട്ടുണ്ട്… (നന്ദു ) മോള് ചെല്ല് ഞാനിപ്പോ വരാം…. നന്ദുനെ പറഞ്ഞു വിട്ട ശേഷം അവൾ രുദ്രിനെ ഒന്ന് നോക്കി….

ഒരു പുഞ്ചിരിയോടെ ശിവയുടെ തോളിൽ കൈ ഇട്ടുകൊണ്ട് അവൻ അവളെയും കൂട്ടി പുറത്തേക്കിറങ്ങി…. ഹാളിൽ തന്നെ എല്ലാരും ഇരുപ്പുണ്ട്…. ശിവയുടെയും രുദ്രിന്റെയും വരവ് കണ്ടതും ഹരിയുടെ മുഖം വല്ലാതെയായി….. ശിവനും പാർവതിയും പോലെ രണ്ടുപേരും നല്ല ചേർച്ചയുണ്ട്….. രേവതി മനസ്സിൽ ഓർത്തു….. ക്യൂട്ട് കപ്പിൾസ്, അല്ലെ ഹരിയേട്ടാ നന്ദു അവരെ നോക്കികൊണ്ട് ഹരിയോട് ചോദിച്ചതും എന്ത് പറയണം എന്നറിയാതെ ഹരി അങ്ങനെ നിന്നു…. നന്ദുവിന്റെ ചോദ്യം ഹരിക്കിട്ട് വെച്ചതാണെന്ന് അഭിക്ക് മാത്രമേ മനസിലായുള്ളു…..😁 അച്ഛമ്മയെയും അച്ചാച്ചനെയും അഭിയേയും കണ്ടതും ശിവയുടെ മനസ്സ് നിറഞ്ഞു…. എല്ലാവരോടും ഒത്തിരി നേരം സംസാരിച്ചിരുന്നു സമയം കടന്നു പോയതറിഞ്ഞില്ല….. ഇനി ഭക്ഷണം കഴിക്കാം, സമയം ഒരുപാടായി രേവതിയമ്മ എല്ലാവരെയും ടേബിളിൽ ഇരുത്തി ഭക്ഷണം വിളമ്പാൻ തുടങ്ങി….. കളിയും ചിരിയുമായി എല്ലാരും ഫുഡ് കഴിക്കാൻ തുടങ്ങി…. അമ്മമ്മയും തുഷാരയും, ലെച്ചുവും ഒഴിച്ച് ബാക്കിയുള്ളവരൊക്കെ ഒരുമിച്ചിരുന്നു….. മായമ്മക്ക് ശിവയോട് സംസാരിക്കണം എന്നുണ്ടെങ്കിലും അവരുടെ അഭിമാനവും വാശിയും അതിനു തയ്യാറായില്ല…..

എന്ന ഞങ്ങൾ ഇറങ്ങട്ടെ….. എല്ലാരോടും യാത്ര പറഞ്ഞു ശ്രീ മങ്കലത്തുള്ളവർ പോയ പുറകെ രേവതി ശിവയുടെ കൈയിൽ ഒരു ഗ്ലാസ്‌ പാല് വെച്ചു കൊടുത്തു…. ഇനി ഉറക്കം കളയണ്ടാ റൂമിലേക്ക് ചെല്ല്, സ്നേഹത്തോടെ അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം കൊടുത്തുകൊണ്ട് രേവതി അവളെ റൂമിലേക്ക് പറഞ്ഞു വിട്ടു…. റൂം വരെ നന്ദു അവളെ കൊണ്ട് വിട്ടു…. ഈ റൂം ലോക്ക് ആണല്ലോ നന്ദു…. ചേച്ചി തുറന്നു കേറിക്കോ…. ഒരു പുഞ്ചിരിയോടെ നന്ദു അവിടുന്ന് സ്ഥലം കാലിയാക്കി….. അതികം ചിന്തിച്ചു നിൽക്കാതെ ശിവ ആ റൂം തുറന്നു അകത്തേക്ക് കേറി…. (തുടരും )