രചന – അഹം
മാറിടുക്കിലെക്ക് ഒഴുകുന്ന വെള്ളത്തുള്ളികളിൽ അവന്റെ കണ്ണുകൾ തങ്ങി നിന്നു…. ഒരു വേള ആ വെള്ള തുള്ളികളാകാൻ അവൻ മോഹിച്ചു…. ആ മാറിടുക്കിലൂടെ കടന്ന് ചെന്ന് ഇരുമാറുകളെയെയും ചുംബിച്ചുണർത്താൻ മോഹിച്ചു….. ഉയർന്നു താഴുന്ന മാറിൽ നിന്നും കണ്ണുകൾ താഴേക്ക് ചലിച്ചപ്പോൾ നഗ്നമായ കാലുകൾ കണ്ടു…..മുട്ടിനു താഴെ നനഞ്ഞു നിൽക്കുന്ന രോമരാജികളിലേക്ക് കൊതിയോടെ നോക്കി നിന്ന് പോയി …… മനസ്സ് കൈവിടും പോലെ….
വിവേകം വികാരത്തിലേക്ക് വഴി മാറി…
മനുവിന്റെ പാദങ്ങൾ സൗപർണികയിലേക്ക് നടന്നടുത്തു ……
💫💫💫💫💫💫💫💫💫💫💫💫💫💫
കണ്ണിൽ തെളിഞ്ഞു നിൽക്കുന്ന മായ കാഴ്ച്ചയിൽ അവനൊന്നാകെ കുളിർന്നു പോയി…..
ആ ശില്പത്തെ തഴുകി ഉണർത്താൻ അവന്റെ കൈകൾ വെമ്പി….. ഹൃദയം തുടിച്ചു….
തന്റെ അടുത്തേക്ക് നടന്ന് വരുന്ന മനുവിനെ കണ്ട് ഞെട്ടി വിറച്ചു സച്ചു…..
എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു പോയി….
മനുവിന്റെ കണ്ണിലെ ഭാവം അവളിൽ വിറയൽ സൃഷ്ടിച്ചു…… ഒരു നിമിഷം ആ കണ്ണിൽ അവളും കുരുങ്ങി നിന്നു
അവന്റെ പാദങ്ങൾ അതി വേഗം അവളിലേക്ക് അടുത്തു…..
മനുവിനെ കണ്ട് ഞെട്ടലോടെ തിരിഞ്ഞു നിന്ന സച്ചുവിന്റെ പിൻഭാഗത്തൂട്ടെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി മനു….
നനഞ്ഞ മുടി ഒന്നാകെ മുൻവശത്തേക്ക് നീക്കി ഇട്ടവൻ….
ഈറനായ് നിൽക്കുന്ന അവളുടെ ദേഹത്തേക്ക് ഒന്നുകൂടി അമർന്നു….
അവളിൽ നിന്നുയരുന്ന ഗന്ധം അനുനിമിഷം അവനെ തളർത്തികൊണ്ടിരുന്നു…. കൈകളാൽ വരിഞ്ഞു മുറുക്കി അവളെ……
മനുവിന്റെ സാമിപ്യം സച്ചുവിലും ചലനങ്ങൾ സൃഷ്ടിച്ചു…..
പുറം കഴുത്തിൽ പറ്റിപിടിച്ചിരിക്കുന്ന വെള്ളതുള്ളികളെ നാവിനാൽ തഴുകി എടുത്തു ….
പെണ്ണിന്റെ വികാരങ്ങളുടെ കലവറയായ കഴുത്തിൽ ചുണ്ടുകളാൽ ചിത്രം വരച്ചു….
സച്ചുവിൽ നിന്ന് അറിയാതെ ഒരേങ്ങൽ ഉയർന്നു…. ആ ശബ്ദത്തെ ചുണ്ടുകൾ കൂട്ടി പിടിച്ച് ഉള്ളിലേക്ക് അമർത്തി അവൾ……
കഴുത്തിലൂടെ ഇഴയുന്ന ചുണ്ടുകളും കൈകളുടെ തഴുകലും ഇതുവരെ അറിയാതൊരു അനുഭൂതി ഉണർത്തി ഇരുവരിലും…..
കാമം എന്ന വികാരം ഉണർന്നു ഇരുവരിലും….
മനുവിന്റെ കൈകൾ വയറിൽ നിന്ന് മുകളിലേക്കൊഴുകി…..അവളുടെ മാറിനെ മൃദുലമായി തലോടി….. കൈ വിരലിൽ തടയുന്ന മഞ്ചാടി മണികളെ ആദ്യമൊന്ന് മൃദുവായി തഴുകി…..പിന്നെ ശക്തമായി ഞെരടി ……. ആദ്യമായുള്ള സ്പർശനം രണ്ടുപേരെയും വികാരം കൊള്ളിച്ചു….
സച്ചുവിന്റെ ഹൃദ്യമിടിപ്പ് കൂടി….. രോമരാജികൾ എഴുന്നേറ്റ് നിന്നു….. നിശ്വാസങ്ങളുടെ വേഗത കൂടി…..
മനുവിന്റെ കൈകൾ മാറിന് കുറുകെ ഉള്ള ടവലിന്റെ കെട്ടിൽ എത്തി നിന്നു …. അത് അടർത്തി മാറ്റാനായി കൈ ചലിച്ചു……
ആ നീക്കത്തിൽ സച്ചുവൊന്ന് ഞെട്ടി……
തെറ്റാണ്….. തെറ്റാണ് ഇരുവരും ചെയ്തുകൊണ്ടിരിക്കുന്നത്…. ഇതുവരെ ഭാര്യ ഭർത്താക്കന്മാരായി പരസ്പരം അംഗീകരിച്ചിട്ടില്ല….. എല്ലാം കഴിഞ്ഞാൽ പിരിയാനായി തീരുമാനിച്ചിരിക്കുന്നവരാണ്….
എല്ലാത്തിനുമപ്പുറം വിവാഹിതരെങ്കിലും നാല്പത്തൊന്ന് ദിവസം വരെ കന്യകരായി ഇരിക്കേണ്ടവരാണ് ഞങ്ങൾ….. ഈ ഒരു തെറ്റ് കൊണ്ട് ഒരുപാട് പേരുടെ പ്രയത്നങ്ങൾ വിഫലമാകും…. പ്രാർത്ഥനയും പൂജയും യാഗവും മുടങ്ങും….
വിവേകും ദീപികയും ചെയ്ത അതെ തെറ്റ് ഞങ്ങളാൽ ആവർത്തിക്കപ്പെടാൻ പാടില്ല…..
വിവേകത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത നിമിഷം അനർത്ഥം സംഭവിക്കുമെന്നവൾ തിരിച്ചറിഞ്ഞു….
“”മനുവേട്ടാ…… “” ഭയന്നു കൊണ്ടുള്ള അവളുടെ ഇടറിയ വിളിയിൽ മനു ഒന്ന് കിടുങ്ങി….
താൻ ചെയ്തു കൊണ്ടിരിക്കുന്ന കാര്യത്തെ കുറിച്ച് അവന് അപ്പോഴാണ് ബോധം വന്നത്….
ഛേ……..
മനു നെറ്റിയിൽ കൈ കൊണ്ട് അടിച്ച് അവളെ വിട്ട് വേഗം തിരിഞ്ഞു നിന്നു…..
അവന്റെ കൈ എടുത്തു മാറ്റിയപ്പോൾ ഊർന്നു വീഴാൻ തുടങ്ങിയ ടവലിനെ അവൾ കൈകളാൽ മുറുക്കെ ചേർത്ത് പിടിച്ചു…..
പരസ്പരം എന്ത് പറയണമെന്നറിയാതെ ഇരുവരും ഉഴറി….
മനുവിന്റെ കണ്ണുകൾ നിറഞ്ഞു… അവളെ തഴുകിയ കൈവിരലുകളെ അവൻ മറു കൈയാൽ ഞെരിച്ചു…..
പെണ്ണുടൽ കാണുമ്പോൾ കാമം കത്തിയ തന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കാൻ തോന്നി അവന്…. അവളോട് എങ്ങനെ ക്ഷമചോദിക്കുമെന്നറിയാതെ അവൻ വാക്കുകൾക്ക് വേണ്ടി പരതി…..
ഞാൻ…. അത്……എനിക്ക് എന്ത് പറ്റിയെന്നറിയില്ല…… ഒരിക്കലും… ഒരിക്കലും ഇങ്ങനെ ഒരു പെരുമാറ്റം ഞാൻ നടത്താൻ പാടില്ലായിരുന്നു…. സത്യമായും ഞാൻ ഇങ്ങനെ ഒന്നുമായിരുന്നില്ല സൗപർണിക…. Am really very sorry…. ഞാൻ…. എനിക്ക് അറിയില്ല ആ നിമിഷം എനിക്ക് എന്താ സംഭവിച്ചതെന്ന്…. ആദ്യമായാണ് ഇങ്ങനെ ഒരു പെരുമാറ്റം എന്നിൽ…. എനിക്ക് അറിയില്ല സൗപർണിക …. ഞാൻ …. നിന്നെ വേണ്ടാത്ത രീതിയിലൊക്കെ സ്പർശിച്ചു പോയി…. ആ നിമിഷം ഞാൻ മനു അല്ലാതായിപ്പോയി…. ഞാൻ നിന്റെ കാലുപിടിച്ചു ക്ഷമ ചോദിക്കുവാണ്…. ഒരിക്കലും ഒരു പെണ്ണിനോടും പെരുമാറാൻ പാടില്ലാത്തതാണ് ഞാൻ ചെയ്തത്…. വല്യ തെറ്റ്….. എന്നോട് നീ ക്ഷമിക്കണം… നീ തരുന്ന എന്ത് ശിക്ഷയും ഞാൻ സ്വീകരിച്ചോളാം…..”‘
കണ്ണീരോടെ അവൻ പറയുമ്പോൾ മറുപുറം അവനെ തിരിഞ്ഞ് നിൽക്കുന്ന സച്ചുവിനും എന്ത് പറയണമെന്നറിഞ്ഞില്ല……
മനു മാത്രമാണോ തെറ്റ് കാരൻ…. അവന്റെ സാമിപ്യത്തിൽ തന്റെ മനസ്സും കുതിച്ചുയർന്നില്ലേ…. അവന്റെ സ്പർശനങ്ങൾ തന്നെയും ഉണർത്തിയില്ലേ…. അവനിലേക്ക് തന്റെ മനസ്സും ശരീരവും ചാഞ്ഞിരുന്നില്ലേ…. പിന്നെ എങ്ങനെ ഞാൻ അവനെ കുറ്റപെടുത്തും….
“” ഒന്ന് പുറത്തേക്ക് ഇറങ്ങാമോ … എനിക്ക് ഈ വേഷമൊന്നു മാറണം…. നമുക്ക് പിന്നെ സംസാരിക്കാം…..”‘
വാക്കുകൾ പെറുക്കി അവൾ പറഞ്ഞൊപ്പിച്ചു….
അവളിലെ മറുപടി അവനിലെ മുറിവിന്റെ ആഴം കൂട്ടി….
മറുതൊന്നും പറയാതെ അവൻ മുൻപോട്ടേക്ക് നടന്ന് മുറിയുടെ പുറത്തേക്ക് കടന്നു…..
അവൻ പുറത്തേക്ക് പോയെന്നുറപ്പായതും സച്ചു ഓടി ചെന്ന് വാതിൽ ചേർത്തടച്ച് ലോക്ക് ചെയ്തു…..
അവന്റെ സാമിപ്യത്തിൽ താളം തെറ്റി മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തെ വരുത്തിയിലാക്കാൻ വാതിൽ ചേർന്ന് നിന്ന് നെഞ്ചിൽ കൈവെച്ചു…..
അന്നത്തെ ദിവസം മനു പിന്നെ അവളുടെ മുൻപിലേക്ക് പോയതേ ഇല്ല….
തന്റെ സാമിപ്യം അവൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന തോന്നലിൽ അവൻ തറവാട്ടിൽ വിവേകിനൊപ്പം അന്നത്തെ രാത്രി കഴിച്ചു കൂട്ടി….
പക്ഷെ ആ രാത്രി രണ്ടുപേർക്കും ഉറങ്ങാൻ സാധിച്ചില്ല…..
മനു തന്റെ ചെയ്തിയിലുള്ള കുറ്റബോധത്താൽ നെഞ്ചകം വിങ്ങി ഉറങ്ങാതിരുന്നെങ്കിൽ സച്ചു നേരം വെളുപ്പിച്ചത് മനു നൽകിയ ആ അനുഭൂതികളുടെ ഓർമയിലാണ്…..
ഒരാളിൽ പ്രണയം വിരിഞ്ഞു തുടങ്ങിയെങ്കിൽ മറ്റേ ആൾ കൂടുതൽ അകലുകയാണ് ചെയ്തത്…..
തുടരും

by