15/04/2026

വേദലക്ഷ്മി : ഭാഗം 15

രചന – ഊർമ്മിള മിഥിലാത്മജ

അണിവയറിൽ ആരോ വിരൽകൊണ്ട് ചിത്രം വരക്കുന്നതറിഞ്ഞാണവൾ ഉറക്കമുണർന്നത്… ഞെട്ടിയുണർന്ന് നോക്കിയ ലക്ഷ്മി കണ്ടത് അവളുടെ വയറിൽ മുത്തമിടാൻ ഒരുങ്ങുന്ന വേദിനെയാണ്.. ഒരുപക്ഷെ അവളും അതാഗ്രഹിച്ചിരുന്നിരിക്കാം അവനെ തടയാനോ പിന്മാറാനോ അവൾ ശ്രമിച്ചില്ല… അവന്റെ ചുംബനത്തിന്റെ ചൂടിൽ അവളും മിഴികൾ പൂട്ടി വീണ്ടുമവൾ അതേയിരുപ്പീരുന്നു… വേദ് നീയിതെന്തു കിടപ്പാട കിടക്കുന്നത് നേരമെത്രയായി … പുറത്തു തൻവിയുടെ ശബ്ദം കേട്ടാണ് ഇരുവരും കണ്ണ് തുറന്നത്… വേദിന്റെ തല മടിയിൽ നിന്നും തട്ടി ബെഡിലേക്ക് മാറ്റി ലക്ഷ്മി ജനലിന്റെ ഓരത്തേക്ക് മാറി നിന്നു… തലച്ചെന്നിടിച്ച വേദനയിൽ തല കുറച്ചൊന്നുയർത്തി മാറി നിൽക്കുന്ന ലക്ഷ്മിയെ ഒന്നുനോക്കി വേദ് വീണ്ടും പഴയ പോലെ തന്നെ കിടന്നു…

അവളുടെ മുഖത്തെ നാണം കലർന്ന ചിരി അവൻ ശ്രദ്ധിച്ചിരുന്നു…ലക്ഷ്മിയുടെ ഭാഗത്തുനിന്ന് ഇന്നുവരെ തനിക്കിങ്ങനൊരു നോട്ടമോ ചിരിയോ കിട്ടിയിട്ടില്ലന്നോർത്തപ്പോൾ അവന്റെയുള്ളിലും സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു… പടകടന്നു മുറിയിലേക്ക് വന്ന തൻവി കണ്ടത്.. ജനലുങ്കൽ നിൽക്കുന്ന ലച്ചുവിനെയാണ് അവളുടെ നിൽപ്പുകണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായിരുന്നു. പെണ്ണെന്തോ ഉടായിപ്പ് ഒപ്പിച്ച ലക്ഷണമുണ്ടെന്നു… എന്താ മക്കളെ ലക്ഷ്മി മൊത്തത്തിൽ ഒരു കള്ളത്തരം ആണല്ലോ എന്താ കാര്യം വേഗം പറഞ്ഞോ ??? ഏ കള്ളത്തരവോ എന്ത് കള്ളത്തരം…

ഞാൻ തുണി മടക്കിവക്കാൻ മുറിയിലേക്ക് വന്നതാ പക്ഷെ ഏട്ടന് വയറുവേദന ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ഇവിടെ കുറച്ച് നേരം നിന്നതാ… ഓഹോ എന്നിട്ട് തുണി മടക്കി കഴിഞ്ഞോ ??? തൻവി ലച്ചുനെ നോക്കി ആക്കി ചോദിച്ചു… ആ …കഴിഞ്ഞു… കഴിഞ്ഞു… ടാ… എന്തുവാടേ നിനക്കിപ്പോ പെട്ടന്നൊരു വയറുവേദന… ഇതുവരെ ഇല്ലാത്ത പരിപാടിയാണല്ലോ?? ഇനിയിപ്പോ അത് പറഞ്ഞോ ഉള്ള കരിഞ്ഞ ദോശയെല്ലാം കൂടെ ബാക്കിയുള്ളോനെ കൊണ്ട് തീറ്റിച്ചിട്ട് ഇപ്പൊ എന്താ പ്രശ്നം എന്നോ?? നീയെന്റെ കയ്യിൽ ന്നു വാങ്ങിക്കും… അയ്യോ… അമ്മേ… എന്റെ വയറു വേദനിക്കുന്നെ…. സൂപ്പർസ്റ്റാർ പോലും തോറ്റുപോകുന്ന അഭിനയം കാഴ്ചവക്കുന്ന വേദിനെ ലക്ഷ്മി അന്ധംവിട്ട് നോക്കിനിന്നു… സകല ഉഡായിപ്പും ഉണ്ടപ്പോൾ കയ്യിൽ…

ഇത്രനേരം എന്തായിരുന്നു പെർഫോമൻസ് ന്നിട്ട് കൂട്ടുകാരിയെ കണ്ടപ്പോൾ എന്തൊരു മര്യാദരാമനാ .. അവൾ മനസ്സിലോർത്തു… ലക്ഷ്മി എനിക്ക് വയറു വേദനിക്കുന്നു… നീ കുറച്ച് നേരം എന്റെടുത്തിരിക്കോ??കള്ളക്കരച്ചിൽ കരഞ്ഞു ലച്ചുവിനെ നോക്കുന്ന വേദിനെ നോക്കിയവൾ കണ്ണുരുട്ടി കാണിച്ചു… തൻവിക്ക് അത്രയും മതിയായിരുന്നു കാര്യങ്ങളുടെ ഒരു കിടപ്പുവശം മനസ്സിലാക്കാൻ…. മോനെ വേദേ നിന്റെ സൂക്കേട് എന്താന്ന് എനിക്ക് നല്ലോണം മനസ്സിലായി മോൻ ഒത്തിരി ഓവറാക്ട് ചെയ്യണ്ട ട്ടാ… ഞാൻ വിചാരിച്ചപോലെ നീയൊരു പാവത്താനല്ല… എന്നെ ഇവിടെ പണിയെടുക്കാൻ വിട്ടിട്ട് നീയിവിടെ പെണ്ണുമ്പിള്ളേടെ കൂടെ റൊമാൻസ് കളിക്കുവാ അല്ലെ വച്ചിട്ടുണ്ടടാ നിനക്ക്… വേദിന്റെ ചെവിയിലായി തൻവി പറഞ്ഞു…

നീ പോടീ കുടുംബം കലക്കി കയ്യിൽ കിട്ടിയ അവസരം വെറുതെ കളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ഇതെനിക്ക് കിട്ടിയ കച്ചിത്തുരുമ്പ മോളെ ഞാനിതിൽ പിടിച്ചൊരു കളിച്ചു കളിക്കും… അവസാനം നിന്റെ എല്ലൊടിയാതിരുന്നാൽ മതി… അതും പറഞ്ഞു തൻവി അവന്റെ വയറിൽ ചെറുതായി കുത്തി…. വയറുവേദന ആണല്ലേ??? കൂട്ടിരിക്കണമല്ലേ..???? പാവമല്ലേ പോട്ടെന്നു വച്ചപ്പോൾ വല്ലാത്ത അഭിനയം കാഴ്ചവെക്കുന്നോ ?? പണി ഞാൻ തരാം കേട്ടോ മക്കളെ… തല്ക്കാലം അവിടെ കെട… അമ്മായി ഈ വയറിളക്കാൻ എന്ത് കഷായം ആ അമ്മായി ഉണ്ടാക്കി കൊടുക്കാണ്ടത്… നല്ല കഴിപ്പുള്ളത് തന്നെ ആയിക്കോട്ടെ?? എന്റെ കുട്ട്യേ ഇതൊന്നും എനിക്കറിയില്ല നീയിതൊക്കെയാ രാമൻ വൈദ്യരോടും മറ്റും പോയി ചോദിക്ക്…അല്ല നിനക്കിപ്പോ ആരുടേ വയറിളക്കാനാ??? വേദിന് വയറു വേദന അല്ലേ അതിനെന്തിനാ വയറിളക്കുന്നെ… ആ എനിക്കറിയില്ല ഏട്ടനാ പറഞ്ഞത്… ന്നാ അമ്മായി ഇവിടെ നിൽക്കു ഞാൻ പോയി വൈദ്യരെ കണ്ടു വരാം.. അതും പറഞ്ഞു പൈസയും എടുത്തു ലച്ചു ഓടി ..

തിരികെ വന്നത് നല്ല കൈപ്പുള്ള കഷായവും കൊണ്ടാണ്… നേരെ മുറിയിൽ ചെന്നു വേദിനെക്കൊണ്ടത് കഴിപ്പിച്ചു… വെറുതെ വേദന ആണെന്ന് പറഞ്ഞു നിന്നതല്ലേ .. ഇനിയിപ്പോ വയറിനു കുറച്ച് പ്രശ്നം വന്നോട്ടെ സാരമില്ല… മരുന്ന് കഴിച്ചു പത്തുമിനിറ്റ് തികയും മുന്നേ വേദ് പണി തുടങ്ങിയിരുന്നു… ഓടലും വരവും … ഇതുതന്നെ കഥ… അന്നത്തെ ഒരു ദിവസം കൊണ്ട് തന്നെ വേദ് ക്ഷീണിച്ചു പോയിരുന്നു… പിറ്റേന്ന് മുതൽ ലക്ഷ്മിയുടെ ടാർഗറ്റ് തൻവിയായിരുന്നു… ലക്ഷ്മിയുടെ കർമികത്വത്തിൽ അരക്കലും പിടിക്കലും തേങ്ങാചിരണ്ടലും മുറ്റമടിക്കലുമെല്ലാം തൻവിയുടെ തൊഴിലായി… അവളോട് മുട്ടി നിൽക്കാൻ പറ്റില്ലാന്ന് തൻവിക്കും അറിയാമായിരുന്നു… വേദ് കിട്ടുന്ന അവസരങ്ങളെല്ലാം നന്നായി ഉപയോഗിക്കുന്നുണ്ടായിരുന്നു…

ലക്ഷ്മിയെ തട്ടിയും മുട്ടിയും നടക്കലായിരുന്നു അവന്റെ പ്രധാന ജോലി കണ്ണുരുട്ടി കാണിക്കുകയും പേടിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നെങ്കിലും അവളും അവന്റെ കുസൃതികൾ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു… പിന്നീടുള്ള ദിവസങ്ങൾ അവരുടെ ലോകമായിരുന്നു… ലക്ഷ്മിയുടെ വീട്ടിലും ഇവിടെയുമൊക്കെയായി മാറി മാറിനിൽക്കുകയായിരുന്നു അവർ… ദിവസങ്ങൾ കൊഴിഞ്ഞുപോയിക്കൊണ്ടേയിരിന്നു… വെദിനും തൻവിക്കും പോകുവാനുള്ള ദിവസങ്ങൾ അടുത്തുകൊണ്ടിരുന്നു. ചിരിയും കളിയും നിറഞ്ഞ വീട്ടിൽ വീണ്ടും പരിഭവം പറച്ചിലും ചിണുങ്ങി നടക്കലും ഒക്കെയായി മാറി… തുടരും….