രചന – ലക്ഷ്മി ലച്ചു
അമ്മേ …….അമ്മേ……
എന്താ ശ്രീകുട്ടാ ഇങ്ങനെ കിടന്ന് വിളിച്ചുകൂവുന്നത്. കവലയിൽ പോയിട്ട് വന്ന വഴിക്ക് നിനക്ക് വല്ല നിധിയും കിട്ടിയോ.
( അതും പറഞ്ഞു ദേവകിയമ്മ പിന്നാമ്പുറത്തു നിന്നും
ഉമ്മറത്തേക്ക് വന്നു)
കിട്ടിയല്ലോ അമ്മേ …ഒരു നിധി കിട്ടി .നാലുകൊല്ലം മുമ്പ് നമ്മുടെ കൈയ്യിൽ നിന്നും കളഞ്ഞുപോയ നിധി.
((((അയ്യോ ഞാൻ എന്ത് വിഡ്ഢിയാണ് . ആരാ, എന്താ ,എന്നൊന്നും പറയാതെ ഞാൻ അങ്ങ് കഥ പറഞ്ഞു പോവുകയാണ് സോറിട്ടോ….))))
ഇതാണ് മേലേടത്ത് വീട്. റിട്ടേർഡ് കേണൽ വിശ്വനാഥന്റെ വീട്. അതായത് ദേവകിയമ്മയുടെ ഭർത്താവ്. അദ്ദേഹം ഇവരിൽനിന്നും വിടപറഞ്ഞിട്ട് രണ്ടരക്കൊല്ലം കഴിഞ്ഞിരിക്കുന്നു.ഈ ദമ്പതികൾക്ക് മൂന്നു മക്കളാണ് ഉള്ളത് .രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും. മൂത്തവൻ കൃഷ്ണകുമാർ ( ഉണ്ണി ) ഇളയവൻ ശ്രീകുമാർ ( ശ്രീക്കുട്ടൻ ) മൂന്നാമത്തെ അവൾ ഋതിക ( ഋതു ) ഇവളാണ് നമ്മുടെ കഥാനായിക ( ഇനി നമ്മുക്ക് മേലെടുത്തു വീടിന്റെ ഉമ്മറത്തേക്ക് തിരികെ പോയി നോക്കിയലോ )
നാലുകൊല്ലം മുമ്പ് കളഞ്ഞുപോയ നിധിയോ ?
നീ എന്തൊക്കെയാണ് ശ്രീ ഈ പറയുന്നേ….?
അതെ അമ്മേ ഇതു അമ്മയുടെ നിധി ആണ്.
എന്റെ നിധിയോ…?
അതേലോ ….നീ എന്താടാ അവിടെ തന്നെ നിൽക്കുന്നത്. അകത്തേക്ക് കയറി വാടാ .
അതും പറഞ്ഞു ശ്രീക്കുട്ടൻ പുറത്തേക്ക് പോയി .തിരികെ വന്നപ്പോൾ അവന്റെ ഇടംകൈയ്യിൽ ആദിയുടെ കൈയും ഓർത്തു പിടിച്ചിരുന്നു.
ഇനി നമുക്ക് ആദിയെ ഒന്ന് പരിചയപ്പെടാം
ഇവനാണ് ആദിനേഷ് എന്ന ആദി. വള്ളൂർ താഴ്ത്തിൽ നാരായണൻ കുട്ടിയുടെയും രുഗ്മിണിയമ്മയുടെയും മൂത്തമകൻ. നാരായണകുട്ടി റിട്ടേയിഡ് ഹെഡ്മാസ്റ്റർ ആണ് രുഗ്മിണിയമ്മ വീട്ടമ്മയാണ്. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത് ഒന്ന് ആദിയും രണ്ടാമത്തേത് ഒരു മകളാണ് ആരതി. ആരതിയുടെ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ ആണ്. ( ഭർത്താവ് വിഷ്ണു ) ആരതിക്കു ഒരു ആൺകുട്ടി മാത്രമേ ഉള്ളു.
ഇനി നമുക്ക് വീണ്ടും മേലേടത്ത് വീട്ടിലേക്ക് വരാം
ആദി മോൻ …എന്റെ ആദികുട്ടൻ
അതും പറഞ്ഞു ദേവകിയമ്മ അവനെ ഇരുകൈകളും കൊണ്ട് വരിഞ്ഞു. അവന്റെ മുഖം കൈയിൽ എടുത്തു നെറ്റിയിൽ സ്നേഹ ചുംബനം നൽകി.ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
എങ്കിലും നീ ഒരു വാക്കും പറയാതെ പോയില്ലേ.ഞങ്ങളെ ഒന്നു കാണണം എന്ന് പോലും നിനക്കു തോന്നില്ലല്ലോ കുട്ടിയെ..
( ദേവകിഅമ്മയുടെ മിഴികൾ വീണ്ടും നിറഞ്ഞു. )
ആയേ ….എന്റെ അമ്മ വീണ്ടും കാരയുവാണോ? ഞാൻ ഇങ്ങു വന്നില്ലേ എന്റെ ദേവകി
അതും പറഞ്ഞു ആദി ദേവകിയമ്മയുടെ മിഴികൾ തുടച്ചു.അവരെ അവൻ മാറോടു അണച്ചു.
ഓ….. മോനെ കിട്ടിയപ്പോൾ നമ്മളെ അങ്ങു മറന്നു അല്ലെ.
ശ്രീകുട്ടൻ ഇടക്കു കയറി പറഞ്ഞു.
അതേടാ നിന്നെ മറന്നു. എന്റെ മോനെ എത്ര നാളായി ഞാൻ ഒന്ന് കണ്ടിട്ടു എന്നു അറിയാമോ. ഇനി നീ ഇല്ലെങ്കിലും എനിക്കു ഒന്നൂല്യ എന്റെ ആദി ഉണ്ടല്ലോ അതു മതി.
എനിക്കു അറിയാം ഇങ്ങനെ ആവുള്ളു എന്നു പണ്ടും ഇതു പോല്ലേ തന്നെ ആയിരുന്നല്ലോ.
നീ ഒന്നു പോടാ ചെക്കാ.
ഓ… ഞാൻ പോകുവാ.ഇനി അങ്ങു വന്നേക്ക്.
ഓ വരുന്നില്ല. ഇനി എന്റെ ആദി മതി എനിക്കു. ഞാൻ വളർത്തിയ കുട്ടിയ ഇതു. അവന്റെ അമ്മയെകാള്ളും ഇവന് എന്നെ ആയിരുന്നു ഇഷ്ടം.
അമ്മയുടെയും മകന്റെയും തല്ലു കുടൽ കണ്ടു ആദി നോക്കി നിന്നു ചിരിച്ചു.
നീ നിന്നു ചിരിച്ചോടാ ദുഷ്ട.
ഞാൻ അതിനു എന്തു ചെയിതട്ടാടാ ശ്രീ…
നീ ഒന്നും ചെയണ്ടാ. ഇവിടെ ഇരിക്ക് ഞാൻ പോയി കുളിച്ചട്ടു ഓടി വരാം.
നീ പോയിട്ടു വാ ഞാൻ ഇവിടെ ഉണ്ടാകും.
ശ്രീ കുളിക്കാൻ ആയി അപ്പോഴേക്കും പോയി കഴിഞ്ഞിരുന്നു.
ഞാൻ മോനു ചായ എടുക്കാം .
അതു പറഞ്ഞു ദേവക്കിയമ്മ അടുക്കായില്ലേക്കു നടന്നു.
ഞാനും വരാം അമ്മേ …
അവരോടൊപ്പം ആദിയും നടന്നു.
ചുമരില്ലേ സ്ഥാനം പിടിച്ച വിശ്വനാഥന്റെ ചിത്രത്തിലേക്ക് ആദി കണ്ണെടുക്കാതെ നോക്കി നിന്നു.
ചിത്രത്തിനു ജീവൻ ഉള്ളത് പോല്ലേ.അതില്ലേക് നോക്കുമ്പോൾ എപ്പോഴും എന്റെ മുട്ടു വിറക്കുന്നുണ്ട്.നെഞ്ചു ഇടിക്കാൻ തുടങ്ങിയിരിക്കുന്നു.
ഗാംഭീര്യം നിറഞ്ഞ ആദി എന്നുള്ള വിളി എന്റെ കാതുകളിൽ വന്നു പതിച്ചു.
പേടിയായിരുന്നു എനിക്ക് ഈ മനുഷ്യനെ .എനിക്കു മാത്രമല്ല ഉണ്ണിയേട്ടനും ശ്രീക്കും ഋതുനും അമ്മയ്ക്കും ഒക്കെ പേടിയായിരുന്നു അദ്ദേഹത്തെ. മുന്നിൽനിന്ന് സംസാരിക്കാൻ പോലും അവർ ധൈര്യപ്പെട്ടിരുന്നില്ല. അമ്മ വഴിയാണ് അവർ പലതും അച്ഛനെ അറിയിച്ചിരുന്നത്. ശരിക്കും മേലേടത്ത് തറവാട് ഒരു പട്ടാള ക്യാമ്പ് ആയിരുന്നു. അത് പോലെ ആയിരുന്നു അവിടുത്തെ ചിട്ടകളും. എങ്കിലും ഞങ്ങൾ നാലുപേരും ആയുള്ള സൗഹൃദവും കളിയും ചിരിയും ആ പട്ടാളക്യാമ്പിൽ എന്നും നിറഞ്ഞുനിന്നിരുന്നു.
അദ്ദേഹം വിചാരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ നടത്തിഎടുക്കുക നിർബന്ധം ആയിരുന്നു. അദ്ദേഹത്തിന്റെ ഒരു തീരുമാനത്തിലും ഒരു മാറ്റം വരുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയായിരുന്നു. അങ്ങനെ ഒരു തീരുമാനമായിരിക്കാം എന്റെ ജീവിതവും ഇങ്ങനെ ആക്കി തീർത്തത്.
മോനെ ആദി…..
അമ്മയുടെ വിളി അവനെ ഓർമയിൽ നിന്നും ഉണർത്തി.
പോയിട്ടു ഇപ്പോൾ രണ്ടര കൊല്ലം ആയി മോനെ.
എല്ലാം ഞാൻ തനിയെ അനുഭവിക്കാൻ വേണ്ടി ഒറ്റക്കു ആക്കിയട്ടു പോയി. അതും പറഞ്ഞു ദേവാക്കിയമ്മ വിശ്വനാഥന്റെ ചിത്രത്തിലേക്ക് നോക്കി മിഴിനീരുതുടച്ചു.
ഈ വീടിനു യാതൊരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല .
അടുക്കള അന്നും ഇന്നും ഒരുപോലെതന്നെ.
അന്നത്തെ അമ്മിക്കല് ഇന്നും ആ സ്ഥാനത്തു തന്നെ ഉണ്ട്. അമ്മ അമ്മിയിൽ അരച്ചു മാത്രമേ കറി വെക്കു. എന്നാല്ലേ അമ്മക്കു തൃപ്തി വരുള്ളൂ. അതു കൊണ്ടാകും അമ്മയുടെ കറിക്കു ഒരു പ്രതേക സ്വാദ് ആണ്. ടേബിളിൽ പലതരം അച്ചാറുകളും ഉപ്പിലിട്ടതും നിരത്തി വച്ചിട്ടുണ്ട്. പണ്ടും ഇതുപോലെയായിരുന്നു നെല്ലിക്കയും മാങ്ങയും ലൗലോലിക്കയും അമ്പഴങ്ങയും ഒക്കെയും. പണ്ട് അടിയിട്ടായിരുന്നു ഞങ്ങൾ നാലുപേരും ഇതൊക്കെ വാരി കഴിക്കാറു. ഓർമ്മകൾ വീണ്ടും പിറകിലേക്ക് വലിച്ചുകൊണ്ടെ ഇരുന്നു.
അമ്മ ഗ്യാസിൽ ചായയ്ക്കുള്ള വെള്ളം വെച്ചു.
അമ്മേ ഇന്ന് ഉച്ചയ്ക്ക് എന്തായിരുന്നു കൂട്ടാൻ ?.
പ്രത്യേകിച്ച് ഒന്നും വെച്ചില്ല മോനേ… എങ്കിലും മാമ്പഴപ്പുളിശ്ശേരിയും അച്ചാറും ചക്കക്കുരു മെഴുക്കുപുരട്ടി മുണ്ട്. എന്താണ് കുട്ടാ ചോറ് വേണോ നിനക്ക്.?
വേണോ എന്നു ചോദിച്ചാൽ വേണം.ഇതൊക്കെ കേട്ടപ്പോൾ തന്നെ നാവിൽ നിന്ന് വെള്ളമൂറുന്നു.
കൊതിയൻ……
അതും പറഞ്ഞു ദേവകിയമ്മ ഒരു പിഞ്ഞാണം എടുത്ത് ചോറും കറികളും എടുത്തുവച്ചു.
അമ്മേ ഇനി ഞാൻ കൈകഴുകി വന്നു വാരി കഴിക്കുന്നത് മെനക്കേട് ആണ്. അതുകൊണ്ട് എന്റെ ദേവകി തന്നെ എനിക്ക് വാരി തന്നാട്ടെ….
എനിക്കറിയാടാ അവസാനം നീ ഇങ്ങനെ തന്നെ പറയും എന്ന്. പണ്ട് ഇതായിരുന്നല്ലോ നിന്റെ പണി.
അതും പറഞ്ഞ് ദേവകിയമ്മ ആദിക്ക് ചോറ് വാരി കൊടുത്തു.
നിന്റെ അമ്മയോ അച്ഛനെയോ കാണുമ്പോൾ മാത്രമേ നിന്റെ കാര്യങ്ങൾ അറിയറുള്ളൂ.എല്ലാ ബന്ധവും മുറിച്ചു എറിഞ്ഞു അല്ലെ നീ പോയത്
ദേവക്കിയമ്മ പരിഭവം പറയാൻ തുടങ്ങി.
അമ്മേ.. ഉണ്ണിയേട്ടൻ വേരാറൊന്നും ഇല്ലേ. ഇവിടെയ്ക്ക് .
വരാറുണ്ട് മോനെ. അവന്റെ പെണ്ണ് ഇത്തിരി പത്രാസുകാരി ആണ് .അവൾക്ക് പണ്ടത്തെ നാലുകെട്ടിൽ ഒന്നും താമസിക്കാൻ താല്പര്യമില്ല .ഇപ്പോൾ ടൗണിൽ വാടകയ്ക്ക് ഒരു വീട് എടുത്ത് അതിൽ ആണ് പൊറുതി.
ഇതുവരെയായിട്ടും ഉണ്ണിയേട്ടന് മക്കളൊന്നും ആയില്ലേ.?
ഇതുവരെ ഇല്ല മോനെ. ഇതുവരെ അവൾക്ക് വിശേഷം ഒന്നും ആയിട്ടില്ല .ഞാനൊട്ടു ചോദിക്കാനും പോയിട്ടില്ല .പിന്നെ അതാവും അടുത്ത വഴക്കിന് കാരണം.
ഋതുവോ അമ്മേ..?
അവളെ കുറിച്ചു ഓർക്കുമ്പോൾ ആണ് മോനെ അമ്മയുടെ നെഞ്ചു എരിയുന്നത്. കൊച്ചില്ലേ പിടിച്ചു ഒരുത്തന്റെ കൈയിൽ കൊടുത്തതാ എന്റെ കുട്ടിയെ .പഠിച്ചു കൊതിതീർന്നിട്ടില്ല ആയിരുന്നു അവൾക്കു. അച്ഛന്റെ വാശിക്ക് മുന്നിൽ അവൾ എതിർത്തില്ല .എന്നാൽ എന്റെ കുട്ടിക്ക് അവനോട് ജീവിക്കാനുള്ള ഭാഗ്യമുണ്ടായില്ല. കല്യാണം കഴിഞ്ഞ് പോകുന്ന വഴിക്ക് ആക്സിഡൻറ് ഉണ്ടായത് .അപ്പോൾ തന്നെ അവൻ പോയി. രണ്ടുമാസമാ എന്റെ കുട്ടി ഹോസ്പിറ്റലിൽ കിടന്നത്. ( അതും പറഞ്ഞു ദേവക്കിയമ്മ വിതുമ്പി. ) നല്ലവനായിരുന്നു അവൻ അതുപോലെതന്നെ അവന്റെ വീട്ടുകാരും. എന്റെ കുട്ടിയെ ശപിച്ചില്ല .ജാതകദോഷം ആണെന്ന് അവന്റെ അമ്മയോ അച്ഛനോ ആരും തന്നെ പറഞ്ഞില്ല. വിധിയെന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. അതിന്റെ ഷോക്കിൽ ആയിരുന്നു അവൾ മാസങ്ങൾ തള്ളി നീക്കി. പിന്നീടാണ് മോള് ബാങ്ക് ടെസ്റ്റ് എഴുതിയതും. അക്കൗണ്ടൻറ് ആയി ജോലി കിട്ടിയതും. വേറെ ഒരു വിവാഹത്തിന് ഞങ്ങൾ നിർബന്ധിച്ചിട്ടും ഇനിയും ബലിയാട് ആവാൻ കഴിയില്ല എന്ന് പറഞ്ഞ് എന്റെ കുട്ടി എല്ലാം നിരസിച്ചു.
ഇന്ന് അവളെ കൂടെ പഠിച്ച കുട്ടിയുടെ കല്യാണം ആണ്. അവിടെ പോയേക്കുവാ എപ്പോൾ എത്തുമായിരിക്കും. പിന്നെ ഒരാശ്വാസം എന്തെന്നാൽ എന്റെ കണ്ണടഞ്ഞാലും എന്റെ കുട്ടിക്ക് ആരുടെയും മുന്നിൽ കൈ നീട്ടേണ്ട ഗതികേട് വരില്ല.
അവളെ ഒരു സുരക്ഷിതമായ കൈയിൽ എത്തിക്കാതെ ഒരു വിവാഹം വേണ്ട എന്ന് ഒറ്റ വാശിയുമായി ശ്രീക്കുട്ടനും നിൽക്കുവാ. പല കമ്പനികളിൽനിന്നും ഓഫറുകളും മറ്റും വന്നതാ അതെല്ലാം വേണ്ടാന്ന് വെച്ച് ഇവിടത്തെ ട്യൂട്ടോറിയൽ പിള്ളാർക്ക് ക്ലാസെടുപ്പുമായി നടക്കുവാ. ഞാനായി ഇനിയൊന്നും ആരോടും പറയില്ല .അവർക്ക് തോന്നിയപോലെ ചെയ്യട്ടെ .എത്രകാലം എന്നുവെച്ചാ ഞാനിങ്ങനെ എല്ലാവരുടെയും കാലുപിടിക്കുക. ഇതെല്ലാം കാണാൻ എന്നെ തനിച്ചാക്കി അദ്ദേഹം അങ്ങ് പോയില്ലേ.
അതും പറഞ്ഞു ദേവക്കിയമ്മ വീണ്ടും വിതുമ്പി കരഞ്ഞു.
അയ്യേ എന്റെ ദേവകിയമ്മ കരയുന്നോ.?
ഞാനിങ്ങു വന്നില്ലേ. നമുക്ക് എല്ലാം ശരിയാക്കാം. എന്റെമ്മ ഒന്നും ഓർത്തു വിഷമിക്കണ്ട. കുറച്ചുനാൾ ഞാൻ ഇവിടെ തന്നെ ഉണ്ടാകുമല്ലോ .
നീ ഈ പറച്ചിൽ മാത്രമേ ഉള്ളൂ .നിന്നെ വിശ്വസിക്കാൻ കൊള്ളില്ല. ഋതുവിന്റെ കല്യാണത്തിന് നീ ഒരു വാക്കുപോലും പറയാതെ പോയി കളഞ്ഞവൻ അല്ലെ.പിന്നെ നാലു കൊല്ലം കഴിഞ്ഞപ്പോൾ വരുന്നതു. ഇനി നിന്നെ എങ്ങനെ വിശ്വസിക്കും. ആരോടും പറയാതെ എപ്പോഴാ പോവുക എന്നു പറയാൻ പറ്റില്ലല്ലോ.
ഇല്ലെന്റെ ദേവകി ഞാൻ പോകില്ല അമ്മയുടെ പറഞ്ഞിട്ടേ പോകൂ എന്താ അത് പോരേ.
അതുമതി ഈ അമ്മയ്ക്ക് അത് മാത്രം മതി .
അതും പറഞ്ഞു ദേവകിയമ്മ അടുത്ത ഉരുള ഉരുട്ടി കൈ അവന്റെ വായിലേക്ക് അടുപ്പിക്കുമ്പോഴേക്കും ശ്രീക്കുട്ടൻ അവനെ തള്ളി മാറ്റി അതു വായിലാക്കി കഴിച്ചിരുന്നു കഴിഞ്ഞിരുന്നു.
പോടാ കൊതിയാ… നീ ഇപ്പോഴും മാറിയിട്ടില്ല. പണ്ട് അമ്മ എനിക്ക് ചോറുവാരിത്തരുമ്പോൾ അതിനിടയ്ക്ക് തള്ളിക്കയറി എനിക്കുള്ളതും കൂടെ കഴിക്കുകയായിരുന്നു നീ ഇപ്പോഴും ആ സ്വഭാവം തന്നെ നിനക്ക് .
ഒന്ന് പോടാ നീ. ഈ ഉരുളകു എനിക്ക് അവകാശമുണ്ട് കേട്ടോടാ .
അതും പറഞ്ഞു ശ്രീ ഉമ്മറത്തേക്ക് നടന്നു.ആദി വായൊക്കെ കഴുകി ശ്രീകുട്ടൻ പുറകെ നടന്നു.
അവർ ഉമ്മറത്തിരുന്ന് ഓരോന്ന് സംസാരിക്കുമ്പോൾ അമ്മ ചായയുമായി വന്നു.
മൂന്നുപേരും ചായയും കുടിച്ചു കൊണ്ടു സംസാരിച്ചു ഇരിക്കുമ്പോൾ ആണ് .ഋതു നടന്നു ഉമ്മറത്തേക്കു കയറിയത്. ആദിയെ കണ്ടാ അവൾക്കു അതു ഒരു ഷോക്ക് ആയിരുന്നു. എങ്കിലും അവൾ ഞെട്ടൽ മറച്ചു വച്ചു ആദിഏട്ടാ എന്നു വിളിച്ചു അവനരികില്ലെക്കു നടന്നു
( തുടരും )
ഇഷ്ടമായോ എന്ന് അറിയില്ല ? ഇഷ്ടമായെങ്കിൽ അടുത്ത പാർട്ടി നായി എല്ലാവരും കാത്തിരിക്കുക

by