രചന – ലക്ഷ്മി ലച്ചു
ആഴ്ചകളും മാസങ്ങളും തീവണ്ടി വേഗത്തിൽ കടന്നുപോയി
അച്ഛനും അമ്മയ്ക്കും നല്ലൊരു മകളായും ചേച്ചിക്ക് നല്ലൊരു അനുജത്തിയായും താമര മോൾക്ക് അമ്മയേക്കാൾ നല്ലൊരു മാമിയും ഞാനെന്റെ പല വേഷങ്ങൾ ആടിത്തിമിർത്തു .
എന്നാൽ ഒരു ഭാര്യയുടെ വേഷം മാത്രം ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ചിലപ്പോൾ എന്റെ ഭാര്യ വേഷം കാണാൻ കണ്ണേട്ടന് താൽപര്യമില്ലെത്തതു കൊണ്ട് ആണെന്ന് പറയാം.
മുൻപൊക്കെ എന്തെങ്കിലുമൊക്കെ കണ്ണേട്ടൻ എന്നോട് സംസാരിക്കും എന്നാൽ ഈ ഇടയായി എന്നോട് ഒന്നും തന്നെ മിണ്ടാറില്ല. കാണുമ്പോൾതന്നെ മുഖമൊക്കെ ദേഷ്യം കൊണ്ട് ചുമക്കും .അതിനുമാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന് അറിയില്ല
ഇന്ന് കണ്ണേട്ടന്റെ ഫ്രണ്ട് ആനന്ദിന്റെ വിവാഹമാണ് .കണ്ണേട്ടന്റെ് കൂട്ടുകാരൻ മാത്രമല്ല അച്ഛന്റെ ബിസിനസ് പാർട്ട്ണറിന്റെ മകൻ കൂടിയാണ്.
വിവാഹത്തിന് എനിക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു
കടും പിങ്കിൽ സ്റ്റോണിന്റെ വർക്കുള്ള ഒരു സാരിയായിരുന്നു അമ്മ എനിക്ക് വാങ്ങിയത് അതേ സാരി തന്നെ വേറൊരു നിറമുള്ളത് ചേച്ചിക്കും വാങ്ങി.
ഞാൻ ഒരുങ്ങി താഴേക്ക് ചെന്നു. കണ്ണേട്ടൻ എല്ലാവരെക്കളും മുന്നേ ഒരുങ്ങി പുറത്ത് കാത്തുനിൽക്കുകയായിരുന്നു.
( കണ്ണേട്ടന്റെ നിൽപ്പും ഭാവവുമൊക്കെ കണ്ടാൽ തോന്നും ഇത് കണ്ണേട്ടൻ വിവാഹമാണെന്ന് )
ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു.
പണത്തിന്റെ് പ്രൗഡി വിളിചോതും തരത്തിലായിരുന്നു ഓഡിറ്റോറിയത്തില്ലേ ഡെക്കറേഷനും മറ്റും .ഒറ്റനോട്ടത്തിൽ കാണുമ്പോൾതന്നെ അറിയാം ലക്ഷങ്ങൾ ഇതിനുപിന്നിൽ ചെലവാക്കിയിട്ടുണ്ട് എന്ന്.
അവിടെ ഉള്ളവർ എല്ലാം പണച്ചാക്കുകൾ ആണെന്ന് അവരുടെ വേഷവിധാനത്തിൽ നിന്നും എനിക്ക് മനസ്സിലായി
കണ്ണേട്ടൻ വളരെ ഹാപ്പിയാണ് എപ്പോഴും ചിരിച്ച മുഖം മാത്രം.
വിവാഹം കഴിഞ്ഞ് എത്ര മാസത്തിനു ഉള്ളിൽ ഇതാദ്യമായാണ് ഇത്ര സന്തോഷത്തിൽ ഞാൻ കാണുന്നത്
എന്തിനുമേതിനും പ്രത്യുഷ് എന്ന് പേരുമാത്രം എല്ലാവരുടെയും നാവിൽ.
എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുകയാണ് കണ്ണേട്ടൻ. വാതോരാതെ എല്ലാവരോടും സംസാരിക്കുന്ന കണ്ണേട്ടനെ് കണ്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത് .ഇദ്ദേഹം ഇത്രയൊക്കെ സംസാരിക്കുമോ എന്ന് ഞാൻ ഒന്ന് ചിന്തിച്ചു.
എന്നോട് മാത്രം ഇത്ര അകൽച്ച.ഇനി സാമ്പത്തികം കുറഞ്ഞ കുടുംബത്തിൽ ആയതു കൊണ്ടാണോ എന്നു ചിന്തിച്ചു.
ചിന്തിച്ചിരുന്ന കൂട്ടത്തിൽ തന്നെ താലികെട്ടും മറ്റും നടന്നു.
ഫോട്ടോഷൂട്ടിനായി ഞങ്ങളെ എല്ലാവരെയും ഓഡിറ്റോറിയത്തിലേക്ക് ക്ഷണിച്ചു .
എന്നാൽ കണ്ണേട്ടൻ എന്റെ അരികിൽ നിന്നും അച്ഛന്റെ അരികിലേക്ക് മാറിനിന്നു.
ക്യാമറാമാൻ പലതവണ എന്നോടൊപ്പം ചേർന്നു നിൽക്കാൻ പറഞ്ഞെങ്കിലും കണ്ണേട്ടൻ അതൊക്കെ ഒരു ചിരിയിൽ ഒതുക്കി.
അപ്പോൾ് എനിക്ക് ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടായിരുന്നു .എങ്കിലും ഞാൻ ചിരിച്ചു .ആ ഒരു ചിരി ആയിരുന്നു എനിക്കെന്റെ വിജയം.
ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞ് എല്ലാവരും ഓഡിറ്റോറിയത്തിന്റെ ഹാളിൽ ഇരുന്ന് കൊച്ചുവർത്തമാനം പറയുകയായിരുന്നു .
അപ്പോഴേക്കും താമര ചേച്ചിയുടെ കൈയ്യിലിരുന്നു കരച്ചിൽ തുടങ്ങി .
ഫുൾ എസി ആണെങ്കിലും എത്ര നേരമെന്നു വെച്ചാ കുഞ്ഞ് അതിനുള്ളിൽ ഒതുങ്ങിക്കൂടുക .ഞാൻ അവളുമായി പുറത്തേക്കിറങ്ങി.
പുറത്ത് കണ്ണേട്ടൻ നിൽക്കുന്നത് ഞാൻ കണ്ടു .എന്നാൽ ഞാൻ കണ്ണേട്ടനെ മൈൻഡ് ചെയ്യാതെ മുൻപോട്ട് നടന്നു. അപ്പോൾ താമര മോൾ അങ്ക ( അങ്കിൾ )എന്നു പറഞ്ഞു കണ്ണേട്ടന്റെ ഷർട്ടിൽ കയറിപ്പിടിച്ചു .
എവിടെനിന്നോ അപ്പോൾ അവിടെ ഒരു ലുട്ടാപ്പി വന്നു
Da അളിയാ വിവാഹം കഴിഞ്ഞിട്ട് കുറച്ചു മാസങ്ങൾ ആയിട്ടുള്ളൂ .അപ്പോഴേക്കും പണി ഒപ്പിച്ചു മിടുക്കൻ .എന്നാൽ കുഞ്ഞ് നിന്റെ മിസ്സിനെ പോലെ സുന്ദരി ആണ് കേട്ടോ .
ഇത് കേട്ട ഞാൻ ഷോക്കടിച്ചപോലെ നിന്നു. കണ്ണേട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നുതുടുത്തു.
അപ്പോൾ ശരിയാടാ അളിയാ നമുക്ക് പിന്നെ കാണാം .
അതും പറഞ്ഞ് ലുട്ടാപ്പി നടന്നുപോയി.
നിനക്ക് സമാധാനം ആയല്ലോ .എന്റെ കൂട്ടുകാരൻ മറ്റുള്ളവരുടെ മുമ്പിൽവെച്ച് എന്നെ നാണം കെടുത്തിയാപ്പോൾ നിനക്ക് സന്തോഷമായില്ലേ.
അവർക്കറിയാം എന്റെ ചേച്ചിയുടെ മകളാണെന്നു. എങ്കിലും അവർ എന്നെ കളിയാക്കിയത് നീ കേട്ടില്ലേ. എന്തിനാണ് എപ്പോഴും നീ എന്റെ പിറകെ ഇങ്ങനെ നടക്കുന്നത്. ബാക്കിയുള്ളവരുടെ മുന്നിൽവെച്ച് നാണം കെടുത്താൻ വേണ്ടിയാണോ .ഇനിയെങ്കിലും എന്നെ നാറ്റിക്കരുത് പ്ലീസ്.
അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .ഒരു മങ്ങലോടെ ഞാൻ കണ്ടു കണ്ണേട്ടൻ നടന്നു പോകുന്നത്.
എന്തിനു കരയുന്നു എന്നു അറിയാതെ എന്റെ മുഖത്തിലേക് ഒലിച്ചു ഇറങ്ങിയ കണ്ണുനീരിൽ വിരലുകൾ കൊണ്ടു താമര ചിത്രങ്ങൾ വരച്ചു.
ഒരു പെണ്ണ് പറ്റിച്ചതിനു സ്വന്തം ജീവിതം സ്വയം നശിപ്പിക്കുന്ന ഒരു വിഡ്ഢി ആണ് പ്രത്യുഷ് നിങ്ങൾ എന്നു ഉറക്കെ വിളിച്ചു പറയാൻ ഞാൻ കൊതിച്ചു.
മുഖത്തെ കണ്ണുനീർ തുടച്ച് സന്തോഷത്തോടെ ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു .
ഒരുപക്ഷേ ഈ അമ്മ അവിടെ ഇല്ലായിരുന്നുവെങ്കിൽ എപ്പോഴും ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി പോയേനെ.
അത്രയ്ക്ക് മാത്രം ഞാനവിടെ അഡ്ജസ്റ്റ് ചെയ്താണ് ജീവിക്കുന്നത്.
എങ്കിലും ഞാൻ നാരായണനെ സാക്ഷിയാക്കി മനസ്സിൽ ഒരു തീരുമാനം എടുത്തിട്ടുണ്ട് .എന്നെങ്കിലും കണ്ണേട്ടന്റെ നാവിൽ നിന്നും ഞാൻ അയാളുടെ ജീവിതത്തിൽ ഒരു ശല്യം ആണ് എന്നു പറഞ്ഞാൽ അന്ന് ഞാൻ എല്ലാ ബന്ധവും പൊട്ടിച്ചെറിഞ്ഞ് ആ വീടിന്റെ പടിയിറങ്ങും. ഇത് എന്റെ ഉറച്ച തീരുമാനമാണ് .അതിൽ ഒരു മാറ്റവും ഇല്ല
എങ്കിലും ചിലപ്പോൾ ഞാൻ പ്രാർത്ഥിക്കും കണ്ണേട്ടൻ അങ്ങനെ ഒന്നും ഒരിക്കലും പറയരുതെ എന്നു.
കാരണം അത്ര മാത്രം ഞാൻ കണ്ണേട്ടനെ സ്നേഹിക്കുന്നുണ്ട്
ചെക്കന്റെ വീട്ടിലേക്ക് പോവുകയാണ് ഞങ്ങളിപ്പോൾ.
വീട്ടിൽ ചെന്ന് ഡ്രസ്സ് മാറി ഫ്രഷ് ആയിട്ട് വരാമെന്ന് അച്ഛൻ പറഞ്ഞെങ്കിലും ആരുംതന്നെ അതൊന്നും ചെവിക്കൊണ്ടില്ല .പിടിച്ച പിടിയാലെ ഞങ്ങളെ ചെക്കന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്. കുറച്ചുനേരത്തെ യാത്രയ്ക്കുശേഷം ഒരു വലിയ വീടിന്റെ മുന്നിൽ കാർ ചെന്ന് നിന്നു
അത്യുഗ്രൻ ഒരു പാർട്ടി ആയിരുന്നു എല്ലാവർക്കുമായി അവിടെ അറേഞ്ച് ചെയ്തത് പലതരത്തിലുള്ള ഫുഡ്കൾ ഡാൻസ് പാട്ട് പിന്നെ ആണുങ്ങൾക്കായി ചെറിയ ഒരു ബാർ തന്നെ അവിടെ ഒരുക്കിയിരുന്നു
അപ്പോഴും എന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു .
കണ്ണേട്ടൻ പറഞ്ഞ ഓരോവാക്കും എന്റെ മനസിൽ കല്ലുകൊണ്ട് എഴുതും പോലെ എനിക്ക് തോന്നി .
ആരോടോ വാശി തീർക്കും പോലെ കണ്ണേട്ടൻ ഒരുപാട് കുടിച്ചു .അതൊക്കെ കണ്ടെങ്കിലും വേണ്ട മതി നിറുത്ത് എന്നൊന്നും പറയാൻ എനിക്ക് തോന്നിയില്ല .പറഞ്ഞാലും കേൾക്കില്ലെന്നു എനിക്കറിയാം.
അവസാനം അച്ഛൻ തന്നെ കണ്ണേട്ടനെ പിടിച്ചുവലിച്ച് കാറിൽ കയറ്റി .
പിന്നെ അധികനേരം അവിടെ ഞങ്ങൾ നിന്നില്ല .നേരെ വീട്ടിലേക്ക് വന്നു. കണ്ണേട്ടനെ പിടിച്ചു അകത്തേക്കു കയറ്റാൻ ചെന്ന അച്ഛനെ കണ്ണേട്ടൻ വിലക്കി.
എല്ലാവരും അവരവരുടെ റൂമിലേക്ക് കയറി വാതിലടച്ചു. കണ്ണേട്ടനെ താങ്ങി പിടിക്കാൻ ശ്രമിച്ചെങ്കിലും എന്റെ കൈതട്ടിമാറ്റി കണ്ണേട്ടൻ സ്വയമേ മുകളിലേക്ക് കയറിപ്പോയി .നേരെ ബെഡിലേക്ക് വീണു .
ഞാൻ ഷെൽഫിൽ നിന്നും ഒരു ജോഡി ഡ്രസ്സുമായി ബാത്രൂമിലേക്ക് കയറി .
നല്ല തണുത്ത വെള്ളം ശിരസ്സിൽ വീണപ്പോൾ ഒരു ആശ്വാസം തോന്നി. അപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .അത്രമാത്രം സങ്കടമായിരുന്നു മനസ്സിൽ. മതിവരുവോളം ശവറിന്റെ മുന്നിൽനിന്ന് കരഞ്ഞു .
കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കണ്ണേട്ടൻ ബെഡിൽ ചാരി ഇരിക്കുകയായിരുന്നു .
കണ്ണേട്ടനെ മൈൻഡ് ചെയ്യാതെ കണ്ണാടിക്കു മുന്നിൽ ചെന്ന് തലയിലെ ടൗവ്വൽ അഴിച്ചു മുടി ഒന്നുകൂടി തുടച്ചു.
അപ്പോഴാണ് എന്റെ അരയിലൂടെ രണ്ട് കൈകൾ വലിഞ്ഞു
മുറുകിയത്.
( തുടരും )

by