18/04/2026

നീർമാതളം പൂത്തപ്പോൾ : അവസാന ഭാഗം

രചന – ലക്ഷ്മി ലച്ചു

ഈ ഒരു പാർട്ടോടുകൂടി “നിർമാതാളം പൂത്തപ്പോൾ” അവസാനിക്കുകയാണ്. ഞാനെഴുതിയ ഈ തുടർകഥ വായിക്കുകയും, ലൈക്കും, കമന്റും തന്നു പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.

 

അതും പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു. എന്റെ പുറകെ ശ്രീയും വന്നു.

എടാ ദുഷ്ടാ…… നീ എന്നോട് പോലും ഒരു വാക്ക് പറഞ്ഞില്ലല്ലോ.?

ക്ഷമിക്കണം ശ്രീ ഞാൻ കരുതി നീ ഇതിനു അനുവദിച്ചില്ലെങ്കില്ലോ എന്ന്.

ഒന്ന് പോടാ ..പിന്നെ ഇങ്ങനെ കല്ല്യാണം കഴിഞ്ഞെന്ന് കരുതി അവൾക്ക് കൊടുക്കാനുള്ളത് ഒക്കെ ഞങ്ങൾ കൊടുക്കും.

പണത്തിനു വേണ്ടിയല്ല ഞാൻ അവളെ സ്വന്തമാക്കിയത്.

അപ്പോഴേക്കും അച്ഛനുമമ്മയും അങ്ങോട്ടേക്ക് വന്നു.

ഞങ്ങൾ ഒന്ന് വീട് വരെ പോയിട്ട് വരാം.

എന്ന് പറഞ്ഞ് അച്ഛൻ എന്റെ തോളിൽ തട്ടി ചിരിച്ചു.

അമ്മ കടന്നൽ കുത്തിയ പോലെ മുഖവും വീർപ്പിച്ചു എന്നെ ഇപ്പോൾ വീഴും എന്ന രീതിയിൽ നിന്നു.

ഇപ്പോൾ എങ്ങനെ ഉണ്ട് ഋതു.? വേദന കുറവുണ്ടോ.?

ഇല്ല ഡോക്ടർ. നടക്കാനും വയ്യാ. വല്ലാത്ത വേദനയാണ് കാലിനു.

ഞാൻ ഒരു ഓയിൽമെൻറ് എഴുതാം. വേദന വരുമ്പോൾ അത് ഉപയോഗിച്ചാൽ മതി.

ശരി ഡോക്ടർ.

എന്നാൽ ശരി.
രണ്ടുദിവസം കഴിയുമ്പോൾ ഋതുവിന് വീട്ടിൽ പോകാം.

 

അമ്മേ കഴിക്കാനോ കുടിക്കാനോ എന്തെങ്കിലും വേണോ.?

വേണ്ട മോനേ. രാവിലെ വാങ്ങിയത്
തന്നെ അതു പോലെ ഇവിടെ ഇരിപ്പുണ്ട്. ഈ പെണ്ണാണെങ്കിൽ വേദന എന്നു പറഞ്ഞ് ഒന്നും കഴിക്കുന്നില്ല.

ഞാൻ ഋതുവിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കിനിന്നു.

അത് കണ്ടിട്ടാകാം അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്ത ഒരു റോസാപ്പൂ പോലെ വിരിഞ്ഞത്.

എന്നാൽ അവളുടെ തലയിലെ വെള്ളതുണിക്കെട്ടു അത് എന്റെ ചങ്ക് ഒന്ന് നീറ്റിച്ചു

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്റെ ഫോണിൽ വിളിച്ചാൽ മതി .
ഞാനും ആദിയും പുറത്തുണ്ടാകും.

അതും പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി വാതിലടച്ചു .

ഒരു ലാലേട്ടൻ സ്റ്റൈലിൽ മുണ്ടും മടക്കി കുത്തി ഹോസ്പിറ്റലിന് വെളിയിലേക്കിറങ്ങി.

ശെടാ എത്ര നേരമായി ഈ ചെറുക്കനെ വിളിക്കുവാ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു ഇവൻ എവിടെ പോയി കിടക്കുവാ.

ആദിയുടെ നമ്പർ ആണെങ്കിൽ അറിയില്ല .
ഇനി ഞാൻ തന്നെ പോയി മരുന്നു എടുത്തിട്ട് വരാം മോളെ അതല്ലാതെ വേറെ വഴിയില്ല.

ദേവകിയമ്മ ഫാർമസിയിലേക്ക് ഇറങ്ങാൻ നേരത്താണ്. നാരായണൻ മാഷും രുക്മിണിയമ്മയും ആരതിയും ഭർത്താവും അങ്ങോട്ടേക്ക് വന്നത്.

ആ നിങ്ങളോ… ഇരിക്ക് ഞാൻ ഇപ്പോൾ വരാം

നീ എവിടെ പോകുവാ ദേവകി .

മരുന്ന് എടുക്കണം. പിന്നെ നിങ്ങൾക്ക് ചായയും വാങ്ങണ്ടേ. അതും പറഞ്ഞു ദേവകിഅമ്മ ഫ്ലാസ്ക് കൈയിലെടുത്തു.

ഞാൻ പോയിട്ട് വരാം അമ്മേ..

അതും പറഞ്ഞു വിഷ്ണു കുഞ്ഞിനെ ആരതിയുടെ കൈയ്യിൽ കൊടുത്തു .

ഫ്ലാസ്ക്കും മരുന്ന് തുണ്ടും വാങ്ങി വിഷ്ണു പുറത്തേക്കിറങ്ങി

അപ്പോഴേക്കും രുഗ്മിണിയമ്മ ഒരു പാത്രത്തിലേക്ക് പൊടിയരി കഞ്ഞി പകർന്നു .ഋതുവിന് കോരി കൊടുക്കാൻ തുടങ്ങി.

ഓ ഇപ്പോൾ അമ്മയ്ക്ക് എന്നെ വേണ്ടാതായി. പുതിയ മരുമകൾ വന്നതോടെ.

ചുമ്മാതല്ല നിന്നെ ആദി കുശുമ്പി പാറു എന്ന് വിളിക്കുന്നത് .

അതും പറഞ്ഞ് രുക്മിണിയമ്മ ഒന്ന് ചിരിച്ചു

ഋതു നിനക്കെന്താ പറ്റിയത് എന്നു വല്ലോം ഓർമ്മയുണ്ടോ .?

ആരതി അങ്ങനെ ചോദിച്ചപ്പോൾ കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം ഒന്നും ഓർമ്മയില്ല എന്ന് ഞാൻ പറഞ്ഞു

സംസാരത്തിനിടയിൽ ആണ് ദേവകിയമ്മയുടെ ഫോൺ ശബ്ദിച്ചത്.

ഞാൻ ഫോൺ എടുത്തു ചെവിയോടു ചേർത്തു പിടിച്ചു.

ഹലോ ഇത് ആരാണ്..?

അമ്മേ ഇത് ഞാൻ ആണ് ഗംഗ.

ആ പേര് കേട്ടപ്പോൾ എന്റെ മുഖം ദേഷ്യത്താൽ ചുവന്നുതുടുത്തു. ഞാൻ അറിയാതെ എന്റെ പുരികങ്ങൾക്കു ഇടയിൽ ചുളിവ് വീണു

അമ്മേ ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത്.

ഉണ്ണിക്ക് ഒരു ആക്സിഡന്റ് പറ്റി.

എങ്ങനെയാണ് എന്നൊന്നും അറിയില്ല.

ഉണ്ണിയുടെ ഒരു കാലും രണ്ട് കൈയും ഒടിഞ്ഞിട്ടുണ്ട് . ഇപ്പോൾ ICU വിലാണ്. മറ്റൊരാളുടെ സഹായം ഇല്ലാതെ ഉണ്ണിക് ഇപ്പോൾ ഒന്നിനും ആകില്ല.

അതിനിപ്പോൾ ഞാൻ എന്ത് വേണം എന്ന് ആണ് നീ പറഞ്ഞു വരുന്നത്. എന്റെ മോൾ ഋതുവും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ഇപ്പോൾ

അമ്മേ അമ്മക്കു അറിയില്ലേ. എനിക്ക് ഈ ഹോസ്പിറ്റലില്ലെ സ്മെൽ ഒന്നും പിടിക്കില്ല എന്നു.

കുറച്ചു മാസത്തേക്ക് അമ്മ ഒന്ന് ഇങ്ങോട്ട് വന്നിരുന്നെങ്കിൽ ഒരുപകാരം ആയേനെ.

നീ കൊള്ളാലോടി ആള് എന്റെ മോനെ പറഞ്ഞു പിരി കേറ്റി ഞങ്ങളിൽ നിന്നും അകറ്റി .എന്റെ കുടുംബത്തിലെ സന്തോഷം തന്നെ നീ ഇല്ലാതാക്കി. എന്നിട്ട് ഇപ്പോൾ അവനെ നോക്കാൻ നീ എന്നെ വിളിക്കുന്നോ. നാണമില്ലേടി നിനക്ക്.

നീയെന്നു അവന്റെ കൂടെ കൂടി അന്ന് തുടങ്ങി അവന്റെ നാശം. അസുരവിത്ത് ആണ് നീ .

നിന്റെ ശിവ സാർ എവിടെപ്പോയി .ആ വയസ്സനെ വിളിക്കു നീ. അങ്ങേരല്ലേ നിങ്ങളുടെയൊക്കെ കാണപ്പെട്ട ദൈവം.

അമ്മേ സാറുമായി ഉണ്ണി പോകുന്ന വഴിക്കാണ് ആക്സിഡൻറ് ഉണ്ടായത്. സാറിന്റെ ഒരു വശം തളർന്നുപോയി.

ആരാണ് ഇവിടെ എത്തിച്ചത് എന്നു അറിയില്ല.

ഉണ്ണിയുടെ പേഴ്സിലെ അഡ്രസ് വെച്ചാണ് എന്നെ ഹോസ്പിറ്റലിൽ നിന്നും വിളിച്ചത്

അമ്മേ കഴിഞ്ഞതൊക്കെ മറന്നു അമ്മ വരണം. എന്റെ അപേക്ഷയാണ്.

അമ്മയോ …..?
നീ എനിക്കും എന്റെ മോൾക്കും ഒരു പേര് ചാർത്തി തന്നില്ലേ അത് വിളിച്ചാൽ മതി.നീ ഇനി.

പിന്നെ ഞാൻ വരും അത് എന്റെ മോള് ഇവിടെ നിന്ന് ഇറങ്ങിയതിനു ശേഷം.

അവനെ വന്നു നിന്നു നോക്കാൻ അല്ല.
അവനെ ഒരു നോക്കു കാണാൻ .എന്തൊക്കെ ചെയ്താലും അവനെ ഞാൻ പെറ്റത് അല്ലേ.

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു

ഗംഗ വിളിച്ചു പറഞ്ഞ കാര്യം ഞാൻ എല്ലാവരോടും പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ചായയുമായി വിഷ്ണു വന്നത് .മരുന്നും ചായയും എന്റെ കൈയ്യിൽ അവൻ ഏൽപ്പിച്ചു .

ഞാൻ ചായ പകർന്നു എല്ലാവർക്കും കൊടുത്തു.

അമ്മ ഗംഗ ചേച്ചി പറഞ്ഞ കാര്യം പറഞ്ഞപ്പോൾ
ആ വേദനയിലും എന്റെ മനസ്സിനു വല്ലാത്ത സന്തോഷം തോന്നി.

ഇങ്ങനെയുള്ള ചേട്ടന്മാർക്ക് ദൈവം ഇതുപോലുള്ള വലിയ ശിക്ഷകൾ കരുതി വച്ചിട്ടുണ്ടാകും എന്ന് ഞാൻ മനസ്സിൽ പറഞ്ഞു സമാധാനിച്ചു.

നീ എവിടെയായിരുന്നു ശ്രീ .
എത്ര മണിക്കൂർ ആയി നീ പോയിട്ട്. എത്ര തവണ വിളിച്ചു .നീ എന്താ ഫോൺ ഓഫ് ചെയ്യുന്നത്

ഓഫ് ചെയ്തതല്ല അമ്മേ .ഫോണിലെ ചാർജ് തീർന്നു പോയതാണ് .

അതെ മോനെ ഗംഗ വിളിച്ചിരുന്നു…..

എനിക്ക് അവരുടെ കാര്യം ഒന്നും കേൾക്കണ്ട .അമ്മയ്ക്ക് വേറെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ.

അപ്പോഴേ ദേവകിയമ്മ ആ സംസാരം അവിടെ വച്ച് നിർത്തി .

അതെ എന്റെ പുന്നാര ചേട്ടാ ചുളിവിന് അങ്ങനെ കല്യാണം നടത്താം എന്ന് കരുതണ്ട. എനിക്ക് കല്യാണത്തിന്റെ ചിലവ് നടത്തിയേ പറ്റൂ.

ഒന്നുപോടി കുശുമ്പി പാറു..

അതും പറഞ്ഞു ഞാൻ അവിടെ നിന്നും പുറത്തേക്ക് വലിഞ്ഞു

ഋതുവും ആയി ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകുവാണ് ഇന്ന്

ഭർത്താവിന്റെ വീട്ടിൽ ആണല്ലോ സാധാരണ ഭാര്യ നിൽക്കേണ്ടത്.

മേല്ലേടത്തേക്ക് കൊണ്ടുപോകാൻ ശ്രീയും അമ്മയും ആവുന്നത് ശ്രമിച്ചതാണ്.

എന്നാൽ താലികെട്ടി കഴിഞ്ഞ് ഋതു എന്റെ വീട്ടിൽ വരേണ്ട ഒരു ചടങ്ങ് ഉണ്ടല്ലോ. അത് കഴിഞ്ഞ് പിറ്റേന്ന് തന്നെ തിരികെ മേലേടത്ത് എത്തിക്കാമെന്ന് വാക്ക് കൊടുത്തിട്ടാണ് ഞാൻ എന്റെ ഋതുവിനെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്.

അമ്മയും ആരതിയും നിലവിളക്കുമായി ഉമ്മറത്തേക്ക് വന്നു.

ഋതുവിനെ ഞാൻ എന്റെ ഇരുകൈകൾ കൊണ്ടു കോരിയെടുത്തു.

ആദിയേട്ടാ എനിക്കിപ്പോൾ വേദന കുറവുണ്ട്. ഞാൻ തനിയെ നടന്നോളാം. എന്നെ ഒന്ന് താഴെ നിർത്താമോ .ഇങ്ങനെ നാണം കെടുത്തല്ലേ പ്ലീസ് .

ഒന്ന് മിണ്ടാതിരിക്കടി അവിടെ. അല്ലേ നിന്നെ ഞാൻ ഇപ്പോൾ തറയിൽ ഇടും.

ആയോ വേണ്ടാ.

എന്നാൽ മിണ്ടാതെ ഇരുന്നോണം

അമ്മ എന്റെ കൈയ്യിലേക്കു നിലവിളക്ക് തന്നു.

ആദിയേട്ടൻ എന്നെയും കോരി എടുത്തു വലതുകാൽ വച്ച് അകത്തേക്ക് കയറി.

എല്ലാരും കൂടി ഒരു പൊട്ടിച്ചിരിയായിരുന്നു പിന്നീട് അവിടെ.

അതൊന്നും കാര്യമാക്കാതെ ആദിയേട്ടൻ പൂജാമുറിയിലേക്കു എന്നെക്കൊണ്ട് പോയി.

വിളക്ക് എന്നെകൊണ്ടു താലത്തിൽ വെപ്പിച്ചു.

അവിടുന്ന് നേരെ കോണിപ്പടി കയറി ആദിയേട്ടന്റെ മുറിയിലേക്കു നടന്നു

എന്നെ കൊണ്ട് വന്നു ബെഡിൽ ഇരുത്തി.

ആദിയേട്ടാ ഞാനൊരു കാര്യം ചോദിച്ചാൽ സത്യമാത്രം പറയുമോ.

എന്ത് കാര്യം…..?

കള്ളം മാത്രം എന്നോട് പറയില്ല എന്ന് ആദ്യം എന്റെ തലയിൽ തൊട്ട് സത്യം ചെയ്യു.

ശരി എന്റെ പെണ്ണിനോട് ഞാൻ ഒന്നും തന്നെ കള്ളം പറയില്ല പോരെ….

അന്ന് ആദിയേട്ടൻ എന്റെ കഴുത്തിൽ താലി കിട്ടിയില്ലേ. അപ്പോൾ എന്തിനാ ആരും കേൾക്കാതെ എന്റെ ചെവിയിൽ നടന്നതൊന്നും ആരോടും പറയണ്ട എന്ന് രഹസ്യം പറഞ്ഞത്

എനിക്കു തോന്നി ഇതാകും ആ കാര്യം എന്നു.ഞാൻ എല്ലാം പറയാം നിന്നോട്.

( ഇനി നമുക്ക് രണ്ടുദിവസം പുറകിലേക്ക് പോക്കാം. അതാ ഇത് ആദി ഋതുവിന്റെ കഴുത്തിൽ താലി കെട്ടിയ ആ ദിവസത്തിലേക്കു. )

അന്ന് ഞാനും ശ്രീയും മുണ്ടു മടക്കി ലാലേട്ടൻ സ്റ്റൈലിൽ പുറത്തേക്കിറങ്ങി ..

എടാ ആദി നീ പറഞ്ഞതൊക്കെ സത്യമാണോ.? അവളുടെ ഈ അവസ്ഥയ്ക്ക് കാരണം ഉണ്ണിയേട്ടനും ആ കിളവനും ആണോ.?

അതേടാ അവര് തന്നെ ഇതിന് പിന്നിൽ .

ഞാൻ ഇങ്ങോട്ട് വരാൻ നേരം നമ്മുടെ തേങ്ങു ചെത്തുകാരൻ ഗോപാലേട്ടൻ പറഞ്ഞതാണ് ഈ സത്യം .

തെങ്ങിന് മുകളിൽ അങ്ങേര് ചെത്തി കൊണ്ടിരുന്നപ്പോൾ ആണ് വീടിന് മുന്നിൽ ആ കാർ വന്ന് നിന്നത്. ഉണ്ണിയേട്ടനും ആ കിളവാനും അകത്തേക്ക് കയറുന്നതും അയാൾ കണ്ടു.

ഒരു അരമണിക്കൂറിനു ശേഷം അവർ ഓടി കാറിൽ കയറി പോവുകയും ചെയ്‌തു.ഇതെല്ലാം അയാൾ കണ്ടു.

പിന്നീടാണ് ഋതുവിന് അപകടം പറ്റി എന്നും അവൾ ഹോസ്പിറ്റലിൽ ആണെന്നും അയാൾ അറിഞ്ഞത് .

രാവിലെ എന്നെ കണ്ടപ്പോൾ അയാൾ ഇതൊക്കെ എന്നോട് വിശദീകരിച്ചു പറഞ്ഞു. മറ്റാരോടും പറയാൻ അപ്പോൾ ധൈര്യമില്ലായിരുന്നു എന്നു പോലും

അതുകൊണ്ടാണ് എന്തും വരട്ടെ എന്ന് കരുതി ഞാൻ കടയിൽ പോയി താലിവാങ്ങി അവളുടെ കഴുത്തിൽ അത് കെട്ടിയത്.

അങ്ങനെയാണ് ഞങ്ങൾ രണ്ടു പേരും അവരെ തിരക്കി ഇറങ്ങിയത് .കുറെ നേരത്തെ അന്വേഷണത്തിനു ശേഷം ശിവദാസിന്റെ വീട് ഞങ്ങൾ കണ്ടെത്തി.

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ .എന്നു പറയുപോലെ ഉണ്ണിയേട്ടനും അവിടെത്തന്നെ ഉണ്ടായിരുന്നു

ഞങ്ങളെ കണ്ടപ്പോൾ ആദ്യം രണ്ടുപേരും ഒന്നു പകച്ചെങ്കിലും നിന്റെ ഉണ്ണിയേട്ടൻ ഞങ്ങളോട് പൊരുതി ജയിക്കാൻ ഒന്ന് നോക്കി .

എന്നാൽ അവൻ അറിഞ്ഞില്ലല്ലോ അവിടെ മുതൽ അങ്ങോട്ട് അവന്റെ പരാജയമാണെന്ന്.

പിന്നീട് അവിടെ ഒരു തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ആയിരുന്നു മോളെ നടന്നത്.

നിന്റെ ചേട്ടന്റെ അടിയുടെ വേദനയിൽ ശിവദാസ് ഉറക്കെ വിളിച്ചു പറഞ്ഞു.

അവളെ ഞാൻ ഉപദ്രവിച്ചിട്ടില്ല അത് ചെയ്തതു ഉണ്ണി ആണെന്ന്.

അതിനു സമ്മാനമായിട്ടാണ് ആ രണ്ടു കൈയും ഞാൻ ഒടിച്ചു ഇങ്ങു എടുത്തത്.

പിന്നെ കാല് നിന്റെ ചേട്ടൻ ശ്രീ ആണ് ട്ടോ ഒടിച്ചു എടുത്തത്.

ആ കിളവൻ നിന്റെ ചേട്ടന്റെ അടി താങ്ങാൻ വയ്യാതെ ആകും അവിടെവെച്ചുതന്നെ ബോധംകെട്ടുവീണു.

പിന്നെ അവരെ ഞങ്ങൾ തന്നെയാണ് ഹോസ്പിറ്റലിൽ എത്തിച്ചത് . ഗംഗയെ വിളിച്ചു പറഞ്ഞതും ഞങ്ങൾ ആണ് .

ഇതു വല്ലോം പുറത്തുപറഞ്ഞാൽ ഇനി ഒന്നും കൂടെ ഞങ്ങൾ ഇതുപോലെ ഒരു വെടിക്കെട്ട് നടത്തുമെന്ന് പറഞ്ഞപ്പോഴേ നിന്റെ ഉണ്ണിയേട്ടൻ പേടിച്ചിട്ടുണ്ടാകും.

അല്ലെങ്കിൽ എപ്പോഴേ ഇവിടെ പോലീസ് തിരക്കി വന്നേനെ

അയ്യേ എന്തിനാടി പെണ്ണെ നീ ഇങ്ങനെ കരയുന്നത് .

നിന്റെ കണ്ണ് ഇനി നിറയാൻ ആദി ജീവൻനോടെ ഉള്ള കാലം ഞാൻ സമ്മതിക്കില്ല.
കണ്ണു തുടയ്ക്കാടി

അതും പറഞ്ഞ് അവളുടെ മുഖം കൈക്കുമ്പിളിൽ ഞാൻ എടുത്തു.

കണ്ണുനീർ എന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പി എടുത്തു .

ഞാൻ അറിയാതെ എന്റെ ചുണ്ടുകൾ ഋതുന്റെ ചുണ്ടിനെ സ്വന്തമാക്കി .

ടപ്പ് ……ടപ്പ് …….ആ ശബ്ദം കേട്ടാണ് ഞാനും ഋതുവും പെട്ടെന്ന് അകന്നു മാറിയത്.

അല്ലെങ്കിലും ഈ റൊമാൻസ് മൂഡിൽ ആരെങ്കിലുമൊക്കെ ഒരു കുരിശായി വരുമല്ലോ ഈ സിനിമയിൽ കണ്ണും പോലെ.

ഇനി ആ കുരിശ് ആരാണെന്നു ഞാൻ പോയി നോക്കിയിട്ട് വരാം.

ഇത്രയും ക്ഷമ യോടെ ഞങ്ങളുടെ കഥ കെട്ട നിങ്ങൾ എല്ലാവർക്കും നന്ദി. ഇനി ഞങ്ങളും ഒന്നു ജീവിച്ചു തുടങ്ങട്ടെ ………ബൈ…….

 

ശുഭം

നിങ്ങൾക് ഇഷ്ടം ആയോ എന്നു അറിയില്ല എങ്കിലും വായനക്ക് നന്ദി