രചന – നന്ദ നന്ദിത
എന്താ.. സർ… ബുക്ക് തുറന്നു വെച്ചു സ്വപ്നം കാണുവാണോ..??” ഗൗരി ബാലന്റെ അടുത്ത് വന്നു ചിരിച്ചോണ്ട് ചോദിച്ചു… “നിന്നെ കൊണ്ട് ശരിക്കും ന്നെ സർ എന്ന് വിളിപ്പിച്ചാലോന്ന് ആലോചിക്കുവാ…” ബാലൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. “എന്താ… എന്താ ബാലേട്ടാ…??” ഗൗരി ആകാംഷയോടെ ചോദിച്ചു. “തന്നേ തുടർന്നു പഠിപ്പിക്കാൻ ഞൻ തീരുമാനിച്ചു…എന്തേ…??” ബാലൻ പറയുന്ന കേട്ട് ഗൗരിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. “നേരാണോ ബാലേട്ടാ…??” “അതേടോ… ന്താടോ തനിക്ക് ന്നെ വിശ്വാസം ഇല്ലേ…??” “ഉണ്ട് ബാലേട്ടാ… ബാലേട്ടനെ മാത്രേ എനിക്ക് വിശ്വാസമുള്ളൂ…” “ആണോ…ന്നാലെ ഗൗരി കുട്ടി കിടന്നോളൂട്ടോ…” ബാലൻ പറയുന്ന കേട്ട് തലയാട്ടി, ഗൗരി തറയിൽ പായ വിരിച്ചു….
പിറ്റേന്ന്, ബാലൻ കോളേജിലേക്ക് വരുമ്പോൾ സാന്ദ്ര ബാലനെ കാത്തിരിക്കുന്നുണ്ടായിരുന്നു.. പക്ഷെ അവളെ കണ്ടിട്ടും, ബാലൻ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു പോയി. ക്ലാസ്സ് എടുത്തപ്പോഴും സാന്ദ്രയേ നോക്കാതിരിക്കാൻ ബാലൻ പ്രത്യേകം ശ്രെദ്ധിച്ചു. അന്നത്തെ ദിവസം മുഴുവൻ സാന്ദ്ര, ബാലനെ കാണും സംസാരിക്കാനും ഒത്തിരി ശ്രെമിച്ചു… പക്ഷെ ബാലൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി… വൈകിട്ട് ബാലൻ വീട്ടിലേക്ക് വന്നപ്പോൾ പതിവുപോലെ ഗൗരി ഉണ്ടായിരുന്നില്ല… ഉമ്മറത്ത്.. അവളെ ആ കണ്ണുകൾ ചുറ്റിലും തിരഞ്ഞു… “ഗൗരി ന്തേ അമ്മേ… ഇന്ന് കണ്ടില്ലലോ… ഉമ്മറത്ത് …??” “വന്നു.. വന്നു അവളെ കാണാൻ ആണോ… നീ ഇത്ര ദൃതി കൂട്ടി വരണേ…?? എന്നും പോകുമ്പോഴും വരുമ്പോഴും അവൾ ഉമ്മറത്തു വേണോ…??” ചിരിയോടുള്ള അമ്മയുടെ ചോദ്യം കേട്ട്, ബാലൻ ചമ്മിയ ചിരി ചിരിച്ചു “മോള് കുളപ്പടവിൽ ഇരിക്കണുണ്ട് കുഞ്ഞേ…” അമ്മിണി ആയിരുന്നു മറുപടി പറഞ്ഞത് അത് കേട്ടതും ബാലൻ അവിടേക്ക് നടന്നു…
കയ്യിൽ ഉണ്ടായിരുന്ന വലിയ കവർ, അവൻ പുറകിലേക്ക് പിടിച്ചു ബാലൻ ചെല്ലുമ്പോൾ… കുളത്തിലേക്ക് കാലിട്ട്… കൽപടവിൽ കൈവെച്ചു, അതിലേക്ക് കിടക്കുന്ന ഗൗരിയെ ആണ് കണ്ടത്… “ഗൗരി… ടോ…” വിളി കേട്ടതും ഗൗരി വേഗം തലപൊക്കി നോക്കി… “ഇതെന്താടോ… ഈ നേരത്ത് ഇങ്ങനൊരു ഇരുപ്പ്…?? ബാലൻ, ഗൗരി ഇരിക്കുന്നതിന്റെ മുകളിലെ പടിയിൽ അവളോട് ചേർന്നിരുന്നു. “ഏയ്യ്… ഒന്നൂല്യ ഏട്ടാ… വെറുതെ അങ്ങിനെ ഇരുന്നേ… ഇവിടെ ഇരിക്കാൻ നല്ല രസണ്ട്… അതോണ്ട്…” അവൾ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു “ആണോ… എന്നാലേ ന്റെ ഗൗരി കുട്ടി ഇതുടെ അങ്ങ് പിടിച്ചേ…” അതും പറഞ്ഞു ഗൗരിയുടെ കയ്യിലേക്ക് ബാലൻ, കൊണ്ടുവന്ന കവർ വെച്ചു കൊടുത്തു “എന്താ ബാലേട്ടാ ഇത്…??” അവൾ സംശയത്തോടെ ചോദിച്ചു. “അങ്ങിനെ ന്റെ ഗൗരി നാളെ മുതൽ ന്റെ കൂടെ കോളേജിലേക്ക് വരണു… ഈ ബാലചന്ദ്രന്റെ ക്ലാസ്സിലേക്ക്… “ഇത് ബുക്‌സും ഡ്രെസ്സും ഒക്കെയാണ്…നോക്ക്… ഇഷ്ടായോന്ന്…” ബാലൻ ചിരിയോടെ പറഞ്ഞു.
ഗൗരി വിശ്വാസം വരാതെ ബാലനെ നോക്കി… “ന്താടോ ഇങ്ങനെ നോക്കണേ…??” “നിക്ക് എന്താ പറയേണ്ടത് ന്ന് അറിയില്യ ഏട്ടാ… ഇന്നലെ പറഞ്ഞെങ്കിലും തമാശ പറയുവാണെന്ന് കരുതി…” അവളുടെ സന്തോഷം കണ്ടപ്പോൾ ബാലനും അതിലേറെ സന്തോഷം തോന്നി. “ബാലേട്ടാ…” “ന്താടോ..?” “നാളെ മുതൽ ഞാൻ ഏട്ടനോപ്പല്ലേ വരാ..??” “അതെ… ന്ത്യേ…?” “അത്… ഞാൻ ആരാണെന്ന് പറയും..?” “ഹാഹാ… ഇതാണോ… ന്റെ ഭാര്യ ആണെന്ന് പറയും…!!” “അത്… അത്.. വേണ്ട ബാലേട്ടാ…അങ്ങിനെ പറയണ്ട…!!” “അതെന്താടോ…?? ന്റെ ഭാര്യാ പദവി അത്രക്ക് മോശാണോ..??” “അയ്യോ… അങ്ങിനെ പറയല്ലേ ഏട്ടാ… ബാലേട്ടന്റെ ഭാര്യ ആവാന്ന് വെച്ച…അതിനേക്കാൾ ഭാഗ്യം വേറെ ഇണ്ടാവോ… ഒരു പെണ്ണിന്..??” “പിന്നെ… ന്തേ ഇങ്ങനൊരു സംശയം… തനിക്ക്…ഇവിടെല്ലാർക്കും താൻ ന്റെ ഭാര്യ ആണ്… അപ്പൊ കോളേജിലും അത് അങ്ങിനെ തന്നേ…” “വേണ്ട…!!നാളെ ബാലേട്ടനൊരു വിവാഹം ഒക്കെ കഴിക്കേണ്ടതാണ്… ഇവിടെ എല്ലാവരും ഒരിക്കെ സത്യം അറിയും… പക്ഷെ കോളേജിൽ അങ്ങിനെ അല്ല…!!അവിടെ എല്ലാരും അറിഞ്ഞാൽ… ഏട്ടന്റെ ഭാവിയെ കൂടെ അത് ബാധിക്കും…!!ഇല്ല അതിനു ഞൻ സമ്മതിക്കില്യ… അങ്ങിനെ ആണേൽ ഞാൻ അങ്ങട് വരേം ഇല്യ…” “എടോ.. താൻ.. ഇങ്ങനെ വാശിപിടിക്കാതെ…” “വാശി അല്ല ഏട്ടാ… ഞാൻ ഏട്ടന്റെ കസിൻ ആണെന്നോ മറ്റോ പറയാം… അങ്ങിനെ എങ്കിലേ ഞാൻ വരുള്ളൂ…” “ഉം… ശെരി…കസിൻ എങ്കിൽ കസിൻ…!!” ബാലൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റു.. പുറകെ ഗൗരിയും..
“അച്ഛാ… ഞാൻ ഗൗരിക്ക് ആയിട്ട്, കോളേജിൽ അഡ്മിഷൻ ശരിയാക്കിട്ടുണ്ട്… അവൾക്ക് പഠിക്കണം എന്ന് ആഗ്രഹണ്ട്…. അതോണ്ട് ഞാൻ.. നാളെ മുതൽ ജോയിൻ ചെയ്യണം…!! അത്താഴത്തിനിടയിൽ ബാലൻ അച്ഛനോടും അമ്മയോടുമായി പറഞ്ഞു “നല്ല കാര്യം… കുട്ട്യേ… മോൾക്ക് അങ്ങിനെ ഒരു ആഗ്രഹിണ്ടേൽ അത് ചെയ്ത് കൊടുക്കണം…!!” അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് ഗൗരിയെ നോക്കി. ” ദൈവം അനുഗ്രഹിക്കും ന്റെ മോളെ…. ന്റെ ബാലന് കിട്ട്യ ഭാഗ്യവാ നീ… വേഗം പോയ് കിടന്നോ രണ്ടാളും.. രാവിലെ എണീക്കണ്ടേ …അവിടെച്ചെന്ന് വർത്താനം പറഞ്ഞിരിക്കരുത്… വേഗം കിടന്നോണം..” അംബിക അമ്മേടെ സ്നേഹം മുഴുവനും ആ വാക്കുകളിൽ ഉണ്ടായിരുന്നു. ചിരിയോടെയാണ് ഇരുവരും ഒക്കെ കേട്ടത്.
ഗൗരിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അലമാരിക്കുള്ളിൽ ഒളിപ്പിച്ചു വച്ച ആ പുത്തൻ ഷർട്ടും മുണ്ടും പിന്നെ അവൾക്കുള്ള ഡ്രസ്സും ഒക്കെ തേച്ചു മിനുക്കിക്കൊണ്ടിരുന്നപ്പോ പിന്നിലൊരു ശബ്ദം കേട്ട് അവൾ ഞെട്ടിതിരിഞ്ഞു. “താൻ കിടക്കണില്ലേ ഗൗരി…?” “ഏട്ടൻ കിടന്നോളൂ…നിക്ക് ഇച്ചിരി ജോലികൂടെണ്ട്… ” തുണി തേച്ചു മടക്കി വച്ചപ്പോഴേക്കും കിടക്കയിൽ നല്ല ഉറക്കമായിക്കഴിഞ്ഞിരുന്നു ബാലൻ. കണ്ണിലേക്ക് ഉറക്കം വന്നു നിൽക്കുന്നുണ്ടെങ്കിലും ഉറങ്ങാൻ അവളുടെ മനസ്സ് സമ്മതിച്ചിരുന്നില്ല. ഒന്ന് നേരം വെളുത്തിരുന്നെങ്കിൽ…! അവൾ മനസ്സിൽ പലപ്പോഴും ഓർത്തു. എവിടെയോ വച്ച് നഷ്ടപ്പെട്ടുപോയ സ്വപ്നം പാതിവഴിയിൽ തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം അവളെ ആ രാത്രി ഉറങ്ങാൻ സമ്മതിച്ചില്ല. തിരിഞ്ഞും മറിഞ്ഞും ഏറെ വൈകിയാണ് ആ കണ്ണുകളിൽ ഉറക്കം വന്നടഞ്ഞത്.
കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ….. അതിരാവിലെ ക്ഷേത്രത്തിലെ സുപ്രഭാതം കേട്ടാണ് അവളുടെ കണ്ണുകൾ തുറന്നത്. വേഗം എഴുന്നേറ്റു, കുളിച്ചു അടുക്കളയിൽ കയറി, കൊണ്ടുപോകാൻ ഉള്ളതൊക്കെ ഒരുക്കി… “മോളെ… ബാക്കി ഒക്കെ അമ്മ ചെയ്തോളാം… മോള് പോയി ഒരുങ്ങാൻ നോക്ക്… ഇത്തിരി നേരത്തെ ഇറങ്ങുട്ടോ… പോണ വഴിക് അമ്പലത്തിൽ ഒന്ന് കേറുട്ടോ…” “ശരി അമ്മേ…” ഗൗരി വേഗം ഗോവണിപ്പടികൾ കയറി, മുറിയിലേക്ക് ചെന്നു… ബാലൻ വാങ്ങി കൊടുത്ത ഇളം റോസ് ചുരിദാർ കയ്യിൽ എടുത്തു. അപ്പോഴേക്കും ബാലൻ കുളി കഴിഞ്ഞു മുറിയിലേക്ക് വന്നു. ഗൗരി വേഗം, ബാലന് ആയി വാങ്ങിയ ഷർട്ട് എടുത്തു കൊടുത്തു. “ആഹാ ഇത് കൊള്ളാലോ…?? അപ്പൊ ഇതാണ് ആ സർപ്രൈസ് അല്ലേ…?? നന്നായിട്ടുണ്ട്… നിക്ക് ഒത്തിരി ഇഷ്ടായിട്ടോ..” ബാലൻ പറഞ്ഞത് കേട്ട് അവൾ സന്തോഷത്തോടെ ചിരിച്ചു. “താൻ വേഗം റെഡി ആകു…” ഗൗരി തലയാട്ടി.
” ഭഗവാനെ കൃഷ്ണ ന്റെ കൂടെ ഉണ്ടായിരിക്കണേ..ഒരിക്കലും നടക്കില്ലെന്നു കരുതിതാ…. ബാലേട്ടനിലൂടെ അതും എന്നെ തേടിയെത്തി… എത്ര നന്ദി പറഞ്ഞാലും തീരില്യ… നിന്നോടും… ബാലേട്ടനോടും…!! “ടോ….പ്രാർത്ഥന കഴിഞ്ഞെങ്കിൽ ഇറങ്ങി വാ ലേറ്റ് ആവണു…” ബൈക്ക് സ്റ്റാർട്ട് ചെയ്തു, അകത്തേക്ക് നോക്കി ബാലൻ ഉറക്കെ പറഞ്ഞു… പ്രാർത്ഥന കഴിഞ്ഞു പൂജ മുറിയിൽ നിന്നും വേഗം അവൾ വെളിയിലേക്കിറങ്ങി. പടിപ്പുരയിൽ ഗൗരിയെ കാത്ത് അംബികയും മാധവനും ഉണ്ടായിരുന്നു. ഇറങ്ങി വന്നപാടെ കൈ കൂപ്പി അച്ഛന്റേം അമ്മേടേം കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി എണീക്കുമ്പോ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ” ന്റെ മോള് ധൈര്യയിട്ട് പോയിട്ട് വാ, അച്ഛന്റേം അമ്മേടേം അനുഗ്രഹം മോൾടെ ഒപ്പോണ്ട്…” “മിടുക്കി കുട്ടിയായിട്ട് പഠിക്ക്ട്ടൊ…” അംബിക അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു… “വാ… വാ…. സംസാരിച്ചു നിൽക്കാൻ സമയില്യ വേഗം ഇറങ്ങാം… ” ” ദേ…വരണ് ബാലേട്ടാ…” ഗൗരി ബാലന്റെ അടുത്തേക്ക് നടന്നു ചെന്നു. ” സാറിങ്ങോട്ട് ഇറങ്ങിയേ… ” ഗൗരി ബാലന്റെ അടുത്ത് ചെന്ന് പറഞ്ഞു. ബാലൻ ബൈക്കിൽ നിന്നിറങ്ങി അവൾക്കഭിമുഖമായി നിന്നു. “ബാലേട്ടൻ ന്നേ അനുഗ്രഹിക്കണം…!!” ആ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി..
“ന്താടോ ഇത്…?? ന്റെ ഗൗരി മിടുക്കിയാണെന്ന് എനിക്ക് അറിയാം… തനിക്ക് എന്നും നല്ലതേ വരൂ…” ബാലൻ അവളെ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു. “താൻ വണ്ടിൽ കേറൂ… ഇറങ്ങാം…” ബാലൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഗൗരി വേഗം വണ്ടിയിൽ കേറി. “ബാലേട്ടാ… പോകുന്ന വഴിയിൽ ക്ഷേത്രത്തിൽ ഒന്ന് നിർത്തണേ…” “ഉം…”ബാലൻ മൂളുക മാത്രം ചെയ്തു. ബൈക്ക് പാടം കഴിഞ്ഞു അമ്പലത്തിൽ മുന്നിൽ എത്തി.. “ഞൻ കേറണില്യ… നേരം വൈകും… താൻ വേഗം തൊഴുതിട്ട് വരൂ…” ബാലൻ പറഞ്ഞത് കേട്ട്, തലയാട്ടി ഗൗരി വേഗം പോയി… അല്പസമയത്തിന് ശേഷം അവൾ മടങ്ങി വന്നു… കയ്യിലെ വാഴയില കീറിൽ നിന്ന്… ഒരു നുള്ള് ചന്ദനം എടുത്ത്, ബാലന്റെ നെറ്റിയിൽ തൊട്ടു.. ശേഷം ചിരിച്ചു കൊണ്ട് വണ്ടിയിൽ കയറി. കുറച്ചു നേരത്തെ യാത്രക്ക് ഒടുവിൽ ആ വലിയ കോളേജ് മുറ്റത്തേക്ക് ബൈക്ക് എത്തി നിന്നു. തോളിൽ മുറുകെ പിടിച്ചിരുന്ന വിരലുകൾക്ക് അയവു സംഭവിച്ചു. ബൈക്കിൽ നിന്നിറങ്ങി… പകപ്പോടെ ഗൗരി നിന്നു. എന്തോ ഇത്രയും നേരമില്ലാതിരുന്ന ഒരു ഭയം എവിടെന്നോ അവളെ തേടിയെത്തി… ബാലൻ പാർക്കിങ്ങിൽ വണ്ടി വെച്ചു അപ്പോഴേക്കും അവളുടെ അരികിലേക്ക് വന്നു.
അവളുടെ നിസ്സഹായ മിഴികൾ കണ്ടതും… ബാലൻ അവളുടെ കയ്യിലേക്ക് മുറുക്കെ പിടിച്ചു… ഒരു ധൈര്യത്തിനെന്ന വണ്ണം, നിമിഷങ്ങൾക്കുള്ളിൽ അവളുടെ ഭയം എവിടെയോ പോയതായി അവൾക്ക് തോന്നി. പുഞ്ചിരിച്ചു കൊണ്ട് തന്നേ നോക്കുന്ന ബാലന്, മറുപടിയായി അവളും പുഞ്ചിരിച്ചു ഓഫീസ് റൂമിലേക്കുള്ള പടികെട്ടുകൾ കയറുമ്പോൾ… ഗൗരി ബാലന്റെ കൈകളിൽ മുറുകെ പിടിച്ചു “താൻ എന്തിനാടോ ഇങ്ങനെ ഭയക്കണേ… തന്റെ അഡ്മിഷന്റെ എല്ലാ കാര്യവും ഞാൻ റെഡി ആക്കിട്ടുണ്ട്…ഇപ്പോൾ ജസ്റ്റ് ഒന്ന് മീറ്റ് ചെയ്യാൻ മാത്രേ ഒള്ളൂ… അതിനിങ്ങനെ പേടിക്കേണ്ട ആവിശ്യം ഒന്നുല്ലാട്ടോ…” ബാലൻ ഗൗരിയെ കൂട്ടി പ്രിൻസിപ്പാൾ ന്റെ മുറിയിലേക്ക് കയറി.. മേശപ്പുറത്തിരിക്കുന്ന നെയിം ബോർഡിലേക്ക് ഗൗരി കണ്ണോടിച്ചു. ‘LAKSHMI ANAND’ “Good mrng ma’am…” “Haa… Very good mrng baalaa.. ഇരിക്കേടോ…” “ഇതാ ഞാൻ പറഞ്ഞ ആള്…” മുന്നിലെ കസേരയിലേക്ക് ഇരുന്ന് കൊണ്ട് ബാലൻ പറഞ്ഞു. “ഓഹ്… ഗൗരി… അല്ലേ…??” “അതെ…” ഗൗരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. “ഗൗരിയെ പറ്റി… ബാലൻ പറഞ്ഞു… നന്നായി പഠിക്കൂട്ടോ… All the best…” “താങ്ക്യു…മാഡം..”
“എടി സാന്ദ്രേ…!!” രമ്യയുടെ ഉറക്കെയുള്ള വിളി കേട്ട് സാന്ദ്ര അവളെ നോക്കി… “എന്താടി..? “നീ കണ്ടോ ബാലൻ സാറിനെ…” “ഏയ് ഇല്ല വന്നോ ആള്…?” ” വന്നു…വന്നുന്നു മാത്രല്ല കൂടെയൊരു സുന്ദരി പെണ്ണും ഉണ്ട്…!!” ” എന്താ… എന്താ പറഞ്ഞെ…?? ” ” ഓഹ്… എടി നിന്റെ ബാലൻ സാറിന്റെ കൂടെ ഏതോ ഒരുത്തികൂടെ വന്നൂട്ടുണ്ടെന്ന്…!!” “പ്രിൻസിയുടെ റൂമിലായിരുന്നു… ഇപ്പൊ സാർ അവളേം കൂട്ടി സ്റ്റാഫ് റൂമേലേക്ക് കേറീട്ടുണ്ട്…!!” “ആരാ അവള് എനിക്കൊന്ന് കാണണോലോ…” സാന്ദ്ര ദേഷ്യത്തോടെ എഴുന്നേറ്റു ക്ലാസ്സിൽ നിന്ന് പുറത്തെ വരാന്തയിലേക്ക് ഇറങ്ങി. എന്നാലും സർന്റെ കൂടെ വരുന്നവൾ ആരാവും…?? സാന്ദ്ര യുടെ മനസ്സിലൂടെ നൂറായിരം ചോദ്യങ്ങൾ കടന്നു പോയി… അപ്പോഴേക്കും ബെൽ അടിച്ചു.. സാന്ദ്രയും രമ്യയും ക്ലാസ്സിലേക്ക് കയറി.. എങ്കിലും ആരാവും ബാലൻ സർന്റെ കൂടെ എന്ന് ആലോചിച്ചു സാന്ദ്രക്ക് ഒരു സമാധാനവും ഉണ്ടായില്ല… അല്പ സമയത്തിനകം, ബാലൻ ക്ലാസ്സിലേക്ക് കയറി വന്നു… എല്ലാവരും എഴുന്നേറ്റു ഗുഡ് മോർണിംഗ് പറഞ്ഞു. ബാലൻ തിരികെയും.. എല്ലാവരും ഇരുന്നതും, ബാലൻ വാതിലിലേക്ക് നോക്കി… ഗൗരി ക്ലാസ്സിലേക്ക് കേറി വന്നു…
ഒരു നിമിഷം എല്ലാവരുടെയും ശ്രെധ ഗൗരിയിലേക്ക് ആയിരുന്നു… ആൺകുട്ടികളും പെൺകുട്ടികളും ഒരേ പോലെ അവളെ നോക്കി ഇരുന്നു. “ടാ… നോക്കിയേടാ… ഏതാടാ ഇവള്… ന്റെ പൊന്നോ… ഒരു രക്ഷയില്ല… എന്ത് ഭംഗിയാടാ അവളെ കാണാൻ…” ആൺകുട്ടികൾ തമ്മിൽ പറഞ്ഞു. “ഡിയർ സ്റ്റുഡന്റസ്…” ബാലന്റെ സൗണ്ട് കേട്ടതും, എല്ലാവരുടെയും ശ്രെധ ബാലനിലേക്ക് ആയി.. അപ്പോഴേക്കും ഗൗരി ബാലനരികെ പുഞ്ചിരിച്ചു കൊണ്ട് ചേർന്ന് നിന്നു. സാന്ദ്രയുടെ ശ്രെദ്ധ ഗൗരിയിലേക്ക് ആന്നെന്നു അറിഞ്ഞു കൊണ്ട്… ബാലൻ ഗൗരിയെ ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചു. ഇത് ഗൗരി…!!നമ്മുടെ ക്ലാസ്സിലേക്ക് വന്ന പുതിയ അഡ്മിഷൻ ആണ്.. ബാലൻ എല്ലാവരുമോടായി പറഞ്ഞു… “ഗൗരി ന്റെ കസിൻ കൂടെ ആണ് കേട്ടോ…!!” അവളെയും ഒപ്പം മറ്റുകുട്ടികളെ കൂടെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ബാലൻ പറഞ്ഞു. ഗൗരിയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ബാലനെ കണ്ടിട്ട് സാന്ദ്രക്ക് ദേഷ്യം അടക്കാൻ ആയില്ല… മറ്റുകുട്ടികൾ ഗൗരിയോടായി എന്തൊക്കെ ചോദിക്കുന്നുണ്ടായിരുന്നു…
“ആ… മതി… മതി… ഇനി ഗൗരി ഇവിടെ തന്നേ ഉണ്ടാകും… സൗകര്യം പോലെ പരിചയപ്പെട്ടാൽ മതി…” “ഗൗരി… Take u r seat…!!” ബാലനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്… ഗൗരി ബെഞ്ചിലേക്ക് ഇരുന്നു… ബാലന്റെ മനസ്സിൽ അപ്പോൾ സന്തോഷത്തിന്റെ ആർപ്പുവിളികൾ അലയടിച്ചു… തന്റെ പ്രിയപ്പെട്ടവൾ…!!തന്റെ ലോകം ഗൗരിയിലേക്ക് മാത്രമായി ഒതുങ്ങിയത് പോലെ തോന്നി ബാലന്… അവളുടെ ആഗ്രഹങ്ങൾക്ക് ചിരി വിരിക്കുക എന്നത് മാത്രമായിരുന്നില്ല… അവളെ കാണാതെ ഒരു നിമിഷം പോലും തനിക്ക് ഇരിക്കാൻ ആവില്ലെന്ന ചിന്തയിൽ നിന്നായിരുന്നു… ഇങ്ങനൊരാശയം ഉടലെടുത്തത്… എങ്കിലും, ഇപ്പോൾ അവളുടെ മുന്നിൽ ഇങ്ങനെ നിൽക്കുമ്പോൾ, ബാലന് അത്ര നേരം തോന്നതിരുന്നൊരു ജാള്യത തോന്നി… ബാലൻ അറ്റന്റൻസ് നോക്കി… ടെക്സ്റ്റ് എടുത്തു. ക്ലാസ്സ് എടുക്കുന്ന സമയം… തന്നേ ശ്രെദ്ധിച്ചിരിക്കുന്ന ഗൗരിയുടെ മുഖത്തേക്ക് കണ്ണുകൾ ഇടക്കിടെ പാളി നോക്കി കൊണ്ടിരുന്നു… ആ സമയമത്രയും ഗൗരിയുടെ ചുണ്ടുകളിൽ കുസൃതി ചിരി വിരിയും… അവളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ, ന്തോ ലോകം കീഴടക്കിയ സന്തോഷം ആണ് തോന്നുന്നത്…
നമ്മളെ സ്നേഹിക്കുന്നവരുടെ ആഗ്രഹങ്ങൾ അവർ പറയാത്തെ അറിഞ്ഞു, ചെയ്തുകൊടുക്കുമ്പോൾ, അവരുടെ മുഖത്ത് കാണുന്ന സന്തോഷത്തേക്കാൾ വിലയുള്ളതൊന്നും വേറെ ഇല്ല…!! ഒരു തരത്തിൽ സ്നേഹം അങ്ങിനെ ആവണം…കൂട്ടിലടച്ചു ഭക്ഷണവും സ്നേഹവും കൊടുത്തിട്ട് എന്ത് കാര്യം…??സ്വാതന്ത്രമായി പറക്കാനുള്ള ആകാശം സൃഷ്ടിക്കുമ്പോഴല്ലേ… നാം അവർക്ക് സ്നേഹമാകു…?? ദൈവതുല്യമാവു…?? ബെൽ അടിച്ചതും… ബാലൻ ക്ലാസിനു വെളിയിലേക്ക് ഇറങ്ങി… ഇറങ്ങുമ്പോഴും… കണ്ണുകൾ ഗൗരിയിൽ തറഞ്ഞു നിന്നു…പോകുന്നു എന്ന് പറയാത്തെ പറഞ്ഞു… അതറിഞ്ഞിട്ടാവും… അവളും ചിരിച്ചുകൊണ്ടേ പതിയെ തലയാട്ടി ബാലൻ ഇറങ്ങിയതും… പലരും അവളോട് വിശേഷങ്ങൾ തിരക്കി… അപ്പോഴും സാന്ദ്രയുടെ മനസ്സിൽ, തന്നെയൊന്നു നോക്കുകപോലും ചെയ്യാതിരുന്ന ബാലൻ സാറിൽ ഉടക്കി നിന്നു… എന്നും സർ വരുമ്പോൾ… ഫസ്റ്റ് ബെഞ്ചിൽ അറ്റത്തായി താൻ ഉണ്ടാകും…!!എന്നും കയറി വരുമ്പോഴേ തന്റെ മുഖത്ത് നോക്കിയാണ് സർ ചിരിക്കാറ്… ക്ലാസ്സ് എടുക്കുമ്പോഴും.. ആ നോട്ടം തന്നിലേക്ക് എത്തുമ്പോൾ കുളിരുകൊരുമായിരുന്നു…
സർ ന്റെ ഒരു നോട്ടം പോലും.. എനിക്ക് ആഘോഷമായിരുന്നു… ആ സർ ആണ് ഇന്ന് തന്റെ മുന്നിൽ മറ്റൊരു പെണ്ണിനെ ചേർത്ത് പിടിച്ചത്… ഈ നേരമത്രയും ഒന്ന് നോക്കാതിരുന്നത്…. സാന്ദ്രക്ക് സങ്കടവും ഒപ്പം ദേഷ്യവും തോന്നി. ലഞ്ച് ബ്രേക്കിനു… കൈകഴുകി വരാന്തയിലൂടെ നടക്കുകയായിരുന്ന ഗൗരിയുടെ അരികിലേക്ക് ബാലൻ നടന്നു വന്നു… “താൻ ഫുഡ് കഴിച്ചോ…??” “കഴിച്ചു സർ…!!” “സർ ഓ… നമ്മൾ മാത്രം ഉള്ളപ്പോൾ ബാലേട്ടാന്നു വിളിച്ചാമതി… മറ്റുള്ളവർക്ക് മുന്നിൽ മതി ഈ സർ വിളി കേട്ടോ…!!” ബാലൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “ബാലേട്ടൻ കഴിച്ചോ…??” “മ്മ്… കഴിച്ചു…എല്ലാവരും ആയിട്ട് പരിചയപെട്ടോ താൻ…?? ന്തേലും ബുദ്ധിമുട്ട് ഉണ്ടോ…??” “ആ… കുറച്ചു പേരൊക്കെ പരിചയമായി, ഇനി സമയിണ്ടല്ലോ…” “മ്മ്… ശെരി… ക്ലാസ്സ്‌ലേക്ക് പൊക്കോ താൻ..” അതും പറഞ്ഞു ബാലൻ തിരികെ പോയി ബാലനും ആയി സംസാരിച്ചു കൊണ്ടിരുന്ന ഗൗരിയെ നോക്കി നിൽക്കുവായിരുന്ന സാന്ദ്ര… അവളുടെ അരികിലേക്ക് ദേഷ്യത്തോടെ നടന്നു വന്നു… (തുടരും )

by