25/04/2026

ഹരിനന്ദനം : ഭാഗം 19

രചന – ഗ്രീഷ്മ വിപിൻ

“നന്ദു…… ” വിയർത്തൊട്ടിയ തന്റെ നെഞ്ചിൽ തളർന്നു കിടക്കുന്നു അവളെ ഹരി വിളിച്ചു…

അവൾ തലയുർത്തി അവനെ നോക്കി

“നിനക്ക് പിജി കംപ്ലീറ്റ് ചെയ്യണ്ടേ….. ഇത്രയും പഠിച്ചതല്ലേ…. ”

“വേണം ഹരിയേട്ടാ…. എനിക്ക് തുടർന്ന് പഠിക്കണം….”

“മ്മ്മ്….. അടുത്ത മാസം മുതൽ ക്ലാസ്സിന് പോയി തുടങ്ങാം….. മഹി അതിന് വേണ്ടതെല്ലാം റെഡിയാക്കിയിട്ടുണ്ട്…. ”

“ഹരിയേട്ടാ ഞാൻ ഒരു കാര്യം പറയട്ടെ…. ”

“അതിന് എന്തിനാടാ ഒരു മുഖവര…. താൻ പറ…. ”

“അത്…… വിദ്യയെ മഹിയേട്ടന് വേണ്ടി ആലോചിച്ചല്ലോ…. ” അവൾ അവന്റെ നെഞ്ചിൽ മുഖം ഉരസി ചോദിച്ചു….

“നമ്മുക്ക് ആലോചിക്കാം…… ഇപ്പൊ ഉറങ്ങാൻ നോക്ക്…. നാളെ പോകാനുള്ളതാണ്… രാവിലെ ബാഗ് റെഡിയാക്കി വയ്ക്കണം…. ”

“എവിടെ പോകുന്ന കാര്യമാ…. ” അവൾ ഹരിയെ സംശയത്തോടെ മുഖമുയർത്തി നോക്കി

“അതൊക്കെ സർപ്രൈസാണ് നന്ദുട്ടി….. അവിടെ എത്തിയിട്ട് അറിഞ്ഞാൽ മതി….. ” ഹരി അവളുടെ താടിയിൽ പിടിച്ചു പറഞ്ഞു …

“പറ ഹരിയേട്ടാ….. “അവൾ ചിണുങ്ങികൊണ്ട് അവനോട് ചോദിച്ചു…

“ഞാൻ പറഞ്ഞില്ലേ നന്ദു സർപ്രൈസ് ആണെന്നു…. അവിടെ എത്തിയിട്ട് അറിഞ്ഞാൽ മതി…. ഉറങ്ങാൻ നോക്ക്… ”

“പോ… മിണ്ടണ്ട… ” അവൾ അവനെ തള്ളി മാറ്റിയിട്ടു ബെഡിന്റെ ഒരു സൈഡിൽ കിടന്നു…. ഹരി അവളെ വലിച്ചു തന്റെ ദേഹത്തേയ്ക്ക് ഇട്ടു…. അവളെ തന്റെ ഇരു കൈകളാൽ ഇറുകെ പുണർന്നു….
വീണ്ടു അവൻ പേമാരിയായി തന്റെ പ്രാണന്റെ മേൽ പെയ്തിറങ്ങി…

സൂര്യകിരണം ജനിൽ കൂടി മുഖത്ത് പതിച്ചപ്പോഴാണ് നന്ദു കണ്ണ് തുറന്നത്…. ഹരിയുടെ നെഞ്ചിലാണ് കിടക്കുന്നത്…
നന്ദു അവന്റെ മുഖത്തേക്ക് നോക്കി കിടന്നു…. കുറേ നേരം ഹരിയെ നോക്കി കിടന്നതിനെ ശേഷം ബെഡ്‌ഷിറ്റും ചുറ്റിപിടിച്ചു എണീച്ചു മാറ്റാനുള്ള ഡ്രസ്സും എടുത്ത് ബാത്‌റൂമിൽ കയറി…
ദേഹത്ത് വെള്ളം വീണപ്പോൾ നല്ല നീറ്റൽ ഉണ്ടായിരുന്നു…. പക്ഷെ ആ നീറ്റലിലും ഒരു സുഖമുണ്ട്….

ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് ഹരി കണ്ണ് തുറന്നത്…. ഹരി ചുറ്റും നോക്കി നന്ദു എഴുനേറ്റ് കുളിക്കാൻ പോയി എന്ന് മനസിലായി.. ഹരി തലയിണയും കെട്ടിപിടിച്ചു അവിടെ തന്നെ കിടന്നു…

നന്ദു കുളികഴിഞ്ഞു വന്നു കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചികുന്നുണ്ട്…. ഹരി അവളെ തന്നെ നോക്കി കിടക്കുന്നത് അവൾ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു… അവൾ സിന്ദുരചെപ്പ് കൈയിൽ എടുത്തതും
ഹരി എഴുനേറ്റ് അവളുടെ അടുത്ത് ചെന്ന് സിന്ദുര ചെപ്പ് വാങ്ങി ഒരു നുള്ള് സിന്ദുരം സീമന്തരേഖ ചുവപ്പിച്ചു…..

” 10മണി ആകുമ്പോൾ ഇറങ്ങണം…. ഒരാഴ്ചത്തേക്കുള്ള ഡ്രസ്സ്‌ എടുത്തു വെച്ചോ…. ”

“എവിടെക്കാ ഹരിയേട്ടാ….. ”

“ഞാൻ പറഞ്ഞില്ലെ നന്ദുട്ടി അവിടെ എത്തിയിട്ട് അറിഞ്ഞ മതിയെന്ന്…. ”
നന്ദുന്റെ തോളിൽ കിടന്ന തോർത്തും എടുത്തു ബാത്‌റൂമിലേക്ക് പോയി…..

നന്ദു അടുക്കളയിൽ ചെല്ലുമ്പോൾ ലക്ഷ്മി ഉണ്ടായിരുന്നു…. ചായ കപ്പിലേക്ക് പകരുവായിരുന്നു…
“അമ്മ നേരത്തെ എഴുനേറ്റോ….? ” അവൾ ലക്ഷ്മിയോട് ചോദിച്ചു…

“ഇല്ല മോളെ….. മോൾ ഈ ചായ അച്ഛൻ കൊടുത്തിട്ട് വാ…. ” നന്ദു ചായയും വാങ്ങി വരാന്തയിലേക്ക് ചെന്നു… മാധവൻ ന്യൂസ്‌ പേപ്പർ വായിക്കുവായിരുന്നു….

“അച്ഛാ…… ചായ….. “നന്ദു മാധവന് നേരെ ചായ കപ്പ് നീട്ടി…..

“ഇന്ന് മോൾ ആണോ ചായ ഇട്ടത്…. ” ചായ കപ്പ് വാങ്ങിക്കൊണ്ടു അയാൾ ചോദിച്ചു…

“അല്ല…. അമ്മയാണ് ഇട്ടത്… ”

“എപ്പോഴാ നിങ്ങൾ പോകുന്നത്…..” ചായകുടിച്ചു കൊണ്ട് അയാൾ അവളോട് തിരക്കി..

” 10 മണിക്ക് ഇവിടുന്ന് ഇറങ്ങണം എന്നാ പറഞ്ഞെ….
അച്ഛൻ അറിയുമോ എവിടെയാ പോകുന്നേ എന്ന്…. ” അവൾ ആകാംക്ഷയോടെ ചോദിച്ചു.

” ഇല്ലല്ലോ….. ” അയാൾ കള്ളച്ചിരിയോടെ പറഞ്ഞു….

“അച്ഛൻ അറിയാം…… എന്നോട് പറയാത്തതല്ലേ…..ഞാനെ എന്റെ അമ്മയോട് ചോദിച്ചോളും…. ഹും…. ” അവൾ പിണങ്ങാത്തോടെ പറഞ്ഞതിന് ശേഷം അടുകളിയിലേക്ക് ചെന്നു…. ലക്ഷ്മി ദോശ ചുടാൻ തുടങ്ങുവായിരുന്നു…. അവൾ പുറകിലൂടെ പോയി ലക്ഷ്മിയെ വട്ടംപിടിച്ചു….

“ലക്ഷ്മികുട്ടിയെ…. ”

“എന്തോ കാര്യം സാധിക്കാനുണ്ടല്ലോ എന്റെ മോൾക്ക്…. ” ലക്ഷ്മി അവളുടെ മുഖത്തു തട്ടി കൊണ്ട് പറഞ്ഞു….

“ഒരു കാര്യവും സാധിക്കാനില്ല….. എനിക്ക് എന്റെ അമ്മയെ സ്നേഹിക്കാനും പാടില്ലേ…” അവൾ കപട ദേഷ്യത്തോടെ പറഞ്ഞു…

“അച്ചോടാ…. എന്റെ നന്ദുട്ടി സ്നേഹത്തോടെ വന്നതാണോ…. ” ലക്ഷ്മി അവളെ തന്റെ മുന്നിലേക്ക് പിടിച്ചു നിർത്തി ചോദിച്ചു..
നന്ദു അതെയെന്ന ഭാവത്തിൽ കൊച്ചു കുട്ടികളെ പോലെ തലയാട്ടി….

“സോറി കേട്ടോ… ഞാൻ തെറ്റിദ്ധരിച്ചു… ” ലക്ഷ്മി അവളുടെ താടി പിടിച്ചു കുലുക്കി….

“അമ്മേ…… കളിയാക്കാതെ….. അമ്മേ… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ… ”

“നീ പറ….. ”

“അത് ഞാനും ഹരിയേട്ടനും എവിടെയാ പോകുന്നെ എന്ന് അറിയുമോ… ”

” അത് എനിക്ക് എങ്ങനെ അറിയാനാണ്…..” ലക്ഷ്മി ഒരു ചിരിയോടെ അവളോട് പറഞ്ഞു….
“നീ ഈ ചായ കുടിച്ചിട്ട്… ഇത് ഹരിയ്ക്ക് കൊടുത്തിട്ട്…. എല്ലാം റെഡിയാക്കി വയ്ക്ക്.. ഇവിടെത്തെ ജോലിയൊക്കെ ഞാൻ എടുത്തോളം…. ”

“അമ്മ പ്ലീസ്…… അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിക്കുന്നത് അല്ലെ…. ”

“എനിക്ക് അറിയില്ല മോളെ…..
നാളെ ഒരു യാത്ര പോകുന്നുണ്ടെന്നു മാത്രമേ അവൻ എന്നോട് പറഞ്ഞോളു…. എവിടെയാ എന്നെന്നും പറഞ്ഞില്ല… മോൾ പോയിക്കോ… അവൻ ചായ കിട്ടിയില്ലെങ്കിൽ ഉറഞ്ഞു തുള്ളാൻ തുടങ്ങും…. ”

നന്ദു ഹരിയ്ക്കുള്ള ചായയുമായി റൂമിലേക്ക് ചെന്നു… ഹരി കുളിച്ചു കഴിഞ്ഞ് ഡ്രസ്സ്‌ അയൺ ചെയുവായിരുന്നു…

” ചായ…… ” ഹരിയുടെ മുന്നിലേക്ക് നന്ദു ചായ നീട്ടി….

“എന്റെ ഭാര്യയ്ക്ക് എന്ത് പറ്റി…… ” ഹരി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു… അവൾ ഉടനെ ചുണ്ട് കോട്ടി മുഖം തിരിച്ചു….
ഹരി ചായ ടേബിളിൽ വെച്ചിട്ട്… അവളുടെ കൈ പിടിച്ചു വലിച്ചു തന്റെ അടുത്തേക്ക് അടുപ്പിച്ചു. നന്ദുന്റെ മുടി എടുത്ത് മുന്നിലേക്ക് ഇട്ട്. അവന്റെ മുഖം അവളുടെ കഴുത്തിൽ അമർത്തി…..

“നന്ദുട്ടി…….. ” നന്ദുന്റെ കഴുത്തിൽ മുഖം ഉരസി കൊണ്ട് അവളെ വിളിച്ചു. അവളുടെ ശരീരത്തിൽ ഒരു തരിപ്പ് അനുഭവപെട്ടു…

“തനിക്ക് ഒരു സർപ്രൈസ് തരാൻ അല്ലെ…..
ഇനി തനിക്ക് അറിഞ്ഞേ പറ്റു എന്നാണെങ്കിൽ ഞാൻ പറയാം….. ” ഹരി അവളെ തന്റെ നേരെ തിരിച്ചു നിർത്തിയിട്ട് പറഞ്ഞു. അവൾ കെട്ടിപിടിച്ചു നിന്നു….

“വേണ്ട എനിക്ക്…. ”

“അതെ ഇങ്ങനെ നിന്നാൽ മതിയോ…. പോകാനുള്ളതാ… താൻ തനിക്ക് വേണ്ടതെല്ലാം എടുത്ത് വയ്ക്ക്…. ” അവൻ നന്ദുനെ തന്നിൽ നിന്ന് അടർത്തി മാറ്റിയിട്ടു അവളോട് പറഞ്ഞു….

കൊണ്ട് പോകാനുള്ളതെല്ലാം എടുത്ത് വെച്ചതിനു ശേഷം രണ്ടുപേരും ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു.. പോകാനുള്ള തയാറെടുപ്പുകൾ നടത്തി…

എല്ലാവരോടും യാത്ര പറഞ്ഞു അവര് മേലേടത്തിന്ന് ഇറങ്ങി…. ഡ്രൈവർ ആയിരുന്ന കാർ എടുത്തത്… നേരെ എയർപോർട്ടിലേക്കാണ് പോയത്….
അവര് അവിടെന്ന് ഡൽഹിയിലേക്കുള്ള ഫ്ലൈറ്റലാണ് കയറിയത്…. ആദ്യമായി ഫ്ലൈറ്റിൽ യാത്ര ചെയുന്നതിന്റെ പേടിയും ടെൻഷനും അവളുടെ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു…. ഹരി അവളുടെ കൈകൾ മുറകെ പിടിച്ചിരുന്നു

ഉച്ച കഴിഞ്ഞപ്പോഴാണ് അവര് ഡൽഹിയിൽ എത്തിയത്… അവരെ എയർപോർട്ടിൽ നിന്ന് പിക് ചെയ്യാൻ കാർ വന്നിട്ടുണ്ടായിരുന്നു…

“നന്ദു നമ്മൾ എവിടെയാ പോകുന്നേ എന്ന് അറിയണ്ടേ…. ” അവളെ ചേർത്ത് പിടിച്ചു അവൻ ചോദിച്ചു.. അവൾ വേണെമെന്ന് തലയാട്ടി….


ഹിമാലയന്‍ മലനിരകളുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന വിസ്മയ ഭൂമിയായ കുളു മണാലിയിലേക്ക്…. ”

” ശരിക്കും….. ” അവൾ അതിശയത്തോടെ ചോദിച്ചു….

“ഹ്മ്മ് മ്മ്… ”
നന്ദു അവന്റെ കവിളിൽ തന്റെ ചുണ്ട് ചേർത്തു…. അവൻ അവളെ ഡ്രൈവറെ ചുണ്ടി കാണിച്ചു… അവളും ചമ്മി അയാളെ നോക്കി….. പക്ഷെ അയാളുടെ ശ്രദ്ധ ഡ്രൈവിങ്ങിൽ ആയിരുന്നു…

വൈകുന്നേരം 5 മണിയോടെ മണാലിയിലേക്കുള്ള ടെമ്പോ ട്രാവല്ലറില്‍ യാത്ര തിരിച്ചു… രാവിലെ ഏകദേശം ഏഴു മണി ആയപ്പോഴാണ് ഹോട്ടലിൽ എത്തിയത്… നല്ല മഞ്ഞു വീഴ്ച ഉണ്ടായിരുന്നു…..
നന്ദു പ്രകൃതി ആസ്വദിക്കാൻ മുറിയുടെ ജനാല പയ്യെ തള്ളി. മലനിരകളിൽനിന്നുവരുന്ന ചുടുനീരരുവികൾ റിസോർട്ടിന്റെ ആകർഷകത്വംകൂട്ടുന്നുണ്ട്… അവൾ പ്രകൃതിയിയുടെ മനോഹാരിതയിൽ ലയിച്ചു നിന്നു…. ഹരി അവളെ ചേർത്ത് പിടിച്ചു…
“ഇഷ്ടായോ… ” നന്ദുന്റെ ചെവിയിൽ അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു…. അതിന് മറുപടിയായി അവൾ ഹരിയുടെ ചുണ്ടിൽ തന്റെ ചുണ്ട് ചേർത്തു….. അവൾ അവനിൽ നിന്ന് അകന്ന് മാറുമ്പോൾ അവളുടെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തിരുന്നു…

“പെട്ടെന്ന് പോയി ഫ്രഷ് ആയിട്ട് വന്നേ….
മനുഷ്യന്റെ കണ്ട്രോൾ കളയാൻ ആയിട്ട്…. ” ഹരി അവളെ നോക്കി ഒരു കുസൃതി ചിരിയോടെ പറഞ്ഞു…

നന്ദു ഫ്രഷ് ആയിക്കഴിഞ്ഞു ഹരി കുളിക്കാൻ കയറി… അപ്പോഴേക്കും അവർക്കുള്ള ഫുഡ്‌ എത്തിച്ചിരുന്നു… ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഗൈഡ് വന്നു.. ഹഡിംഭ ടെമ്പിളിലേക്ക് ആയിരുന്നു പോയത്.. മണാലിയിലെ ഒരു പ്രധാന ക്ഷേത്രമായിരുന്ന ഹഡിംഭ. ഏറെ പൗരാണികമായ ക്ഷേത്രമാണ്. പ്രധാന മൂർത്തി ഹഡിംഭിദേവിയാണ്. ഒരു കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്നത്. നമ്മുടെ ഭീമന്റെ ഭാര്യ കൂടിയായ രാക്ഷസി ഹഡിംഭിയെയാണ് ഈക്ഷേത്രത്തിന് സമർപ്പിച്ചിരിക്കുന്നത്. ബുദ്ധക്ഷേത്രത്തിന്റെ നിർമാണശൈലിയിൽ പണിതതാണ് ഈ കെട്ടിടം…
നന്ദു ഹരിയുടെ കൈയും കോർത്തു പിടിച്ചു എല്ലാം നോക്കി കണ്ടു…
ക്ഷേത്രത്തിൽ കുറച്ചുസമയം ചെലവഴിച്ചതിന് ശേഷം ഹരിയെയും നന്ദുവിനെയും ഗൈഡ് റോട്ടാങ് എന്ന മഞ്ഞുമലയിലേക്ക് കൊണ്ട് പോയി അതിമനോഹരമായ യാത്ര ആയിരുന്നു നേരിയ റോഡിലൂടെ മലകയറി വേണം റോട്ടാങ്ങിൽ എത്താൻ അവിടെ മുഴുവൻ ഐസുകട്ടകൾ നിറഞ്ഞിരിന്നു . രണ്ടുമണിക്കൂറോളം അവര് അവിടെ ചെലവഴിച്ചു.
നന്ദു തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.. തണുപ്പിന് ആശ്വാസമേകാൻ ചൂടുള്ള കാപ്പിയും കടലയും. നന്ദു എല്ലാം കാഴ്ചകളും ആസ്വാദിച്ചു കണ്ടു… ഉച്ചകഴിഞ്ഞ അവര് ചുരം തിരിച്ചിറങ്ങി. ചുറ്റും പച്ചനിറത്തിലുള്ള പൈൻ ചെടികളാൽ മല മൊത്തം നിറഞ്ഞിരുന്നു… അത് ആ മലനിരയെ കൂടുതൽ മനോഹരം ഉള്ളതായി തോന്നി.. കുറച്ചുതാഴേക്കിറങ്ങിയതും അവിടെം തട്ടുകടകളാൽ നിറഞ്ഞിരുന്നു. അവിടെത്തെ പ്രധാന ഭക്ഷണമായ പൊള്ളിച്ച പുഴമത്സ്യം രണ്ടു പേരും കഴിച്ചു നാവിൽ കൊതിയൂറും സ്വാദായിരുന്നു ആ മത്സ്യത്തിന്. നേരം ഇരുട്ട് വീണപ്പോൾ ഹരിയും നന്ദുവും താമസസ്ഥലത്തേക്ക് എത്തി.
റൂമിൽ നല്ല തണുപ്പ് ഉണ്ടായിരുന്നു…

“ഹരിയേട്ടാ….. എന്തൊരു തണുപ്പാ…. ” നന്ദു കൈകൾ തിരുമി കൊണ്ട് പറഞ്ഞു…

“തണുപ്പ് മാറ്റാൻ ഒരു സൂത്രം ഉണ്ട്…. ” അവൻ മീശ പിരിച്ചു അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.

“ഹരിയേട്ടാ…. വേണ്ടാട്ടോ…. ”
ഹരി അവളെ ചേർത്ത് പിടിച്ചു…. അവളുടെ ചുണ്ടകൾ അവൻ നുകർന്നു… നന്ദു ഹരിയുടെ മുടിയിലൂടെ തഴുകി… അവനെ ഇറുകെ പുണർന്നു…
അവൻ അവളെ എടുത്ത് ബെഡിലേക്ക് ഇട്ടു.. ഹരി അവളുടെ വയറ്റിൽ മുഖം പൂഴ്ത്തി കിടന്നു…. അവളുടെ കവിളുകൾ ചുവന്നു തുടുക്കാൻ തുടങ്ങി….
ഹരി അവളെ ചുംബനം കൊണ്ട് പൊതിഞ്ഞു……
ഹരി മെല്ലെ അവളുടെ മേലേക്ക് അമർന്നു…. ഹരിയുടെ കൈകൾ എന്തിനോ വേണ്ടി അവളുടെ ദേഹത്ത് ഇഴഞ്ഞു നടന്നു… നന്ദു അവനെ ഇറുകെ പുണർന്നു….
ഹരിയുടെ പ്രണയം വീണ്ടും അവൻ അവളിലേക്ക് ചൊരിഞ്ഞു…

തുടരും..