19/04/2026

ഹരിനന്ദനം : ഭാഗം 14

രചന – ഗ്രീഷ്മ വിപിൻ

ദേവനും ഭാമയും മരിച്ചിട്ട് ഒരുമാസം കഴിഞ്ഞു… നന്ദുവിനെ ഹരി അവന്റെ വീട്ടിലേക്ക് കൊണ്ട് പോയി.. ദേവന്റെയും ഭാമയുടെയും മരണം കൊലപാതകം ആണോ എന്ന് മാഹിയ്ക്ക് ഹരിയ്ക്കും സംശയം ഉണ്ട്‌ ഹരി ഇപ്പൊ അതിന്റെ പിന്നാലെ ആണ്. “അമ്മേ………… ” ഹരി ഓഫീസിൽ പോകാൻ റെഡിയാവുന്നതിനോടെ ലക്ഷ്മിയെ വിളിച്ചു… “ഈശ്വര ഇന്ന് എന്ത് പണിയാണ് ആവോ ഒപ്പിച്ചു വെച്ചത്…. “എന്ന് സ്വയം പറഞ്ഞു കൊണ്ട് ലക്ഷ്മി മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി…. “അമ്മേ…… ” “എനിക്ക് ചെവി കേൾക്കമെന്റെ ഹരിയെ… ” “എന്റെ യൂണിഫോം എവിടെ…. ” “യൂണിഫോം ഇന്നലെ ഇസ്തിരി ഇട്ട് ഷെൽഫിൽ വെച്ചതാണല്ലോ… ” “എന്നിട്ട് ഷെൽഫിൽ കാണുന്നില്ലല്ലോ… ” “ഹരി……. ഇങ്ങോട്ട് നോക്കിയേ……… ” അവർക്കിടയിലേക്ക് വന്ന നന്ദു വിളിച്ചു… ദേഹത്തെല്ലാം കളർ ആയിട്ടുണ്ട്…..കൈ രണ്ട് പുറകിലാണ്… ലക്ഷ്മിയും ഹരിയും അവൾ വിളിച്ച ഭാഗത്തേക്ക്‌ നോക്കിയതും… ഹരിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

നന്ദുന്റെ കൈയിൽ അവന്റെ യുണിഫോം ഷർട്ട്‌ ഉണ്ട്‌…. അതിൽ മുഴവൻ കളർ കൊണ്ട് സ്റ്റാർ വരച്ചിട്ടുണ്ട്… “ഹരി……. ഇത് കണ്ടോ….. ഞാ…..കുറേ സ്റ്റാർ വരച്ചല്ലോ…… ന്നാ…… ഇഷ്ടയോ….. “കൊച്ചു കുട്ടിയെ പോലെ ചോദിച്ചു… “ഡീീീ………… ” ഹരിയുടെ അലർച്ച കേട്ട് നന്ദു പേടിച്ചു ലക്ഷ്മിയുടെ പിറകിൽ ഒളിച്ചു…. “നന്ദു ഇങ്ങോട്ട് മാറി നിൽക്ക് “ഹരി ദേഷ്യത്തോടെ പറഞ്ഞു “ഇല്ല ഞാൻ വരുല്ല…… ഹരി…. നെ….. വഴക്ക് പറയാൻ അല്ലേ….. ഞാൻ വരുല്ല…… ” “നന്ദു…… നീ പറഞ്ഞത് അനുസരിക്കുന്നുണ്ടോ….. ” “ഇല്ല….. ഞാൻ വരുല്ല……… ” ഹരി അവളുടെ അടുത്തേക്ക് വരുന്നത് കണ്ടതും.. അവൾ ലക്ഷ്മിയെ പുറകെ നിന്ന് കെട്ടിപിടിച്ചു… “ഹരി……. വേണ്ട…… എന്നെ….. ഞാൻ ദേവൻ വന്നിട്ട് പറഞ്ഞു കൊടുക്കും…. പോ….. നിനച്ചു ചോക്ലേറ്റും തരുല്ല….. നോക്കിക്കോ….. ഞാൻ പഞ്ഞു കൊടുക്കും….” നന്ദു ലക്ഷ്മിയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…

“എന്റെ ഹരി അതിന് അറിയാത്തോണ്ടു അല്ലേ…… ” “അമ്മയ ഇവളെ സപ്പോർട്ട് ചെയ്തു മോശമാക്കുന്നെ….. ഞാൻ ചെയ്യാൻ പാടില്ല എന്ന് പറയുന്നത് മാത്രേ അവൾ ചെയ്യും…. ” “എന്റെ ഹരി മോൾക്ക്‌ സുഖമില്ലാത്തോണ്ടല്ലേ……” “അമ്മക്കിളി…… ഞാൻ ഒന്നും ചെയ്തില്ല….. ഇന്നാൾ ഹരി പറഞ്ഞല്ലോ…… അവൻ സ്റ്റാർ ഉള്ള ഉടുപ്പ് ഇഷ്ടമാണെന്നു……. ഹരിക്ക് ഇഷ്ടമായത് കൊണ്ടല്ലേ ഞാൻ…… ” നന്ദു പറയുന്ന കേട്ട് ഹരി തലയ്ക്കു കൈ വെച്ച് നിന്ന്…. “എന്റെ അമ്മേ ഈ സാധനത്തിനെ എന്റെ കണ്ണ് മുന്നിൽ നിന്ന് കൊണ്ടുപോയെ….. ” “ല്ലാ…. ഞാൻ ഹരിടെ കൂടെ വരും……. ഹരി എനിച്ചു മുടി കെട്ടി തന്നില്ല…… ദേവൻ ഇപ്പൊ വരും…. കേക്കും മിടായിയും ചോക്ലേറ്റും കൊണ്ട്…… ഹരിയ്‌ക്ക് വേണ്ടേ….”അവൾ ഹരിയോട് ചേർന്ന് നിന്ന് ചോദിച്ചു…. തനോട് ചേർന്നു നിൽക്കുന്ന നന്ദുനെ ഹരി ഒന്നു നോക്കി. അവൻ ഒരേ സമയം സന്തോഷവും സങ്കടവും വന്നു.. ഹരി അവളെ ചേർത്ത് പിടിച്ചു….

“നന്ദുസേ….. ഞാൻ പറഞ്ഞിട്ടില്ലേ…. ഷെൽഫിൽ വെച്ചിരിക്കുന്നത് ഒന്നും എടുക്കാൻ പാടില്ലെന്ന്…. ” “ഇനി എടുക്കില്ല ഹരി ഞാൻ……. പ്ലീസ്….. എന്നോട് പിണങ്ങല്ലേ….. ഞാൻ ഹരിയ്‌ക്ക് മിഠായി തരാം…. ” “ഹരിയ്ക്ക് മാത്രേ കൊടുക്കും…. അമ്മക്കിളിക്ക് തരില്ലേ… “ലക്ഷ്മി അവളോട് ചോദിച്ചു… “ഇല്ല…. ഞാൻ ന്റെ….. ഹരിയ്ക്ക് മാത്രേ കൊടുക്കും… ” “അമ്മക്കിളി പാവല്ലേ നമ്മുക്ക് അമ്മക്കിളിയ്ക്കും കൊടുക്കാം…. “ഹരി അവളോട് പറഞ്ഞു നന്ദു ഒന്നു ആലോചിച്ച ശേഷം ലക്ഷ്മിയെ നോക്കി “ഹും….. ഹരി പറഞ്ഞത് കൊണ്ട് തരാം….. എന്നാ അമ്മക്കിളി പോയിക്കോ….. എനിക്കും ഹരിയ്ക്കും വിശക്കുന്നുണ്ട്…. അല്ലേ ഹരി… ” അവൾ ഹരിയെ നോക്കി ചോദിച്ചു…. “അമ്മ പോയിക്കോ….. ഞാൻ ഇവളെ ഒന്ന് കൂടി കുളിപ്പിച്ചിട്ട് വരാം…. ” അവൻ ലക്ഷ്മിയെ നോക്കി പറഞ്ഞു… “നിനക്ക് സമയമായില്ലേ…. നീ പെട്ടെന്ന് റെഡിയായി പോവാൻ നോക്ക്… നന്ദുനെ ഞാൻ നോക്കിക്കൊള്ളാം… ” “വേണ്ടാ…….. എന്നെ ഹരി കുളിപ്പിച്ചാൽ മതി….” നന്ദു ദേഷ്യത്തോടെ പറഞ്ഞു….

“മോളെ ഹരിയ്ക്ക് തിരക്കയത് കൊണ്ടല്ലേ…. മോൾ വാ അമ്മക്കിളി മോളെ കുളിപ്പിക്കാം….” “ഇല്ല……. എന്നെ ഹരി തന്നെ കുളിപ്പിക്കണം….ഹരി പോവാൻ പറ……. നീ പറഞ്ഞത് കൊണ്ടല്ലേ…. ഞാൻ ഇവരോടൊക്കെ കൂട്ടകുടിയതു ഹരി പറഞ്ഞിട്ടല്ലേ……. ” “അമ്മ പോയിക്കോ ഞാൻ ചെയ്‌തോളാം ” “മോനേ…. “ലക്ഷ്മി എന്തെങ്കിലും പറയുന്നതിന് മുന്നേ ഹരി നന്ദുനേയും വിളിച്ചു ബാത്‌റൂമിൽ പോയി… അവളെ കുളിപ്പിച്ച്.. മുടി ചികി കെട്ടി… ഒരു പൊട്ടും വെച്ച് കൊടുത്തു…. ഭക്ഷണം കഴിക്കാൻ കൊണ്ടുപോയി… ഹരി ഭക്ഷണം വായിൽ വെച്ച് കൊടുക്കുമ്പോഴും നന്ദു ഓരോ കുസൃതി കാണിക്കുന്നുണ്ട്.. “മോനേ നന്ദുനെ നമ്മുക്ക് നല്ലോരു ഡോക്ടറെ കാണിക്കണ്ടേ…. “ഭക്ഷണം കഴിക്കുന്നതിനിടെ മാധവൻ ചോദിച്ചു.. “നമ്മുക്ക് നോക്കാം അച്ഛാ ഇപ്പൊ ഇങ്ങനെ പോട്ടെ…. അച്ഛന്റെ അമ്മന്റെ പ്രതികളെ അറസ്റ്റു ചെയ്‍തതിന് ശേഷം തീരുമാനിക്കാം… ” “ആരാണെന്നു വല്ല തെളിവ് ഉണ്ടോ….? ” “ആ ഡ്രൈവർ കിട്ടിയാലേ പറയാൻ പറ്റും.. ” ഭക്ഷണം കഴിച്ച് കഴിഞ്ഞു ഹരി പോകാനിറങ്ങി….

“ഹരി ഞാനും വരുന്നു….. നീ പോയിക്കഴിഞ്ഞാൽ ഞാൻ ഇവിടെ തനിച്ചാവും…. ” നന്ദു അവന്റെ കൈയിൽ തൂക്കി കൊണ്ട് പറഞ്ഞു.. “ഇവിടെ ഇവരൊക്കെ ഇല്ലേ നന്ദു…. ” “പ്ലീസ് ഹരി ഞാനും വരുന്നു…….. ” “നന്ദു ഞാൻ പോയിട്ട് പെട്ടെന്ന് വരും…. ” “എന്നാ വരുമ്പോൾ എനിക്ക് ഡ്രോയിങ് ബുക്ക്‌ വാങ്ങി തരുമോ… ” “ആ…..ഞാൻ വരുന്നവരെ കുരുത്തകേട്ട് ഒന്നും കാണിക്കാതെ അമ്മക്കിളി അനുസരിച്ചു ഇവിടെ നിൽക്കണം…. എന്നാ വാങ്ങി തരാം…. ” അവൾ തലയാട്ടി സമ്മതമറിയിച്ചു.. ഹരി അവളേ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തും.. ഓഫീസിൽ തന്റെ റൂമിൽ ഇരിക്കുകയായിരുന്നു ഹരി… “Sir may I” S I പ്രതാപ് ആയിരുന്നു.. “Yes coming ” പ്രതാപ് ഹരിയുടെ ക്യാബിനിലേക്ക് വന്നു.. “താൻ ഇരിക്ക്….. എന്തായി ഞാൻ പറഞ്ഞ കാര്യം…. ” “Sir… ഞാൻ അന്വേഷിച്ചു… ലോറി നമ്പർ തമിഴ് നാട് രജിസ്റ്ററാണ്…. ഒരു സെൽവരാജ്…. ഞാൻ സെൽവരാജിനെ കണ്ടിരുന്നു…

കഴിഞ്ഞ രണ്ടു മാസമായി ആ ലോറി വാടകയ്ക്ക് കൊടുത്തിരിക്കുവാ…. അയാളുടെ ഡീറ്റെയിൽസും കിട്ടിയിട്ടുണ്ട്.. ” “എന്നിട്ട്…. അയാളെ കുറിച്ച് അന്വേഷിച്ചോ…? “സെൽവരാജ് തന്ന അഡ്രസ്സിൽ അന്വേഷിച്ചു… ബട്ട്‌ sir…. ” “എന്താടോ….. any problem… ” “ഇവിടെ ദിനേശൻ എന്നാ പേര്…. ആൾ ഡ്രൈവറാണ്… അയാളെ രണ്ടാഴ്ച മുന്നേ കാണാതായി എന്നാ ദിനേശന്റെ ഭാര്യ പറഞ്ഞേ… അടുത്തുള്ള സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്…. ” “Ok..പിന്നെ ദിനേശന്റെ ഫോട്ടോ ഉണ്ടല്ലോ….” “ഉണ്ട്‌ sir.. ” “എല്ലാം സ്റ്റേഷനിലേക്ക് അത് മെയിൽ ചെയ്തേക്ക്… ” “Ok sir…. ” ഹരി വീട്ടിൽ എത്തിയപ്പോൾ ഒരു അതിഥിഉണ്ടായിരുന്നു… “വിവേക്…… നീ എപ്പോ എത്തി…. ” “നാട്ടിൽ ഇന്നലെ എത്തി…….ഇവിടെ ഇപ്പൊ എത്തിയതേ ഉള്ളൂ… ” “നീ എന്താടാ കല്യാണത്തിന് വരാതിരുന്നേ….” “സോറി ടാ…. എനിക്ക് ലീവ് ഉണ്ടായിരുന്നില്ല..” “മ് മ്മ്മ്…… ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം നീ ഇരിക്ക്… ” …. രണ്ടുപേരും ഒരുമിച്ചാണ് പഠിച്ചത്..

“ഹരി…..വിഷ്ണു എന്നോടെല്ലാം പറഞ്ഞു… അവളെ നല്ലോരു ഡോക്ടറെ…. ” “അവൾ ഹോസ്പിറ്റലിൽ പോകാൻ ഒന്നും സമ്മതിക്കില്ല വിവേക്…. പിന്നെ ഞാൻ അവളുടെ അടുത്ത തന്നെ വേണം… ഇപ്പൊ എനിക്ക് ലീവ് എടുക്കാൻ പറ്റില്ല… ഒരു കേസിന്റെ പുറകെയാണ്… ” “ടാ ബട്ട്‌ അവളെ…. ” “നന്ദുന്റെ അച്ഛന്റെയും അമ്മയുടെയും മരണം കൊലപാതകമാണ്…. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു…. ” “അത് വിട്ട്…… നിന്റെ ആളെ ഇതു വരെ കണ്ടില്ലല്ലോ…. ” “ഞാൻ വിളിക്കാം…. നിന്നെ കണ്ടാൽ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല…. ” “അമ്മേ…. നന്ദുനെ ഒന്ന് ഇങ്ങോട്ടേക്ക് വിളിച്ചേ…. ” ലക്ഷ്മി അവളെയും കൊണ്ട് ലിവിങ് റൂമിലേക്ക്‌ വന്നു…. ഹരിയെ കണ്ടതും അവൾ ഹരിയുടെ അടുത്തേക്ക് ഓടി.. “ഹരി ……. നീ വന്നോ…. എവിടെ ഞാൻ രാവിലെ പറഞ്ഞത്….. ” “അയ്യോ…. നന്ദുസേ…. ഞാൻ മറന്നു പോയി…. നാളെ വാങ്ങിയാൽ മതിയോ…. ”

“അപ്പൊ നീ എന്നോട് നുണ പറഞ്ഞതല്ലേ…. പോ…. നിന്നോട് കൂട്ടില്ല…. ഇനി നീ പറയുന്നതൊന്നും ഞാൻ അനുസരിക്കില്ല…. ” “നന്ദുസേ ഇങ്ങോട്ട് നോക്കിയേ…. ഹരി മറന്നതല്ലേ… നാളെ നമ്മുക്ക് രണ്ടുപേർക്കും പോയി വാങ്ങാം…. ” “എന്നെ നാളെ പുറത്ത് കൊണ്ട് പോവുമോ…. “അവൾ സംശയത്തോടെ ചോദിച്ചു… “മ്മ്… കൊണ്ട് പോവാം ” “എന്നാ ഞാൻ ഹരി പറയുന്നത് അനുസരിക്കാം… “ഹരി അവളെ തന്റെ അടുത്ത് ഇരുത്തി… അപ്പോഴാണ് അവൾ വിവേകിനെ കണ്ടത്…. അവനെ കണ്ടതും അവളുടെ ഭാവം മാറാൻ തുടങ്ങി.. അവൾ പേടിച്ചു ഹരിയുടെ കൈ പിടിച്ചു….. “ഹരി എനിച്ചു പേടിയാ.. അയാളോട് പോകാൻ പറ…. ” അവൾ കരഞ്ഞു കൊണ്ട് ഹരിയുടെ കൈയിലെ പിടി മുറുക്കി.. “ഹരി നീ ഇറങ്ങുന്നില്ല…. “മാധവന്റെ ശബ്ദമാണ് ഹരിയെ ഓർമ്മകളിൽ നിന്ന് തിരിച്ചെത്തിയത്… ശ്രീമംഗലത്ത് എല്ലാവരും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു…. മഹി കാറിന്റെ ഡോർ തുറന്ന് ഇറങ്ങി പുറകെ നന്ദുവും……… തുടരും…………